2007-03-21

ബൂലോഗത്തിനൊരു ബ്ലൂപ്രിന്റ്

കുറച്ചാഴ്ചകളായി പിന്മൊഴിയിലൂടെ അല്ലാതെ ഗൂഗിള്‍ റീഡറും കമന്റ്.കോം വഴിയും ഒക്കെ കമന്റുകള്‍ വായിച്ചാല്‍ എങ്ങനെയാണ് യൂസര്‍ എക്സ്പീരിയന്‍സ് എന്ന്‌ നോക്കുകയായിരുന്നു ഞാന്‍.

പിന്മൊഴിയോളം എളുപ്പമായിരുന്നില്ല ഒന്നും. ഏതെങ്കിലും ഫീഡ് റീഡര്‍ വഴി വായിക്കാനാണെങ്കില്‍ പല ബ്ലോഗുകളും ഇന്നും പുതിയബ്ലോഗറിലേയ്ക്ക്‌ അപ്ഡേറ്റ് ചെയ്തിട്ടില്ല. മാത്രവുമല്ല, അതിലൂടെ കമന്റുകള്‍ വരാന്‍ അരമണിക്കൂര്‍ മുതല്‍ അരദിവസം വരെ എടുക്കാം.

മറ്റൊരു വഴി പോള്‍ കാണിച്ചു തന്നിരുന്ന co.mment.com ആണ്. കമന്റ് ഫീഡിനേക്കാള്‍ ഭേദമാണ് അത്‌ എങ്കിലും, അതിനും കമന്റുകളെത്താന്‍ താമസമുണ്ട്‌. മാത്രവുമല്ല കമന്റ് മെയിലിന്റെ ടൈറ്റില്‍ പിന്മൊഴ എന്നിങ്ങനെ കണ്ടാല്‍ മനസ്സിലാവാത്ത രീതിയിലാണ് അത്‌ കിട്ടുക.

അതുകൊണ്ട്‌, പിന്മൊഴി സബ്സ്ക്രൈബ്ചെയ്ത് ആ‍വശ്യമുള്ളതിനെ ഒഴിച്ച്‌ ബാക്കിയെല്ലാം ഫില്‍റ്ററിട്ട് ഒരു ജിമെയില്‍ ലേബലില്‍ ആര്‍ക്കൈവ് ചെയ്യുകയോ ഡിലീറ്റ് ചെയ്യുകയോ ആണ് ഏറ്റവും പ്രായോഗികമായ വഴി എന്നു തോന്നുന്നു. എന്റെ ജിമെയില്‍ ഫില്‍റ്ററുകള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്‌ ഇങ്ങനെയാണ്:

ചിത്രം 1: ആദ്യത്തെ പേജ്



ചിത്രം 2: കണ്‍ഫര്‍മേഷന്‍ പേജ്



ഫില്‍റ്ററുകളിടാന്‍ പലവഴികളില്‍ ഒന്നുമാത്രമാണിതെന്നും കൂടി ഓര്‍മ്മിപ്പിക്കുന്നു.

ഇനി ചിത്രകാരന്‍ പറഞ്ഞതുപോലെ പല കമന്റ് അഗ്രിഗേറ്ററുകളുടെ ഒരു നെറ്റ്വര്‍ക്ക്ഉണ്ടാക്കിയാല്‍ എല്ലാവര്‍ക്കും ആവശ്യത്തിന് ഫ്രീഡമുള്ളതും എന്നാല്‍ ഒന്നുംനഷ്ടമാവാത്തതും ആരേയും അലോരസപ്പെടുത്താത്തതും ആയ ഒന്ന്‌ സാധ്യമാണ്. ഇതാണ് ഞാന്‍മനസ്സില്‍ കാണുന്ന ചിത്രം: (ചിത്രകാരന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്‌ ആദ്യചിത്രത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയതിനു ശേഷമുള്ളതാണ് ഈ ചിത്രം.)


ഓരോവായനക്കാരനും ഏതെങ്കിലുമൊരു കമന്റഗ്രിഗേറ്ററിലോ അല്ലെങ്കില്‍ഒന്നില്‍കൂടുതലെണ്ണത്തിലോ ചേരാം. ഓരോ ബ്ലോഗറും തന്നെ ബ്ലോഗിന്റെ കാറ്റഗറി ഏതെന്ന്‌സ്വയം തീരുമാനിച്ച്‌ അതിന്റെ ഇമെയില്‍ ഐഡിയിലേയ്ക്ക്‌ കമന്റുകള്‍ തിരിച്ചുവിടുക.പിന്മൊഴി പോലെ ഒരു വന്‍‌കിട സെറ്റപ്പ്‌ ബാക്കിയുള്ള അഗ്രിഗേറ്ററുകള്‍ക്ക്‌ആവശ്യമില്ല. കൈപ്പള്ളി ആള്‍ട്ട്മൊഴിയില്‍ ചെയ്തതുപോലെ ചെയ്യേണ്ടകാര്യമേ ഉള്ളൂ. അതെങ്ങനെയാണ് എന്ന്‌ കൈപ്പള്ളി വിശദീകരിച്ചാല്‍ സന്തോഷം. മാത്രവുമല്ല, കവിതാമൊഴിയും ശാസ്ത്രമൊഴിയും, കൈപ്പള്ളിയും ഏവൂരാനും അല്ലാതെ വേറേ ആരെങ്കിലും ചെയ്യണം എന്നാണ്എന്റെ ആഗ്രഹം. അപ്പോള്‍ ആവശ്യത്തിന് കാര്യങ്ങളില്‍ ഒരു ഡിസെന്റ്രലൈസേഷന്‍ ഉണ്ടാവും;അതും എല്ലാവര്‍ക്കും നല്ലതേ ആവൂ‍.


കവിതയെ പറ്റി സംസാരിക്കുന്നത് കേള്‍ക്കാന്‍ താത്പര്യമില്ലെങ്കില്‍, ശാസ്ത്രമൊഴിയും പലവകയും പ്രത്യേകം സബ്സ്ക്രൈബ് ചെയ്യുക. അങ്ങനെയൊന്നുമില്ലാത്തവര്‍ കമന്റുകള്‍ അവരുടെ ബ്ലോഗിന്റെ തരത്തിനനുസരിച്ച്‌ കവിതാമൊഴിയിലേക്കോ, പലവകയിലേയ്ക്കോ മറ്റോ ഫോര്‍വേഡ് ചെയ്യുക. ഇന്നത്തെ പിന്മൊഴി തന്നെ സബ്സ്ക്രൈബ് ചെയ്യുക. ഓരോ മൊഴിക്കൂട്ടവും ഏതൊക്കെ ബ്ലോഗുകളില്‍ നിന്നുള്ള കമന്റുകള്‍ സ്വീകരിക്കണം എന്നത്‌ ആ മൊഴിക്കൂട്ടത്തിന്റെ രീതിക്കനുസരിച്ച്‌ അത്‌ നടത്തുന്നവര്‍ തീരുമാനിക്കുക. എന്നാല്‍ ആരൊക്കെ ആ മൊഴിക്കൂട്ടത്തില്‍ സബ്സ്ക്രൈബ് ചെയ്ത്‌ വായിക്കാന്‍ എത്തും എന്നതില്‍ ഒരു നിബന്ധനയും പാടില്ല. അതേസമയം വായിക്കാനെത്തുന്നവര്‍ക്ക്‌ മെയിലയക്കാന്‍ അനുവാദം പാടില്ല. ചുരുക്കത്തില്‍ ഓരോ മൊഴിക്കൂട്ടവും ഒരു മെയിലിംഗ് ലിസ്റ്റല്ല; റീഡിംഗ് ലിസ്റ്റ് ആയിരിക്കും.


ഈ സെറ്റപ്പ്‌ ഒരുവിധമായിക്കഴിഞ്ഞാല്‍ പിന്നെ, ഇന്നത്തെ പിമൊഴി, ബ്ലോഗര്‍മാരില്‍ നിന്നുള്ള കമന്റുകള്‍ സ്വീകരിക്കരുത്‌ (ചിത്രകാരന്‍ മുന്നോട്ടുവച്ച ഒരു നല്ല നിര്‍ദ്ദേശമാണിത്‌). പകരം ഏതെങ്കിലും ഒരു സ്പെഷലൈസ്ഡ് മൊഴിക്കൂട്ടത്തില്‍ നിന്നുമാത്രമേ മെയിലെടുക്കാവൂ. അല്ലെങ്കിലത് പലവകയെ പാരവയ്ക്കലാവും. അപ്പോള്‍ ഒരാള്‍ക്ക്‌ കവിതാസംവാദം വേണ്ട പലവക മതി എന്ന്‌ പറയാനാവില്ല.


കൂടാതെ, പിന്മൊഴിയുടെ ഉദ്ദേശം ഒരു സാധാരണ മലയാളം ബ്ലോഗര്‍ക്ക്‌ ഇഷ്ടപ്പെടുന്ന എല്ലാ കമന്റുകളും എത്തിച്ചുകൊടുക്കുക മാത്രമാണെന്നതും മറക്കാതിരിക്കുക.

8 comments:

  1. സിബൂ,

    ഇതുതന്നെയാണ് ഞാനും മുന്‍പ് സൂചിപ്പിച്ചിരുന്ന രീതി.
    ഗൂഗിള്‍ റീഡറിന്റെ രീതികള്‍ എല്ലാവരും പഠിച്ചുവരാന്‍ സമയമെടുക്കും. മറ്റു വഴികള്‍ക്കും സിബു പറഞ്ഞ പ്രശ്നങ്ങളും അതില്‍ കൂടുതലും ഉണ്ട്.
    അതുകൊണ്ടാണ് പിന്മൊഴി പോലൊരു സംവിധാനം ഇപ്പോഴും അത്യന്താപേക്ഷിതമാവുന്നത്.

    ഇങ്ങനെ ഡീ-സെണ്ട്രലൈസേഷന്‍ നടത്തുമ്പോള്‍ മുഖ്യമായും രണ്ട് പ്രശ്നങ്ങള്‍ ഉണ്ടാവാം തുടക്കത്തില്‍.
    1. ഓരോരുത്തരും ഏതു സര്‍ക്കിളില്‍ (സര്‍ക്കിള്‍ എന്ന വാക്കാണ് ഇവിടെ ഉപയോഗിക്കാന്‍ ഇഷ്ടം. ഗ്രൂപ്പ് എന്നു വേണ്ട)പെടുന്നു എന്ന് ഒരു സ്വയം ധാരണ ഉണ്ടാക്കേണ്ടി വരും. പലരുടേയും ബ്ലോഗുകള്‍ ഏതെങ്കിലും ഒരു പ്രത്യേക കാറ്റഗറിയില്‍ പെടുത്താന്‍ വയ്യാതെ പലതരം പോസ്റ്റുകള്‍ ഉള്ളവയാണ്. അതുകൊണ്ട് ഏതൊക്കെ സര്‍ക്കിളുകള്‍ വേണം എന്ന് ഓരോരുത്തരും സ്വയവും കൂട്ടായും ആലോചിക്കേണ്ടി വരും.

    മിടുക്കുണ്ടെങ്കില്‍ സ്വന്തമായി ഒരൊറ്റ ബ്ലോഗിന് ഒരു സര്‍ക്കിള്‍ എന്നു പോലും ഓരോരുത്തര്‍ക്കും ആലോചിക്കാവുന്നതാണ്.


    2. തുടക്കക്കാര്‍ക്ക് ഇപ്പോള്‍ തന്നെ ഈ പിന്മൊഴി പരിപാടിയെക്കുറിച്ച് ചെറുതല്ലാത്ത ആശയക്കുഴപ്പങ്ങള്‍ ഉണ്ട്. ഇത് മലയാളം ബ്ലോഗു ചെയ്യാന്‍ നിര്‍ബന്ധമായും (Mandatory)വേണ്ട ഒരു അംഗത്വമാണെന്നു പോലും പലരും കരുതുന്നു. (അങ്ങനെയല്ല).

    കൂടുതല്‍ സര്‍ക്കിളുകള്‍ വരുമ്പോള്‍ എങ്ങനെയാണ് അതുമായി ചേരേണ്ടത്, ഒത്തുപോകേണ്ടത് എന്നറിയാതെ ഒരു പുതുബ്ലോഗര്‍ കുഴങ്ങരുത്.
    അതിനുവേണ്ട അത്യാവശ്യം ഹെല്പ് ഗൈഡുകള്‍ വളരെ ലളിതമായി ആരെങ്കിലും തയ്യാറാക്കി എവിടെയെങ്കിലും ഇടേണ്ടി വരും.


    ഒരു പക്ഷേ ഇതിനൊക്കെ പുറമേ, ഗൂഗിള്‍ ഗ്രൂപ്പിന്റെ സ്പാം ഡിറ്റക്‌ഷന്‍ ഒരു പ്രശ്നമായിവരുന്നുണ്ടെങ്കില്‍, ഇപ്പോഴത്തെ പിന്മൊഴി ഘടനയില്‍ തന്നെ രണ്ടു നിലകളിലായി (two-tier)അവസാനഘട്ട പിന്മൊഴികള്‍ അടുക്കിവെക്കാവുന്നതാണ്.


    എന്തായാലും പൊതുധാരണയുണ്ടെങ്കില്‍ ഇതൊന്നും വിഷമമാവില്ല.

    എന്തായാലും ഇവിടെത്തന്നെനമുക്ക് ഒരു നല്ല ചര്‍ച്ച തുടങ്ങിവെക്കാം.

    ReplyDelete
  2. സംശയം..സംശയം... സിബു പറഞപോലെ ഒരോ പോസ്റ്റിലെയും കമന്റുകള്‍ ഓരോ ഈമെയിലിലേക്ക്‌ വിടാന്‍ പറ്റുമോ?. അതായത്‌ എന്റെ ബ്ലോഗിലെ ഇന്നലത്തെ പോസ്റ്റ് ശാസ്ത്രവിഷയമായിരുന്നു, അപ്പോ കമന്റുകള്‍ ശാസ്ത്രപിന്മൊഴിയിലേക്ക് വിടണം. അടുത്ത പോസ്റ്റ് സാഹിത്യമായിരുന്നു. അപ്പോ കമന്റുകള്‍ സാഹിത്യപിന്മൊഴിയിലേക്ക്‌ വിടണം. അങനെ പറ്റുമോ ഒരേ ബ്ലോഗില്‍? അതോ വിഷയമനുസരിച്ച പ്രത്യെക ബ്ലോഗുകള്‍ തുറക്കണമോ? അതേതായാലും എന്റെ കാര്യത്തില്‍ നടപ്പുണ്ടാകും എന്നുതോന്നുന്നില്ല.
    പിന്നെ മുകളിലെ ചിത്രത്തില്‍ ആള്‍ട്ട്മൊഴിയില്‍നിന്നും പിന്മൊഴിയിലേക്ക്‌ കമന്റുകള്‍ വരുമോ? (മനസ്സിലായില്ല അതാ പ്രശ്നം)-സു-

    ReplyDelete
  3. വിശ്വം, സുനില്‍, ഒരു ബ്ലോഗില്‍ പലതരം പോസ്റ്റുകള്‍ ഉണ്ടെങ്കില്‍ ഇപ്പോഴത്തെ പോലെ തന്നെ പിന്മൊഴിയിലേയ്ക്ക്‌ അയക്കാനേ പറ്റൂ. വളരെ സ്പെസിഫിക്കായ ബ്ലോഗുള്ളവര്‍ക്കാണ് മറ്റു ചെറിയ സര്‍ക്കിളുകള്‍ ഉപയോഗപ്പെടുക. പക്ഷെ, അങ്ങനെയുള്ള ബ്ലോഗുള്ളവര്‍ ധാരാളമുണ്ടല്ലോ ബൂലോഗത്തില്‍.

    കൈപ്പള്ളീ, ആള്‍ട്ട് മൊഴി എങ്ങനെയാണ് സ്പാം ഡിറ്റക്ഷന്‍ നടത്തുന്നത്‌? ആ മാര്‍ഗ്ഗം ഒന്ന്` വിശദീകരിക്കാമോ?

    സുനില്‍, arrow-ടെ ദിശയില്‍ മാത്രമേ കമന്റുകള്‍ ഒഴുകൂ. അതുകൊണ്ട്‌ ആള്‍ട്ട്മൊഴിയില്‍ നിന്നും കമന്റുകള്‍ ഒരിക്കലും പിന്മൊഴിയില്ലെത്തില്ല. എന്നാല്‍ പിന്മൊഴിയില്‍ നിന്നുള്ളതെല്ലാം ആള്‍ട്ട് മൊഴിയിലെത്തും.

    ReplyDelete
  4. സിബു,
    തിരക്കു കാരണം കുറച്ചു ദിവസം എനിക്കു ബ്ലൊഗില്‍ സജീവമാകാന്‍ കഴിയില്ല. എന്നാല്‍ നിങ്ങളൊക്കെ ക്രിയാത്മകമായി പൊതുകാര്യങ്ങള്‍ക്ക്‌ വേണ്ടി ചിന്തിക്കുന്നതുകാണുംബോള്‍ സ്നേഹ സൂചകമായി രണ്ടു വാക്കു പറയാതിരിക്കുന്നത്‌ അനീതിയാകുമല്ലോ !!
    കംബ്യൂട്ടര്‍ നിരക്ഷരനായ എനിക്ക്‌ സാങ്കേതിക മായി ഒന്നും പറയാന്‍ അവകാശമില്ല. എങ്കിലും എന്റെ ചില തോന്നലുകള്‍ നിങ്ങളുടെ പ്രവൃത്തിയില്‍ ഒരു അണ്ണാര്‍ക്കണ്ണന്റെ സേവനമെങ്കിലുമായി മാറട്ടെ എന്ന വിചാരത്തില്‍ എഴുതുന്നു.

    1)കവിതക്കും, കഥക്കും, ഗാനങ്ങള്‍ക്കും,ചര്‍ച്ചക്കും, വേര്‍ത്തിരിക്കാത്ത പലവകക്കും ഒന്നിലധികം പിന്മൊഴികൂട്ടങ്ങള്‍ ഉണ്ടാക്കി കഴിഞ്ഞാല്‍ ഇപ്പൊഴത്തെ പിന്മൊഴിയിലേക്ക്‌ വ്യക്തിഗത ബ്ലൊഗര്‍മാരുടെ കമന്റ്‌ നേരിട്ട്‌ സ്വീകരിക്കില്ലെന്നും ഒരാലെങ്കിലുമുള്ള ഒരു ഗൂഗിള്‍/യാഹു/ ഗ്രൂപ്പിലൂടെ പിന്മൊഴിയില്‍ കമന്റു വരുത്താമെന്നും മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കിക്കൂടെ എന്ന് ആലോചിക്കുക.
    2) പിന്മൊഴികളുടെ പിന്മൊഴിയായി ഇന്നത്തെ പിന്മൊഴി വളരുംബോള്‍ ധാരാളം വാണിജ്യ സാദ്ധ്യത ഉണ്ടാകുന്നതോടൊപ്പം തന്നെ കുത്തകയില്ലാതെ പരമാവധി സേവന സന്നദ്ധത കാണിക്കാനും അതിലൂടെ മെച്ചപ്പെട്ട സൌകര്യങ്ങള്‍ ബൂലൊകത്തിനു നല്‍കാനും ഇന്നത്തെ പിന്മൊഴി സ്വമേധയാ തയ്യാറാകും.
    3)സിബുവിന്റെ ഡയഗ്രം അനുസരിച്ച്‌ ആള്‍ട്ട്‌ മൊഴിക്കാണ്‌ പ്രാധാന്യം ലഭിക്കുക. ഒന്നു നന്നായി ചിന്തിച്ചു നോക്കു. സമുദ്രത്തോളം പുഴ വരുമോ ? അഡല്‍റ്റ്‌ ഒണ്‍ളിയായി ആള്‍റ്റ്മൊഴിയെ അകട്ടി നിര്‍ത്തുംബോള്‍ ആള്‍ട്മൊഴി സബൂര്‍ണതയാണു കൈവരിക്കുക.

    4)സദാചാരവും, മാന്യതയും അതാതു ബ്ലൊഗര്‍മാരുടെ ബാധ്യതയായി നിര്‍വചിക്കുന്നതല്ലെ നല്ലത്‌, ഗൂഗിള്‍/യാഹൂ/ /മാരുടെ നിബന്ധനകള്‍ക്കനുസരിച്ച്‌ ആരും എന്തും എഴുതട്ടെ. അതു പിന്മൊഴിയുടെ ചുമതലയായി ഏറ്റെടുക്കേണ്ടതില്ലല്ലൊ.

    5)കുടുംബം,സംസ്കാരം,കൂട്ടായ്മ എന്നൊക്കെ പറയുന്നത്‌ ഒരോ വ്യക്തിയും പല വലിപ്പത്തിലാണ്‌ മനസ്സിലാക്കുക. അതുകൊണ്ടു തന്നെ ബൂലൊകത്തിന്റെ ബ്ലൊഗര്‍ക്ക്‌ ആവശ്യമായ ഒരേയൊരു യോഗ്യത 'മലയാള സാക്ഷരത" എന്നു മാത്രമാക്കി നിര്‍വചിക്കുന്നത്‌ നന്നായിരിക്കും. മലയാളം ഇംഗ്ലീഷില്‍ എഴുതുന്നതുപോലും ബൂലൊകത്ത്‌ മാനിക്കപ്പെടണം.

    ഇതൊക്കെ എത്രമാത്രം പ്രായോഗികമാണെന്ന് അറിയില്ല. എങ്കിലും ഞാന്‍ സ്വപ്നങ്ങള്‍ കണ്ടു കൊണ്ടിരിക്കുന്നു.മലയാളിയുടെ സ്വത്വം അന്വേഷിക്കുകയും, നഷ്ടപ്പെട്ട ആത്മാഭിമാനം എതെങ്കിലും ഒരു മലയാളിക്കു മാത്രമല്ലാതെ ഏവര്‍ക്കും ലഭ്യമാക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു കലാകാരന്റെ സാമൂഹ്യപ്രതിബദ്ധത മാത്രമായി ഈ അഭിപ്രായങ്ങളെ കാണണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

    ReplyDelete
  5. “1)കവിതക്കും, കഥക്കും, ഗാനങ്ങള്ക്കും,ചര്ച്ചക്കും, വേര്ത്തിരിക്കാത്ത പലവകക്കും ഒന്നിലധികം പിന്മൊഴികൂട്ടങ്ങള് ഉണ്ടാക്കി കഴിഞ്ഞാല് ഇപ്പൊഴത്തെ പിന്മൊഴിയിലേക്ക് വ്യക്തിഗത ബ്ലൊഗര്മാരുടെ കമന്റ് നേരിട്ട് സ്വീകരിക്കില്ലെന്നും ഒരാലെങ്കിലുമുള്ള ഒരു ഗൂഗിള്/യാഹു/ ഗ്രൂപ്പിലൂടെ പിന്മൊഴിയില് കമന്റു വരുത്താമെന്നും മാര്ഗ്ഗ നിര്ദ്ദേശം നല്കിക്കൂടെ എന്ന് ആലോചിക്കുക. “

    ഇതും ആലോചിക്കാവുന്ന നല്ലൊരു ഐഡിയ ആണല്ലോ. ഇപ്പോഴത്തെ പിന്മൊഴിയെ തത്ക്കാലം പലവകയായിട്ട്‌ കൂട്ടണം. തന്റെ ബ്ലോഗ് ഏത്‌ വിഷയത്തില്‍ പെടും എന്നറിയാത്തവരാ‍ണ് ഭൂരിപക്ഷവും. അവര്‍ക്ക്‌ പലവക തന്നെയാവും ഏറ്റവും ചേര്‍ച്ചയുള്ള കൂട്ടം. എന്നാല്‍ എനിക്ക്‌ കവിതയെ പറ്റിയുള്ള ഡിസ്കഷനൊന്നും കേള്‍ക്കേണ്ടതില്ല എന്ന്‌ തീരുമാനിക്കാന്‍ ഈ സംവിധാനത്തില്‍ വകുപ്പില്ല. അതിനുള്ള ഉത്തരമാ‍ണ് ചിത്രകാരന്‍ പറഞ്ഞത്‌. ഞാന്‍ ചിത്രം മാറ്റിവരക്കാം. അതായത്‌ ഏത്‌ കൂട്ടത്തില് ചേരണം എന്ന്‌ അറിയാത്ത/താത്പര്യമില്ലാത്തയാള്‍ തന്റെ കമന്റുകള്‍ പലവകയിലേയ്ക്ക് വിടുന്നു. പിന്മൊഴി സബ്സ്ക്രൈബ് ചെയ്യുന്നു.

    ഇതിലെ ഏറ്റവും വലിയ കടമ്പ പലവിഷയങ്ങള്‍ക്കുമുള്ള പിന്മൊഴിക്കൂട്ടങ്ങള്‍ ഉണ്ടാവുക തന്നെയാണ്. ആരും അങ്ങനെ ഒരു സംരംഭം ചെയ്തുതുടങ്ങിയിട്ടില്ലാത്തത്‌ തന്നെ പ്രശ്നം.


    “3)സിബുവിന്റെ ഡയഗ്രം അനുസരിച്ച് ആള്ട്ട് മൊഴിക്കാണ് പ്രാധാന്യം ലഭിക്കുക. ഒന്നു നന്നായി ചിന്തിച്ചു നോക്കു. സമുദ്രത്തോളം പുഴ വരുമോ ? അഡല്റ്റ് ഒണ്ളിയായി ആള്റ്റ്മൊഴിയെ അകട്ടി നിര്ത്തുംബോള് ആള്ട്മൊഴി സബൂര്ണതയാണു കൈവരിക്കുക.
    “4)സദാചാരവും, മാന്യതയും അതാതു ബ്ലൊഗര്മാരുടെ ബാധ്യതയായി നിര്വചിക്കുന്നതല്ലെ നല്ലത്, ഗൂഗിള്/യാഹൂ/ /മാരുടെ നിബന്ധനകള്ക്കനുസരിച്ച് ആരും എന്തും എഴുതട്ടെ. അതു പിന്മൊഴിയുടെ ചുമതലയായി ഏറ്റെടുക്കേണ്ടതില്ലല്ലൊ.

    ഇവിടെ എനിക്ക്‌ അഭിപ്രായവ്യത്യാസമുണ്ട്‌. ഞാന്‍ നേരത്തേ പറഞ്ഞ പോലെ, മലയാളി ബ്ലോഗറുടെ ഡിഫാള്‍ട്ടായ കമന്റ് അഗ്രിഗേറ്ററാവണം പിന്മൊഴി. അതിനര്‍ഥം എല്ലാ കമന്റുകളും കിട്ടുന്ന സ്ഥലമാവണം അത്‌ എന്നല്ല. പകരം ഏറ്റവും യോജിച്ചത്‌ അതാവണം എന്നാണ്. ലോകത്തിലെ എല്ലാം അറിയാനായി നമ്മള്‍ യാഹൂവില്‍ കാണുന്ന മെയിലിംഗ് ലിസ്റ്റിലെല്ലാം സബ്സ്ക്രൈബ് ചെയ്യാറില്ലല്ലോ. നമുക്കു് യോജിച്ചതില്‍ മാത്രമല്ലേ ചേരാറുള്ളൂ. അതുപോലെ. ഇന്ന്‌ ഒരു സാധാരണ മലയാളി ബ്ലോഗര്‍ അഡള്‍ട്ട് ഓണ്‍ലി മെയിലുകള്‍ കിട്ടുന്നതിന് എതിരാണ്. അപ്പോള്‍ തീര്‍ച്ചയായും അത്‌ പിന്മൊഴിയിലെത്തേണ്ടതില്ല.

    പിന്നെ, ഓരോ കമന്റഗ്രിഗേറ്ററും എന്ത്‌ സബ്സ്ക്രൈബ് ചെയ്യണമെന്നത്‌ അവരുടെ ഇഷ്ടമാണ്‌. ഉദാഹരണത്തിന് പിന്മൊഴി ലിസ്റ്റില്‍ സബ്സ്ക്രൈബ് ചെയ്ത്‌ വേറേ ഒരാള്‍ക്ക്‌ വേറേ പിന്മൊഴി തുടങ്ങാം. ആള്‍ട്ട്മൊഴിക്ക്‌ വേണമെങ്കില്‍ പിന്മൊഴി സബ്സ്ക്രൈബ് ചെയ്യാതിരിക്കാം.


    “5)കുടുംബം,സംസ്കാരം,കൂട്ടായ്മ എന്നൊക്കെ പറയുന്നത് ഒരോ വ്യക്തിയും പല വലിപ്പത്തിലാണ് മനസ്സിലാക്കുക. അതുകൊണ്ടു തന്നെ ബൂലൊകത്തിന്റെ ബ്ലൊഗര്ക്ക് ആവശ്യമായ ഒരേയൊരു യോഗ്യത 'മലയാള സാക്ഷരത" എന്നു മാത്രമാക്കി നിര്വചിക്കുന്നത് നന്നായിരിക്കും. മലയാളം ഇംഗ്ലീഷില് എഴുതുന്നതുപോലും ബൂലൊകത്ത് മാനിക്കപ്പെടണം.

    അതാണല്ലോ ആള്‍ട്ട്മൊഴി.

    ReplyDelete
  6. ഇതിനെകുറിച്ച് യാതൊരു പിടിയുമില്ലാത്ത ആളാണ്, എങ്കിലും ഒരു സംശയം. ഇപ്പോഴുള്ളത് പോലെ പല വിഭാഗത്തിനും പല ബ്ലോഗുകള്‍ (എനിക്ക് തന്നെയുണ്ട് 4 എണ്ണം) എന്നത് പുതുതായി വന്ന ബ്ലോഗര്‍ ഫീച്ചര്‍ ആയ ‘ലേബല്‍‘ കൊടുക്കുന്നതിലൂടെ ഒരു ബ്ലോഗില്‍ തന്നെ പലവിഷയങ്ങള്‍ കൈകാര്യം ചെയ്യാം എന്ന സ്ഥിതി ആയല്ലോ. അപ്പോള്‍ ബ്ലോഗെഴുത്തുകാര്‍ അവരവരുടെ ബ്ലോഗ് പോസ്റ്റില്‍ ഓരോന്നിലും ലേബലുകള്‍ വിഷയമനുസരിച്ച് കൃത്യമായി ചെയ്യുകയാണെങ്കില്‍ അവ ഫില്‍ട്ടര്‍ ചെയ്ത് വിഷയാനുസൃതമായ കമന്‍റ്കൂട്ടങ്ങളിലേക്ക് ആ പ്രത്യേക പോസ്റ്റിന്‍റെ കമന്‍റുകളെ വിടാന്‍ വകുപ്പുണ്ടാക്കാന്‍ കഴിയുമോ..? എങ്കില്‍ നമുക്ക് ഒരേ ബ്ലോഗിലൂടെ തന്നെ വിഷയങ്ങളും കമന്‍റുകളും ഏകോപിപ്പിക്കാന്‍ സാധിക്കില്ലേ..?
    മണ്ടത്തര സംശയമാണെങ്കില്‍ വിട്ടുകളയണേ..
    qw_er_ty

    ReplyDelete
  7. അലിഫിന്റെ ഐഡിയ ഇപ്പോഴാണ് കണ്ടത്‌. വളരെ നല്ലൊരാശയം. പ്രാവര്‍ത്തികമായാല്‍ അഡ്മിനിസ്റ്റ്രേഷന്‍ ആവശ്യമില്ലാതെ തന്നെ മിക്കതും ചെയ്യാം. ഇന്നത്തെ അവസ്ഥയില്‍ ഞാന്‍ കാണുന്ന പ്രശ്നങ്ങള്‍:

    1. എല്ലാവരും ഇടുന്ന ടാഗുകളില്‍ ചിലതെങ്കിലും സ്റ്റാന്റേഡ് ആക്കേണ്ടതുണ്ട്‌.
    2. ലേബല്‍ പ്രൊവിഷനുള്ള ബ്ലോഗിംഗ് സോഫ്റ്റ്വെയറല്ല പലരും ഉപയോഗിക്കുന്നത്‌. ഉദാഹരണത്തിന് പഴയബ്ലോഗര്‍. (പുതിയ ബ്ലോഗറിന് അതിന്റേതായ പ്രശ്നങ്ങളുണ്ട്‌)
    3. ഇതില്‍ ബ്ലോഗ് അഗ്രിഗേറ്ററും കമന്റ് അഗ്രിഗേറ്ററും ഇന്നത്തേതിനേക്കാള്‍ ഒരുമിച്ച്‌ പ്രവര്‍ത്തിക്കാനുണ്ട്‌. അതിനാല്‍ കോഡ് അല്‍പ്പം എഴുതിയാലേ കാര്യം നടക്കൂ.

    ഇത്രയും നടന്നുകിട്ടിയാല്‍ ഇതൊരടിപൊളി ഐഡിയ ആണ്. സംശയമില്ല.

    ReplyDelete