2006-10-05

ഗൂഗിള്‍ റീഡര്‍ - ഒരുത്തരം

ബ്ലോഗുവായനയുടെ മാനേജ് മെന്റിനെ പറ്റി ഇടയ്ക്കിടെ ഞാനെഴുതാറുണ്ടല്ലോ. ഇത്തവണ പുതിയ ഗൂഗിള്‍ റീഡര്‍ തരുന്ന സാധ്യതകളെ പറ്റിയാണ്. പോര്‍ട്ടല്‍ ഉണ്ടാക്കാന്‍ പറ്റിയ ഒരു ഇന്‍ഫ്രാസ്റ്റ്രക്‌ചര്‍ ആണ് ഇത്‌ തരുന്നത്‌.
  • ഗൂഗിള്‍ റീഡറിന്റെ ഓര്‍ഗനൈസേഷന്‍, ജിമെയില്‍ ബോക്സ് പോലെ തന്നെയാണ്. അതുകൊണ്ട്‌ പുതിയ രീതി പഠിക്കേണ്ടതില്ല.
  • നമുക്കിഷ്ടമുള്ള, ഇഷ്ടമുള്ളത്ര, ഫീഡുകള്‍ അതില്‍ ഘടിപ്പിക്കാം.
  • നമുക്കിഷ്ടപ്പെട്ട പോസ്റ്റുകളെ ഷെയര്‍ ചെയ്യാന്‍ മാര്‍ക്ക് ചെയ്യാം; അല്ലെങ്കില്‍ ഇഷ്ടമുള്ള ടാഗ് കൊടുക്കാം. ഇങ്ങനെ മാര്‍ക്ക് ചെയ്തവ ഒരു ഫീഡായി പബ്ലിക്കാക്കാം. (ഇതിനായി സെറ്റിംഗ്സ് > ടാഗ് -ഇല്‍ പോവുക. ടാഗിനെ പബ്ലിക് ആയി മാര്‍ക്ക്‌ ചെയ്യുക.) ഈ ഫീച്ചറാണ് സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നത്‌.
  • എനിക്ക്‌ തൃശൂര്‍ എന്നൊരു പബ്ലിക് ഫീഡുണ്ട്‌.
  • എനിക്ക്‌ തൃശൂരുമായി ബന്ധപ്പെട്ടതെന്നു തോന്നുന്ന പോസ്റ്റിന്റെ (റീഡറില്‍) താഴെ എഡിറ്റ് ടാഗില്‍ ക്ലിക്ക്‌ ചെയ്ത്‌ തൃശൂര്‍ എന്നാക്കും.
  • ദീപയ്ക്കും ഇതുപോലെയൊന്നുണ്ട്‌.
  • ദീപയുടെ ഫീഡിനെ ഞാന്‍ റീഡറില്‍ സബ്സ്ക്രൈബ് ചെയ്ത്, Manage > Subscriptions ല്‍ അതിന്റെ ഫോള്‍ഡര്‍ തൃശൂര്‍ ആക്കിയിരിക്കുന്നു.
  • അപ്പോള്‍ ദീപ മാര്‍ക്ക് ചെയ്തതോ ഞാന്‍ മാര്‍ക്ക്‌ ചെയ്തതോ ആയ തൃശൂരുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ എന്റെ ഗൂഗിള്‍ റീഡറിന്റെ ഫ്രണ്ട് പേജിലെ തൃശൂര്‍ എന്ന ഫോള്‍ഡറില്‍ കാണാം. ഡൂപ്ലിക്കേറ്റുകളില്ലാതെ!
  • അതുപോലെ, ദീപയുടെ ഫീഡുവഴി എന്റെ റീഡറില്‍ എത്തിയ പോസ്റ്റാണെങ്കിലും ക്ലിക്ക്‌ ചെയ്താല്‍, ദീപയുടെ ഫീഡില്‍ പോകാതെ, നേരെ പോസ്റ്റിലെത്താം.
  • ഇതുപോലെ എത്രപേരുടെ തൃശൂര്‍ ഫീഡുകള്‍ വേണമെങ്കിലും എനിക്ക്‌ കണക്ട് ചെയ്യാം. അതുപോലെ അതിലോരോരുത്തര്‍ക്കും.
  • താത്പര്യമുള്ളവര്‍ അങ്ങോട്ടും ഇങ്ങോട്ടും ആ ഫീഡുകള്‍ റീഡറില്‍ ഉള്‍പ്പെടുത്തുന്നത്‌ വഴി ഒരു കമ്മ്യൂണിറ്റി ഉണ്ടാവുന്നു.
  • ആര് ആരുടെതാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് പുറത്തറിയുന്നില്ല. എല്ലാവരും സ്വന്തം ഷെയേഡ് ഫീഡ് അവരുടെ ബ്ലോഗ് പ്രൊഫൈലിലോ ഹോം പേജിലോ എഴുതിവയ്ക്കുന്നു; അല്ലെങ്കില്‍ ഇമെയിലിലൂടെയോ മറ്റോ അറിയിക്കുന്നു .. അത്രമാത്രം.


തൃശൂര്‍ പോര്‍ട്ടല്‍ പോലെ പലതും ഇതുപയോഗിച്ച്‌ ചെയ്യാന്‍ കഴിയും. ഉദാഹരണത്തിന് കഥ, കവിത, എന്നിങ്ങനെയുള്ള കാറ്റഗറൈസേഷന്‍. തൃശൂര്‍ എന്ന ടാഗിന് പകരം കഥ എന്നിട്ടാല്‍ മതി.

പ്രത്യേകിച്ച്‌ ഓര്‍ഡറില്ലാത്ത ഒരു കമ്മ്യൂണിറ്റി പോലെ തന്നെ, ഒരു പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള പോര്‍ട്ടലുകളും ഇതു് ഉപയോഗിച്ച്‌ സാധിക്കും. ഉദാഹരണത്തിന്, ശ്ലോകങ്ങളുടെ പോര്‍ട്ടല്‍ ഉണ്ടാക്കാന്‍ ഉമേഷ് മുന്നോട്ട്‌ വരുന്നു എന്ന്‌ വയ്ക്കുക.
  • ഉമേഷ്‌ ശ്ലോകം പോര്‍ട്ടലിന്റെ ഫീഡ് സ്വന്തം ഹോം പേജിലോ മറ്റോ പബ്ലിഷ് ചെയ്തിട്ടുണ്ടാവും.
  • ശ്ലോകത്തില്‍ താല്പര്യമുള്ളവര്‍ ആ ഫീഡ്‌ അവരുടെ ഗൂഗിള്‍ റീഡറില്‍ ഉള്‍പ്പെടുത്തുന്നു; അതില്‍ വരുന്ന പോസ്റ്റുകള്‍ വായിക്കുന്നു.
  • ഓരോ വളണ്ടിയര്‍മാര്‍ക്കും സ്വന്തം ‘ശ്ലോകം‘ ഫീഡുകളുണ്ടാവും. അതവര്‍ ഉമേഷിന്‌ അയച്ചുകൊടുക്കുന്നു; ഉമേഷത്‌ ഉമേഷിന്റെ മാസ്റ്റര്‍ ഫീഡില്‍ ഉള്‍പ്പെടുത്തുന്നു.
  • ഒരു വളണ്ടിയര്‍ ഉമേഷിന്റെ ഫീഡിലില്ലാത്തൊരു ശ്ലോകം പോസ്റ്റ് കാണുന്നെങ്കില്‍ അതിനെ ‘ശ്ലോകം’ എന്ന്‌ ടാഗ് ചെയ്യുന്നു.
  • അപ്പോള്‍ ആ പോസ്റ്റ് ആ വളണ്ടിയറുടെ ശ്ലോകം ഫീഡില്‍ വരുന്നു.
  • ഉമേഷ്‌ ആ വളണ്ടിയറുടെ ഫീഡ് സ്വന്തം മാസ്റ്റര്‍ ഫീഡില്‍ ചേര്‍ത്തിട്ടുള്ളതിനാല്‍, ഉമേഷിന്റെ ശ്ലോകം ഫീഡിലും ആ പോസ്റ്റ് വരുന്നു.
  • അങ്ങനെ ഉമേഷിന്റെ ഫീഡ് സബ്സ്ക്രൈബ് ചെയ്തിട്ടുള്ള എല്ലാവര്‍ക്കും ആ പോസ്റ്റ് ലഭിക്കുന്നു.
  • ഇനി ആ വളണ്ടിയര്‍ ടാഗ് ചെയ്ത ലേഖനം യഥാര്‍ത്ഥത്തില്‍ ശോകവിഭാഗത്തിലല്ലായിരുന്നെങ്കില്‍ ഉമേഷിന് ആ ടാഗ് എടുത്തുകളയാവുന്നതും ആ‍ണ്.

5 comments:

  1. ഓര്‍ക്കുകഒന്നിലധികം വായനക്കാരുടെ ഷെയേര്‍ഡ് ഫീഡുകള്‍ ഒരുമിച്ച്‌ പബ്ലിഷ് ചെയ്യാന്‍ മാര്‍ഗ്ഗം ഇപ്പോഴും റീഡറിലില്ല.

    മറ്റൊരു അക്കൗണ്ടില്‍ എല്ലാ ഷെയേര്‍ഡ് ഫീഡുകളും കൂടി അഗ്രഗേറ്റ് ചെയ്താല്‍ മതിയാകും!!

    ReplyDelete
  2. ശരിയാണ്. പക്ഷെ, അതില്‍ വരുന്ന ഓരോ പോസ്റ്റും ആരെങ്കിലും ഒക്കെ ഇരുന്ന്‌ ക്ലിക്ക്‌ ചെയ്ത്‌ ഷെയേര്‍ഡ് ആക്കണം. മെനക്കേടല്ലേ അത്‌. ഓട്ടോമാറ്റിക്കായി ഷെയേര്‍ഡ് ആക്കാന്‍ വല്ല വഴിയും ഉണ്ടായിരുന്നെങ്കില്‍ എന്തു നന്നായേനെ.

    ReplyDelete
  3. പരസ്യമിടുകയല്ല: IE7-ല്‍ ഓണ്‍ഫോളിയോ എന്ന പേരില്‍ ഒരു ബില്‍റ്റ്-ഇന്‍ ഫീഡ് റീഡര്‍ ഉണ്ട്.

    qw_er_ty

    ReplyDelete
  4. ഔട്ട് ലുക്കില്‍ add-in ആയി ചേര്‍ത്തുവെക്കാവുന്ന റീഡറുകള്‍ ഉണ്ട്.

    1. RSSPopper

    2. Blogbot

    ഇതുകൂടാതെ ഫീഡുകള്‍ ഈ-മെയിലായി നമ്മുടെ സ്വന്തം മെയില്‍ബോക്സില്‍ വന്നുചേരാനും വഴികളുണ്ട്.
    http://www.r-mail.org/

    ഗൂഗിള്‍ റീഡറിലെ ലേബലുകള്‍ വളരെ ഗുണപ്രദമാണ്. ചുരുക്കം ക്ലിക്കുകള്‍ കൊണ്ട് 500 ഫീഡ് വരെ തരം തിരിക്കാനും ഔട്ട്‌ ലൈന്‍ ആക്കാനും OPML import/ export ചെയ്യാനും പറ്റി ഇന്നലെ. എങ്കിലും സംഗതി മുഴുവന്‍ ശരിയായി വരുന്നേ ഉള്ളൂ.ഇടയ്ക്ക് മൂട്ടകള്‍ കടിക്കുന്നുണ്ട്.

    ReplyDelete
  5. സന്തോഷ്‌, വിശ്വം, ഫീഡ് റീഡറുകളനവധിയുണ്ട്‌. അതല്ല കാര്യം.

    വായനക്കാരന് തിരഞ്ഞെടുത്തവ ഒരു ഫീഡാക്കി പബ്ലിഷ് ചെയ്യാനാവും എന്നതാണ് ഗൂഗിള്‍ റീഡറെ വേര്‍തിരിച്ചു നിറുത്തുന്നത്‌. അപ്പോഴുണ്ടാവുന്ന, ഡൂപ്ലിക്കേഷന്‍, റീഡയറക്ഷന്‍ എന്നീ പ്രശ്നങ്ങള്‍ അവര്‍ സോള്‍വ് ചെയ്തിരിക്കുന്നു.

    അതായത്‌, എന്റെ ഉദാഹരണത്തില്‍, ദീപയ്ക്ക്‌ ഗുരുകുലത്തിലെ ഒരു പോസ്റ്റ് ഇഷ്ടപ്പെട്ട് അത്‌ ഷെയര്‍ ചെയ്തിട്ടുണ്ടെന്ന്‌ വയ്ക്കുക. സാധാരണ രീതിയില്‍ ആലോചിച്ചാല്‍ malayalam എന്ന എന്റെ ടാഗില്‍ ക്ലിക്ക്‌ ചെയ്താല്‍ ഗുരുകുലത്തില്‍ നിന്നും ദീപയുടെ അടുത്തു നിന്നും ആയി രണ്ട് എന്റ്രികള്‍ കാണണം. എന്നാല്‍ ഇവ ഡൂപ്ലിക്കേറ്റാണെന്ന് മനസ്സിലാക്കി ഗൂഗിള്‍ ഒന്നൊഴിവാക്കുന്നു.

    അതുപോലെ, ദീപയുടെ ഫീഡിലേയ്ക്കുള്ള ലിങ്കാണ് തന്നിരിക്കുന്നതെന്നിരിക്കേ, ആ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ അന്തോണിച്ചേട്ടന്റെ ചൂടപ്പം പോലെ ആദ്യം ആ ഫീഡിനാസ്പദമായ പേജില്‍ പോയിട്ടേ ഗുരുകുലത്തിലെത്താന്‍ പറ്റൂ. ആ റീഡയറക്ഷന്‍ പ്രശ്നവും അവര്‍ എടുത്തു കളഞ്ഞിട്ടുണ്ട്‌. അതായത്‌ ദീപയുടെ ഫീഡില്‍ നിന്നു കിട്ടിയ ലിങ്കും ഗുരുകുലത്തില്‍ നിന്നു കിട്ടിയ ലിങ്കും ഡയറക്റ്റ് ലിങ്കായാണ് ഗൂഗിള്‍ റീഡറില്‍ പെരുമാറുന്നത്‌.

    ReplyDelete