2005-12-31

Raga chimes

Idea is simple.. Create chimes tuned to some raga notes. The number of rodes in a raga chime would be 6,7, or 8; so it could be little bit fatty. Nevertheless, it would be nice if you can buy a 'bhoopaLam' chime or 'revathi' chime from the shop.

ഈഷ്വായുടെ അരപ്പൊളി

യൂദന്മാരുടെ കൂടാരപ്പെരുന്നാളടുത്തു. ‘ഞങ്ങള്‍ പോകുന്നു; പെരുന്നാളിന് വരുന്നില്ലേ’ എന്ന്‌ അനിയന്മാര്‍ (യാക്കോബ്, യൌസേപ്പ്‌, ശിമയോന്‍, യൂദാസ് -മത്തായി 13:55) ഈഷ്വായോട്‌ ചോദിച്ചു. ‘ഞാന്‍ പോകുന്നില്ല’ എന്ന് മറുപടിയും കൊടുത്തു. എന്തായാലും ഈഷ്വായ്ക്ക്‌ അവരുടെ കൂടെ പോകണമെന്നുണ്ടായിരുന്നില്ല എന്നതാണ് സത്യം. വീട്ടുകാരുമാ‍യി അത്ര സ്വരചേര്‍ച്ചയിലായിലും ആയിരുന്നില്ലല്ലോ ഈഷ്വാ (മര്‍ക്കോസ് 6:1-4, മത്തായി 12:46-50). അനിയന്മാരൊക്കെ പെരുന്നാളിന് പോയിക്കഴിഞ്ഞ്‌ സൂത്രത്തില്‍ ഈഷ്വായും പെരുന്നാളിന് പോയി.
(യോഹന്നാന്‍ 7:2-10)

ഒരു വെറും മനുഷ്യനില്‍ നിന്നും ഒട്ടും അപ്രതീക്ഷിതമല്ല ഈ പെരുമാറ്റം. എന്നാല്‍ ഒരു ദൈവാവതാരത്തില്‍ നിന്നിങ്ങനെ?

2005-12-17

അധികാരം ദൈവം കമ്മ്യൂണിസം

മതവിരോധം കമ്മ്യൂണിസം ഉത്ഭവിച്ച യൂറോപ്യന്‍ സാമൂഹിക പരിതസ്ഥിതിയില്‍ നിന്നും വന്നതാണ്. സത്യത്തില്‍ separation of church and state ഫ്രഞ്ച് വിപ്ലവകാലം മുതല്‍ ഏറ്റവും കൂടുതല്‍ വേരോടിയിരുന്ന രാഷ്ട്രീയ സിദ്ധാന്തമായിരുന്നു. (അടുത്തയിടെ ഫ്രാന്‍സില്‍ ഹെഡ്‌സ്കാര്‍ഫ് നിരോധനത്തിനു മുന്‍‌കയ്യെടുത്തവര്‍‍ റൈറ്റ് വിങ് പാര്‍ട്ടികളായിരുന്നു എന്നോര്‍ക്കുക) ‍ഈ സിദ്ധാന്തത്തിന്റെ വിപ്ലവം വെര്‍ഷം മാത്രമാണ് കമ്മ്യൂണിസത്തിലെ മതവിരോധം. സത്യത്തില്‍ അത്‌ ഇന്ത്യന്‍ പരിതസ്ഥിതിയുമായി ചേരുന്നതായിരുന്നില്ല. മതത്തിന്റെകാര്യത്തില്‍ ഒരു ന്യൂട്രല്‍ മനോഭാവമെടുത്തിരുന്നെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യയിലൊട്ടാ‍കെ കൂടുതല്‍ പോപ്പുലറാവുമായിരുന്നു. ഇനി separation of church and state എന്ന സിദ്ധാന്തം തന്നേയും റിപ്പബ്ലിക് എന്നതിന്റെ മറ്റൊരു രൂപമാണ് - അതായത്‌ അധികാരം ദൈവദത്തമാണെന്ന പഴയ ആശയത്തിനു പകരം ജനങ്ങളുടെതാണെന്ന സത്യം അംഗീകരിക്കലുമാണ്. തിരുവതാംകൂറിന്റെ തൃപ്പടിദാനം ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കാവുന്നതാണ്.

വിക്കി മത്സരം

പെരിങ്ങോടര് തുടങ്ങിവച്ച ഒരു ഐഡിയ ഒന്നെക്സ്പാന്‍ഡ് ചെയ്യാന്‍ നോക്കുകയാണ്:

“ഞാന് പലപ്പോഴും കരുതാറുണ്ട്, ഏതെങ്കിലും ചില സന്നദ്ധ സംഘടനകള്ക്ക് കുറച്ചു് പണം സമാഹരിച്ചു് ഇംഗ്ലീഷ് വിക്കിപീടിയയെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിക്കൂടേയെന്നു്. ആരും ഇതുവരെ വന്നു് കാണാത്തത് കൊണ്ടു് നമുക്ക് തന്നെ ഒരു സന്നദ്ധസംഘടന രൂപപ്പെടുത്തിയെടുത്താല്ലോ?“

ഇതാണെനിക്ക്‌ പറയാനുള്ളത്‌: സംഘടനയ്ക്ക്‌ പകരം അവാര്‍ഡ് - അതായത്‌, ഏറ്റവും നല്ല വിക്കി പാര്‍ട്ടിസിപ്പേഷന്‍ അവാര്ഡ്. കോളേജ് സ്കൂള് വിദ്യാര്ത്ഥികളാണ് ടാര്ഗറ്റ്. ടെക്നിക് പിടികിട്ടിയില്ലേ... സമ്മാനം കൊടുക്കുന്നതൊരാള്ക്കാണെങ്കിലും പങ്കെടുക്കുന്നവരൊക്കെ എന്തെങ്കിലും എഴുതുമല്ലോ :)

മലയാളം സെക്ഷനിലോ കേരളത്തെയും മലയാളത്തേയും പറ്റി ഇംഗ്ലീഷ് സെക്ഷനിലോ എഴുതുന്നവര്‍ക്ക് ആണ് സമ്മാനം. ഏറ്റവും കൂടുതല്‍ കോണ്ട്രിബ്യൂട്ട് ചെയ്യുന്ന 25 പേര്‍ക്ക്‌ 1000 രൂപയും ഒരു സര്‍ട്ടിഫിക്കേറ്റും. (ജിമ്മിയെക്കൊണ്ടൊപ്പിടീക്കാന്‍ പറ്റുമോ?)

പങ്കെടുക്കുന്ന എല്ലാവരും ഏറ്റവും കൂടുതല്‍ കോണ്ട്രിബ്യൂട്ട്‌ ചെയ്ത ഒരാളെ വോട്ടുചെയ്യുകയും വേണം. അത്‌ ഏറ്റ്വും കൂടുതല്‍ വോട്ടുകിട്ടുന്ന 25 പേരില്‍ ഒരാള്‍ക്കാണെങ്കില്‍ അയാള്‍ക്ക് 20% ബോണസ് വോട്ടും കിട്ടും. ഒരു വിക്കി രീതിയില്‍ തന്നെ പങ്കെടുക്കുന്നവരെ ഇവാല്യുവേറ്റ് ചെയ്യാനാണ്‍ അത്‌. ഡമ്മി ഐഡികളുണ്ടാക്കി കൂടുതല്‍ വോട്ട് കിട്ടുന്നത്‌ തടയാന്‍ നാമമാത്രമായി കോണ്ട്രിബ്യൂട്ട് ചെയ്തവരുടെ വോട്ട് കണക്കിലെടുക്കില്ല.

ഓരോരുത്തരും വിക്കി ഐഡിയും, സമ്മാനം കിട്ടുകയാണെങ്കില്‍ ചെക്കയക്കേണ്ട വിലാസവും തന്ന്‌ റെജിസ്റ്റര്‍ ചെയ്യുന്നു. ഏറ്റവും ആദ്യം റെജിസ്റ്റര്‍ ചെയ്യുന്നത്‌ അത്രയും നല്ലത്‌. അപ്പോള്‍ മുതല്‍ എഴുതി തുടങ്ങാമല്ലോ...

പരസ്യവാചകങ്ങള്‍ക്കുള്ള ഐഡിയകള്‍:
  • ആഴ്ച്ചപ്പതിപ്പുകളിലെ കഥാമത്സരങ്ങള്‍ പോലെ അല്ല. എഴുതിയതെല്ലാം പ്രസിദ്ധീകരിക്കപ്പെടും ;)
  • തലമുറകളെ സ്വാധീനിക്കുന്ന സാമൂഹിക സേവനമാണ്
  • ഇതൊരു അറിവിന്റെ ലോകമാണ്; പുതിയ അനുഭവമാണ്.
  • “ഭാരതമെന്നു കേട്ടാ‍ല്‍.. കേരളമെന്നു കേട്ടാലോ.. “
  • ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ളവര്‍ പങ്കെടുക്കുന്ന ഒരു സംരംഭം; അവരുമായുള്ള ചര്‍ച്ചകള്‍..
മൊത്തം 25,000 രൂപയുടെ സംരംഭം. അറിയാവുന്ന ആരെങ്കിലും ഈ മത്സരം കുറച്ചുകൂടി ആര്‍ഭാടമായി നടത്തുന്നുണ്ടെങ്കില്‍ അവര്‍ക്ക്‌ എന്റെ സംഭാവന അയച്ചു തരാം. ഇല്ലെങ്കില്‍ ഞാന്‍ വലിയ ഇമെയില്‍ ഡിസ്കഷന്‍ ഓവര്‍ഹെഡില്ലാതെ ഇവിടെ ലോക്കലായി കിട്ടുന്ന സംഭാവനകൊണ്ട് തന്നെ കാര്യം നടത്താനാണ് ഉദ്ദേശം. ഒന്നു രണ്ടു പേരൊട്‌ ചോദിച്ചപ്പോള്‍ വളരെ നല്ല പ്രതികരണമാണ് കിട്ടിയത്‌.

ഏപ്രില്‍ മേയ് ജൂണ്‍ കാലത്ത്‌ ഈ പരിപാടി ലോഞ്ച് ചെയ്യാനാണ് താല്പര്യം.

ഇത്രയൊക്കെ ആണെങ്കിലും, ഇതെങ്ങനെ പരസ്യം ചെയ്യും എന്നത്‌ ഇനിയും വഴികാണാത്ത കാര്യമാണ്. പത്രം, ടിവി എന്നിവയിലുള്ളവരെ എനിക്കറിയില്ല... ഈ പറഞ്ഞത് പൂര്‍ണ്ണമായും ശരിയല്ല; ഇമെയിലിന് മറുപടി അയക്കുന്നവരാരുമില്ല എന്നാണ് ഉദ്ദേശിച്ചത്‌. ഇമെയില്‍ വായിക്കാനെങ്കിലും കമ്പ്യൂട്ടറിനു മുന്നിലെത്തുന്നവരോടല്ലേ വിക്കിയെപറ്റി പറഞ്ഞ് ഫലിപ്പിക്കാന്‍ പറ്റൂ.

രാഷ്ട്രീയക്കാരെ തെറിപറയുമ്പോള്‍...

ബിസിനസ്സുകാര്‍ക്ക്‌ പൈസപോലെയാണ്‌ രാഷ്ട്രീയക്കാര്‍ക്ക്‌ വോട്ട്‌ അഥവാ പൊളിറ്റിക്കല്‍ പോപ്പുലാരിറ്റി. അതുകൊണ്ടുതന്നെ, പൈസ ഉണ്ടാക്കാനല്ലേ അവന്‍ ബിസിനസ്സ്‌ തുടങ്ങിയത്‌ എന്നു കളിയാക്കുമ്പോലെ ബാലിശമാണ്‌ വോട്ട്‌ പിടിക്കാനല്ലേ ആ രാഷ്ട്രീയക്കാരനറിയൂ എന്ന്‌ ആരോപിക്കുന്നതും.

തൃശ്ശൂര്‍ വര്‍ക്കീസില്‍ പോയി കേക്കുവാങ്ങുമ്പോള്‍ വര്‍ക്കി കള്ളുകുടിയനാണോ അല്ലയോ എന്നു നോക്കിയിട്ടല്ലല്ലോ വാങ്ങുന്നത്‌. കേക്ക്‌ നല്ലതാണെങ്കില്‍, വില ന്യായമാണെങ്കില്‍ വാങ്ങും; അല്ലെങ്കില്‍ ഇല്ല. അതുപോലുള്ള ഒരു കണ്‍സ്യൂമെറിസ്റ്റിക്‌ മനോഭാവമാണ്‌ രാഷ്ട്രീയക്കാരോട്‌ നമുക്കും വേണ്ടത്‌.

MP-ഉം MLA-ഉം ചെയ്യുന്ന പൊളിറ്റിക്കല്‍ ധര്‍മ്മം റപ്രസന്റേഷന്‍ ആണ്‌ - അതായത്‌ എന്നെ പ്രധിനിധീകരിക്കുക എന്ന കാര്യം അവര്‍ ചെയ്യുന്നുണ്ടൊ എന്നാതുമാത്രമേ ഞാനന്വേഷിക്കേണ്ടതായുള്ളൂ.

ഈ റപ്രസന്റേഷനെ തന്നെ രണ്ടു ഘടകങ്ങളില്‍ നിന്നും കണ്ടുപിടിക്കാം:

1) രാഷ്ട്രീയക്കാരന്റേയും എന്റെയും പോളിസികളിലുള്ള ചേര്‍ച്ച. എളുപ്പത്തിനു വേണ്ടി ഒരു ഉദാഹരണത്തിനു വേണ്ടി, സ്ഥാനാര്‍ത്ഥി കുമാരന്റെ സ്കോര്‍ ഇവിടെ 40%-ഉം കണാരന്റേത്‌ 60%-ഉം ആണെന്ന്‌ വയ്ക്കൂ.

2) രാഷ്ട്രീയക്കാരന്റെ റിലയബിലിറ്റി. ഇത്‌ കഴിഞ്ഞ അഞ്ചുപത്തുകൊല്ലത്തെ അവന്റെ പ്രവര്‍ത്തനചരിത്രം നോക്കിയാല്‍ എളുപ്പം മനസ്സിലാവും. സത്യത്തില്‍ പത്രങ്ങള്‍ ചെയ്യേണ്ട ഒരു മുഖ്യധര്‍മ്മം ഈ റിലയബിലിറ്റി അനാലിസിസ്‌ ആണ്‌. ഇനി മുതല്‍ ബ്ലോഗുകള്‍ക്കും ഇന്റര്‍നെറ്റ്‌ മീഡിയകള്‍ക്കും ഏറ്റെടുക്കാവുന്ന ഒന്നാണിത്‌. അതിനുവേണ്ടി ഓണ്‍ലൈന്‍ ഡാറ്റാബേസുകളും മറ്റും ഉപയോഗിക്കാം. പത്രങ്ങള്‍ നിത്യേനയുള്ള റിപോര്‍ട്ടിംഗ്‌ മാത്രം ചെയ്താല്‍ മതിയാവും. നമ്മുടെ ഉദാഹരണത്തിലെ കുമാരന്റെ റിലയബിലിറ്റി സ്കോര്‍ 70% ഉം കണാരന്റേത്‌ 30% ആണെന്നും വയ്ക്കൂ.

ഓരോരുത്തരുടേയും മുകളിലുള്ള രണ്ടു സ്കോരും തമ്മില്‍ ഗുണിച്ചാല്‍ ആര്‍ക്ക്‌ വോട്ട്‌ ചെയ്യണമെന്നുള്ള ഉത്തരം കിട്ടും. കാര്യങ്ങളെല്ലാം എന്തൊരു സിമ്പിള്‍ അല്ലേ? :)

2005-12-15

വര്‍ഗശിക്ഷ

രണ്ടു നിയമങ്ങള്‍:
  1. പരിഹാരമുണ്ടാവേണ്ടത്‌ ജീവിച്ചിരിക്കേണ്ടവരുടെ വേദനകള്‍ക്കാണ്‌; മരിച്ചവരുടേതിനല്ല.
  2. അച്ഛന്‍ ചെയ്തകുറ്റങ്ങള്‍ക്ക്‌ മകന്‍ ശിക്ഷയനുഭവിച്ചുകൂടാ. ഈ ലോജിക്കിനെ എക്സ്റ്റെന്റ്‌ ചെയ്താല്‍ എളുപ്പം മനസ്സിലാവും, പണ്ടൊരു സമൂഹം ചെയ്ത തിന്മകള്‍ക്ക്‌ ഇന്നത്തെ പിന്‍തലമുറക്കാര്‍ പിഴയൊടുക്കണം എന്നുപറയുന്നതിലെ അപാകത - ആ പിന്‍തലമുറ ജെര്‍മന്‍കാരാവട്ടെ, മുസ്ലീംകളാവട്ടെ, ക്രിസ്ത്യാനികളായിക്കൊള്ളട്ടെ, ഈ നിയമം ഒരുപോലെ ബാധകമാണ്‌.
ഈ രണ്ടുനിയമവും അനുസരിക്കാത്തത്‌ കാട്ടുനീതിയോ കാവ്യനീതിയോ ആണ്‌.

അതുപോലെ തന്നെ, ഈ കാരണങ്ങള്‍കൊണ്ടാണ്‌ ഇന്നത്തെ പാലസ്തീന്‍കാരുടെ വേദനകള്‍ ഇന്നലത്തെ യൂദന്മാരുടെ യാതനകളേക്കാള്‍ ശ്രദ്ധയര്‍ഹിക്കുന്നത്‌.

മുകളില്‍ പറഞ്ഞ ഈരണ്ടുകാര്യങ്ങളും മനസ്സില്‍ വച്ചാല്‍, പല ചര്‍ച്ചകളും ഉപകാരമില്ലാത്തിടങ്ങളിലേയ്ക്ക്‌ വഴിതിരിഞ്ഞു പോകുന്നതും ഒഴിവാക്കാം. അയോദ്ധ്യ സംസാരിക്കുമ്പോള്‍, ബാബറേയും സിന്ധൂനദീസംസ്കാരവും എടുത്തിടുന്നതതിനൊരുദാഹരണം. അതുപോലെ തന്നെയാണ് പാലസ്തീ‍ന്‍പ്രശ്നങ്ങളെ പറ്റി പറയുമ്പോള്‍ ഹോളോകോസ്റ്റും കുരിശുയുദ്ധങ്ങളും കയറിവരുന്നത്‌.

Building a Blogger community using Backlinks

This is what backlink does:

Say, if you want to write more than an paragraph about Athulya's article A, please add your opinion as a blog entry in your own blog and keep a link to A. If that Athulya has enabled backlink, google will automatically put a link from Athulya's article A to yours.

ബാക്ക് ലിങ്കിനെ പറ്റിയും കുറച്ചു വിവരണം: അതുല്യയുടെ പേജില്‍ നിന്നും ദേവരാഗത്തിന്റേതിലേക്ക്‌ ഒരു ലിങ്ക് ഉണ്ടെന്നിരിക്കട്ടെ. അതുല്യയുടെ പേജില്‍ വരുന്നവര്‍ക്ക്‌ വേണമെങ്കിലതുവഴി ദേവരാഗത്തിന്റേതിലെത്താം. എന്നാല്‍ ദേവരാഗത്തിന്റേതില്‍ എത്തുന്നവര്‍ക്ക്‌ അങ്ങനെ ഒരു ലിങ്ക് ഉണ്ടെന്നുള്ളതിനെ പറ്റി ഒരു ഐഡിയയും ഉണ്ടാവില്ല. അതായത്‌ ലിങ്കുകള്‍ ഒരു വണ്‍‌വേ ട്രാക്കാണ് എന്നര്‍ത്ഥം. ഇതിനെ ഒരു ടൂവേ ആക്കുകയാണ് ഗൂഗിള്‍. ഏതുപേജിലും ഇതു ചെയ്യാന്‍ അവര്‍ക്ക്‌ പറ്റില്ല. കാരണം MSN-ഇല്‍ കിടക്കുന്ന പേജ്‌ മാറ്റാന്‍ അവരേക്കൊണ്ട് പറ്റില്ല. പക്ഷെ, blogspot-ഇല്‍ കിടക്കുന്നതില്‍ ഈ ഫീച്ചര്‍ കൊടുക്കാന്‍ അവര്‍ക്ക്‌ പറ്റും. ഇതിനവരെ സഹായിക്കുന്നത്‌ അവരുടെ അതിവിശാലമായ സേര്‍ച്ച് ഡാറ്റാബേസും. ഇതേകാര്യം കുറച്ചുകൂടി ബുദ്ധിമുട്ടി ചെയ്യുന്ന trackback എന്ന പരിപാടി ഇപ്പോഴും ഉണ്ട്. ഇങ്ങനെ സെര്‍ച്ച് ഡാറ്റാബേസില്ലാത്ത MSN മുതലായവര്‍ ഇപ്പോഴും അതു തന്നെ ആണ് ചെയ്യുന്നത്‌. അത്‌ വിവരിച്ച്‌ ഞാന്‍ നേരം കളയുന്നില്ല... ബാക്ക്‌ ലിങ്കിനെ പറ്റി കൂടുതല്‍ ഇവിടെ വായിക്കൂ.

This provides some benefits that comments lack:

* You 'own' your opinion (not Athulya). Later, if you want, you can edit it. That is great ;)
* You can link to more than one article. So the community building is faster. In comments method, if Athulya and Devaragam has written about same topic in their own blogs, you have to choose where to comment. By backlinks, you can comment about both. You just have to keep two links to Athulya's and Devaragam's entries.
* You don't need a blogspot account to comment using backlinks. So it is more universal.

എല്ലാവരും അവരവർക്കു് എഴുതാനുള്ള കമന്റ് ഒരു ബ്ലോഗ് ആയി എഴുതി തുടങ്ങിയാൽ കമന്റ് ട്രാക്കിങ് നടക്കില്ല. പത്തുപേർ വിശദമായി തന്നെ മറ്റൊരാളുടെ പോസ്റ്റിനെ കുറിച്ച് സ്വന്തം ബ്ലോഗിൽ കമന്റെഴുതിയെന്നിരിക്കട്ടെ ഈ പത്തുപേരുടെയും പിന്നാലെ നടന്നു് കമന്റുകൾ വായിക്കുകയെന്നുള്ളത് തീർത്തും ദുഷ്കരമായിരിക്കും.

അതു സോള്‍വ്‌ ചെയ്യാന്‍ വഴിയുണ്ട്. comment notification email address പോലെ new blog entry notification address-ഉം ഉണ്ട്: ബ്ലോഗിന്റെ സെറ്റിങ്സില്‍ ഇമെയില്‍ ടാബില്‍ BlogSend Address എന്നതിലും blog4comments@... എന്ന ഇമെയില്‍ ഐഡി ഇട്ടാല്‍ മതി. ഇത്‌ പുതിയ മലയാളം ബ്ലോഗുവരുന്നത്‌ ബ്ലോഗ് റോളില്‍ ചെന്ന്‌ കണ്ടുപിടിക്കേണ്ട മെനെക്കേടും ഒഴിവാകും.

ഇനി എങ്ങനെ എളുപ്പത്തില്‍ ബ്ലോഗുകള്‍ ലിങ്ക് ചെയ്യാം എന്നതിനെ പറ്റി:
എതു ബ്ലോഗ്ഗിലു പോയാലും മുകളില് ഒരു മെനു ബാർ കാണാം search this blog, search aal blogs BlOgThis! എന്നു മൂന്നു ബട്ടണുണ്ട് അതിലെ BlOgThis എന്ന സ്ഥലത്ത് ക്ലിക്കിയാൽ ഒരു വിൻഡോ തുറക്കും അതിൽ ഒരു കൊച്ചു സ്ഥലത്ത് അവനവന്റെ എല്ലാ ബ്ലോഗ്ഗുകളും കാണാം.. എവിടെയാണൊ ലിൻക് ഉള്ള പോസ്റ്റ് വരേണ്ടത് ആ ബ്ലോഗ്ഗ് സെലെക്റ്റ് ചെയ്യുക. അതിലുള്ള HTML ടെക്സ്റ്റിന്റെ കൂടെ കമന്റും ചേര്‍ത്ത്‌ OK ഞെക്കുക. അത്രയേ ഉള്ളൂ..

ഇതേകാര്യം ഗൂഗിള്‍ ടൂള്‍ ബാറ് ഇന്‍സ്റ്റാള്‍ ചെയ്തും ചെയ്യാം. അതില്‍ ഈ BlogThis ബട്ടണുണ്ട്. അതിന്റെ ഗുണം blogspot.com-ഇല്‍ അല്ലാത്ത സൈറ്റുകളും ലിങ്ക് ചെയ്യാന്‍ പറ്റും എന്നതാണ്. ഉദാഹരണത്തിന് ബെന്നിയുടെ ബ്ലോഗ്‌. ബെന്നിയുടെ ബ്ലോഗില്‍ ചെന്ന്‌ ഏതെങ്കിലും രണ്ടു വരി സെലെക്റ്റ് ചെയ്ത്‌ BlogThis ക്ലിക്ക് ചെയ്തു നോക്കുക. ആ സെലെക്റ്റ് ചെയ്ത ടെക്സ്റ്റും ഓട്ടോമാറ്റിക്കായി quote ചെയ്യപ്പെടും.

Peringodan adds: best thing about google is that, it can provide text snippets from linked page, if u click small triangle near link url, text snippet from the linked page will display much like comments.

2005-12-13

ബ്ലോഗുല്‍പ്രേക്ഷ

ബ്ലോഗുകള്‍ ഡിസ്കഷന്‍ ബോര്‍ഡ്‌ അല്ല. ഇവ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുന്നത്‌ ഇവിടെ ഈയിടെയായി ഉണ്ടാവുന്ന പല കണ്‍ഫുഷ്യനുകളും ഒഴിവാക്കാന്‍ വളരെ സഹായിക്കും.

ഡിസ്കഷന്‍ ബോര്‍ഡിലെ ലേഖനങ്ങള്‍ മോഡറേറ്ററുടെ ഉടമസ്ഥതയിലാണ്‌. ഏത്‌ തള്ളണം ഏത്‌ കൊള്ളണം എന്നത്‌ ഈ മോഡറേറ്റര്‍ പിന്തുടരുന്ന മൂല്യവ്യവസ്ഥയെ മാത്രം ആശ്രയിച്ചിരിക്കുന്നു. എന്നാല്‍, അതാതു സമയത്തെ വായനക്കാര്‍ക്ക്‌ വേണ്ടി ഒരു വ്യക്തിത്വം ഡിസ്കഷന്‍ ബോര്‍ഡിന്‌ പ്രദശിപ്പിക്കാനുണ്ട്‌. അതിന്‌ ഒരു മൂല്യവ്യവസ്ഥ കൂടിയേ തീരൂ താനും. അതുകൊണ്ട്‌ ഡിസ്കഷന്‍ ബോര്‍ഡില്‍ പെട്ടിയുണ്ട്‌; അവിടെയെഴുതുന്നവര്‍ എഴുതുന്നത്‌ മോഡറേറ്ററുടെ പെട്ടിയില്‍ ഫിറ്റ്‌ ആവുന്ന രീതിയില്‍ തന്നെയാണ്‌. വിവിധയിനം ആഴ്ചപതിപ്പുകളിലും സംഭവിക്കുന്നത്‌ ഇതുതന്നെ.

ബ്ലോഗുകള്‍ക്ക്‌ മോഡറേറ്റര്‍ ഇല്ല. അത് എഴുതാന്‍ പാടില്ല; ഇന്നതാണ്‌ എഴുതേണ്ടത്‌ എന്നു എഴുത്തുകാരനെ നിര്‍ബന്ധിക്കുന്ന ഒരു പ്രക്രിയയും അവിടെയില്ല. ബ്ലോഗുകളിലെ ഈ അരാചകത്വം ക്രിയേറ്റിവിറ്റിയെ വളരെ പ്രോല്‍സാഹിപ്പിക്കും എന്നു ഞാന്‍ കരുതുന്നു.

ഇപ്പോള്‍ മലയാളം പ്രിന്റ്‌ മീഡിയയില്‍ അധികം വെറൈറ്റിയില്ല. മാത്രുഭൂമി, കലാകൗമുധി, മലയാളം വാരിക എന്നയിനം പെട്ടി അല്ലെങ്കില്‍ മനോരമ, മംഗളം, രാഷ്ട്രദീപിക എന്നയിനവും. എന്നാല്‍ അതിനിടയിലൊക്കെയും അനുവാചകരുണ്ട്‌. അവര്‍ക്കുവേണ്ടി ഇന്നാളുവരെ ആരെങ്കിലും എഴുതിയിരുന്നുണ്ടായിരുന്നെങ്കില്‍തന്നേയും അതൊന്നും അവനിലെത്തിയിട്ടില്ല. ബ്ലോഗുകള്‍ അത്‌ തിരുത്തുകയാണ്‌. അതുകൊണ്ടാണ്‌ ഇപ്പോഴത്തെ അഴ്ചപ്പതിപ്പ്‌പ്രസ്ഥാനത്തേക്കാള്‍ പവര്‍ഫുള്ളായൊരു മീഡിയം ആയി മലയാളം ബ്ലോഗുകള്‍ മാറും എന്ന്‌ ഞാന്‍ വിശ്വസിക്കുന്നത്‌.

മാതൃഭൂമി, മനോരമ വാരികകളുമായും ബ്ലോഗുകളെ താരതമ്യം ചെയ്യുന്നതില്‍ ഒരു വ്യത്യാസംകൂടിയുണ്ട്‌. ആഴ്ചപ്പതിപ്പില്‍ നമുക്ക്‌ വായിക്കാന്‍ ആഗ്രഹമുള്ളത്‌ അച്ചടിച്ചുകിട്ടാന്‍ കഥാകൃത്തിനും എഡിറ്റര്‍ക്കും ഒക്കെ നമ്മള്‍ പൈസകൊടുക്കുന്നുണ്ട്‌. അതുകൊണ്ടു തന്നെ വളരെ പ്രത്യക്ഷമായ കണ്‍സ്യൂമര്‍ ബന്ധം അവരുമായി ഉണ്ട്‌. ബ്ലോഗുകളില്‍ അതേസമയം, നമുക്കിഷ്ടമുള്ളത്‌ സൂവോ അതുല്യയോ എഴുതണം എന്നാവശ്യപ്പെടാന്‍ ആര്‍ക്കും അവകാശമില്ല. കാരണം, രചയിതാവുമായി ഒരു കണ്‍സ്യൂമര്‍ ബന്ധം ഇവിടെയില്ല എന്നതുകൊണ്ടുതന്നെ. ഇത്തരം സന്ദര്‍ഭങ്ങളില്‍, സ്വന്തം സംസ്കാരത്തിനനുസരിച്ചുള്ള റെസ്പെക്റ്റ്‌ ബാക്കി ഏതു മനുഷ്യജീവിയോടും എന്നതു പോലെ ഇവിടെയെഴുതുന്ന/വായിക്കുന്ന ഒരാളോട്‌ ഉണ്ടാവേണ്ടതും ഉണ്ട്‌.

കമന്റുകളെ ആ തൂലികാനാമത്തിനുകിട്ടുന്ന ആശംസാകാര്‍ഡുകളോടുപമിക്കാം. കിട്ടിക്കഴിഞ്ഞാല്‍ ആ കമന്റ്‌ രചയിതാവിന്‌ സ്വന്തമാണ്‌. ഒരു കമന്റ്‌ ചവറ്റുകുട്ടയിലിടണോ, ഷോക്കേസില്‍ വയ്ക്കണൊ എന്ന സ്വാതന്ത്ര്യം ബ്ലോഗെഴുത്തുകാര്‍ ഉപയോഗിക്കുക തന്നെ വേണം. ഇപ്പോഴത്തെ പിന്മൊഴി മെയിലിംഗ്‌ ലിസ്റ്റ്‌, ഇതിനെ തടയുന്നു. എഴുത്തുകാരന്‌ ഡിലീറ്റ്‌ ചെയ്യാനവസരം കിട്ടും മുമ്പ്‌ അത്‌ മെയിലിംഗ്‌ ലിസ്റ്റില്‍ വന്നു കഴിയും. അതൊഴിവാക്കാന്‍ കമന്റ്‌ സെറ്റിംഗില്‍ moderate comments ഓണ്‍ ആക്കുകയാണൊരു പോംവഴിയായി ഞാന്‍ കാണുന്നത്‌. എങ്കില്‍ പോലും, blOg4comments-ഇല്‍ വരുന്ന രചനകള്‍ക്കും അഭിപ്രായങ്ങള്‍ക്കും ഒരു common minimum value system ഉണ്ടാവണം എന്ന്‌ ഒരു ധാരണ പൊതുവേ ഉള്ളതായി എനിക്ക്‌ തോന്നുന്നു. ഇത്‌ ബ്ലോഗുകളുടെ അരാചകത്വം എന്ന ആശയത്തെ ഹനിക്കുന്നതായതുകൊണ്ട്‌, ഒരു ക്രിറ്റിക്കല്‍ മാസ്‌ എത്തിയാല്‍ പിന്മൊഴി വേണ്ടെന്നു വയ്ക്കുകയോ ചെറിയ ചെറിയ ഗ്രൂപുകളായി പിരിയുകയോ ആവാവുന്നതാണ്‌. ഓരോ ബ്ലോഗിനോടും കൂടെ അതിന്റെ കമന്റുകള്‍ ഡിസ്റ്റ്രിബ്യൂട്ട്‌ ചെയ്യാന്‍ മാത്രമയി ഒരു open mailing list ഉണ്ടെങ്കില്‍ ഇതു സാധിക്കാം. (അതിലേയ്ക്ക്‌ നേരെ മെയില്‍ അയക്കാന്‍ ആര്‍ക്കും പെര്‍മിഷന്‍ ഉണ്ടാവരുത്‌) ഏതു ബ്ലോഗിന്റെയാണോ ഡിസ്കഷനില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളത്‌ അതിന്റെ മെയിലിംഗ്‌ ലിസ്റ്റില്‍ മാത്രം വായനക്കാരന്‍ മെമ്പര്‍ ആവുക.

2005-12-10

ചരിത്രവും നന്മതിന്മകളും

വക്കാരിക്കുണ്ടാവുന്ന ഏറ്റവും വലിയ കണ്‍ഫ്യൂഷന്‍, ആര്‌ നല്ലവന്‍ ആര്‌ ചീത്ത എന്നു തീരുമാനിക്കലാണോ? എങ്കില്‍ അതിനെ പറ്റി ചില പോയിന്റ്സ്‌/ചോദ്യങ്ങള്‍:

1. എന്തിനാണങ്ങനെ തരം തിരിക്കേണ്ട ആവശ്യം?
2. ഒരാള്‍ തന്നെ നല്ലതും ചീത്തയുമായ കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലോ?
3. നല്ലവന്‍-മോശക്കാരന്‍ തീരുമാനിക്കല്‍ ചരിത്രത്തിന്റെ പണിയല്ല.

അമേരിക്കയുടെ ഇറാക്കി ആക്രമണം വച്ച്‌ മൂന്നാമത്തെ പോയിന്റിനെ ഒന്നുകൂടി വിശദമാക്കാം. അമേരിക്ക ഇറാക്കിനെ ആക്രമിച്ചു, അതിനുള്ള കാരണങ്ങള്‍ ഇതൊക്കെ ആയിരുന്നു, ഇന്നതൊക്കെ ആവാം എന്നു പറയുന്നിടത്ത്‌ ഹിസ്റ്റോറിയന്റെ ജോലി തീര്‍ന്നു. അമേരിക്ക ചെയ്തത്‌ ശരിയാണോ തെറ്റാണോ എന്നു തീരുമാനിക്കേണ്ട കാര്യം അവനില്ല.

ഹിസ്റ്ററിയില്‍ തീര്‍ച്ചയായും റികണ്‍സ്റ്റ്രക്ഷന്‍സ്‌ ഉണ്ട്‌. പക്ഷെ, അവ വളരെ കൃത്യമായി തെളിവുകള്‍ വച്ച്‌ സാധൂകരിക്കേണ്ടതുമാണ്‌. ചിലപ്പോള്‍ അതിനുപോലും സാധിക്കാത്തവയുണ്ടാവാം. ഏറ്റവും നല്ല ഉദ്ദാഹരണം സിന്ധൂനദീതട സംസ്കാരം തന്നെയാണ്‌. ഇത്തരം കാര്യങ്ങളെ പറ്റി മാസികകളിലെഴുതുന്നവര്‍ നടപ്പിലിരിക്കുന്ന ആയ എല്ലാ മുഖ്യതിയറികളും അവതരിപ്പിക്കേണ്ടതുണ്ട്‌. അതു ചെയ്യാതിരിക്കുന്നത്‌ വലിയ തെറ്റാണ്‌.

ഈ സന്ദര്‍ഭത്തിലാണ്‌, വിക്കിപീഡിയപോലുള്ള സംരംഭങ്ങളുടെ പ്രസക്തി. സിന്ധൂനദീതടസംസ്കാരത്തെ കുറിച്ച്‌ നിഷ്പക്ഷമായി വായിക്കാന്‍ കൊള്ളുന്നത്‌ ഇപ്പോള്‍ വിക്കി തന്നെയേ ഉള്ളൂ എന്നാണെനിക്ക്‌ തോന്നുന്നത്‌.

2005-12-01

യഹൂദനല്ലാത്ത ശിഷ്യന്‍

അനുയായികളിൽ പതിനൊന്നാമനായ ശിമയോൻ കാനാൻകാരനായിരുന്നു (മത്തായി 10:4). അതായത്‌ യൂദന്മാർ ഈജിപ്തിൽനിന്നും വന്ന്‌ ഇപ്പോഴത്തെ ഇസ്രായേൽ പ്രദേശം കീഴടക്കിയപ്പോൾ അവിടെ ഉണ്ടായിരുന്ന വർഗ്ഗത്തിൽപെട്ടവൻ.

ഇതിലും രസകരമായത്‌, യൂദവേദത്തിൽ അഗാധപണ്ഡിതനായ ഈഷ്വാ, മുഖ്യശിഷന്മാരെ ആദ്യം പറഞ്ഞുവിടുന്നത്‌, ഇസ്രായേൽ ഗോത്രക്കാർക്ക്‌ മാത്രമായി തന്റെ വേദാന്തം അവതരിപ്പിക്കാനാണ്‌. എന്തായാലും അത്‌ പരായപ്പെട്ടു എന്നു വേണം കരുതാൻ. കാരണം, പിന്നീട്‌ സ്വന്തം വംശക്കാർ തന്നെ അംഗീകരിക്കുന്നില്ലെന്ന്‌ പലതവണ ഈഷ്വാ പരാതിപ്പെടുന്നതും കാണാം(മത്തായി 13:53). മാത്രമല്ല, അവസാനകാലങ്ങളിൽ, തന്റെ വേദവ്യാഖ്യാനങ്ങൾ ലോകത്തിലെ എല്ലാ ജനങ്ങൾക്കും വേണ്ടിയാണെന്ന്‌, ഈഷ്വാ വിപുലപ്പെടുത്തുന്നുമുണ്ട്‌.

2005-11-18

മീനും വെളിച്ചെണ്ണയും

മീന്‍കഴിക്കാതിരുന്നാല്‍ ആയുസ്സുകൂടും വെളിച്ചെണ്ണ കഴിച്ചാല്‍ സിദ്ധി കൂടും എന്നൊക്കെ പറയുന്നതില്‍ ഏനിക്കത്ര വിശ്വാസം പോരാ. എന്റെ അമ്മാമമാരും അപ്പാപ്പന്മാരും എല്ലാദിവസവും മീന്‍കൂട്ടനും ഞായറാഴ്ച പോത്തിറചിയും കൂട്ടി ദീര്‍ഘായുസ്സുള്ളവരായി.

അതായത്‌ കഴിക്കാതിരിക്കലും, മിതത്വയും രണ്ടാണ്‌: വിഷമാണ്‌ കഴിക്കാന്‍ പാടില്ലാത്തത്‌; മിതത്വം അമൃതിനും വേണം.

നാടും കൂടും വിട്ട്‌, ഈശ്വര വിശ്വാസമില്ലാതെ, മേലനങ്ങി പണിയാതെ നടന്നിട്ട്‌, മനുഷ്യന്‍ ചത്തുപോകുന്നതിന്‌ മീനിനേയും ചോറിനേയും കുറ്റം പറയുന്നത്‌ തവളയെ കുറിച്ച്‌ പഠനം നടത്തിയ ഒരു ഗവേഷനേപ്പോലെയാണ്‌ - കേട്ടില്ലെങ്കില്‍ കേട്ടോളൂ:

ഈ ഗവേഷകന്‍ ഒരു തവളയെ മേശപ്പുറത്ത്‌ വച്ച്‌ മേശമേലൊന്ന്‌ കൊട്ടി. തവള ചാടി. പിന്നെ, നിഷ്കരുണം തവളയുടെ ഒരു കാലു മുറിച്ചു; മേശപ്പുറത്തു വച്ചു; മേശപ്പുറത്ത്‌ കൊട്ടി; തവള ചാടി. അങ്ങനെ രണ്ടാമത്തെ കാലു മുറിച്ചു മൂന്നാമതെ കാലുമുറിച്ചു. അപ്പോഴൊക്കെ തവള ചാടി. അവസാനം നാലാമത്തെ കാലു മുറിച്ചു; അല്‍ഭുതം തവള ചാടിയില്ല. ഗവേഷകന്‍ പുസ്തകത്തില്‍ ഇങ്ങനെ എഴുതി അടിയില്‍ രണ്ടുവരവരച്ചു: 'നാലുകാലും ഇല്ലെങ്കില്‍ തവളയ്ക്ക്‌ ചെവി കേള്‍ക്കില്ല'

ഇനി ഞാന്‍ പറഞ്ഞത്‌ കൂട്ടാക്കണ്ട.. ഇത്തവണത്തെ നാഷണല്‍ ജ്യോഗ്രഫിക്‌ എടുത്തൊന്നു മറിക്കൂ.

മുകളില്‍ പറഞ്ഞ ഏതെങ്കിലും ഒരു കാര്യം ഞാന്‍ ചെയ്യുന്നു എന്നിതിനര്‍ത്ഥമില്ലാട്ടോ.. ഞാനീ പുതുമകള്‍ക്കും സ്വാതന്ത്ര്യത്തിനും എന്റെ ജീവിതത്തില്‍ നിന്നും കുറേ വര്‍ഷങ്ങളെണ്ണിക്കൊടുത്തുകൊണ്ടിരിക്കുന്നു എന്നു മാത്രം.

പീഢനം

ഇത്തരം സംഭവങ്ങളില്‍ അങ്ങേ അറ്റത്തെ അമര്‍ഷവും നാണക്കേടും നമുക്കെല്ലാവര്‍ക്കും ഉണ്ട്. എങ്കിലും അതൊന്നും ക്രിയേറ്റീവും കണ്‍സ്രക്റ്റീവും ആയ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ഉണ്ടാക്കാന്‍ മാത്രം നമ്മളെ വളര്‍ത്തുന്നില്ലല്ലോ..

ഇതാ എന്റെ 2 സെന്റുകള്‍:

1) ഒരു പസിഫിസ്റ്റ് അപ്രോച്ച്‌: ഗൂഗിള്‍ ബേസ് വച്ച്‌ ഇത്തരം സംഭവങ്ങളെ ട്രാക്ക്‌ ചെയ്യുന്ന ഒരു ഡാറ്റാബേസ്. അതില്‍ ഭരിച്ചിരുന്ന പാര്‍ട്ടി, സ്ഥാപനം, പ്രമുഖ വ്യക്തികള്‍, കേസന്വേഷണം നടത്തുന്നവര്‍ എന്നിങ്ങനെയുള്ള വിവരങ്ങള്‍ വേണം.

2) ഏക്റ്റിവിസ്റ്റ് അപ്രോച്ച്‌: ഒരു റിട്ടയര്‍ ചെയ്ത ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ മാക്കും വക്കീലമാര്‍ക്കും കൂടി ഇത്തരം പ്രശ്നങ്ങളുണ്ടാവുമ്പോള്‍ ഇഫക്ടീവ് ആയി റിയാക്റ്റ് ചെയ്യാന്‍ വേണ്ടി ഒരു ഇന്‍ഷൂരന്‍സ് പദ്ധതി. പെപ്പര്‍ സ്പ്രേ മുതല്‍ കരാട്ടേ ക്ലാസ് വരെ ഇവര്‍ക്ക്‌ നടത്താം. പെണ്‍കുട്ടികളുള്ള എല്ലാവീട്ടില്‍ നിന്നും 50 രൂപ മാസം എന്തായാലും പിരിയും..

3) ഒരു മിലിറ്റന്റ് അപ്രോച്ചും ആവാം: ബാങ്കുകാര്‍ക്ക്‌ ഗുണ്ടകളാവാമെങ്കില്‍, ഒരു സ്ഥാപനത്തിലെ പെണ്‍കുട്ടികള്‍ക്ക്‌ കൂടി ഒരു ഗുണ്ടാസംഘത്തെ പോറ്റിയാലെന്താണ്...

2005-10-22

സാമൂഹിക വിമര്‍ശനം

...കവിതയും കഥയും എഴുതുന്ന സാഹിത്യകാരന്മാരുടെ സാമൂഹികവിമര്‍ശനത്തെ മമ്മൂട്ടിയുടെയും മോഹന്‍‌ലാലിന്‍റെയും സാമൂഹികവിമര്‍ശനം പോലെ തന്നെയേ കാണേണ്ടതുള്ളൂ. തുമ്പിയെ കല്ലെടുപ്പിക്കുന്ന പോലെ ഭാരിച്ചതും ചേരാത്തതുമായ ഒരു ജോലിയാണ്‌ സാഹിത്യകാരന്മാര്‍ക്ക്‌ നമ്മള്‍ ഏല്‍പ്പിച്ചു കൊടുത്തിരിക്കുന്നത്‌. വികാരരഹിതമായി വിശകലനം ചെയ്യേണ്ടുന്നൊരു കാര്യത്തിന്റെ താക്കോല്‍ വികാരജീവികള്‍ക്കാണ്‌ കിട്ടിയിരിക്കുന്നത്‌ എന്നു വിശ്വസിക്കാന്‍ പ്രയാസം....

പ്രകൃതി

ദിനോസറുകള്, പതിനായിരം കൊല്ലങ്ങള്ക്ക് ശേഷമുള്ള മനുഷ്യവംശം, എന്നിങ്ങനെ ആലോചിക്കുമ്പോഴാണ് പ്രകൃതിയുടെ മാറ്റങ്ങളെ പറ്റി നാം relaxed ആവുന്നത്.. വളരെ പ്രസിദ്ധമായ ഒരു red-indian ചൊല്ലുണ്ട്:
"പ്രകൃതി, നാം മക്കള്ക്ക് ജന്മാവകാശമായി കൊടുക്കുന്നതല്ല, മറിച്ച്, മക്കളില് നിന്നും കടംവങ്ങിയതാണ്.."

മക്കളുള്ളതുകൊണ്ടാവാം, എനിക്കീ പറഞ്ഞത് വളരെ നന്നായി മനസ്സിലാവും. പരിസ്ഥിതി സാമ്പത്തിക ശാസ്ത്രത്തിനു് എതിരേ നില്ക്കുന്നതും ഈ ഒരു reverse condition കൊണ്ടാണ് - പരിസ്ഥിതിയുടെ usage-ന് വിലനിശ്ചയിക്കേണ്ടവര് ഇന്നില്ല.. അതുകൊണ്ട് പ്രകൃതിയോടുള്ള ബന്ധം ഒരു morality ആയേ നമുക്ക് മനസ്സിലാക്കാന് പറ്റൂ..

ചൊവ്വയും ഭൂമിയും തമ്മിലുള്ളതും സഹാറയും കേരളവും തമ്മിലുള്ളതും പരിസ്ഥിതിയിലുള്ള വ്യത്യാസം മാത്രമാണ്. അതായത്, നമ്മള് ഭൂമിയിലും കേരളത്തിലും ജീവിച്ച്‌, നമ്മുടെ മക്കള്ക്ക് ചൊവ്വയും സഹാറയും കൊടുക്കണോ?

Blog Publishing

I am trying look at the current status of Malayalam blogs as a media and its possible future.

Following are the various process functions that happen in the traditional paper media. I want to indicate corresponding functions that could be possible in blogosphere.

1. Creation of articles. That is happening in blogs without much trouble; even though, we still are in the initial experimentation stage. For example, we don't see more ambitious works like novels in blogs.

2. Collecting the articles. This is done in blog world by aggregators like Kerala Blog Roll. Filtering of blogs is minimal at stage.

3. Selection for a target audience. The target audience can be same as the reader him/herself or a different person or a group of people. The selecting person - editor - is supposed to know the taste of the audience. In traditional media, for example, the target audience of Mathrubhumi aazhchappathipp~, baalarama, manorama vaarika are all targeting different audience sectors. In blogosphere, this can be done by creating an RSS enabled bookmark list. Sub-editors read the blog rolls or another bookmark list to create his own bookmark list for his own target audience.

There is some scope for optional automation here. For instance, one can coalesce the lists of many editor's bookmarked lists and rank an article based on its presence in those lists. The article appearing in lot of bookmark lists can be selected, while those appearing only in few can be rejected. Again, this coalesced list can be sorted month-wise to get a digital magazine like chintha.com.

I want to give my simple minded solution for this step 3 - selection. I have installed google tool bar in firefox browser. This toolbar has a button for blogging. When I find some interesting blog article to take printout for Deepa (my wife), clicking this button, I blogs the link in a my own separate blog . RSS feed that comes by default with a blog is the most interesting part of blogging. So that, this list can be aggregated and the articles can be ranked by a different aggregator like blog roll.

4. Presentation. The presentation of a bookmark list can be in digital form or can be in paper form. From very high level view, paper gives more convenience and digital gives more freedom. We could choose to have both!


All these functions can happen in a very loosely coupled way and thus making it possible to have initial few functions without the advanced function, say, function 4.


കീവേര്ഡ്സും ടാഗുകളും വച്ച് ലേഖനങ്ങളെ തരം തിരിക്കുന്നത്, വാര്ത്തകള്ക്കും വിജ്ഞാനകോശങ്ങള്ക്കും പറ്റും; സാഹിത്യകൃതികള്ക്കതത്ര ചേരുന്നകാര്യമല്ല. ഇത്തരം കൃതികള്ക്ക് വേണ്ടത് ഒരു സമാനഹൃദയസങ്കല്പ്പമാണ്. അതായത്, എനിക്ക് വായിച്ചാല് ഇഷ്ടപ്പെടുന്ന ഒരു കൃതി ആരെങ്കിലും പറഞ്ഞുതരണം. (മലയാളത്തിലെ ഏറ്റവും പോപുലര് ആയ കൃതി ഏതെന്നറിയുന്നത് വെറും അക്കാഡമിക് താല്പര്യം മാത്രമാണ്.)

ഈ പറഞ്ഞത് ഇങ്ങനെയും പറയാം: കുട്ടികള്ക്കു പറഞ്ഞുകൊടുക്കുന്ന ഒരു യക്ഷിക്കഥയിലെയും ഒരു ഡ്രാക്കുളാക്കഥയിലേയും ടാഗുകള് മിക്കതും ഒന്നാവാം. എങ്കിലും, അതു രണ്ടിനേയും വേര്തിരിക്കേണ്ടത് അത്യാവശ്യമാണ്. അതു പോലെ, ഇന്ന് പാചകം വായിച്ചേക്കാം അല്ലെങ്കില് ഇന്ന് വിപ്ലവം വായിച്ചേക്കാം എന്നു വിചാരിച്ചൊന്നുമല്ല ആരും ബ്ലോഗ് വായിക്കാനിരിക്കുന്നത്.

സമാനഹൃദയനെ കണ്ടുപിടിക്കാനായി നെറ്റ്ഫ്ലിക്സ് ചെയ്യുന്നൊരുപായമുണ്ട്. അത് എതാണ്ടിതുപോലെയാണ്: എനിക്ക് A, B, C എന്നീ പുസ്തകങ്ങള് ഇഷ്ടമായെന്നിരിക്കട്ടെ. രാജുവിന് A, B, C, D എന്നീ പുസ്തങ്ങളും. എങ്കില്, എനിക്ക് D ഇഷ്ടപ്പെടാനുള്ള സാദ്ധ്യത കൂടുതലുണ്ട്.

പക്ഷെ, നെറ്റ്ഫ്ലിക്ക്സ് ചെയ്യുന്നപോലെ server centric solution ബ്ലോഗുകളുടെ ലോകത്ത് ചെയ്യാന് പറ്റില്ല/പാടില്ല. കാരണം, ഒരാള്ക്ക് യാഹൂ ഇമെയില് ഐഡി ഉണ്ടെങ്കില് മാത്രമേ യാഹൂ ഐഡി ഉള്ള മറ്റൊരാള്ക്ക് മെയില് അയക്കാന് പറ്റൂ എന്നു പറയും പോലെയാണ് അത്.

അങ്ങനെയല്ലാത്ത ആയ ഒരു സൊലുഷന് ഞാന് പറയാം. (സ്വാഭാവികമായും അതിന് ഒരു പുതിയ protocol-ഉം service-ഉം ആവശ്യമുണ്ട്):

ഞാന് http://kodakarapuranam.blogspot.com-ലെ ഒരു കഥയിലേയ്ക്കുള്ള ലിങ്ക് http://vaayana.blogspot.com-ഇല് (ഇതിനെ ഞാന് pick-list എന്നു വിളിക്കട്ടെ) ചേര്ക്കുമ്പോള്, http://vaayana.blogspot.com-ലേയ്ക്ക് ഒരു ട്രാക്ക്ബാക്ക് കൊടകരപുരാണത്തില് വരണം. ഇനി, http://vaayana.blogspot.com പ്രധിനിധീകരിക്കുന്ന ദീപയ്ക്ക് ഇഷ്ടപ്പെടാവുന്ന ഒരു കൃതി ചൂണ്ടികാണിക്കുന്നത് ഗൂഗിള് പോലെ ആര്ക്കെങ്കിലും ചെയ്യാവുന്ന ഒരു സെര്വിസ് ആണ്. അതിനു വേണ്ടി ഞാന് http://vaayana.blogspot.com ഗൂഗിളില് റജിസ്റ്റര് ചെയ്യണം. ഗൂഗിള്, അതില് നിന്നും കൊടകരപുരാണത്തിലെത്തി, അതിഷ്ടപ്പെട്ടവരുടെ പിക്ക്-ലിസ്റ്റിലേയ്ക്ക് ട്രാക്ക്ബാക്ക് വഴിപോയി, അവിടെയുള്ള എന്റ്രീസ് എടുത്ത് അവയില് നിന്നും ഒരെണ്ണം നെറ്റ്-ഫ്ലിക്ക്സ്-ന്റെതുപോലെ ഒരു അല്ഗൊരിതം വച്ച് സെലെക്റ്റ് ചെയ്ത് തരണം.

സത്യത്തില്, പിക്ക്-ലിസ്റ്റിലിടുന്ന എന്റ്രികളില് പിക്ക്-ലിസ്റ്റിലേയ്ക്ക് ട്രാക്ക്ബാക്ക് ചേര്ക്കുക എന്നൊരു പ്രോട്ടോക്കോള് എല്ലാവാരും നടപ്പിലാക്കിയാല്, ഇങ്ങനെ ഒരു സെര്വിസ് എഴുതാന് വലിയ പണിയൊന്നുമില്ല. അത് ഫാസ്റ്റാക്കാന് പക്ഷെ ഗൂഗിള് വേണ്ടി വരും :)
(പിക്ക് ലിസ്റ്റില് ഒരെന്റി ചേര്ക്കാന് ഗൂഗിള് ടൂള്ബാര്വച്ച് വളരെ എളുപ്പമാണിപ്പോള്)

തല്ക്കാലം മലയാളം ബ്ലോഗിംഗ് ഇതിനു മാത്രം വളര്ന്നിട്ടില്ലാത്തതുകൊണ്ടാണ്, പിക്ക് ലിസ്റ്റുകള് മതി ഇപ്പോള് എന്നു ഞാന് സൂചിപ്പിച്ചത്.

ഞാന് ഒരു ബ്ലോഗ് ഫിലോസഫിയില് ചിന്തിച്ചതാണ്. ബ്ലോഗുകള് generalization-ന് പുറം തിരിഞ്ഞു നില്ക്കുന്നു. അത് personalization-ന്റെ extreme ആണ്. അതുകൊണ്ടുതന്നെ, ഞാന് പെരിങ്ങോടരെ പോലെ തന്നെയാണ് ചിന്തിക്കുന്നത് എന്ന assumptionന് ബൂലോകത്തില് വലിയ പ്രസക്തിയില്ല. ഈ ഒരു personalization hell -ല് കുറേ കണക്ഷന്സ് ഉണ്ടാക്കാനുള്ള പാച്ചുകളാണ് ട്രാക്ക്ബാക്കും മറ്റും.

വേറേ ഒരു രീതിയിലും ഇതിനെ വിവരിക്കാം. കൃതികളുടെ ടൈപ്പ് (ലേഖനം, നോവല്, കവിത, നര്മ്മം, വിപ്ലവം..) X axis-ല് അതിനു നെരെ തലതിരിഞ്ഞു (vertical) ആയിനില്ക്കുന്ന Y axis ഇല് വായനക്കാരന് ഏതു ടൈപ്പാണെന്ന്.. del.icio.us തരം തിരിക്കാന് നോക്കുന്നത്, X axis -ഇല് മാത്രമാണ്, ഞാന് പ്രസംഗിക്കുന്നത് Y axis പ്രാധാന്യമുള്ള തരം തിരിവാണ് വേണ്ടതെന്നാണ്.

പിന്നെ, ഓരോ കൃതിയെ പറ്റിയും del.icio.us-ഇല് പോയി കൃത്യമായ ടാഗുകളിടാന് യഥാര്ത്ഥത്തില് എത്ര പേര് മെനക്കെടും?! അതിനവര്ക്കുള്ള incentive എന്താണ്?

ഇനി ഞാന് സ്വപ്നം കണ്ടപ്പോലെ കാര്യങള് നടന്നാലെന്താവും എന്നു നോക്കൂ..

1. എനിക്ക് ഏറ്റവും യോജിച്ച ഒരു കൃതി സജറ്റ് ചെയ്യപ്പെടാന് ഞാന് പിക്ക് ചെയ്തതവ എനിക്ക് വളരെ സത്യസന്ധമായി ഇഷ്ടപ്പെട്ടതാവണം.
2. ഞാന് കൂടുതല് പിക്ക് ചെയ്യുന്നതിനനുസരിച്ച് എനിക്ക് ഏറ്റവും കൂടുതല് യോജിച്ചത് സജറ്റ് ചെയ്യപ്പെടും
3. ഒരു കൃതിയുടെ ട്രാക്ക്ബാക്ക് ലിസ്റ്റിന്റെ വലിപ്പം നോക്കിയാല് ആ കൃതി എന്തുമാത്രം പോപ്പുലര് ആണെന്ന് മനസ്സിലാവും(ആവശ്യമുണ്ടെങ്കില്)
4. ഒരുപോലെ ചിന്തിക്കുന്നവരുടെയും അവര്ക്കുവേണ്ടി എഴുതുന്നവരുടേയും ഗ്രൂപ്പുകള് വളരെ എളുപ്പത്തില് രൂപപ്പെടും.
5. മാറിച്ചിന്തിക്കുന്നവര്ക്കും അവരുടേതായ സ്ഥാനവും കമ്മ്യൂണിറ്റിയും ഉണ്ട് (അല്ലാതെ ലിസ്റ്റിന്റെ ഏറ്റവും ഒടുവിലല്ല; പോപ്പുലാരി ലിസ്റ്റിന്റെ റ്റോപ്പില് എന്തായിരിക്കും എന്ന് എല്ലാവരുടേയും ഭാവനയ്ക്ക് വിട്ടുതന്നിരിക്കുന്നു ;-)

ആദ്യത്തെ രണ്ടുകാരണങല് കൊണ്ടുതന്നെ, ഈ സിസ്റ്റം self-sustaining ആണ്. പിന്നെ, ഇതെല്ലാം നടക്കാന് എല്ലാവരും del.icio.us -ല് തന്നെ റെജിസ്റ്റര് ചെയ്യണമെന്നില്ല. (service provider dependancy).

2005-08-11

Color theory of human skin

Whether we recognize or not, most of us consider fairer is beautiful. I feel this could be true even psychologically. In a fair skined person, their features like eye-brows, eyes, mouth are lot more visible because of the contrast. Since it is more visible, we can easily understand the expression of the person. Thus it will be easier for one to communicate or socialize with that person.

I am thinking about what are the color schemes that is suitable for each skin tone and what is the theory behind that.

Contrast theory. For a human eye certian amount of contrast is most liked. When a dark person with very less contrast with his face and hair, is not considered beautiful, scandinavian with black-colored hair is also not liked very much because of too much contrast.

Since a fairer person's face color scheme is more contrast based, his dress with more contrast will be good for him. For dark skinned person, his face scheme is not contrast based. So he must use sub-dued colors to go with that scheme.

When a specific color is being used for the shirt, that color temperature gets added to the face. A dark skinned person should use higher color temperatore of yellow as the base. The tone of yellow can change from peech to orange to yellow to green to white - all with 50% saturation and 70% brightness. With the same thoery, blue should be avoided, since it does not have any yellow.

Shorter feedback time for efficiency

This is a simple theory for social sciences:

Efficiency of a social machanism is inversely related to the time it takes to get feedback for an action.

We can apply this to many social scenarios:
  1. Teach kids. Beating is a very primitive way to achieve this. Otherwise, the reaction to a kid's action will take lot of time to reach him.
  2. Better coding.
  3. Better economy
This principle should be applied in any social system being designed. Examples of social systems: schools, various orgnizations.

2005-07-22

Unicode: Suggestions & Proposals

  1. - Praslesham - Malayalam version of Devanagiri Avagraha (U+093D): Details. Already in pipeline with proposed codepoint U+0D3D.
  2. - Sign for elongated ഋ (vocalic RR): Already in pipeline with proposed codepoint U+0D44.
  3. - Sign for ഌ (vocalic L): Already in pipeline with proposed codepoint U+0D62.
  4. - Sign for ൡ (vocalic LL)
  5. - chillu of യ (YA)
  6. - symbol with same meaning as 'th' in date '17-th'. Already in pipeline with proposed codepoint U+0D79
  7. Malayalam Archaic Cardinal numbers and fractions: Already in pipeline with proposed codepoint U+0D70..75
  8. Encode chillu
  9. Possible codepoint for റ്റ (/ta/), if there is no better way to solve the issues described here and here.
  10. Possible codepoint for signs for semi-vowels (YA, RA, LA, VA), if there is no better way to solve the issues described here.
  11. Malayalam Eylash-repha. Read details here.
  12. Redefining U+0D57 (AU length marker)
  13. Word splitting criterion
  14. Shaping behavior of ZWJ and ZWNJ and omissions
  15. Malayalam Collation numbering
  16. A non-format character way to represent subscript-വ

Unicode: Chillu + Consonant => Conjunct ?

Here we discuss the pitfalls in allowing Malayalam Chillu letters to form conjunct with a subsequent consonant. Also suggests the specific scenarios where it should be allowed.

Conventions used

  • Pronunciations are transliterated to Latin and written inside forward slashes (//).
  • Unicode code points for characters used in this document:

DDA – U+0D22

NNA – U+0D23

RRA – U+0D31

Virama – U+0D4D

Introduction

We are looking at the issues of writing a text in an old orthography font and reading it in new orthography and vice versa. Specifically, we are looking at the possibility of any Chillu-C1 + C2 sequence forming conjuncts in this mixed context.

There is no General rule for conjunct formation

Argument is through examples:

Uniqueness Rule Violation

I agree that there could be a Chillu-conjunct formation rule for a proper subset of Chillu-C1 + C2 permutations. Even then, due to Uniqueness Rule, we cannot allow Chillu-C1 + C2 and C1 + VIRAMA + C2 forming same conjunct.

This has a side effect: Many words like /alpam/ can potentially have two spellings - one with chillu-LA ( )and other with /lpa/ conjunct ( ). Both of these spellings are used synonymously in contemporary Malayalam text. This is very similar to two spellings of 'colour' ('color' is the corresponding American spelling). A British English font should not try to convert 'color' to 'colour'. It should remain as intended by the author. Same should be the case with two spellings of /alpam/ in Malayalam. It should be displayed as intended by the author(s) of the text.

So, only C1 + VIRAMA + C2 forms the conjunct.

Exceptions?

Please see discussions on Malayalam eyelash-repha and on /nta/.

2005-07-20

Unicode: issues with /nta/ & /ta/ encoding

Even though, following arguments are detailed only for /nta/, they are equally applicable to /ta/ as well.


Representation of /nta/ is closely related to what stands for. Malayalam’s behavior of representing /ta/ and /rra/ with same letter had definitely contributed to the confusion of what * is - /nta/ or /nrra/. Here are the details of the two ways in which it being used:

  1. * is used to represent /nrra/ for writing English words like ‘Henry’ () or ‘Enroll’ () in Malayalam, while represents /nta/. The syllable /nrra/ is not native to Malayalam and used only for foreign words. A casual reader typically overlooks this difference and considers both * and to be different the renderings of the same syllable. Their difference in pronunciation, if required for a foreign word, is inferred from the context.
  2. * is used in many new orthography fonts to represent /nta/. Typically a font places itself to be somewhere in the middle of new and old orthographies choosing only a convenient subset of conjuncts from old orthography. As an example, Mathrubhumi is the ASCII Malayalam font, which is the closest available to old orthography. Even in that, /nta/ is rendered as *. So this usage is very common.

These facts give way to two quite reasonable inputting scenarios:

  1. There can be Malayalam keyboard layouts with specific keys for Chillu-NA() and RRA (); and nothing for /nta/.

  1. Even if, there is a specific method for inputting /nta/, a writer may choose to input /nta/ as Chillu-NA() and then RRA() adjacent to it.

Along with above inputting scenarios following not-so-obvious facts should also be considered:

  1. Since Malayalam has, just one letter to represent /ta/ and /rra/, and * are essentially the same in the graphemic deep structure: Chillu-NA + RRA

  1. When used as /nta/, * is considered a single unit. While in /nrra/ context, it is used as having two separate components. It is evident from the reordering of left vowel signs in following examples: , . The reordering position of the left vowel sign cannot be deduced without knowing the word context from higher text processing. This is the serious unsolved problem if we want * to be considered a fallback for stacked .

Thus, we end up with following choices for encoding stacked :

  1. Graphically , can be considered as Chillu-NA + subscript form of RRA. Since Chillus are not encoded (yet), as per pr#37, the encoding for will be NA + VIRAMA + ZWJ + ZWJ + VIRAMA + RRA. This definitely is an obscure sequence! There is one more drawback to this encoding. When the font lacks subscript RRA, it rendering engine will fall back to explicit virama + full RRA form. This is not at all desired.
  2. Consider as a conjunct ligature of NA and RRA. This will lead to much simpler encoding NA + VIRAMA + RRA for and Chillu-NA + RRA forms *. This choice invalidates use of * for /nta/. Now about fallback.. From pr#37, the fallback to level 2 can result half-form of NA (Chillu-NA) + full RRA form. This infact is the desired result. If chillu-NA is separately encoded, we would loose this fallback advantage in this method. Nevertheless, it will have the reordering problem mentioned above. That can healed to an extend by considering NA + VIRAMA + RRA as /nta/ always and NA + VIRAMA + ZWJ + RRA as /nrra/. On detecting, NA + VIRAMA + RRA, rendering engine can make sure that the left vowel sign is placed before the NA-form regardless of whether subscript-RRA is present or not.
  3. Chillu-NA + RRA forms the conjunct () to represent /nta/. This conjunct is rendered only if the font has the subscript form of RRA. As per the Zero-Width-Non-Joiner’s usual meaning, Chillu-NA + RRA + ZWNJ should produce * in every font. Then, as per Uniqueness rule, NA + VIRAMA + RRA should not form /nta/ conjunct. To avoid the reordering problem, on detecting Chillu-NA + RRA sequence without trailing ZWNJ, rendering engine can make sure that the left vowel sign is placed before the NA-form regardless of whether subscript-RRA is present. This option will allow Chillu-NA to be encoded.

2005-07-19

Unicode: half-റ്റ: to encode or not

There are my reservations on introducing half-റ്റ:
  1. It can violate Uniqueness Rule because half-റ്റ and റ will have same rendering.
  2. We are standardizing graphemes (ലിപി) in Unicode; not phonemes (വർണ്ണം). Please refer this article to understand clear distinction between the two in the context of Malayalam.
  3. Is this a better solution to any existing issues?

Unicode: Word split criterion

A word splitting criterion is required for hyphonation, truncation or wrapping. Following restriction should be enough for Malayalam:

A word ...AB... can be split as:
...A
B...

ONLY IF A is not virama AND B is not a vowel symbol, chillu letter, anuswara or virama.

This rule has got problems with words like ദൃക‌്സാക്ഷി, which will not get split as ദൃക്+സാക്ഷി (the best split that can happen to this word). But this problem has more to it than just the case of word splitting. See this description.

2005-07-15

Unicode: Issues with Visible Virama(ചന്ദ്രക്കല)

Please read functions of Visible Virama first.

Unicode system assumes the virama model is equivalent to subjoint model. So Unicode recognizes only function-2 for Visible Virama of Malayalam. This implies that, C1 + Visible Virama + C2 is essentially same as C1 + sign/combining form of C2. Eventhough, it is true in many cases, it does not hold good in some. The specific examples are detailed below.


Issue of /ta/ - റ്റ (RRA+VIRAMA+RRA)

ZWJ and ZWNJ are format characters, directing a font to select from two or more semantically same renderings. Since /ta/ is not encoded, it is possible to produce two semantically different words, which differ only by ZWNJ in their Unicode representation:

കാറ്‌റാണി meaning 'Car Queen' and shows Visible Virama.
കാറ്റാണി meaning 'this wind is..' and does not show Visible Virama.

This specific issue could be resolved by encoding /ta/.

Issue of symbols for semi-vowel

Malayalam Unicode does not encode the symbols of semi-vowels: യ(YA), ര(RA), ല(LA), വ(VA). As in the previous case, we can produce two semantically different words different only by ZWNJ:

പന്ത്‌രണ്ട് meaning 'ball-two'. Visible Virama assumes function 1 here.
പന്ത്രണ്ട് (meaning 'twelve')

Another example pairs where Visible Virama assuming function 3:
സത്‌യജ്ഞൻ, സത്യജ്ഞൻ
സത്‌രക്ഷണം, സത്രക്ഷണം

This specific issue can be resolved by encoding symbols for above mentioned semi-vowels also.

Issue is not specific to റ്റ or semi-vowels

Consider the word . It is wrong to render it as . The issue here is this: there is noway a writer using a font with very few conjuncts, can makeout that a reader using a font with almost all conjuncts is viewing this word as .

Implications

Thus, it is 'unsafe' to use function-1 and 3 of Visible Virama. Unfortunately, in many cases, it is difficult/impossible to decide which function of Visible Virama is being used without seeing the whole word.

This is a serious, unsolved problem in Malayalam Unicode design. By encoding /ta/ and symbols of semi-vowels, we may be able to 'contain' it to an extend. Still the issue of (and other words like that) still remains.

Behaviour of Visible Virama in Unicode system is drastically different from the rest of the graphemes, say, the sign of AA. The sign of AA is rendered if and only if the codepoint for sign of AA is present. But the rendering of Visible Virama is conditional and relies on various factors like font capabilities, whether joiners are used etc. It is very difficult (if not impossible) to get these conditions right for all words and names possible in Malayalam. Instead, we may need to go for simple, straight forward way to encode Visible Virama, exactly like sign of AA.

However, straight forward introduction of Visible Virama as a separate codepoint can violate Uniqueness Rule: Let us assume that Visible Virama(VV) has a code-point separate from Virama. Then, both PA + VV and PA + VIRAMA will get rendered the same - പ്.

There fore, when we introduce Visible Virama into the codespace, Virama should be removed. Then it is essential to adopt the subjoined model with signs/combining forms of all consonants into the codespace. This is essentially rejecting virama model and going for subjoined model with Visible Virama.

This decision would imply following:
  • All fonts will be capable of producing most of the conjucts. Input machanism will decide whether a writer is using conjucts or VV seperated consonants.
  • A word written with conjuncts can have different spelling from equivalent one written using VV seperated consonants.
  • As of today, reader decides how to see a word by his selection of a font with lot of conjuncts or minimal number of conjuncts. When we go with subjoined model, writer will decide this by his selection of input method.

2005-07-13

Unicode: Concerns unique to /ta/ - റ്റ

This Dravidian alphabet is exclusive to Malayalam among Indic scripts. It stands for both double and single of the sound /ta/ as in റ്റുമാറ്റൊ (single) and പറ്റി (double). For native Malayalam words, this sound never exists outside a conjunct or a double. For words adopted from English, the same റ്റ could represent single /ta/ sound as well. Right now റ്റ is being generated in Unicode as RRA + VIRAMA + RRA. That is, റ്റ is considered the double of റ which sounds /rra/ and obviously different from /ta/.

It is not wrong to write the word ‘സിറ്റി’ as ‘സിററി’. These two words have, different Unicode representations. Instead, Unicode equates ‘സിറ്റി’ to ‘സിറ്‌റി’ which unfortunately is wrong. That essentially means, Unicode's position of /ta/ as the double of /rra/ is not achieved.

If given a codepoint, റ്റ can form conjuncts with consonants like ന, സ etc to get ന്റ, സ്റ്റ etc. with റ്റ being in the C2 position.

2005-07-10

Unicode: Functions of Visible Virama (ചന്ദ്രക്കല)

In Malayalam, following are the functions of Visible Virama:
  1. Quarter maatra(മാത്ര) vowel sounding similar to ഉ(U), അ(a) or ഇ(I); called /samvruthokaaram/. Examples: അവന് (meaning 'for him'), which is a different lexeme compared to അവൻ(meaning 'he'). That is, graphic function of representing quarter ഇ(I) vowel and phonetic representation of replacing default vowel with the quarter ഇ(I) vowel to the previous letter.
  2. Indicates the preceding consonant C1 is forming a conjunct with succeeding consonant C2. Example: ഉണ്‌ട which is same as ഉണ്ട. Here Visible Virama does not produce any sound what so ever - zero മാത്ര(maatra). That is, phonetic function of vowel remover and graphical function of joiner.
  3. To represent the component boundary in a composite word. Example: ദേശ്‌രാഗം (meaning 'raga - desh') which is different from ദേശ്രാഗം (meaningless)‌. Another example would be ‘ദൃക്‌‌സാക്ഷി’ which should not be rendered as ‘ദൃക്സാക്ഷി’. That is graphical function of boundary seperator(non-joiner) and the phonetic function of removing default vowel from previous letter.

Unicode recognizes functionality-2 alone with visible virama.

Reference: കേരളപാണിനീയം, പീഠിക - A. R. Raja Raja Varma

2005-07-09

Unicode: Malayalam eyelash repha

Following rule could be used to produce eyelash repha conjunct in old orthography font, while producing explicit Chillu-RA in new orthography font:

Chillu-RA + C2 => eyelash-repha over C2, if available in the font.

Example:

+ =>

We can use joiners – ZWJ & ZWNJ - in their usual meaning: respectively forcing or avoiding the conjunct formation.

As per Uniqueness Rule, RA + VIRAMA + C2 should not form eyelash repha conjunct.

This method has the advantage that reader gets the choice to view a word with eyelash-repha or explicit Chillu-RA. eg: (with eyelash-repha) and (with explicit Chillu-RA). Both the words are valid, but different renderings of the same word.

Unfortunately, all the words with eyelash-repha are not like that. For example, the word (meaning 'subject matter') has no representation with explicit Chillu-RA. This can violate Uniqueness Rule because it is wrong to write without eyelash-repha. Instead, it should be correctly written as which is a different spelling.

To solve this issue, we may be forced to bring in a separate codepoint for Malayalam eyelash-repha. However, that would remove the reader's choice on viewing or not viewing eyelash-repha in words like .