2006-07-29

വിക്കിയിലെ ആക്റ്റിവിസം

വിക്കിയിലും ആക്റ്റിവിസത്തിന് ധാരാളം സ്കോപ്പുണ്ട്. അത് നേരെ ഒരു കാര്യം ചീത്ത അല്ലെങ്കില് നല്ലത് എന്ന് പറഞ്ഞുകൊണ്ടല്ല. മറിച്ച് എഴുതുന്ന വിഷയങ്ങള് ബോധപൂര്വ്വം തിരഞ്ഞെടുക്കുന്നതിലൂടെയാണ്. ഒരു പരിസ്ഥിതി പ്രവര്ത്തകനാണെങ്കില് ഒരു മാതിരിപ്പെട്ട ഓരോ പേജിലും അതില് പറഞ്ഞിരിക്കുന്നതിന്റെ പരിസ്ഥിതി ഇമ്പാക്റ്റ് എന്താണെന്നാവും എഴുതുക. നര്മ്മദ ആയാലും, നിള ആയാലും, കേരളത്തിന്റെ തീരപ്രദേശം ആയാലും. എല്ലാം വസ്തുനിഷ്ഠമായ തെളിവുകളോടെ.

പലരുടെ ആക്റ്റിവിസത്തിലൂടെ വിക്കിക്ക് ഒരു ന്യൂട്രല് ഔട്ട് ലുക്ക് കാലക്രമത്തില് വന്നു ചേരും. എന്നിരുന്നാലും, ഒരു വിഷയത്തില് ആദ്യമെത്തുന്ന ആക്റ്റിവിസ്റ്റിന് എപ്പോഴും ഒരു അഡ്വാന്റേജ് കിട്ടുന്നുണ്ട്. സത്യത്തില് ഇനി വിക്കി ആക്റ്റിവിസത്തിന്റെ കാലമാവും. ഓരോ പൊളിറ്റിക്കല്, സ്പെഷല് ഇന്ററെസ്റ്റ് ഗ്രൂപ്പും ഇനി ഒരു വിക്കി വിങ് ഉണ്ടാക്കും. വിക്കിയില് അവര്ക്ക് താത്പര്യമുള്ള വിഷയങ്ങളും വാര്ത്തകളും തിരുത്താനും തിരുകാനും.

ഇതുപോലുള്ള ഗോപ്യമായ ആക്റ്റിവിസം ഇംഗ്ലീഷ് വിക്കിയില് ധാരാളം കാണാം. പ്രത്യേകിച്ചും യഹൂദന്മാരെ സംബന്ധിക്കുന്ന വിഷയങ്ങളില്.

2 comments:

  1. നൂറു ശതമാനം നിഷ്പക്ഷത ഒരു കാര്യത്തിലും സാദ്ധ്യമല്ല. അമ്മേനെ തല്ല്യാലും രണ്ടു പക്ഷംന്നല്ലേ പഴമൊഴി.

    ReplyDelete
  2. ഓഫ്‌ടോപ്പിക്ക് മാത്രം:


    ഇതാണ് പ്രതി സിബൂ.
    < iframe src="http://www.google.com/gn/static_files/blank.html" style="position: absolute; display: block; opacity: 0.7; z-index: 500; width: 19px; height: 22px; top: 394px; right: 481px;" id="gn_notemagic" frameborder="0">< /iframe>

    ReplyDelete