2006-11-13

മലയാളംബ്ലോഗ്സ്.ഇന്‍ - എന്റെ അത്യാഗ്രഹങ്ങള്‍

വളരെ പ്രതീക്ഷയുണര്‍ത്തുന്ന ഒരു കൂട്ടുസംരംഭം ആണ് ഇത്‌. പ്രത്യേകിച്ചും അഭിപ്രായങ്ങള്‍ ശ്രദ്ധിക്കാന്‍‍ സന്നദ്ധതയുള്ളപ്പോള്‍.

എങ്ങനെ ഇനിയും നന്നാക്കാം എന്നതിനെ പറ്റിയുള്ള അഭിപ്രായങ്ങള്‍:
  1. ആദ്യത്തെ പേജില്‍ വേണ്ടത്‌, എഡിറ്റര്‍മാര്‍ സെലക്റ്റ് ചെയ്ത ചുരുക്കം ചില പോസ്റ്റുകളാണ്. ഉദാഹരണം.
  2. ഡൌണ്‍ലോഡ് ഫോണ്ട് മാത്രം പോരാ. അത്‌ എങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യാം എന്ന നിര്‍ദ്ദേശങ്ങളും വേണം. ഉദാഹരണം.
  3. ഡോക്യുമെന്റേഷന് പ്രാധാന്യം കൊടുക്കണം. ഈ സൈറ്റ് ഉപയോഗിക്കേണ്ടതെങ്ങനെ എന്നതിനെ പറ്റിയൊരു വിവരണം ‘ഹെല്പ്’ ആയി മുകളില്‍ കൊടുക്കുന്നത്‌ നന്നായിരിക്കും.
  4. ന്യൂസും, ഗസ്റ്റ് ബുക്ക്‌ ആവശ്യമുണ്ടോ? വാര്‍ത്തകളും, അഭിപ്രായങ്ങളും ബ്ലോഗില്‍ പോസ്റ്റും കമന്റും ആയി എഴുതുന്നതല്ലേ നല്ലത്‌.
  5. വായനയ്ക്കും ഡിസൈനിനും ഒരു തരത്തിലും തടസ്സമുണ്ടാവാത്ത രീതിയില്‍ ഗൂഗിള്‍ പരസ്യങ്ങളാവാം. സൈറ്റ് നടത്തിക്കൊണ്ടുപോവാനുള്ള കുറച്ച്‌ പൈസയെങ്കിലും അങ്ങനെ സ്വരൂപിക്കുന്നത്‌ നല്ലതാണ്.
  6. കുറച്ച്‌ സ്റ്റാറ്റിസ്റ്റിക്സും ഇതോടൊപ്പം കളക്റ്റ് ചെയ്യാന്‍ പറ്റിയെങ്കില്‍ നല്ലതാണ്. ഉദാ: ഒരു ദിവസം എത്ര പോസ്റ്റുകളുണ്ടാവുന്നു; ഓരോമാസവും എത്ര പുതിയ ബ്ലോഗര്‍മാരുണ്ടാവുന്നു; എന്നിങ്ങനെ.
  7. Home-ന്റേയും Contact Us-ന്റേയും ലേയൌട്ടുകള്‍ തമ്മില്‍ ചെറിയ വ്യത്യാസമുള്ളതുകൊണ്ടാവാം, ഫയര്‍ഫോക്സില്‍ പേജ് ഇടത്തോട്ടും വലത്തോട്ടും ചെറുതായി ചാടുന്നു.
  8. സെര്‍ച്ച്‌ ചെയ്യുമ്പോള്‍ ടെക്സ്റ്റിനുമുകളില്‍ സേര്‍ച് ചെയ്ത വാക്ക്‌ ഓവര്‍ലാപ്പായി പോകുന്നു. കൂടാതെ Posted By ആരാണെന്ന്‌ കാണുന്നുമില്ല.
  9. ബാക്ക്ഗ്രൌണ്ട് കുറച്ചുകൂടി ലൈറ്റാക്കിയാല്‍ എഴുതിയത്‌ വായിക്കാന്‍ എളുപ്പമാവും. ഇപ്പോള്‍ ആകെ ഇരുളടഞ്ഞ പ്രതീതി.
  10. ടൈറ്റിലും കാറ്റഗറി ലൈനും കൂടി ഒരുമിച്ച് ചേര്‍ത്ത്‌ കുറച്ചുകൂടി സ്ഥലം ലാഭിക്കാന്‍ പറ്റും എന്നാണ് എന്റെ തോന്നല്‍.
  11. ടൈറ്റില്‍ റോ മുഴുവന്‍ നീളത്തിലെത്താതെ മുക്കാലായി മുറിയുന്നത് അഭംഗിയാണ്
  12. ചില പോസ്റ്റുകളുടെ ടൈറ്റിലില്‍ കാണുന്ന =====, ----------- മുതലായവ എടുത്തു കളയാവുന്നതാണ്. ടൈറ്റില്‍ ഒരു ലൈനില്‍ തന്നെ നിറുത്താമെങ്കില്‍ നന്ന്‌.
  13. ടൈറ്റിലിനെ മുറിക്കേണ്ടിവരുമ്പോള്‍ വാക്കുകള്‍ മുറിയാതിരിക്കാന്‍ ശ്രദ്ധിക്കണം.
  14. അതുപോലെ പോസ്റ്റില്‍ നിന്നുള്ള പ്രസക്തഭാഗത്തില്‍ കാണുന്ന 2-ല്‍ കൂടുതലുള്ള ന്യൂലൈനുകളും ഒഴിവാക്കാം.
  15. Posted by എന്നുതുടങ്ങുന്ന ലൈന്‍ പോസ്റ്റിന്റെ പ്രസക്തഭാഗത്തോടൊപ്പം കാണിക്കേണ്ട. അത്‌ കാറ്റഗറി ബോക്സിലോ അല്ലെങ്കില്‍ വേറേ ഒരു ബോക്സിലോ ആണ് കാണിക്കേണ്ടത്‌. Posted by ലൈന്‍ പ്രസക്തഭാഗത്തെ ക്രൌഡഡാക്കുന്നു.
  16. "posted by" എന്ന ഫ്രേസ് എല്ലാ പോസ്റ്റിനേയും കൂടെ ഇടുന്നത്‌ ഒഴിവാക്കിക്കൂടെ.
  17. Install font എന്നര്‍ത്ഥമുള്ള വരിയൊഴികെ ബാക്കിയുള്ളതെല്ലാം കഴിയാവുന്നതും മലയാളത്തിലാക്കാമോ.
  18. കാറ്റഗറി അടയാളപ്പെടുത്താന്‍ വേറെ ഒരു വിന്‍ഡോ തുറന്നുവരാതെ, അവിടെ വച്ചുതന്നെ മാര്‍ക്ക് ചെയ്യാന്‍ സാധിക്കുമോ? (എന്തെങ്കിലും അജാക്സ് നമ്പറുകള്‍)
  19. ഇപ്പോഴത്തെ രീതിയില്‍ Home-ഉം Aggregator-ഉം ആവശ്യമുണ്ടോ. Add/Remove catagories എപ്പോഴും കാണിക്കുന്നതില്‍ എന്താണ് പ്രശ്നം?

3 comments:

  1. വിലയേറിയ ഈ നിര്‍ദ്ദേശങ്ങള്‍ ഉറപ്പായും ഞങ്ങള്‍ പരിഗണിക്കും. ഇതില്‍ പലതും ഞങ്ങളും തീരുമാനിച്ച കാര്യങ്ങള്‍ തന്നെ ആണ്. ചിന്തകളും കാഴ്ചപ്പാടുകളും‍ പലസ്ഥലങ്ങളിലും കൂട്ടി മുട്ടുന്നതില്‍‍ സന്തോഷം.
    അല്പം സമയം അനുവദിക്കുക.

    ReplyDelete
  2. പഴയ മരുന്ന് ഇപ്പോള്‍ ഫലിക്കുന്നില്ല. പുതിയത് കുറിച്ച് തരണം.

    ReplyDelete
  3. സീയെസ്സേ... ഇനിയിപ്പോ എന്തുചെയ്യും എന്നൊരന്വേഷണം തുടങ്ങിയിട്ടുണ്ട്‌. വലിയ പ്രതീക്ഷയില്ല. എന്നാലും മുട്ടുശാന്തിക്ക്‌ 1,2 എന്നിവ ഉപയോഗിക്കൂ. - | എന്നിവയൊന്നും വിചാരിച്ചപോലെ വര്‍ക്ക് ചെയ്യുന്നില്ല. ഗൂഗിള്‍ റീഡര്‍വച്ച്‌ ആവശ്യമ്പോലെ ഇന്റഗ്രേറ്റ് ചെയ്തോളൂ.

    ReplyDelete