പലതരം എഡിറ്റിംഗ് രീതികളുള്ളതില്‍ ഒരു രീതിയാണ് digg.com ന്റേത്.
എഡിറ്റര് എന്നത് എപ്പോഴും ഒരു പ്രത്യേക(specific) വായനാരീതിയെ പ്രതിനിധീകരിക്കും. നൂറ് കൃതികളുണ്ടെങ്കിലും അയാള്ക്ക് അതിലെ പത്തില് താഴെയുള്ളതിനെ മാത്രമേ പോര്ട്ടലില് ചേര്ക്കാനാവൂ. അതായത് അയാള്ക്ക് തിരഞ്ഞെടുപ്പ് നടത്തേണ്ടി വരും. അത് അയാളുടെ കാവ്യാനുശീലനത്തെ ആശ്രയിച്ചിരിക്കുകയും ചെയ്യും.
digg.com പരിപാടിയും ഒരു തരം തിരഞ്ഞെടുപ്പാണ്. അത് എല്ലാ തരം വായനാരീതികളേയും പ്രതിനിധീകരിക്കില്ല. ഒരു ഉദാഹരണം ശ്രദ്ധിക്കൂ:
കേരളത്തിലെ 100 പേരില് 90 പേര് മനോരമ ആഴ്ചപതിപ്പ് വായിക്കുന്നവരും 10 പേര് മാതൃഭൂമി വായിക്കുന്നവരും ആണെന്ന് വയ്ക്കുക. എങ്കില് digg.com തിരഞ്ഞെടുപ്പില് എന്നും ജയിക്കുന്നത് മനോരമയായിരിക്കും. മാതൃഭൂമിയെ ഇഷ്ടപ്പെടുന്നവര്ക്ക് digg.com-മോഡല് കൊണ്ടൊരുപകാരവും ഇല്ല. ഒരു ഭൂരിപക്ഷ വായനാരീതിയെ മാത്രമേ digg.com സാറ്റിസ്ഫൈ ചെയ്യുന്നുള്ളൂ എന്നര്ഥം.
മലയാളികളെ പറ്റിയുള്ള എന്റെ വ്യക്തിപരമായ പരാതികളില് മുഖ്യമായത് അവരുടെ അതിരുകടന്ന homogeneity ആണ്. അതുകൊണ്ട് തന്നെ, ഈ ആവരേജിങ്ങിനോട് എനിക്ക് യോജിക്കാനാവുന്നില്ല.
ഇതിനെന്ത് പ്രതിവിധി എന്നചിന്ത ഇവിടെയുണ്ട്(section 4).
ഇതൊന്ന് ഇമ്പ്ലിമെന്റ് ചെയ്യാനുള്ള ‘കടി‘ കുറച്ചുനാളായി തുടങ്ങിയിട്ട്. ഡിസൈന്‍ ഒരു തരി ചെയ്തുവച്ചു. ഇനി ആരെങ്കിലും ഇതൊന്ന് ഇമ്പ്ലിമെന്റ് ചെയ്തെങ്കില്‍ ;)
സിബു ഡിഗ്.കോം -നെ മനോരമ/മാതൃഭൂമിയായി വിശകലനം ചെയ്തതു തെറ്റായ രീതിയിലാണു്. ഗൂഗിള്‍ പുതിയ ഒരു സെര്‍വീസ് തുടങ്ങി, മൈക്രോസോഫ്റ്റ് ഒരു പുതിയ സെര്‍വീസ് തുടങ്ങി എന്ന നിലയിലാണു് ഡിഗ്ഗിലെ വാര്‍ത്തകള്‍. ഗൂഗിള്‍ ഒരു അലമ്പ് സര്‍വീസ് ആണു തുടങ്ങിയതെങ്കില്‍ ഡിഗ്ഗില്‍ കൂടുതല്‍ പോയന്റുകള്‍ വീഴില്ല, മൈക്രോസോഫ്റ്റ് നല്ല ഒരു സര്‍വീസ് ആണു തുടങ്ങിയതെങ്കില്‍ കൂടുതല്‍ പോയന്റുകള്‍ വരും. ഇതില്‍ മനോരമ/മാതൃഭൂമി ലോജിക് എങ്ങിനെ അപ്ലൈയാകും? നല്ല contents (ഡിഗ്ഗിന്റെ കാര്യത്തില്‍ നല്ല ന്യൂസ്) കൂടുതല്‍ റേറ്റ് ചെയ്യപ്പെടുന്നു.
ReplyDeleteഎന്താണ് ‘നല്ല’ എന്നതിലാണ് ബ്രഹ്മാണ്ഡം മുഴുവന്‍ അടങ്ങിയിരിക്കുന്നത് പെരിങ്ങോടരേ. മാതൃഭൂമിയും മനോരമയും എല്ലാവരും ‘നല്ല’ കാര്യങ്ങള്‍ തന്നെയാണ് അവരുടെ സൈറ്റിലിടുന്നത്. എന്താണ് digg.com-ന്റെ ‘നല്ല’ എന്നതാണ് ചോദ്യം. അതൊരാവരേജാണ്. ക്രിയേറ്റിവ് റൈറ്റിങ്ങിന്റെ കാര്യത്തില്‍ ആവരേജിങ്ങിന് വലിയ പ്രസക്തിയില്ല; അത് ഒരു മനോരമയെയാണ് ഉണ്ടാക്കുക എന്നാണ് ഞാന്‍ പറഞ്ഞത്. അതുകൊണ്ട് ന്യൂനപക്ഷവായനയ്ക്ക് digg.com പോംവഴിയല്ല.
ReplyDeleteകമ്യൂണിറ്റിക്ക് താല്പര്യമുള്ള ന്യൂസ്. ഗൂഗിളിനെ എല്ലാവരും ഇഷ്ടപ്പെടുന്നു (സിബു മനോരമ എല്ലാവരും വായിക്കുന്നു എന്നു പറഞ്ഞതു പോലെ) എന്നാല്‍ ഗൂഗിള്‍ കൊള്ളാത്ത ഒരു സെര്‍വീസ് തുടങ്ങിയതിന്റെ ന്യൂസ് കൂടുതല്‍ ഡിഗ് നേടണം എന്നുണ്ടോ? മൈക്രോസോഫ്റ്റിനെ എല്ലാവരും വെറുക്കുന്നു, പക്ഷെ അവരൊരു നല്ല സര്‍വീസ് തുടങ്ങിയതിന്റെ ന്യൂസ് ഡിഗ്ഗില്‍ പോപ്പുലര്‍ ആയിരിക്കും. മനോരമയും മാതൃഭൂമിയും പോലെയല്ല കാര്യങ്ങള്‍ എന്നര്‍ത്ഥം. ആരെഴുതി/ആരെക്കുറിച്ചെഴുതി എന്നല്ല മാനദണ്ഡം, ഇഷ്ടങ്ങളിലെ democracy യ്ക്കാണു ഡിഗ്ഗില്‍ പ്രാധാന്യം ;) തീര്‍ച്ചയായും അതില്‍ ദോഷങ്ങളുണ്ടു്, പക്ഷെ ഉള്ളതില്‍ നല്ലതാണു ആ സിസ്റ്റം എന്നു തോന്നുന്നു. അല്ലെങ്കില്‍ ഒന്നും ഇല്ലാതിരിക്കുന്നതിനേക്കാള്‍ നല്ലതാണു് അതെന്നു കരുതുന്നു.
ReplyDelete“ഒന്നും ഇല്ലാതിരിക്കുന്നതിനേക്കാള്‍ നല്ലതാണു് അതെന്നു കരുതുന്നു.“.. മാത്രം സമ്മതിക്കുന്നു ;)
ReplyDeleteHello Cibu Namaskaram
ReplyDeletePandu varamozhi sourceforgenet il undayirunna kalathu nammal chila kuthi kurippukal okke nadathiyirunnu.Ente laptopil njan varamozhi install cheythittundu.Athil chila kasarthukal okke cheyyunnundenkilum ee blogg il athu enganeyanu use cheyyuka ennu ariyunnilla..
please let me know how to use that in blog
regards
Promod
ഇന്നത്തെ മാതൃഭൂമി വാരാന്ത പതിപ്പില്‍ ബൂലോഗിങ്ങിനെ കുറിച്ച് ഒരു മുഴുവന്‍ പേജ് ലേഖനം ഉണ്ട്..
ReplyDeleteഇവിടെ എഴുതുന്ന നിരവധി ആളുകളുടെ പേരുകള്‍ അതില്‍ പരാമര്‍ശിച്ചിട്ടുണ്ട്
ഇന്നത്തെ മാതൃഭൂമി വാരാന്ത പതിപ്പില്‍ ബൂലോഗിങ്ങിനെ കുറിച്ച് ഒരു മുഴുവന്‍ പേജ് ലേഖനം ഉണ്ട്..ഇവിടെ എഴുതുന്ന നിരവധി ആളുകളുടെ പേരുകള്‍ അതില്‍ പരാമര്‍ശിച്ചിട്ടുണ്ട്
ReplyDeleteതഥാഗതന്‍ you are too early for the next day
കരീം മാഷെ
ReplyDeleteഞാന്‍ ബാംഗളൂര്‍ ആണ് ജീവിക്കുന്നത്. ഇവിടെ മാതൃഭൂമി പത്രം രാവിലെ തന്നെ കിട്ടും. ഞാന്‍ ഇന്നലെ ഇതു പോസ്റ്റ് ചെയ്തത് സന്ധ്യക്കാണ്
ഇനി വേറെ ഒരു വാര്‍ത്ത
ഇന്നത്തെ (21-08-2006) മാതൃഭൂമി പത്രത്തിലെ കാര്‍ട്ടൂണ്‍ പരമ്പര,മലയാള ബ്ലൂഗിങ്ങിനെ അടിസ്ഥാനമാക്കിയുള്ളതാണ്
തഥാഗതാ ആ കാര്‍ട്ടൂണൊന്നു കാണുവാന്‍ എന്താ മാര്‍ഗ്ഗം?
ReplyDeleteഇതാ ഇവിടുണ്ട് പെരിങ്ങോടരേ.
ReplyDeleteഅതു കൊള്ളാമല്ലോ വക്കാരി. ചാറ്റിങ്ങിനപ്പുറം നെറ്റ് സമൂഹങ്ങളുണ്ടെന്നും അത്തരത്തിലൊന്നു മലയാളത്തെ സ്നേഹിക്കുന്ന സമൂഹമാണെന്നും മാതൃഭൂമിയെങ്കിലും മനസ്സിലാക്കുന്നുവല്ലോ. നല്ലതു്.
ReplyDeleteറേറ്റിങ് വയനക്കാരനുകൂടി വിട്ടു കൊടുത്തു കൂടെ? Something like http://findory.com/company/
ReplyDelete