2007-06-13

Brahmi could have originated in South India

  1. Earliest evidences are from Sri Lanka, Kerala-Tamilnadu border (600 BC)
    1. Initially, it was thought that it had originated at the time of Ashoka, may be for his edicts. However, recent discoveries near Kerala-Tamilnadu border puts it at 6 century BC. Refer.
    2. Also, there is discoveries from Sri Lanka at around 500BC, long before Ashoka.
    3. No northern emperor reached till these places till Asoka. So scripts traveled in trade routes; not by conquests.
    4. There are many sea trade routes from middle east to south India. For example, Muziris in central Kerala.
    5. Now add the fact that, Brahmi is derived from Aramaic.
  2. Maximum variations close to historical origin - more script variations in south india.
    1. It is a common thump rule used by the anthropologists to identify the place origin. That is, the maximum variation of a genetic or linguistic property will be close to its origin.
    2. The variation per distance for the Brahmic scripts is more in south India - consider Tamil, Malayalam, Kannada, Telugu, Sinhalese scripts.
  3. Letter shapes are closer to Grandha(Malayalam, Tamil) than to Devanagari
    1. Matra (vowel sign) logic. Please see vowel signs on ka.
      1. for ഈ, ഊ signs there is something used twice. In Malayalam that is quite obviously represented by the loop or extra loop.
    2. Vowel and consonant shapes matches in following cases(Refer Brahmi proposal, pg 18)
      1. ഇ, ഉ, ഋ, ഒ, ക, ഖ, ഗ, ഘ, ച, ഛ, ട, ഠ, ണ, ത, ഥ, പ, ഫ, യ, ല, വ, ഷ, ഹ, ള,

ഇത്തിക്കണ്ണി

അവതരണം 1

  • ഇങ്ങനെയാണ് എന്റെ ലോജിക്കിന്റെ പോക്ക്:
    • വായനാലിസ്റ്റുകള് വായനക്കാര്ക്ക് പോസ്റ്റുകളില് ഇന്നില്ലാത്ത സെലക്ഷന് തരുന്നു; A, B, C എന്നിങ്ങനെ മൂന്നു എഴുത്തുകാരുണ്ടെങ്കില് അതിലെ മൂന്നുപേരുടെ ബ്ലോഗിലും പോസ്റ്റ്, കമന്റ് വരുന്നതിനെ പറ്റി വായനക്കാരന് അറിയുന്നത് ഒരുപോലെയാണ്. ഇവിടെ സെലക്ഷന് വായനക്കാരന്റെ പണിയാണ്. അതിനാല് അതിന് സ്കേലബിലിറ്റിയും റിലയബിലിറ്റിയും ഇല്ല. എന്നാല് ഒരു വായനാലിസ്റ്റ് തരുന്ന ട്രസ്റ്റ് നെറ്റ്വര്ക്കിലൂടെ വായനക്കാരന് ഇഷ്ടപ്പെടുമെന്ന് ഏതാണ്ടുറപ്പുള്ള പോസ്റ്റും കമന്റും പതുക്കെ കൈമാറിയെത്തുന്നു. വളരെ സ്കേലബിളും റിലയബിളും.
    • പൈപ്പുകള് വച്ച് കമന്റുവായനയ്ക്ക് താഴെ പറയുന്ന ഫീച്ചറുകളൊഴികെ എല്ലാം ലഭ്യമാണ്
      • ഒരു പോസ്റ്റില് കമന്റിട്ടാല് അത് ധാരാളം പേര് കാണും എന്നുറപ്പിക്കാന് ഒരു വഴിയും ഇല്ല.
        • ഇത് നല്ലതാണ്; കാരണം ധാരാളം പേര് വായിക്കുന്നു എന്ന അറിവാണ് പിന്മൊഴി എന്ന മെയിലിംഗ് ലിസ്റ്റ് മിസ്യൂസ് ചെയ്യപ്പെടുന്നതിന്റെ കാരണം.
      • തത്സമയ സമ്പ്രേക്ഷണം സാധ്യമല്ല; 3-4 മണിക്കൂര് കഴിഞ്ഞാവും കമന്റിട്ടത് ഫീഡ് റീഡറുകള് പൊക്കുന്നത്.
        • ഇത് നല്ലതാണ്; കാരണം ഇതുള്ളതുകൊണ്ടാണ് പിന്മൊഴിയെ ഒരു ചാറ്റായി പലരും ഉപയോഗിക്കുന്നതിന്റെ കാരണം.
      • ഒരു സെന്ട്രല് കണ്ട്രോള് ആവശ്യമില്ല
        • ഇത് നല്ലതാണ്; ബൂലോഗത്തിലെ പല വഴക്കുകള്ക്കും കാരണം അവരുടെ സ്വാതന്ത്ര്യം അവര്ക്കിഷ്ടമില്ലാത്ത ക്യാരക്ടറുള്ള ഒരു ബൂലോഗപോലീസിന് വിധേയപ്പെട്ടിരിക്കുന്നു എന്നുള്ള തോന്നലാണ്.
      • ഓരോ വഴക്കും ബൂലോഗത്തെ അപ്പാടെ തന്നെ നിശ്ചലമാക്കുന്നു.
        • എന്നാല് പൈപ്പുപയോഗിച്ച കമന്റ്വായനയില്, എന്തുപ്രശ്നവും ലോക്കലായിരിക്കും. അതിനെ പറ്റി അറിയുകപോലും ചെയ്യാതെ തന്നെ മറ്റൊരിടത്ത് ചര്ച്ച പുരോഗമിക്കുന്നുണ്ടാവും. ഒരു പരിധിയിലപ്പുറം വളര്ന്നാല് പിന്നെ ഏതു പ്രശ്നവും ബൂലോഗത്തിന്റെ മുഴുവനാവുന്നതിലും എത്രയോ നല്ലതാണ് ലോക്കലാവുന്നത്.
    • നല്ല വായന വായനാലിസ്റ്റും പൈപ്പുംവച്ചുള്ളതാണെന്ന് ബോധ്യപ്പെടാന് എനിക്കിത്രയും മതി.
    • എന്നാല് ഒരാള്ക്ക് ഈ വെബ് 2.0 വായന അല്ലെങ്കില് പിന്മൊഴിയിലൂടെയുള്ള വെബ് 1.0 വായന ഇത്രയേ സാധിക്കൂ. രണ്ടും കൂടി പ്രായോഗികമല്ല. അതുകൊണ്ട് വെബ് 2.0 സപ്പോര്ട്ട് ചെയ്യുന്നവര്ക്ക് അങ്ങനെ ഒരു സൈസബിള് കമ്യൂണിറ്റി അത്യന്താപേക്ഷിതമായതിനാല് വെബ് 1.0 അവസാനിക്കേണ്ടത് ഒരാവശ്യമാവുന്നു. ഇത് അതിന്റെ രാഷ്ട്രീയം.
    • ഇനി ആള്ക്കൂട്ടത്തിനു വേണ്ടി എഴുതുക എന്നതിന്റെ ഗുണ ദോഷങ്ങള്:
      • അംഗീകാരം ഇഷ്ടപ്പെടാത്ത എഴുത്തുകാരില്ല. ഉമേഷിന്റെ സുഭാഷിതങ്ങളും ബെര്ളിത്തരങ്ങളും ഒക്കെ ആള്ക്കൂട്ടങ്ങള് രൂപപ്പെടുത്തിയ എഴുത്തുകളാണ്. ആള്ക്കൂട്ടം രൂപപ്പെടുത്തിയ എഴുത്താണോ അതിനുമുമ്പത്തെ എഴുത്താണോ മെച്ചം എന്നത് വ്യക്തിപരമാണ്. അതേസമയം തന്നെ, ആള്ക്കൂട്ടത്തിന്റെ ഇടപെടലിനെ ചെറുക്കാന് ഒരുമാതിരിപ്പെട്ടവര്ക്കൊന്നും സാധ്യവുമല്ല. ഉമേഷിനേയും ബെര്ളിയേയും പോലെയല്ലാതെ, ആള്ക്കൂട്ടത്തിനുവേണ്ടി എഴുതാന് സ്കില്ലില്ലാത്ത, എന്നാല് സ്വന്തം ഫീല്ഡില് മിടുക്കരായവരുടെ കാര്യമെടുക്കൂ. എത്രയോ പൊട്ടന്ഷ്യല് വായനക്കാരെ ആയിരിക്കും സെലക്ഷന് സാധ്യമല്ലാത്ത പിന്മൊഴിയിലൂടെയുള്ള പോസ്റ്റ് വായന നഷ്ടപ്പെടുത്തിയത്. ചുരുങ്ങിയ വായനക്കാര് മാത്രം മതിയായിരിക്കും അവര്ക്ക് നിലനിന്നുപോകാന്. പക്ഷെ, എവിടെയോ കിടക്കുന്ന ആ വായനക്കാര് കമന്റുകളുടെ മലവെള്ളപ്പാച്ചലില് അവിടേക്കെത്താനാവാതെ മടങ്ങിപ്പോയി.
  • ഈ പറഞ്ഞതില് മുഴുവന് ഒരസംഷനുണ്ട്. കമന്റുകളും പോസ്റ്റുകളും പല വായനക്കാര്ക്കും വായിച്ചെത്താനാവുന്നില്ല എന്നത്. അങ്ങനെയല്ല എങ്കില് ഈ വാദങ്ങള്ക്ക് മുനയില്ല. പക്ഷെ ഈ അസംഷന് ശരിതന്നെ എന്നാണ് എനിക്ക് തോന്നുന്നത്.

അവതരണം 2

എഴുത്തുകാരന്റെ സ്വാതന്ത്ര്യം

  1. പോസ്റ്റുകളാണ് ബ്ലോഗ് സാമ്രാജ്യത്തിലെ പ്രഥമപൌരന്മാര്. അവര്ക്ക് സര്വ്വ സ്വാതന്ത്ര്യമുണ്ട്. ബ്ലോഗുടമസ്ഥന്റെ മനോഗതിയെ അയാളേക്കോണ്ടാവും വിധം അവതരിപ്പിക്കുകയാണ് പോസ്റ്റുകള്.
  2. നിലനില്പ്പിന്റേയും സ്വഭാവത്തിന്റേയും കാര്യത്തില്, കമന്റുകള് ഇട്ടിരിക്കുന്ന പോസ്റ്റിന്റെ ഉടമസ്ഥന്റെ ഔദാര്യത്തിലാണ് കമന്റുകള് ജീവിക്കുന്നത്.
  3. അതുകൊണ്ട് കമന്റുകള്ക്ക്, അതെഴുതിയ ആളുടെ മനോവ്യാപാരങ്ങള് പോസ്റ്റുകളില് അവതരിപ്പിക്കപ്പെടുന്നത്ര സ്വതന്ത്രമായി അവതരിപ്പിക്കാന് പറ്റുന്നില്ല.
  4. അതായത് കമന്റുകള്ക്ക് എഴുത്തുകാരന്റെ സ്വാതന്ത്ര്യം എന്ന ഗുണമില്ല. പോസ്റ്റുകള്ക്ക് അതുണ്ട്.
  5. ഇമെയില് എന്ന മീഡിയത്തിന് തനിമലയാളത്തിനേക്കാളും ഫീഡുകളേക്കാളും അര്ജന്സി കൂടുതലുള്ളതുകൊണ്ടും, 700 അടുത്ത് ആളുകള് പിന്മൊഴി മെയിലിംഗ് ലിസ്റ്റ് സബ്സ്ക്രൈബ് ചെയ്തിട്ടുള്ളതുകൊണ്ടും, കമന്റുകള്ക്ക് കൂടുതല് വിസിബിലിറ്റി ഉണ്ട്.
  6. അതുണ്ടെന്നകാര്യം കമന്റെഴുത്തുകാര്ക്ക് അറിയുകയും ചെയ്യാം.
  7. അങ്ങനെ, എഴുത്തുകാരന് പൂര്ണ്ണസ്വാതന്ത്ര്യമില്ലാത്ത മെയിലിംഗ് ലിസ്റ്റ് എന്ന മീഡിയത്തിന്, ബ്ലോഗ് എന്ന മീഡിയത്തിനേക്കാള് വിസിബിലിറ്റി കിട്ടിപ്പോകുന്നു.

വായനക്കാരന്റെ സ്വാതന്ത്ര്യം

  1. മെയിലിംഗ് ലിസ്റ്റ് വച്ചുള്ള പിന്മൊഴി വായനയില് നല്ലതേതെന്ന് സമാനഹൃദയനെ കാണിക്കാന് എളുപ്പവഴിയില്ല.
  2. ഓരോത്തരും പിന്മൊഴി മുഴുവന് വായിച്ച്, സമാനഹൃദയന് ഇഷ്ടപ്പെട്ടിട്ടുണ്ടെന്ന് എഴുതിയിട്ടുണ്ടെങ്കില്, ചെന്ന് പോസ്റ്റു് വായിക്കുക മാത്രമേ ചെയ്യാനാവൂ.
  3. അതായത് വായനക്കാരന് സെലക്ഷന് സാധ്യമാക്കുന്ന സംവിധാനം പിന്മൊഴി മെയിലിംഗ് ലിസ്റ്റിലില്ല.
  4. എന്നാല് വായനാലിസ്റ്റു് വച്ചുള്ള വായനയില് എതാണ് സമാനഹൃദയന് ഇഷ്ടമായത് എന്ന് കാണിക്കാന് കൃത്യമായ മാര്ഗ്ഗമുണ്ട്.
  5. ഇനി സമാനഹൃദയന് ആരെന്നറിയാന് ട്രെന്ഡ് നോക്കിയാല് മതി. ആര് ഷെയര് ചെയ്ത പോസ്റ്റുകളാണോ ഞാന് ഏറ്റവും കൂടുതല് വായിക്കുന്നത്, അയാളുടെ വായനാഭിരുചി എന്നോട് ചേര്ന്ന് നില്ക്കുന്നു. അയാള് എന്റെ സമാനഹൃദയനാണ്.

നല്ലൊരു ക്രിയേറ്റിവ് സമൂഹത്തിനു് എഴുത്തുകാരന്റെയും വായനക്കാരന്റേയും സ്വാതന്ത്ര്യങ്ങള് ഒരു പോലെ പ്രധാനമാണ്.

ചിലചോദ്യോത്തരങ്ങള്:

വക്കാരിയുടെ ഈ ലേഖനത്തിലെ ചോദ്യങ്ങള്ക്കുള്ളവ:


ഇഞ്ചി: “അവിടെ പിന്മൊഴി ഉണ്ടായിരുന്നെങ്കില് ഞാന് മാത്രം ഒറ്റയ്ക്ക് നിന്ന് യുദ്ധിക്കണ്ടായിരുന്നു”
= ഒരു മെയിലിംഗ് ലിസ്റ്റ് തീര്ച്ചയായും ആവശ്യമുള്ളവര്ക്കൊക്കെ ഒരു സെക്യൂരിറ്റി തരുന്നുണ്ട്. അങ്ങനെ സെക്യൂരിറ്റി വേണമെന്നുള്ളവരെല്ലാം കൂടി ഒരു മെയിലിംഗ് ലിസ്റ്റുണ്ടാക്കി, പ്രശ്നംവരുമ്പോള് കൂട്ടുകാരെ വിളിച്ചുകൂട്ടൂ. അതിന് പിന്മൊഴിയുടെ ആവശ്യമൊന്നുമില്ല. 24 മണിക്കൂര് വിജില് വേണ്ടത്ര സെക്യൂരിറ്റി ബ്ലോഗിന് വേണം എന്ന് തോന്നുന്നവര് കമന്റ് മോഡറേഷന് എനേബിള് ചെയ്യുകയായിരിക്കും നല്ലത്.

വക്കാരി: പഴയപോസ്റ്റുകളെ പൊക്കിക്കൊണ്ടുവരാന് വായനാലിസ്റ്റിന് പറ്റുമോ?
= ഒന്നാമതേ മെയിലിംഗ് ലിസ്റ്റ് എന്ന മീഡിയത്തേയും ബ്ലോഗിനേയും താരതമ്യം ചെയ്യുന്നത് തന്നെ ചക്കയും മാങ്ങയും ഒത്തുനോക്കുന്നപോലെയാണ്. ഇനി വായനാലിസ്റ്റുപയോഗിക്കുന്നയാള് പഴയൊരു പോസ്റ്റ് വായിച്ചിഷ്ടപ്പെട്ടാല് ഷെയര് ചെയ്യും. ആ ഫീഡ് സബ്സ്ക്രൈബ് ചെയ്തവരത് കാണുകയും ചെയ്യും. കൂടാതെ, എത്രതവണ ഷെയര് ചെയ്യപ്പെടുന്നു എന്നതുവച്ച് പോസ്റ്റുകള് വായിക്കാനെടുക്കുന്ന ചിലര്ക്കെങ്കിലും ആ പോസ്റ്റ് പുതിയൊന്നായി കിട്ടും. അതായത് ഇപ്പോള് ആ പോസ്റ്റിന്റെ ഷെയര് കൌണ്ട് 2-ഉം ഒരു വായനക്കാരന് 3 തവണ ഷെയര് ചെയ്യപ്പെടുന്നതുമാണ് വായിക്കുന്നതെങ്കില്, ഞാന് കൂടി ആ പോസ്റ്റ് ഷെയര് ചെയ്യുന്നതുവഴി ആ വായനക്കാരന് അതിനെ പുതുതായി കാണുന്നു.

വക്കാരി: ബൂലോഗത്തിന്റെ സ്വാഭാവിക വളര്ച്ചയെ പ്രോത്സാഹിപ്പിക്കണം ..
= ബ്ലോഗില് എന്താണ് സ്വാഭാവികത? പിന്മൊഴിയില് ഉള്ളതോ ഇല്ലാത്തതോ; വേഡ് വെരിഫിക്കേഷന് ഇടുന്നതോ ഇടാത്തതോ... ആത്യന്തികമായി ‘സ്വാഭാവികത‘ എന്നാല്, ഏതാണ്ട് ബ്രഹ്മം പോലെ തന്നെ, ഒരു ഡെഫനിഷന് ഇല്ലാത്ത സംഗതിയാകുന്നു. ഉദാഹരണത്തിന് മനുഷ്യന്റെ ബുദ്ധി സ്വാഭാവികമാണോ? സ്വാഭാവികമാണെങ്കില് മനുഷ്യന് ബുദ്ധിയുപയോഗിച്ചു ചെയ്യുന്ന കാര്യങ്ങളോ? സ്വാഭാവികമല്ലെങ്കില് മനുഷ്യന് എന്ന ജീവി തന്നെ ഒരു മൊത്തമായും അസ്വാഭാവികതയുള്ളതാവുമല്ലോ. അതുകൊണ്ട് സ്വാഭാവികത വച്ചുള്ള എന്തുവാദവും ദുര്ബലമാണ്.

ഞാന് എന്തിനെ ആണ് പേടിക്കുന്നത്?
= മെയിലിംഗ് ലിസ്റ്റ് എന്ന മീഡിയം, ബ്ലോഗ് എന്ന മീഡിയത്തില് ഇത്തിക്കണ്ണിപോലെ കയറിപ്പറ്റി അതിനെ ‘സ്വാഭാവികമായി‘ തന്നെ മുരടിപ്പിക്കുന്നതിനെ ഞാന് ഭയക്കുന്നു. ക്രിയേറ്റിവിറ്റിക്ക് ബ്ലോഗാണ് നല്ലത് എന്ന് നേരത്തേ പറഞ്ഞുവല്ലോ.

പിന്മൊഴിക്ക് പകരം മറുമൊഴി ആയിക്കഴിഞ്ഞാല് പിന്നെ കാര്യങ്ങളെല്ലാം തഥൈവയല്ലേ?
= ആവുമായിരിക്കും. എന്നാല് ഇത് സ്പെസിഫിക് ആയി പിന്മൊഴിക്കെതിരേയുള്ള കാമ്പെയിനല്ലല്ലോ. ബൂലോഗം മുഴുവന് ഉള്പ്പെടൂന്ന മെയിലിംഗ് ലിസ്റ്റ് വഴി എന്തുകൊണ്ട്
കമന്റുകള് കാണരുത്/അയക്കരുത് എന്ന് പ്രചരിപ്പിക്കുന്ന ഒരു ബോധവത്കരണം മാത്രം. വക്കാരി പറഞ്ഞപോലെ അള്ട്ടിമേറ്റ്ലി ഞാനല്ല ബ്ലോഗ് സെറ്റപ്പിലെ കമന്റ് സെന്റ് അഡ്രസ്സ് മാറ്റുന്നത്. അത് ഓരോ ബ്ലോഗറും തന്നെയാണ്.

ഏവൂരാന്റെ ഈ ലേഖനത്തിനുള്ള കമന്റുകളായി ചോദിച്ച ചോദ്യങ്ങള്ക്കുള്ള മറുപടികള്

?“ഇതിന്റെ പിന്നില് വല്ല രാഷ്ട്രീയവുമുണ്ടോ... “
= തീര്ച്ചയായും ഉണ്ട്. ബൂലോഗത്തിന് ഭാവിയില് നന്നാകും എന്ന് എനിക്ക് തോന്നുന്ന കാര്യത്തിനുവേണ്ടി കുത്തിത്തിരുപ്പുണ്ടാക്കുക എന്ന രാഷ്ട്രീയം.

?”സാങ്കേതികമായ അര്ത്ഥത്തില് നിലവാരത്തെക്കുറിച്ച് ആശങ്കയില്ലാത്ത ജനകീയ എഴുത്തായിട്ട് ഇതിനെ സമീപിക്കാനാണ് എനിക്കിഷ്ടം. വിഷം കലരാത്തിടത്തോളം housewives' gossip വരെ എത്തിപ്പെടേണ്ട സ്ഥലം. അതില് നിന്ന് നിലവാരമുള്ള എഴുത്ത് വഴിപിരിഞ്ഞുകൊള്ളൂം. ആരുടെയും പ്രേരണയും പ്രയത്നവും ഇല്ലാതെ തന്നെ. അല്ലെന്ന് കുറച്ചുപേര് വാശിപിടിച്ചാല് ...“
?”ബ്ലോഗുകള് കൊണ്ട് വന്ന വിപ്ലവം ഈ ജനകീയത്തമാണ്. അല്ലാതെ വിവരമുള്ളവര് മാത്രം എഴുതണം എന്നതില് ഞാന് ഒരിക്കലും യോജിക്കില്ല.“
= ആരാണ് അങ്ങനെ വാശിപിടിച്ചത്? ബൂലോഗത്തിന്റെ ക്വാളിറ്റി കൂട്ടുക എന്നുപറഞ്ഞാല് എനിക്ക് ഒരര്ഥമേ ഉള്ളൂ: എഴുത്തുകാരന്റെ ക്രിയേറ്റിവിറ്റിയും വായനക്കാരന്റെ സെലക്ഷനും കൂട്ടുക. രണ്ടും രണ്ടുപേരുടെയും സ്വാതന്ത്രത്തിലധിഷ്ഠിതമാണ്. അല്ലാതെ എഴുത്തിനെ, മാതൃഭൂമി/മലയാളം വാരിക എന്നിവയുടെ പെട്ടിയിലിട്ടുപൂട്ടുക എന്നൊരു അര്ഥം ഇല്ലേ ഇല്ല.

?”ഇതിന് പകരം വെക്കാന് ഫീഡിനോ, പിപ്പിനോ കഴിയില്ലെന്ന സത്യം മനസ്സിലാക്കുക“
= തീര്ച്ചയായും. അതുപോലെ, ഫീഡും പൈപ്പും തരുന്ന സ്വാതന്ത്ര്യം തരാന് മെയിലിംഗ് ലിസ്റ്റിനും ആവില്ല. ഒരൊറ്റ കമ്മ്യൂണിറ്റി എന്നതിനേക്കാള്, സ്വാതന്ത്ര്യമാണ് ക്രിയേറ്റിവിറ്റിയെ പ്രോത്സാഹിപ്പിക്കുക എന്ന് ഞാന് വാദിക്കുന്നു.

?”നിര്ദോഷമായ ഒന്നിനെ എന്തിന് കൊല്ലണം.“
= പ്രപഞ്ചത്തിലൊന്നും നിര്ഗുണമല്ലാത്തതുപോലെ, പിന്മൊഴിയും വായനക്കാരിലും എഴുത്തുകാരിലും ഒരു പ്രത്യേക സമ്മര്ദ്ദം ചെലുത്തുന്നുണ്ട്. ഈ സമ്മര്ദ്ദത്തെ പറ്റി അടുത്ത ചോദ്യത്തില്...

?”ഈ മുഖമില്ലാത്ത ജനക്കൂട്ടം ബ്ലൊഗിംഗിന്റെ നിലവാരം കുറയ്ക്കുന്നു“
= മുഖമില്ലയ്മയാണ് ബ്ലോഗിംഗിന്റെ നിലവാരം കുറയ്ക്കുന്നത് എന്ന് പറയുന്നത് ചര്ച്ചയെ തെറ്റിദ്ധരിച്ചതാണെന്ന് തോന്നുന്നു.
സെലക്ഷന് ഇല്ലാത്ത വായനക്കാര്ക്ക് വേണ്ടി എഴുതേണ്ടിവരിക എന്നത് ഒരു ആവരേജ് ജനക്കൂട്ടത്തിന് വേണ്ടി എഴുതേണ്ടി വരികയാണ്. ഒരൊറ്റ കമ്മ്യൂണിറ്റിക്ക് വേണ്ടി അഥവാ ജനക്കൂട്ടത്തിനുവേണ്ടി എഴുതേണ്ടിവരുന്നത് ക്രിയേറ്റിവിറ്റിക്ക് വിഘാതമാണ്. വായനക്കാര് ഒരൊറ്റ ബ്ലോക്കാവാതെ, വളരെ ഡൈനാമിക്കായ പലവിഭാഗങ്ങളും ഉപവിഭാഗങ്ങളുമായി തിരിഞ്ഞ് അവര്ക്കിഷ്ടപ്പെട്ട എഴുത്തുകളേയും എഴുത്തുകാരേയും പ്രോത്സാഹിപ്പിക്കുന്ന അവസ്ഥയാണ് എന്റെ സ്വപ്നം. അവിടെ വിഭാഗങ്ങളും ഉപവിഭാഗങ്ങളും പേരുള്ളവയും സ്റ്റാറ്റിക്കും അല്ല. വായനാലിസ്റ്റുകള് തരുന്നത് ആ ഫ്ലക്സിബിലിറ്റിയാണ്.... അതായത് വായനക്കാരുടെ വായനാരീതി എഴുത്തുകാരനെ അടിമുടി ഇന്ഫ്ലുവന്സ് ചെയ്യുന്നു. അതുകൊണ്ടു്, എഴുത്തു നന്നാവാന് വായന നന്നാവണം. അങ്ങനെ വായനാരീതി ശരിയാക്കുന്ന രാഷ്ട്രീയത്തിന് വളരെ പ്രാധാന്യമുണ്ട്.

?”സ്വന്തമായി വായനയും എഴുത്തും തിരഞ്ഞെടുത്ത് പോകാന് തക്ക ദിശാബോധം ഉണ്ടായിട്ടില്ലാത്ത പുതിയതും പഴയതുമായ ബ്ലോഗര്മാരെ സംബന്ധിച്ചിടത്തോളം അര്ത്ഥവും പ്രസക്തിയും ഉള്ള സംവിധാനമാണ് കോമണ് പോസ്റ്റ്/കമന്റ് അഗ്രഗേറ്റര്.“
= അവര് വരേണ്ടത് പിമൊഴിയിലേയ്ക്കല്ല. വായനാലിസ്റ്റിന്റെ അഗ്രിഗേറ്ററിലേയ്ക്കാണ്. അതില് ഏറ്റവും റെക്കമെന്റ് ചെയ്യപ്പെട്ട കൃതികള് വായിച്ചാണ് അവര് തുടങ്ങേണ്ടത്.

?”മുന്പൊക്കെ ബ്ലോഗിനും ഒക്കെ മുന്പ് ഒരുപാട് മെയിലിങ്ങ് ലിസ്റ്റുകളുടെ പ്രളയം ആയിരുന്നു. അതിതുപോലെ വര്ഗ്ഗീയതയും ജയ് മഹാരാജാവുകളും തെറിവിളിയും കൊണ്ട് നിന്ന് പോയി. അതുപോലെയാണ് പിന്മൊഴിക്കും സംഭവിക്കുന്നതും എന്ന് തോന്നുന്നു.“
= അല്ല. ഇവിടെ ഒന്നും നിന്നുപോകുന്നില്ല. ഓരോരുത്തരുടേയും ബ്ലോഗുകളും കമന്റുകളും ഒന്നും സംഭവിക്കാതെ തന്നെ അതാതിന്റെ സ്ഥലങ്ങളിലുണ്ട്. പഴയപോലെ തന്നെ ആര്ക്കും കമന്റിടാം. കമന്റുകളും പോസ്റ്റുകളും ട്രാക്ക് ചെയ്യാനും ഭേദപ്പെട്ട വഴികളുണ്ട്. നഷ്ടപ്പെടുന്നത് ഇത്രമാത്രം: 1) ഞാന് കമന്റിടുമ്പോള് ആ കമന്റ് 700 പേര് വായിക്കും എന്ന ഉറപ്പ് 2) കമന്റുകളുടെ തത്സമയ വിതരണം. രണ്ടും ഇല്ലാതിരിക്കുന്നത് തന്നെ നന്ന്.

?”ഈ ഫില്റ്ററിങ്ങ് സിസ്റ്റം ഒരു പരിധിവരെ ഉള്ളതുകൊണ്ടാണ് എല്ലാത്തരം വായനക്കാരും ഇതിനുള്ളത്.“
= ശരിയാണ്. ഈ ഫില്റ്ററിംഗ് സിസ്റ്റം തന്നെയാണ് പിന്മൊഴിയെ പിന്മൊഴിയാക്കുന്നതും മറ്റു കമന്റ് അഗ്രിഗേറ്ററുകളില് നിന്നും അതിനെ വേര്തിരിക്കുന്നതും. ഇതും ഒരു നിശ്ചിതസമയത്തിലുള്ള കമന്റുകളുടെ എണ്ണം എത്ര കൂടിയാലും ഹാന്ഡില് ചെയ്യാനാവുന്നതും അല്പ്പം അധ്വാനം ആവശ്യമുള്ള കാര്യം തന്നെ. എന്നാല് ഈ രണ്ടുകാര്യങ്ങളിലും വാശിയില്ലാത്ത ഒരു ബേസിക് കമന്റ് മെയിലിംഗ് ലിസ്റ്റ് ഉണ്ടാക്കാന് വളരെ എളുപ്പമാണ് - മറ്റുപലരും പറഞ്ഞ പോലെ തന്നെ.

?”ബ്ലോഗിന്റേം മെയിലിങ്ങ് ലിസ്റ്റിന്റേയും ഒരു ഒരുമയാണത് തരുന്നത്.“
= ശരിതന്നെ. ഈ ഒരുമ, ക്ലോസ്ഡ് ആയ ഒരു കമ്മ്യൂണിറ്റിയ്ക്കുള്ളില് മെയിലിംഗ് ലിസ്റ്റ് വച്ചുണ്ടാക്കുന്നതിനോട് എനിക്കെതിര്പ്പില്ല. എന്നാല് ഒരു വിശാല അടിസ്ഥാനത്തില് ആര്ക്കും ജോയിന് ചെയ്യാവുന്ന കമ്മ്യൂണിറ്റി ആയി വളരുമ്പോഴാണ് ബ്ലോഗ് എന്ന മീഡിയത്തെ താഴ്ത്തുന്ന വാമനനായി പിന്മൊഴിമാറുന്നത്. ക്ലോസ്ഡ് ആയ കമ്മ്യൂണിറ്റിക്ക് ഉദാഹരണങ്ങളാണ് - വളരെ നാളുകളായി അറിയുന്ന സുഹൃത്തുക്കള്, ഒരു ക്ലാസ്സില് പഠിച്ചവര് - പിന്മൊഴിക്ക് പുറത്തും അസ്തിത്വമുള്ള സമൂഹങ്ങള്.

?”അപചയം ഉണ്ട്. ഒരു ശതമാനം വരെ പിന്മൊഴി തരുന്ന പബ്ലിസിറ്റിയില് നിന്ന് ഉണ്ടായത്. ഇല്ലാന്ന് പറയുന്നത് നുണയായിരിക്കും. പക്ഷെ അതിനു പിന്മൊഴി നിറുത്തിയത് കൊണ്ട് തടയാന് പറ്റുമൊ എന്നുള്ളതാണ് എന്നെ കുഴക്കുന്നത്?“
= വായനാലിസ്റ്റുകള് വഴി സാധിക്കും. ഇന്ന് ഒരു തറപോസ്റ്റിനും നല്ല പോസ്റ്റിനും വിസിബിലിറ്റി ഒരുപോലെയാണ്. വായനാലിസ്റ്റുകളുടെ ലോകത്തില് തറപോസ്റ്റുകള് വളരെ ലോക്കലായി ഒതുങ്ങും. നല്ലപോസ്റ്റുകള് പതുക്കെ വായനാലിസ്റ്റില്നിന്നും വായനാലിസ്റ്റിലേയ്ക്ക്` ട്രാന്സ്മിറ്റ് ചെയ്യപ്പെടും. അങ്ങനെ നല്ല എഴുത്ത് പ്രോത്സാഹിപ്പിക്കപ്പെടും.

?”കൊറേ പേര് ലിസ്റ്റ് ഉണ്ടാക്കണം. അപ്പോള് ഇതുപോലെ പിന്മൊഴിയിലെ കമന്റ്സ് പ്രളയം പോലെ ഏത് എന്തെടുക്കണം എന്നുള്ള കണ്ഫ്യൂഷണിലാവും.“
= കണ്ഫ്യൂഷനാവേണ്ട കാര്യമില്ല. അധികം വായിക്കാത്ത വായനാലിസ്റ്റുകളെ ഒഴിവാക്കിയാല് മാത്രം മതി. അത് ഏതൊക്കെ എന്ന് ട്രെന്ഡില് നോക്കിയാല് കാണാം.

?”യാഹൂ പൈപ്പ് ഇപ്പോള് വളരെ സ്ലോയാണ്.“
= ശരിയാണ്. എന്നാല് അതിനെ ഫീഡായി സബ്സ്ക്രൈബ് ചെയ്താല് പിന്നെ, യാഹൂ സ്ലോ ആണോ എന്നത് ബാധിക്കുന്ന കാര്യമാവില്ല.

ഇഞ്ചിപ്പെണ്ണും മറുമൊഴിയുടെ പിറവിയും എന്ന പോസ്റ്റില് നിന്നുള്ള ചോദ്യങ്ങളും മറുപടികളും

?“ആര്. എസ്. എസ്. , ആറ്റം ഫീഡുകളില് സബ്സ്.ക്രൈബ് ചെയ്യാമെന്ന് വച്ചാലും അത് നേരത്തെ കണ്ടെത്തിയ ഒരു ബ്ലോഗിന്റെ കാര്യത്തിലല്ലേ, നടക്കൂ. പുതിയ ഒരെണ്ണം കണ്ടുപിടിക്കാന് അതുവഴി കഴിയില്ലല്ലോ. “
=വായനാലിസ്റ്റുകള് അതാണ് ചെയ്യുന്നത്. ദേ ഈപോസ്റ്റ് വായിച്ചുനോക്കൂ നല്ലതാണ് എന്ന് നമ്മുടെ കൂട്ടുകാരന് പറഞ്ഞുതരുന്നു. ഈമെയിലിന് നേര് വിപരീതമായി, പറയുന്ന ആളല്ല, കേള്ക്കുന്ന ആളാണ് ഇപ്പറഞ്ഞ കാര്യം കേള്ക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. അതുകൊണ്ടിതില് സ്പാമില്ല.


കമന്റു് ചെയ്യേണ്ടവര് അതാത് ലേഖനങ്ങളിലേയ്ക്ക് പോയാട്ടേ. ഈ വിഷയം സംസാരിക്കാന് ഇനിയും വേറേ ഒരു ത്രെഡ് കൂടി വേണോ?

2007-04-26

ലിപികളുരയുമ്പോള്‍

Confusion

വ്യവസ്ഥയിലുള്ള കണ്‍‌ഫ്യൂഷന്‍

അവ്യവസ്ഥ1:
താഴെ കാണിക്കുന്ന പോലെ പല രീതിയിലാണ് പഴയലിപിയില്‍ ഉകാരം എഴുതുന്നത്‌:


അവ്യവസ്ഥ2: കൂട്ടക്ഷരത്തില്‍ വ്യത്യസ്ത ബേസ് അക്ഷരത്തിനനുസരിച്ച് ഊ-കാരം പലരീതിയിലാണ് എഴുതുന്നത്‌. ഉദാ:

സ്കൂ
ഴ്കൂ
അവ്യവസ്ഥ3: താഴെ കൊടുത്തിരിക്കുന്നവയില്‍ ഒരുപോലെ ഉകാരം ചേരുന്നു.

തു

ജു

എന്നാല്‍ അവയുടെ ഊ-കാരത്തിലാവട്ടെ വ്യത്യസ്ത രീതികള്‍:

തൂ ജൂ

ഉ, ഊ കാരങ്ങളുടെ കാര്യത്തില്‍ ഇങ്ങനെ അനവധി ഉദാഹരിക്കാനുണ്ട്‌.



നോട്ട്:
ഉ, ഊ കാരങ്ങളുടെ കാര്യത്തില്‍ മാത്രമേ ഈ പ്രശ്നമുള്ളൂ എന്ന്‌ പ്രത്യേകം ശ്രദ്ധിക്കുക. അക്ഷരത്തോട് കൂടെ ചേരുന്നു മറ്റു ചിഹ്നങ്ങളായ, ഋ, ര/റ എന്നിവ ഈ അവ്യവസ്ഥയില്ല. എല്ലാം ഒരു പോലെ, കൃ, സൃ, ഷ്ടൃ, പ്ര, ഷ്ട്ര എന്നിങ്ങനെ വാലുനീട്ടി എഴുതുന്നു.

Compression

പോയിന്റ് സൈസ് 10-ല്‍ എഴുതിയ രണ്ട്‌ കൂട്ടക്ഷരങ്ങള്‍ നോക്കൂ:

ആദ്യത്തേത്‌ ഴ്ത്തു ആണോ ഴ്ക്കൂ എന്ന്‌ മനസ്സിലാക്കണമെങ്കില്‍ മൈക്രോസ്കോപ്പ് വേണം. പുതിയലിപിയിലെഴുതിയ രണ്ടാമത്തെ കൂട്ടക്ഷരം വലിയ പ്രശ്നങ്ങളിലാതെ തന്നെ വായിക്കാം. ആദ്യത്തേത്‌ ഏതാണെന്ന് മനസ്സിലാവണമെങ്കില്‍ പോയിന്റ് 14(ഴ്ക്കൂ) എങ്കിലും ആവണം. എന്നാല്‍ പോയിന്റ് സൈസ് 8 ആയാലും ‘ഴ്‌ത്ത‌ു‘ സ്ക്രീനില്‍ വായിക്കാന്‍ പറ്റാതാവുന്നില്ല. അതായത്‌. ‘വായിക്കബിലിറ്റി‘ ക്രൈറ്റീരിയയില്‍ പുതിയലിപി 10 പോയിന്റ് എന്നത്‌ = പഴയലിപി 14 പോയിന്റ്. പോയിന്റ് സൈസ് മാറ്റുമ്പോള്‍ ടെക്സ്റ്റിന് മൊത്തമായാണ് മാറ്റുന്നത്‌. എന്നാല്‍ പുതിയലിപിസ്വീകരിക്കുമ്പോഴുണ്ടാകുന്ന എക്സ്പാന്‍ഷന്‍ ലോക്കലാണ് - കൂട്ടക്ഷരങ്ങള്‍ക്ക് മാത്രം. അതുകൊണ്ട്പഴയലിപി സ്ക്രീനില്‍ കമ്പ്രഷന്‍ സാധ്യമാക്കുന്നു എന്നത്‌ ഒരു മിത്താണ്. പേനകൊണ്ടുള്ള എഴുത്തില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. അവിടെ പഴയലിപിയായിരിക്കണം കൂടുതല്‍ എഫിഷന്റ്.


റോമന്‍ അക്ഷരങ്ങള്‍ക്ക്‌ സാധാരണ ഉപയോഗിക്കുന്ന 10 പോയിന്റ് ഇവിടെ ഉപയോഗിക്കാന്‍ ശ്രമിച്ചിരിക്കുന്നു എന്നതല്ല ഇവിടത്തെ പ്രശ്നം. മറിച്ച്‌ x പോയിന്റിലെഴുതിയ പുതിയലിപിയുടെ വായനാനുഭവം പഴയലിപിയിലെഴുതിയതിനുണ്ടാവണമെങ്കില്‍ അതിന്റെ പോയിന്റ് സൈസ് 1.4x ആവണം. അതായത്‌, ടെക്സ്റ്റ് എപ്പോഴും 40% എക്സ്പാന്‍ഡ് ചെയ്യുന്നു. ഇവിടെ പുതിയലിപിയിലില്ലാത്ത പഴയലിപി കൂട്ടക്ഷരങ്ങള്‍ മാത്രമേ താരതമ്യപ്പെടുത്തുന്നുള്ളൂ. മറിച്ചുള്ളവയുടെ കാര്യം എപ്പോഴും ഒരുപോലെയല്ലേ.


ഇതിനുകാരണം ഒന്നുകൂടി സൂക്ഷിച്ചു നോക്കിയാല്‍ എന്താണെന്ന്‌ കാണാം. പഴയലിപിയില്‍ കൂട്ടക്ഷരങ്ങള്‍ ഉണ്ടാവുന്ന മുറയ്ക്ക്‌ ചിലത് ഹൊറിസോണ്ടലിയും മറ്റു ചിലത്‌ വെര്‍ട്ടിക്കലിയും വലുതാവുന്നു. പുതിയലിപില്‍ ഒരു ഇത്‌ സംഭവിക്കുന്നെങ്കില്‍ തന്നെ, ഹൊറിസോണ്ടലി മാത്രമാണ്. (ഉദാ: ത്ത, ഞ്ച, ഞ്ഞ). മലയാളം ഹോറിസോണ്ടലി ലേയൌട്ട്ചെയ്യുന്ന സ്ക്രിപ്റ്റായതിനാല്‍ വെര്‍ട്ടിക്കല്‍ സ്പേസ് വളരെ പരിമിതമാണ്. ഓരോ പോയിന്റ് സൈസും വിലയേറിയതാണ്. എന്നാല്‍ ഹൊറിസോണ്ടല്‍ സ്പേസ് ധാരാളം അതിനുണ്ട്‌ - ഒരു ലൈനിന്റെ നീളം തന്നെ ഉപയോഗിക്കാം. വെര്‍ട്ടിക്കലി ലേയൌട്ട് ചെയ്യപ്പെടുന്ന സ്ക്രിപ്റ്റുകളും ഉണ്ട്; പഴയചൈനീസ് അതിനുദാഹരണമാണ്. അവിടെ വെര്‍ട്ടിക്കലി ഒരു ഗ്ലിഫ് എത്രവലുതായാലും പ്രശ്നമില്ല. ഹൊറിസോണ്ടലി ഉണ്ടാവുന്ന എക്സ്പാന്‍ഷന്‍ പ്രശ്നമാവും.


അതായത്‌, പഴയലിപിയിലെ വെര്‍ട്ടിക്കല്‍ എക്സ്പാന്‍ഷന്‍ ആണ് പ്രശ്നം. ഉദാഹരണങ്ങള്‍: ല്പ്രൂ, ല്ത്തൂ, പ്സ്രൂ, ഗ്ഗൂ, ഴ്വൂ, ശ്ശ്രൂ, ഷ്ക്കൂ, ബ്ജൂ, ബ്ധൃ, ഷ്ട്രൂ, ച്ഛ്രൂ, യ്ത്തൂ


കൂട്ടക്ഷരം എത്ര കടുത്തതായാലും ഹൊറിസോണ്ടല്‍ എക്സ്പാന്‍ഷന്‍ പ്രശ്നവുമല്ല: ഉദാ: ഗ്ദ്ധ്ര, ണ്ഡ്രു, ക്ത്രു, ശ്ഛു, ത്സ്ഥൃ, ജ്ഞ, ഞ്ഛൃ

Cultural Arugment

പഴയലിപി പുലരണം എന്ന്‌ ഞാന്‍ വാദിക്കുമ്പോള്‍ ഞാനുദ്ദേശിക്കുന്നത്‌ മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്തെ പഴയലിപി പുലരണം എന്നല്ല; ഞാന്‍ ശരിയെന്ന്‌ ചെറുപ്പത്തില്‍ പഠിച്ച കാര്യങ്ങള്‍ ഇന്നും ശരിയാ‍വണം എന്നാണ്‌. നൊസ്റ്റാള്‍ജിക്കും ഓര്‍ത്തഡോക്സും ആയ ഒരു വാദമാണത്‌. വേറേ ഒരു തലമുറയ്ക്ക്‌ ഇതേ വാദം ഞാന്‍ പഠിച്ചതില്‍ നിന്നും വ്യത്യസ്തമായ കാര്യങ്ങളോടുണ്ടാവുമ്പോള്‍ പ്രശ്നമായി. ഇന്ന്‌ അങ്ങനെയൊരു തലമുറയുണ്ട്. പഠിച്ചപ്പോള്‍, വായിക്കുമ്പോല്‍ എല്ലാം പുതിയലിപി കാണുന്നവര്‍. അതിനുള്ള ചരിത്രപരമായ കാരണം എന്തുവേണമെങ്കിലും ആവട്ടേ; അവര്‍ക്കും നൊസ്റ്റാള്‍ജിയയില്‍ എന്നേപ്പോലെ തന്നെ അവകാശമുണ്ട്. അതുകൊണ്ട് തന്നെ, ‘തനിമ’വാദം ഏത്‌ ലിപിപുലരണം എന്നതിന് നമുക്കൊരുത്തരവും തരില്ല.

2007-04-10

കുട്ടി മലയാളം പറയാന്‍...

അമേരിക്കയിലെ പ്രവാസിമലയാളികളുടെ കാര്യമാണ്. സ്കൂളില്‍ പോകും വരെ കുട്ടികള്‍ വീട്ടില്‍ മലയാളം പറയാന്‍ ഒരു ബുദ്ധിമുട്ടുമില്ല. എന്നാല്‍ സ്കൂളില്‍ പോയി ത്തുടങ്ങിയാല്‍ പിന്നെ വളരെ എളുപ്പത്തില്‍ അവര്‍ മറ്റുകുട്ടികളുടെ അടുത്തുനിന്നും ഇംഗ്ലീഷ് സ്വായത്തമാക്കും. അതുതന്നെ ഇടയ്ക്ക്‌ വീട്ടിലും പ്രയോഗിക്കും. അതു് അപ്പനും അമ്മയ്ക്കും മനസ്സിലാവുന്നുണ്ടെന്ന്‌ കണ്ടാല്‍ പിന്നെ, അവരൊരു ഷോര്‍ട്ട്കട്ട് എടുക്കും. കൂട്ടുകാരുടെ അടുത്തും വീട്ടിലും ഇംഗ്ലീഷ് മതി ഇനി.

ഈ സന്ദര്‍ഭത്തിലാണ് അപ്പനും അമ്മയും മലയാളം എന്‍ഫോര്‍സ് ചെയ്യുന്ന നടപടികളെടുക്കുക. മിക്കവാറും ചെയ്യുന്ന പരിപാടി, “Can I watch TV?" എന്ന ചോദ്യത്തിന് “മലയാളത്തില്‍ ചോദിക്ക്‌“ എന്ന് മറുപടി കൊടുക്കും. ചിലപ്പോള്‍ അവര്‍ മലയാളത്തില്‍ ചോദിക്കും മിക്കവാറും ഇംഗ്ലീഷില്‍ തന്നെ ഒന്നുകൂടി ചോദിക്കും. എന്തായാലും ഒരു ചെറിയ കണ്ടന്‍ഷന്‍ ഉണ്ടാവും.

ഇത്‌ ഒഴിവാക്കാന്‍ ഒരു ചെറിയ ഉപായം. എന്റെ വീട്ടില്‍ തരക്കേടില്ലാ‍തെ നടക്കുന്ന കാര്യം. മുകളിലെ ചോദ്യത്തിന് ഇങ്ങനെ ഒരു മറുചോദ്യം ചോദിക്കും “ടീവി കണ്ടോട്ടേ എന്നാ‍ണോ ചോദിച്ചത്?”. ഇതിനൊരു ഗുണം എന്താണെന്നു വച്ചാല്‍ പ്രത്യക്ഷത്തില്‍ കണ്ടന്‍ഷന്‍ ഒഴിവാക്കുന്നതാണ്. കാര്യം നടക്കാന്‍ ഇംഗ്ലീഷില്‍ ചോദിക്കുന്നത്‌ സമയം കൂടുതല്‍ എടുക്കുന്നതിനാല്‍ പതുക്കെ ചോദ്യങ്ങള്‍ മലയാളത്തിലായിത്തുടങ്ങും.

ചുരുക്കത്തില്‍ അവരുടെ അല്ലാ ഇംഗ്ലീഷ് ചോദ്യങ്ങളേയും മലയാളത്തില്‍ വിവര്‍ത്തനം ചെയ്ത്‌ കണ്‍ഫേം ചെയ്യുക.

2007-04-08

ചുള്ളിക്കാടും ബൈബിളും

ചുള്ളിക്കാടന്‍ കവിതയിലെ ബൈബിള്‍ സാന്നിദ്ധ്യം ശ്രദ്ധിക്കാതിരിക്കാനാവില്ല. പണ്ട്‌, ആറീസി കാലഘട്ടത്തില്‍ ചുള്ളിക്കാടിന്റെ 18 കവിതകള്‍, ഗസല്‍, അമാവാസി എന്നിവയില്‍ കണ്ട ക്രൈസ്തവബിംബങ്ങളെ ഞാന്‍ എഴുതിവച്ചിരുന്നു. അതാണിവിടെ. ചുള്ളിക്കാട് ബ്ലോഗിലെത്തിയ ഈ വിശുദ്ധവാരത്തില്‍ തന്നെയല്ലേ തന്നെ ഇത് പോസ്റ്റ് ചെയ്യാനുള്ള ഏറ്റവും നല്ല സമയം.

വ്യക്തിയുടെ ദുരിതങ്ങളേയും അവസാനനാശത്തേയും അവതരിപ്പിക്കുന്ന ബിംബങ്ങള്‍കൊണ്ട്‌ സമ്പന്നമാണ് ബൈബിള്‍. അതുതന്നെയായിരിക്കണം ചുള്ളിക്കാടിന്റെ ദുരിതകല്‍പ്പനകള്‍ക്ക് ബൈബിള്‍ കൂട്ടായത്‌. പുതിയനിയമത്തിലെ ക്രിസ്തുവില്‍ ഒതുങ്ങിനില്‍ക്കുന്നു മിക്കവാറും എല്ലാം. അതിനുപുറത്തുള്ള, ഹവ്വ, ജോബ്, യോഹന്നാന്‍ എന്നിവരെയും ആചാരങ്ങളായ കുര്‍ബാന, കുമ്പസാരം എന്നിവയും അപൂര്‍വ്വമായി കാണാം. ഇവരില്‍, ‘ജോബ്’-ലെ രണ്ട്‌ വരികള്‍(7:3) ചുള്ളിക്കാ‍ട് വിവര്‍ത്തനം ചെയ്തിരിക്കുന്നത്‌ എത്രമനോഹരമായാണ്:

“വ്യര്ത്ഥമാസങ്ങള് എനിക്ക് അവകാശമായ് വന്നു;
കഷ്ടരാത്രികള് എനിക്ക് ഓഹരിയായിത്തീര്ന്നു.“

മലയാളത്തിലെ ഏറ്റവും ആധുനികഭാഷ ഉപയോഗിക്കുന്ന ബൈബിളായ കെസിബിസിയുടെ മലയാളം ബൈബിളില്‍ ഈ വരികള്‍ കാണൂ:
“ശൂന്യതയുടെ മാസങ്ങളും ദുരിതങ്ങളുടെ രാവുകളും എനിക്ക്‌ ലഭിച്ചിരിക്കുന്നു”

ആരെങ്കിലും ഇനി ബൈബിളിന്റെ ആധുനികമലയാളം എഡിഷന്‍ ചെയ്യാനൊരുമ്പെടുന്നെങ്കില്‍ നിര്‍ബന്ധമായും സമീപിക്കേണ്ടയൊരാള്‍ ചുള്ളിക്കാട്‌ തന്നെയാണ് :)

2007-04-02

ദൈവം - ഒരു ലഘുചരിത്രം

തത്വചിന്തകര്‍ ദൈവത്തെ പറ്റി ചിന്തിക്കുമ്പോള്‍ നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ക്ലാസിഫിക്കേഷന്‍സ് ആണ്: ഗോഡ് മെറ്റീരിയലും ഫിസിക്കല്‍ മെറ്റീരിയലും. ഫിസിക്കല്‍ മെറ്റീരിയല്‍ എന്നാല്‍ പഞ്ചേന്ദ്രിയങ്ങള്‍കൊണ്ടനുഭവിക്കുന്ന പ്രപഞ്ചം. അതില്‍ കല്ലും മണ്ണും മനുഷ്യനും പ്രകാശവും ചെടികളും ഒക്കെ വരും. എന്നാല്‍ ഗോഡ് മെറ്റീരിയല്‍ കൊണ്ടാണ് ആത്മാവ്‌ ദൈവം എന്നിവയുണ്ടാക്കിയിട്ടുള്ളത്‌.

ആദ്യകാലത്ത്‌ മനുഷ്യന്‍ ദൈവത്തെ ആശ്രയിച്ചിരുന്നത്‌ ദുരിതങ്ങള്‍ അകറ്റാനും സമ്പത്തുണ്ടാവാനും മറ്റും ആയതിനാല്‍, ഗോഡ് മെറ്റീരിയല്‍ മനുഷ്യനില്‍ നിന്നും മാറി വളരെ ഉയരത്തിലിരുന്ന സംഗതിയായിരുന്നു. (ടൈപ്പ് 1)

എന്നാല്‍ പിന്നീട്‌ ആത്മീയാനുഭവം എന്നത് ഗോഡ് മറ്റീരിയലിന്റെ ഗുണമായി കണക്കാക്കാന്‍ തുടങ്ങി. അങ്ങനെയാണെങ്കില്‍ അത്‌ ഇത്ര താഴെകിടക്കുന്ന ഫിസിക്കല്‍ മെറ്റീരിയലിന് അനുഭവിക്കാന്‍ സാധിക്കുന്നതെങ്ങനെ എന്നചോദ്യം ഉയര്‍ന്നുവന്നു. അത്‌ പരിഹരിക്കാനാണ് മനുഷ്യനില്‍ ഫിസിക്കല്‍ മറ്റീരിയല്‍ മാത്രമല്ല ഗോഡ് മറ്റീരിയല്‍ കൂടി അടങ്ങിയിരിക്കുന്നു എന്ന ആശയം വന്നത്‌. (ടൈപ്പ് 2)

ആത്മീയാനുഭവത്തിന്റെ സ്വഭാവം എന്താണ് എന്ന്‌ മനസ്സിലാക്കുന്നതില്‍ നിന്നാണ് അടുത്ത മുന്നേറ്റം. ആ അനുഭവം ചുറ്റുമുള്ള എല്ലാത്തിനോടും പ്രപഞ്ചത്തിനോടുതന്നേയുമുള്ള വണ്‍നെസ് ആണ് എന്ന്‌ പൊതുവെ അംഗീകരിക്കപ്പെട്ടു. അങ്ങിനെയെങ്കില്‍ ഗോഡ് മറ്റീരിയലില്ലാത്തവയോട്‌ എനിക്ക്‌ വണ്‍നെസ്സ് തോന്നുന്നത്‌ എന്തുകൊണ്ട്‌ എന്ന പ്രശ്നവും വന്നു. അപ്പോഴാണ് തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു എന്ന നരസിംഹാശയം വരുന്നത്‌. (ടൈപ്പ് 3)

ഇത്രയായതുകൊണ്ട്‌ മാത്രം തത്വചിന്തകരുടെ പ്രശ്നങ്ങള്‍ എല്ലാം പരിഹരിക്കപ്പെട്ടില്ല. ഗോഡ് മറ്റീരിയലും ഫിസിക്കല്‍ മെറ്റീരിയലും രണ്ടാണെങ്കില്‍ രണ്ടും അടങ്ങുന്ന ജഗം ദൈവത്തേക്കാള്‍ വലുതാവുമല്ലോ. അത്‌ ഗോഡ് മറ്റീരിയല്‍ സുപ്രീമസി ഹൈപ്പോതെസിസിന് വിരുദ്ധമായി. അതായത്‌ ദൈവത്തിന് പുറത്തായി ഒന്നും ഉണ്ടാവാ‍ന്‍ പാടുള്ളതല്ല (ഇന്‍‌ക്ലൂസീവ്നെസ്സ്).

ഈ ഇന്‍‌ക്ലൂസിവ്നെസ്സ് പ്രോബ്ലം പരിഹരിക്കാനാണ് ശങ്കരന്റെ അദ്വൈതം വരുന്നത്‌. അദ്വൈതത്തില്‍ ഭൌതികപ്രപഞ്ചം ദൈവത്തിന്റെ ഒരു പ്രൊജക്ഷനാണ്; അല്ലെങ്കില്‍ നിഴല്‍. ഈ നിഴലിനെ അതിന്റെ സാധാരണ അര്‍ഥത്തില്‍ നിന്നും വേര്‍തിരിക്കാന് മായ എന്ന വാക്കുപയോഗിക്കുന്നു നാല് ഡൈമെന്‍ഷനുള്ള ആപേക്ഷിക സിദ്ധാന്തത്തിന്റേയും പത്തിലധികം ഡൈമെന്‍ഷന്‍സുള്ള സ്റ്റ്രിംഗ് തിയറിയുടേയും ഇക്കാലത്ത്‌ ഈ പ്രൊജക്ഷന്‍ ആശയം മനസ്സിലാക്കാന്‍ ‍ അധികം പണിയില്ല. (ടൈപ്പ് 4)

അദ്വൈതം പ്രകാരം തിന്മവരുന്നത് ദൈവത്തില്‍ നിന്നാണ് എന്നുള്ളത്‌ വലിയൊരു ചിന്താക്കുഴപ്പമായി. അതിന് ശങ്കരന്റെ ഉത്തരം, ദൈവത്തിന്റെ ബാക്കിയുള്ള ഡൈമെന്‍ഷന്‍സിനെ പറ്റി അവബോധമില്ലാത്തതിനാലാണ് (അറിവില്ലായ്മ) നമുക്ക്‌ തിന്മയെ അങ്ങനെ തോന്നുന്നത്‌ എന്ന്‌. ഇരുട്ടില്‍ കയ്യിന്റെ പിന്നില്‍ ലൈറ്റടിച്ച്‌ നിഴലുകൊണ്ടൊരു പുലിയെ ഉണ്ടാക്കിയപോലെയാണ് നാമനുഭവിക്കുന്ന തിന്മ. ദൈവത്തിന്റെ ഡൈമെന്‍ഷന്‍സ് നമുക്കറിയാത്തതുകൊണ്ട്‌ കൈ നമ്മള്‍ കാണുന്നേയില്ല.

മറ്റൊദാഹരണത്തിന് വലത്‌ വശത്തുള്ള ചിത്രം നോക്കുക. കളര്‍ ഡൈമെന്‍ഷന്‍ അറിയാത്തൊരാള്‍ അതിലെ ത്രികോണവും സംഖ്യകള്‍ തമ്മിലുള്ള വ്യത്യാസവും മനസ്സിലാക്കുന്നേയില്ല. (കടപ്പാട്: വിക്കിപീഡിയയിലെ ഈ ലിങ്ക്)

ബുദ്ധന്‍ ഇതില്‍ മറ്റൊരപ്രോച്ചാണ് എടുക്കുന്നത്‌. ഗോഡ് തിയറിയെ പറ്റിയുള്ള അന്വേഷണം ഏതുമനുഷ്യന്റേയും അടിസ്ഥാനാ‍വശ്യമായ ആത്മീയത അച്ചീവ് ചെയ്യുന്നതില്‍ നിന്നും നമ്മളെ തടയുകയേ ഉള്ളൂ. ആത്മീയത അറിയാ‍ത്തവന്‍ അമ്പേറ്റ് കിടക്കുന്നവനാണ്‌. ശരിയായ മാര്‍ഗം കാണിച്ചുകൊടുത്ത് അവനെ സഹായിക്കുകയാണ് അപരന്റെ ധര്‍മ്മം. പകരം അമ്പിന്റെ ഉറവിടം അന്വേഷിച്ചുപോകലല്ല.

--
കടപ്പാട്: ഇതിലെ ഗോഡ്/ഫിസിക്കല്‍ മെറ്റീരിയല്‍ എന്ന കണ്‍സപ്റ്റ് വിലയനൂര്‍ രാമചന്ദ്രന്റെ റൈഥ് ലെക്ചറുകളില്‍ നിന്നും പൊക്കിയതാണ്.

2007-03-28

കേരളത്തിന്റെ രീതികള് കമ്പ്യൂട്ടറിലേയ്ക്ക്...

വളരെ പ്രധാനപ്പെട്ട വിഷയമാണ് പറയാന്‍ പോകുന്നത്‌. പത്രങ്ങളില്‍ ലേഖനമെഴുതുന്നവര്‍ ഇതിനെ പറ്റി ഒരു ചെറിയ കോളം പറ്റുമെങ്കില്‍ കൊടുക്കുകയും വേണം.

ഏത്‌ മാര്‍ക്കറ്റും വളര്‍ന്നുവരുമ്പോള്‍ ആദ്യം എല്ലാം ഒരേ അച്ചില്‍ വാര്‍ക്കുന്നപരിപാടിയാണ് ചെയ്യുക (globalization). അത്‌ പ്രൊഡക്ഷന്‍ കോസ്റ്റ് കാര്യമായി കുറയ്ക്കുന്നു. എല്ലാവരും അത്‌ ചെയ്യാന്‍ തുടങ്ങിയാല്‍ പിന്നെ, മാര്‍ക്കറ്റ് അടുത്ത ഫേസിലേയ്ക്ക്‌ കടക്കുന്നു - ലോക്കലൈസേഷന്‍. കസ്റ്റമറിന്റെ സംസ്കാരത്തോട് കഴിയാവുന്നത്ര ചേര്‍ന്നു നില്‍ക്കുക എന്നതാണ് അതിന്റെ തത്വം. വിലകുറയ്ക്കാന്‍ ഏത്‌ പോലീസിനും പറ്റും എന്നാല്‍ കസ്റ്റമറിന്‌ കൃത്യം ആവശ്യമുള്ളത്‌ കൊടുക്കാന്‍ കുറച്ചുകൂടി അധ്വാനം വേണം എന്നുതന്നെ.

കമ്പ്യൂട്ടറില്‍ അത്‌ ചെയ്യുന്നതിനെ ഇന്റര്‍നാഷണലൈസേഷന്‍, ലോക്കലൈസേഷന്‍ എന്നീവാക്കുകളാല്‍ പറയാറുണ്ട്‌. അതില്‍ ഉള്‍പ്പെടുന്നവയാണ് ഓരോ സംസ്കാരത്തിനനുസരിച്ച്‌ മാറുന്ന:

* ലിപി: കമ്പ്യൂട്ടറില്‍ ലോകത്തിലെ എല്ലാ ലിപിയും എഴുതുകയും വായിക്കുകയും ചെയ്യാനാവണം. അതു് തന്നെ, ചിലര്‍ ഇടത്തുനിന്ന്‌ വലത്തോട്ടെഴുതുമ്പോള്‍ മറ്റുചിലര്‍ വലത്ത്‌ നിന്നും ഇടത്തോട്ടേയ്ക്കാണ് എഴുതുന്നത്‌.
* കൊലേഷന്‍: ഡിക്ഷ്ണറിയില്‍ വാ‍ക്കുകള്‍ സോര്‍ട്ട് ചെയ്യുന്ന രീതി. അബുഗിഡ എന്ന വിഭാഗത്തില്‍ പെടുന്ന ലിപിയാണ് മലയാളമെങ്കിലും വാക്കുകള്‍ സോര്‍ട്ട് ചെയ്യുമ്പോള്‍ ഫൊണറ്റിക് രീതിയാണ് ഉപയോഗിക്കുന്നത്‌. സ്പാനിഷുകാര്‍ 'ch'-നെ ഒരു അക്ഷരമായി കരുതി സൊര്‍ട്ട് ചെയ്യുന്നു.
* തീയതികള്‍: ഇന്ത്യക്കാര്‍ ഇന്നത്തെ ദിവസം 28/3/2007 എന്നെഴുതുമ്പോള്‍ അമേരിക്കക്കാര്‍ അത്‌ 3/28/2007 എന്നും ജപ്പാന്‍കാര്‍ 2007/3/28 എന്നും എഴുതും.
* കലണ്ടറുകള്‍: എല്ലാവരും ഇന്നത്തെ ഇംഗ്ലീഷ് കലണ്ടര്‍ ഉപയോഗിക്കുന്നവരാണെങ്കിലും, പിറന്നാള്‍ ഉത്സവം എന്നിവയ്ക്ക്‌ മലയാളം കലണ്ടറും നോക്കാറുണ്ടല്ലോ.
* നിറങ്ങള്‍: നമുക്ക്‌ സ്റ്റോക്ക് മാര്‍ക്കറ്റ് പൊങ്ങുന്നത്‌ പച്ചയും താഴുന്നത്‌ ചുവപ്പും ആണെങ്കില്‍, ചൈനക്കാര്‍ക്ക്‌ അത്‌ തിരിച്ചാണ്: ഉയരുന്നത്‌ ചുവപ്പും താഴുന്നത്‌ പച്ചയും.
ഇതുപോലെ, അനവധി കാര്യങ്ങളുണ്ട്‌ - സംഖ്യകളെഴുതുന്ന രീതി, നാണയങ്ങള്‍, ടൈംസോണുകള്‍...

ഇതെല്ലാം ഓരോ സംസ്കാരത്തിനനുസരിച്ച്‌ തരംതിരിച്ചെഴുതിവച്ച്‌ കമ്പ്യൂട്ടറിലെ എല്ലാ അപ്പ്ലിക്കേഷനുകള്‍ക്കും ഉപയോഗിക്കാന്‍ പാകത്തില്‍ ആക്കുക എന്നത്‌ ശ്രമകരമായ ജോലിയാണ്. ഈ കാര്യം ചെയ്യുന്ന യുണീക്കോഡ് കണ്‍സോര്‍ഷ്യത്തിന്റെ സ്റ്റാന്റേഡാണ് CLDR എന്നറിയപ്പെടുന്നത്‌. ഈ ഏപ്രില്‍ 29 വരെയുള്ള കാലയളവില്‍ ഈ വിവരങ്ങളെല്ലാം പൊതുജനങ്ങളില്‍ നിന്നും സ്വീകരിക്കുന്നുണ്ട്‌. അതിനോടനുബന്ധിച്ചിറക്കിയ പത്രക്കുറിപ്പിതാ. ഇതില്‍ നമ്മളോരോരുത്തരും നമുക്കറിയാവുന്നവ എഴുതിയിടേണ്ടതുണ്ട്‌. അത്‌ എങ്ങനെയാണ് എന്നാണ്‌ പറയാന്‍ പോകുന്നത്‌.

ആദ്യം ഈ ലിങ്കില്‍ പോയി, Type of Message എന്നത്‌ CLDR submitter ID എന്നും സബ്ജക്റ്റില്‍ “Request locale ml_IN (Malayalam)“ എന്നും കൊടുത്ത്‌ ഒരു ലോഗിന്‍ സമ്പാദിക്കുക.

അതിനുശേഷം, മലയാളം സെക്ഷനിലേയ്ക്ക്‌ പോവുക. അവിടെയുള്ള ലാംഗ്വേജസ്, സ്ക്രിപ്റ്റുകള്‍ എന്നീ ഏത്‌ ലിങ്കിലും ക്ലിക്ക്‌ ചെയ്ത്‌ പണിതുടങ്ങാം.


ഇതില്‍ ലാംഗ്വേജസില്‍ ക്ലിക്ക് ചെയ്താല്‍ താഴെ കാണുന്ന പേജ്‌ കിട്ടും.

ഇതിലെ മഞ്ഞ ഐക്കണിന്റെ അര്‍ഥം, ആ എന്‍‌റികളില്‍ എന്തോ പ്രശ്നമുണ്ടെന്നാണ്. സത്യത്തില്‍ ഇല്ല. അവയില്‍ ചില്ലക്ഷരം എഴുതാന്‍ ജോയിനര്‍ ഉപയോഗിച്ചതുകൊണ്ടാണ് അങ്ങനെ. ഇന്ന്‌ ജോയിനറുപയോഗിച്ചല്ലാതെ ചില്ലക്ഷരം എഴുതാന്‍ വേറേ വഴിയില്ല. (നാളെ അങ്ങനെയല്ല. പക്ഷെ, അത് നാളെ :) അതുകൊണ്ട്‌ അത്‌ മൈന്‍ഡ് ചെയ്യേണ്ട. ഓരോ ഐക്കണില്‍ ക്ലിക്ക്‌ ചെയ്താലും കൂടുതല്‍ വിവരങ്ങള്‍ കിട്ടും.

ഇടതുവശത്ത്‌ വട്ടമുള്ള ആദ്യത്തെ കോളം ആണ് ഇന്നത്തെ സ്റ്റാന്റേഡില്‍ ഉള്ളത്‌. അത്‌ ചുവന്നിരിക്കുന്നതിന്റെ അര്‍ഥം, അത്‌ ആസപ്റ്റബിള്‍ അല്ല എന്നാണ്. പ്രപോസലാണ് രണ്ടാമത്തെ അതുപോലുള്ള കോളം. ഈ രണ്ട് കോളങ്ങളിലൊന്നാണ് ശരിയെങ്കില്‍ ആ വട്ടത്തില്‍ ക്ലിക്ക് ചെയ്യുക(ഉദാഹരണം: ബംഗാളി). സേവ് ചെയ്യുക. ഇതു് രണ്ടുമല്ല ശരിയെങ്കില്‍ വലത്തെ അറ്റത്തെ കോളത്തില്‍ ശരിയായതെഴുതി സേവ് ചെയ്യുക. (ഉദാ: west frisian).

കൂടുതല്‍ ചോദ്യങ്ങളുണ്ടെങ്കില്‍ ഞാനീ പോസ്റ്റ് അപ്ഡേറ്റ് ചെയ്ത്‌ ഉത്തരമെഴുതാം.

2007-03-24

Free mail filtering service

Subscriber will subscribe an email id from filter service. She will also configure a public web page (eg: google doc page) where filtering rules are written. Syntax could be pretty similar or same as procmail. She will mention in that page where to send the filtered mails.

If there are more than one address specified, the mails will be forwarded in round robin fashion.

The filtering rules should be pretty powerful.

Rules should be capable of:
  • Identifying the language
  • Identify specified links in the text
  • Regular expression matching on any field
Pinmozhi service can be used as a system test for this service. Also, this can provide infrastructure for many pinmozhi like services.

BTW, Are there any free email filtering service which can provide a similar functionality?

2007-03-21

ബൂലോഗത്തിനൊരു ബ്ലൂപ്രിന്റ്

കുറച്ചാഴ്ചകളായി പിന്മൊഴിയിലൂടെ അല്ലാതെ ഗൂഗിള്‍ റീഡറും കമന്റ്.കോം വഴിയും ഒക്കെ കമന്റുകള്‍ വായിച്ചാല്‍ എങ്ങനെയാണ് യൂസര്‍ എക്സ്പീരിയന്‍സ് എന്ന്‌ നോക്കുകയായിരുന്നു ഞാന്‍.

പിന്മൊഴിയോളം എളുപ്പമായിരുന്നില്ല ഒന്നും. ഏതെങ്കിലും ഫീഡ് റീഡര്‍ വഴി വായിക്കാനാണെങ്കില്‍ പല ബ്ലോഗുകളും ഇന്നും പുതിയബ്ലോഗറിലേയ്ക്ക്‌ അപ്ഡേറ്റ് ചെയ്തിട്ടില്ല. മാത്രവുമല്ല, അതിലൂടെ കമന്റുകള്‍ വരാന്‍ അരമണിക്കൂര്‍ മുതല്‍ അരദിവസം വരെ എടുക്കാം.

മറ്റൊരു വഴി പോള്‍ കാണിച്ചു തന്നിരുന്ന co.mment.com ആണ്. കമന്റ് ഫീഡിനേക്കാള്‍ ഭേദമാണ് അത്‌ എങ്കിലും, അതിനും കമന്റുകളെത്താന്‍ താമസമുണ്ട്‌. മാത്രവുമല്ല കമന്റ് മെയിലിന്റെ ടൈറ്റില്‍ പിന്മൊഴ എന്നിങ്ങനെ കണ്ടാല്‍ മനസ്സിലാവാത്ത രീതിയിലാണ് അത്‌ കിട്ടുക.

അതുകൊണ്ട്‌, പിന്മൊഴി സബ്സ്ക്രൈബ്ചെയ്ത് ആ‍വശ്യമുള്ളതിനെ ഒഴിച്ച്‌ ബാക്കിയെല്ലാം ഫില്‍റ്ററിട്ട് ഒരു ജിമെയില്‍ ലേബലില്‍ ആര്‍ക്കൈവ് ചെയ്യുകയോ ഡിലീറ്റ് ചെയ്യുകയോ ആണ് ഏറ്റവും പ്രായോഗികമായ വഴി എന്നു തോന്നുന്നു. എന്റെ ജിമെയില്‍ ഫില്‍റ്ററുകള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്‌ ഇങ്ങനെയാണ്:

ചിത്രം 1: ആദ്യത്തെ പേജ്



ചിത്രം 2: കണ്‍ഫര്‍മേഷന്‍ പേജ്



ഫില്‍റ്ററുകളിടാന്‍ പലവഴികളില്‍ ഒന്നുമാത്രമാണിതെന്നും കൂടി ഓര്‍മ്മിപ്പിക്കുന്നു.

ഇനി ചിത്രകാരന്‍ പറഞ്ഞതുപോലെ പല കമന്റ് അഗ്രിഗേറ്ററുകളുടെ ഒരു നെറ്റ്വര്‍ക്ക്ഉണ്ടാക്കിയാല്‍ എല്ലാവര്‍ക്കും ആവശ്യത്തിന് ഫ്രീഡമുള്ളതും എന്നാല്‍ ഒന്നുംനഷ്ടമാവാത്തതും ആരേയും അലോരസപ്പെടുത്താത്തതും ആയ ഒന്ന്‌ സാധ്യമാണ്. ഇതാണ് ഞാന്‍മനസ്സില്‍ കാണുന്ന ചിത്രം: (ചിത്രകാരന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്‌ ആദ്യചിത്രത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയതിനു ശേഷമുള്ളതാണ് ഈ ചിത്രം.)


ഓരോവായനക്കാരനും ഏതെങ്കിലുമൊരു കമന്റഗ്രിഗേറ്ററിലോ അല്ലെങ്കില്‍ഒന്നില്‍കൂടുതലെണ്ണത്തിലോ ചേരാം. ഓരോ ബ്ലോഗറും തന്നെ ബ്ലോഗിന്റെ കാറ്റഗറി ഏതെന്ന്‌സ്വയം തീരുമാനിച്ച്‌ അതിന്റെ ഇമെയില്‍ ഐഡിയിലേയ്ക്ക്‌ കമന്റുകള്‍ തിരിച്ചുവിടുക.പിന്മൊഴി പോലെ ഒരു വന്‍‌കിട സെറ്റപ്പ്‌ ബാക്കിയുള്ള അഗ്രിഗേറ്ററുകള്‍ക്ക്‌ആവശ്യമില്ല. കൈപ്പള്ളി ആള്‍ട്ട്മൊഴിയില്‍ ചെയ്തതുപോലെ ചെയ്യേണ്ടകാര്യമേ ഉള്ളൂ. അതെങ്ങനെയാണ് എന്ന്‌ കൈപ്പള്ളി വിശദീകരിച്ചാല്‍ സന്തോഷം. മാത്രവുമല്ല, കവിതാമൊഴിയും ശാസ്ത്രമൊഴിയും, കൈപ്പള്ളിയും ഏവൂരാനും അല്ലാതെ വേറേ ആരെങ്കിലും ചെയ്യണം എന്നാണ്എന്റെ ആഗ്രഹം. അപ്പോള്‍ ആവശ്യത്തിന് കാര്യങ്ങളില്‍ ഒരു ഡിസെന്റ്രലൈസേഷന്‍ ഉണ്ടാവും;അതും എല്ലാവര്‍ക്കും നല്ലതേ ആവൂ‍.


കവിതയെ പറ്റി സംസാരിക്കുന്നത് കേള്‍ക്കാന്‍ താത്പര്യമില്ലെങ്കില്‍, ശാസ്ത്രമൊഴിയും പലവകയും പ്രത്യേകം സബ്സ്ക്രൈബ് ചെയ്യുക. അങ്ങനെയൊന്നുമില്ലാത്തവര്‍ കമന്റുകള്‍ അവരുടെ ബ്ലോഗിന്റെ തരത്തിനനുസരിച്ച്‌ കവിതാമൊഴിയിലേക്കോ, പലവകയിലേയ്ക്കോ മറ്റോ ഫോര്‍വേഡ് ചെയ്യുക. ഇന്നത്തെ പിന്മൊഴി തന്നെ സബ്സ്ക്രൈബ് ചെയ്യുക. ഓരോ മൊഴിക്കൂട്ടവും ഏതൊക്കെ ബ്ലോഗുകളില്‍ നിന്നുള്ള കമന്റുകള്‍ സ്വീകരിക്കണം എന്നത്‌ ആ മൊഴിക്കൂട്ടത്തിന്റെ രീതിക്കനുസരിച്ച്‌ അത്‌ നടത്തുന്നവര്‍ തീരുമാനിക്കുക. എന്നാല്‍ ആരൊക്കെ ആ മൊഴിക്കൂട്ടത്തില്‍ സബ്സ്ക്രൈബ് ചെയ്ത്‌ വായിക്കാന്‍ എത്തും എന്നതില്‍ ഒരു നിബന്ധനയും പാടില്ല. അതേസമയം വായിക്കാനെത്തുന്നവര്‍ക്ക്‌ മെയിലയക്കാന്‍ അനുവാദം പാടില്ല. ചുരുക്കത്തില്‍ ഓരോ മൊഴിക്കൂട്ടവും ഒരു മെയിലിംഗ് ലിസ്റ്റല്ല; റീഡിംഗ് ലിസ്റ്റ് ആയിരിക്കും.


ഈ സെറ്റപ്പ്‌ ഒരുവിധമായിക്കഴിഞ്ഞാല്‍ പിന്നെ, ഇന്നത്തെ പിമൊഴി, ബ്ലോഗര്‍മാരില്‍ നിന്നുള്ള കമന്റുകള്‍ സ്വീകരിക്കരുത്‌ (ചിത്രകാരന്‍ മുന്നോട്ടുവച്ച ഒരു നല്ല നിര്‍ദ്ദേശമാണിത്‌). പകരം ഏതെങ്കിലും ഒരു സ്പെഷലൈസ്ഡ് മൊഴിക്കൂട്ടത്തില്‍ നിന്നുമാത്രമേ മെയിലെടുക്കാവൂ. അല്ലെങ്കിലത് പലവകയെ പാരവയ്ക്കലാവും. അപ്പോള്‍ ഒരാള്‍ക്ക്‌ കവിതാസംവാദം വേണ്ട പലവക മതി എന്ന്‌ പറയാനാവില്ല.


കൂടാതെ, പിന്മൊഴിയുടെ ഉദ്ദേശം ഒരു സാധാരണ മലയാളം ബ്ലോഗര്‍ക്ക്‌ ഇഷ്ടപ്പെടുന്ന എല്ലാ കമന്റുകളും എത്തിച്ചുകൊടുക്കുക മാത്രമാണെന്നതും മറക്കാതിരിക്കുക.

2007-03-12

യാഹൂ Vs ബ്ലോഗേര്‍സ് താണ്ടിയ തീരങ്ങള്‍

ഇവ കാണുക:
  1. പ്രിന്‍സ്റ്റണിലെ (അതേ, പ്രിന്‍സ്റ്റണിലെ തന്നെ) Information Technology and Public Policy എന്ന കോഴ്സ് വര്‍ക്കിന്റെ ഭാഗമായിക്കഴിഞ്ഞു ഈ സമരം. അവരെഴുതിയിരിക്കുന്നത്‌ വായിക്കുക. അവരുന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക്‌ നിങ്ങളുടെ ഉത്തരങ്ങളെന്താണ്?
  2. ബിട്ടണിലെ Register ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചു. അതിനുശേഷം, CopyRightViolations ബ്ലോഗിലേയ്ക്കുള്ള ട്രാഫിക് 10 ഇരട്ടിയായി വര്‍ദ്ധിച്ചു.
  3. ComputerWorld - PCWorld മാഗസിന്‍ ശൃംഖലയും ഈ സംഭവം അവരുടെ എല്ലാ മാഗസിനുകളിലും ഉള്‍പ്പെടുത്തി.
  4. പ്രസിദ്ധ ഫുഡ് ബ്ലോഗായ ‘ഫൂഡ്ബ്ലോഗ്സ്കൂള്‍’ഉം ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചവരില്‍ പെടുന്നു.
ഇനി ഇതും കൂടി കാണൂ... യാഹൂവിന് മാപ്പുപറയേണ്ടിവരുന്നവരുടെ എണ്ണം കൂടിക്കൊണ്ടേയിരിക്കുന്നു; നമ്മള്‍ കണ്ടത്‌ ഒരു ഐസ്ബര്‍ഗിന്റെ അറ്റം മാത്രവും.

2007-03-07

ദാനം കിട്ടിയതിന്റെ പല്ലെണ്ണരുത്

ഒരാളൊരു നല്ലകാര്യം ചെയ്യുമ്പോള്‍ എപ്പോഴും പൊന്തിവരാറുള്ള ഒരു ചോദ്യമാണ്; ആ നന്മയുടെ ഉപഭോക്താവ്‌ ഇന്ന ആള്‍ മാത്രമല്ലേ ഉള്ളൂ. അയാളെന്താണ് മറ്റേ ആള്‍ക്ക്‌ നന്മ ചെയ്യാഞ്ഞത്‌. വളരെ വാലിഡ് ആയ ഒരു വാദമായി ഇതിനെ പലരും ഉയര്‍ത്തിക്കൊണ്ടുവരാറുണ്ടെങ്കിലും ഇതില്‍ വലിയ സാംഗത്യമില്ല. സന്ദര്‍ഭത്തെ ഒന്ന്‌ എക്സ്റ്റ്രീമിലേയ്ക്ക്‌ കൊണ്ടുപോയാല്‍ ഈ വാദത്തിലെ പ്രശ്നം മനസ്സിലാവും. ഈ ഉദാഹരണങ്ങള്‍ നോക്കുക:

  1. മദര്‍തെരേസ പോയി കല്‍ക്കട്ടയില്‍ കുറേ രോഗികളെ സഹായിച്ചു. അവിടത്തേക്കാള്‍ എത്രയോ ആയിരങ്ങള്‍ എത്യോപ്യയില്‍ പട്ടിണി കൊണ്ടുമരിക്കുമ്പോഴായിരുന്നു അതെന്നോര്‍ക്കണം. പത്രത്തില്‍ ഇഷ്ടം പോലെ പടം വന്നുകഴിഞ്ഞല്ലോ, ഇനിയെന്തിനാ എന്ന്‌ വച്ചിട്ടുണ്ടാവും.
  2. കഴിഞ്ഞ കൊല്ലം എന്‍. എസ്. എസ്. ലക്ഷം വീട് കോളനിയില്‍ റോഡ് വെട്ടി. ദേ ഇവിടെ റോഡ് പൊട്ടിപ്പോളിഞ്ഞ്‌ കിടക്കുന്നു. ആരെങ്കിലും വരുന്നുണ്ടോ? ആത്മാര്‍ത്ഥതയില്ല ഒന്നിനും.
  3. ...

ഒരാള്‍ മറ്റൊരാള്‍ക്ക്‌ (അല്ലെങ്കില്‍ ഒരു സമൂഹത്തിന്) നന്മ ചെയ്യാന്‍ തീരുമാനിക്കുമ്പോള്‍ അതെന്തുകൊണ്ട്‌ അയാള്‍ക്ക്‌ ചെയ്യാന്‍ തീരുമാനിച്ചു എന്നതിന് ചെയ്യുന്നതിനോടുള്ള തന്മയീഭാവം, സന്ദര്‍ഭം, നന്മ ലഭിക്കുന്ന വ്യക്തിയോടുള്ള ബന്ധം എന്നിവ പ്രധാനമാണ്. ഇത്തവണത്തെ യാഹൂ പ്രതിഷേധത്തില്‍ ഇഞ്ചി എന്തുകൊണ്ട്‌ ഇന്‍‌വോള്‍വ്ഡ് ആയി എന്നത്‌ ഇപ്പറഞ്ഞതിന് നല്ലൊരു ഉദാഹരണമാണ്. ഇഞ്ചി പങ്കെടുത്തിരുന്ന കമ്മ്യൂണീറ്റികളാണ് ഫൂഡ് ബ്ലോഗിംഗ്, മലയാളം ബ്ലോഗിംഗ്, പിന്നെ ഒരു പരിധിവരെ സ്ത്രീകളുടെ കൂട്ടായ്മയും. അതിന്റെ ഒക്കെ ഭാഗമാണ് കറിവേപ്പില. അതുകൊണ്ട്‌ യാഹൂവിന്റെ കോപ്പിയടിയില്‍ ഇഞ്ചിയുടെ രോഷം ഇത്തിരി കൂടുതലായതില്‍ ഒരത്ഭുതവുമില്ല.

ഇനി എല്ലാ കോപ്പിയടികളിലും പ്രതിഷേധിക്കേണ്ട ഉത്തരവാദിത്വം നേരെ ഇഞ്ചിയെ ഏല്‍പ്പിച്ച്‌ സ്വന്തം കാര്യം നോക്കാന്‍ പോകുന്നവരേ ധാരാളമായി കാണും. പ്രതിഷേധം‌ ഇഞ്ചിയുടേയോ മറ്റാരുടേയുമോ ബാധ്യതയല്ല. ഒരു പ്രശ്നത്തില്‍ നിങ്ങള്‍ക്ക്‌ ധാര്‍മികരോഷം തോന്നുന്നുണ്ടെങ്കില്‍ അതിനുവേണ്ടി പ്രവര്‍ത്തിക്കുക. ഇല്ലെങ്കില്‍ മിണ്ടാതിരിക്കുക. മറ്റേ ആള്‍ എന്തുകൊണ്ട്‌ അത്‌ ചെയ്തില്ല എന്ന്‌ അന്വേഷിക്കാന്‍ പോകേണ്ട. അതുപോലെ തന്നെ, ബൂലോഗം ഒരു പാര്‍ട്ടിയോ പട്ടാളമോ അല്ല. വാറണ്ടയച്ച്‌ കാര്യങ്ങള്‍ ചെയ്യിക്കാന്‍. ആത്മാവിന് ശരിയെന്ന്‌ തോന്നുന്നത് മാത്രമേ ചെയ്യേണ്ടൂ. ഇപ്പറഞ്ഞത്‌ ഒക്കെ തന്നെ, ഇങ്ങനെയും പറയാം:

തിന്മയ്ക്കെതിരെ പ്രതിഷേധിക്കുക. നന്മയെ വിധിക്കാതിരിക്കുക.

2007-03-06

അറിയിപ്പ്‌: പിന്മൊഴിലേയ്ക്കുള്ള ബ്ലോഗ്സെന്റ് തത്കാലം വര്‍ക്ക്‌ ചെയ്യില്ല

Tagged എന്ന നെറ്റ്വര്‍ക്കില്‍ ജോയിന്‍ ചെയ്യാന്‍ അഭ്യര്‍ത്ഥിച്ച്‌ കഴിഞ്ഞ ദിവസം പ്രശാന്തയച്ച മെസ്സേജുകള്‍ കണ്ടിട്ടാണ് പിന്മൊഴികളുടെ സെക്ക്യൂരിറ്റി എങ്ങനെയാണ് എന്നൊന്ന്‌ ചെന്നുനോക്കിയത്‌. നല്ല തമാശയായിരുന്നു. അവിടെ ആര്‍ക്കും ജോയിന്‍ ചെയ്യാനും ആര്‍ക്കും പോസ്റ്റ് ചെയ്യാനും പെര്‍മിഷന്‍ ഉണ്ടായിരുന്നു. ഈ അനോനിമാരാരും ചിത്രകാരനും ഇതൊന്നും അറിയാഞ്ഞത്‌ നമ്മുടെ ഭാഗ്യം. എന്തായാലും ഉടനെ തന്നെ, ഗ്രൂപ്പിന്റെ പോസ്റ്റിംഗ് പെര്‍മിഷന്‍ എടുത്തുമാറ്റിയിട്ടുണ്ട്‌. എന്നാല്‍ ആര്‍ക്കും അവിടെ ജോയിന്‍ ചെയ്യാനും കമന്റുകള്‍ തുടര്‍ന്ന്‌ കിട്ടാനും‍ ഒരു പ്രശ്നവുമില്ല.

അതിന്റെ ഭാഗമായി ചെറിയ ഒരു പ്രശ്നം തല്‍ക്കാലമുണ്ട്‌. ബ്ലോഗ്‌സെന്റ് അഡ്രസ്സ് പിന്മൊഴികളിലേയ്ക്ക്‌ ആരെങ്കിലും സെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത്‌ തല്‍ക്കാലം വര്‍ക്ക്‌ ചെയ്യില്ല. അതുകൊണ്ട്‌ പോസ്റ്റ് ചെയ്തതിനു ശേഷം ഒരു കമന്റിടാതെ പിന്മൊഴികളിലൂടെ ബ്ലോഗിലെത്തുന്നവരറിയില്ല. ശ്രദ്ധിക്കുമല്ലോ...

2007-03-05

ബ്ലോഗിലെ അഡ്വാന്‍സ്ഡ് എഡിറ്റിംഗ്

വിക്കിയെ അപേക്ഷിച്ച്‌ ബ്ലോഗില്‍ എനിക്കെപ്പൊഴും തോന്നിയിരുന്ന ഒരു പോരായ്മയായിരുന്നു ബ്ലോഗില്‍ വെര്‍ഷന്‍ കണ്ട്രോള്‍ ഇല്ലാതിരുന്നത്‌. വെര്‍ഷന്‍ കണ്ട്രോള്‍ എന്നാല്‍ നമ്മളെഴുതിക്കൊണ്ടിരിക്കുന്ന ഡോക്യുമെന്റിന്റെ വിവിധഘട്ടങ്ങള്‍ മുഴുവന്‍ സൂക്ഷിച്ച്‌ വയ്ക്കുക എന്നതാണ്. പലരൊരുമിച്ച്‌ ഡോക്യുമെന്റെഴുതുമ്പോള്‍ അത്‌ വളരെ പ്രധാനമാണ്. വെര്‍ഷന്‍ കണ്ട്രോള്‍ ഉണ്ടെങ്കില്‍, ഒരെഴുത്തുകാരന്‍ അബദ്ധത്തില്‍ എന്തെങ്കിലും തെറ്റി എഴുതിപ്പോയാല്‍ പഴയ വെര്‍ഷനിലേയ്ക്ക്‌ തിരിച്ചുവരാന്‍ വളരെ എളുപ്പമാണ്.

അതുപോലെ തന്നെ, വലിയ ഡോക്യുമെന്റുകള്‍ ബ്ലോഗിലെഴുതുമ്പോള്‍ ഇത്‌ വലിയ ഉപകാരമാണ്. പണ്ടത്തെ വെര്‍ഷനില്‍ നിന്നും ഇന്നത്തേതിന് എന്തൊക്കെ മാറ്റങ്ങള്‍ വന്നു എന്നറിയാന്‍ അതിലെ രണ്ട്‌ വെര്‍ഷനുകള്‍ തമ്മില്‍ താരതമ്യപ്പെടുത്തി നോക്കിയാല്‍ മതി. ഒരു നോവലുമുഴുവനും ബ്ലോഗിലെഴുതിയ കുറുമാന്‍ ബ്ലോഗറിന്റെ കുഞ്ഞുവിന്‍ഡോ വച്ച്‌ അതെങ്ങനെയാവും‌ ചെയ്തിട്ടുണ്ടാവുക എന്ന്‌ ഞാനെപ്പൊഴും ആലോചിക്കും.

ഇന്ന്‌ ഇതിന് ലളിതമായൊരു പ്രതിവിധിയുണ്ട്. എഴുതാനുള്ളത്‌ ആദ്യം http://docs.google.com എന്ന ഗൂഗിള്‍ ഡോക്യുമെന്റ് എഡിറ്ററില്‍ എഴുതുക. എന്നിട്ട്‌ അതിലെ പബ്ലിഷ് ടാബില്‍ ഞെക്കി; പബ്ലിഷ് ടു ബ്ലോഗ് ക്ലിക്ക്‌ ചെയ്യുക. അത്രയേ ഉള്ളൂ.

ആദ്യം ഉപയോഗിക്കുമ്പോള്‍ നമ്മുടെ ബ്ലോഗ് ഐഡിയും (ജിമെയില്‍ ഐഡി) പാസ്‌വേഡും ബ്ലോഗിന്റെ പേരും കൊടുക്കണം. ബ്ലോഗിന്റെ പേര് കൊടുക്കുന്നതില്‍ പ്രശ്നമുണ്ടെങ്കില്‍, ബ്ലോഗിന്റെ ഐഡി കൊടുക്കാം. ബ്ലോഗിലെ പോസ്റ്റുകള്‍ മാനേജ് ചെയ്യുന്ന സ്ഥലത്തെ പേജ് അഡ്രസ്സ് നോക്കിയാല്‍ ബ്ലോഗ് ഐഡി കിട്ടും. http://www2.blogger.com/posts.g?blogID=4783865 എന്നിങ്ങനെ ആയിരിക്കും അതിരിക്കുന്നത്‌. ഇതിലെ 4783865 ആണ് ബ്ലോഗ് ഐഡി.

ഈ രീതിക്ക്‌ മറ്റു ‌ഉപയോഗങ്ങളും ഉണ്ട്‌.

  1. ബ്ലോഗില്‍ ടേബിളുകളിടുക
  2. ചിത്രങ്ങളുടെ വലിപ്പം മാനേജ് ചെയ്യുക
  3. കളറിലും മറ്റുഫോര്‍മാറ്റിംഗിലുമുള്ള കൂടുതല്‍ കണ്ട്രോള്‍
  4. വലിയ എഡിറ്റിംഗ് വിന്‍ഡോ
  5. പാരഗ്രാഫ് സ്റ്റൈലുകള്‍

വേറേ ഒന്നാണ്, പലരൊരുമിച്ച്‌ ഒരു പോസ്റ്റെഴുതാന്‍ ബ്ലോഗു് മുഴുവന്‍ എല്ലാ എഴുത്തുകാര്‍ക്കും തുറന്ന്‌ കൊടുക്കേണ്ട കാര്യമില്ല എന്നത്‌. എഴുത്തുകാരെ എല്ലാവരേയും കൊളാബറേറ്റേഴ്സ് ആക്കുക. അവസാനം ബ്ലോഗിലേയ്ക്ക്‌ പോസ്റ്റ് ചെയ്യുക.

പറയുമ്പോള്‍ എല്ലാം പറയണമല്ലോ.. ഇതുവരെ കണ്ടപ്രശ്നങ്ങള്‍ ഇതൊക്കെയാണ്:
  1. ഡോക്യുമെന്റിന്റെ ടൈറ്റില്‍ ബ്ലോഗിന്റെ ടൈറ്റില്‍ ആവുന്നില്ല. അത്‌ ബ്ലോഗില്‍ തന്നെ ചെന്നിടണം.
  2. ടാഗുകള്‍ ബ്ലോഗില്‍ തന്നെ ഇടണം
  3. അപ്‌ലോഡ് കോണ്‍ഫിഗറേഷന്‍ ഒരു ബ്ലോഗില്‍ നിന്നും മറ്റൊന്നിലേയ്ക്ക്‌ മാറ്റാന്‍ പലതവണ ശ്രമിക്കേണ്ടിവന്നു

Multitude of Malayalam bloggers protest against Yahoo!'s plagiarism

Yahoo! India plagiarized contents from couple of blogs when Yahoo! launched their Malayalam portal. The giant corporation hasn't yet owned up to their responsibility nor did they apologize to the bloggers. When accused, they silently removed the contents. This is not acceptable. We need an apology! When asked for apology, Yahoo! India is now accusing WebDunia as their content provider. The contents appeared on Yahoo! domain and not on Webdunia's Domain. Hence, we hold Yahoo responsible. I am protesting against this and joining hundreds of bloggers in this march against blatant corporate plagiarisms.

യാഹൂ ഇന്ത്യയുടെ മലയാളം പോര്ട്ടലില്, മലയാളം ബ്ലോഗുകളില് നിന്ന് കുറിപ്പുകള് മോഷ്ടിച്ച് ഇട്ടിട്ടുണ്ട്. പരാതിപ്പെട്ടവരുടെ കുറിപ്പുകള് നീക്കം ചെയ്യുക എന്നല്ലാതെ, ഉത്തരവാദിത്തം ഏറ്റെടുത്ത്, ഒരു ഖേദപ്രകടനം നടത്താന്, ഇത്രയും നാളായിട്ട് അവര് തയ്യാറായിട്ടില്ല. തെറ്റ് നടന്നു എന്ന് വ്യക്തമായ സ്ഥിതിയ്ക്ക്, ബൂലോഗ കൂട്ടായ്മയോട് അവര് മാപ്പ് പറയേണ്ടത് ആവശ്യമാണ്. മാപ്പ് പറയാന് ആവശ്യപ്പെട്ടപ്പോള്, യാഹൂക്കാര്, അവര്ക്ക് കുറിപ്പുകളൊക്കെ സംഭാവന നല്കിയത് വെബ് ദുനിയ എന്ന കമ്പനിയാണെന്ന് പറഞ്ഞ്, ഉത്തരവാദിത്തത്തില് നിന്ന് ഒഴിയാന് ശ്രമിക്കുകയാണ്. മോഷ്ടിക്കപ്പെട്ട കുറിപ്പുകള് വന്നിരിക്കുന്നത്, യാഹൂവിന്റെ വെബ് സൈറ്റില് ആണ്. വെബ് ദുനിയയുടെ സൈറ്റില് അല്ല. അതുകൊണ്ട് യാഹൂ മാത്രമാണ്, അതിന്റെ ഉത്തരവാദികള് എന്ന് ബൂലോഗം ഉറച്ച് വിശ്വസിക്കുന്നു. യാഹൂ എന്ന വന്കിട കുത്തക സാമ്രാജ്യത്തിന്റെ ചോരണമാരണത്തിന് എതിരായി, ബൂലോഗകൂട്ടായ്മയിലെ ഒരു അംഗം എന്ന നിലയ്ക്ക്, ഈ പ്രതിഷേധത്തില് ഞാനും പങ്കുചേരുന്നു. യാഹൂ മാപ്പ് പറയുക.

Links:
  1. Protest Announcement
  2. Su's Karivepila blog
  3. Puzha.com blog
  4. Nalapachakam blog
  5. How Yahoo! India washes hands using WebDunia
  6. Related posts

2007-03-01

കോപ്പിയടിക്കപ്പുറം

ഇന്ന് രാവിലെ കിട്ടിയ (താഴെ കൊടുത്തിരിക്കുന്നു) മെയിലാണ് ഈ കുറിപ്പിനാധാരം. വെബ്ദുനിയ സി.ഇ.ഓ.യുടെയായാണ് മെയില്. എന്തായാലും ഈ കാര്യത്തില് വെബ്ദുനിയ സി.ഇ.ഓ വരെ ഇടപെടുന്നു എന്നതില് എനിക്ക് സന്തോഷം തോന്നി. എന്നാല് അതേസമയം, ഞാന് മുമ്പേ പറഞ്ഞിരുന്നപോലെ, ഈ സംഭവത്തില് വെബ്ദുനിയയുമായി ബ്ലോഗര്മാര്ക്ക് എന്തെങ്കിലും സംസാരിക്കാന് ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അന്നും ഇന്നും ഈ പ്രശ്നം യാഹൂവും മലയാളം ബ്ലോഗര്മാരും തമ്മിലുള്ളത് മാത്രമാണ്. യാഹൂവും വെബ്ദുനിയയും തമ്മില് എന്തെങ്കിലും കരാര് ലംഘനമുണ്ടായിട്ടുണ്ടെങ്കില് അത് തീര്ക്കേണ്ടത് അവര് തമ്മിലാണ്. അതിനുപകരം അവര് ബ്ലോഗര്മാരുടെ അടുത്തേയ്ക്ക് വരുന്നത് എന്ത് ഉദ്ദേശത്തോടെ എന്നും മനസ്സിലാകുന്നുമില്ല.

അതിനിടെ കേട്ട ഒരു നല്ല വാര്ത്തയാണ് ബെന്നിക്ക് സീനിയര് മാനേജ്മെന്റ് പൊസിഷനിലേയ്ക്ക് പ്രമോഷന് കിട്ടി എന്നുള്ളത്. ഈ സമയത്ത് അതിന് പ്രത്യേകം പ്രാധാന്യമുണ്ട്. ഈ പുതിയ പൊസിഷനില് ഇരുന്ന് ബെന്നിക്ക് കുറച്ചുകൂടി കൃത്യമായി വെബ്ദുനിയ മാനേജ്മെന്റിനോട് പറഞ്ഞുകൊടുക്കാം ഈ പ്രശ്നത്തിന് വളരെ ന്യായമായതും എളുപ്പമുള്ളതും ആയ പരിഹാരം ഇങ്ങനെയൊന്ന് ഉണ്ടായിട്ടേ ഇല്ല എന്ന് പറഞ്ഞ് കയ്യൊഴിയുകയല്ല, മറിച്ച് വിക്ടിമുകളോട് മാപ്പുപറയുകയാണ് എന്ന്.

ഈ യാഹൂ ബ്ലോഗുകള് കോപ്പിയടിച്ചതിനെ പറ്റിയുള്ള ചിന്തകള് ചൂടുപിടിക്കാന് ഈ സംഭവം എന്തായാലും കാരണമാവട്ടെ. നിങ്ങളുടെ അഭിപ്രായം എന്തായാലും ഈ വരുന്ന മാര്ച്ച് 5-ന് നിശ്ചയിച്ചിരിക്കുന്ന ബ്ലോഗ് കോപ്പിയടി വിരുദ്ധ ദിനത്തില് അത് ബ്ലോഗ്പോസ്റ്റായിടൂ (കമന്റല്ല). നേരമ്പോക്കിനുള്ള ഒരു മാര്ഗം എന്നതില് നിന്നും വളരെ ആഴവും പരപ്പും ഉള്ള മാധ്യമമായി ബ്ലോഗുകള് മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില് ഈ ചിന്തകളുടെ പ്രസക്തി വളരെയാണ്. ഭാവിയില് ആരൊക്കെ എന്തൊക്കെ ഇവിടെ എഴുതും എന്ന് തീരുമാനിക്കുന്നത് കോപ്പിയടി പ്രശ്നങ്ങളില് നാമെടുക്കുന്ന നയങ്ങളുമാണ്. കാരണം ഒരു മാധ്യമത്തിന്റെ വിശ്വാസ്യതയും സുരക്ഷിതത്വവും ഒരു എഴുത്തുകാരന് എന്നതിനേക്കാള് ആ മാധ്യമസംസ്കാരത്തിന് മൊത്തമായും സ്വന്തമാണ് - ഏതൊരു സമൂഹത്തിലും എന്നപോലെ തന്നെ.



Dear Bloggers,

This is in relation to the posting made by Mrs. Suryagayatri – Su regarding posting of her recipe content on Yahoo! India Malayalam Website. Webdunia is the content provider for the above website (http://malayalam.yahoo.in ). We observe that there have been some blog postings on the above topic. While we are in touch with Mrs. Suryagayatri through both email and phone to address her concerns, we also appreciate the concerns of the blogging community. We hence propose to have a communication with the community online on March 02, 2007 between 8 PM to 9.30 PM ( IST) on the following blogsite.

http://webdunia.wordpress.com

We invite you to participate at this blog and express your opinion.We shall be available online to instateneously answer at the scheduled time.

Thanks and Regards,

Vinay Chhajlani | CEO | Webdunia.com (India ) Pvt Ltd

2007-02-24

മലയാളം ബ്ലോഗ് അവാര്‍ഡിന്റെ ആവശ്യം

  1. അവാര്‍ഡുകളോട്‌ ഒരു പ്രതിപത്തിയുള്ള ആളല്ല ഞാന്‍. എന്നാലും...
  2. അവാര്‍ഡിന് വളരെ പോപ്പുലാരിറ്റി ഉണ്ടെന്ന്‌ ഇത്തവണത്തെ ഇന്‍ഡിബ്ലോഗ് അവാര്‍ഡ് മനസ്സിലാക്കിത്തരുന്നു.
  3. കൊടകരപുരാണം പുസ്തകമായതും പ്രസിദ്ധസാഹിത്യപ്രവര്‍ത്തകരും പത്രപ്രവര്‍ത്തകരും ബ്ലോഗിങ്ങിലേയ്ക്കെത്തിയതും ബ്ലോഗിംഗ് കൂടുതല്‍ സീരിയസ് ആവുന്നു എന്ന്‌ കാണിക്കുന്നു
  4. അതോടൊപ്പം ഓരോരുത്തര്ക്കും ബ്ലോഗിലുള്ള സ്റ്റേക്കും കൂടിവരുന്നു.
  5. നമ്മള്‍ ഒരുമിച്ച്‌ ഒരു അവാര്‍ഡ് ഉണ്ടാക്കിയില്ലെങ്കില്‍ നമുക്ക്‌ അധികം കണ്ട്രോളില്ലാത്ത, നമുക്കിഷ്ടമുള്ള സെലക്ഷന്‍ ക്രൈറ്റീരിയ ഇല്ലാത്ത ഒരു അവാര്‍ഡിനെ നമുക്ക്‌ സെലിബ്രേറ്റ് ചെയ്യേണ്ടിവരും.
  6. അതിനേക്കാള്‍ നല്ലത്‌ നമുക്കിഷ്ടമുള്ള ഒരു അവാര്‍ഡ് നിര്‍ണ്ണയരീതി നമ്മള്‍ തീരുമാനിച്ച്‌; മലയാളത്തിന്റെ ഏറ്റവും കവറ്റഡായ ബ്ലോഗ് അവാര്‍ഡ് ആക്കിമാറ്റുകയാണ്.
  7. അവനവന് കിട്ടിയ അവാര്‍ഡിന്റെ മാറ്റ് കുറഞ്ഞുപോകാതിരിക്കാന്‍ ഏറ്റവും താത്പര്യം ഇതുവരെ അവാര്‍ഡ് കിട്ടിയവര്‍ക്ക്‌ തന്നെ ആയതിനാല്‍ പാനല്‍ ഇതുവരെ അവാര്‍ഡ് കിട്ടിയവര്‍ തന്നെ ആവണം.
  8. അതുകൊണ്ട്‌ കലേഷ്‌, വിശാലന്‍, കുറുമാന്‍ എന്നിവരാവണം ഈ പാനല്‍ മെമ്പേര്‍സ് എന്ന്‌ എനിക്കാഗ്രഹമുണ്ട്
  9. സുതാര്യത കൂടുതലും അദ്ധ്വാനം കുറവുമുള്ള ഏതൊരു രീതിയും ഇവാലുവേഷന് സ്വീകരിക്കാം. ഫ്രോഡുകൊണ്ട്‌ റിസള്‍ട്ടിന് വ്യത്യാസമുണ്ടാകാതിരിക്കുകയും വേണം.
  10. ഓരോ ബ്ലോഗ് വിഭാഗവും ഒരു പരിധിവരെ എങ്കിലും പരിഗണിക്കപ്പെടണം. (മലയാളം സിനിമാ അവാര്‍ഡ് പോലെ ആവരുത്‌).
  11. ഇല്ലെങ്കില്‍ പാരലെല്‍ അവാര്‍ഡുകള്‍ ഉണ്ടാവും. ഈ അവാര്‍ഡിന്റെ പ്രാധാന്യം ഡൈല്യൂട്ട് ചെയ്യപ്പെടുകയും ചെയ്യും.
  12. അതുകൊണ്ട്‌ അവാര്‍ഡ് കാറ്റഗറികള്‍ പ്രധാനമാണ്. അവ ഒരു പരിധിയിലപ്പുറം കൂടുകയും അരുത്‌.

നിര്‍ണ്ണയരീതിയുടെ ഒരു സാമ്പിള്‍
  1. ഇന്ന ദിവസം മുതല്‍ ഇന്ന ദിവസം വരെ പോസ്റ്റുകള്‍ പബ്ലിഷ് ചെയ്തിട്ടുള്ള ബ്ലോഗുകളില്‍ നിന്നാണ് അവാര്‍ഡിന് പരിഗണിക്കുന്നത്‌.
  2. ബ്ലോഗ് ഐഡി ഉള്ള, അല്ലറ ചില്ലറ കമന്റുകള്‍ ചെയ്തിട്ടുള്ള ആര്‍ക്കും വോട്ട് ചെയ്യാം.
  3. ഒഴിവാക്കേണ്ടിവരുന്ന ഐഡികളെ പാനല്‍ തീരുമാനിക്കുന്നു.
  4. ഒരു വോട്ടര്‍ക്ക്‌ ഒരു കാറ്റഗറിയില്‍ ഒന്നില്‍ കൂടുതല്‍ പേരെ പ്രഫറന്‍സിന്റെ ഓഡറില്‍ വോട്ട് ചെയ്യാം.
  5. പോപ്പിനെ തിരഞ്ഞെടുക്കുമ്പോലെ ആരുടേയും വോട്ട്‌ കഴിയാവുന്നത്ര വേസ്റ്റ് ചെയ്യാതെ വിജയിയെ കണ്ടെത്താം.
കാറ്റഗറി സാമ്പിള്‍സ്
  1. നര്‍മ്മം, കാര്‍ട്ടൂണ്‍
  2. ഗദ്യകവിത, പദ്യകവിത, കഥ
  3. ലേഖനം, പൊളിറ്റിക്സ്
  4. ഓഡിയോ വിഷ്വല്‍
  5. ക്രിയേറ്റിവ് (പാചകം, പസിലുകള്‍ ഒക്കെ ഇവിടെ വരും)

2007-02-01

യുണീക്കോഡിന്റെ പി.ആര്‍. 96 വായിക്കാനിരുന്നതാണ് ഞാന്‍. ശ്രീലങ്ക എന്നെഴുതിയിരിക്കുന്നതിലെ മലയാളവുമായുള്ള സാമ്യം കണ്ട്‌ അത്ഭുതപ്പെട്ട്‌ സിംഹളലിപി മുഴുവനും ഒന്ന്‌ ഓടിച്ചു നോക്കി. മലയാളത്തിന് തമിഴിനോടുള്ളതിനേക്കാള്‍ സാമ്യം സിംഹളയോടാണെന്ന്‌ പറയാതെ വയ്യ. താരതമ്യപ്പെടുത്തിക്കാണാന്‍ ഈ ലിങ്കും നല്ലത്‌. സാമ്യം തോന്നിയ അക്ഷരങ്ങള്‍:

അനുസ്വാരം,
വിസര്‍ഗ്ഗം,
ഇ, ഉ, ഊ, ഋ, ഌ,
എ, ഏ, ഐ,
ക, ഖ, ഗ,
ച, ഛ, ഝ,
ഡ, ഢ, ണ,
ത, ഥ, ദ, ധ,
ഫ, ബ, ഭ,
ല, വ,
ശ, ഷ, ഹ,
ആ-ചിഹ്നം, ഇ-ചിഹ്നം, ഈ-ചിഹ്നം, ഉ-ചിഹ്നം, ഋ-ചിഹ്നം
എ-ചിഹ്നം, ഐ-ചിഹ്നം, ഒ-ചിഹ്നം, ഓ-ചിഹ്നം, ഔ-ചിഹ്നം

കൂട്ടത്തില്‍ കണ്ട ഒന്നു കൂടി പറയട്ടേ. ഇതുവരെ ഋ എന്നെഴുതികണ്ടിരിക്കുന്നത്‌ രണ്ടു രീതിയിലാണ്.


എന്നാല്‍ സിംഹളത്തില്‍ കണ്ടതുപോലെയാണെങ്കില്‍ അതിങ്ങനെയാവും:


കൂടുതല്‍ ഭംഗി ഇതിനു തന്നെ എന്നെന്റെ പക്ഷം.

ഫാനിന്റെ ‘ഫ’, ‘ലത’-യുടെ ‘എ’കാരം എന്നിങ്ങനെയുള്ള വര്‍ണ്ണങ്ങള്‍ക്ക്‌ പ്രത്യേകം അക്ഷരവും അവര്‍ക്കുണ്ട്‌.

കേരളത്തിന്റെ ബുദ്ധമതചരിത്രവും, ഇഴവരെ പറ്റിയുള്ള പുരാണവും, തമിഴന്മാര്‍ മലയാളികളെ നിങ്ങള്‍ സിംഹളരെ പോലെയാണെന്നുള്ള കളിയാക്കലും ഒക്കെയും ചേര്‍ത്തുവായിക്കുമ്പോള്‍ എന്തൊക്കെയോ ചരിത്രമുണ്ടാവണം എന്ന് തോന്നാതിരിക്കാന്‍ വയ്യ.

2006-11-13

മലയാളംബ്ലോഗ്സ്.ഇന്‍ - എന്റെ അത്യാഗ്രഹങ്ങള്‍

വളരെ പ്രതീക്ഷയുണര്‍ത്തുന്ന ഒരു കൂട്ടുസംരംഭം ആണ് ഇത്‌. പ്രത്യേകിച്ചും അഭിപ്രായങ്ങള്‍ ശ്രദ്ധിക്കാന്‍‍ സന്നദ്ധതയുള്ളപ്പോള്‍.

എങ്ങനെ ഇനിയും നന്നാക്കാം എന്നതിനെ പറ്റിയുള്ള അഭിപ്രായങ്ങള്‍:
  1. ആദ്യത്തെ പേജില്‍ വേണ്ടത്‌, എഡിറ്റര്‍മാര്‍ സെലക്റ്റ് ചെയ്ത ചുരുക്കം ചില പോസ്റ്റുകളാണ്. ഉദാഹരണം.
  2. ഡൌണ്‍ലോഡ് ഫോണ്ട് മാത്രം പോരാ. അത്‌ എങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യാം എന്ന നിര്‍ദ്ദേശങ്ങളും വേണം. ഉദാഹരണം.
  3. ഡോക്യുമെന്റേഷന് പ്രാധാന്യം കൊടുക്കണം. ഈ സൈറ്റ് ഉപയോഗിക്കേണ്ടതെങ്ങനെ എന്നതിനെ പറ്റിയൊരു വിവരണം ‘ഹെല്പ്’ ആയി മുകളില്‍ കൊടുക്കുന്നത്‌ നന്നായിരിക്കും.
  4. ന്യൂസും, ഗസ്റ്റ് ബുക്ക്‌ ആവശ്യമുണ്ടോ? വാര്‍ത്തകളും, അഭിപ്രായങ്ങളും ബ്ലോഗില്‍ പോസ്റ്റും കമന്റും ആയി എഴുതുന്നതല്ലേ നല്ലത്‌.
  5. വായനയ്ക്കും ഡിസൈനിനും ഒരു തരത്തിലും തടസ്സമുണ്ടാവാത്ത രീതിയില്‍ ഗൂഗിള്‍ പരസ്യങ്ങളാവാം. സൈറ്റ് നടത്തിക്കൊണ്ടുപോവാനുള്ള കുറച്ച്‌ പൈസയെങ്കിലും അങ്ങനെ സ്വരൂപിക്കുന്നത്‌ നല്ലതാണ്.
  6. കുറച്ച്‌ സ്റ്റാറ്റിസ്റ്റിക്സും ഇതോടൊപ്പം കളക്റ്റ് ചെയ്യാന്‍ പറ്റിയെങ്കില്‍ നല്ലതാണ്. ഉദാ: ഒരു ദിവസം എത്ര പോസ്റ്റുകളുണ്ടാവുന്നു; ഓരോമാസവും എത്ര പുതിയ ബ്ലോഗര്‍മാരുണ്ടാവുന്നു; എന്നിങ്ങനെ.
  7. Home-ന്റേയും Contact Us-ന്റേയും ലേയൌട്ടുകള്‍ തമ്മില്‍ ചെറിയ വ്യത്യാസമുള്ളതുകൊണ്ടാവാം, ഫയര്‍ഫോക്സില്‍ പേജ് ഇടത്തോട്ടും വലത്തോട്ടും ചെറുതായി ചാടുന്നു.
  8. സെര്‍ച്ച്‌ ചെയ്യുമ്പോള്‍ ടെക്സ്റ്റിനുമുകളില്‍ സേര്‍ച് ചെയ്ത വാക്ക്‌ ഓവര്‍ലാപ്പായി പോകുന്നു. കൂടാതെ Posted By ആരാണെന്ന്‌ കാണുന്നുമില്ല.
  9. ബാക്ക്ഗ്രൌണ്ട് കുറച്ചുകൂടി ലൈറ്റാക്കിയാല്‍ എഴുതിയത്‌ വായിക്കാന്‍ എളുപ്പമാവും. ഇപ്പോള്‍ ആകെ ഇരുളടഞ്ഞ പ്രതീതി.
  10. ടൈറ്റിലും കാറ്റഗറി ലൈനും കൂടി ഒരുമിച്ച് ചേര്‍ത്ത്‌ കുറച്ചുകൂടി സ്ഥലം ലാഭിക്കാന്‍ പറ്റും എന്നാണ് എന്റെ തോന്നല്‍.
  11. ടൈറ്റില്‍ റോ മുഴുവന്‍ നീളത്തിലെത്താതെ മുക്കാലായി മുറിയുന്നത് അഭംഗിയാണ്
  12. ചില പോസ്റ്റുകളുടെ ടൈറ്റിലില്‍ കാണുന്ന =====, ----------- മുതലായവ എടുത്തു കളയാവുന്നതാണ്. ടൈറ്റില്‍ ഒരു ലൈനില്‍ തന്നെ നിറുത്താമെങ്കില്‍ നന്ന്‌.
  13. ടൈറ്റിലിനെ മുറിക്കേണ്ടിവരുമ്പോള്‍ വാക്കുകള്‍ മുറിയാതിരിക്കാന്‍ ശ്രദ്ധിക്കണം.
  14. അതുപോലെ പോസ്റ്റില്‍ നിന്നുള്ള പ്രസക്തഭാഗത്തില്‍ കാണുന്ന 2-ല്‍ കൂടുതലുള്ള ന്യൂലൈനുകളും ഒഴിവാക്കാം.
  15. Posted by എന്നുതുടങ്ങുന്ന ലൈന്‍ പോസ്റ്റിന്റെ പ്രസക്തഭാഗത്തോടൊപ്പം കാണിക്കേണ്ട. അത്‌ കാറ്റഗറി ബോക്സിലോ അല്ലെങ്കില്‍ വേറേ ഒരു ബോക്സിലോ ആണ് കാണിക്കേണ്ടത്‌. Posted by ലൈന്‍ പ്രസക്തഭാഗത്തെ ക്രൌഡഡാക്കുന്നു.
  16. "posted by" എന്ന ഫ്രേസ് എല്ലാ പോസ്റ്റിനേയും കൂടെ ഇടുന്നത്‌ ഒഴിവാക്കിക്കൂടെ.
  17. Install font എന്നര്‍ത്ഥമുള്ള വരിയൊഴികെ ബാക്കിയുള്ളതെല്ലാം കഴിയാവുന്നതും മലയാളത്തിലാക്കാമോ.
  18. കാറ്റഗറി അടയാളപ്പെടുത്താന്‍ വേറെ ഒരു വിന്‍ഡോ തുറന്നുവരാതെ, അവിടെ വച്ചുതന്നെ മാര്‍ക്ക് ചെയ്യാന്‍ സാധിക്കുമോ? (എന്തെങ്കിലും അജാക്സ് നമ്പറുകള്‍)
  19. ഇപ്പോഴത്തെ രീതിയില്‍ Home-ഉം Aggregator-ഉം ആവശ്യമുണ്ടോ. Add/Remove catagories എപ്പോഴും കാണിക്കുന്നതില്‍ എന്താണ് പ്രശ്നം?

അഗ്രിഗേറ്റര്‍, കാറ്റഗറൈസര്‍, പോര്‍ട്ടല്‍

അഗ്രിഗേറ്റര്‍
ബൂലോഗത്ത്‌ വരുന്ന എല്ലാ ബ്ലോഗ് പോസ്റ്റുകളും വായനക്കാരനുവേണ്ടി തിരഞ്ഞ്‌ കണ്ടുപിടിക്കുവാനുള്ള സംവിധാനം. ഇത്‌ ഒന്നില്‍ കൂടുതലുള്ളതുകൊണ്ട്‌ വായനക്കാരന് പ്രത്യേകിച്ച്‌ ഉപകാരമൊന്നുമില്ല. അഗ്രിഗേറ്റര്‍ നടത്തുന്നവര്‍ക്ക്‌ ആഡ് വരുമാനവും മറ്റും കിട്ടും.

കാറ്റഗറൈസര്‍
അഗ്രിഗേറ്റര്‍ കണ്ടുപിടിച്ചു തരുന്ന ബ്ലോഗ് പോസ്റ്റുകളെ വിഷയം, സാഹിത്യരൂപം, പ്രതിപാദ്യരീതി എന്നിവയുടെ അടിസ്ഥനത്തില്‍ തരം തിരിക്കലാണ് കാറ്റഗറൈസര്‍ ചെയ്യുന്നത്‌. ഇത്‌ ഒന്നിലധികം ഉള്ളതിനും പ്രത്യേകിച്ച്‌ ഉപകാരമില്ല. എന്നിരുന്നാലും വിവിധ കാറ്റഗറൈസറുകള്‍ ഒരു കോമണ്‍ പ്രോട്ടോക്കോള്‍ അനുസരിച്ചാല്‍, കാറ്റഗറി തിരിക്കുന്നത്‌ പലരാണെങ്കിലും, ഒരു കോമണ്‍ വ്യൂ നല്‍കാന്‍ ഉപകരിക്കും. അതിനൊരു എളുപ്പവഴിയായാണ് പേര്‍സണല്‍ അല്ലാത്ത ടാഗുകളെ സ്റ്റാന്റേഡൈസ് ചെയ്യുന്ന രീതി അവതരിപ്പിച്ചത്‌. സജുവിന്റെ ബ്ലോഗ്‌ലോകം മറ്റൊരുദാഹരണം. ഇപ്പോഴിതാ malayalamblogs.in ഉം.

പോര്‍ട്ടല്‍
മുകളിലുള്ള രണ്ടിനേയും ഉപജീവിക്കുന്ന ഒരു ഹയ്യര്‍ ഓര്‍ഡര്‍ ഫംക്ഷ്ണാലിറ്റി ആണ് പോര്‍ട്ടല്‍. പോര്‍ട്ടല്‍ എന്നാല്‍ ചുരുക്കത്തില്‍ ഒരു വ്യൂപോയിന്റ് ആണ്. ഏതൊരു വ്യൂപോയിന്റിലും ചില ആസ്വാദനരീതിക്കും അഭിപ്രായങ്ങള്‍ക്കും പ്രാധാന്യം കൂടും; ചിലതിന് കുറയും. അത്കൊണ്ട് തന്നെ, പോര്‍ട്ടലില്‍ എല്ലാ പോസ്റ്റുകള്‍ക്കും തുല്യപ്രാധാന്യമല്ല ഉള്ളത്‌. ചിലത്‌ പ്രധാനകൃതിയായി തിരഞ്ഞെടുക്കപ്പെടും; ചിലത്‌ വായിച്ചിരിക്കേണ്ടവയാവും. ഭൂരിപക്ഷവും തഴയപ്പെടും. പോര്‍ട്ടല്‍ എന്നാല്‍ വ്യൂപോയിന്റ് ആയതിനാല്‍ തന്നെ, ഒന്നിലധികം വ്യൂപോയിന്റുകള്‍ അഥവാ പോര്‍ട്ടലുകള്‍ ഉണ്ടാവേണ്ടതും പ്രധാനമാണ്.

ഈ വ്യൂപോയിന്റ് ഒരു കമ്യൂണിറ്റിയുടെ ആവരേജ് വ്യൂപോയിന്റാവാം; അല്ലെങ്കില്‍ ചുരുക്കം ചില വ്യക്തികളുടേതാവാം. അതിനനുസരിച്ച് എങ്ങനെ പോര്‍ട്ടല്‍ ഉണ്ടാക്കാം; നടത്തിക്കൊണ്ടുപോകാം എന്നീ കാര്യങ്ങളില്‍ കാര്യമായ വ്യത്യാസങ്ങളുണ്ട്‌. വിക്കി അടിസ്ഥിതമായ ആവരേജിങ് പോര്‍ട്ടലാണ് ഇത്‌. ഓരോവിഷയത്തിനും എഡിറ്റര്‍മാരെ വച്ചുള്ള ഒരു പോര്‍ട്ടല്‍ പെരിങ്ങോടരുടെ പണിശാലയിലാണ്.

ബ്ലോഗ് പോസ്റ്റുകള്‍ മുഴുവന്‍ വായിച്ച്‌ തീര്‍ക്കാന്‍ വയ്യാത്തവര്‍ക്കെല്ലാം ഇന്നല്ലെങ്കില്‍ നാളെ ഒരു പോര്‍ട്ടലിന്റെ ഉപഭോക്താക്കാളായേ മതിയാവൂ. പ്രത്യേകിച്ചും പുതുമുഖങ്ങള്‍ക്ക് ഇന്‍ഫൊര്‍മേഷന്‍ എക്സ്പ്ലോഷന്റെ പകപ്പോടെയല്ലാതെ ലളിതമായി ബൂലോഗത്തിലേയ്ക്ക്‌ കടന്നുവരാനും.

കൂടെ വായിക്കേണ്ടവ:
ആവരേജിംഗ് ബൂലോഗത്തില്‍
ബ്ലോഗ് പോര്‍ട്ടല്‍ സഹകരണ രീതിയില്‍
Blog Publishing
കൂടുതല്‍ ലിങ്കുകള്‍ക്കായി വരമൊഴി വിക്കിയിലേക്ക്‌

2006-11-07

വിമര്‍ശനം = പൊളിറ്റിക്സ്

  • വിമര്‍ശനം എന്നത്‌ വായനക്കാരുടെ അല്ലെങ്കില്‍ വായനയുടെ പൊളിറ്റിക്സാണ്. ബാക്കി ഏതു് പൊളിറ്റിക്സും പോലെ ഇതും വളരെ ഡീസന്റായും അലമ്പായും ചെയ്യാം. ഈ പൊളിറ്റിക്സിന്റെ ഉദ്ദേശം വിമര്‍ശകനുദ്ദേശിക്കുന്ന അനുവാചകസമൂഹത്തെ രസിപ്പിക്കുന്ന രചനകളെ പ്രോത്സാഹിപ്പിക്കുക; അല്ലാത്തവയെ തഴയുക എന്നതുമാകുന്നു.
  • ആയിരക്കണക്കിന് ബ്ലോഗ് വായനക്കാരുള്ളപ്പോള്‍ ഒരു കൃതി ഇഷ്ടപ്പെടുന്നവര്‍ 100 എത്തിയാല്‍ തന്നെ എഴുത്തുകാരനു് ഒരു അനുവാചകസമൂഹമായി.
  • വായനക്കാരുടേയും ഇഷ്ടപ്പെടുന്നവരുടേയും എണ്ണത്തിലുള്ള ഈ ഡിസ്പാരിറ്റി കാരണം, ഒരാള്‍ക്ക്‌ ഒരു ബ്ലോഗ് ഇഷ്ടമായില്ല എന്ന കാര്യത്തിന് വലിയ പ്രസക്തിയില്ല. അയാള്‍ കൃതി ഇഷ്ടമാവാത്ത അല്ലെങ്കില്‍ വായിക്കാത്ത ആയിരങ്ങളില്‍ ചേര്‍ന്നു എന്നേ ഉള്ളൂ.
  • എന്നാല്‍, ഒരാള്‍ക്ക്‌ ഇഷ്ടമായി എന്നത്‌ വളരെ സിഗ്നിഫിക്കന്റാണ് താനും. അത്‌ 9 നെ 10 ആക്കാം. അല്ലെങ്കില്‍ 99-നെ 100 ആക്കാം. അതായത്‌ ഇഷ്ടവും ഇഷ്ടക്കേടും സിമട്രിക്കല്ലെന്നര്‍ഥം.
  • കാരണമെഴുതാതെ, ഒരു കൃതി ഇഷ്ടമായി എന്ന്‌ എഴുതുന്നത്‌ കൊണ്ട്‌ എഴുത്തുകാരന്‌ ചുരുങ്ങിയ പ്രയോജനമേ ഉള്ളൂ.
  • എന്നാല്‍, ഇന്ന പോലെയൊക്കെ എഴുതിയാല്‍ താങ്കളുടെ ടാ‍ര്‍ജറ്റിലുള്ള വലിയൊരു സംഘം അനുവാചകരെ കിട്ടും എന്ന്‌ കാര്യകാരണസഹിതം സമര്‍ഥിക്കുന്നവരെക്കൊണ്ട്‌ കൂടുതല്‍ പ്രയോജനം എഴുത്തുകാരനുണ്ട്‌.
  • ഇങ്ങനെ സമര്‍ഥിക്കുന്നവനെ വിമര്‍ശകന്‍ എന്ന് വിളിക്കാം. അവന്‍ രാഷ്ട്രീയക്കാരനെപോ‍ലെ ആ സംഘം വായനക്കാരെ പ്രതിനിധീകരിക്കുകയും ചെയ്യുന്നു.‍
  • അതുകൊണ്ട് തന്നെ, പ്രത്യക്ഷമായോ പരോക്ഷമായോ താന്‍ പ്രതിനിധാനം ചെയ്യുന്ന അനുവാചകസംഘത്തെ വിമര്‍ശകന്‍ നിര്‍വ്വചിക്കേണ്ടതുണ്ട്‌. അവിടെ അബ്സൊല്യൂട്ട് എന്നൊന്നില്ല.
  • ഒരിക്കലും ഒരു അനുവാചകസംഘം മാത്രമാവില്ല ശരി. അല്ല, രവിവര്‍മ്മ ചിത്രങ്ങളില്‍ രമിച്ചിരുന്നവരായിരുന്നു ശരിയെങ്കില്‍ പിന്നെ മനുഷ്യന്റെ ഓരോ കണ്ണും ഓരോ സൈഡിലാണെന്നറിയാത്ത പിക്കാസോ എവിടെ? :)

2006-10-05

ഗൂഗിള്‍ റീഡര്‍ - ഒരുത്തരം

ബ്ലോഗുവായനയുടെ മാനേജ് മെന്റിനെ പറ്റി ഇടയ്ക്കിടെ ഞാനെഴുതാറുണ്ടല്ലോ. ഇത്തവണ പുതിയ ഗൂഗിള്‍ റീഡര്‍ തരുന്ന സാധ്യതകളെ പറ്റിയാണ്. പോര്‍ട്ടല്‍ ഉണ്ടാക്കാന്‍ പറ്റിയ ഒരു ഇന്‍ഫ്രാസ്റ്റ്രക്‌ചര്‍ ആണ് ഇത്‌ തരുന്നത്‌.
  • ഗൂഗിള്‍ റീഡറിന്റെ ഓര്‍ഗനൈസേഷന്‍, ജിമെയില്‍ ബോക്സ് പോലെ തന്നെയാണ്. അതുകൊണ്ട്‌ പുതിയ രീതി പഠിക്കേണ്ടതില്ല.
  • നമുക്കിഷ്ടമുള്ള, ഇഷ്ടമുള്ളത്ര, ഫീഡുകള്‍ അതില്‍ ഘടിപ്പിക്കാം.
  • നമുക്കിഷ്ടപ്പെട്ട പോസ്റ്റുകളെ ഷെയര്‍ ചെയ്യാന്‍ മാര്‍ക്ക് ചെയ്യാം; അല്ലെങ്കില്‍ ഇഷ്ടമുള്ള ടാഗ് കൊടുക്കാം. ഇങ്ങനെ മാര്‍ക്ക് ചെയ്തവ ഒരു ഫീഡായി പബ്ലിക്കാക്കാം. (ഇതിനായി സെറ്റിംഗ്സ് > ടാഗ് -ഇല്‍ പോവുക. ടാഗിനെ പബ്ലിക് ആയി മാര്‍ക്ക്‌ ചെയ്യുക.) ഈ ഫീച്ചറാണ് സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നത്‌.
  • എനിക്ക്‌ തൃശൂര്‍ എന്നൊരു പബ്ലിക് ഫീഡുണ്ട്‌.
  • എനിക്ക്‌ തൃശൂരുമായി ബന്ധപ്പെട്ടതെന്നു തോന്നുന്ന പോസ്റ്റിന്റെ (റീഡറില്‍) താഴെ എഡിറ്റ് ടാഗില്‍ ക്ലിക്ക്‌ ചെയ്ത്‌ തൃശൂര്‍ എന്നാക്കും.
  • ദീപയ്ക്കും ഇതുപോലെയൊന്നുണ്ട്‌.
  • ദീപയുടെ ഫീഡിനെ ഞാന്‍ റീഡറില്‍ സബ്സ്ക്രൈബ് ചെയ്ത്, Manage > Subscriptions ല്‍ അതിന്റെ ഫോള്‍ഡര്‍ തൃശൂര്‍ ആക്കിയിരിക്കുന്നു.
  • അപ്പോള്‍ ദീപ മാര്‍ക്ക് ചെയ്തതോ ഞാന്‍ മാര്‍ക്ക്‌ ചെയ്തതോ ആയ തൃശൂരുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ എന്റെ ഗൂഗിള്‍ റീഡറിന്റെ ഫ്രണ്ട് പേജിലെ തൃശൂര്‍ എന്ന ഫോള്‍ഡറില്‍ കാണാം. ഡൂപ്ലിക്കേറ്റുകളില്ലാതെ!
  • അതുപോലെ, ദീപയുടെ ഫീഡുവഴി എന്റെ റീഡറില്‍ എത്തിയ പോസ്റ്റാണെങ്കിലും ക്ലിക്ക്‌ ചെയ്താല്‍, ദീപയുടെ ഫീഡില്‍ പോകാതെ, നേരെ പോസ്റ്റിലെത്താം.
  • ഇതുപോലെ എത്രപേരുടെ തൃശൂര്‍ ഫീഡുകള്‍ വേണമെങ്കിലും എനിക്ക്‌ കണക്ട് ചെയ്യാം. അതുപോലെ അതിലോരോരുത്തര്‍ക്കും.
  • താത്പര്യമുള്ളവര്‍ അങ്ങോട്ടും ഇങ്ങോട്ടും ആ ഫീഡുകള്‍ റീഡറില്‍ ഉള്‍പ്പെടുത്തുന്നത്‌ വഴി ഒരു കമ്മ്യൂണിറ്റി ഉണ്ടാവുന്നു.
  • ആര് ആരുടെതാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് പുറത്തറിയുന്നില്ല. എല്ലാവരും സ്വന്തം ഷെയേഡ് ഫീഡ് അവരുടെ ബ്ലോഗ് പ്രൊഫൈലിലോ ഹോം പേജിലോ എഴുതിവയ്ക്കുന്നു; അല്ലെങ്കില്‍ ഇമെയിലിലൂടെയോ മറ്റോ അറിയിക്കുന്നു .. അത്രമാത്രം.


തൃശൂര്‍ പോര്‍ട്ടല്‍ പോലെ പലതും ഇതുപയോഗിച്ച്‌ ചെയ്യാന്‍ കഴിയും. ഉദാഹരണത്തിന് കഥ, കവിത, എന്നിങ്ങനെയുള്ള കാറ്റഗറൈസേഷന്‍. തൃശൂര്‍ എന്ന ടാഗിന് പകരം കഥ എന്നിട്ടാല്‍ മതി.

പ്രത്യേകിച്ച്‌ ഓര്‍ഡറില്ലാത്ത ഒരു കമ്മ്യൂണിറ്റി പോലെ തന്നെ, ഒരു പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള പോര്‍ട്ടലുകളും ഇതു് ഉപയോഗിച്ച്‌ സാധിക്കും. ഉദാഹരണത്തിന്, ശ്ലോകങ്ങളുടെ പോര്‍ട്ടല്‍ ഉണ്ടാക്കാന്‍ ഉമേഷ് മുന്നോട്ട്‌ വരുന്നു എന്ന്‌ വയ്ക്കുക.
  • ഉമേഷ്‌ ശ്ലോകം പോര്‍ട്ടലിന്റെ ഫീഡ് സ്വന്തം ഹോം പേജിലോ മറ്റോ പബ്ലിഷ് ചെയ്തിട്ടുണ്ടാവും.
  • ശ്ലോകത്തില്‍ താല്പര്യമുള്ളവര്‍ ആ ഫീഡ്‌ അവരുടെ ഗൂഗിള്‍ റീഡറില്‍ ഉള്‍പ്പെടുത്തുന്നു; അതില്‍ വരുന്ന പോസ്റ്റുകള്‍ വായിക്കുന്നു.
  • ഓരോ വളണ്ടിയര്‍മാര്‍ക്കും സ്വന്തം ‘ശ്ലോകം‘ ഫീഡുകളുണ്ടാവും. അതവര്‍ ഉമേഷിന്‌ അയച്ചുകൊടുക്കുന്നു; ഉമേഷത്‌ ഉമേഷിന്റെ മാസ്റ്റര്‍ ഫീഡില്‍ ഉള്‍പ്പെടുത്തുന്നു.
  • ഒരു വളണ്ടിയര്‍ ഉമേഷിന്റെ ഫീഡിലില്ലാത്തൊരു ശ്ലോകം പോസ്റ്റ് കാണുന്നെങ്കില്‍ അതിനെ ‘ശ്ലോകം’ എന്ന്‌ ടാഗ് ചെയ്യുന്നു.
  • അപ്പോള്‍ ആ പോസ്റ്റ് ആ വളണ്ടിയറുടെ ശ്ലോകം ഫീഡില്‍ വരുന്നു.
  • ഉമേഷ്‌ ആ വളണ്ടിയറുടെ ഫീഡ് സ്വന്തം മാസ്റ്റര്‍ ഫീഡില്‍ ചേര്‍ത്തിട്ടുള്ളതിനാല്‍, ഉമേഷിന്റെ ശ്ലോകം ഫീഡിലും ആ പോസ്റ്റ് വരുന്നു.
  • അങ്ങനെ ഉമേഷിന്റെ ഫീഡ് സബ്സ്ക്രൈബ് ചെയ്തിട്ടുള്ള എല്ലാവര്‍ക്കും ആ പോസ്റ്റ് ലഭിക്കുന്നു.
  • ഇനി ആ വളണ്ടിയര്‍ ടാഗ് ചെയ്ത ലേഖനം യഥാര്‍ത്ഥത്തില്‍ ശോകവിഭാഗത്തിലല്ലായിരുന്നെങ്കില്‍ ഉമേഷിന് ആ ടാഗ് എടുത്തുകളയാവുന്നതും ആ‍ണ്.

2006-09-29

സംവൃതോകാരത്തിന്റെ ചിഹ്നം - 4

ഇതിനുമുമ്പത്തെ ലേഖനം
“സംവൃത സ്വരത്തിനു് പ്രത്യേക ചിഹ്നമെന്ന നിലയില്‍ ഉകാരത്തിനു് മേല്‍ ചന്ദ്രക്കല(മിത്തല്‍) ചേര്‍ത്തുപയോഗിയ്ക്കുന്നതു് മലയാള വിക്കിപീഡിയയില്‍ മാനകമാകുവാനുള്ള സാഹചര്യം,സംവൃതത്തിന്റെ ലിപി വിഷയത്തില്‍ വിക്കിപിഡിയ പക്ഷം പിടിക്കരുതെന്ന സിബുവിന്റെ രൂക്ഷമായ നിലപാടു് മൂലം ഇല്ലാതായിരിയ്ക്കുന്നു.
എബി, എന്റെ അഭിപ്രായത്തില്‍ എന്തെങ്കിലും മെറിറ്റ് ഉണ്ടെങ്കിലേ അത്‌ സ്വീകരിക്കേണ്ടതുള്ളൂ. ഞാന്‍ ശക്തിയായി പറഞ്ഞു എന്നതുകൊണ്ടെന്തിനാണ് അത്‌ സ്വീകരിക്കുന്നത്‌? പക്ഷെ, ന്യൂട്രല്‍ ആയിരിക്കണം എന്നത്‌ വിക്കിപ്പീഡിയയുടെ വിഷനില്‍ തന്നെ ഉള്ള കാര്യമാണ്. അത്‌ ലിപി സ്റ്റാന്‍ഡേഡൈസേഷനുള്ള വേദിയല്ല.
“അതിനെ പ്രത്യേക സ്വരമായി കരുതുന്നുവെങ്കില്‍ ആശയക്കുഴപ്പമുണ്ടാക്കുകയില്ലാത്തതായ(പത്യേകമായ)ലിപി അതിനു വേണം.അപ്പോള്‍ ഉച്ചാരണം പ്രമാണമാക്കിയെന്നു് പറഞ്ഞു് സന്ദര്‍ഭം പോലെ വിവൃതോകാരമായി വിഭജിയ്ക്കാനാവില്ല.
എന്താശയക്കുഴപ്പം? ചന്ദ്രക്കല ഒരു വാക്കിന്റെ ഒടുവില്‍ വന്നാല്‍ സംവൃതോകാരമായി ഉച്ചരിക്കുക അല്ലെങ്കില്‍ vowellessness ആയിട്ടെടുക്കുക. അത്രയല്ലേ ഉള്ളൂ.

“സംവൃതത്തെ പ്രത്യേക സ്വരമായി അംഗീകരിയ്ക്കേണ്ട കാര്യമില്ലെന്നു് കരുതുന്ന കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടുകാരാണിപ്പോള്‍ ‍പ്രധാനമായും സംവൃതത്തിനു് ചന്ദ്രക്കല മാത്രംമതിയെന്നു് വാദിയ്ക്കുന്നവര്‍.
അവരും അങ്ങനെ കരുതുന്നുണ്ടോ? പ്രബോധചന്ദ്രന്റെ ‘പുഞ്ചിരിസ്വരം’ എന്ന സംവൃതോകാരസ്വരത്തെപറ്റിയുള്ള ലേഖനം ഭാഷാപോഷിണിയില്‍ കുറച്ചുമാസങ്ങള്‍ക്ക്‌ മുമ്പ്‌ കണ്ടിരുന്നു.
“...അവരുടെ വ്യാകരണ സംബന്ധമായ പുസ്തകങ്ങളില്‍ സംവൃത സ്വരം വേര്‍തിരിച്ചു് കാണിയ്ക്കുവാന്‍ ഉകാരത്തിനു് മേല്‍ മിത്തല്‍ ചേര്‍ത്ത്‌ ഉപയോഗിക്കുവാന്‍ നിര്‍ബന്ധിതമായിരിയ്ക്കുന്നതു്,സംവൃതത്തിനു് ചന്ദ്രക്കല മാത്രം മതിയെന്ന വാദത്തിന്റെ പരാജയമാണു്.
ഇവിടെ വേണ്ടിയിരുന്നത് ഗവേഷണ ആവശ്യങ്ങള്‍ക്കായി ഇംഗ്ലീഷിന്റെ IPA പോലെ ഒരു ഫൊണറ്റിക് ആല്‍‌ഫബെറ്റാണ് (വര്‍ണ്ണമാല). ആ വര്‍ണ്ണമാലയില്‍ നിന്നും പൊതുജനങ്ങള്‍ക്ക്‌ വളരെ ഇഷ്ടപ്പെടുന്ന ലിപി എഴുത്തിലേക്കും പകരും എന്ന്‌ ആശിക്കാം. അത്തരം ഒരു ചിന്ത ഇവിടെ.
“സംവൃതത്തിനു് ഉകാരോപരി ചന്ദ്രക്കലയിടുന്ന സമ്പ്രദായം പൊതുവേ പ്രാബല്യം നേടിയിരിയ്ക്കുകയാണു് എന്നു് പറയാം.
നേരെ തിരിച്ചാണ് എനിക്ക്‌ തോന്നുന്നത്‌. 1980-ന് ശേഷം അച്ചടിയില്‍ ഏതാണ്ട് പൂര്‍ണ്ണമായും കയ്യെഴുത്തില്‍ വലിയൊരു പങ്കും ചന്ദ്രക്കല മാത്രമാണ് സംവൃതോകാരലിപിയായി ഉപയോഗിക്കുന്നത്‌. ഇതിന് ചരിത്രപരമായ കാരണങ്ങള്‍ പലതും ഉണ്ടായിരുന്നിരിക്കാം. എന്നിരുന്നാലും വസ്തുത അതാണ്.
“സംവൃതത്തെയും സ്വരരഹിതവ്യഞ്ജനത്തെയും വേര്‍ തിരിച്ചു് കാണിക്കുവാന്‍ കഴിയാതെ വരുന്നതു് ഭാഷയെ പിന്നോട്ടടിയ്ക്കും. ഒന്നിലധികം വര്‍ണങ്ങള്‍ക്കു് ഒറ്റ ലിപി ഉപയോഗിക്കുന്നതു് ഭാഷയുടെ വളര്‍ച്ചയെ ഏതെങ്കിലും വിധത്തില്‍ മന്ദീഭവിപ്പിക്കുകയോ വികലമാക്കുകയോ ചെയ്യുമെന്നു് അനുഭവങ്ങള്‍ സാക്ഷിയ്ക്കുന്നു.
ആ അനുഭവം ഒന്ന്‌ പങ്കുവയ്ക്കാമോ..

“വര്‍ണോച്ചാരണ ഭാഷകള്‍ക്കൊപ്പം നിലനില്‍ക്കുകയും അവയോടു് മല്‍സരിക്കുകയും ചെയ്തതുകൊണ്ടു് മലയാളഭാഷ കരുത്തുറ്റ അക്ഷരോച്ചാരണ ഭാഷയായി തുടരാന്‍ ഭാഷയില്‍ ഉളള എല്ലാവര്‍ണങ്ങള്‍ക്കും( സ്വരങ്ങളായാലും വ്യഞ്ജനങ്ങളായാലും) ലിപി വേണ്ടതാണെന്ന നിലപാടെടുക്കണം.....പിന്‍നിലാവിലെ ന്‍ ന എന്നീ അക്ഷരങ്ങള്‍ ന്ന എന്നകൂട്ടക്ഷരമാകാന്‍ പാടില്ലാത്തതു് ആദ്യത്തേതു് വര്‍ത്സ്യ അനുനാസികവും രണ്ടാമത്തേതു് ദന്ത്യ അനുനാസികവുമായതിനാലാണു്. വര്‍ത്സ്യഖരത്തിനും വര്‍ത്സ്യാനുസികത്തിനും മൂര്‍ദ്ധന്യ ഊഷ്മാവിനും( ഓഫീസ്‌, ഫയല്‍ എന്നിവയിലെ ഫ )യ്ക്കും ഒപ്പം സംവൃതവും ലിപിയില്ലാതെ കഴിയണമോ ?

ഉച്ചാരണവും എഴുത്തും തമ്മിലുള്ള one-to-one correspondance എല്ലാവരും ഇഷ്ടപ്പെടുന്ന കാര്യം തന്നെയാണ്. എന്നാല്‍ പുതിയൊരു ലിപി ഒരു ഭാഷയിലേക്ക്‌ ശാസ്ത്രീയമായും ജനാധിപത്യരീതിയിലും കൊണ്ടുവരുന്നത്‌ എളുപ്പമല്ല. ‘റ്റ’-ക്കും അതിന്റെ അനുനാസികമായ ‘ന’-ക്കും പ്രത്യേക ലിപികൊണ്ടുവരാനുള്ള ARR-ന്റെ ശ്രമങ്ങള്‍ക്ക്‌ എന്തുസംഭവിച്ചു എന്നറിയാമല്ലോ.

പ്രായോഗികമായ ബുദ്ധിമുട്ടുകള്‍ കൂടാതെ, ഭാഷാശാസ്ത്രപരമായ പരിമിതികളും ഈ മാര്‍ഗത്തിനുണ്ട്‌. ഉദാഹരണത്തിന്‌ ‘അവര്‍’ എന്നതിന്റെ ഉച്ചാരണം വച്ച്‌ ‘ര്‍’ എന്നതിനുപകരം അവിടെ ‘റ’യുടെ ചില്ല് വയ്ക്കുമോ? ‘ബ്രഹ്മം’ എന്നതിന് ‘ര’യുടെ ചിഹ്നം വയ്ക്കുമ്പോള്‍, ‘ക്രമം’ എന്നതിന് ‘റ’യുടെ ചിഹ്നം ഉപയോഗിക്കുമോ? എഴുത്തില്‍ വാക്കുകളുടെ ഉത്ഭവത്തിന് പ്രാധാന്യമുള്ളപ്പോള്‍ ഉച്ചാരണം അതാത്‌ കാലത്തെ ശീലങ്ങള്‍ക്കനുസരിച്ച്‌ മാറുന്നു. അതായത്‌, എഴുത്തും ഉച്ചാരണവും ഭാഷയുടെ വളരെ വ്യത്യസ്തമായ രണ്ട്‌ അവതരണങ്ങളാണ്; വ്യത്യസ്ത‌ മാര്‍ഗ്ഗങ്ങളിലൂടെയാണ് അവ പരിണമിക്കുന്നത്‌. എഴുത്തും ഉച്ചാരണവും തമ്മില്‍ ടൈ ചെയ്യുന്നത്‌ രണ്ടിന്റേയും പരിണാമത്തെ പിന്നിലേയ്ക്ക്‌ വലിക്കുകയേ ഉള്ളൂ.

ഇതിന് ശേഷമുള്ള ലേഖനം

2006-08-24

ഇമെയില്‍ പ്രളയം

ലക്ഷ്യം

ഒരു ദിവസം ഏകദേശം 30-40 ബ്ലോഗുകളും 700-900 കമന്റ്‌ ഇമെയിലുകളും ഉണ്ടാവുന്നുണ്ട്‌. ഇതൊക്കെ വായിച്ച്‌ തീര്‍ക്കാനാവുന്നത്‌ ആര്‍ക്കാണാവോ?! ഞാനും ഉമേഷും അടക്കം പലരും ചെയ്യുന്ന കാര്യം, സ്വന്തം പേരും ഇഷ്ടപ്പെട്ട വിഷയവും വച്ച്‌ (എന്റെ കാര്യത്തില്‍ വരമൊഴി, മൊഴി..) ഫില്‍റ്റര്‍ ഇട്ടിട്ടാണ്‌. അത്‌ വച്ചാല്‍ കാര്യങ്ങള്‍ അണ്ടര്‍ കണ്ട്രോളാവും. എന്നാല്‍ ചില ചര്‍ച്ചകള്‍ ശ്രദ്ധിക്കണമെങ്കില്‍ ബ്ലോഗില്‍ ചെന്ന്‌ ഇടക്കിടെ ക്ലിക്ക്‌ ചെയ്യുകയല്ലാതെ വഴിയില്ല.

ഇതിന്‌ കുറച്ചുകൂടി നല്ലൊരു പോംവഴി എന്താണെന്നാണ്‌ ആലോചിക്കുന്നത്‌. ആഗ്രഹം നമുക്കിഷ്ടപ്പെടുന്ന ബ്ലോഗുകളിലെ ചര്‍ച്ചകളില്‍ വരുന്ന കമന്റുകള്‍ ഇമെയില്‍ ആയി കിട്ടാന്‍ എന്തു ചെയ്യണം.

ഒരു വഴി

വേഡ്‌പ്രസ്സില്‍ ഇതിന്‌ സംവിധാനമുണ്ട്‌. നമുക്ക്‌ വാച്ച്‌ ചെയ്യേണ്ട പോസ്റ്റിനു താഴെ ഇമെയില്‍ ഐഡി കൊടുത്താല്‍ മതി.

ബ്ലോഗറിലും മറ്റും ഇതിനൊരു വഴിയും കാണുന്നില്ല. അതുകൊണ്ട്‌ അതുപോലൊന്ന്‌ നമുക്കുണ്ടാക്കുകയേ നിര്‍വൃത്തിയുള്ളൂ.

എന്റെ ഒരു സജഷന്‍ ഇതാണ്‌: വായനക്കാരന്‍ ഒരു വെബ്‌ പേജ്‌ ഉണ്ടാക്കണം. ആ പേജില്‍ ശ്രദ്ധിക്കേണ്ട ബ്ലോഗിന്റെ അഡ്രസുകള്‍ കൊടുക്കണം. ശ്രദ്ധിക്കേണ്ട വാക്കുകളും ബ്ലോഗര്‍മാരുടെ പേരുകളും കൂടെ ആവാം. ഇത്തരം പേജിനെ വാച്ച്‌ ലിസ്റ്റ്‌ എന്ന്‌ വിളിക്കട്ടെ.

ഈ വാച്ച്‌ ലിസ്റ്റിനെ ഈ സര്‍വീസ്‌ തരുന്ന സെര്‍വറില്‍ (തല്‍കാലം തനിമലയാളം) ഇമെയില്‍ ഐഡിയോടുകൂടി റജിസ്റ്റര്‍ ചെയ്യണം.

ഇനി ഓരോ കമന്റ്‌ വരുമ്പോഴും ആര്‍ക്കെങ്കിലും വേണമോ എന്ന്‌ നോക്കി തനിമലയാളം അവര്‍ക്കയച്ചു കൊടുക്കുന്നു.

വാച്ച്‌ ലിസ്റ്റ്‌ എളുപ്പത്തില്‍ ഉണ്ടാക്കാന്‍

ഗൂഗിളിന്റെ നോട്ട്ബുക്ക്‌ എന്നൊരു പ്ലഗ്ഗിന്‍ ഉണ്ട്‌. അതില്‍ നമുക്കിഷ്ടപ്പെട്ട പേജുകള്‍ ബുക്ക്മാര്‍ക്ക്‌ ചെയ്യാന്‍ വളരെ എളുപ്പമാണ്‌. ഈ ബുക്ക്മാര്‍ക്ക്‌ മുഴുവന്‍ ഒരു പബ്ലിക്കോ പ്രൈവറ്റോ ആയ പേജായി കിട്ടുകയും ചെയ്യും. ഇത്തരം പല പേജുകള്‍ ഗൂഗിള്‍ നോട്ടുബുക്ക്‌ വച്ചുണ്ടാക്കാം. അതിലൊന്നാവാം ഈ വാച്ച്‌ ലിസ്റ്റ്‌. അതില്‍ നിന്നും ഒരെന്റ്രി ഡിലീറ്റ്‌ ചെയ്യലും വളരെ എളുപ്പം.

തനിമലയാളത്തിന്‌, റെജിസ്റ്റര്‍ ചെയ്ത നോട്ടുബുക്ക് പേജുകള്‍ ഇടയ്ക്കിടെ വന്നു നോക്കി അപ്ഡേറ്റ്‌ ചെയ്യാം. അല്ലെങ്കില്‍ വായനക്കാരന്‌ ലിസ്റ്റ്‌ അപ്ഡേറ്റഡായി എന്ന് തനിമലയാളത്തിനെ ഒരു ക്ലിക്ക്‌ വച്ചറിയിക്കുകയുമാവാം.

എന്തായാലും ഈ ഈമെയില്‍ പ്രളയത്തെയൊതുക്കാന്‍ വഴിയെന്തെന്ന്‌ ആലോചിക്കൂ എല്ലാവരും. പിന്നെ, പോര്‍ട്ടല്‌ വേണം. നിര്‍ബന്ധമായും. ഇപ്പോഴേ വൈകി.

2006-08-18

മലയാളം യുണീക്കോഡ് ഫോണ്ട് ഡിസൈന്‍ ചെയ്യുമ്പോള്‍

പാച്ചാളത്തിന്റെ അഭ്യര്‍ത്ഥനക്ക് മറുപടിയായി എഴുതുന്നത്:

1. Monospace/fixed-width മലയാളത്തില്‍ സാധ്യമാണെന്ന്‌ തോന്നുന്നില്ല. [refer]

2. Serif-കള്‍ മലയാളത്തിന് എന്തുമാത്രം ചേരും എന്ന കാര്യത്തിലും സംശയമുണ്ട്. ഹാഷിമിന്റെ നിളയിലധികം പോയാല്‍ വൃത്തികേടാവാനാണ് സാധ്യത. മലയാളം അക്ഷരങ്ങള്‍ക്ക്‌ ഉരുളിമയാണ് ഭംഗി എന്നത്‌ കൊണ്ടാണങ്ങനെ. വേറേയും പല ഫോണ്ട് ഡിസൈനുകള്‍ ഹാഷിമിന്റെ സൈറ്റില്‍ കാണാം.

3. സ്റ്റാക്ക് ചെയ്യുന്ന കൂട്ടക്ഷരങ്ങള്‍ ഉണ്ടാക്കുമ്പോള്‍ പൊതുവെ കാണുന്ന പരിപാടി രണ്ടാമത്‌ വരുന്ന അക്ഷരത്തിനെ പോയിന്റ് സൈസ് കുറച്ച്‌ ആദ്യത്തേതിന്റെ താഴെകൊണ്ടുവയ്ക്കുകയാണ്‌. A chain is as strong as the weekest link എന്നു പറയുമ്പോലെ, ഒരു ഫോണ്ടിന്റെ പോയിന്റ് സൈസ് അതിലിങ്ങനെ താഴെ കൊണ്ടുവച്ച അക്ഷരത്തിന്റെ പോയിന്റ് സൈസാണ്. ഇത്‌ ഇപ്രകാരമുള്ള പ്രശ്നങ്ങളുണ്ടാക്കും. ഇതിനൊരു പ്രതിവിധിയായി ഞാന്‍ ഒരുപായം പറയാം.

കൂട്ടക്ഷരങ്ങളല്ലാത്ത വ്യഞ്ജനങ്ങളെ നിരത്തി എഴുതി ഡോക്യുമെന്റിലെ പോയിന്റ് സൈസ് കുറച്ചുകൊണ്ടിരിക്കുക. 4-ലോ 6-ലോ എത്തുമ്പോള്‍ അത്‌ വായിക്കാന്‍ പറ്റാതാവും. അങ്ങനെ സംഭവിക്കുന്നതിന് തൊട്ടുമുമ്പിലെ പോയിന്റ് സൈസ് ഓര്‍ത്തുവയ്ക്കുക. തല്‍ക്കാലം അത്‌ 8 ആണെന്നിരിക്കട്ടെ. ഇനി കൂട്ടക്ഷരങ്ങള്‍ ഡിസൈന്‍ ചെയ്യുമ്പോള്‍ അവയെ 8 പോയിന്റ് സൈസില്‍ വായിക്കാന്‍ പറ്റുന്ന രീതിയില്‍ ചെയ്യണം. പറ്റുന്നില്ലെങ്കില്‍ ആ കൂട്ടക്ഷരം വേണ്ട; അതിനെ ചന്ദ്രക്കലയിട്ട്‌ പിരിച്ചെഴുതിയാല്‍ മതി.

4. മലയാളത്തിന് സ്വന്തമായ പല എഴുത്ത്‌ രീതികളും ഉണ്ട്‌; ഉദാഹരണം: ചുവരെഴുത്ത്‌. ഇതൊക്കെ ഫോണ്ടുകളായി വരണം.

5. ഇല്ലാത്ത കൂട്ടക്ഷരങ്ങള്‍ ഉണ്ടാക്കരുത്‌. അതിന് ഈ ലിങ്ക് ഒരു ഗൈഡായി ഉപയോഗിക്കാം.

6. അവശ്യം വേണ്ട കൂട്ടക്ഷരങ്ങള്‍ ആദ്യം ഉണ്ടാക്കിയ ശേഷം ഫോണ്ട് റിലീസ് ചെയ്യുക. അപൂര്‍വമായ കൂട്ടക്ഷരങ്ങള്‍ അല്പാപ്പമായി പിന്നെ ചേര്‍ത്താല്‍ മതി. ഫോണ്ടിന്റെ ക്യാരക്റ്ററാണ് കൂടുതല്‍ പ്രധാനം.

2006-08-04

ആവരേജിംഗ് ബൂലോഗത്തില്‍

പലതരം എഡിറ്റിംഗ് രീതികളുള്ളതില്‍ ഒരു രീതിയാണ് digg.com ന്റേത്‌.

എഡിറ്റര് എന്നത് എപ്പോഴും ഒരു പ്രത്യേക(specific) വായനാരീതിയെ പ്രതിനിധീകരിക്കും. നൂറ് കൃതികളുണ്ടെങ്കിലും അയാള്ക്ക് അതിലെ പത്തില് താഴെയുള്ളതിനെ മാത്രമേ പോര്ട്ടലില് ചേര്ക്കാനാവൂ. അതായത് അയാള്ക്ക് തിരഞ്ഞെടുപ്പ് നടത്തേണ്ടി വരും. അത് അയാളുടെ കാവ്യാനുശീലനത്തെ ആശ്രയിച്ചിരിക്കുകയും ചെയ്യും.

digg.com പരിപാടിയും ഒരു തരം തിരഞ്ഞെടുപ്പാണ്. അത് എല്ലാ തരം വായനാരീതികളേയും പ്രതിനിധീകരിക്കില്ല. ഒരു ഉദാഹരണം ശ്രദ്ധിക്കൂ:

കേരളത്തിലെ 100 പേരില് 90 പേര് മനോരമ ആഴ്ചപതിപ്പ് വായിക്കുന്നവരും 10 പേര് മാതൃഭൂമി വായിക്കുന്നവരും ആണെന്ന് വയ്ക്കുക. എങ്കില് digg.com തിരഞ്ഞെടുപ്പില് എന്നും ജയിക്കുന്നത് മനോരമയായിരിക്കും. മാതൃഭൂമിയെ ഇഷ്ടപ്പെടുന്നവര്ക്ക് digg.com-മോഡല് കൊണ്ടൊരുപകാരവും ഇല്ല. ഒരു ഭൂരിപക്ഷ വായനാരീതിയെ മാത്രമേ digg.com സാറ്റിസ്ഫൈ ചെയ്യുന്നുള്ളൂ എന്നര്ഥം.

മലയാളികളെ പറ്റിയുള്ള എന്റെ വ്യക്തിപരമായ പരാതികളില് മുഖ്യമായത് അവരുടെ അതിരുകടന്ന homogeneity ആണ്. അതുകൊണ്ട് തന്നെ, ഈ ആവരേജിങ്ങിനോട് എനിക്ക് യോജിക്കാനാവുന്നില്ല.

ഇതിനെന്ത്‌ പ്രതിവിധി എന്നചിന്ത ഇവിടെയുണ്ട്‌(section 4).
ഇതൊന്ന്‌ ഇമ്പ്ലിമെന്റ് ചെയ്യാനുള്ള ‘കടി‘ കുറച്ചുനാളായി തുടങ്ങിയിട്ട്‌. ഡിസൈന്‍ ഒരു തരി ചെയ്തുവച്ചു. ഇനി ആരെങ്കിലും ഇതൊന്ന്‌ ഇമ്പ്ലിമെന്റ് ചെയ്തെങ്കില്‍ ;)

2006-08-02

ആല്‍‌ഫാമെയിലും വൈരാഗിയും

മനുഷ്യവര്‍ഗത്തിലെ ആണ്‍ ഒരു ആല്‍ഫ മെയില്‍ ആണ്‌ എന്ന ദേവചിന്തയോടുള്ള സംശയങ്ങളാണ്‌ ഇതില്‍. അധാരം ഇഞ്ചിയും ജ്യോതിയും മുന്നോട്ടുവയ്ക്കുന്ന കാമുകസങ്കല്‍പങ്ങളും.

അതില്‍ രണ്ടിലും ഒരു വൈരാഗിയുടെ റോളിലാണ്‌ കാമുകന്‍ അഥവാ ഇണ. അതിന്‌ വ്യക്തമായ കാരണങ്ങളുമുണ്ടാവണം. ഒരു പെണ്ണിന്‌ സ്വന്തം കുട്ടികളെ നോക്കാന്‍ റിലയബിള്‍ ആയൊരാള്‍ വേണം. അത്‌ ഒരാല്‍ഫാമെയിലായാല്‍ അത്‌ ബാക്കിയുള്ള 'ഭാര്യ'മാരെ മാനേജ്‌ ചെയ്യാനേ സമയം ചിലവാക്കൂ; അങ്ങനെ സ്വന്തം കുട്ടിയിലുള്ള ശ്രദ്ധകുറയും എന്നതാവണം ഇണയെ വൈരാഗിയില്‍ അന്വേഷിക്കുന്നതിന്‌ കാരണം. കൂടെ, സ്വന്തം കുട്ടിക്ക്‌ മറ്റുഭാര്യമാരുടെ കുട്ടികളില്‍ നിന്നുള്ള കോമ്പറ്റീഷന്‍ ഒഴിവാക്കലും.

പരിണാമം മനുഷ്യനിലെത്തുമ്പോള്‍ കുട്ടിയെ നോക്കാന്‍ ശത്രുക്കളില്‍ നിന്നും രക്ഷിക്കുക എന്നതിനേക്കാള്‍ ശ്രദ്ധയ്ക്കാണ്‌ പ്രാധാന്യം എന്ന തിരിച്ചറിവുണ്ടായിരുന്നിരിക്കാം. നാലുകാലില്‍ നടന്നിരുന്ന കുരങ്ങച്ചന്‍ മനുഷ്യനിലെത്തുമ്പോള്‍ രണ്ടുകാലില്‍ നിവര്‍ന്ന്‌ നടക്കുന്ന പോലെ പരിണാമത്തില്‍ ആണ്‍, ആല്‍ഫാമെയില്‍ സ്വഭാവം വെടിഞ്ഞ്‌ ഏകഭാര്യാവൃതക്കാരനായി മാറിക്കൊണ്ടിരിക്കുന്നു.

അതായത്‌, ഒരു ആല്‍ഫാമെയിലിനെ അല്ല ഒരു മനുഷ്യസ്ത്രീ അന്വേഷിക്കുന്നത്‌. താന്‍ മറ്റുസ്ത്രീകളില്‍ നിന്നും വളരെ വ്യത്യസ്തയാണെന്ന വിചാരവും അവള്‍ക്കില്ല. തന്മൂലം, കുട്ടികളുടെ ഭാവിക്ക്‌ ഒരുവന്‍ എങ്ങനെയാണ് എന്ന്‌ കണക്കുകൂട്ടുന്നതിനോടൊപ്പം അവന്റെ സ്വഭാവംകൊണ്ട്‌ അവന്റെ ലോയല്‍റ്റി മറ്റു സ്ത്രീകള്‍ക്കും അവരുടെ കുട്ടികള്‍ക്കുമായി പങ്കുവയ്ക്കപ്പെടുമോ എന്നും അവള്‍ കൂലങ്കഷമായി ചിന്തിക്കുന്നു. വൈരാഗിയായ കാമുകന്‍ വരുന്നതിവിടെയാണ്. ഇതിനെല്ലാം പുറമേ, കുട്ടികളെ നോക്കി വളര്‍ത്തുന്നതിന്റെ ഭാഗമായ പിള്ളേര് ലെവലിലുള്ള തമാശകളും മിമിക്രിയും ഒരു ബോണസ് ;)

2006-07-29

വിക്കിയിലെ ആക്റ്റിവിസം

വിക്കിയിലും ആക്റ്റിവിസത്തിന് ധാരാളം സ്കോപ്പുണ്ട്. അത് നേരെ ഒരു കാര്യം ചീത്ത അല്ലെങ്കില് നല്ലത് എന്ന് പറഞ്ഞുകൊണ്ടല്ല. മറിച്ച് എഴുതുന്ന വിഷയങ്ങള് ബോധപൂര്വ്വം തിരഞ്ഞെടുക്കുന്നതിലൂടെയാണ്. ഒരു പരിസ്ഥിതി പ്രവര്ത്തകനാണെങ്കില് ഒരു മാതിരിപ്പെട്ട ഓരോ പേജിലും അതില് പറഞ്ഞിരിക്കുന്നതിന്റെ പരിസ്ഥിതി ഇമ്പാക്റ്റ് എന്താണെന്നാവും എഴുതുക. നര്മ്മദ ആയാലും, നിള ആയാലും, കേരളത്തിന്റെ തീരപ്രദേശം ആയാലും. എല്ലാം വസ്തുനിഷ്ഠമായ തെളിവുകളോടെ.

പലരുടെ ആക്റ്റിവിസത്തിലൂടെ വിക്കിക്ക് ഒരു ന്യൂട്രല് ഔട്ട് ലുക്ക് കാലക്രമത്തില് വന്നു ചേരും. എന്നിരുന്നാലും, ഒരു വിഷയത്തില് ആദ്യമെത്തുന്ന ആക്റ്റിവിസ്റ്റിന് എപ്പോഴും ഒരു അഡ്വാന്റേജ് കിട്ടുന്നുണ്ട്. സത്യത്തില് ഇനി വിക്കി ആക്റ്റിവിസത്തിന്റെ കാലമാവും. ഓരോ പൊളിറ്റിക്കല്, സ്പെഷല് ഇന്ററെസ്റ്റ് ഗ്രൂപ്പും ഇനി ഒരു വിക്കി വിങ് ഉണ്ടാക്കും. വിക്കിയില് അവര്ക്ക് താത്പര്യമുള്ള വിഷയങ്ങളും വാര്ത്തകളും തിരുത്താനും തിരുകാനും.

ഇതുപോലുള്ള ഗോപ്യമായ ആക്റ്റിവിസം ഇംഗ്ലീഷ് വിക്കിയില് ധാരാളം കാണാം. പ്രത്യേകിച്ചും യഹൂദന്മാരെ സംബന്ധിക്കുന്ന വിഷയങ്ങളില്.

2006-07-09

ബ്ലോഗുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുമ്പോള്‍

തിരിച്ചൊരു ചോദ്യത്തിനും വിചിന്തനത്തിനും ഇവിടെ പ്രസക്തിയുണ്ട്‌. പത്രങ്ങള്‍ക്കെങ്ങനെയാണ്‌ വിശ്വാസ്യതയുണ്ടാവുന്നത്‌?.... അവയുടെ വിശ്വാസ്യത ബ്രാന്‍ഡ്‌ നേമിലൂടെയാണ്‌. തെറ്റായ വാര്‍ത്തകളെഴുതിയാല്‍ കാലക്രമത്തില്‍ ജനം അത്‌ തിരിച്ചറിയുകയും ആ ബ്രാന്‍ഡിന്റെ വിശ്വാസ്യത കൈമോശംവരികയും വായനക്കാരെ നഷ്ടപ്പെടുകയും ചെയ്യുന്നു.

ഇനി ബ്ലോഗിലേയ്ക്ക്‌... ഇന്റര്‍നെറ്റിലെ കമ്യൂണിക്കേഷനുകളെ പറ്റിയുള്ള ഇന്നത്തെ മാധ്യമങ്ങളുടെ പൊതുധാരണ ചാറ്റ്, ഇമെയില്‍ എന്നിവയുടെ സ്വഭാവത്തില്‍ നിന്നും കടംകൊണ്ടതാണ്‌. ഇന്റര്‍നെറ്റ് സംവാദങ്ങളെ അതുകൊണ്ട്‌ transient, sporadic, casual എന്നീ വാക്കുകളാല്‍ അവതരിപ്പിക്കാനും തുടങ്ങി. എന്നാല്‍, ഒരു ബ്ലോഗ്‌ ഒരു SMS മെസേജ്‌ പോലെ എവിടേ നിന്നോ വന്ന്‌ എവിടേയ്ക്കോ പോയ്മ്‌ മറയുന്നവയല്ല. ഒരോ ബ്ലോഗിനും സ്ഥായിയായ വ്യക്തിത്വമുണ്ട്‌. ആ വ്യക്തിത്വമാണ്‌ അനേകം ബ്ലോഗുകള്‍ക്കുള്ളില്‍ നിന്നും അതിന്‌ വായനക്കാരെ നേടിക്കൊടുക്കുന്നത്‌. അതുകൊണ്ട്‌ തന്നെ പത്രങ്ങളിലേപ്പോലെ ബ്ലോഗിനും സൂക്ഷ്മമായി സൂക്ഷിക്കേണ്ട ബ്രാന്‍ഡ്‌ വാല്യൂ ഉണ്ട്‌. അബദ്ധപ്രസ്താവനകളിലൂടെ അത്‌ തകര്‍ക്കാന്‍ ബുദ്ധിയുള്ള ഒരു ബ്ലോഗറും ഒരുമ്പെടില്ല.

ബ്ലോഗുകള്‍ പത്രങ്ങളേക്കാള്‍ വിശ്വാസ്യതയില്‍ മികച്ചുനില്‍ക്കുന്നത്‌ അതിന്റെ ഫീഡ്‌ബാക്‌ സിസ്റ്റത്തിലാണ്‌. തിരഞ്ഞെടുക്കപെടുന്ന അപൂര്‍വ്വം പ്രതികരണങ്ങളേ പത്രങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെടുന്നുള്ളൂ. അതിനാല്‍ പത്രങ്ങളുടെ ഫീഡ്‌ബാക്ക്‌ സിസ്റ്റം അതിന്റെ വായനക്കാരുടെ എണ്ണം മാത്രമണ്‌. എന്നാല്‍ ബ്ലോഗ്ഗ്‌സംസ്കാരത്തിലാവട്ടെ, കമന്റുകളിലൂടെ ആര്‍ക്കും ഒരു ലേഖനത്തെപറ്റി അഭിപ്രായെമെഴുതാം, ഏതു ബ്ലോഗ്‌ വായനക്കാരനും ലേഖനത്തോടൊപ്പം ആ അഭിപ്രായങ്ങളും വായിക്കാം. ചുരുക്കത്തില്‍ പത്രങ്ങളേക്കാള്‍ കാര്യക്ഷമമായ ഫീഡ്‌ബാക്‌ സിസ്റ്റമാണ്‌ ബ്ലോഗുകളുടേത്‌ എന്നുപറയാം. ഫീഡ്‌ബാക്കിലുള്ള ഈ കാര്യക്ഷമതയാണ്‌, ബ്ലോഗുകള്‍ക്ക്‌ പത്രങ്ങളേക്കാള്‍ വിശ്വാസ്യത തരുന്നത്‌.

മാധ്യമത്തിന്റെ പ്രത്യേകതകൊണ്ടാവാം, റഫറന്‍സുകള്‍ക്ക്‌ വേണ്ടത്ര പ്രാധാന്യം കൊടുക്കാ‍ന്‍ പത്രങ്ങള്‍ ശ്രദ്ധിക്കാറില്ല. എന്നാല്‍, ബ്ലോഗ്‌ സംസ്കാരത്തില്‍, റഫറന്‍സുകള്‍ക്ക്‌ വളരെ പ്രാധാന്യമുണ്ട്‌. അതും വിക്കിപീഡിയ, ബിബിസി തുടങ്ങി അറിയപ്പെടുന്ന സൈറ്റുകളിലേയ്ക്കുള്ളതിന്. HTML എന്ന ഇന്റര്‍നെറ്റിന്റെ അടിസ്ഥനഭാഷ, ഇത്തരം ലിങ്കിങ്ങിന്‌ വളരെ സഹായിക്കുന്നു.

കൂട്ടത്തില്‍ ഒന്നു കൂടി പറയാനുണ്ട്‌. വാര്‍ത്ത്കള്‍ക്ക്‌ വേണ്ടി പൊതുവെ ആരും ബ്ലോഗുകളെ ആശ്രയിക്കാറില്ല. പകരം അനാലിസിസും ക്രിയേറ്റിവ് റൈറ്റിംഗുമാണ് ബ്ലോഗുകളുടെ തട്ടകം. അതായത്‌, പത്രങ്ങളുടെ ആഴ്ച്ചപ്പതിപ്പുകളോ, സപ്ലിമെന്റുകളോ ആയിട്ടുവേണം അവയെ താരതമ്യം ചെയ്യാന്‍.

2006-07-08

സ്വാശ്രയം - ഒരു അല്‍ഗോരിതം

സ്വാശ്രയ കോളേജ്‌ പ്രശ്നത്തിന്‌ രണ്ടുവിഭാഗക്കാരുടേയും താത്വികപ്രശ്നങ്ങള്‍ സമ്മതിച്ചുകൊണ്ട്‌ ഒരുത്തരം:
  1. എല്ലാ എഞ്ചിനീയറിംഗ്‌ കോളേജുകളും കൂടി ആവശ്യപ്പെടുന്ന വിവരങ്ങള്‍ വച്ച്‌ വിദ്യാര്‍ഥികള്‍ ഗവണ്‍മേന്റിന്‌ അപേക്ഷകൊടുക്കുന്നു
  2. ഗവണ്‍മേന്റ്‌ ഈ അപേക്ഷകള്‍ കോളേജുകളിലേയ്ക്ക്‌ ഫോര്‍വേഡ്‌ ചെയ്യുന്നു
  3. കോളേജുകള്‍ എല്ലാം ചേര്‍ന്ന്‌ ഒന്നോ രണ്ടോ കോമണ്‍ എന്റ്രന്‍സ്‌ പ്രീക്ഷകള്‍ നടത്തുന്നു. (രണ്ടില്‍ കൂടിയാല്‍ വിദ്യാര്‍ഥികള്‍ക്കത്‌ ഭാരമാവും)
  4. എന്റ്രന്‍സ്‌ റിസള്‍ട്ടും വിദ്യാര്‍ഥികള്‍ അപേക്ഷയില്‍ കാണിച്ചിരിക്കുന്ന വിവിധകാര്യങ്ങളും മറ്റുപരീക്ഷകളിലെ മാര്‍ക്കും ഒക്കെ വച്ച്‌ 1000 പേരുടെ ഒരു റാങ്ക്‍ലിസ്റ്റ്‌ കോളേജുകള്‍ ഗവണ്മെന്റിന്‌ പരസ്യമായി അയച്ചുകൊടുക്കുന്നു.
  5. ഗവണ്മെന്റ്‌ എല്ലാ റാങ്ക്‍‍ലിസ്റ്റും ചേര്‍ത്ത്‌ ഒരൊറ്റ റാങ്ക്‍‍ലിസ്റ്റ്‌ പബ്ലിഷ്‌ ചെയ്യുന്നു.
  6. ഗവണ്‍മേന്റ്‌ അതിലെ ആദ്യത്തെ 1000 പേര്‍ക്ക്‌ അവരാവശ്യപ്പെടുന്ന കോളേജില്‍ പഠിക്കാന്‍ മുഴുവന്‍ സ്കോളര്‍ഷിപ്പും കൊടുക്കുന്നു.
  7. ഓരോ വിദ്യാര്‍ഥിയും റാങ്ക്‍ലിസ്റ്റിന്റെ ഓര്‍ഡറില്‍ അയാള്‍ക്കിഷ്ടമുള്ള കോളേജ്‌ തിരഞ്ഞെടുക്കുന്നു. ഒരു വിദ്യാര്‍ഥി ചേരുന്ന കോളേജിന്റെ റാങ്ക്‍ലിസ്റ്റില്‍ അയാളുണ്ടാവണം.
  8. ഒരു കോളേജിലെ പരമാവധി 25% സീറ്റ്‌ റാങ്ക്‌ ലിസ്റ്റില്‍ നിന്നുള്ളവര്‍ക്ക്‌ റിസര്‍വ്‌ ചെയ്തിട്ടുണ്ട്‌.
  9. ഫീസ്‌ എത്രയാണെന്ന്‌ കോളേജ്‌ അധികാരികള്‍ നിശ്ചയിക്കും.
  10. ബാക്കിയുള്ള 75% സീറ്റില്‍ ആരൊക്കെ ചേരണമെന്ന്‌ കോളേജ്‌ അധികാരികള്‍ തീരുമാനിക്കും.
  11. ആര്‍ക്കും എത്രവേണമെങ്കിലും കോളേജുകള്‍ തുടങ്ങാം
  12. 10-ഇല്‍ കുറവ്‌ മെറിറ്റ്‌ വിദ്യാര്‍ത്ഥികള്‍ മാത്രം ചേരുന്ന കോളേജിന്റെ അംഗീകാരം റദ്ദാക്കും.

പ്രത്യേകതകള്‍
കോളേജുകള്‍ക്ക്‌ പേര്‌ നിലനിര്‍ത്താന്‍ നല്ലവിദ്യാര്‍ഥികളെ ആവശ്യമുള്ളതുകൊണ്ട്‌ അവര്‍ നല്ല വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കും. പേരുണ്ടായാലെ മെറിറ്റില്‍ വിദ്യാര്‍ഥികള്‍ അവിടെ ചേരൂ. മെറിറ്റില്‍ വിദ്യാര്‍ഥികള്‍ വന്നില്ലെങ്കില്‍ അംഗീകാരം റദ്ദാവും.

തങ്ങളുടെ ഭാവിയെ പറ്റി വിചാരമുള്ളതുകൊണ്ട്‌ നല്ല കോളേജ്‌ തിരഞ്ഞെടുക്കാന്‍ വിദ്യാര്‍ഥികളും ശ്രദ്ധിക്കും.

ഒരു കോളേജിലെ മുഴുവന്‍ സീറ്റും മെറിറ്റിനു കൊടുത്താല്‍ ആ കോളേജ്‌ അന്യായ ഫീസ്‌ ഗവണ്‍മേന്റിനോട്‌ ചോദിക്കും. എല്ലാ കോളേജിലും മാര്‍ക്കറ്റ്‌ എക്കോണമി പ്രവര്‍ത്തിക്കാന്‍ വേണ്ടിയാണ്‌ ഒരു കോളേജിലെ മെറിറ്റ്‌ സീറ്റുകള്‍ ക്ലിപ്തപ്പെടുത്തിയിരിക്കുന്നത്‌.

ആശയം വിശദമാക്കാന്‍ വേണ്ടിമാത്രമാണ്‌ സംഖ്യകളും ശതമാനങ്ങളും. അത്‌ ആവശ്യം പോലെ അങ്ങോട്ടും ഇങ്ങോട്ടും മാറ്റാവുന്നതാണ്‌.

സംവരണം
ഇതുവരെ പറഞ്ഞതില്‍ സംവരണം എങ്ങനെ ഉള്‍ക്കൊള്ളിക്കാം എന്ന്‌ പറഞ്ഞിട്ടില്ല. അതും ഈ പദ്ധതിയില്‍ എളുപ്പത്തില്‍ ചേര്‍ക്കാവുന്നതേ ഉള്ളൂ. വിവരിക്കാനെളുപ്പത്തിന്, 20% obc ക്വോട്ട മാത്രം ആണ് ഉള്ളതെന്ന്‌ വയ്ക്കുക. എങ്കില്‍, സര്‍ക്കാരിന് ഓരോ കോളേജും കൊടുക്കുന്ന 1000 പേരുടെ റാങ്ക്‌ ലിസ്റ്റില്‍ 800 പേരെ ജനറല്‍ മെറിറ്റ് വിഭാഗത്തില്‍ റാങ്ക്‌ ചെയ്യുക. ബാക്കിയുള്ള 200 പേരുടെ obc റാങ്ക്‌ ലിസ്റ്റും കൊടുക്കുക. ഗവണ്മെന്റ്‌ സംവരണലിസ്റ്റും കൂടി ഉള്‍ക്കൊള്ളിച്ചുള്ള 1000 പേരുടെ ഫൈനല്‍ റാങ്ക്‌ ലിസ്റ്റ് ഉണ്ടാക്കി അഡ്മിഷനായി പ്രസിദ്ധീകരിക്കുന്നു.

ഈ 1000 പേരുടെ ലിസ്റ്റ് ഉണ്ടാക്കാനും എളുപ്പമാണ്. എല്ലാ കോളേജില്‍ നിന്നുമുള്ള 800 പേരുടെ ലിസ്റ്റ് ഒരുമിച്ച്‌ ചേര്‍ത്ത്‌ 800 ലിസ്റ്റ് ഗവണ്മെന്റുണ്ടാക്കുന്നു. അതുപോലെ 200 പേരുടെ obc ഏകീകൃതലിസ്റ്റും. ഇനി 800-ഇല്‍ നിന്നും 4 പേരെ ഫൈനല്‍ ലിസ്റ്റിലേയ്ക്കെടുക്കുമ്പോള്‍ ഒരാളെ obc ലിസ്റ്റില്‍ നിന്നും ഫൈനലിലേയ്ക്കെടുക്കണം. ഈ രീതിയില്‍ 1000 പേരുടെ ഫൈനല്‍ ലിസ്റ്റ് മുഴുവനാക്കാം.

[വെബ്‌ലോകത്തില്‍]

2006-06-29

കൂട്ടായ്മബ്ലോഗുകള്‍ വേണ്ട

വായനക്കാരന്റെ സൗകര്യമല്ല എഴുത്തുകാരന്റെ സ്വാതന്ത്ര്യമാണ് പരമപ്രധാനം. കൂട്ടായ്മബ്ലോഗില്‍ ഉണ്ടാവുന്ന സ്വാതന്ത്ര്യലംഘനങ്ങള്‍ക്ക് ചില ഉദാഹരണങ്ങള്‍:


1. രചനകളെല്ലാം ബ്ലോഗ്‌സ്പോട്ടില്‌ നിന്നും മാറ്റി വേഡ്പ്രെസ്സില്‌ ഹോസ്റ്റ്‌ ഒരുദിവസം എഴുത്തുകാരന്‌ തോന്നിയാല്‍ ചെയ്യാന്‍ ആരോടും ചോദിക്കേണ്ടതില്ല

2. വേഡ്പ്രെസ്സില്‌ ഒരു കൃതി തന്നെ സ്വന്തം ബ്ലോഗില്‌ പല കാറ്റഗറിയില്‌ ഉള്‍പെടുത്തുവാന്‌ കഴിയും. അത്തരം ടാഗുകള്‍ക്കുദാഹരണങ്ങള്‍: 'നിരൂപണം', 'കോളേജില്‍ വച്ചെഴുതിയവ', 'നെടുനീളന്‍'... ഇങ്ങനെ ടാഗുകളുടെ കാര്യത്തിലുള്ള സ്വാതന്ത്ര്യം

3. ആ ബ്ലോഗില്‌ ട്രാക്ക്‌ ചെയ്യാന്‌ നിയോകൗണ്ടര്‌ വേണോ ചിന്നക്കൗണ്ടര്‌ വേണോ, ബാക്ക്ഗ്രൗണ്ട്‌ പച്ചയാക്കണോ കറുപ്പുവേണോ എന്നതൊക്കെ എഴുത്തുകാരന്റെ സ്വന്തം ഇഷ്ടം.

4. സ്വന്തം കൃതിയില്‍ വായനക്കാര്‍ക്കിഷ്ടപ്പെട്ടതേതെന്ന വോട്ടെടുപ്പും ആവാം. കൂട്ടായ്മബ്ലോഗില്‍ അതു ചെയ്യുന്നത്‌ പലപ്പോഴും ഭംഗിയാവില്ലല്ലോ..

5. കൂട്ടായ്മബ്ലോഗില്‌ എഴുതുന്നത്‌ ആ ഗ്രൂപ്പിന്റെ വ്യക്തിത്വത്തിന്‌ ചേര്‍ന്ന വിധമാണ്‌. അവിടെയെന്തെഴുതുമ്പോഴും മനസ്സിന്റെ കോണില്‍ ആ സംഗതിയുണ്ടാവണം.

6. അതുകൊണ്ടു തന്നെ, ഒട്ടും പരിചയമില്ലാത്ത പുതിയ എഴുത്തുകാരെ ഈ ബ്ലോഗില്‌ ചേര്‍ക്കാന്‌ വിമുഖത സ്വാഭാവികമായുണ്ടാവും. എന്നാല്‌ ലിങ്ക്‌ ചെയ്യുന്ന മെത്തേഡാണെങ്കില്‌, എഴുത്തുകാരനെ വിലയിരുത്തേണ്ട കാര്യമില്ല, കൃതിയെ വിലയിരുത്തിയാല്‌ മതി.

എന്നാല് ഗൗരവമേറിയ ചര്ച്ചകള്ക്ക് ബൂലോഗക്ലബ്ബ്, സമകാലികം തുടങ്ങിയ കൂട്ടായ്മ ബ്ലോഗുകള് ഉപയോഗിക്കുന്നത് ബ്ലോഗിനെ ഒരു ഡിസ്കഷന് ബോര്ഡാക്കുന്നതിന് സമമാണ്. ഡിസ്കഷന് ബോര്ഡിന്റെ അധികാര, അവകാശ വിന്യാസമല്ല ബ്ലോഗിന്റേത്. ബൂലോഗത്തില് ഓരോരുത്തര്ക്കും അവരുടേതായ ചെറിയ സ്പേസില് പരമാധികാരമുണ്ട്. (മനുഷ്യപ്രകൃതിക്ക് കൂടുതലിണങ്ങിയത് ഇതാണെന്ന് ഞാന് വിശ്വസിക്കുന്നു.)

അതുകൊണ്ടാവണം ഡിസ്കഷന്ബോര്ഡില് ഇടക്കിടെ ഉണ്ടായി ഒടുവില് അതിനെ നശിപ്പിച്ചുകളയുന്ന ഭൂമികുലുക്കങ്ങളെ ബ്ലോഗുകള് പുഷ്പം പോലെ അതിജീവിക്കുന്നത്. ഡിസ്കഷന്ബോര്ഡിലുണ്ടാവുന്ന ഈ പ്രശ്നങ്ങളുടെ ഉത്ഭവം പലപ്പോഴും പ്രത്യക്ഷമായും പരോക്ഷമായും അതിന്റെ അധികാരവ്യവസ്ഥയോടുള്ള വെല്ലുവിളികളാണ്. അതേ മോഡല് ബൂലോഗക്ലബ്ബിലും സ്വീകരിക്കുക വഴി ഡിസ്കഷന് ബോര്ഡുകളെ ഗ്രസിക്കുന്ന പ്രശ്നങ്ങളേയും നമ്മള് വാങ്ങിച്ചു പിടിക്കുകയാണ്; കൂടെ ആ പ്രശ്നങ്ങള് സോള്വ്ചെയ്യാനുള്ള അദ്ധ്വാനം വ്യയം ചെയ്യുകയും.

ഒരൊറ്റ ത്രെഡില് ചര്ച്ച മുഴുവന് വായിക്കാനാവും എന്നതാണ് ചര്ച്ച കമന്റുകളിലൂടെ നടത്താന് പൊതുവെ എല്ലാവരേയും പ്രേരിപ്പിക്കുന്നത്. അതുകൊണ്ടാണ് ചര്ച്ചകള്ക്ക് ഒരാളുടെ മാത്രം സ്വന്തമല്ലാത്ത ചര്ച്ചാവേദി എല്ലാവരും അന്വേഷിക്കുന്നതും.

ഈ പ്രശ്നം മുഴുവനായും എങ്ങനെ ബ്ലോഗുകളില് സോള്വ് ചെയ്യാനാവും എന്നെനിക്കറിയില്ല. എന്നാലും ഒരു മാതിരി വര്ക്ക് ചെയ്യാവുന്ന ഒരു സൊലുഷന് ഞാന് പറയാം. അഭിപ്രായം ഒരു പാരഗ്രാഫില് കൂടുതലുള്ളതെങ്കില് അല്ലെങ്കില് 5 മിനുട്ടില് കൂടുതല് എഴുതാന് എടുക്കുന്നതാണെങ്കില് അത് സ്വന്തം ബ്ലോഗില് പോസ്റ്റ് ചെയ്യുക; അവിടെ ഒറിജിനല് പോസ്റ്റിലേയ്ക്ക് ലിങ്ക് കൊടുക്കുക. സ്വന്തം അഭിപ്രായം ഇന്നയിടത്തുണ്ടെന്ന് ഒറിജിനല് പോസ്റ്റിന്റില് ഒരു വരി കമന്റിടുകയും ചെയ്യുക.

ഇത് ഒരൊറ്റ ത്രെഡല്ല ഒരു ഡിസ്കഷന് കൊടുക്കുക. പകരം ഒരു ന്യൂസ്ഗ്രൂപ്പിലെ പോലെ, ഒരു tree structure ആണ്.

2006-06-23

ബ്ലോഗ് പോര്‍ട്ടല്‍ സഹകരണ രീതിയില്‍

പെരിങ്ങോടര്‍ പറഞ്ഞ പോലെ ഒരു CMS - content management system ആണ്‌ ആദ്യസംരംഭമെന്ന നിലയ്ക്ക്‌ ഞാന്‍ പിന്താങ്ങും (അത്രേ നടക്കൂ ;). ഒരു CMS ഉപയോഗിച്ചാല്‍ പ്രോഗ്രാമിംഗ്‌ പണി കുറയ്ക്കാം.

സഹകരണരീതിയില്‍ (co-operative) രീതിയില്‍ ഒന്നോ അതിലധികമോ പോര്‍ട്ടലുകളായാലെന്ത്‌ എന്നും; അത്‌ വയബിള്‍ ആയി നടത്താനും ഒരൈഡിയയും ഇതാ:

അതായത്‌, ഒരു ഡോളര്‍/50 സെന്റ്‌ കൊടുത്താല്‍ പോര്‍ട്ടലില്‍ ഒരു ഷെയര്‍ കിട്ടും. ഒരു ഷെയര്‍ എന്നാല്‍ ഒരു ലോഗിന്‍ ഐഡിയും ആണ്‌ (വിക്കിയിലേ പോലെ). അപ്പോള്‍ പേജ്‌ ലോഡ്‌ ചെയ്യുമ്പോള്‍ പരസ്യത്തിനു വേണ്ടിയുള്ള ചെറിയ നിറുത്തുണ്ടാവില്ല. മാത്രവുമല്ല, ഷെയര്‍ ഉള്ളവര്‍ക്ക്‌ എഡിറ്ററെ തീരുമാനിക്കാനുള്ള അവകാശമുണ്ട്‌. പുതിയ ഷെയറുകളുടെ തുകമുഴുവന്‍ പോകുന്നത്‌ സൈറ്റ്‌ ഹൊസ്റ്റ്‌ ചെയ്യാനും ബാക്കിയുള്ളത്‌ എഡിറ്റര്‍മാര്‍ക്കും.

ഇനി എഡിറ്റര്‍മാരാവാന്‍ വേണ്ടതിലധികം ആള്‍ക്കാരുണ്ടെന്ന്‌ വയ്ക്കുക. വോട്ടിങ്ങും ആവാം. അപ്പോള്‍ ഓരോ എഡിറ്ററും സെലെക്റ്റ്‌ ചെയ്ത ആര്‍ട്ടിക്കിള്‍സ്‌ ഏതാണെന്ന്‍ അറിയാന്‍ വകുപ്പു വേണം....

എങ്ങനെയുണ്ട്‌?
ശ്രീജിത്തേ, ഈ പോസ്റ്റ് ശ്രീജിത്തിന്റെ സൈറ്റിലേയ്ക്ക്‌ ഒന്ന്‌ മാറ്റാമോ :)

Information Sockets

A google search can be considered as a location service: Search for a specific string can be considered as looking for that bit of information in every place where that is available. This concept can yeild a set of standardization for this information seek.

For example: People can add standardized catagory names to each of their blogs and that inforbit can be accessed using the search location service. Thus one can easily list blogs in one particular catagory; say, stories.

This calls for standardization between various communities around the world. RSS can be thought of as a rigid form of it. But there can be more loose forms like that standardized by RFC kind of mechanism. This standardization can be as simple as keeping a unique string, say, "InfoBit Catagory: My address - ADFA6786ASD" in one's address page.

Simlarly, each reader can keep his 'readers pick list'. This can again be accessed seeking 'readers pick list' infobit. The site which provide this for a user can be thought of providing an information socket.

One another example is that of LinkedIn service. Everybody can keep the list of people they know as different infobit. Any programmer using the search infrastructure construct the aquintance diagram of the whole world.

2006-06-20

തനിമലയാളം പേജ്‌

തനിമലയാളം പേജിനെ കുറിച്ചുള്ള കുറച്ചു സജഷന്‍സാണ്‌ ചുവടെ:
  1. ഓരോ ലിങ്കിലും ക്ലിക്ക്‌ ചെയ്താല്‍ കുറച്ച്‌ നേരം പരസ്യം കാണിച്ച്‌ യഥാര്‍ഥ പേജിലെത്തുന്നത്‌ ശരിക്കും ഒരു ശല്യമാണ്‌ :( വേറേ എന്തെങ്കിലും പരസ്യ പരിപാടി കണ്ടുപിടിക്കണം. അപ്പുറത്തൊരു ഫ്രെയിമില്‍ കാണിക്കുകയോ പോപ്‌അപ്‌ വിന്‍ഡോയോ മറ്റോ
  2. എല്ലാ മലയാളം ബ്ലോഗുകളുടേയും ഒരു ലിസ്റ്റ്‌ ശ്രീജിത്‌ ഉണ്ടാക്കുന്നത്‌ ഒരു വശത്തിട്ടാല്‍ നന്നായിരുന്നു.
  3. ബ്ലോഗ്‌ പി.ഡി.എഫുകളിലേയ്ക്കുള്ള ലിങ്കുകളും വരുന്ന മുറയ്ക്ക്‌ കൊടുക്കണം. ഇപ്പോള്‍ തന്നെ, വിശാലന്‍, വക്കാരി, അരവിന്ദ്‌ എന്നിവരുടെ കളക്ഷന്‍ ഉണ്ടല്ലോ
  4. ഹെല്‍പ്‌ ലിങ്കുകള്‍ മുകളിലും താഴെയും ഡ്യൂപ്ലികേറ്റ്‌ ചെയ്തിട്ടുണ്ട്‌. ഒരു സ്ഥലത്ത്‌ പോരെ? ഒരു സൈഡില്‍ കൊടുക്കുന്നത്‌ ഞാന്‍ പ്രഫര്‍ ചെയ്യുന്നു.
  5. പുതിയ ബാനറിന്റെ പച്ച കളര്‍ സ്കീം അല്ല സൈറ്റിന്റെ. ഓന്നുകില്‍ ബാനറിന്റെ കളറുമാറ്റുക, അല്ലെങ്കില്‍ സൈറ്റിന്റെ സ്കീം മാറ്റുക.
  6. എല്ല പെട്ടികളും കൂടി നെടുനീളത്തില്‍ സെന്റര്‍ ആക്കിയിടുന്നത്‌ അത്ര ഭംഗിയല്ല. വിക്കിപീഡിയയുടെ ലേയൗട്ട്‌ അനുകരിക്കാവുന്ന ഒന്നാണ്‌.
  7. പുതിയതായി സൈറ്റിലെത്തുന്ന ഒരാളുടെ വ്യൂപോയിന്റിലും സൈറ്റിനെ കാണണം. അപ്പോള്‍ 'വിശാല മീശ' എന്ന ഫീച്ചേഡ്‌ ബ്ലോഗിന്‌ വലിയ പ്രസക്തിയില്ല.
  8. ആവശ്യത്തില്‍ കൂടുതലുള്ള ടെക്സ്റ്റുകള്‍ എടുത്തുകളയുക. ഉദാഹരണങ്ങള്‍: 3 സ്ഥലത്ത്‌ തനിമലയാളം എന്നെഴുതിയിരിക്കുന്നത്‌, 'നമസ്കാരം', 'thanimalayalam in new layout' ...
  9. എന്താണ്‌ ഈ സൈറ്റ്‌ എന്നതിനെ പറ്റി ഒരു രണ്ടുവാരി തുടക്കത്തില്‍ ഉണ്ടായിരുന്നാല്‍ നന്ന്‌.
  10. ഓരോ ദിവസവും വരുന്ന ബ്ലോഗ്‌ എന്റ്രികളുടെ ഒരു സ്റ്റാറ്റിസ്റ്റിക്സ്‌ ഉണ്ടായിരുന്നെങ്കില്‍ നോക്കി ആവേശം കൊള്ളാമായിരുന്നു.. :)
  11. ബ്ലോഗറുടെ പേരില്‍ ക്ലിക്ക്‌ ചെയ്താല്‍ എഴുതിയ ആളുടെ അടുത്തെത്തുമെങ്കില്‍ ബലേ ബേഷ്‌
  12. ഫീഡില്‍ 'author:കൃതി' എന്നുള്ള ഫോര്‍മാറ്റ്‌ സ്വീകരിച്ചിരുന്നെങ്കില്‍ പലതും എളുപ്പമായി ;)
Email forwards

  1. They have an unwanted signature as shown:
--
Posted by സിബു::cibu to ബൂലോഗ ക്ലബ്ബ് at 6/22/2006 03:24:15 PM
--~--~---------~--~----~------
------~-------~--~----~
-~----------~----~----~----~------~----~------~--~---

Exept for the blog name, rest are redundant information that could be avoided.

2006-06-19

മനോരമ ലേഖനത്തിനു ശേഷം...

നാളത്തെ ബൂലോഗം എങ്ങനെയായിരിക്കണമെന്ന്‌ ഒന്ന്‌ സ്വപ്നം കണ്ടാലോ. അതേ.. ബ്ലോഗുകള്‍ കാറ്റഗറൈസ്‌ ചെയ്യുന്നതിനെ പറ്റി തന്നെയാണ്‌ ഞാന്‍ പറഞ്ഞു വരുന്നത്‌ :)

ബാക്ക്‌ ലിങ്കുകളുപയോഗിച്ച്‌ തരംതിരിക്കുന്ന പരിപാടി ഗൂഗിള്‍ വടിയാക്കിയത്‌ ഓര്‍മയുണ്ടല്ലോ... കുറച്ചുകൂടി ബുദ്ധിമുട്ടി അത്തരം വേറൊന്ന്‌ ഉണ്ടാക്കുന്നതിനെ പറ്റിയാണ്‌ ആലോചന. ലക്ഷ്യങ്ങള്‍ ഇതൊക്കെയാണ്‌:

1. ബ്ലോഗുകള്‍ തരംതിരിക്കണം. (എന്നാല്‍ മാര്‍ക്കിടേണ്ട കാര്യമില്ല)
2. ഏതു വിഭാഗത്തില്‍ ഒരു ബ്ലോഗറുടെ ബ്ലോഗ്‌ വരണം എന്ന്‌ തീരുമാനിക്കനുള്ള സ്വാതന്ത്ര്യം ആ ബ്ലോഗര്‍ക്കുണ്ടാവണം
3. എന്നാല്‍ ആ വിഭാഗത്തില്‍ ആ ബ്ലോഗ്‌ ഉണ്ടാവണോ എന്ന്‌ തീരുമാനിക്കാന്‍ കാറ്റഗറി മെയിന്റെയിന്‍ ചെയ്യുന്നവര്‍ക്ക്‌ അധികാരം ഉണ്ടാവണം
4. സംഗതി മൊത്തത്തില്‍ എളുപ്പമാവണം.

ഒരു നിര്‍ദ്ദേശം ഇതാണ്‌:

പഴയതുപോലെ, ബ്ലോഗിന്റെ താഴെ വിഭാഗം ഏതാണെന്ന്‌ കാണിച്ച്‌ ഒരു ലിങ്ക്‌ ബ്ലോഗ്‌ എഴുതുന്ന ആള്‍ കൊടുക്കണം.

ഉദാഹരണം:
ബ്ലോഗ്‌ വിഭാഗം: കഥകള്‍: നര്‍മ്മം
ബ്ലോഗ്‌ വിഭാഗം: അനുഭവം: നൊസ്റ്റാള്‍ജിയ

ഒന്നിലധികം വിഭാഗത്തില്‍ ഒരു ബ്ലോഗ്‌ വന്നാലും കുഴപ്പമില്ല. എന്നാല്‍, അത്‌ 10-20 ഒക്കെ ആയാല്‍ അതിനെ സ്പാം എന്നു വിളിക്കാം.

ഇനി, ഓരോ വിഭാഗത്തിനും ഒരു വിക്കി പേജുണ്ടാവണം - വിക്കിപീഡിയ അല്ല; thanimalayalam.org-ലോ മറ്റോ ഹോസ്റ്റ്‌ ചെയ്തിരിക്കുന്നൊരു വിക്കി. ഒരു സ്ക്രിപ്റ്റ്‌ , ദിവസത്തില്‍ ഒരു തവണയോ മറ്റോ ഓരോ വിഭാഗത്തിന്റെ പേരും ഗൂഗിളില്‍ ബ്ലോഗ്‌ സെര്‍ച്ച്‌ ചെയ്ത്‌ അതില്‍ വന്നവയെ അതാതിന്റെ വിക്കിയില്‍ പോസ്റ്റ്‌ ചെയ്യണം. വിക്കിയിലാവുമ്പോള്‍ തെറ്റായി കൊടുത്ത ഒരു ബ്ലോ‍ഗ്‌ എന്റ്രി ഡിലീറ്റ്‌ ചെയ്യാന്‍ വായനക്കാരനാവും.

ഇതു ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്‌. കാറ്റഗറി പേരുകള്‍ ഒരിക്കല്‍ തീരുമാനിച്ചാല്‍ പിന്നെ മാറ്റുന്നത്‌ ബുദ്ധിയല്ല. അതുകൊണ്ട്‌ അത്‌ ശ്രദ്ധാപൂര്‍വം സമയമെടുത്ത്‌ ചെയ്യേണ്ട കാര്യമാണ്‌. അതായത്‌ മലയാളം ബ്ലോഗ്‌ വിഭാഗങ്ങളുടെ പേരുകള്‍ക്ക്‌ യുണീകോഡു പോലെ ഒരു ഏകീകൃത വ്യവസ്ഥ ഉണ്ടാവണം. അതിന്റെ ഇമ്പ്ലിമെന്റേഷന്‍ പലര്‍ക്കും, പലരീതിയില്‍, സ്ക്രിപ്റ്റ്‌ വച്ചോ, മറ്റേതെങ്കിലും രീതിയിലോ ഒക്കെ ആവാം.




കൊടകരപുരാണം പി.ഡി.എഫ്‌. ആക്കിയവര്‍ കാണിച്ചുതന്നത്‌ ഇതുവരെ നമ്മള്‍ പയറ്റി നോക്കാത്ത പുതിയ രീതിയാണ്‌. അവര്‍ ചെയ്ത തെറ്റ്‌ അതെഴുതിയ ആളെ പറ്റിയുള്ള വിവരങ്ങള്‍ കൊടുക്കാഞ്ഞതാണ്‌. അതുകൂടി വച്ച്‌ നമുക്കു തന്നെ ഇങ്ങനെ ബ്ലോഗ്‌ പി.ഡി.എഫ്‌. മാഗസിനുകള്‍ ഉണ്ടാക്കിയാലെന്താ? ഒരു ഉദാഹരണം ഇതാ. (original as .doc)




കാര്യങ്ങള്‍ ഇത്രയായ സ്ഥിതിക്ക്‌, വിക്കി മത്സരത്തേ പറ്റിയും ആലോചിക്കേണ്ടതുണ്ട്‌. വാഗ്ദാനം ചെയ്ത പൈസ എന്റെ കയ്യില്‍ ഇപ്പോഴും ഉണ്ടെങ്കിലും, അത്‌ നടത്താനുള്ള സമയവും എനര്‍ജിയും ഇല്ല. സംഗതി വിജയിക്കും എന്നൊരു തോന്നലുണ്ടായി വരുന്നുണ്ടെങ്കില്‍, പരിചയക്കാര്‍ ആരെങ്കിലും ഇതു നടത്താനായി മുന്നോട്ടു വരുമോ? വായനശാല സുനിലിനെ പ്രത്യേകം ഓര്‍ക്കുന്നു :)