2006-06-19

മനോരമ ലേഖനത്തിനു ശേഷം...

നാളത്തെ ബൂലോഗം എങ്ങനെയായിരിക്കണമെന്ന്‌ ഒന്ന്‌ സ്വപ്നം കണ്ടാലോ. അതേ.. ബ്ലോഗുകള്‍ കാറ്റഗറൈസ്‌ ചെയ്യുന്നതിനെ പറ്റി തന്നെയാണ്‌ ഞാന്‍ പറഞ്ഞു വരുന്നത്‌ :)

ബാക്ക്‌ ലിങ്കുകളുപയോഗിച്ച്‌ തരംതിരിക്കുന്ന പരിപാടി ഗൂഗിള്‍ വടിയാക്കിയത്‌ ഓര്‍മയുണ്ടല്ലോ... കുറച്ചുകൂടി ബുദ്ധിമുട്ടി അത്തരം വേറൊന്ന്‌ ഉണ്ടാക്കുന്നതിനെ പറ്റിയാണ്‌ ആലോചന. ലക്ഷ്യങ്ങള്‍ ഇതൊക്കെയാണ്‌:

1. ബ്ലോഗുകള്‍ തരംതിരിക്കണം. (എന്നാല്‍ മാര്‍ക്കിടേണ്ട കാര്യമില്ല)
2. ഏതു വിഭാഗത്തില്‍ ഒരു ബ്ലോഗറുടെ ബ്ലോഗ്‌ വരണം എന്ന്‌ തീരുമാനിക്കനുള്ള സ്വാതന്ത്ര്യം ആ ബ്ലോഗര്‍ക്കുണ്ടാവണം
3. എന്നാല്‍ ആ വിഭാഗത്തില്‍ ആ ബ്ലോഗ്‌ ഉണ്ടാവണോ എന്ന്‌ തീരുമാനിക്കാന്‍ കാറ്റഗറി മെയിന്റെയിന്‍ ചെയ്യുന്നവര്‍ക്ക്‌ അധികാരം ഉണ്ടാവണം
4. സംഗതി മൊത്തത്തില്‍ എളുപ്പമാവണം.

ഒരു നിര്‍ദ്ദേശം ഇതാണ്‌:

പഴയതുപോലെ, ബ്ലോഗിന്റെ താഴെ വിഭാഗം ഏതാണെന്ന്‌ കാണിച്ച്‌ ഒരു ലിങ്ക്‌ ബ്ലോഗ്‌ എഴുതുന്ന ആള്‍ കൊടുക്കണം.

ഉദാഹരണം:
ബ്ലോഗ്‌ വിഭാഗം: കഥകള്‍: നര്‍മ്മം
ബ്ലോഗ്‌ വിഭാഗം: അനുഭവം: നൊസ്റ്റാള്‍ജിയ

ഒന്നിലധികം വിഭാഗത്തില്‍ ഒരു ബ്ലോഗ്‌ വന്നാലും കുഴപ്പമില്ല. എന്നാല്‍, അത്‌ 10-20 ഒക്കെ ആയാല്‍ അതിനെ സ്പാം എന്നു വിളിക്കാം.

ഇനി, ഓരോ വിഭാഗത്തിനും ഒരു വിക്കി പേജുണ്ടാവണം - വിക്കിപീഡിയ അല്ല; thanimalayalam.org-ലോ മറ്റോ ഹോസ്റ്റ്‌ ചെയ്തിരിക്കുന്നൊരു വിക്കി. ഒരു സ്ക്രിപ്റ്റ്‌ , ദിവസത്തില്‍ ഒരു തവണയോ മറ്റോ ഓരോ വിഭാഗത്തിന്റെ പേരും ഗൂഗിളില്‍ ബ്ലോഗ്‌ സെര്‍ച്ച്‌ ചെയ്ത്‌ അതില്‍ വന്നവയെ അതാതിന്റെ വിക്കിയില്‍ പോസ്റ്റ്‌ ചെയ്യണം. വിക്കിയിലാവുമ്പോള്‍ തെറ്റായി കൊടുത്ത ഒരു ബ്ലോ‍ഗ്‌ എന്റ്രി ഡിലീറ്റ്‌ ചെയ്യാന്‍ വായനക്കാരനാവും.

ഇതു ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്‌. കാറ്റഗറി പേരുകള്‍ ഒരിക്കല്‍ തീരുമാനിച്ചാല്‍ പിന്നെ മാറ്റുന്നത്‌ ബുദ്ധിയല്ല. അതുകൊണ്ട്‌ അത്‌ ശ്രദ്ധാപൂര്‍വം സമയമെടുത്ത്‌ ചെയ്യേണ്ട കാര്യമാണ്‌. അതായത്‌ മലയാളം ബ്ലോഗ്‌ വിഭാഗങ്ങളുടെ പേരുകള്‍ക്ക്‌ യുണീകോഡു പോലെ ഒരു ഏകീകൃത വ്യവസ്ഥ ഉണ്ടാവണം. അതിന്റെ ഇമ്പ്ലിമെന്റേഷന്‍ പലര്‍ക്കും, പലരീതിയില്‍, സ്ക്രിപ്റ്റ്‌ വച്ചോ, മറ്റേതെങ്കിലും രീതിയിലോ ഒക്കെ ആവാം.




കൊടകരപുരാണം പി.ഡി.എഫ്‌. ആക്കിയവര്‍ കാണിച്ചുതന്നത്‌ ഇതുവരെ നമ്മള്‍ പയറ്റി നോക്കാത്ത പുതിയ രീതിയാണ്‌. അവര്‍ ചെയ്ത തെറ്റ്‌ അതെഴുതിയ ആളെ പറ്റിയുള്ള വിവരങ്ങള്‍ കൊടുക്കാഞ്ഞതാണ്‌. അതുകൂടി വച്ച്‌ നമുക്കു തന്നെ ഇങ്ങനെ ബ്ലോഗ്‌ പി.ഡി.എഫ്‌. മാഗസിനുകള്‍ ഉണ്ടാക്കിയാലെന്താ? ഒരു ഉദാഹരണം ഇതാ. (original as .doc)




കാര്യങ്ങള്‍ ഇത്രയായ സ്ഥിതിക്ക്‌, വിക്കി മത്സരത്തേ പറ്റിയും ആലോചിക്കേണ്ടതുണ്ട്‌. വാഗ്ദാനം ചെയ്ത പൈസ എന്റെ കയ്യില്‍ ഇപ്പോഴും ഉണ്ടെങ്കിലും, അത്‌ നടത്താനുള്ള സമയവും എനര്‍ജിയും ഇല്ല. സംഗതി വിജയിക്കും എന്നൊരു തോന്നലുണ്ടായി വരുന്നുണ്ടെങ്കില്‍, പരിചയക്കാര്‍ ആരെങ്കിലും ഇതു നടത്താനായി മുന്നോട്ടു വരുമോ? വായനശാല സുനിലിനെ പ്രത്യേകം ഓര്‍ക്കുന്നു :)

9 comments:

  1. ദൈവമേ....
    :-))

    സിബൂജീ നന്ദി നന്ദി നന്ദി...

    ഞാന്‍ സിബു‌ജിയെ കെട്ടിപ്പിടിച്ച് പൊക്കി ഒന്നു വട്ടം കറക്കി നിലത്ത് വച്ചതായി സങ്കല്‍പ്പിച്ചോളൂ..
    അത്രക്കും സന്തോഷം...ഇത്രയും ബുദ്ധിമുട്ടിയതില്‍...

    എന്റെ കൊച്ചു വിശേഷങ്ങള്‍ക്ക് നല്‍കുന്ന ഈ പ്രോത്സാഹനത്തിന് മുന്‍പില്‍ തലകുനിക്കുന്നു.

    ഇതിനൊക്കെ പകരമായി ഞാനെത്ര നന്നായി എഴുതണം ദൈവമേ എന്ന ശങ്കയോടെ...

    സസ്നേഹം
    അരവിന്ദന്‍.

    (ആ ഫോട്ടം...നല്ല ഗ്ലാമര്‍ ആഫ്രിക്കന്‍ വേഷത്തിലുള്ള ഫോട്ടം ഉണ്ടായിരുന്നല്ലോ...അതു പോരേ ;-))

    തീര്‍ച്ചയായും ബ്ലോഗുകള്‍ വിഭാഗീകരിക്കാം. ഞാന്‍ പണ്ട് ചെയ്തതാണ്.
    സിദിന്‍ എന്ന മലയാളി, ബ്ലോഗ് കൊണ്ടൊരു മാഗസീനും തുടങ്ങിയിട്ടുണ്ട്. ഇംഗ്ലീഷ് ബ്ലോഗാണെന്ന് മാത്രം.
    കണ്ടിരുന്നോ?
    www.haftamag.com
    ആള് സ്വയം ഒരു ഉശിരന്‍ ബ്ലോഗറാണ്.
    http://sidin.blogspot.com
    അങ്ങിനെ വല്ലതും?

    ReplyDelete
  2. നല്ല സംരംഭം-അരവിന്ദന്റെ പീഡീയെഫ്. ഓരോ പോസ്റ്റിനും വന്ന കമന്റുകളും കൂടി ചേര്‍ക്കാമെന്ന് തോന്നുന്നു.

    ReplyDelete
  3. അങ്ങിനെ പണ്ടൊന്ന് ചെയ്തത് ഇവിടെ. ഇപ്പോഴാ അപ്‌ലോഡ് ചെയ്‌തത്

    ReplyDelete
  4. പ്രതികരണങ്ങള്‍ ith~ wordpress svayam cheyyunnathaaN~. iprakaaram blOgukaLkk~ moththamaayi cheyyaan kazhiyille.

    ReplyDelete
  5. സ്വന്തം ബ്ലോഗുകള്‍ വേഡ്പ്രസ്സിലേതുപോലെ തരംതിരിക്കുന്നതിനെ പറ്റിയല്ല ഞാന്‍ പറഞ്ഞത്‌. വായനക്കാരന്‌ ഉപകാരമുണ്ടാവുന്ന രീതിയില്‍ എങ്ങനെ ബൂലോഗത്തിലുണ്ടാവുന്ന ബ്ലോഗുകള്‍ മുഴുവന്‍ തരം തിരിക്കാം എന്നാണ്‌. തീര്‍ചയായും അതിനൊരു സ്റ്റാന്റേഡ്‌ ആവശ്യമുണ്ട്‌. വായിച്ചെത്തിക്കാന്‍ പറ്റാത്തത്ര ബ്ലോഗുകളും കമന്റുകളും വരുന്നിടത്ത്‌ ഒതുക്കിവയ്ക്കല്‍ എന്തായാലും ആവശ്യമുണ്ട്‌.

    വക്കാരീ ഞാന്‍ കമന്റുകളെ രണ്ടാം തരം പൗരന്മാരായി മാത്രമേ കൂട്ടിയിട്ടുള്ളൂ; പിന്നെ, ഡോക്ക്യുമന്റ്‌ വല്ലാതെ നീണ്ടുപോകുന്നതും നല്ലതല്ലല്ലോ. ഇനിയെല്ലാം മൊത്തം ചില്ലറക്കാരന്റെ ഇഷ്ടം.

    ReplyDelete
  6. ആന്റണി ഡെയിന്‍ അങ്ങനെ എന്തോ കാറ്റലോഗിംഗ്‌ നടത്തുന്നില്ലേ? മൂപ്പരുടെ ബ്ലോഗ്‌ പേര്‍ മറന്നു. അതിലേക്കല്ലേ ഈ ലിങ്കിലെ ചൂടപ്പങ്ങള്‍ ചുട്ട്‌ ഇടുന്നത്‌?

    ReplyDelete
  7. ചൂടപ്പവും ഞാന്‍ പറഞ്ഞ കൂട്ടായ കാറ്റലോഗിങ്ങും തമ്മിലുള്ള വ്യത്യാസം ബ്രിട്ടാണിക്കയും വിക്കിപീഡിയയും തമ്മിലുള്ളതാണ്‌. ഒരു ബ്ലോഗ്‌ ലിസ്റ്റില്‍ ഇടണമെന്നതും ഏതു കാറ്റഗറിയില്‍ വരണമെന്നത്‌ അന്തോണി തീരുമാനിക്കും. അന്തോണി കടപൂട്ടിയാല്‍ വായനക്കാരന്‍ പട്ടിണി (പിണങ്ങല്ലേ.. അന്തോണി ഒരു ഉദ്ദാഹരണം മാത്രമാണേ). കൊളാബൊറേറ്റിവ്‌ കാറ്റലോഗിങ്ങില്‍ ഏതുകാറ്റഗറിയില്‍ സ്വന്തം രചന വരണമെന്നത്‌ അവനവന്‍ തീരുമാനിക്കും. ഇന്‍ഫൊര്‍മേഷന്‍ ഡിസ്റ്റ്രിബ്യൂട്ടടാണതില്‍. കാറ്റഗറിപേരുകള്‍ മാത്രമേ സ്റ്റാന്റേഡ്‌ ആക്കി വച്ചിട്ടുള്ളൂ. ആര്‍ക്കും ഒരു ഗൂഗിള്‍ സെര്‍ച്ച്‌ നടത്തി ലിസ്റ്റ്‌ ഉണ്ടാക്കാം.

    ആന്റണി ഉണ്ടാക്കിയ ലിസ്റ്റ്‌ കാറ്റഗറി ഉണ്ടാക്കാനല്ല സഹായിക്കുക; മറിച്ച്‌ അതുപോലുള്ള 'റീഡര്‍സ്‌ പിക്ക്‌ ലിസ്റ്റ്‌' എല്ലാവരും ഉണ്ടാക്കിയാല്‍, സമാനമനസ്കരുടെ അനവധി കൊച്ചുകൊച്ചു സമൂഹങ്ങളുണ്ടാക്കാന്‍ സഹായിക്കും. അതുതന്നെയല്ലേ ഉട്ടോപ്പിയ എന്നു പറയുന്നത്‌ :)

    ReplyDelete
  8. പോസ്റ്റിന്റെ ടൈറ്റില്‍ കണ്ടുപിടിക്കുന്ന പോലെ, പാതാളക്കരണ്ടിക്ക്‌ പോസ്റ്റിന്റെ ബോഡിയില്‍ കീവേര്‍ഡ്‌ തിരയാന്‍ പറ്റുമെങ്കില്‍ സൌകര്യം ആയി. ഒരു കീവേര്‍ഡ്‌ സേര്‍ച്ച്‌ പോലെ "വിഭാഗം-കഥകള്‍:നര്‍മ്മം" എന്നോ മറ്റോ മുന്‍ തീരുമാനിക്കപ്പെട്ട കാറ്റഗറി പോസ്റ്റ്‌ ബോഡിയില്‍ കൊടുക്കുകയാണെങ്കില്‍ വല്ല ഗുണവും ഉണ്ടാകുമോ? blogspot-ന്റെ സേര്‍ച്ച്‌ ഉപയോഗിച്ച്‌ ബ്ലോഗ്ഗര്‍ക്കും ഈ കാറ്റഗറി കീവേര്‍ഡുകള്‍ തിരയാം.

    ReplyDelete
  9. സിബൂ,

    ആരും പയറ്റാത്ത പണിയല്ല നമ്മുടെ കൃതികള്‍ PDF ആക്കുക എന്നതു്. കൊടകര പുരാണം കുറെക്കാലം മുമ്പു തന്നെ ഞാന്‍ PDF ആക്കി വിശാലനയച്ചിരുന്നു. പെരിങ്ങോടന്‍, രാജേഷ് വര്‍മ്മ എന്നിവരുടെയും കഥകള്‍ ഞാനിങ്ങനെ തയ്യാറാക്കിയിട്ടുണ്ടു്. ശനിയനും എന്നെ സഹായിച്ചിട്ടുണ്ടു്.

    ഇവയിലെ തെറ്റുകള്‍ തിരുത്തുക, ഫോര്‍മാറ്റ് നന്നാക്കുക തുടങ്ങിയ പണികള്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു. വെറുമൊരു കോപ്പിയെന്നതിലുപരി, നേരെ പ്രിന്റു ചെയ്യത്തക്കവണ്ണമുള്ള നല്ല ക്വാളിറ്റിയുള്ള പുസ്തകങ്ങളായിരുന്നു ലക്ഷ്യം.

    സിബുവിന്റെ ഈ ലേഖനം ഞാന്‍ എങ്ങനെയോ മിസ്സു ചെയ്തു. ഞാനിതുവരെയുള്ളവയെപ്പറ്റിയുള്ള വിവരങ്ങള്‍ സമകാലികത്തില്‍ ഇട്ടിട്ടുണ്ടു്. ദാ ഇവിടെ. അല്ലെങ്കില്‍ നേരിട്ടു് ഇവിടെ നോക്കിക്കൊള്ളൂ.

    ബ്ലോഗുകഥകളുടെ ഒരു സമാഹാരത്തിനും പരിപാടിയുണ്ടു്. ഇനി സിബു എവിടെയെങ്കിലും ബ്ലോഗുകളെപ്പറ്റി പറയാന്‍ പോകുമ്പോള്‍ ഇതു പ്രിന്റുചെയ്തുകൊണ്ടു പോകാം. സുനിലിന്റെ CD-യില്‍ ഉള്‍പ്പെടുത്തുകയുമാവാം.

    ReplyDelete