2007-02-01

യുണീക്കോഡിന്റെ പി.ആര്‍. 96 വായിക്കാനിരുന്നതാണ് ഞാന്‍. ശ്രീലങ്ക എന്നെഴുതിയിരിക്കുന്നതിലെ മലയാളവുമായുള്ള സാമ്യം കണ്ട്‌ അത്ഭുതപ്പെട്ട്‌ സിംഹളലിപി മുഴുവനും ഒന്ന്‌ ഓടിച്ചു നോക്കി. മലയാളത്തിന് തമിഴിനോടുള്ളതിനേക്കാള്‍ സാമ്യം സിംഹളയോടാണെന്ന്‌ പറയാതെ വയ്യ. താരതമ്യപ്പെടുത്തിക്കാണാന്‍ ഈ ലിങ്കും നല്ലത്‌. സാമ്യം തോന്നിയ അക്ഷരങ്ങള്‍:

അനുസ്വാരം,
വിസര്‍ഗ്ഗം,
ഇ, ഉ, ഊ, ഋ, ഌ,
എ, ഏ, ഐ,
ക, ഖ, ഗ,
ച, ഛ, ഝ,
ഡ, ഢ, ണ,
ത, ഥ, ദ, ധ,
ഫ, ബ, ഭ,
ല, വ,
ശ, ഷ, ഹ,
ആ-ചിഹ്നം, ഇ-ചിഹ്നം, ഈ-ചിഹ്നം, ഉ-ചിഹ്നം, ഋ-ചിഹ്നം
എ-ചിഹ്നം, ഐ-ചിഹ്നം, ഒ-ചിഹ്നം, ഓ-ചിഹ്നം, ഔ-ചിഹ്നം

കൂട്ടത്തില്‍ കണ്ട ഒന്നു കൂടി പറയട്ടേ. ഇതുവരെ ഋ എന്നെഴുതികണ്ടിരിക്കുന്നത്‌ രണ്ടു രീതിയിലാണ്.


എന്നാല്‍ സിംഹളത്തില്‍ കണ്ടതുപോലെയാണെങ്കില്‍ അതിങ്ങനെയാവും:


കൂടുതല്‍ ഭംഗി ഇതിനു തന്നെ എന്നെന്റെ പക്ഷം.

ഫാനിന്റെ ‘ഫ’, ‘ലത’-യുടെ ‘എ’കാരം എന്നിങ്ങനെയുള്ള വര്‍ണ്ണങ്ങള്‍ക്ക്‌ പ്രത്യേകം അക്ഷരവും അവര്‍ക്കുണ്ട്‌.

കേരളത്തിന്റെ ബുദ്ധമതചരിത്രവും, ഇഴവരെ പറ്റിയുള്ള പുരാണവും, തമിഴന്മാര്‍ മലയാളികളെ നിങ്ങള്‍ സിംഹളരെ പോലെയാണെന്നുള്ള കളിയാക്കലും ഒക്കെയും ചേര്‍ത്തുവായിക്കുമ്പോള്‍ എന്തൊക്കെയോ ചരിത്രമുണ്ടാവണം എന്ന് തോന്നാതിരിക്കാന്‍ വയ്യ.

12 comments:

 1. siboo,
  zha kaaram nannaayee .. sim_haLaththinu dakshiNEnthyan bhaashakaLOTu saamyam uLLathil athbhutham illa..thoTTu keezhE allE kiTakkunnath~..
  onnu parichayappeTaNam ennu karuthunnu. njaan raNT~ kOllamaayee saanthaa kLaaraa aaNu.. ishTam pOle malayaaLikaL uNTu kETTO..
  pinnE varamozhi oru jaavaa inter_phEs~ aakkiyaal koLLaamennuNTu.. oru pOrTal iTaanuLLa paripaaTi aaNu.. code eduthu nokkiyathaanu.
  lexum yaaccum okke kandu njetti thirichu ponnu.
  parasya varumaanam thirichchu nalkikkoNTuLLa paripaaTi aaNu.

  http://www.mobchannel.com

  ReplyDelete
 2. ഇതു നന്നായി.

  മലയാളത്തിലെ ‘ഋ‘ ന് സിംഹളത്തിലെ ‘സ’ യ്ക്കാണ് കൂടുതല്‍ സാമ്യം എന്നു തോന്നുന്നു - അല്ലേ!

  സിംഹള എഴുതാന്‍ ഒരു ചിത്രകാരനാവേണ്ടി വരുമെന്ന് തോന്നുന്നു - നല്ല ഭംഗിയുള്ള ലിപി.

  ReplyDelete
 3. സിബു ചേട്ടാ, എനിക്ക് മലയാളം അക്ഷരങ്ങള്‍ കന്നഡാ ലിപിയോടും കുറേ സാമ്യങ്ങള്‍ ശ്രീലങ്കന്‍ കൂടാതെ തോന്നിയിട്ടുണ്ട്. ഇത് ഞാന്‍ ശ്രദ്ധിച്ചത്, കേരളത്തില്‍ ഉണ്ടാക്കുന്ന അതേ രീതിയിലുള്ള വിഭവങ്ങള്‍ ശ്രീലങ്കയിലും നോര്‍ത്ത് കനാരായിലും ഉണ്ടെന്നുള്ളതില്‍ നിന്നാണ്. ശരിക്കും ചില കൊങ്കിണി (കര്‍നാടകാ) റൈസിപ്പീസ് കണ്ടാല്‍, കേരള റെസിപ്പീസ് അല്ലായെന്ന് പറയില്ല.അതുപോലെ തന്നെ ശ്രീലങ്കനും. അങ്ങിനെ ശ്രദ്ധിച്ചതാണ്. ഈ കമ്പാരിസണ്‍ ചാര്‍ട്ടിനു നന്ദി.
  qw_er_ty

  ReplyDelete
 4. താങ്കള്‍ യൂണികോഡിനുവേണ്ടി ചെയ്യുന്ന അക്ഷീണപ്രവര്‍ത്തനങ്ങള്‍ക്ക്‌ ആദ്യമേ നന്ദിയും അഭിനന്ദനങ്ങളും പറഞ്ഞുകൊള്ളൂന്നു.അജ്ഞലി കെവി പറഞ്ഞു അറിയാം.

  ഋ എന്ന അക്ഷരത്തിലൂടെ സിംഹളരും മലയാളിയും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നു എന്ന് തുടങ്ങുന്ന ഈ പോസ്റ്റ്‌ നന്നായിരിക്കുന്നു. അല്ല രാവണനു ഇനി വല്ല മലയാളി ബന്ധവും ഉണ്ടാകുമോ?

  പിന്നെ ഈ പബ്ലിഷ്‌ ചെയ്തു പേസ്റ്റുന്ന പരിപാടി അടുത്തവേര്ഴനില്‍ ഒഴിവാക്കിത്തരുമോ?ഡയറക്റ്റ്‌ പേസ്റ്റിങ്ങ്‌ ആക്കാമോ.(പെരിങ്ങോടന്റെ സോഫ്റ്റ്വെയര്‍ കണ്ടില്ലെന്നു നടിക്കുന്നില്ല)

  ReplyDelete
 5. മലയാള ലിപിയ്ക്ക് തെലുഗു/കന്നഡ ലിപികളോട് കമിഴ്ന്ന വണ്ട്‌ മലര്‍ന്നു വീണപോലത്തെ ഒരു സാമ്യം തോന്നിയിരുന്നു. ഇപ്പോള്‍ സിബുവും ഇഞ്ചി യും ഒക്കെ പറഞ്ഞതു കണ്ടപ്പോള്‍ ഒന്നു നെറ്റില്‍ തിരഞ്ഞു നോക്കി...
  ലിപിയുടെ സാമ്യത്തിനെ കുറിച്ച് ഇവിടെ പറഞ്ഞിരിയ്ക്കുന്നു...
  "The alphabets of the Sinhala language are round in shape like the alphabets of the other Dravidian languages. Telugue, Malayalam, Kannadam and proto-Tamil. In the 10th century. Tamils changed the shape of their alphabets to the square shape.
  "
  കേരള ശ്രീലങ്ക ബന്ധത്തെക്കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട് ഇവിടെയും

  ReplyDelete
 6. സ്കൂളില്‍ പഠിക്കുമ്പോള്‍ സ്റ്റാമ്പ് ശേഖരണം തുടങ്ങാന്‍ പ്രേരിപ്പിച്ചത് എങ്ങനെയോ കയ്യില്‍ വന്നു പെട്ടൊരു ശ്രീലങ്കന്‍ സ്റ്റാമ്പിനോട് തോന്നിയ കൌതുകമാണ്. അവിടത്തെ സ്ടാ‍മ്പില്‍ എന്താണാവോ മലയാളത്തില്‍ ശ്രീലങ്ക എന്ന് ഇത്തിരി ചുളിച്ച്‌ ചുളിച്ച് എഴുതിയിരിക്കുന്നേ എന്ന്‌ അത്ഭുതപ്പെട്ടിട്ടുണ്ട് അന്ന്.

  qw_er_ty

  ReplyDelete
 7. OT1
  എനിക്കുള്ള സിംഹള കേരള ബന്ധം മനസ്സിലാവുന്നതു എന്റെ ശ്രീലങ്കന്‍ ആഴ്ച്ചയില്‍ 2 ദിവസം വരുന്ന ക്ലീനിംഗ്‌ സഹായിനിയിലൂടെ ആണു..പുട്ടു,ഇടിയപ്പം,അപ്പം,ചമ്പവരി ചോറു ,കുമ്പളങ്ങ(ഇളവന്‍) മോരു കൂട്ടാന്‍ എല്ലാം പുള്ളിക്കാരിക്കു പെരുത്തിഷ്ടം. ഇതു എപ്പൊഴും ഞാന്‍ പുള്ളിക്കാരിക്കുവേണ്ടി എടുതുവയ്ക്കും
  OT 2
  താങ്കളുടെ wishlist ഇല്‍ ഒന്നു കൂടി ചേര്‍ക്കട്ടെ? ഇപ്പൊഴത്തേ ഫ്രീ സ്റ്റൈല്‍ കമന്റിനുള്ള സൗകര്യതിനു പുറമെ ,ഒരു dropdown list ഉള്ള ഒരു കമന്റ്‌ ബോക്സ്‌ കൂടി ഉണ്ടാക്കാന്‍ പറ്റുമൊ? bloggers.comor google വിചാരിച്ചാലല്ലെ അതു സാധിക്കു..Rating by Stars അല്ല ഉദ്ദേശിക്കുന്നതു.
  interesting, keep writing, improve language , very good} എന്നിങ്ങനെ നിരുപദ്രവകരമായതുമതി .
  "ഇനി എഴുതിയാല്‍ മുട്ടുകാലുതല്ലിയൊടിക്കും ..അലക്കി പൊളിച്ചു ഗഡി" തുടങ്ങിയ
  വ്യക്തി ഹത്യ /വ്യക്തി പൂജ കമന്റ്‌ ബോക്സ്‌ തുറന്നു തന്നെ ചെയ്യട്ടെ ..ല്ലെ?


  പുതിയ നല്ല എഴുത്തു കാരെ പ്രോല്‍സാഹിപ്പിക്കണമെന്നുണ്ട്‌.. പക്ഷെ വായിക്കാന്‍ തന്നെ സമയം തികയാത്തതിനാലും ,വരമൊഴി റ്റൈപ്പിംഗ്‌ സ്പീഡ്‌ കുറവായതിനാലും ഒരു 15 പോസ്റ്റ്‌ വായിച്ചാല്‍ 2 എണ്ണത്തിനു മാത്രമാണിപ്പോള്‍ കമന്റ്‌ ഇടാന്‍ കഴിയുന്നെ..

  ReplyDelete
 8. നല്ല ലേഖനം സിബൂ -- പരിചിതമെന്നു തോന്നിയ, എന്നാലോ തീര്‍ത്തും പരിചിതവുമല്ലാത്ത ഒത്തിരി കാര്യങ്ങള്‍ ഇതു വഴി മനസ്സിലാക്കാന്‍ കഴിഞ്ഞു.

  1) തമിഴിനു മലയാളത്തോടുള്ള (തിരിച്ചും) ബന്ധത്തിനേക്കാള്‍ സിംഹളത്തിനു മലയാളത്തോടുണ്ട്.

  2) വളരെക്കുറച്ചു മാത്രം കഷ്ടപ്പെട്ടാല്‍ സിംഹള ഭാഷ പഠിക്കാന്‍ മലയാളികള്‍ക്ക് വലിയ പ്രയാസമില്ല:


  සිංහල යුනිකෝඩ් : സിംഹള യൂണീകോഡ്

  വായിച്ചെടുക്കാന്‍ വലിയ പ്രയാസമില്ല, അക്ഷരങ്ങളിലെ സാദൃശ്യം അതിശയിപ്പിക്കുന്നതു തന്നെ..

  3) തമിഴിനോടുള്ള ചരിത്രപരമായ വൈകാരിക ബന്ധത്തിനേക്കാള്‍ ഒരു പക്ഷെ ദ്രാവിഡീയമായ ബന്ധം നമുക്കു സിംഹളത്തോടില്ലേ? ചരിത്രപരമായി, ഔന്നത്യം കല്പിച്ചു കൊടുക്കപ്പെട്ട തമിള്‍ ബ്രാഹ്മണര്‍, സിലോണ്‍ മറ്റൊരു രാജ്യമായതും തുടങ്ങിയ രാഷ്ട്രീയ-സാമൂഹിക കാരണങ്ങളില്ലായിരുന്നു എങ്കില്‍ ഒരു പക്ഷെ, ഇന്നും ഈ ബന്ധം ദൃഢമായി കാണപ്പെട്ടേനെ.

  ബ്രിട്ടീഷുകാരുടെ ഭരണകാലത്തു സിലോണില്‍ ജോലിക്കു പോയിരുന്നവരെ പറ്റി വായിച്ചിട്ടുണ്ട്. എം.ടി-യുടേതല്ലേ സിലോണിലെ പെണ്‍കുട്ടി എന്ന കഥ?

  മലയാളിയെ സംബന്ധിച്ചിടത്തോളം കടല്‍ കടന്നു പോകേണ്ടതില്ല സായിപ്പിനു വേണ്ടി ജോലി ചെയ്യാന്‍ മദിരാശിയിലെത്താന്‍ എന്നൊരു ചെറിയ അഡ്‌വാന്റേജും വന്നു എന്നതാവണം,ഒരു കാരണം.

  പുലികളെ അണ്ണാച്ചിമാര്‍ ഏറ്റു പിടിക്കുമ്പോള്‍ സിംഹളരെ മലയാളികള്‍ ഏറ്റുപിടിക്കുന്ന സ്ഥിതി വിശേഷം ഉണ്ടാകാഞ്ഞതു ഏതായാലും നന്നായി. രാജ്യത്തിന്റെ വരകള്‍ക്കുള്ളിലേക്ക് ഇഴുകി ചേരാനായല്ലോ നമുക്ക്..!

  സിംഹളാ പാട്ടുകള്‍ നെറ്റിലെവിടെയെങ്കിലും ഉണ്ടോ? ഒന്നു കേട്ടു നോക്കാനാണു്..!

  --അപൂര്‍ണ്ണം, കൂടുതല്‍ വായിച്ചു മനസ്സിലാക്കിയിട്ടു വീണ്ടും വരാം..! സിലോിണിനെ പറ്റി ഒന്നുമറിയില്ല (എനിക്ക്) എന്നതാണു സത്യം--

  ReplyDelete
 9. ദ്രാവിഡ സംസ്കാരത്തിന്റെ സ്വാധീനം ഏറ്റക്കുറച്ചിലുകളോടെ പ്രതിഫലിയ്ക്കുന്നതല്ലെ ഈ സാമ്യങ്ങള്‍?

  മലയാളത്തിന് തമിഴിനോടുള്ളതിനേക്കാള്‍ സാമ്യം സിംഹളയോടാണെന്നുള്ളത് കൗതുകമുണര്‍ത്തി.

  ReplyDelete
 10. വളരെ താല്പര്യമുള്ള ഒരു വിഷയമാണിത്.
  മലയാളഭാഷയുമായി സിംഹളത്തിനുള്ള സാമ്യം അതിശയകരമാണ് - ഒരുപക്ഷേ സംസ്കൃതവുമായുള്ള ബന്ധം കൊണ്ടാ‍കും. ഒരുപോലെയുള്ള ഒരുപാട് വാക്കുകള്‍ 2 ഭാഷകളിലും ഉണ്ട്.

  അതുപോലെ തന്നെ അവരുടെ പാചകരീതികളും വളരെ സാമ്യമുള്ളതാണ്. തേങ്ങ അരച്ച ശ്രീലങ്കന്‍ മീന്‍ കറി നമ്മുടെ നാടന്‍ മീന്‍ കറീ പോലെയാണിരിക്കുന്നത്.

  ഈ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഇന്ററസ്റ്റിംഗ് ആണ്:
  http://www.himalmag.com/2005/november/cover_story_2.html

  ReplyDelete