അതുപോലെ തന്നെ, വലിയ ഡോക്യുമെന്റുകള്‍ ബ്ലോഗിലെഴുതുമ്പോള്‍ ഇത് വലിയ ഉപകാരമാണ്. പണ്ടത്തെ വെര്‍ഷനില്‍ നിന്നും ഇന്നത്തേതിന് എന്തൊക്കെ മാറ്റങ്ങള്‍ വന്നു എന്നറിയാന്‍ അതിലെ രണ്ട് വെര്‍ഷനുകള്‍ തമ്മില്‍ താരതമ്യപ്പെടുത്തി നോക്കിയാല്‍ മതി. ഒരു നോവലുമുഴുവനും ബ്ലോഗിലെഴുതിയ കുറുമാന്‍ ബ്ലോഗറിന്റെ കുഞ്ഞുവിന്‍ഡോ വച്ച് അതെങ്ങനെയാവും ചെയ്തിട്ടുണ്ടാവുക എന്ന് ഞാനെപ്പൊഴും ആലോചിക്കും.
ഇന്ന് ഇതിന് ലളിതമായൊരു പ്രതിവിധിയുണ്ട്. എഴുതാനുള്ളത് ആദ്യം http://docs.google.com എന്ന ഗൂഗിള്‍ ഡോക്യുമെന്റ് എഡിറ്ററില്‍ എഴുതുക. എന്നിട്ട് അതിലെ പബ്ലിഷ് ടാബില്‍ ഞെക്കി; പബ്ലിഷ് ടു ബ്ലോഗ് ക്ലിക്ക് ചെയ്യുക. അത്രയേ ഉള്ളൂ.
ആദ്യം ഉപയോഗിക്കുമ്പോള്‍ നമ്മുടെ ബ്ലോഗ് ഐഡിയും (ജിമെയില്‍ ഐഡി) പാസ്‌വേഡും ബ്ലോഗിന്റെ പേരും കൊടുക്കണം. ബ്ലോഗിന്റെ പേര് കൊടുക്കുന്നതില്‍ പ്രശ്നമുണ്ടെങ്കില്‍, ബ്ലോഗിന്റെ ഐഡി കൊടുക്കാം. ബ്ലോഗിലെ പോസ്റ്റുകള്‍ മാനേജ് ചെയ്യുന്ന സ്ഥലത്തെ പേജ് അഡ്രസ്സ് നോക്കിയാല്‍ ബ്ലോഗ് ഐഡി കിട്ടും. http://www2.blogger.com/posts.g?blogID=4783865 എന്നിങ്ങനെ ആയിരിക്കും അതിരിക്കുന്നത്. ഇതിലെ 4783865 ആണ് ബ്ലോഗ് ഐഡി.
ഈ രീതിക്ക് മറ്റു ഉപയോഗങ്ങളും ഉണ്ട്.
- ബ്ലോഗില്‍ ടേബിളുകളിടുക
- ചിത്രങ്ങളുടെ വലിപ്പം മാനേജ് ചെയ്യുക
- കളറിലും മറ്റുഫോര്‍മാറ്റിംഗിലുമുള്ള കൂടുതല്‍ കണ്ട്രോള്‍
- വലിയ എഡിറ്റിംഗ് വിന്‍ഡോ
- പാരഗ്രാഫ് സ്റ്റൈലുകള്‍
വേറേ ഒന്നാണ്, പലരൊരുമിച്ച് ഒരു പോസ്റ്റെഴുതാന്‍ ബ്ലോഗു് മുഴുവന്‍ എല്ലാ എഴുത്തുകാര്‍ക്കും തുറന്ന് കൊടുക്കേണ്ട കാര്യമില്ല എന്നത്. എഴുത്തുകാരെ എല്ലാവരേയും കൊളാബറേറ്റേഴ്സ് ആക്കുക. അവസാനം ബ്ലോഗിലേയ്ക്ക് പോസ്റ്റ് ചെയ്യുക.
പറയുമ്പോള്‍ എല്ലാം പറയണമല്ലോ.. ഇതുവരെ കണ്ടപ്രശ്നങ്ങള്‍ ഇതൊക്കെയാണ്:
- ഡോക്യുമെന്റിന്റെ ടൈറ്റില്‍ ബ്ലോഗിന്റെ ടൈറ്റില്‍ ആവുന്നില്ല. അത് ബ്ലോഗില്‍ തന്നെ ചെന്നിടണം.
- ടാഗുകള്‍ ബ്ലോഗില്‍ തന്നെ ഇടണം
- അപ്‌ലോഡ് കോണ്‍ഫിഗറേഷന്‍ ഒരു ബ്ലോഗില്‍ നിന്നും മറ്റൊന്നിലേയ്ക്ക് മാറ്റാന്‍ പലതവണ ശ്രമിക്കേണ്ടിവന്നു
ബ്ലോഗിലെങ്ങനെ വെര്‍ഷന്‍ കണ്ട്രോള്‍, ടേബിള്‍ വരക്കല്‍ എന്നിവ ചെയ്യും എന്നതിനെ പറ്റി...
ReplyDeleteബ്ലോഗില്‍ എനിക്ക് വേണ്ടുന്ന features.
ReplyDelete1) comment ചെയ്താല്‍ എന്റെ commentന്റെ പിന്നാലെ ആരെല്ലാം comment ചെയ്തു എന്നു കാണാനുള്ള സംവിധാനം (just like in Flickr)
2) എന്റെ ബ്ലോഗില്‍ ആരെല്ലാം comment ചെയ്യാന്‍ പാടില്ലാ എന്നതിനു ഒരു വിലക്ക് പട്ടിക. (block list)
3) ഓരോ commentനും ഒരു permalink ഉണ്ടാവണം. delete ചെയ്തു കളഞ്ഞാലും ആ link വഴി തപ്പിയെടുക്കാന്‍ പറ്റണം.
4) മലയാളത്തില്‍ substring search ചെയ്യാന്‍ കഴിയണം.
ഇതു കൊള്ളാലോ സിബു ചേട്ടാ
ReplyDeleteഎനിക്ക് ഇതു വളരെ ഉപകാരപ്പെടും ഞാന്‍ ഒന്നു ചെയ്തു നോക്കട്ടെ
doc വേര്‍ഷന്‍ സേവ് ചെയ്യാനുള്ള സംവിധാനം കൊള്ളാം. ജോയിന്റ് ബ്ലോഗില്‍ എഴുതുമ്പോള്‍ ഇതുവരെ draft posts ബാക്കി മെംബര്‍മാര്‍ക്ക് അയക്കുകയായിരുന്നു പതിവ്.
ReplyDeleteI dont get this one. why is everbody purring so many labels? shouldnt one or two be enuf to cstegorize?
ReplyDeletei surely wud like I.P address feature in every comment like word press, that way we dont need stat counter or any 3rd party tools
thnaks for the info
ReplyDeleteസിബു ഇതു കൊള്ളാം. ശ്രമിച്ചുനോക്കിയില്ലാ. ഇവിടെ ഓഫീസില്‍ കുറച്ചു ദിവസമായി ബ്ലോഗര്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. പിന്‍മൊഴിയും പോസ്റ്റുകളും വായിക്കാനും കമന്റാനും പറ്റും പക്ഷെ ബ്ലോഗ് പോസ്റ്റ് ചെയ്യാന്‍ സാധിക്കുകയില്ല. doc.google വെച്ച് ഇനി ഒരു പരീക്ഷണം നടത്തിനോക്കണം.
ReplyDeleteവരമൊഴി ഉപയോഗിച്ച് ഓഫ്‌ലൈനിലും എഴുതി സേവ് ചെയ്യാമല്ലോ. പക്ഷെ doc.google ഓണ്‍ലൈനില്‍ മാത്രമല്ലെ അതു സാധ്യമാവുകയുള്ളൂ.
കൃഷ് | krish
"comment ചെയ്താല്‍ എന്റെ commentന്റെ പിന്നാലെ ആരെല്ലാം comment ചെയ്തു എന്നു കാണാനുള്ള സംവിധാനം"
ReplyDeleteഇമെയിലായി കിട്ടണമെന്ന് നിര്‍ബന്ധമില്ലെങ്കില്‍, താഴെയുള്ള Post Comments (Atom) എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഫീഡായി സബ്സ്ക്രൈബ് ചെയ്യൂ. ഫീഡിനെ ഇമെയിലാക്കാനുള്ള ചിലപരിപാടികള്‍ r-mail.org ഇല്‍ ഉണ്ടെന്ന് കേട്ടിട്ടുണ്ട്.
“എന്റെ ബ്ലോഗില്‍ ആരെല്ലാം comment ചെയ്യാന്‍ പാടില്ലാ എന്നതിനു ഒരു വിലക്ക് പട്ടിക. (block list)“
ഇതൊരു നല്ല സജഷനാണ്. കമന്റ് മോഡറേഷന്‍ എന്നൊരു വകുപ്പുണ്ടെന്നറിയാമല്ലോ. അതൊരു ബ്ലോക്ക് ലിസ്റ്റല്ല എന്ന് സമ്മതിക്കുന്നു.
“ഓരോ commentനും ഒരു permalink ഉണ്ടാവണം. delete ചെയ്തു കളഞ്ഞാലും ആ link വഴി തപ്പിയെടുക്കാന്‍ പറ്റണം.“
കമന്റിന് പെര്‍മാലിങ്ക് ഇപ്പോഴെ ഉണ്ടല്ലോ. ഇത് നോക്കൂ.
“മലയാളത്തില്‍ substring search ചെയ്യാന്‍ കഴിയണം.“
വേണം കൈപ്പള്ളീ വേണം :)