- അവാര്‍ഡുകളോട് ഒരു പ്രതിപത്തിയുള്ള ആളല്ല ഞാന്‍. എന്നാലും...
- അവാര്‍ഡിന് വളരെ പോപ്പുലാരിറ്റി ഉണ്ടെന്ന് ഇത്തവണത്തെ ഇന്‍ഡിബ്ലോഗ് അവാര്‍ഡ് മനസ്സിലാക്കിത്തരുന്നു.
- കൊടകരപുരാണം പുസ്തകമായതും പ്രസിദ്ധസാഹിത്യപ്രവര്‍ത്തകരും പത്രപ്രവര്‍ത്തകരും ബ്ലോഗിങ്ങിലേയ്ക്കെത്തിയതും ബ്ലോഗിംഗ് കൂടുതല്‍ സീരിയസ് ആവുന്നു എന്ന് കാണിക്കുന്നു
- അതോടൊപ്പം ഓരോരുത്തര്ക്കും ബ്ലോഗിലുള്ള സ്റ്റേക്കും കൂടിവരുന്നു.
- നമ്മള്‍ ഒരുമിച്ച് ഒരു അവാര്‍ഡ് ഉണ്ടാക്കിയില്ലെങ്കില്‍ നമുക്ക് അധികം കണ്ട്രോളില്ലാത്ത, നമുക്കിഷ്ടമുള്ള സെലക്ഷന്‍ ക്രൈറ്റീരിയ ഇല്ലാത്ത ഒരു അവാര്‍ഡിനെ നമുക്ക് സെലിബ്രേറ്റ് ചെയ്യേണ്ടിവരും.
- അതിനേക്കാള്‍ നല്ലത് നമുക്കിഷ്ടമുള്ള ഒരു അവാര്‍ഡ് നിര്‍ണ്ണയരീതി നമ്മള്‍ തീരുമാനിച്ച്; മലയാളത്തിന്റെ ഏറ്റവും കവറ്റഡായ ബ്ലോഗ് അവാര്‍ഡ് ആക്കിമാറ്റുകയാണ്.
- അവനവന് കിട്ടിയ അവാര്‍ഡിന്റെ മാറ്റ് കുറഞ്ഞുപോകാതിരിക്കാന്‍ ഏറ്റവും താത്പര്യം ഇതുവരെ അവാര്‍ഡ് കിട്ടിയവര്‍ക്ക് തന്നെ ആയതിനാല്‍ പാനല്‍ ഇതുവരെ അവാര്‍ഡ് കിട്ടിയവര്‍ തന്നെ ആവണം.
- അതുകൊണ്ട് കലേഷ്, വിശാലന്‍, കുറുമാന്‍ എന്നിവരാവണം ഈ പാനല്‍ മെമ്പേര്‍സ് എന്ന് എനിക്കാഗ്രഹമുണ്ട്
- സുതാര്യത കൂടുതലും അദ്ധ്വാനം കുറവുമുള്ള ഏതൊരു രീതിയും ഇവാലുവേഷന് സ്വീകരിക്കാം. ഫ്രോഡുകൊണ്ട് റിസള്‍ട്ടിന് വ്യത്യാസമുണ്ടാകാതിരിക്കുകയും വേണം.
- ഓരോ ബ്ലോഗ് വിഭാഗവും ഒരു പരിധിവരെ എങ്കിലും പരിഗണിക്കപ്പെടണം. (മലയാളം സിനിമാ അവാര്‍ഡ് പോലെ ആവരുത്).
- ഇല്ലെങ്കില്‍ പാരലെല്‍ അവാര്‍ഡുകള്‍ ഉണ്ടാവും. ഈ അവാര്‍ഡിന്റെ പ്രാധാന്യം ഡൈല്യൂട്ട് ചെയ്യപ്പെടുകയും ചെയ്യും.
- അതുകൊണ്ട് അവാര്‍ഡ് കാറ്റഗറികള്‍ പ്രധാനമാണ്. അവ ഒരു പരിധിയിലപ്പുറം കൂടുകയും അരുത്.
നിര്‍ണ്ണയരീതിയുടെ ഒരു സാമ്പിള്‍
- ഇന്ന ദിവസം മുതല്‍ ഇന്ന ദിവസം വരെ പോസ്റ്റുകള്‍ പബ്ലിഷ് ചെയ്തിട്ടുള്ള ബ്ലോഗുകളില്‍ നിന്നാണ് അവാര്‍ഡിന് പരിഗണിക്കുന്നത്.
- ബ്ലോഗ് ഐഡി ഉള്ള, അല്ലറ ചില്ലറ കമന്റുകള്‍ ചെയ്തിട്ടുള്ള ആര്‍ക്കും വോട്ട് ചെയ്യാം.
- ഒഴിവാക്കേണ്ടിവരുന്ന ഐഡികളെ പാനല്‍ തീരുമാനിക്കുന്നു.
- ഒരു വോട്ടര്‍ക്ക് ഒരു കാറ്റഗറിയില്‍ ഒന്നില്‍ കൂടുതല്‍ പേരെ പ്രഫറന്‍സിന്റെ ഓഡറില്‍ വോട്ട് ചെയ്യാം.
- പോപ്പിനെ തിരഞ്ഞെടുക്കുമ്പോലെ ആരുടേയും വോട്ട് കഴിയാവുന്നത്ര വേസ്റ്റ് ചെയ്യാതെ വിജയിയെ കണ്ടെത്താം.
- നര്മ്മം, കാര്‍ട്ടൂണ്‍
- ഗദ്യകവിത, പദ്യകവിത, കഥ
- ലേഖനം, പൊളിറ്റിക്സ്
- ഓഡിയോ വിഷ്വല്‍
- ക്രിയേറ്റിവ് (പാചകം, പസിലുകള്‍ ഒക്കെ ഇവിടെ വരും)
സിബുവിന്റെ ഐഡിയ കൊള്ളാം...നല്ല സംരംഭം...കുറച്ചുകൂടെ വിശദമായി ചിന്തിയ്ക്കേണ്ടിയിരിയ്ക്കുന്നു എന്നു തോന്നുന്നു....
ReplyDeleteസിബു ഈ വിഷയം തെറ്റിദ്ധരിക്കപ്പെടാതെ അവതരിപ്പിക്കേണ്ടതു് അനിവാര്യമായ ഒന്നായിരുന്നു, സിബുവിന്റെ ഉദ്യമം നന്നായി.
ReplyDeleteകാറ്റഗറി തിരിക്കുന്നതില്‍ എനിക്കു ചെറിയൊരു മാറ്റം ആവശ്യപ്പെടാനുണ്ടു്. ക്രിയേറ്റീവ് റൈറ്റിങില്‍ ഗദ്യം, പദ്യം, നര്‍മ്മപ്രധാനമായ ഗദ്യം, ലേഖനം/പഠനം/നിരീക്ഷണം പൊതുവില് ലേഖനം എന്നിങ്ങനെ തരം തിരിവു വേണമെന്നു തോന്നുന്നു. കഥയ്ക്കു പുറമേ നര്‍മ്മപ്രധാനമല്ലാത്ത ഓര്‍മ്മക്കുറിപ്പുകളും, അനുഭവക്കുറിപ്പുകളും ആദ്യത്തെ കാറ്റഗറിയില്‍ പെടുത്തണം. ക്രിയേറ്റീവ് റൈറ്റിങ് എന്ന ഒരു കാറ്റഗറിക്കു പൊതുവില്‍ അവാര്‍ഡ് കൊടുക്കാമെങ്കിലും അവാര്‍ഡുകള്‍ പരിഗണിക്കുന്ന സമയത്തു് ഏതു വിഭാഗമാണു് ഏറ്റവും മേന്മ പുലര്‍ത്തിയതെന്നു വിലയിരുത്താന്‍ ഈ തരംതിരിവു സഹായിച്ചേയ്ക്കും.
പോഡ്‌കാസ്റ്റുകള്‍ക്കു പൊതുവില്‍ അവാര്‍ഡ് കൊടുക്കണമെന്നാണു മറ്റൊരു നിര്‍ദ്ദേശം. ശബ്ദാവിഷ്കാരത്തിലെ മറ്റു സാധ്യതകള്‍ പരീക്ഷിച്ചവരേയും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണം. കവിത ആവിഷ്കരിക്കുന്നവര്, മറ്റാരെങ്കിലും പാടിയ ഗാനങ്ങള് പുനരാവിഷ്കരിക്കുന്നവര്, തികച്ചും പുതുമയുള്ള സംഗീതം ആവിഷ്കരിക്കുന്നവര്‍ എന്നിവര്‍ ഒരു സബ്-കാറ്റഗറിയിലും വിഷയസംബന്ധിയായ ഓഡിയോ പോഡ്കാസ്റ്റിങ് നടത്തുന്നവരെ മറ്റൊരു സബ്-കാറ്റഗറിയിലും ഉള്‍പ്പെടുത്താവുന്നതാണു്.
Ideas, system, methods എന്നിവ കൈകാര്യം ചെയ്യുന്ന ബ്ലോഗുകളെ പൊതുവില്‍ ഒരു കാറ്റഗറിയില്‍ ഉള്‍പ്പെടുത്താവുന്നതാണു്. ഇതിന്റെ സബ്-കാറ്റഗറികളില്‍ പാചകം, how-to/tips ബ്ലോഗ്സ്, ഹെല്പ് ഗൈഡ്സ്, സിനിമാ നിരൂപണങ്ങള്‍, അക്ഷരശ്ലോകം, പസിലുകള്, സിനിമാ ക്വിസ്, സാമാന്യ വിജ്ഞാനം എന്നിവയെ പറ്റി മത്സരങ്ങള്‍ സംഘടിപ്പിക്കുന്ന ബ്ലോഗുകളെ മറ്റൊരു സബ് കാറ്റഗറിയിലും ഉള്‍പ്പെടുത്താം.
ദൃശ്യങ്ങള്‍ ഫീച്ചര്‍ ചെയ്യുന്ന ബ്ലോഗുകളുടെ വേറൊരു കാറ്റഗറിയും ആവശ്യമാണു്. ഫോട്ടോസെന്നും, ചിത്രരചനകളെന്നും, കാര്‍ട്ടൂണെന്നും മൂന്ന് സബ്-കാറ്റഗറികളാവാം.
എഴുത്ത്, ശബ്ദാവിഷ്കാരം, Ideas-system-methods, ദൃശ്യാവിഷ്കാരം എന്നിങ്ങനെ നാലു പ്രധാന വിഭാഗങ്ങളും അതിലെ ഉപവിഭാഗങ്ങളിലുമായി മത്സരം സംഘടിപ്പിക്കാവുന്നതാണു്. സമയവും സൌകര്യവും കുറവാണെങ്കില്‍ ഉപവിഭാഗങ്ങള്‍ ഒഴിവാക്കുകയുമാവാം.
കഴിഞ്ഞ തവണ ഭാഷാഇന്ത്യയുടെ അവാര്‍ഡില്‍ സാഹിത്യത്തിനുള്ള അവാര്‍ഡ് ലഭിച്ച ഹിന്ദി ബ്ലോഗില്‍ സാഹിത്യം കുറേ തിരഞ്ഞെങ്കിലും കണ്ടെത്താനായിരുന്നില്ല, ആകെ രണ്ടു പോസ്റ്റുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇക്കുറി നര്‍മ്മപ്രധാനമായ ബ്ലോഗിന് ഇന്‍ഡീബ്ലോഗ് അവാര്‍ഡുകള്‍ ലഭിച്ച ഇംഗ്ലീഷ് ബ്ലോഗ് അരമണിക്കൂര്‍ വായിച്ചിട്ടും ചിരി വന്നിട്ടില്ല. സുതാര്യവും സര്‍വ്വസമ്മതവുമല്ലാത്ത ഒരു അവാര്‍ഡിനേയും നമ്മള്‍ പ്രോത്സാഹിപ്പിക്കേണ്ടതില്ല, അത്തരം അവാര്‍ഡുകളെ സിബുവിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ സെലിബ്രേറ്റ് ചെയ്യേണ്ടതുമില്ല.
ഒരുപാടു പുതിയ കഴിവുള്ള ബ്ലോഗര്‍മാര്‍ വരുന്നുണ്ടല്ലോ?(ഉദാ:തമനു,മനു..)
ReplyDeleteഅവരെ പ്രോത്സാഹിപ്പിക്കാന്‍ ഒരു
ബെസ്റ്റ് നവാഗതബ്ലോഗര്‍ അവാര്‍ഡ്
ഏര്‍പ്പെടുത്തിക്കൂടേ?
പെരിങ്സിന്റെ അഭിപ്രായം ശരിയാണ്. ഓരൊ കാറ്റഗറിയ്ക്കും സബ് കാറ്റഗറി വേണ്ടിയിരിക്കുന്നു. നല്ല ഉദ്യമം. അവാര്‍ഡുകള്‍ നല്‍കുന്നതു നല്ലതാണ്. കാരണം കിട്ടുന്നവര്‍ക്കു മാത്രമല്ല, പുതുതായി കടന്നു വരുന്നവര്‍ക്കും അവരുടെ ഉള്ളടക്കം നന്നാക്കാന്‍ ഇതുപകരിക്കും എന്നു കരുതുന്നു. (ഏറ്റവും നല്ല കമന്റിനും അവാര്‍ഡുണ്ടോ?)
ReplyDeleteപെരിങ്ങോടന്റെ അഭിപ്രായം അംഗീകരിച്ച് കൊണ്ട് സിബുവിന്റെ നിര്‍ദ്ദേശം സ്വാഗതം ചെയ്യുന്നു.
ReplyDeleteപക്ഷെ ഒരു സംശയം എനിക്കിപ്പോഴും ബാക്കി നില്‍ക്കുന്നു.ആരാണ് തെരെഞ്ഞെടുക്കുന്നത്?എല്ലാ ബ്ലോഗര്‍മാരും ചേര്‍ന്നാണോ?അതോ പാനലാണൊ?
സുതാര്യത വളരെ പ്രധാനമാണ്.പ്രത്യേകിച്ചും, ഗ്രൂപ്പുകള്‍ നിലനില്‍ക്കുന്നു എന്ന ആരോപണം ശക്തമായിരിക്കുമ്പോള്‍.എന്താണ് അവാര്‍ഡ്?
പണമായിട്ടോ?അതോ ജീരക മിഠായിയോ?അതോ സര്‍ട്ടിഫിക്കറ്റോ?ഇതൊന്നുമല്ലെങ്കില് വെറുതെ ഒരു അവാര്‍ഡാണോ?
ഇതുപോലുള്ള സംരംഭങ്ങള്‍ എഴുത്തുകാരനെ കൂടുതല്‍ പ്രതിബദ്ധതയുള്ളവനാക്കും.
ചില നിര്‍ദ്ദേശങ്ങള്‍....
ReplyDeleteഎനിയ്ക്കു തോന്നുന്നു...ഇവിടത്തെ അവാര്‍ഡ് ദാനത്തിന് അതിന്റേതായ ഒരു പ്രത്യേകതയുണ്ട്....ബ്ലോഗെഴുത്തിന്റെ സവിശേഷതകളെ ഉള്‍ക്കൊണ്ടായിരിയ്ക്കണം ഇങ്ങനെയൊരു സംരംഭം തുടങ്ങേണ്ടത്..അതുകൊണ്ട്, താഴെക്കാണുന്ന സംഗതികള്‍കൂടെ കണക്കിലെടുക്കണമെന്നു വിചാരിയ്ക്കുന്നു...
1.എഴുതിത്തുടങ്ങുന്നവരായിരിയ്ക്കും ഇവിടെയുള്ളവരില്‍ സിംഹഭാഗവും( സ്വന്തം കൃതികള്‍ അച്ചടിമാധ്യമങ്ങളിലൂടെ പൊതുജനസമക്ഷത്തെത്തിയ്ക്കാന്‍ സാധിച്ചവരുടെ സാന്നിദ്ധ്യം ഇവിടെ വിരളമാകും)...അതുകൊണ്ട് ഒരു മിനിമം നിലവാരമെങ്കിലും പുലര്‍ത്തുന്നതായിരിയ്ക്കണം ഈ അവാര്‍ഡ്..ഇല്ലെങ്കില്‍ സിജു സൂചിപ്പിച്ചപോലെ എല്ലാവരും കൊടുക്കാന്‍ തുടങ്ങും...
2.നല്ല മലയാളത്തെ പ്രോല്‍സാഹിപ്പിയ്ക്കാനുതകുന്നതായിരിയ്ക്കണം.( പ്രത്യേകിച്ചും ബൂലോഗത്തെ ഭാഷ സംസ്കരിച്ചെടുക്കേണ്ടിയിരിയ്ക്കുന്നു...ഇപ്പോള്‍ പലര്‍ക്കും സഭ്യതയുടെ എല്ലാ സീമകളും ലംഘിയ്ക്കാന്‍ ജാള്യതയില്ലാതെയായിരിയ്ക്കുന്നു..കുറഞ്ഞത് അത്തരം കൃതികളെ പരിഗണിയ്ക്കാതിരിയ്ക്കുകയെങ്കിലുമാകാം.)
3.ബൂലോഗത്തെ "പ്രത്യേക സാഹചര്യം" പരിഗണിച്ച്, പല പല വിഭാഗങ്ങള്‍ക്ക് അവാര്‍ഡ് കൊടുക്കുന്നതിനു പകരം സര്‍ഗ്ഗാത്‌മതയുടെ പ്രകടനമനുസരിച്ച് മൂന്നോ നാലോ വിഭാഗങ്ങള്‍ക്കു മാത്രവും - ഉദാ: കഥ,കവിത(ഗദ്യവും പദ്യവും),ലേഖനം, വിവരണം - ബാക്കി സാങ്കേതികതയുടെ നിലവാരമനുസരിച്ച് ഓരോ ഘടകത്തിനും പ്രത്യേകിച്ചും, കൊടുക്കണം ,ഉദാ: ഏറ്റവും നല്ല ഇതിവൃത്തം, ഏറ്റവും നല്ല ഭാഷ, ഏറ്റവും നല്ല ഘടന തുടങ്ങിയവ....
ഇങ്ങനെയാകുമ്പോള്‍, അത് ബ്ലോഗ് സാഹിത്യത്തിന്റെ നിലവാരം ഉയര്‍ത്താനും സഹായിച്ചെന്നിരിയ്ക്കും.
4. പിന്നെ തിരഞ്ഞെടുപ്പു രീതി.....അര്‍ഹമായ നാലോ അഞ്ചോ പേരുടെ ഒരു പാനല് (ഓരോ സെക്ഷനും) തിരഞ്ഞെടുത്തു അതില് നിന്നും ഓണ് ലൈന് വോട്ടെടുപ്പിലൂടെ തീരുമാനിയ്ക്കുന്നതാവും നല്ലതെന്നു തോന്നുന്നു, അതിന് വിശ്വാസ്യതയും ഉണ്ടാവും...
..തല്‍ക്കാലം ഇത്രമാത്രം..
# നമ്മള്‍ ഒരുമിച്ച് ഒരു അവാര്‍ഡ് ഉണ്ടാക്കിയില്ലെങ്കില്‍ നമുക്ക് അധികം കണ്ട്രോളില്ലാത്ത, നമുക്കിഷ്ടമുള്ള സെലക്ഷന്‍ ക്രൈറ്റീരിയ ഇല്ലാത്ത ഒരു അവാര്‍ഡിനെ നമുക്ക് സെലിബ്രേറ്റ് ചെയ്യേണ്ടിവരും.
ReplyDeleteNo comments
Ralminov കിളക്കുന്നത് എന്തിനു വേണ്ടിയാണു എന്നു മനസിലായി.
ReplyDeleteവേണ്ട.
എഴുത്ത്
ReplyDeleteക്രിയേറ്റീവ് റൈറ്റിംഗ്
ഗദ്യം,
പദ്യം,
നര്‍മ്മപ്രധാനമായ ഗദ്യം,
ലേഖനം
പഠനം
നിരീക്ഷണം
പൊതുവില് ലേഖനം
കഥ
നര്‍മ്മപ്രധാനമല്ലാത്ത ഓര്‍മ്മക്കുറിപ്പുകള്
അനുഭവക്കുറിപ്പുകള്
ശബ്ദാവിഷ്കാരം
പോഡ്‌കാസ്റ്റുകള്
ശബ്ദാവിഷ്കാരത്തിലെ മറ്റു സാധ്യതകള് പരീക്ഷിച്ചവ
കവിത ആവിഷ്കരിക്കുന്നവര്
മറ്റാരെങ്കിലും പാടിയ ഗാനങ്ങള് പുനരാവിഷ്കരിക്കുന്നവര്,
തികച്ചും പുതുമയുള്ള സംഗീതം ആവിഷ്കരിക്കുന്നവര്
വിഷയസംബന്ധിയായ ഓഡിയോ പോഡ്കാസ്റ്റിങ്
Ideas, system, methods എന്നിവ കൈകാര്യം ചെയ്യുന്ന ബ്ലോഗുള്
പാചകം
how-to/tips ബ്ലോഗ്സ്
ഹെല്പ് ഗൈഡ്സ്
സിനിമാ നിരൂപണങ്ങള്
മത്സരങ്ങള്
അക്ഷരശ്ലോകം, പസിലുകള്
സിനിമാ ക്വിസ്
സാമാന്യ വിജ്ഞാനം
ദൃശ്യാവിഷ്കാരം
ഫോട്ടോസ്
ചിത്രരചനകളെന്നും
കാര്‍ട്ടൂണ്
നവാഗതര്
എന്നിങ്ങനെയാണോ പെരിങ്ങോടരുദ്ദേശിച്ചത്. പറയുന്നത് ഒരു ലിസ്റ്റ് രീതിയിലോ മറ്റോ കാണിച്ചാല് മനസ്സിലാക്കാന് എളുപ്പമുണ്ടായിരുന്നു. അവാര്‍ഡ്കാറ്റഗറികളുടെ എണ്ണം അഞ്ചാറില് കൂടരുത് എന്നേ എനിക്കുള്ളൂ.
നവാഗത പ്രതിഭ എന്നൊക്കെ പറയുന്ന കാറ്റഗറി വേണോ. എത്രകൂടിയ പുലിയാണെങ്കിലും ബ്ലോഗിംഗ് തുടങ്ങിയിട്ട് ഇത്ര കാലമല്ലേ ആയിട്ടുള്ളൂ
“ആരാണ് തെരെഞ്ഞെടുക്കുന്നത്?എല്ലാ ബ്ലോഗര്‍മാരും ചേര്‍ന്നാണോ?അതോ പാനലാണൊ?“
ഇതൊക്കെ നമുക്ക് തീരുമാനിക്കാവുന്നതാണ്. ഞാന് എന്റെ അഭിപ്രായങ്ങള് പറയുന്നു എന്ന് മാത്രം. എല്ലാ ബ്ലോഗര്‍മാരും ചേര്ന്നാവണം എന്നാണ് ആഗ്രഹം. ഫോട്ടോഗ്രാഫി മത്സരം ഒരു പ്രശ്നവുമില്ലാതെ സപ്തന് നന്നായി നടത്തിക്കൊണ്ടുപോകുന്നുണ്ടല്ലോ. അനുകരിക്കാവുന്ന മാതൃകയായി അത് തോന്നുന്നു.
“എന്താണ് അവാര്‍ഡ്? പണമായിട്ടോ?അതോ ജീരക മിഠായിയോ?അതോ സര്‍ട്ടിഫിക്കറ്റോ?ഇതൊന്നുമല്ലെങ്കില് വെറുതെ ഒരു അവാര്‍ഡാണോ?“
പണമായിട്ട് കൊടുക്കാന് മാത്രം പിരിഞ്ഞുകിട്ടുമോ/പിരിക്കണോ. എന്നാല് ഒരു ഫലകമെങ്കിലും വേണം.
“അര്‍ഹമായ നാലോ അഞ്ചോ പേരുടെ ഒരു പാനല് (ഓരോ സെക്ഷനും) തിരഞ്ഞെടുത്തു അതില് നിന്നും ഓണ് ലൈന് വോട്ടെടുപ്പിലൂടെ തീരുമാനിയ്ക്കുന്നതാവും നല്ലതെന്നു തോന്നുന്നു,“
ഓരോ സെക്ഷനും നാലഞ്ചുപേരുടെ പാനല് എന്നൊക്കെയുള്ളത് വലിയ പണിയല്ലേ. സുതാര്യമായ ഓണ്‍ലൈന് തിരഞ്ഞെടുപ്പ് മാത്രം പോരേ. ആരൊക്കെ വോട്ട് ചെയ്തു എന്ന് പബ്ലിക്കാക്കാം. ആര്‍ക്ക് എന്നത് വേണ്ട. സത്യം പറഞ്ഞാല് അതും എനിക്ക് പ്രശ്നമുള്ള കാര്യമല്ല. എന്നാലും പലര്‍ക്കും എതിരഭിപ്രായമുണ്ടാവും എന്നുറപ്പാണ്. അല്ലെങ്കില് ആര് ആര്‍ക്ക് വോട്ടുചെയ്തു എന്ന് പുറത്തറിഞ്ഞാല് പ്രശ്നമില്ലാത്തവര് മാത്രം വോട്ട് ചെയ്താല് മതി എന്നും വയ്ക്കാം. ഇതിലപ്പുറം ട്രാന്‍സ്പാരിറ്റി ഇല്ലല്ലോ. അത് നല്ലതും ആണെന്നാണ് എന്റെ പക്ഷം.
“ഉദാ: കഥ,കവിത(ഗദ്യവും പദ്യവും),ലേഖനം, വിവരണം - ബാക്കി സാങ്കേതികതയുടെ നിലവാരമനുസരിച്ച് ഓരോ ഘടകത്തിനും പ്രത്യേകിച്ചും, കൊടുക്കണം ,ഉദാ: ഏറ്റവും നല്ല ഇതിവൃത്തം, ഏറ്റവും നല്ല ഭാഷ, ഏറ്റവും നല്ല ഘടന തുടങ്ങിയവ....‘
ബ്ലോഗുകള് പരമ്പരാഗതരൂപങ്ങളെ അപേക്ഷിച്ച് വെറൈറ്റി കൂടുതലുള്ള മാധ്യമമായതിനാല് 5-6 കാറ്റഗറികളില് എല്ലാ ബ്ലോഗുകളേയും തിരിക്കുക എളുപ്പമുള്ള പണിയല്ല. അതില് എല്ലാതരം ബ്ലോഗുകള്‍ക്കും പ്രാതിനിധ്യം ഉറപ്പാക്കാനാണ് മല്ല് ഉദാഹരണത്തിന് പെരിങ്ങോടന്റെ കഥയും വിശാലന്റെ കഥയും തമ്മില് താരതമ്യം ചെയ്യാമോ? ഉമേഷിന്റെ രസകരമായ സമസ്യകളുടെ കളക്ഷനും സൂവിന്റെ കറിവേപ്പിലയും വിവരണവിഭാഗത്തില് പെടുമോ. ഓരോരുത്തരും അവരവര്‍ക്ക് തോന്നുന്ന രീതിയില് കാറ്റഗറികള് ഒരു ലിസ്റ്റായി തരൂ. 6-ല് കൂടാതെ നോക്കുക. അതില് നിന്നും നല്ലതൊര്‍ന്ന് നമുക്ക് തിരഞ്ഞെടുക്കാം.
സിബു മാഷേ..
ReplyDeleteഇത്രേം കാറ്റഗറി വന്നാല്‍, ബ്ലോഗേഴ്സിനു എല്ലാവര്‍ക്കും, ഓരോ(അതിലധികമോ) അവാര്‍ഡു കിട്ടാന്‍ സാധ്യതയുണ്ടല്ലോ ;)
സിബുവിന്റെ ആശയം implement ചെയ്യേണ്ടതു തന്നെയാണ്. പക്ഷേ, എനിക്ക് വ്യത്യാസമുള്ള ചില നിര്‍ദ്ദേശങ്ങള്‍ ഉണ്ട്:
ReplyDelete1. തുടക്കത്തില്‍ ഒരുപാട് വിഭാഗങ്ങള്‍ ഇല്ലാതിരിക്കുന്നതാണ് നല്ലത്. അധികമായാല്‍ ഗുണം കുറഞ്ഞവക്ക് അംഗീകാരം കൊടുക്കേണ്ടി വരും; അവാര്‍ഡിന്റെ വിലയും ഒപ്പം താഴും.
2. അവാര്‍ഡ് പൊതുജനസമ്മതിക്കാണോ, ഗുണനിലവാരത്തിനാണോ എന്ന് തീരുമാനിക്കണം. online voting വഴി തീരുമാനിക്കുന്ന അവാര്‍ഡുകള്‍ അട്ടിമറിക്കപ്പെടാന്‍ ഇടയുണ്ട്. ബച്ചനെ web-ല്‍ ഇന്ത്യാക്കാര്‍ ഏറ്റവും ജനപ്രീതിയുള്ള താരമാക്കിയതൊക്കെ അറിയാമല്ലോ; chain email വഴി.
3. നവാഗതര്‍ക്കും കുട്ടികള്‍ക്കുമൊക്കെ എന്തെങ്കിലും ഏര്‍പ്പെടുത്തണം. മലയാളം ബ്ലോഗിന്റെ base വളരാന്‍ അതുപകരിക്കും.
4. നല്ല സംഖ്യ അവാര്‍ഡായി കൊടുക്കണം. അവാര്‍ഡിന്റെ വലുപ്പം അതിന്നുവേണ്ടി ആരോഗ്യകരമായ ഒരു മത്സരം ബ്ലോഗറുമാരുടെ ഇടയില്‍ ഉണ്ടാക്കും എന്ന് തോന്നുന്നു. middle east-ല്‍ നിന്നും അമേരിക്കയില്‍ നിന്നുമൊക്കെ sponsor മാരെ കിട്ടാന്‍ പ്രയാസമുണ്ടാവില്ല. അതൊക്കെ സംഘടിപ്പിക്കാന്‍ എല്ലായിടങ്ങളില്‍ നിന്നുമുള്ള ആള്‍ക്കാരെ ചേര്‍ത്ത് ഒരു അവാര്‍ഡ് കമ്മറ്റി ഉണ്ടാക്കണം.
ഫലകവും ഷാളുമൊന്നും ഇക്കാലത്ത് വിലപ്പോകില്ല. കാശിന്റെയൊപ്പം അതുമുണ്ടെങ്കില്‍, ok :-)
സിബു,
ReplyDeleteഎകദേശം ഇപ്രകാരം സംഗ്രഹിക്കാമെന്നു തോന്നുന്നു.
1. എഴുത്ത്
--> സര്‍ഗാത്മകമായ എഴുത്ത്
--> ലേഖനങ്ങള്‍/പഠനം/നിരീക്ഷണം
2. പോഡ്കാസ്റ്റിങ്
--> സര്‍ഗാത്മകമായ ശബ്ദാവിഷ്കാരങ്ങള്‍
--> ചര്‍ച്ച, പഠനം എന്നിവ ഉള്‍ക്കൊള്ളുന്നവ
3. Ideas, system and methods
--> പാചകം, how-to, help guides, reviews
--> മത്സരങ്ങള്‍, അക്ഷരശ്ലോകം, പസിലുകള്‍
4. ദൃശ്യാവിഷ്കാരം
--> ഫോട്ടോഗ്രാഫി
--> ചിത്രരചന
ഇതില്‍ ആളില്ലാത്ത ഉപവിഭാഗങ്ങളെ ഒഴിവാക്കുകയും ചെയ്യാം.
ആറിനോട് പ്രത്യേക ചായ്‌വുണ്ടെങ്കില്‍,
1. നര്‍മ്മം
2. സാഹിത്യം
3. ശബ്ദദൃശ്യസാധ്യതകള്
4. ലേഖനങ്ങള്
5. പഠനോപാദികള് (how-to/help guides/പാചകം)
6. മത്സരങ്ങള്‍ സംഘടിപ്പിക്കുന്ന ബ്ലോഗുകള്‍
ഏത് കോമ്പറ്റീഷനിലും പാനലിന്റെ വിലയിരുത്തലാണോ അതോ പൊതുഅനുവാചകരുടെ വിലയിരുത്തലാണോ വേണ്ടത് ഒരു കീറാമുട്ടിപ്രശ്നം തന്നെ. പാനലിന്റെ കാഴ്ചയും പൊതുഅനുവാചകന്റെ കാഴ്ചയൂം തമ്മിലുള്ള വ്യത്യാസം കൊണ്ടാണിങ്ങനെ. ഏറ്റവും നല്ല ഉദാഹരണം ഇത്തവണത്തെ ഫോട്ടോ മത്സരവേദിയാണ്` പാനലിന്റെ വിജയികളിലും ജനത്തിന്റെ വിജയികളിലും തീര്ത്തും വിഭിന്നം. മലയാളം സാഹിത്യം/സിനിമാ അവാര്ഡുകളില് സംഭവിക്കുന്നതും അത് തന്നെ. ബ്ലോഗ് ജനകീയമാധ്യമായത്കൊണ്ടുതന്നെ, അതില് ജനത്തിന്റെ വിജയികളാണ് അവാര്ഡ് ജേതാക്കളാവേണ്ടത്. തോമാസ് പറഞ്ഞ അമിതാഭച്ചന് പ്രശ്നം ഒഴിവാക്കാന് ഇങ്ങനെ ചെയ്യാം: ബ്ലോഗര്മാര് വോട്ടെടുപ്പിലൂടെ, ഓരോ കാറ്റഗറിയിലും 3 പേരെ തിരഞ്ഞെടുക്കട്ടെ. അതില് ഒന്നാം സ്ഥാനം ഏതാണെന്ന് പാനല് തീരുമാനിക്കുന്നു.
ReplyDeleteപെരിങ്ങോടരുടെ കാറ്റഗറികള് ഇഷ്ടമായി. ചെറിയ സജഷന്സ്:
1. നര്മ്മം
2. സാഹിത്യം
3. ശബ്ദദൃശ്യസാധ്യതകള്
4. ലേഖനങ്ങള്
5. പഠനോപാദികള് (help guides/പാചകം)
6. കമ്മ്യൂണിറ്റി ആക്റ്റിവിറ്റികള് (മത്സരങ്ങള്/അക്ഷരശ്ലോകം/..)
സമ്മാനത്തില്‍ ഒരു ഫലകം(ട്രോഫി) ഉണ്ടാവേണ്ടതിനെ പറ്റി... കുറേ മാസങ്ങള്‍ക്ക് മുമ്പ് മീന എന്ന അമേരിക്കന്‍ മലയാളി എഞ്ചിനീയേര്‍സ് അസോസിയേഷന്‍ എന്നെ ഒരു അവാര്‍ഡ് തന്ന് ആദരിക്കുകയുണ്ടായി. അതുവരേയും എന്ത് ഫലകം സമ്മാനം കായ് ആയി താ മാഷേ എന്ന് പറഞ്ഞിരുന്ന ഞാന്‍ അതെടുത്ത് ഷോക്കേസില്‍ വച്ചിരിക്കുന്നു. പ്രദര്‍ശിപ്പിക്കന്‍ പറ്റുന്ന ഇത്തരം വസ്തുവിന് വാല്യൂ ഉണ്ട്. അത് എന്തായാലും നിര്‍ബന്ധമാണ്. പിന്നെ, പൈസകിട്ടിയാല്‍ പുളിക്കുമോ ആര്‍ക്കെങ്കിലും ? :) സ്പോണ്‍സര്‍ ഷിപ്പ് സംഘടിപ്പിക്കാന്‍ അറിയാത്തതാണ് പിരിവിന്റെ വഴിക്ക് പോണോ എന്ന് എന്നെ ചിന്തിപ്പിക്കുന്നത്.
ഇത്തവണ ഓണത്തിന് ഈ പരിപാടി ഒന്ന് തുടങ്ങി വച്ചാലോ പെരിങ്ങോടരേ തോമാസേ.. അത് പുഴ.കോമിന്റെ ബാനറിലായാലോ?
സിബുവേട്ടന്റെ ആശയത്തിനെ പരിപൂര്‍ണമായും കൈയ്യടിച്ച് സ്വാഗതമോതുന്നു.
ReplyDeleteബ്ലോഗേഴ്‌സ് ബ്ലോഗേഴ്‌സിനെ ബ്ലോഗില്‍ വന്ന് ബ്ലോഗ്‌വോട്ടിട്ട് തിരഞ്ഞെടുക്കുന്നു. വളരെ ഗഹനമായി ചര്‍ച്ച ചെയ്‌ത് സര്‍വസമ്മതമായ, തര്‍ക്കവിമുഖമായ ഒരു മല്‍സരം ആയിതീരട്ടെയിത് എന്നാഗ്രഹിക്കുന്നു.
ചിയേഴ്‌സ്...!
സിബു പെരിങ്ങോടന്‍ .. ബൂലോകത്തുള്ള ചിലര്‍ ചേര്‍ന്നു രൂപം കൊടുത്ത ഒരു സംരംഭമാണൂ മോബ്ചാനെല്‍ .. സിബു ഈ പറയുന്ന കാര്യങ്ങളൊക്കെ തന്നെയാണു ഇവിടെ ചെയ്യുന്നതു .. സിബുവിന്റെ സംരംഭത്തില്‍ ചേരുന്നതില്‍ ഞങ്ങള്‍ക്കു സന്തോഷമേയുള്ളൂ .. എല്ലാ മാസവും ബൂക്കുകള്‍ സമ്മാനമായീ കൊടുക്കാന്‍ പദ്ധതിയിട്ടാല്‍ അതു സ്പ്പോസര്‍ ചെയ്യാന്‍ പരസ്യ വരുമാനം ഉപയോഗിക്കാം... പല കാര്യങ്ങളും ആലോചിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്താല്‍ നടക്കില്ല. അതു കൊണ്ടു ഇതു രണ്ടും പൊതുവേ ഒഴിവാക്കുക എന്നതാണു ഞങ്ങളുടെ നയം :-)..തെറ്റിദ്ധരിക്കരുതു
ReplyDeletehttp://www.mobchannel.com
സിബു,പെരിങ്ങോടര്‍...
ReplyDeleteഅവസാനം ഉരുത്തിരിഞ്ഞുവന്ന കാറ്റഗറി നന്നായിട്ടുണ്ട്..ഇനി ഇതില്‍ക്കൂടാതെ നോക്കണം..
..ട്രോഫിയുടെ കാര്യം നല്ലതുതന്നെ..പ്രയോഗികമായി ചിന്തിച്ചാലും അതായിരിയ്ക്കും ഭേദം എന്നു തോന്നുന്നു..ട്രോഫിയോടൊപ്പം ഒരു കീര്‍ത്തിപത്രവും ആകാം.
പിന്നെ,തിരഞ്ഞെടുപ്പില്‍ സിബു സൂചിപ്പിച്ചതിനോട് വിയോജിയ്ക്കുന്നു..അതു തിരിച്ചാണ് വേണ്ടതെന്നാണ് എന്റെ അഭിപ്രായം...പാനല്‍ തിരഞ്ഞെടുപ്പിനും ഗ്യാലപ്പ് പോളിനും നിലവാരങ്ങളില്‍ അതിന്റേതായ വ്യത്യാസമുണ്ട്...
.ഈ ആറു വിഭാഗങ്ങള്‍ക്കും .നാലോ അഞ്ചോ പേരുള്ള ഓരോ പാനല്‍ തിരഞ്ഞെടുത്ത് (അതു കുറച്ച് ദുഷ്ക്കരമാകുമെങ്കിലും) അതില്‍ നിന്നും ഒരാളെ തിരഞ്ഞെടുക്കാന്‍ ബൂലോഗരോട് പറയണം..അങ്ങനെയാകുമ്പോള്‍ ഈ അവാര്‍ഡിന് ഒരു മിനിമം നിലവാരം ഉറപ്പാക്കാം..തിരിച്ചാണെങ്കില്‍ ചിലപ്പോള്‍ കഴിവിനേക്കാള്‍ ജനപ്രിയതയ്ക്ക് മുന്‍തൂക്കം ലഭിച്ചെന്നിരിയ്ക്കും....
...ഇത് എന്റെ അഭിപ്രായം മാത്രമാണ്..ഏതുതരത്തിലുള്ള അവാര്‍ഡാണ് ഉദ്ദേശിയ്ക്കുന്നത് എന്നതിനെ അശ്രയിച്ചിരിയ്ക്കണം തിരഞ്ഞെടുപ്പിന്റെ രീതി..അത്രമാത്രം..
..രണ്ടായാലും, ഈ പുതു സംരംഭത്തിന് എന്റെ എല്ലാ പിന്തുണയും അറിയിയ്ക്കട്ടെ.
മുന്നറിയിപ്പിനു നന്ദി!!
ReplyDeleteഅവാര്‍ഡ് എനിക്കു തന്നാല്‍ തിരസ്ക്കരിക്കാനും തന്നില്ലെങ്കില്‍ കോടതിയില്‍ പോവാനും ഞാന്‍ തയ്യാറായിക്കഴിഞ്ഞു.
ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പ്രശസ്തി!
(അവാര്‍ഡിനിടക്കു പുട്ടുകച്ചോടം ക്ഷമിക്കുക /\)
അയ്യടീ മനമേ, തീപ്പെട്ടീക്കൊലീ നിര്‍മ്മലേടത്തിയേ, പുതിയ ബ്ലോഗേര്‍സിനൊക്കെ ഒരു അഞ്ചു കൊല്ലത്തിനു അവാര്‍ഡില്ലാന്ന് തീരുമാനിച്ച് കഴിഞ്ഞു. ഒള്ള പൊസ്തകമായ പൊസ്തകം മൊത്തം എഴുതി കട മുഴുവന്‍ നിറച്ചിട്ട്, ഇനി പാവം ബ്ലോഗ് അവാര്‍ഡും കൂടി മേടിച്ചെടുക്കാനുള്ള ബുദ്ധിയല്ലേ, അത് സമ്മതിക്കില്ലാ സമ്മതിക്കില്ലാ! :-)
ReplyDeleteഎന്തായാലും ഇതിന്റെ പാനലുകാരെ എനിക്കൊന്ന് ആദ്യേ കാണണം, ധീരതക്കുള്ള അവാര്‍ഡ് അവര്‍ക്കാദ്യം തന്നെ കൊടുത്തേക്കാം :)
ഹലോ സിബുവേ .... അവാര്‍ഡ് !!!... ഹ ഹ ഹ !!! ബൂലോക ലലനാ മണികള്‍ക്കുള്ള അവാര്‍ഡ് വിശ്വപ്രഭക്കും, ബൂലൊക ക്ഷീര കര്‍ഷകനുള്ള അവാര്‍ഡ് ഏവൂരാന്‍ മൊതലാളിക്കും, ബൂലൊക തെറി സമ്രാട്ടിനുള്ള അവാര്‍ഡ് കൈപ്പള്ളിക്കും ചിത്രകാരന്റെ ചിലവില്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ മറ്റ് ഇനങ്ങളിലും അവാര്‍ഡുകള്‍ ഉടന്‍ പ്രഖ്യാപിക്കുന്നതായിരിക്കും.
ReplyDeleteസിദ്ധാര്‍ത്ഥന്റെ കമന്റ്:
ReplyDelete(എന്തോ ടെക്നിക്കല്‍ പ്രശ്നം കാരണം ഇടാനാവാഞ്ഞത് ഒരു മെയിലായി അയച്ചതാണ് ചുവടെ)
സമ്മാനങ്ങള് പ്രചോദനങ്ങളായി തുടരുന്നിടത്തോളം അതു വേണമെന്നു തന്നെയാണെനിക്കുമഭിപ്രായം. അതിന്റെ പ്രവര്ത്തനരീതി ചര്ച്ചക്കിട്ടതും ഉചിതമായി.
എന്റെ 2 പൈസ:
1) സമ്മാനം ബ്ലോഗിനാണോ പോസ്റ്റിനാണോ കൊടുക്കുന്നതെന്നു് വ്യക്തമാക്കണം. പോസ്റ്റുകള്ക്കു് പ്രത്യേകം കാറ്റഗറി ഉണ്ടാക്കാമെന്നതു കൊണ്ടു് പോസ്റ്റിനു് കൊടുക്കാം എന്നാണെന്റെ അഭിപ്രായം. ഒരു ബ്ലോഗിനെ മികച്ചതായി കാറ്റഗറിയില്ലാതെ പ്രഖ്യാപിക്കുകയും ചെയ്യാം.
2) നോമിനേഷന് ജനങ്ങളു ചെയ്യട്ടെ. ഓരോരുത്തരും ഓരോ കാറ്റഗറിയിലേക്കു് ഓരോ പോസ്റ്റുകള് നിര്ദ്ദേശിക്കട്ടെ. അവയില് നിന്നും വിജയികളെ പാനലു തെരഞ്ഞെടുക്കട്ടെ.
3) സാഹിത്യത്തില് കഥയും കവിതയും വേറെ വേറെ തന്നെ കാണണ്ടേ. കഥയും കവിതയും വിവേചിക്കാന് ജനങ്ങളു പാടുപെടുമെന്നോര്ത്താണോ അങ്ങനെ ചെയ്യാഞ്ഞതു്? ;)
4) പഠനോപാധികള് എന്ന വകുപ്പില് ഒരു ശങ്ക. (ഈ 'ധ' യാണേ) പാചകക്കുറിപ്പും വരമൊഴി ഫാക്കും തമ്മിലെങ്ങനെ മത്സരിക്കും? അതൊഴിവാക്കാമെന്നു തോന്നുന്നു. പകരം 1-ല് പറഞ്ഞ മികച്ച ബ്ലോഗിലേക്കവ മത്സരിക്കട്ടെ.
അപ്പോള് എണ്ണം ആറു് ;) ബ്ലോഗുകള് വളരുന്നതിനൊപ്പം അവാര്ഡ് കമ്മിറ്റിയും കാറ്റഗറിയും വളര്ന്നോളും.
പാര വെക്കല്ലെ ഇഞ്ച്യുണ്ണീ!
ReplyDeleteബൂലോകത്തെ പിന്നോക്ക വിഭാഗമായ ഹിമവര്‍ഗ്ഗം കാറ്റഗറിയില്‍ (കാനഡയില്‍ നിന്നും മത്സരത്തിനാരും ഇല്ലെന്നുള്ള ശുഭപ്രതീക്ഷയില്‍)ഒരു സംവരണം - പ്ലീസ്.. /\
ചേച്ചിയേ.. അപ്പോ ദേശാടനം എന്ന എന്റെ ബ്ലോഗ് വായിച്ചിട്ടില്ലാല്ലെ? അതാ ഇത്ര ധൈര്യം. അവാര്‍ഡ് എനിക്കല്ലെ കിട്ടൂ, സംവരണം വേണം വേണം... :)
ReplyDeleteThis comment has been removed by the author.
ReplyDeleteഅവാര്‍ഡില്ലെങ്കിലും, വാര്‍ഡ്, ഉടനെ വേണ്ടിവരും. ;)
ReplyDeleteബിന്ദൂ, ഇന്നിവിടെയാണോ ഓഫ്?