2007-12-18

ന്റപുരാണം

ന്റ എന്നതിന്റെ എഴുത്തുരൂപം പണ്ടുകാലങ്ങളില്‍ അച്ചടിച്ചിരുന്നത്‌ എങ്ങനെയൊക്കെ ആയിരുന്നു എന്ന്‌ നോക്കുക:

18-ആം നൂറ്റാണ് : ന്‍‌ററ
19-ആം നൂറ്റാണ്ട്, 1970 വരെ: ന്‍‌റ
1970-ന് ശേഷം‍: ന്റ-യും ന്‍‌റ-യും ഇടകലര്‍ന്ന്‌

1970 മുമ്പ് അച്ചടിച്ചതും ‘ന്റ‘ എന്നെഴുതിയിട്ടുമുള്ളതായ ഒരു പുസ്തകം ഇതുവരെ ഞാന്‍ കണ്ടിട്ടില്ല. ആരുടെയെങ്കിലും കയ്യിലുണ്ടെങ്കില്‍ ഒരു ഫോട്ടോയോ സ്കാനോ അയച്ചാല്‍ സന്തോഷം.


വര്‍ഷം 1772
വര്‍ഷം 1868

ലിങ്ക്

വര്‍ഷം 1920


വര്‍ഷം 1972


വര്‍ഷം 1984

വാക്കുകളില്‍ പ്രത്യയങ്ങള്‍ ചേരുന്ന നിയമങ്ങള്‍

വാ‍ക്കവസാനിക്കുന്നത്‌ താഴെ പറയുന്ന രീതിയിലായാല്‍ ‘ഉടെ’ അല്ലെങ്കില്‍ ‘ന്റെ’ ചേര്‍ക്കുന്ന വിധം:
വാക്കവസാനിക്കുന്നത്‌
‘ഉടെ’ അല്ലെങ്കില്‍ ‘ന്റെ’ ചേര്‍ക്കുന്നത്
അ, ഇ, എ, ഒ +യുടെ
+വിന്റെ
്, ചില്ല് +ഇന്റെ
ദീര്‍ഘസ്വരം + ം+മിന്റെ
ഹ്രസ്വസ്വരം + ം-ം +ത്തിന്റെ


എക്സപ്ഷനുകള്‍:
അവള്‍
അവളുടെ
അവര്‍
അവരുടെ

(ഏത്‌ ഭാഷയിലും എക്സപ്ഷനുകള്‍ ഉണ്ടാവുക സര്‍വ്വ സാധാരണമായ വാക്കുകളിലാണ് എന്നതിനാല്‍ ഇവ സ്വാഭാവികമാണെന്ന്‌ പറയാം)


ഈ നിയമങ്ങളെ മെച്ചപ്പെടുത്താനുള്ള വഴികളും തെറ്റുകളും ചൂണ്ടിക്കാണിച്ചാല്‍ സന്തോഷം.