2006-08-02

ആല്‍‌ഫാമെയിലും വൈരാഗിയും

മനുഷ്യവര്‍ഗത്തിലെ ആണ്‍ ഒരു ആല്‍ഫ മെയില്‍ ആണ്‌ എന്ന ദേവചിന്തയോടുള്ള സംശയങ്ങളാണ്‌ ഇതില്‍. അധാരം ഇഞ്ചിയും ജ്യോതിയും മുന്നോട്ടുവയ്ക്കുന്ന കാമുകസങ്കല്‍പങ്ങളും.

അതില്‍ രണ്ടിലും ഒരു വൈരാഗിയുടെ റോളിലാണ്‌ കാമുകന്‍ അഥവാ ഇണ. അതിന്‌ വ്യക്തമായ കാരണങ്ങളുമുണ്ടാവണം. ഒരു പെണ്ണിന്‌ സ്വന്തം കുട്ടികളെ നോക്കാന്‍ റിലയബിള്‍ ആയൊരാള്‍ വേണം. അത്‌ ഒരാല്‍ഫാമെയിലായാല്‍ അത്‌ ബാക്കിയുള്ള 'ഭാര്യ'മാരെ മാനേജ്‌ ചെയ്യാനേ സമയം ചിലവാക്കൂ; അങ്ങനെ സ്വന്തം കുട്ടിയിലുള്ള ശ്രദ്ധകുറയും എന്നതാവണം ഇണയെ വൈരാഗിയില്‍ അന്വേഷിക്കുന്നതിന്‌ കാരണം. കൂടെ, സ്വന്തം കുട്ടിക്ക്‌ മറ്റുഭാര്യമാരുടെ കുട്ടികളില്‍ നിന്നുള്ള കോമ്പറ്റീഷന്‍ ഒഴിവാക്കലും.

പരിണാമം മനുഷ്യനിലെത്തുമ്പോള്‍ കുട്ടിയെ നോക്കാന്‍ ശത്രുക്കളില്‍ നിന്നും രക്ഷിക്കുക എന്നതിനേക്കാള്‍ ശ്രദ്ധയ്ക്കാണ്‌ പ്രാധാന്യം എന്ന തിരിച്ചറിവുണ്ടായിരുന്നിരിക്കാം. നാലുകാലില്‍ നടന്നിരുന്ന കുരങ്ങച്ചന്‍ മനുഷ്യനിലെത്തുമ്പോള്‍ രണ്ടുകാലില്‍ നിവര്‍ന്ന്‌ നടക്കുന്ന പോലെ പരിണാമത്തില്‍ ആണ്‍, ആല്‍ഫാമെയില്‍ സ്വഭാവം വെടിഞ്ഞ്‌ ഏകഭാര്യാവൃതക്കാരനായി മാറിക്കൊണ്ടിരിക്കുന്നു.

അതായത്‌, ഒരു ആല്‍ഫാമെയിലിനെ അല്ല ഒരു മനുഷ്യസ്ത്രീ അന്വേഷിക്കുന്നത്‌. താന്‍ മറ്റുസ്ത്രീകളില്‍ നിന്നും വളരെ വ്യത്യസ്തയാണെന്ന വിചാരവും അവള്‍ക്കില്ല. തന്മൂലം, കുട്ടികളുടെ ഭാവിക്ക്‌ ഒരുവന്‍ എങ്ങനെയാണ് എന്ന്‌ കണക്കുകൂട്ടുന്നതിനോടൊപ്പം അവന്റെ സ്വഭാവംകൊണ്ട്‌ അവന്റെ ലോയല്‍റ്റി മറ്റു സ്ത്രീകള്‍ക്കും അവരുടെ കുട്ടികള്‍ക്കുമായി പങ്കുവയ്ക്കപ്പെടുമോ എന്നും അവള്‍ കൂലങ്കഷമായി ചിന്തിക്കുന്നു. വൈരാഗിയായ കാമുകന്‍ വരുന്നതിവിടെയാണ്. ഇതിനെല്ലാം പുറമേ, കുട്ടികളെ നോക്കി വളര്‍ത്തുന്നതിന്റെ ഭാഗമായ പിള്ളേര് ലെവലിലുള്ള തമാശകളും മിമിക്രിയും ഒരു ബോണസ് ;)

13 comments:

  1. എന്താണീ ആല്‍ഫാ മെയില്‍ എന്നു പറഞ്ഞാ നന്നായിരിന്നു.

    പി കെ രാഘവന്‍

    ReplyDelete
  2. സിബു കൊടുത്തിരിക്കുന്ന വിക്കിപീഡിയ ലിങ്കില്‍ പറയുന്നുണ്ടല്ലോ ആല്‍ഫാ മെയില്‍ എന്താണെന്ന്.

    വേറൊരു ആല്‍ഫാ മെയില്‍ ഇവിടെ

    ഇനി യാഹൂമെയില്‍ മതിയെങ്കില്‍ ഇവിടെ
    :) (ഇത് ചുമ്മാതാണേ)

    ReplyDelete
  3. രാഘവേട്ടാ, വക്കാരീ, സോറി. രാഘവേട്ടന്‍ അത്‌ ചോദിച്ചതിനു് ശേഷമാണ് ഞാനാലിങ്കിട്ടത്‌. അതിന് ശേഷം അത്‌ കമന്റായി അറിയിച്ചുമില്ല :(

    ReplyDelete
  4. എനിക്ക് വലുതായൊന്നും മനസ്സിലായില്ല.ആല്ഫാ മെയില്‍ എന്ന് പറഞ്ഞാല്‍ കുറേ ഭാര്യമാരുള്ളതാണൊ? അങ്ങിനെ അല്ലല്ലൊ ലിങ്കില്‍ ഉള്ളത്. പിന്നെ,എന്താണ് ഈ വൈരാഗി?

    കുരങ്ങന്റെ സ്വഭാവങ്ങളും മനുഷ്യന്റെ സ്വഭാവങ്ങളും വെച്ചു കമ്പാരിസണ്‍ എനിക്ക് പണ്ടേ അലര്‍ജിയാണ്.

    പിന്നെ,നിറയെ ഭാര്യമാരുള്ള സങ്കല്പം മാറിയത്..നിങ്ങളീ പറയുന്ന സെറ്റുപ്പ് കൊണ്ടൊന്നുമല്ല.. നല്ല ചൂല് കണ്ട് പിടിച്ച അന്നു മുതലാണ്..:-)

    ReplyDelete
  5. കുറേ ഭാര്യമാരുള്ള സങ്കല്‍പ്പം മാറി എന്ന് തീര്‍ത്ത്‌ പറയാനാകുമോ? ഒരു social acceptance-ന്റെ പ്രശ്നം കൊണ്ട്‌ അകന്ന് നില്‍ക്കുന്നവരുണ്ടാവാം. മറ്റ്‌ ദക്ഷിനേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചിന്നവീട്‌ എന്ന് പറഞ്ഞ്‌ ഇന്നും ഒന്നില്‍ കൂടുതല്‍ ഭാര്യമാരെ കൊണ്ട്‌ നടക്കുന്നത്‌ അവിടെ ചൂല്‍ കിട്ടാത്തത്‌ കൊണ്ടാണോ?

    ആറ്റം ബോംബ്‌ എന്തിനാ ഒന്നില്‍ കൂടുതല്‍ എന്ന ബഷീര്‍ തമാശ ഇവിടെ കൂട്ടി വായിക്കുക. :)

    ReplyDelete
  6. പിന്നെയല്ലാതേ പരോപകാരി ചേട്ടാ? എന്താ സംശയം?
    മറ്റു സംസ്ഥാനങ്ങളില്‍ തെങ്ങുണ്ടോ? തെങ്ങില്ലെങ്കില്‍ ഈര്‍ക്കിലിയുണ്ടോ? ഈര്‍ക്കിലിയില്ലെങ്കില്‍ നല്ല ചൂല് എങ്ങിനെ ഉണ്ടാക്കും? :-)

    മനുഷ്യന്റെ സോഷ്യല്‍ സ്വഭാവങ്ങള്‍ മാറിയിട്ട് എന്തോരം വര്‍ഷങ്ങള്‍ ആയിരിക്കുന്നു..പിന്നേം അപ്പോള്‍ കുരങ്ങനില്‍ ചെന്ന് തുടങ്ങുന്നതില്‍ എനിക്ക് അഭിപ്രായമില്ല..

    ReplyDelete
  7. പരിണാമ സിദ്ധാന്തം ഇന്നലെ ഇന്ന് നാളെ എന്ന രീതിയില്‍ ആണോ വിശദീകരിക്കുന്നത്.

    മനുഷ്യന്റെ സോഷ്യസ് സ്വഭാവം മാറിയാലും വന്ന വഴി മറക്കരുതെന്നല്ലേ. സ്മരണ വേണം തേവരേ സ്മരണ എന്നേതെങ്കിലും സുരേഷ് ഗോപിക്കുരങ്ങ് ചോദിച്ചാലോ :)

    ReplyDelete
  8. ആണിന്റെ മനസ്സിലെ ഐഡിയല്‍ ഒരു ആല്‍ഫാമെയിലിന്റേത്‌ തന്നെയാവാം. എന്നാല്‍ ഒരു സ്ത്രീയുടെ മനസ്സിലെ ഇണ ഒരു ആല്‍ഫാമെയില്‍ ആണോ എന്നതാണ്‌ തര്‍ക്കവിഷയം. അല്ല എന്നാണ്‌ ഞാന്‍ സമര്‍ഥിക്കാന്‍ ശ്രമിക്കുന്നത്‌. സിനിമയിലെ മോഹന്‍ലാലിന്റെ നായികമാരെ വച്ച്‌ അനലൈസ്‌ ചെയ്താല്‍ സ്ത്രീകളും ആല്‍ഫാ മെയിലിനെ ആഗ്രഹിക്കുന്നുവെന്ന്‌ തോന്നും. (കാരണം കഥയെഴുതിയത്‌ ആണാണല്ലോ ;) എന്നാല്‍ അതിന്‌ വിരുദ്ധമായ ആശയങ്ങളാണ്‌ നമ്മള്‍ സ്ത്രീകളുടെ സൃഷ്ടികളിനിന്നും കാണുന്നത്‌. അതായത്‌, സ്ത്രീമനസ്സ്‌ ആല്‍ഫാമെയിലിനെ കാമിക്കുന്നതില്‍ നിന്നും പരിണമിച്ച്‌ ഒരു വൈരാഗിയെ പ്രണയിക്കുന്നതിലേയ്ക്കെത്തി നില്‍ക്കുന്നു. അതിന്‌ ചുറ്റുപാടുകളുമായി പൊരുത്തപ്പെടുന്നത്‌ കാരണമായിട്ടുണ്ടാവാം എന്നാണ്‌ ഞാന്‍ പറഞ്ഞത്‌.

    ReplyDelete
  9. ഹാവൂ..എന്നാ ഇതു നേരെ ചൊവ്വെ പറഞ്ഞെങ്കില്‍ എന്റെ ഗ്രേസെല്ലുകള്‍ വെറുതെ അദ്ധ്വാനിക്കില്ലായിരുന്നു.. :-)

    അതു എന്നാല്‍ വളരെ ശരിയാണ്..ഈ എഴുതി വെച്ചിരിക്കുന്നത് മൊത്തം ആണുങ്ങള്‍ ആണ്..ഞങ്ങള്‍ക്കാണെങ്കില്‍ ഒരു വാട്ട ചായയും കുടിച്ച്,,താടിയും വളര്‍ത്തി, ചുണ്ടൊത്ത് ഒരു ബീഡിയും വലിച്ച് ഇതിനെക്കുറിച്ചൊക്കെ ഇങ്ങിനെ ചുമ്മാ എഴുതി ഇടാന്‍ ഒന്നും ടൈം ഇല്ലാതാനും..
    അപ്പൊ നിങ്ങളിങ്ങനെ ഒരോ ഒരോ സങ്കല്‍പ്പങ്ങള്‍ ഒക്കെ ഉണ്ടാക്കുമ്പോള്‍ അതു കണ്ട് ഊറി ചിരിക്കാന്‍ ആണ് ഞങ്ങള്‍ക്ക് ഇഷ്ടം..

    ആല്ഫാമെയിലുകളെ ഞങ്ങള്‍ കല്ല്യാണം കഴിക്കും.
    പക്ഷെ പ്രണയിക്കാന്‍ നോക്കുന്നത്.അല്ലെങ്കില്‍ ശരിയായ തീവ്ര പ്രണയ്ത് തോന്നുന്നത്..ആളു.വേ-റെ..ഹിഹ്ഹി..

    എന്റെ ഈശോയെ...ഇതെങ്ങാനും എന്റെ ചേട്ടായി എങ്ങാനും വായിച്ചാല്‍ എന്നോട് പറയും.. “ഹാവൂ!! നീ എനിക്ക് ഇങ്ങിനെ ആശ തരല്ലെ എന്ന്” :-) ഹിഹിഹി

    വക്കാരിചേട്ടാ..വന്ന വഴി മറക്കണില്ല്യാ..എന്നാലും..പണ്ട് കുരങ്ങന്മാര്‍ക്ക് ചെള്ളെടുക്കാന്‍ താല്‍പ്പര്യം ഉണ്ടായിരുന്നു..അതോണ്ട്..ഇപ്പോള്‍ പെണ്ണൂങ്ങള്‍ പേന്‍ നോക്കുന്നു എന്നൊക്കെ പറഞ്ഞാല്‍..എന്തോ....അമേരിക്കയിലെ പെണ്ണുങ്ങള്‍ അങ്ങിനെയൊട്ട് ചെയ്യുന്നില്ല താ‍നും..:-)

    ReplyDelete
  10. സിബു
    പുരുഷന്‍ ഏകഭാര്യാവൃതക്കാരനാകുന്നത്‌ ജൈവ പരിണാമമല്ല മറിച്ച്‌ സാമൂഹ്യപരിണാമമാണെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ലെന്നാണു തോന്നുന്നത്‌. (വേശ്യപ്പ്രാവുകളോ strip teaser ഗൌറാമി മത്സ്യങ്ങളോ ഇല്ലാത്തതിനു കാരണം വേറേ തിരക്കേണ്ടതില്ലല്ലോ)

    ചോദ്യം അവസ്സാനം ഫോക്കസ്‌ ചെയ്യുന്നത്‌ "സ്ത്രീ പുരുഷനില്‍ തേടുന്നത്‌ ആല്‍ഫാ മെയിലിനെ ആണോ അതോ മറ്റാരെയെങ്കിലും ആണോ" എന്നല്ലേ

    ആദ്യമായി മനുഷ്യനിലെ ആല്‍ഫാ മെയില്‍- കൂട്ടത്തിലെ ഏറ്റവും ശക്തന്‍ -എന്നാല്‍ എന്താണെന്ന തര്‍ക്കം തീര്‍ക്കേണ്ടിവരും. അതായത്‌ ബില്‍ ഗേറ്റ്‌, ബില്‍ ക്ലിന്റണ്‍, ആര്‍നോള്‍ഡ്‌ ഷിവാസ്‌ റീഗല്‍, ജാക്കിച്ചായന്‍, വൂഡി അല്ലന്‍, വോഡൌസ്‌, ചാള്‍സ്‌ ശോഭരാജ്‌, യേശുദാസ്‌, ജാസി ഗിഫ്റ്റ്‌, അജയ്‌ അസുരഗണ്‍ തുടങ്ങിയവര്‍ക്കൊക്കെ ഇഷ്ടമ്പോലെ ആരാധകര്‍ ഉണ്ടല്ലോ? ഇവരുടെ ഐതരേയമായ ഗുണവിശേഷങ്ങള്‍ മനുഷ്യ ആല്‍ഫാ മെയിലിനു ചേര്‍ന്നതാണോ?

    ഇവരെയൊക്കെ പെണ്ണുങ്ങള്‍ ആരാധിക്കുന്നെങ്കിലും മിക്കവരും ഇവരെ കിട്ടാത്തതു കൊണ്ട്‌ വിവാഹം കഴിക്കാതെ ഇരിക്കില്ലെന്ന് മാത്രമല്ല, ചിലപ്പോള്‍ കിട്ടിയാല്‍ തന്നെ കെട്ടിയില്ലെന്നും വരും. അപ്പോ ഈ ആല്‍ഫാ മെയിലിനോട്‌ വിധേയത്വമുള്ള ആരാധന എന്ന മൃഗവാസനയടക്കാന്‍ പുരുഷന്റെ സ്വയം കൃത മോണോഗമി പോലെ ഒരു സോഷ്യല്‍ ജസ്റ്റീസ്‌ സംവിധാനം സ്ത്രീയെ നിര്‍ബ്ബന്ധിക്കുന്നുണ്ടോ?

    ആല്‍ഫാ കണ്‍സപ്റ്റില്‍ ഒതുങ്ങാത്ത എന്തെങ്കിലും ഇണയെത്തിരയുന്ന ആറ്റ്രിബ്യൂട്ടുകള്‍ ആയി നിലവില്‍ ഉണ്ടോ?

    "23 വയസ്സുള്ള പെണ്‍കുട്ടി,
    വെളുത്ത നിറം, വളിച്ച ചിരി, പുളുന്ത തടിക്കാരി, അബ്കാരി തന്ത. ഇവള്‍ക്ക്‌ സല്‍സ്വഭാവിയും, സുന്ദരനും, കമ്പ്യൂട്ടന്‍ എഞ്ചിനീയറും, കുടുംബത്തില്‍ പിറന്നവനുമായ ചെറുക്കന്മാരില്‍ നിന്നും ആലോചനകള്‍.. " എന്നതിനെ

    ആല്‍ഫാ മെയില്‍ സ്റ്റെപ്പ്‌ഡ്‌ ഡൌണ്‍ ബൈ "കൊക്കിലൊതുങ്ങതിന്റെ പരമാവധിയേ കൊത്താവൂ" റൂള്‍ എന്നു വായിക്കാനാവുമോ?

    ReplyDelete
  11. ബെന്നീ
    ഡാര്‍വിന്റെ നിയമം വച്ചു നോക്കിയാല്‍ സാമൂഹികപരിണാമം ഒടുക്കം ജൈവപരിണാമത്തിലേക്ക്‌ മാറണം. പക്ഷേ അത്‌ പതിനായിരക്കണക്കിനു വര്‍ഷമെടുക്കുന്ന ഒരു പ്രക്രിയയാവണമല്ലോ. ഏകപത്നീവ്രതം മനുഷ്യന്‍ എന്നു തുടങ്ങി എന്നതിനെക്കുറിച്ച്‌ ആര്‍ക്കും വലിയ പിടിപാടില്ല, എന്നാലും കണ്ണു തെറ്റിയാല്‍ മത്തായിച്ചന്‍ കുറ്റിയിടും (മാന്നാര്‍ മത്തായി സ്പീക്കിംഗ്‌) എന്നു പറഞ്ഞ ഒരു ഫേയ്സില്‍ ആണല്ലോ മനുഷ്യനിന്നും, അപ്പോള്‍ സാമൂഹ്യപരിണാമം ഒരു ജൈവപരിണാമത്തില്‍ എത്തുമെങ്കില്‍ തന്നെ അടുത്ത നൂറു തലമുറയിലെങ്കിലും അതു പ്രതീക്ഷിക്കേണ്ടാ.

    വിജു വി നായരുടെ ലേഖനം വായിച്ചിട്ടില്ല. മാതൃഭൂമിയുടെ പ്രസിദ്ധീകരണങ്ങളില്‍ ആ പയ്യന്‍സ്‌ എഡിറ്റ്‌ ചെയ്യുന്ന ആരോഗ്യ മാസിക മാത്രമേ ഇപ്പോള്‍ വാങ്ങുന്നുള്ളു, അതും ഡോ. ഇക്ബാല്‍ എഴുതുന്നതുകൊണ്ട്‌ മാത്രം. ഇടക്കൊരു മാതൃഭൂമി വീക്കിലി വാങ്ങിയപ്പോല്‍ അതിന്റെ ഓരോപേജിലും മാതൃഭൂമി എന്നെഴുതുന്നത്‌ അത്‌ കേരളശബ്ദം ആണെന്ന് വായനക്കാരന്‍ തെറ്റിദ്ധരിക്കാതിരിക്കാനാണെന്ന് വിചാരിച്ചുപോയി.

    ReplyDelete