2006-08-24

ഇമെയില്‍ പ്രളയം

ലക്ഷ്യം

ഒരു ദിവസം ഏകദേശം 30-40 ബ്ലോഗുകളും 700-900 കമന്റ്‌ ഇമെയിലുകളും ഉണ്ടാവുന്നുണ്ട്‌. ഇതൊക്കെ വായിച്ച്‌ തീര്‍ക്കാനാവുന്നത്‌ ആര്‍ക്കാണാവോ?! ഞാനും ഉമേഷും അടക്കം പലരും ചെയ്യുന്ന കാര്യം, സ്വന്തം പേരും ഇഷ്ടപ്പെട്ട വിഷയവും വച്ച്‌ (എന്റെ കാര്യത്തില്‍ വരമൊഴി, മൊഴി..) ഫില്‍റ്റര്‍ ഇട്ടിട്ടാണ്‌. അത്‌ വച്ചാല്‍ കാര്യങ്ങള്‍ അണ്ടര്‍ കണ്ട്രോളാവും. എന്നാല്‍ ചില ചര്‍ച്ചകള്‍ ശ്രദ്ധിക്കണമെങ്കില്‍ ബ്ലോഗില്‍ ചെന്ന്‌ ഇടക്കിടെ ക്ലിക്ക്‌ ചെയ്യുകയല്ലാതെ വഴിയില്ല.

ഇതിന്‌ കുറച്ചുകൂടി നല്ലൊരു പോംവഴി എന്താണെന്നാണ്‌ ആലോചിക്കുന്നത്‌. ആഗ്രഹം നമുക്കിഷ്ടപ്പെടുന്ന ബ്ലോഗുകളിലെ ചര്‍ച്ചകളില്‍ വരുന്ന കമന്റുകള്‍ ഇമെയില്‍ ആയി കിട്ടാന്‍ എന്തു ചെയ്യണം.

ഒരു വഴി

വേഡ്‌പ്രസ്സില്‍ ഇതിന്‌ സംവിധാനമുണ്ട്‌. നമുക്ക്‌ വാച്ച്‌ ചെയ്യേണ്ട പോസ്റ്റിനു താഴെ ഇമെയില്‍ ഐഡി കൊടുത്താല്‍ മതി.

ബ്ലോഗറിലും മറ്റും ഇതിനൊരു വഴിയും കാണുന്നില്ല. അതുകൊണ്ട്‌ അതുപോലൊന്ന്‌ നമുക്കുണ്ടാക്കുകയേ നിര്‍വൃത്തിയുള്ളൂ.

എന്റെ ഒരു സജഷന്‍ ഇതാണ്‌: വായനക്കാരന്‍ ഒരു വെബ്‌ പേജ്‌ ഉണ്ടാക്കണം. ആ പേജില്‍ ശ്രദ്ധിക്കേണ്ട ബ്ലോഗിന്റെ അഡ്രസുകള്‍ കൊടുക്കണം. ശ്രദ്ധിക്കേണ്ട വാക്കുകളും ബ്ലോഗര്‍മാരുടെ പേരുകളും കൂടെ ആവാം. ഇത്തരം പേജിനെ വാച്ച്‌ ലിസ്റ്റ്‌ എന്ന്‌ വിളിക്കട്ടെ.

ഈ വാച്ച്‌ ലിസ്റ്റിനെ ഈ സര്‍വീസ്‌ തരുന്ന സെര്‍വറില്‍ (തല്‍കാലം തനിമലയാളം) ഇമെയില്‍ ഐഡിയോടുകൂടി റജിസ്റ്റര്‍ ചെയ്യണം.

ഇനി ഓരോ കമന്റ്‌ വരുമ്പോഴും ആര്‍ക്കെങ്കിലും വേണമോ എന്ന്‌ നോക്കി തനിമലയാളം അവര്‍ക്കയച്ചു കൊടുക്കുന്നു.

വാച്ച്‌ ലിസ്റ്റ്‌ എളുപ്പത്തില്‍ ഉണ്ടാക്കാന്‍

ഗൂഗിളിന്റെ നോട്ട്ബുക്ക്‌ എന്നൊരു പ്ലഗ്ഗിന്‍ ഉണ്ട്‌. അതില്‍ നമുക്കിഷ്ടപ്പെട്ട പേജുകള്‍ ബുക്ക്മാര്‍ക്ക്‌ ചെയ്യാന്‍ വളരെ എളുപ്പമാണ്‌. ഈ ബുക്ക്മാര്‍ക്ക്‌ മുഴുവന്‍ ഒരു പബ്ലിക്കോ പ്രൈവറ്റോ ആയ പേജായി കിട്ടുകയും ചെയ്യും. ഇത്തരം പല പേജുകള്‍ ഗൂഗിള്‍ നോട്ടുബുക്ക്‌ വച്ചുണ്ടാക്കാം. അതിലൊന്നാവാം ഈ വാച്ച്‌ ലിസ്റ്റ്‌. അതില്‍ നിന്നും ഒരെന്റ്രി ഡിലീറ്റ്‌ ചെയ്യലും വളരെ എളുപ്പം.

തനിമലയാളത്തിന്‌, റെജിസ്റ്റര്‍ ചെയ്ത നോട്ടുബുക്ക് പേജുകള്‍ ഇടയ്ക്കിടെ വന്നു നോക്കി അപ്ഡേറ്റ്‌ ചെയ്യാം. അല്ലെങ്കില്‍ വായനക്കാരന്‌ ലിസ്റ്റ്‌ അപ്ഡേറ്റഡായി എന്ന് തനിമലയാളത്തിനെ ഒരു ക്ലിക്ക്‌ വച്ചറിയിക്കുകയുമാവാം.

എന്തായാലും ഈ ഈമെയില്‍ പ്രളയത്തെയൊതുക്കാന്‍ വഴിയെന്തെന്ന്‌ ആലോചിക്കൂ എല്ലാവരും. പിന്നെ, പോര്‍ട്ടല്‌ വേണം. നിര്‍ബന്ധമായും. ഇപ്പോഴേ വൈകി.

15 comments:

 1. ഞാനൊരു പബ്ലിക്‌ നോട്ടുബുക്കുണ്ടാക്കി അതില്‍ എന്തുചെയ്യണമെന്നറിയില്ല. അതിനാല്‍ കാത്തിരിക്കുന്നു നിങളില്‍ പലരും ചെയ്യുമ്പോലെ ചെയ്യുവാന്‍.
  എന്റെ നോട്ട്‌ബുക്ക്‌

  ReplyDelete
 2. Cibu,
  Have you tried using http://co.mments.com/ for tracking comments/pages?

  Paul

  ReplyDelete
 3. പോളേ http://co.mments.com ഉഗ്രനായിട്ടുണ്ടല്ലോ, വെബ് 2 ന്നൊക്കെ പറഞ്ഞാല്‍ ഇത്രയും കരുതിയില്ല :)

  ReplyDelete
 4. പെരിങ്ങോടനൊക്കെ ഇത് അറിയാമെന്നായിരുന്നു ഞാന്‍ വിചാരിച്ചിരുന്നത്. ഇതൊരു നല്ല ഫില്‍റ്ററായും ഉപയോഗിക്കാം.

  My public page is here: http://co.mments.com/people/mkpaul

  കോകമന്റിന്റെ ഫീഡ് വച്ച് ഒരു അഗ്രഗേറ്ററും ഉണ്ടാക്കാം

  :-)

  പോള്‍

  ReplyDelete
 5. സിബു സാറിന്‌ എന്നെ ഓര്‍മ്മയുണ്ടാവുമെന്ന്‌ കരുതുന്നു. വരമൊഴി ഓണ്‍ലൈന്‍ എഡിറ്റര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സഹായം ചോദിച്ച്‌ രണ്ട്‌ മൂന്ന്‌ പ്രാവശ്യം യാഹൂ ഗ്രൂപ്പില്‍ വന്നിട്ടുണ്ടായിരുന്നു. സമയം കിട്ടുമ്പോഴൊക്കെ മലയാളം ബ്ലോഗുകളിലൂടെയും കടന്നു പോകാറുണ്ട്‌. ചില അഭിപ്രായങ്ങള്‍ എവിടെയെങ്കിലും പറയണമെന്ന്‌ പലപ്പോഴും തോന്നിയിട്ടുണ്ട്‌. അത്‌ ചിലപ്പോള്‍ അവിവേകമാകാനും മതി.

  പിന്മൊഴികളും തനിമലയാളവുമൊക്കെ സ്വന്തം സെര്‍വറുകളിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌ എന്നാണ്‌ ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്‌. അങ്ങിനെയെങ്കില്‍ വൈക്കിപീഡിയ പോലെ സ്വതന്ത്ര രൂപത്തില്‍ മലയാളം ബ്ലോഗുകളെയും സ്വന്തം സെര്‍വെറുകളിലേക്ക്‌ പറിച്ചു നടാന്‍ കഴിഞ്ഞാല്‍, ഇപ്പോള്‍ അനുഭവിക്കുന്ന കാറ്റഗറൈസേഷന്‍ പോലുള്ള ഒരുപാട്‌ പ്രശ്നങ്ങള്‍ക്ക്‌ ഇതിലൂടെ പരിഹാരം കാണാനാവുമെന്നാണ്‌ എനിക്കു തോന്നുന്നത്‌. വേഡ്‌പ്രസ്സ്‌ പോലുള്ള സ്വതന്ത്ര സോഫ്റ്റുവെയറുകളും അവയുടെ പ്ലഗ്ഗിനുകളുമെല്ലാം ചേര്‍ത്ത്‌ നൂതന സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്യാം. എവിടെയോ അഭിപ്രായപ്പെട്ടതുപോലെ phpBB യോ മറ്റോ ഉപയോഗിച്ചുള്ള ഒരു പൊതു വേദിയും വളരേ ഉപകാരപ്രദമായിരിക്കും എന്നും തോന്നുന്നു.

  ഒരു സുപ്രഭാതത്തില്‍ ഗൂഗ്‌ളും, എം.എസ്‌.എന്നും, യാഹുവുമൊക്കെ ഒന്നായിത്തീര്‍ന്ന്‌ ഇപ്പൊഴുള്ള ഈ ആനുകൂല്യങ്ങളെല്ലാം വെട്ടിക്കുറച്ചാലുണ്ടാവുന്ന പ്രത്യാഘാതങ്ങളായിരിക്കാം ഒരു പക്ഷെ എന്റെ ഈ അഭിപ്രായങ്ങള്‍ക്കു പിന്നില്‍.

  ഈ മഹാ സംരംഭത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും ഭാവുകങ്ങള്‍ നേരുന്നു.

  യാസിര്‍

  ReplyDelete
 6. ഗൂഗിളും യാഹൂവും ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കുന്നതിലും എനിക്ക്‌ പേടി, ഇത്‌ കോഡ് ചെയ്യാനിക്കുന്നവര്‍ക്ക്‌ താത്പര്യം പോകുന്നതും, ജോലിത്തിരക്കാവുന്നതും, പെണ്ണുകെട്ടുന്നതും, കുട്ടികളുണ്ടാവുന്നതും ഒക്കെയാണ്‍.

  പിന്നെ, ഞാന്‍ പോസ്റ്റില്‍ പറഞ്ഞതൊക്കെയും മറന്നേക്കൂ. എല്ലാം ആമ്പിള്ളേര്‍ നേരത്തേ ചെയ്തു. ഹാവൂ ഒരു പണി കുറഞ്ഞുകിട്ടിയല്ലോ. co.mments.com വഴിതന്നെ പോകൂ.

  ReplyDelete
 7. എന്തു ചെയ്യാം സിബൂ, ഇത്തരക്കാര്‍ക്കും ജീവിക്കണ്ടേ?

  ReplyDelete
 8. coComment.com എന്നൊരെണ്ണം കൂടിയുണ്ട്.ഇതിനൊരു firefox extensionനും ഉണ്ട്.

  ReplyDelete
 9. പോള്‍, http://co.mments.com എങ്ങനെയാണ്‌ കമന്റുകള്‍ track ചെയ്യുന്നത്‌? ഞാന്‍ നോക്കിയപ്പോള്‍ ബ്ലോഗ്ഗറില്‍ പോസ്റ്റിനു മാത്രമേ feed കണ്ടുള്ളൂ, കമന്റുകള്‍ക്ക്‌ ബ്ലോഗര്‍ 3 ല്‍ ഫീഡുണ്ട്‌, പക്ഷേ അതിപ്പോഴും ബീറ്റയാണ്‌. wordpressല്‍ രണ്ടുമുണ്ട്‌, പക്ഷേ മിക്കവാറും എല്ലാവരും ബ്ലൊഗറാണുപയോഗിക്കുന്നത്‌. സഹായിക്കമോ?

  ReplyDelete
 10. സുര, coComment.com -നെക്കാള്‍ നല്ലത് http://co.mments.com ആണെന്ന് എനിക്കു തോന്നുന്നു.

  ചന്ദ്ര, കമന്റ് ട്രാക്ക് ചെയ്യുന്നത് ഫീഡ് വഴിയല്ല. അതുകൊണ്ട് കമന്റ് ഫീഡ് വേണമെന്നില്ല. Similar to del.icio.us they have a bookmarklet for firefox. Check it out here:
  http://co.mments.com/account/tools

  എവൂ, അതു കറക്ട്!!!!

  പോള്‍

  ReplyDelete
 11. നന്ദി പോള്‍. എന്റെ ബുക്മാര്‍ക്‌ നഷ്ടപ്പെട്ടിരുന്നു. അതുകൊണ്ടാണ്‌ മറുപടി വൈകിയത്‌. ക്ഷമിക്കണം.

  ReplyDelete
 12. സിബു ചേട്ടാ.. ഒരു ഓഫ് ടോക്ക് ഞാന്‍ ഒരു പ്രത്യേക സഹായം എന്നും പറഞ്ഞ് ബൂലോഗ ക്ലബില്‍ ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്. ബൂലോഗത്തിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന സിബു ചേട്ടന് ഈ വിഷയത്തില്‍ എന്നെ സഹായിക്കാന്‍ കഴിയുമെന്ന് വിചാരിക്കുന്നു. ദയവായി വായിച്ചു നോക്കിയിട്ടു വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുമല്ലോ

  ReplyDelete
 13. സിബു ചേട്ടാ... ഞാന്‍ ഒരു പാവം ജേര്ണലിസ്റ്റ് ആണ്. കംപ്യൂട്ടറില്‍ ചെറിയ കാര്യങ്ങള്‍ ചെയ്യഅന്‍ അറിയാം എന്നതില്‍ കവിഞ്ഞ് കൂടുതല്‍ ഒന്നും അറിയില്ല. ഈ ഇളമൊഴി, മോഡിഫൈ ചെയ്യുന്നതില്‍ അതിന്റെ പ്രെമോട്ടര്മാരോട് അനുവാദം വാങ്ങേണ്ടേ. നമ്മുടെ ശ്രീജിത്തിന് ഈ കാര്യത്തില്‍ എന്നെ സഹായിക്കാന്‍ കഴിയുമോ സിബു ചേട്ടാ... അല്ലെങ്കില്‍ ഇളമൊഴിയുടെ പ്രെമോട്ടറെ തന്നെ സമീപിച്ചാലോ...

  ReplyDelete