അതിനിടെ കേട്ട ഒരു നല്ല വാര്ത്തയാണ് ബെന്നിക്ക് സീനിയര് മാനേജ്മെന്റ് പൊസിഷനിലേയ്ക്ക് പ്രമോഷന് കിട്ടി എന്നുള്ളത്. ഈ സമയത്ത് അതിന് പ്രത്യേകം പ്രാധാന്യമുണ്ട്. ഈ പുതിയ പൊസിഷനില് ഇരുന്ന് ബെന്നിക്ക് കുറച്ചുകൂടി കൃത്യമായി വെബ്ദുനിയ മാനേജ്മെന്റിനോട് പറഞ്ഞുകൊടുക്കാം ഈ പ്രശ്നത്തിന് വളരെ ന്യായമായതും എളുപ്പമുള്ളതും ആയ പരിഹാരം ഇങ്ങനെയൊന്ന് ഉണ്ടായിട്ടേ ഇല്ല എന്ന് പറഞ്ഞ് കയ്യൊഴിയുകയല്ല, മറിച്ച് വിക്ടിമുകളോട് മാപ്പുപറയുകയാണ് എന്ന്.
ഈ യാഹൂ ബ്ലോഗുകള് കോപ്പിയടിച്ചതിനെ പറ്റിയുള്ള ചിന്തകള് ചൂടുപിടിക്കാന് ഈ സംഭവം എന്തായാലും കാരണമാവട്ടെ. നിങ്ങളുടെ അഭിപ്രായം എന്തായാലും ഈ വരുന്ന മാര്ച്ച് 5-ന് നിശ്ചയിച്ചിരിക്കുന്ന ബ്ലോഗ് കോപ്പിയടി വിരുദ്ധ ദിനത്തില് അത് ബ്ലോഗ്പോസ്റ്റായിടൂ (കമന്റല്ല). നേരമ്പോക്കിനുള്ള ഒരു മാര്ഗം എന്നതില് നിന്നും വളരെ ആഴവും പരപ്പും ഉള്ള മാധ്യമമായി ബ്ലോഗുകള് മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില് ഈ ചിന്തകളുടെ പ്രസക്തി വളരെയാണ്. ഭാവിയില് ആരൊക്കെ എന്തൊക്കെ ഇവിടെ എഴുതും എന്ന് തീരുമാനിക്കുന്നത് കോപ്പിയടി പ്രശ്നങ്ങളില് നാമെടുക്കുന്ന നയങ്ങളുമാണ്. കാരണം ഒരു മാധ്യമത്തിന്റെ വിശ്വാസ്യതയും സുരക്ഷിതത്വവും ഒരു എഴുത്തുകാരന് എന്നതിനേക്കാള് ആ മാധ്യമസംസ്കാരത്തിന് മൊത്തമായും സ്വന്തമാണ് - ഏതൊരു സമൂഹത്തിലും എന്നപോലെ തന്നെ.
Dear Bloggers,
This is in relation to the posting made by Mrs. Suryagayatri – Su regarding posting of her recipe content on Yahoo! India Malayalam Website. Webdunia is the content provider for the above website (http://malayalam.yahoo.in ). We observe that there have been some blog postings on the above topic. While we are in touch with Mrs. Suryagayatri through both email and phone to address her concerns, we also appreciate the concerns of the blogging community. We hence propose to have a communication with the community online on March 02, 2007 between 8 PM to 9.30 PM ( IST) on the following blogsite.
We invite you to participate at this blog and express your opinion.We shall be available online to instateneously answer at the scheduled time.
Thanks and Regards,
Vinay Chhajlani | CEO | Webdunia.com (India ) Pvt Ltd
സിബുവിന്റെ നിരീക്ഷണങ്ങള്‍ വളരെ ശരിയാണ്. എന്തയാലും 5നു എല്ലാ ബൂലോഗരും പോസ്റ്റിട്ടു തന്നെ പ്രതിഷേധിക്കുമെന്നു കരുതാം...
ReplyDeleteഒരു ബ്ലോഗില്‍ നിന്നൊരു കൃതിയെടുത്ത് എഴുത്തുകാരന്റെ അനുമതി ഇല്ലാതെ
ReplyDeleteവിറ്റു കാശാക്കുന്നത് ഗൌരവമായി എഴുത്തിനെ കാണുന്നവര്‍ക്കൊന്നും സന്തോഷമാവുമെന്നെനിക്കു തോന്നുന്നില്ല. ഒന്നൊ രണ്ടൊ പ്രാവശ്യം ക്ഷമിച്ചേക്കുമായിരിക്കും. ബ്ലോഗില്‍ എഴുതിയിടുന്നതിനു ഒരു വിലയുമില്ലെങ്കില്‍,
സന്തോഷാരവങ്ങളുമായി മല കയറി വന്ന ബ്ലോഗുകള്‍ കൂക്കുവിളികളോടെ മല ഇറങ്ങുന്നത് കാണേണ്ടി വരും.
qw_er_ty
ബെന്നീ, കള്ളാ നീ എന്നിട്ട് ഇതെന്നോട് മിണ്ടിയേയില്ലോടാ ചുള്ളാ!..... നിനക്ക് പ്രമോഴന്‍ കിട്ടിയല്ലെ?..... ജോലി പോവും എന്നൊക്കെ ചുമ്മാ ഡാവിറക്കിയതാണല്ലെ? സ്മാള്‍ തീഫ് !.... ആകെ മൊത്തം ടോട്ടല്‍ ഇക്കുലോബ്രിയം നോക്കുവാണെങ്കില്‍ നിനക്ക് എല്ലാം ഗുണമായല്ലൊ..... ഒരു ചിയേര്‍സ് ചുള്ളാ! നമുക്ക് കൂടാം...കൂടണം.
ReplyDeleteചൂട് പിടിക്കുന്നുണ്ട്
ReplyDeleteസിബു ചേട്ടാ,
ReplyDeleteഏത് ലിങ്കാണ് ചന്ദ്രേട്ടന്‍ ശരിയല്ലാന്ന് പറയുന്നത്? ഞാന്‍ എല്ലായിടത്തും പോയി നോക്കുവാ... ഇവിടെ രണ്ട് പാരഗ്രാഫിന്റെ ഇടയില്‍ രണ്ട് ലൈന്‍ പോലെ കാണാം. അത് ലൈന്‍ ആണല്ലൊ, ല്ലെ? ലിങ്ക് അല്ലല്ലൊ?
Read me on 5th March.
ReplyDeleteഞാനുണ്ട് കൂടെ!
ബെന്നിക്കു പ്രമോഷന്‍ കിട്ടിയതു നല്ല കാര്യം. പക്ഷേ, ബെന്നിയല്ലാതെ മറ്റൊരാള്‍ മറ്റൊരു വിഷയത്തെപ്പറ്റി പരാമര്‍ശിക്കുന്നതിനിടയില്‍ ഈ പ്രമോഷന്‍ വാര്‍ത്ത കുറിച്ചു വയ്ക്കുന്നതും പുതിയ പൊസിഷന്‍ ഉപയോഗിച്ച് ഈ പ്രശ്നത്തില്‍ ഇടപെടണം എന്നൊക്കെ പറയുന്നതും എത്രത്തോളം ശരിയാണ്.
ReplyDeleteതികച്ചും സ്വകാര്യ അന്യായമായി കൊണ്ടു നടക്കേണ്ട ബ്ലോഗിങ്ങിനെ ജീവിതവുമായും ജോലിയുമായൊക്കെ എത്ര നിസാരമായി നമ്മള്‍ ബന്ധപ്പെടുത്തി എടുക്കുന്നു. ഏതോ ഒരുവന്‍ താഴെ ബെന്നിക്ക് ചിയേഴ്സും വിളികുമ്പോള്‍ എല്ലാം പൂര്‍ണ്ണം. കൊള്ളാം, എല്ലാം കൊള്ളാം.
മന്‍ജിത്: ഒരു പാലമിട്ടാല്‍ ?
ReplyDelete;-)
മന്‍ജിത്തേ, ഈ പ്രശ്നത്തില്‍ ബെന്നിയോട് ഇടപെടണം എന്ന് പറയുന്നതിന് എന്താകുഴപ്പം എന്ന് എനിക്കൊരു പിടിയും കിട്ടുന്നില്ല. ഞാനും ബെന്നിയും ശത്രുക്കളൊന്നുമല്ല്ലോ. ജോലിയുടെ ഭാഗമായി വെബ്ദുനിയക്ക് വേണ്ടിയും സൌഹൃദത്തിന്റെ ഭാഗമായി (ന്യായത്തിന്റെ ഭാഗമായും എന്ന് ഞാന്‍ കരുതുന്നു) ബ്ലോഗര്‍മാര്‍ക്ക് വേണ്ടിയും നില്‍ക്കേണ്ടി വരുന്ന ഹതഭാഗ്യന്‍. എന്നാലും ഒരു പ്രമോഷന്റെ വകയായി ചില അധികാരങ്ങളും ഇന്‍ഫ്ലുവന്‍സുകളൂം ഒരാള്‍ക്ക് കിട്ടുമല്ലോ. അത് വളരെ സൌഹൃദത്തോടെ തന്നെ ബെന്നിയോട് ചോദിച്ചു; അത്രയല്ലേ ഉള്ളൂ. ഞാന്‍ ഗൂഗിളിലെത്തിയപ്പോള്‍ പലരും ഇന്ന ഇന്ന പ്രശ്നങ്ങളൊക്കെയുണ്ട് സോള്‍വ് ചെയ്യാമോ എന്ന് ചോദിച്ചിരുന്നല്ലോ. എന്നെക്കൊണ്ട് പറ്റുന്നത് ഞാന്‍ ചെയ്യും. ബെന്നിയെക്കൊണ്ട് പറ്റുന്നത് ബെന്നിയും.
ReplyDeleteഎന്റെ ചമ്മലതല്ല. ബെന്നിയുടെ പ്രമോഷന്‍ പ്രമാണിച്ച് കുപ്പിപൊട്ടിക്കുന്ന സൌണ്ടുകേട്ടാണ് ഞാനത് പോസ്റ്റിലിട്ടത്. ദേ ഇപ്പോ ബെന്നി പറയുന്നു അങ്ങനെയോന്ന് ബെന്നി സ്വപ്നം കാണുകപോലും ചെയ്തിട്ടില്ലെന്ന്. ആകെ കണ്‍ഫ്യൂഷനായ :(
ഉദ്ദേശശുദ്ധി മനസിലാക്കുന്നു. എങ്കിലും ബെന്നിയുടെ ജോലിയുടെ പ്രയോരിറ്റി (പ്രത്യേകിച്ചും ഈ വിഷയത്തില്‍) നിശ്ചയിക്കേണ്ടത് ബ്ലോഗേഴ്സല്ല എന്ന അഭിപ്രായക്കാരനാണു ഞാന്‍. ഈ പോസ്റ്റില്‍ ബെന്നിയുടെ പ്രമോഷനെക്കുറിച്ചുള്ള പരാമര്‍ശം ഇവിടെയും വിശ്വംബ്ലോഗിലും തലയില്ലാത്ത രണ്ടുപേര്‍ക്ക് ആക്ഷേപം ചൊരിയാന്‍ പ്രേരണയായി എന്നുതന്നെ കരുതുന്നു.
ReplyDeleteമറ്റൊന്ന് പോസ്റ്റിന്റെ ആദ്യ പാരയില്‍
“ഈ സംഭവത്തില് വെബ്ദുനിയയുമായി ബ്ലോഗര്മാര്ക്ക് എന്തെങ്കിലും സംസാരിക്കാന് ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല”
എന്നും
രണ്ടാം പാരയില്‍
“ഈ പുതിയ പൊസിഷനില് ഇരുന്ന് ബെന്നിക്ക് കുറച്ചുകൂടി കൃത്യമായി വെബ്ദുനിയ മാനേജ്മെന്റിനോട് പറഞ്ഞുകൊടുക്കാം ഈ പ്രശ്നത്തിന് വളരെ ന്യായമായതും എളുപ്പമുള്ളതും ആയ പരിഹാരം ഇങ്ങനെയൊന്ന് ഉണ്ടായിട്ടേ ഇല്ല എന്ന് പറഞ്ഞ് കയ്യൊഴിയുകയല്ല, മറിച്ച് വിക്ടിമുകളോട് മാപ്പുപറയുകയാണ് എന്ന്.”
എന്നും പറയുന്നതില്‍ വൈരുദ്ധ്യമില്ലേ എന്നൊരു തോന്നല്‍.
ഇഞ്ചീ അത് വിശ്വത്തിന്റെ പോസ്റ്റിലായിരുന്നു. അത് തിരുത്തി.
ReplyDeleteഞാന്‍ മനസ്സിലക്കിയത് ഇങ്ങിനെയാണ്.
ReplyDeleteബെന്നി ചേട്ടന്റെ ജോലി പോവും അതുകൊണ്ട് യാഹൂവിനെതിരെ കണ്ണടക്കുക എന്നൊരു പരോക്ഷ ലൈന്‍ പലരും സ്വീകരിച്ചിരുന്നു.
‘എന്തു വില കൊടുത്തും ബെന്നിയെ രക്ഷിക്കുക’ എന്നൊരു മുദ്രവാക്യം പോലും നിലവില്‍ വന്നു. അന്നും ഇന്നും ഇത് ആരുടേയും ജോലിയുടേയൊ മറ്റോ പ്രശ്നമായി കാണരുതെന്ന് അപേക്ഷിച്ചിരുന്നു. പക്ഷെ ജോലി പോവുകയല്ല, മറിച്ച് നല്ലതാണ് സംഭവിച്ചതെന്ന് ഈ പോസ്റ്റില്‍ നിന്ന് അറിയുമ്പോള്‍ തീര്‍ച്ചയായും
സന്തോഷം തോന്നി.
വെബ് ദുനിയുടേയൊ, യാഹൂവിന്റേയോ കോര്‍പ്പറേറ്റ് കളികളില്‍ നമ്മളില്‍ ഒരു ബ്ലോഗര്‍ ബലിയാടാവുന്നത് തികച്ചും അന്യയമായേനെ. അതുകൊണ്ട് തന്നെ ഈ വാര്‍ത്ത എന്തായാലും വളരെ നന്നായി എന്നേ എനിക്ക് തോന്നുന്നുള്ളൂ.
ഇത് ആരുടേയും വ്യക്തിപരമായ പ്രശ്നമല്ല. ഒരു ശൈശവ ദിശയില്‍ ഉള്ള ആരും ചോദിക്കാനോ പറയാനോ ഇപ്പോള്‍ ഇല്ലാത്ത, സംഘടനാ ബലമോ, അധികാരങ്ങളോ ഇല്ലാത്ത ഒരു ചെറിയ കൂട്ടം ആളുകളുടെ പ്രശ്നമാണ്.
ബെന്നിചേട്ടനു നമ്മളെ സഹായിക്കാന്‍ പറ്റുമോ എന്നുള്ളത് തികച്ചും അദ്ദേഹത്തിന്റെ ഇഷ്ടം. പറ്റിയില്ലെങ്കിലും പറ്റിയാലും ഒരുപോലെ.
ബലിയാടായതു വേറെ ചിലര്‍ ആണ്. യാഹൂ ആയോ, ദുനിയാ ആയോ ഒരു ബന്ധവും ഇല്ലാത്തവര്‍. അവര്‍ ഇതൊക്കെ പൂട്ടിക്കെട്ടി നിര്‍ത്തി ചിലതെല്ലാം വിളിച്ച് പറഞ്ഞു പോകുകയും ചെയ്തു
ReplyDeleteആളെ
എല്ലാവര്‍ക്കും മനസ്സിലായി കാണുമെന്ന് കരുതുന്നു...അദ്ദേഹത്തിന്റെ പേരു വിളിച്ചു പറഞ്ഞ്...ഇനിയും ജോലി സംബന്ധമായ കാര്യങ്ങള്‍ക്കു ഒരു പ്രശ്നമുണ്ടാക്കണ്ട എന്ന് കരുതിയാണു കമന്റ് ഇടാതെ ഇരുന്നത്.
ബലിയാടുകള്‍ ..പാവങ്ങള്‍....
മാന്യമായി ഇങ്ങനേയും ചെറ്റത്തരം പറയാം അല്ലേ സിബു!
ReplyDeleteദേവപഥം -ബൂലോഗത്തിനും ദുനിയാവിനും നടുവില്‍
ReplyDeleteयाहू के इस कुकृत्य का विरोध होना ही चाहिये. मेरा विरोध यहां दर्ज है.
ReplyDeleteThank you for sharing very useful information on Essay Hindi
ReplyDelete