തത്വചിന്തകര്‍ ദൈവത്തെ പറ്റി ചിന്തിക്കുമ്പോള്‍ നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ക്ലാസിഫിക്കേഷന്‍സ് ആണ്: ഗോഡ് മെറ്റീരിയലും ഫിസിക്കല്‍ മെറ്റീരിയലും. ഫിസിക്കല്‍ മെറ്റീരിയല്‍ എന്നാല്‍ പഞ്ചേന്ദ്രിയങ്ങള്‍കൊണ്ടനുഭവിക്കുന്ന പ്രപഞ്ചം. അതില്‍ കല്ലും മണ്ണും മനുഷ്യനും പ്രകാശവും ചെടികളും ഒക്കെ വരും. എന്നാല്‍ ഗോഡ് മെറ്റീരിയല്‍ കൊണ്ടാണ് ആത്മാവ് ദൈവം എന്നിവയുണ്ടാക്കിയിട്ടുള്ളത്.
ആദ്യകാലത്ത് മനുഷ്യന്‍ ദൈവത്തെ ആശ്രയിച്ചിരുന്നത് ദുരിതങ്ങള്‍ അകറ്റാനും സമ്പത്തുണ്ടാവാനും മറ്റും ആയതിനാല്‍, ഗോഡ് മെറ്റീരിയല്‍ മനുഷ്യനില്‍ നിന്നും മാറി വളരെ ഉയരത്തിലിരുന്ന സംഗതിയായിരുന്നു. (ടൈപ്പ് 1)
എന്നാല്‍ പിന്നീട് ആത്മീയാനുഭവം എന്നത് ഗോഡ് മറ്റീരിയലിന്റെ ഗുണമായി കണക്കാക്കാന്‍ തുടങ്ങി. അങ്ങനെയാണെങ്കില്‍ അത് ഇത്ര താഴെകിടക്കുന്ന ഫിസിക്കല്‍ മെറ്റീരിയലിന് അനുഭവിക്കാന്‍ സാധിക്കുന്നതെങ്ങനെ എന്നചോദ്യം ഉയര്‍ന്നുവന്നു. അത് പരിഹരിക്കാനാണ് മനുഷ്യനില്‍ ഫിസിക്കല്‍ മറ്റീരിയല്‍ മാത്രമല്ല ഗോഡ് മറ്റീരിയല്‍ കൂടി അടങ്ങിയിരിക്കുന്നു എന്ന ആശയം വന്നത്. (ടൈപ്പ് 2)
ആത്മീയാനുഭവത്തിന്റെ സ്വഭാവം എന്താണ് എന്ന് മനസ്സിലാക്കുന്നതില്‍ നിന്നാണ് അടുത്ത മുന്നേറ്റം. ആ അനുഭവം ചുറ്റുമുള്ള എല്ലാത്തിനോടും പ്രപഞ്ചത്തിനോടുതന്നേയുമുള്ള വണ്‍നെസ് ആണ് എന്ന് പൊതുവെ അംഗീകരിക്കപ്പെട്ടു. അങ്ങിനെയെങ്കില്‍ ഗോഡ് മറ്റീരിയലില്ലാത്തവയോട് എനിക്ക് വണ്‍നെസ്സ് തോന്നുന്നത് എന്തുകൊണ്ട് എന്ന പ്രശ്നവും വന്നു. അപ്പോഴാണ് തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു എന്ന നരസിംഹാശയം വരുന്നത്. (ടൈപ്പ് 3)
ഇത്രയായതുകൊണ്ട് മാത്രം തത്വചിന്തകരുടെ പ്രശ്നങ്ങള്‍ എല്ലാം പരിഹരിക്കപ്പെട്ടില്ല. ഗോഡ് മറ്റീരിയലും ഫിസിക്കല്‍ മെറ്റീരിയലും രണ്ടാണെങ്കില്‍ രണ്ടും അടങ്ങുന്ന ജഗം ദൈവത്തേക്കാള്‍ വലുതാവുമല്ലോ. അത് ഗോഡ് മറ്റീരിയല്‍ സുപ്രീമസി ഹൈപ്പോതെസിസിന് വിരുദ്ധമായി. അതായത് ദൈവത്തിന് പുറത്തായി ഒന്നും ഉണ്ടാവാന്‍ പാടുള്ളതല്ല (ഇന്‍ക്ലൂസീവ്നെസ്സ്).
ഈ ഇന്‍ക്ലൂസിവ്നെസ്സ് പ്രോബ്ലം പരിഹരിക്കാനാണ് ശങ്കരന്റെ അദ്വൈതം വരുന്നത്. അദ്വൈതത്തില്‍ ഭൌതികപ്രപഞ്ചം ദൈവത്തിന്റെ ഒരു പ്രൊജക്ഷനാണ്; അല്ലെങ്കില്‍ നിഴല്‍. ഈ നിഴലിനെ അതിന്റെ സാധാരണ അര്‍ഥത്തില്‍ നിന്നും വേര്‍തിരിക്കാന് മായ എന്ന വാക്കുപയോഗിക്കുന്നു നാല് ഡൈമെന്‍ഷനുള്ള ആപേക്ഷിക സിദ്ധാന്തത്തിന്റേയും പത്തിലധികം ഡൈമെന്‍ഷന്‍സുള്ള സ്റ്റ്രിംഗ് തിയറിയുടേയും ഇക്കാലത്ത് ഈ പ്രൊജക്ഷന്‍ ആശയം മനസ്സിലാക്കാന്‍ അധികം പണിയില്ല. (ടൈപ്പ് 4)
അദ്വൈതം പ്രകാരം തിന്മവരുന്നത് ദൈവത്തില്‍ നിന്നാണ് എന്നുള്ളത് വലിയൊരു ചിന്താക്കുഴപ്പമായി. അതിന് ശങ്കരന്റെ ഉത്തരം, ദൈവത്തിന്റെ ബാക്കിയുള്ള ഡൈമെന്‍ഷന്‍സിനെ പറ്റി അവബോധമില്ലാത്തതിനാലാണ് (അറിവില്ലായ്മ) നമുക്ക് തിന്മയെ അങ്ങനെ തോന്നുന്നത് എന്ന്. ഇരുട്ടില്‍ കയ്യിന്റെ പിന്നില്‍ ലൈറ്റടിച്ച് നിഴലുകൊണ്ടൊരു പുലിയെ ഉണ്ടാക്കിയപോലെയാണ് നാമനുഭവിക്കുന്ന തിന്മ. ദൈവത്തിന്റെ ഡൈമെന്‍ഷന്‍സ് നമുക്കറിയാത്തതുകൊണ്ട് കൈ നമ്മള്‍ കാണുന്നേയില്ല.
മറ്റൊദാഹരണത്തിന് വലത് വശത്തുള്ള ചിത്രം നോക്കുക. കളര്‍ ഡൈമെന്‍ഷന്‍ അറിയാത്തൊരാള്‍ അതിലെ ത്രികോണവും സംഖ്യകള്‍ തമ്മിലുള്ള വ്യത്യാസവും മനസ്സിലാക്കുന്നേയില്ല. (കടപ്പാട്: വിക്കിപീഡിയയിലെ ഈ ലിങ്ക്)
ബുദ്ധന്‍ ഇതില്‍ മറ്റൊരപ്രോച്ചാണ് എടുക്കുന്നത്. ഗോഡ് തിയറിയെ പറ്റിയുള്ള അന്വേഷണം ഏതുമനുഷ്യന്റേയും അടിസ്ഥാനാവശ്യമായ ആത്മീയത അച്ചീവ് ചെയ്യുന്നതില്‍ നിന്നും നമ്മളെ തടയുകയേ ഉള്ളൂ. ആത്മീയത അറിയാത്തവന്‍ അമ്പേറ്റ് കിടക്കുന്നവനാണ്. ശരിയായ മാര്‍ഗം കാണിച്ചുകൊടുത്ത് അവനെ സഹായിക്കുകയാണ് അപരന്റെ ധര്‍മ്മം. പകരം അമ്പിന്റെ ഉറവിടം അന്വേഷിച്ചുപോകലല്ല.
--
കടപ്പാട്: ഇതിലെ ഗോഡ്/ഫിസിക്കല്‍ മെറ്റീരിയല്‍ എന്ന കണ്‍സപ്റ്റ് വിലയനൂര്‍ രാമചന്ദ്രന്റെ റൈഥ് ലെക്ചറുകളില്‍ നിന്നും പൊക്കിയതാണ്.
താങ്കളുടെ നിരീക്ഷണം കൊള്ളാം. മറ്റു പ്രശ്നങ്ങളൊന്നും ഇല്ലെങ്കില്‍ മനുഷ്യര്‍ ദൈവത്തെക്കുറിച്ചു ചിന്തിക്കാറില്ല. എനിക്കു പലപ്പോഴും തോന്നാറുണ്ട്- ഒരു പക്ഷെ ദൈവം മുന്നില്‍ വന്നു നിന്നാല്‍ പോലും നാം വിശ്വസിക്കില്ല അതു ദൈവമാണെന്നു. അത്രയേയുള്ളൂ നമ്മുടെയൊക്കെ ദൈവ വിശ്വാസം. ഇനി ഒരു കാലത്തു ദൈവം നേരിട്ടു എല്ലാവര്‍ക്കും പ്രത്യക്ഷനാകുന്നതു വരെ (?) കാര്യങ്ങള്‍ ഇങ്ങിനെ തന്നെ പോകും... All the Best
ReplyDelete- Vinoj
എന്റെ മറുപടി ഇവിടെ ഇട്ടീട്ടുണ്ട്.
ReplyDeleteആ കളര്‍ ഡയമന്‍ഷന്‍ ഉദാഹരണം ഉണ്ടാക്കിയ പുലിയെ നമിച്ചു!
ReplyDeleteതത്വചിന്തകള്‍ക്കും യുക്തി ചിന്തകള്‍ക്കും കാലം ഒരു ഗ്രഡേഷന്‍ കൊടുത്തെങ്കിലും ഭക്തി ചിന്തകള്‍ക്ക് വലിയ വത്യാസമുണ്ടായോ? അതായത് സിബുവിന്റെ ടൈപ്പ് 1 തന്നെയല്ലേ ഭൂരിപക്ഷം ദൈവ വിശ്വാസിയും? പേര്‍സോണിഫൈഡ് ഗോഡ് എന്നത് മനസ്സിന്റെ കോണില്‍ വച്ചാലേ അമ്പലത്തിലെ വഞ്ചിയില്‍ ചില്ലറകള്‍ കൈക്കൂലി, സോറി കാണിക്കയായി ഇടുമ്പോഴും എന്നും എഴുന്നേറ്റ് "മുത്തശ്ശാ, അങ്ങൊരു വലിയ സംഭവം തന്നെ" എന്ന രീതിയില്‍ സ്തുതിക്കുമ്പോഴും മനസ്സു നിറഞ്ഞ് സ്വര്‍ഗ്ഗത്തിലോ ഭൂമിയിലോ അഞ്ചു പറ കണ്ടമോ വാടക പിരിക്കാനുള്ള അവകാശമോ കനിഞ്ഞ് അനുവദിച്ചു തരുന്ന കാരണവര്‍ ആയി ദൈവത്തെ സ്തുതിക്കാന്‍ പറ്റൂ.
ഇന്നും ഭക്തി മാര്‍ഗ്ഗം അങ്ങനെ തന്നെ തുടരുന്നില്ലേ? അവര്‍ക്ക് ദൈവം ഇടിവാള്‍ (ബ്ലോഗറല്ല) ആയാലും മേഖത്തിന്റെ മുകളില്‍ ഇരിക്കുന്ന രൂപമായാലും "മൊട കണ്ടാല്‍ അവതാരമെടുത്ത് എട പേറ്റുന്ന" (ക്രെഡിറ്റ് രാജമാണിക്യം സിനിമയ്ക്ക്) ആളായാലും ഒന്നുമില്ല. അറിയുകയും വേണ്ട. കാശിട്ടാല്‍, വാഴിത്തിയാല്‍ പുണ്യം കിട്ടും- അത് ധാരാളം മതി.
ഇതാഗ്രഹിക്കാത്ത അല്ലെങ്കില്‍ വിശ്വസിക്കാത്ത ഒരു ക്യൂറിയസ് മനസ്സിനേ ടൈപ്പ് 2 വഴി നാലിലേക്ക്, കഴിയുമെങ്കില്‍ അതിനും വളരെ മുന്നേക്ക് ഉള്ള പാത ആവശ്യമായി വരുന്നുള്ളു. മോചനത്തിന്റെ അല്ലെങ്കില്‍ മോക്ഷത്തിന്റെ
പാത തിരക്കിയ ബുദ്ധന് 1-2-3-4...n പാത അനാവശ്യമായി തോന്നിയത് ന്യായം. പോലീസ് എങ്ങനെ ഉരുട്ടിക്കൊല്ലുന്നു എന്ന പ്രബന്ധത്തെക്കാള്‍ ഉപകാരപ്രദം എങ്ങനെ ഉരുട്ടലില്‍ നിന്നും രക്ഷപ്പെടാം എന്ന സെല്‍ഫ് ഹെല്‍പ്പ് ബുക്കിനാണ്. അതില്‍ പറഞ്ഞിരിക്കുന്നത് കൊണ്ട് ഒരാള്‍ക്ക് ശരിക്കും രക്ഷപ്പെടാന്‍ ആവുമോ എന്നത് ബുക്ക് വായിക്കുന്നവന്‍ അതെങ്ങനെ മനസ്സിലാക്കുന്നു എന്നതനുസരിച്ചിരിക്കും!
ശ്രീ സിബു ദൈവത്തിന്റെ ലഘു ചരിത്രമെഴുതിയത് നാലു ടൈപ്പ് വിശ്വാസികളുടെ വര്‍ഗീകരണമായി ചുരുങ്ങിപ്പോയെന്നു തോന്നുന്നു. വിശ്വാസികളിലൂടെയും,അവിശ്വാസികളിലൂടെയും ദൈവത്തെ നിര്‍വചിക്കാന്‍ നിന്നാല്‍ ദൈവം പിടിതരില്ലെന്നു മാത്രമല്ല,മഹത്തായ ദൈവത്തില്‍നിന്നും അകന്നു പോകുകയും സങ്കുചിതമായ ദൈവ സങ്കല്‍പ്പങ്ങളുടെ വര്‍ഗീയ ബഹളത്തില്‍ അകപ്പെടുകയും ചെയ്യും.
ReplyDeleteമഹത്തായ ദൈവസങ്കല്‍പത്തെ പ്രാപിക്കാന്‍ നമ്മുടെ ബോധമണ്ഡലത്തെ സൌരയുഥത്തോളമെങ്കിലും വികസിപ്പിച്ചാല്‍ മതിയാകുമെന്നാണ് ചിത്രകാരന്റെ(ഭ്രാന്തന്‍ ചിന്തകളുടെ)പക്ഷം. ചാപിള്ളകളും,പ്രാക്രിതവുമായ സങ്കുചിത ദൈവ സങ്കല്‍പ്പങ്ങള്‍ മനസ്സില്‍നിന്നും മാഞ്ഞു പോകാന്‍ ഈ ചെറിയ വികാസം തന്നെ മതിയാകും.
ഇത്തരം വികാസം ആഗ്രഹിക്കാത്തവര്‍ക്ക് (കുഞ്ഞാടുകള്‍ക്ക്/ഭക്തര്‍ക്ക്/അടിമകള്‍ക്ക്) ആവശ്യം പോലെ വിവിധ ബ്രാന്‍ഡ് ദൈവസങ്കല്‍പ്പങ്ങള്‍ തിരഞ്ഞെടുത്ത് ,ഉപയോഗിച്ച് ദുരഭിമാനം കൊള്ളാം-ഭൂരിപക്ഷപിന്തുണയുള്ള ജനകീയ ദൈവങ്ങളാണ് ഇവരുടേത്.സിനിമാതാരങ്ങളെയും,ക്രിക്കറ്റ് താരങ്ങളേയും,കല്ലിനെയും,തുരുംബിനേയും,ചങ്ങലയേയും ശത്രുവിനേയും ആരാധിക്കാന്‍ തയ്യാറുള്ള ഇവര്‍ക്ക് അദ്വൈതം പോലും ഒരു ബ്രാന്‍ഡ് ലേബലാണ്- ഒരു ബോധതലമല്ല.
സിബു, ചിത്രകാരന്റെ അലസമായ ഭ്രാന്തന്‍ ചിന്തകളെന്നോ,ജല്‍പ്പനങ്ങള്‍ എന്നോ വിളിക്കാവുന്ന ഈ കമന്റ് ഇവിടെ ഇട്ടതിന് ക്ഷമിക്കുക.
"മൊട കണ്ടാല്‍ അവതാരമെടുത്ത് എട പേറ്റുന്ന"
ReplyDeleteദേവാ ... ശരിക്കും സൂപ്പര്‍ :))
ചിത്രകാരാ, പോസ്റ്റിലെഴുതിയത് തന്നെയാണ് എഴുതാന്‍ ഉദ്ദേശിച്അചത്. ടൈറ്റില്‍ മാറിപ്പോയതാണ്. പോസ്റ്റിനെ ഇന്ററസ്റ്റിംഗ് ആക്കാനുള്ള ആമ്പിയറില്ലെങ്കിലും ടൈറ്റിലിനെയെങ്കിലും അങ്ങനെ ആക്കാന്‍ പറ്റുമോ എന്ന് നോക്കും. അപ്പോള്‍ പറ്റുന്ന പ്രശ്നങ്ങളാണ് ഇതൊക്കെ. ക്ഷമിക്കണേ.
ദൈവം ഉണ്ടെന്നും ഇല്ലെന്നും പറയാം.
ReplyDeleteനിര്‍ഗുണ പരബ്രമ്മമായിരിക്കുമ്പോള്‍ അതില്ല.
സുഖങ്ങളില്ല ദുഖങ്ങളില്ല.
അതിന്റെ വേല്യു പൂജ്യം.
ഇനി ഇതിനെ പിരിച്ചെഴുതുക.
സ്വര്‍ഗം അധവാ ദൈവം എന്ന് നാം പറയുന്ന പൊസിറ്റീവ് എനര്‍ജി ഈ നിര്‍ഗുണ പരബ്രമ്മത്തില്‍
നിന്നുളവാകുന്നു എന്ന് കണക്കാക്കു. അതിന് +x എന്ന ഒരളവും കൊടുക്കുക.
ഇതിന്റെ പ്രതിലോമ ശക്തിയും ഉടന്‍ രൂപപ്പെടുന്നു. അതായത് -x
+x-x= 0.
ആദിത്യനിലുണ്ടണുവിലുമുണ്ട് ഇതിന്‍ പരിസ്പുരണം. ഇതാണ് എന്റെ ദൈവ സംകല്‍പ്പം.
മരണം ജനനം ജീവിതം മനുഷ്യന്‍ ജന്തു,സസ്യം ഇതെല്ലാം മായക്കാഴ്ച്ചള്‍.
ഓക്സിഡേഷന്‍, ഫൂഷന്‍, ഫിഷന്‍ അങ്ങിനെ പല പേരുകളിലും നമുക്കിപ്പോള്‍ അനുഭവപ്പെടുന്ന ഈ നില നില്‍പ്പിന് പ്രേരകങ്ങളായ ചാലക ശക്തികളെ നമുക്ക് വിളിക്കാം.
ദൈവിക സാന്നിദ്യം ഏറ്റവും അനുഭവപ്പെടുന്നത് ജലത്തിലാണ്.അതൊരു നൂട്രല്‍
ലിക്യുഡ് ആയിരിക്കുന്നതുകൊണ്ടാകാം.
വികാരങ്ങള്‍ ത്യജിച്ച് സന്യാസി ആകുന്നതിലൂടേ നാം ശ്രമിക്കുന്നതും ഈ നിര്‍ഗുണ
പരബ്രമ്മ സായൂജ്യം.
ദൈവരാജ്യം മൂലം ഷണ്ടന്മാരാക്കപ്പെട്ടവരെ കുറിച്ച് യേശുവും പറയുന്നു.
ഒരുപാട് ജല്‍പ്പനങ്ങള്‍ പരയാനുള്ള പ്രചോദനം തലയില്‍ ഈ ലേഖനമുണ്ടാക്ക്കുന്നു.
ഗന്ധര്‍വരെ വിശ്വാസം വെളിപ്പെടുത്തിയതിനു നന്ദി !!!
ReplyDeleteഇങ്ങനെയൊരു ഗണിതസൂത്രത്തിലൂടെയാണ് ചിത്രകാരനും ദൈവത്തെ അംഗീകരിക്കുന്നുള്ളു. നിര്‍ഗുണ പരബ്രഹ്മവും(0)അതിന്റെ അവതാരങ്ങളായ"-,+" വാല്യുകളുടെ ഒരു പ്രപഞ്ചവുമായാണ് ചിത്രകാരനും ഈശ്വര സാക്ഷാത്ക്കാരം അനുഭവിക്കുന്നത്.