2006-02-28

കലാമത്സരങ്ങളുടെ പ്രശ്നം

മത്സരത്തെ പറ്റി.. മത്സരമല്ല, അംഗീകാരമാണ് ഗുണനിലവാരം ഉയര്ത്തുന്നത് എന്നാണ് എന്റെ പക്ഷം. മത്സരം അതിനുള്ള ഒരു കുറുക്കുവഴിമാത്രം. എന്നാല് അതിന് ധാരാളം പാര്ശ്വഫലങ്ങളുണ്ട്: 1. അംഗീകാരം വളരെ ചുരുങ്ങിയ എണ്ണം ആളുകള്ക്കെ കിട്ടൂ. ഇപ്പോള് തന്നെ, ബ്ലോഗില് നന്നായി എഴുതുന്ന ധാരാളം ആള്ക്കാരുണ്ട്. അവരില് ചിലരെ തഴയേണ്ടി വരുന്നത് ബുദ്ധിയല്ല. 2. നല്ല കലാസൃഷ്ടി എന്ത് എന്നതിനെ പറ്റിയുള്ള ധാരണ എല്ലാവരുടേയും ഏതാണ്ടൊക്കെ ചേര്ന്ന് പോവും എങ്കിലും ഫൈനര് പോയിന്റ്സില് അത് വളരെ വ്യക്തിപരമാണ്. മത്സരം എന്നത് പ്രിസൈസാണ് അത്രയും പ്രിസിഷന് ഇങ്ങനെ ആപേക്ഷികമായ കാര്യങ്ങളില് അപ്ലൈ ചെയ്യുന്നത് ശരിയല്ല എന്നാണെന്റെ പക്ഷം.

താത്പര്യമുള്ളവര് ആന്റണി ചെയ്തപോലെ ലിസ്റ്റുകളുണ്ടാക്കട്ടെ. ഓരോരുത്തരുടേയും ലിസ്റ്റുകള് തമ്മില് അവരവരുടെ ടേസ്റ്റിനനുസരിച്ച് വ്യത്യാസമുണ്ടാവും. അതുപോലെ ഓരോ വായനാക്കാരനും ഏതെങ്കിലും ഒരു ലിസ്റ്റിനോട് ചായും. അങ്ങനെ ഒരു ലിസ്റ്റ് എന്നത് എഴുത്തുകാരനും വായനക്കാരനും ഇടയില് നില്ക്കുന്ന ഒരു ബ്രാന്ഡ്നേമും ആയിത്തീരും.

8 comments:

  1. ഇതില്‍ ചില്ലൊന്നുമില്ലല്ലോ സിബൂ...

    ReplyDelete
  2. ചില്ലുകളെ ഫോര്‍മാറ്റ് കണ്ട്രോള്‍ അക്ഷരങ്ങളുപയോഗിച്ചെഴുതിയാലുണ്ടാവുന്ന പ്രശ്നങ്ങള്‍ക്കൊരുദ്ദാഹരണം തന്നെ ഇത്‌. ഈ കുറിപ്പ്‌ ഞാന്‍ പണ്ട്‌ എവിടെയോ കമന്റായി ഇട്ടിരുന്നതാണ്. അത്‌ കോപ്പിചെയ്ത്‌ പോസ്റ്റാക്കി. കോപ്പിചെയ്തപ്പോള്‍, എന്തിനാ ഈ ഫോര്‍മാറ്റ് ചെയ്യുന്ന ക്യാരക്റ്റേഴ്സ് ഒക്കെ എന്നാലോചിച്ച്‌ അവയെ വിദഗ്ദമായി ഒഴിവാക്കി. അപ്പോള്‍ ഇങ്ങനെയല്ലാതെ എന്താവാന്‍. ഇത്‌ മാക്രിയുടെ പ്രശ്നമല്ല. ബ്രൌസറില്‍ നിന്നും ഒരു പാരഗ്രാഫ് നോട്ട്പാഡില്യ്ക്ക് കോപ്പിചെയ്യുമ്പോള്‍ ഫോര്‍മാറ്റ് കണ്ട്രോള്‍ ഒഴിവാക്കുകതന്നെ വേണം. അതായത്‌ യുണിക്കോഡിന്റെ പ്രശ്നമണെന്നര്‍ഥം. അല്ലെങ്കില്‍ മാക്രി കുറച്ചുകൂടി ബുദ്ധിയുപയോഗിച്ച്‌ മലയാളമാണെങ്കില്‍ zwj-നെ ഒഴിവാക്കരുതെന്ന്‌ എഴുതണം. സന്തോഷ്‌ തന്നെ ശരണം.

    ReplyDelete
  3. സിബൂ,ഇത് zwj ഉപയോഗിക്കുന്ന മറ്റ് ഭാഷകള്‍ക്കും ബാധകമല്ലേ? ഞാന്‍ ഒരു ബഗ് തുറക്കാം.

    ReplyDelete
  4. എന്തിനെയാ മാക്രി എന്നു പറഞ്ഞതു്?

    സന്തോഷെ ഈ പ്രശ്നം മിക്ക അപ്ലിക്കേഷനുകളിലും കാണാവുന്നതാണു്, വേര്‍ഡില്‍ നിന്നു മറ്റൊരിടത്തേയ്ക്കു കോപ്പി ചെയ്യുമ്പോഴും ഇങ്ങിനെ സംഭവിക്കാറുണ്ടു്.

    ReplyDelete
  5. സന്തോഷ്‌, എല്ലാ ഭാഷകള്‍ക്കുമുള്ള പ്രശ്നമല്ല ZWJ(zero width joiner) പ്രശ്നം. എന്റെ അറിവില്‍ ഇത്‌ മലയാളത്തിനും അറബിക്കും മാത്രമേ ഉള്ളൂ. ബാക്കി ഭാഷകളില്‍ ZWJ 'ശ്രദ്ധ'യും 'ശ്രദ്‌ധ'യും തമ്മിലുള്ള വ്യത്യാസം മാത്രമേ ഉണ്ടാക്കൂ. അതായത്‌, എഴുത്തുരീതിയിലുള്ള വ്യത്യാസം (അര്‍ഥത്തിലുള്ളതല്ല). എന്നാല്‍ മലയാളത്തില്‍, ZWJ ഉള്ളതും ഇല്ലാത്തതും, അര്‍ഥവ്യത്യാസം ഉണ്ടാക്കും. ഉദാഹരണങ്ങള്‍: 'അവന്‍' - 'അവന്‌', 'വന്‍യവനിക' - 'വന്യവനിക'. ചില്ലുകളെ എന്‍കോഡ്‌ ചെയ്യണം എന്നു പറയുന്നതിന്റെ ഒരു പ്രധാനകാരണം ഇതാണ്‌. എന്നാല്‍ ചില്ലുകള്‍ അര്‍ഥവ്യത്യാസം എപ്പോഴും ഉണ്ടാക്കുന്നില്ലെന്നതുകൊണ്ട്‌ എന്‍കോഡ്‌ ചെയ്യാന്‍ യുണിക്കോഡ്‌ ഇപ്പോഴും മടിക്കുന്നു. ഉദാഹരണം 'നന്മ', നന്‍മ'

    മാക്രി എന്ന്‌ വക്കാരിയുടെ ഭാഷയില്‍ മൈക്രോസോഫ്റ്റിനെ വിളിച്ചതാണ്‌. വെറുതെ ഒരു തമാശിനാണേ. സന്തോഷ്‌ പിണങ്ങരുത്‌.

    ReplyDelete
  6. നന്ദി, സിബൂ. കാര്യങ്ങളറിഞ്ഞു വച്ച് സംസാരിക്കുന്നതിനോളം എളുപ്പമ്മുള്ള സംഗതിയില്ല. ഈ വിഷയത്തില്‍ സിബു എഴുതിയ കുറേക്കൂടി വിശദമായ ഒരു കുറിപ്പ് എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു. അതൊന്നു തപ്പി നോക്കട്ടെ. ഞാന്‍ ഉദ്ദേശിച്ചത് ഏതെന്ന് മനസ്സിലായെങ്കില്‍ ദയവായി ആ ലിങ്ക് എനിക്ക് നേരിട്ട് അയച്ചു തരാമോ?

    മാക്രിയെ എനിക്കു മനസ്സിലായിരുന്നു, പെരിങ്ങോടാ!

    ReplyDelete
  7. ഈ ലിങ്ക് ആയിരുന്നു ഞാന്‍ ഉദ്ദേശിച്ചത്. ഓഫീസ് 12-ല്‍ 'Add control charecters in cut and copy' എന്നൊരു ചെക്ക് ബോക്സ് ഉണ്ട്. അത് ചെക്കു ചെയ്താല്‍ ചില്ല് കുഴപ്പമില്ലാതെ കോപ്പി ചെയ്യപ്പെടുന്നുണ്ട്. ഡീറ്റയില്‍‍സ് ഞാന്‍ പീറ്ററിന് അയച്ചിട്ടുണ്ട്.

    ReplyDelete