2006-06-20

തനിമലയാളം പേജ്‌

തനിമലയാളം പേജിനെ കുറിച്ചുള്ള കുറച്ചു സജഷന്‍സാണ്‌ ചുവടെ:
  1. ഓരോ ലിങ്കിലും ക്ലിക്ക്‌ ചെയ്താല്‍ കുറച്ച്‌ നേരം പരസ്യം കാണിച്ച്‌ യഥാര്‍ഥ പേജിലെത്തുന്നത്‌ ശരിക്കും ഒരു ശല്യമാണ്‌ :( വേറേ എന്തെങ്കിലും പരസ്യ പരിപാടി കണ്ടുപിടിക്കണം. അപ്പുറത്തൊരു ഫ്രെയിമില്‍ കാണിക്കുകയോ പോപ്‌അപ്‌ വിന്‍ഡോയോ മറ്റോ
  2. എല്ലാ മലയാളം ബ്ലോഗുകളുടേയും ഒരു ലിസ്റ്റ്‌ ശ്രീജിത്‌ ഉണ്ടാക്കുന്നത്‌ ഒരു വശത്തിട്ടാല്‍ നന്നായിരുന്നു.
  3. ബ്ലോഗ്‌ പി.ഡി.എഫുകളിലേയ്ക്കുള്ള ലിങ്കുകളും വരുന്ന മുറയ്ക്ക്‌ കൊടുക്കണം. ഇപ്പോള്‍ തന്നെ, വിശാലന്‍, വക്കാരി, അരവിന്ദ്‌ എന്നിവരുടെ കളക്ഷന്‍ ഉണ്ടല്ലോ
  4. ഹെല്‍പ്‌ ലിങ്കുകള്‍ മുകളിലും താഴെയും ഡ്യൂപ്ലികേറ്റ്‌ ചെയ്തിട്ടുണ്ട്‌. ഒരു സ്ഥലത്ത്‌ പോരെ? ഒരു സൈഡില്‍ കൊടുക്കുന്നത്‌ ഞാന്‍ പ്രഫര്‍ ചെയ്യുന്നു.
  5. പുതിയ ബാനറിന്റെ പച്ച കളര്‍ സ്കീം അല്ല സൈറ്റിന്റെ. ഓന്നുകില്‍ ബാനറിന്റെ കളറുമാറ്റുക, അല്ലെങ്കില്‍ സൈറ്റിന്റെ സ്കീം മാറ്റുക.
  6. എല്ല പെട്ടികളും കൂടി നെടുനീളത്തില്‍ സെന്റര്‍ ആക്കിയിടുന്നത്‌ അത്ര ഭംഗിയല്ല. വിക്കിപീഡിയയുടെ ലേയൗട്ട്‌ അനുകരിക്കാവുന്ന ഒന്നാണ്‌.
  7. പുതിയതായി സൈറ്റിലെത്തുന്ന ഒരാളുടെ വ്യൂപോയിന്റിലും സൈറ്റിനെ കാണണം. അപ്പോള്‍ 'വിശാല മീശ' എന്ന ഫീച്ചേഡ്‌ ബ്ലോഗിന്‌ വലിയ പ്രസക്തിയില്ല.
  8. ആവശ്യത്തില്‍ കൂടുതലുള്ള ടെക്സ്റ്റുകള്‍ എടുത്തുകളയുക. ഉദാഹരണങ്ങള്‍: 3 സ്ഥലത്ത്‌ തനിമലയാളം എന്നെഴുതിയിരിക്കുന്നത്‌, 'നമസ്കാരം', 'thanimalayalam in new layout' ...
  9. എന്താണ്‌ ഈ സൈറ്റ്‌ എന്നതിനെ പറ്റി ഒരു രണ്ടുവാരി തുടക്കത്തില്‍ ഉണ്ടായിരുന്നാല്‍ നന്ന്‌.
  10. ഓരോ ദിവസവും വരുന്ന ബ്ലോഗ്‌ എന്റ്രികളുടെ ഒരു സ്റ്റാറ്റിസ്റ്റിക്സ്‌ ഉണ്ടായിരുന്നെങ്കില്‍ നോക്കി ആവേശം കൊള്ളാമായിരുന്നു.. :)
  11. ബ്ലോഗറുടെ പേരില്‍ ക്ലിക്ക്‌ ചെയ്താല്‍ എഴുതിയ ആളുടെ അടുത്തെത്തുമെങ്കില്‍ ബലേ ബേഷ്‌
  12. ഫീഡില്‍ 'author:കൃതി' എന്നുള്ള ഫോര്‍മാറ്റ്‌ സ്വീകരിച്ചിരുന്നെങ്കില്‍ പലതും എളുപ്പമായി ;)
Email forwards

  1. They have an unwanted signature as shown:
--
Posted by സിബു::cibu to ബൂലോഗ ക്ലബ്ബ് at 6/22/2006 03:24:15 PM
--~--~---------~--~----~------
------~-------~--~----~
-~----------~----~----~----~------~----~------~--~---

Exept for the blog name, rest are redundant information that could be avoided.

5 comments:

  1. തനിമലയാളം.ഓര്‍ഗ് ഒരു content portal ആക്കുകയാണു് ഏറ്റവും നല്ലതു്. Wordpress software ഉപയോഗിക്കുകയാണെങ്കില്‍ സംഭവം കുറേകൂടി എളുപ്പവുമാകും. ഉദാഹരണത്തിനു് വേര്‍ഡ്പ്രസ്സിനു് പോസ്റ്റുകളെ കൂടാതെ പേജുകളും സൃഷ്ടിക്കാവുന്നതും പ്രധാനപേജായി പ്രദര്‍ശിപ്പിക്കാവുന്നതുമാണു്. തനിമലയാളം മിററുകളില്‍ എല്ലാം വേര്‍ഡ്പ്രസ്സ് നിമിഷനേരം കൊണ്ടു് സെറ്റ് ചെയ്തെടുക്കാം. ബ്ലോഗിനെ സംബന്ധിച്ചിട്ടുള്ള ബ്ലോഗുകള്‍/ഫീച്ചേര്‍ഡ് ബ്ലോഗുകള്‍/വാരഫലം/സ്റ്റാറ്റ്സ്/അറിയിപ്പുകള്‍ എന്നിവ അഡ്മിന്‍ റ്റീമിലെ ആര്‍ക്കും നിമിഷനേരംകൊണ്ടു് എഴുതാം...

    ..ഇതിനെല്ലാം ഉപരി, നല്ലൊരു CMS ഉപയോഗിക്കുന്നതിന്റെ എല്ലാ ഗുണങ്ങളും വേര്‍ഡ്പ്രസ്സ് ഉപയോഗിക്കുമ്പോള്‍ ലഭിക്കുകയും ചെയ്യുന്നു.

    ReplyDelete
  2. Wordpress software ഉപയോഗിക്കുകയാണെങ്കില്‍ സംഭവം കുറേകൂടി എളുപ്പവുമാകും.

    Agree -- wordpress is available as a package on ubuntu. Except @ my end, I already have a wordpress instance running. Will have to float another for this. Question: is there a way out there so that wordpress contents are auto-replicated between the member hosts?

    ReplyDelete
  3. തനിമലയാളത്തിലെ ലിങ്കുകളുടെ മുകലില്‍ മൌസ് വയ്ക്കുമ്പോള്‍ അത് ബ്ലോഗിന്റെ പേര് കാണിക്കാത്തത് ഒരു ബുദ്ധിമുട്ട് തന്നെയാണ്. പോകാന്‍ താല്പര്യമില്ലാത്ത ബ്ലോഗുകള്‍ ഒഴിവാക്കാനും, വായിച്ച ബ്ലോഗുകളിലേക്ക് വീണ്ടും പോകുന്നത് ഒഴിവാക്കാനും അത് ഉപകരിക്കുമെന്നതില്‍ സംശയമില്ല. ആ പേജ് ഒഴിവാക്കണമെന്ന് സിബു പറഞ്ഞതിനോട് നൂറ് ശതമാനവും യോജിക്കുന്നു.

    വെറും ഒരു നെടുനീളന്‍ പേജ് എന്നതിന് പകരം ഒരു മലയാള ബ്ലോഗ് സമഗ്ര പോര്‍ട്ടല്‍ എന്ന നിലക്ക് തനിമലയാളം കൊണ്ട് വരുന്നതിന് സിബു പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ സഹായിക്കും. ഈ പോസ്റ്റിന് സിബുവിന് പ്രത്യേക നന്ദി.

    ഓ.ടോ: ബ്ലോഗ്‌റോളിങ്ങിന്റെ നീളം അനുദിനം കൂടി വരുന്നു. ചിലരുടെ ബ്ലോഗുകള്‍ അതുകാരണം വികലമാകുന്നു. മലയാളം ബ്ലോഗുകള്‍ ഒന്നിനു താഴെ ഒന്നായി കാണിക്കുന്നതിനു പകരം, അത് ഒരു ഡോപ്പ്ഡൌണ്‍ ലിസ്റ്റ് ആക്കി മാറ്റാന്‍ എന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ?

    ReplyDelete
  4. പരസ്യം കാണിക്കാന്‍ ഒരുപായം കൂടി പറയാം. സംഗതി ഇപ്പോഴുള്ളതുപോലെ തന്നെ. എന്നാല്‍ പരസ്യം കാണിക്കുന്ന സമയത്ത്‌ ബാക്ക്ഗ്രൗണ്ടില്‍ ഒരു hidden
    < div >-ല്‍ ബ്ലോഗ്‌ ലോഡ്‌ ചെയ്യുക. ലോഡ്‌ ചെയ്തു തീര്‍ന്നാലോ പരസ്യം കാണിച്ചുതുടങ്ങി കുറച്ചു നേരമായാലോ ബ്ലോഗ്‌ കാണിക്കുക.

    ReplyDelete
  5. സിബൂ, ആ വാലിനെ പറ്റി ഞാന്‍ നേരത്തേ എഴുതിയിരുന്നു -- ഇവിടെ -- ഗ്രൂപ്പിന്റെ സംഭാവനയാണതു. ഗ്രൂപ്പയയ്ക്കുന്ന ഈമെയിലുകളില്‍ ആ വാലവര്‌ അറിഞ്ഞിടുന്നതാണ്‌, നമുക്കൊന്നും ഒന്നും ചെയ്യം കഴിയില്ലാ..

    ReplyDelete