2005-10-22

സാമൂഹിക വിമര്‍ശനം

...കവിതയും കഥയും എഴുതുന്ന സാഹിത്യകാരന്മാരുടെ സാമൂഹികവിമര്‍ശനത്തെ മമ്മൂട്ടിയുടെയും മോഹന്‍‌ലാലിന്‍റെയും സാമൂഹികവിമര്‍ശനം പോലെ തന്നെയേ കാണേണ്ടതുള്ളൂ. തുമ്പിയെ കല്ലെടുപ്പിക്കുന്ന പോലെ ഭാരിച്ചതും ചേരാത്തതുമായ ഒരു ജോലിയാണ്‌ സാഹിത്യകാരന്മാര്‍ക്ക്‌ നമ്മള്‍ ഏല്‍പ്പിച്ചു കൊടുത്തിരിക്കുന്നത്‌. വികാരരഹിതമായി വിശകലനം ചെയ്യേണ്ടുന്നൊരു കാര്യത്തിന്റെ താക്കോല്‍ വികാരജീവികള്‍ക്കാണ്‌ കിട്ടിയിരിക്കുന്നത്‌ എന്നു വിശ്വസിക്കാന്‍ പ്രയാസം....

പ്രകൃതി

ദിനോസറുകള്, പതിനായിരം കൊല്ലങ്ങള്ക്ക് ശേഷമുള്ള മനുഷ്യവംശം, എന്നിങ്ങനെ ആലോചിക്കുമ്പോഴാണ് പ്രകൃതിയുടെ മാറ്റങ്ങളെ പറ്റി നാം relaxed ആവുന്നത്.. വളരെ പ്രസിദ്ധമായ ഒരു red-indian ചൊല്ലുണ്ട്:
"പ്രകൃതി, നാം മക്കള്ക്ക് ജന്മാവകാശമായി കൊടുക്കുന്നതല്ല, മറിച്ച്, മക്കളില് നിന്നും കടംവങ്ങിയതാണ്.."

മക്കളുള്ളതുകൊണ്ടാവാം, എനിക്കീ പറഞ്ഞത് വളരെ നന്നായി മനസ്സിലാവും. പരിസ്ഥിതി സാമ്പത്തിക ശാസ്ത്രത്തിനു് എതിരേ നില്ക്കുന്നതും ഈ ഒരു reverse condition കൊണ്ടാണ് - പരിസ്ഥിതിയുടെ usage-ന് വിലനിശ്ചയിക്കേണ്ടവര് ഇന്നില്ല.. അതുകൊണ്ട് പ്രകൃതിയോടുള്ള ബന്ധം ഒരു morality ആയേ നമുക്ക് മനസ്സിലാക്കാന് പറ്റൂ..

ചൊവ്വയും ഭൂമിയും തമ്മിലുള്ളതും സഹാറയും കേരളവും തമ്മിലുള്ളതും പരിസ്ഥിതിയിലുള്ള വ്യത്യാസം മാത്രമാണ്. അതായത്, നമ്മള് ഭൂമിയിലും കേരളത്തിലും ജീവിച്ച്‌, നമ്മുടെ മക്കള്ക്ക് ചൊവ്വയും സഹാറയും കൊടുക്കണോ?

Blog Publishing

I am trying look at the current status of Malayalam blogs as a media and its possible future.

Following are the various process functions that happen in the traditional paper media. I want to indicate corresponding functions that could be possible in blogosphere.

1. Creation of articles. That is happening in blogs without much trouble; even though, we still are in the initial experimentation stage. For example, we don't see more ambitious works like novels in blogs.

2. Collecting the articles. This is done in blog world by aggregators like Kerala Blog Roll. Filtering of blogs is minimal at stage.

3. Selection for a target audience. The target audience can be same as the reader him/herself or a different person or a group of people. The selecting person - editor - is supposed to know the taste of the audience. In traditional media, for example, the target audience of Mathrubhumi aazhchappathipp~, baalarama, manorama vaarika are all targeting different audience sectors. In blogosphere, this can be done by creating an RSS enabled bookmark list. Sub-editors read the blog rolls or another bookmark list to create his own bookmark list for his own target audience.

There is some scope for optional automation here. For instance, one can coalesce the lists of many editor's bookmarked lists and rank an article based on its presence in those lists. The article appearing in lot of bookmark lists can be selected, while those appearing only in few can be rejected. Again, this coalesced list can be sorted month-wise to get a digital magazine like chintha.com.

I want to give my simple minded solution for this step 3 - selection. I have installed google tool bar in firefox browser. This toolbar has a button for blogging. When I find some interesting blog article to take printout for Deepa (my wife), clicking this button, I blogs the link in a my own separate blog . RSS feed that comes by default with a blog is the most interesting part of blogging. So that, this list can be aggregated and the articles can be ranked by a different aggregator like blog roll.

4. Presentation. The presentation of a bookmark list can be in digital form or can be in paper form. From very high level view, paper gives more convenience and digital gives more freedom. We could choose to have both!


All these functions can happen in a very loosely coupled way and thus making it possible to have initial few functions without the advanced function, say, function 4.


കീവേര്ഡ്സും ടാഗുകളും വച്ച് ലേഖനങ്ങളെ തരം തിരിക്കുന്നത്, വാര്ത്തകള്ക്കും വിജ്ഞാനകോശങ്ങള്ക്കും പറ്റും; സാഹിത്യകൃതികള്ക്കതത്ര ചേരുന്നകാര്യമല്ല. ഇത്തരം കൃതികള്ക്ക് വേണ്ടത് ഒരു സമാനഹൃദയസങ്കല്പ്പമാണ്. അതായത്, എനിക്ക് വായിച്ചാല് ഇഷ്ടപ്പെടുന്ന ഒരു കൃതി ആരെങ്കിലും പറഞ്ഞുതരണം. (മലയാളത്തിലെ ഏറ്റവും പോപുലര് ആയ കൃതി ഏതെന്നറിയുന്നത് വെറും അക്കാഡമിക് താല്പര്യം മാത്രമാണ്.)

ഈ പറഞ്ഞത് ഇങ്ങനെയും പറയാം: കുട്ടികള്ക്കു പറഞ്ഞുകൊടുക്കുന്ന ഒരു യക്ഷിക്കഥയിലെയും ഒരു ഡ്രാക്കുളാക്കഥയിലേയും ടാഗുകള് മിക്കതും ഒന്നാവാം. എങ്കിലും, അതു രണ്ടിനേയും വേര്തിരിക്കേണ്ടത് അത്യാവശ്യമാണ്. അതു പോലെ, ഇന്ന് പാചകം വായിച്ചേക്കാം അല്ലെങ്കില് ഇന്ന് വിപ്ലവം വായിച്ചേക്കാം എന്നു വിചാരിച്ചൊന്നുമല്ല ആരും ബ്ലോഗ് വായിക്കാനിരിക്കുന്നത്.

സമാനഹൃദയനെ കണ്ടുപിടിക്കാനായി നെറ്റ്ഫ്ലിക്സ് ചെയ്യുന്നൊരുപായമുണ്ട്. അത് എതാണ്ടിതുപോലെയാണ്: എനിക്ക് A, B, C എന്നീ പുസ്തകങ്ങള് ഇഷ്ടമായെന്നിരിക്കട്ടെ. രാജുവിന് A, B, C, D എന്നീ പുസ്തങ്ങളും. എങ്കില്, എനിക്ക് D ഇഷ്ടപ്പെടാനുള്ള സാദ്ധ്യത കൂടുതലുണ്ട്.

പക്ഷെ, നെറ്റ്ഫ്ലിക്ക്സ് ചെയ്യുന്നപോലെ server centric solution ബ്ലോഗുകളുടെ ലോകത്ത് ചെയ്യാന് പറ്റില്ല/പാടില്ല. കാരണം, ഒരാള്ക്ക് യാഹൂ ഇമെയില് ഐഡി ഉണ്ടെങ്കില് മാത്രമേ യാഹൂ ഐഡി ഉള്ള മറ്റൊരാള്ക്ക് മെയില് അയക്കാന് പറ്റൂ എന്നു പറയും പോലെയാണ് അത്.

അങ്ങനെയല്ലാത്ത ആയ ഒരു സൊലുഷന് ഞാന് പറയാം. (സ്വാഭാവികമായും അതിന് ഒരു പുതിയ protocol-ഉം service-ഉം ആവശ്യമുണ്ട്):

ഞാന് http://kodakarapuranam.blogspot.com-ലെ ഒരു കഥയിലേയ്ക്കുള്ള ലിങ്ക് http://vaayana.blogspot.com-ഇല് (ഇതിനെ ഞാന് pick-list എന്നു വിളിക്കട്ടെ) ചേര്ക്കുമ്പോള്, http://vaayana.blogspot.com-ലേയ്ക്ക് ഒരു ട്രാക്ക്ബാക്ക് കൊടകരപുരാണത്തില് വരണം. ഇനി, http://vaayana.blogspot.com പ്രധിനിധീകരിക്കുന്ന ദീപയ്ക്ക് ഇഷ്ടപ്പെടാവുന്ന ഒരു കൃതി ചൂണ്ടികാണിക്കുന്നത് ഗൂഗിള് പോലെ ആര്ക്കെങ്കിലും ചെയ്യാവുന്ന ഒരു സെര്വിസ് ആണ്. അതിനു വേണ്ടി ഞാന് http://vaayana.blogspot.com ഗൂഗിളില് റജിസ്റ്റര് ചെയ്യണം. ഗൂഗിള്, അതില് നിന്നും കൊടകരപുരാണത്തിലെത്തി, അതിഷ്ടപ്പെട്ടവരുടെ പിക്ക്-ലിസ്റ്റിലേയ്ക്ക് ട്രാക്ക്ബാക്ക് വഴിപോയി, അവിടെയുള്ള എന്റ്രീസ് എടുത്ത് അവയില് നിന്നും ഒരെണ്ണം നെറ്റ്-ഫ്ലിക്ക്സ്-ന്റെതുപോലെ ഒരു അല്ഗൊരിതം വച്ച് സെലെക്റ്റ് ചെയ്ത് തരണം.

സത്യത്തില്, പിക്ക്-ലിസ്റ്റിലിടുന്ന എന്റ്രികളില് പിക്ക്-ലിസ്റ്റിലേയ്ക്ക് ട്രാക്ക്ബാക്ക് ചേര്ക്കുക എന്നൊരു പ്രോട്ടോക്കോള് എല്ലാവാരും നടപ്പിലാക്കിയാല്, ഇങ്ങനെ ഒരു സെര്വിസ് എഴുതാന് വലിയ പണിയൊന്നുമില്ല. അത് ഫാസ്റ്റാക്കാന് പക്ഷെ ഗൂഗിള് വേണ്ടി വരും :)
(പിക്ക് ലിസ്റ്റില് ഒരെന്റി ചേര്ക്കാന് ഗൂഗിള് ടൂള്ബാര്വച്ച് വളരെ എളുപ്പമാണിപ്പോള്)

തല്ക്കാലം മലയാളം ബ്ലോഗിംഗ് ഇതിനു മാത്രം വളര്ന്നിട്ടില്ലാത്തതുകൊണ്ടാണ്, പിക്ക് ലിസ്റ്റുകള് മതി ഇപ്പോള് എന്നു ഞാന് സൂചിപ്പിച്ചത്.

ഞാന് ഒരു ബ്ലോഗ് ഫിലോസഫിയില് ചിന്തിച്ചതാണ്. ബ്ലോഗുകള് generalization-ന് പുറം തിരിഞ്ഞു നില്ക്കുന്നു. അത് personalization-ന്റെ extreme ആണ്. അതുകൊണ്ടുതന്നെ, ഞാന് പെരിങ്ങോടരെ പോലെ തന്നെയാണ് ചിന്തിക്കുന്നത് എന്ന assumptionന് ബൂലോകത്തില് വലിയ പ്രസക്തിയില്ല. ഈ ഒരു personalization hell -ല് കുറേ കണക്ഷന്സ് ഉണ്ടാക്കാനുള്ള പാച്ചുകളാണ് ട്രാക്ക്ബാക്കും മറ്റും.

വേറേ ഒരു രീതിയിലും ഇതിനെ വിവരിക്കാം. കൃതികളുടെ ടൈപ്പ് (ലേഖനം, നോവല്, കവിത, നര്മ്മം, വിപ്ലവം..) X axis-ല് അതിനു നെരെ തലതിരിഞ്ഞു (vertical) ആയിനില്ക്കുന്ന Y axis ഇല് വായനക്കാരന് ഏതു ടൈപ്പാണെന്ന്.. del.icio.us തരം തിരിക്കാന് നോക്കുന്നത്, X axis -ഇല് മാത്രമാണ്, ഞാന് പ്രസംഗിക്കുന്നത് Y axis പ്രാധാന്യമുള്ള തരം തിരിവാണ് വേണ്ടതെന്നാണ്.

പിന്നെ, ഓരോ കൃതിയെ പറ്റിയും del.icio.us-ഇല് പോയി കൃത്യമായ ടാഗുകളിടാന് യഥാര്ത്ഥത്തില് എത്ര പേര് മെനക്കെടും?! അതിനവര്ക്കുള്ള incentive എന്താണ്?

ഇനി ഞാന് സ്വപ്നം കണ്ടപ്പോലെ കാര്യങള് നടന്നാലെന്താവും എന്നു നോക്കൂ..

1. എനിക്ക് ഏറ്റവും യോജിച്ച ഒരു കൃതി സജറ്റ് ചെയ്യപ്പെടാന് ഞാന് പിക്ക് ചെയ്തതവ എനിക്ക് വളരെ സത്യസന്ധമായി ഇഷ്ടപ്പെട്ടതാവണം.
2. ഞാന് കൂടുതല് പിക്ക് ചെയ്യുന്നതിനനുസരിച്ച് എനിക്ക് ഏറ്റവും കൂടുതല് യോജിച്ചത് സജറ്റ് ചെയ്യപ്പെടും
3. ഒരു കൃതിയുടെ ട്രാക്ക്ബാക്ക് ലിസ്റ്റിന്റെ വലിപ്പം നോക്കിയാല് ആ കൃതി എന്തുമാത്രം പോപ്പുലര് ആണെന്ന് മനസ്സിലാവും(ആവശ്യമുണ്ടെങ്കില്)
4. ഒരുപോലെ ചിന്തിക്കുന്നവരുടെയും അവര്ക്കുവേണ്ടി എഴുതുന്നവരുടേയും ഗ്രൂപ്പുകള് വളരെ എളുപ്പത്തില് രൂപപ്പെടും.
5. മാറിച്ചിന്തിക്കുന്നവര്ക്കും അവരുടേതായ സ്ഥാനവും കമ്മ്യൂണിറ്റിയും ഉണ്ട് (അല്ലാതെ ലിസ്റ്റിന്റെ ഏറ്റവും ഒടുവിലല്ല; പോപ്പുലാരി ലിസ്റ്റിന്റെ റ്റോപ്പില് എന്തായിരിക്കും എന്ന് എല്ലാവരുടേയും ഭാവനയ്ക്ക് വിട്ടുതന്നിരിക്കുന്നു ;-)

ആദ്യത്തെ രണ്ടുകാരണങല് കൊണ്ടുതന്നെ, ഈ സിസ്റ്റം self-sustaining ആണ്. പിന്നെ, ഇതെല്ലാം നടക്കാന് എല്ലാവരും del.icio.us -ല് തന്നെ റെജിസ്റ്റര് ചെയ്യണമെന്നില്ല. (service provider dependancy).