2009-12-28

കീബോർഡ്: കലിപ്പുകള്‌ തീരുന്നില്ല


ഫൊണറ്റിക് കീബോർഡ് എന്നു പറയുമ്പോൾ മൊഴി സ്കീം പോലുള്ള ലാറ്റിൻ (അല്ലെങ്കിൽ ഇംഗ്ലീഷ്) ഫൊണറ്റിക്സ് അനുസരിക്കുന്ന കീബോർഡാണ്‌ മനസ്സിൽ വരിക. എന്നാൽ മലയാളത്തിന്‌ മറ്റു ഭാഷകളുടെ ഉച്ചാരണങ്ങളേയും ലിപികളേയും ആശ്രയിക്കാതെ ഫൊണറ്റിക് കീബോർഡ് സാധ്യമാണ്‌; അതാണിവിടെ. ഏറ്റവും രസകരമായത് എന്താണെന്നു വച്ചാൽ, മലയാള അക്ഷരങ്ങളും അവശ്യം വേണ്ട ചിഹ്നങ്ങളും എഴുതാൻ ഷിഫ്റ്റ് പോലും വേണ്ട എന്നതാവും. കോമ്പ്ലിക്കേറ്റഡ് കൺസപ്റ്റുകളൊന്നുമില്ല; കൂട്ടക്ഷരങ്ങൾക്ക് രണ്ടോ മൂന്നോ കീസ്ട്രോക്കുകൾ മാത്രം. അക്ഷരങ്ങള്‍ സ്വാഭാവിക ക്രമത്തില്‍ അടുക്കിയിരിക്കുന്നതിനാല്‍ ക്ലിക്ക്‌ ചെയ്തെടുക്കാനും പഠിക്കാനും എളുപ്പം.








പ്ലേൻ 1

ഇരട്ടിപ്പ്
.
,
?
!

/
:
(
)
-
;
ഊഷ്മാവ്
ബാക്ക്സ്പേസ്



ടാബ്











ചില്ല്
ചന്ദ്രക്കല









 കാപ്സ്



















എന്റര്‍









ഷിഫ്റ്റ്























 ഷിഫ്റ്റ്









ഉദാഹരണങ്ങള്‍

  1. ആ = അ + അ
  2. ഈ = ഇ + ഇ
  3. ഐ = അ + ഇ
  4. ഔ = അ + ഉ
  5. സാ = സ + അ
  6. സി = സ + ഇ
  7. സൂ = സ + ഉ + ഉ
  8. സ്ത = സ + ചന്ദ്രക്കല + ത
  9. ഥ = ത + ഊഷ്മാവ്
  10. സ്ഥ = സ + ചന്ദ്രക്കല + ത + ഊഷ്മാവ്
  11. ത് = ത + ചന്ദ്രക്കല
  12. ത്ത = ത + ഇരട്ടിപ്പ്
  13. ത്ഥ = ത + ഊഷ്മാവ് + ഇരട്ടിപ്പ്
  14. ൻ = ന + ചില്ല്
  15. ന്റ = ന + ചന്ദ്രക്കല + റ
  16. റ്റ = റ + ചന്ദ്രക്കല + റ


ഇതൊക്കെ കുറേക്കൂടി എളുപ്പമാക്കുന്ന കോമ്പിനേഷനുകൾ ഷിഫ്റ്റ് ഞെക്കിയാൽ കിട്ടും:



പ്ലേൻ 2

നു1234567890ബാക്ക്സ്പേസ്

ടാബ്

   ഃ   ഔങ്ങ


കാപ്സ്


ഞ്ഞ ം്യ


എന്റര്‍




 ഷിഫ്റ്റ്


 ്ര്ല്വനിറുത്ത്ന്ററ്റൿ



 ഷിഫ്റ്റ്


ഉദാഹരണങ്ങള്‍:

    1. ദ്‌വ = ദ + ചന്ദ്രക്കല + നിറുത്ത് + വ
    2. മഅ = മ + നിറുത്ത് + അ
    3. സ്ത്രീ = സ + ചന്ദ്രക്കല + ത + ്ര + ഈ

    2009-12-07

    അല്ലാ മതം മാറ്റം കൊണ്ടെന്താ പ്രശ്നം?

    പാർട്ടിമാറുന്നതും സ്ഥലം മാറുന്നതും പോലെ അല്ല ഇതെന്നുണ്ടോ?

    മാർക്കോണി മലയാളം സഭ ഏറ്റെടുത്തോ?

    ഇടയ്ക്ക് കേൾക്കുന്ന റേഡിയോ ആയിരുന്നു ഇത്‌.

    ഇന്നലെ മുഴുവൻ അവിടെ താമസിച്ചുള്ള ധ്യാനം ആയിരുന്നെന്നു തോന്നുന്നു :)

    ഇന്നാണെങ്കിൽ ശബ്ദരേഖ മാത്രം. ഓരോ റേഡിയോ സ്റ്റേഷന്റെ ആയുസും ഇത്രയേ ഉള്ളൂ എന്നാലോചിക്കുമ്പോൾ ദുബായ് ഹിറ്റ് എഫെമിനോട് ബഹുമാനം തോന്നുന്നു.

    ലിങ്കുകൾ:
    http://www.marconimalayalam.com
    http://adams.wm-live.abacast.com/arabian_radio-hitfm-64
    http://www.radiojoyalukkas.com/radiojoyalukkas.html
    http://www.spaceforradio.com/
    http://www.radiodumdum.com/
    http://radiotime.com/Search.aspx?query=dubai%20hit%20fm

    2009-12-02

    What is it that blogs lack and printed books have?

    persistence in time

    (sorry to disappoint you, if you came here for a joke)

    2009-12-01

    ഡോവ് (Dove) വേറേ യൂണിയൻ കാർബൈഡ് വേറേ

    "..യൂണിയന്‍ കാര്‍ബൈഡ് കമ്പനി വേഷംമാറി 'ഡോവ്' എന്ന പേരില്‍ പ്രവര്‍ത്തിക്കുന്നു.."
    ദേശാഭിമാനി 
    http://jagrathablog.blogspot.com/2009/12/blog-post.html



    ജനങ്ങൾക്ക് പൊതുവെ പരിചയമുള്ള ഡോവ് (dove - പ്രാവ് ചിഹ്നം) - യൂണിലിവറിന്റെ ഒരു ഡിവിഷൻ.

    യൂണിയൻ കാർബൈഡ് - 10 കൊല്ലം മുമ്പ്‌ ഡാവ്(Dow) കെമിക്കൽസ് വാങ്ങി. ആ പേര്‌ പൊതുജനങ്ങൾക്ക്‌ ഏതെങ്കിലും പ്രോഡക്റ്റിന്റെ പേരായി പരിചയമുണ്ടെന്ന് തോന്നുന്നില്ല.

    ആവശ്യമില്ലാത്ത തെറ്റിദ്ധാരണ വേണ്ട എന്നുവിചാരിച്ചു കുറിച്ചതാണ്‌.