റഫറൻസ് ഇത് മതിയാവേണ്ടതാണ്. എല്ലാ ലിങ്കും അവിടെ നിന്നും കിട്ടും.
“ആന്റണി പറഞ്ഞതു ശരിയാണെന്നു തോന്നുന്നു. സീക്വൻഷ്യൽ അല്ലാത്തതിനെ എന്റെ ബ്രെയിനിനു പിടിക്കുന്നില്ല. പ്ലേ ബാക്ക് ചെയ്ത് സീക്വൻഷ്യൽ ആയി കണ്ടാലേ എനിക്കു മനസമാധാനം കിട്ടൂ.”
“മനുഷ്യനു മനസ്സിലാവുകയാണ് ഉദ്ദേശമെങ്കിൽ എന്തിനാ പഴയ മെസ്സേജിൽ പോയി ആഡ് ചെയ്യുന്നത്? മനുഷ്യനു മനസ്സിലാവാത്ത പോലെ എഴുതാനാണെങ്കിൽ ബ്ലോഗിലും ഇമെയിലിലും എന്തൊക്കെ വഴികളുണ്ട്?”
“സാധാരണ രണ്ടു മനുഷ്യർ തമ്മിൽ സംസാരിക്കുന്നതിന്റെ ഏറ്റവും അടുത്തു നിൽക്കുന്ന ഓട്ടോമേഷൻ ആയതു കൊണ്ടാണെന്നു തോന്നുന്നു മെയിലിനും ചാറ്റിനും ഇത്ര പോപ്പുലാരിറ്റി. അതിനു മുകളിലേയ്ക്കുള്ള ഏതു ടെക്നോളജിയും ആവശ്യമില്ലാത്ത ഏച്ചുകെട്ടലുകളായാണോ ഒരു സാധാരണ ബ്രെയിൻ കാണുന്നത്?”
“ഇ-മെയിലും ചാറ്റും, ബ്രെയിനിലും ജീനിലും ഹാർഡ്കോഡഡായി എന്നാണോ പറയുന്നത്? നല്ല കഥ!”
“പക്ഷെ ആന്റണി പറഞ്ഞതു പോലെ അയച്ച ഈമെയിൽ പോയി തിരുത്താൻ പറ്റില്ലല്ലോ.”
“എന്താ പറ്റായ്ക? റിപ്ലൈ ചെയ്യുമ്പോൾ അല്ലെങ്കിൽ ഫോർവേഡ് ചെയ്യുമ്പോൾ, മറ്റവനെഴുതിയത് തിരുത്തി അയച്ചാൽ എന്താ പ്രശ്നം?”
“അതു ഫൌൾ അല്ലേ?... ”
“അതു തന്നെയാണ് കാര്യം. ഇ-മെയിലിൽ പലതും ചെയ്യാമെങ്കിലും എല്ലാവരും ഒരു പൊതുവായ ഐറ്റിക്വിറ്റേ വച്ചു നീങ്ങുന്നു. ഇ-മെയിലിൽ ഇത്തരം തിരുത്തുകൾ ആരും ചെയ്യാറില്ല. വേവ് പുതിയതായതുകൊണ്ട് അതിന്റെ എറ്റിക്വിറ്റേ പിടിയില്ല. അപ്പോഴുണ്ടാവുന്ന കൺഫ്യൂഷനാണ് ഇതൊക്കെ.
മനുഷ്യന് വായകൊണ്ട് പലതരം ശബ്ദങ്ങളും ഉണ്ടാക്കാനാകുമെങ്കിലും രണ്ടുപേർ തമ്മിൽ സംസാരിക്കുമ്പോൾ അതിൽ പലതും ഒഴിവാക്കി, രണ്ടുപേർക്കും മനസ്സിലാവുമെന്നുറപ്പുള്ള സ്വരങ്ങളും വാക്കുകളും ഉപയോഗിക്കുന്നു; അങ്ങനെ പൊതുവായ ഒരു രീതി സ്വീകരിക്കുന്നു. ഏതു കമ്മ്യൂണിക്കേഷൻ ടൂളിലും ഇതൊക്കെ തന്നെ. അതിന്റെ സ്പെസിഫിക്സ് ഉരുത്തിരിഞ്ഞു വരാൻ അൽപ്പം സമയമെടുക്കും - അതായത് ആ ടൂളിനു ചുറ്റുമുള്ള കൾചർ രൂപപ്പെട്ടുവരാൻ എടുക്കുന്നതിനായിട്ടുള്ള സമയം“
”ഇങ്ങനെ ഒക്കെ ആണെങ്കിലും, A B-യ്ക്കും C-യ്ക്കും അയച്ച മെയിലിനു, B എഡിറ്റ് ചെയ്ത് റിപ്ലൈ അയച്ചു കഴിഞ്ഞാലും, C യുടെ ഇൻബോക്സിൽ A യുടെ ഒറിജിനൽ മെയിൽ കാണുമല്ലോ“
”വേവിലും അതുപോലെ തന്നെ, ഹിസ്റ്ററി തിരയുന്നവന് വ്യത്യാസം കാണാം; ആക്ച്വലി വളരെ വ്യക്തമായി കാണാം - തിരുത്തിയത് മഞ്ഞഹൈലൈറ്റിൽ ആയിരിക്കും. ഇനിയും കൂടുതൽ അറിയാൻ പ്ലേബാക്ക് അടിച്ചു നോക്കിയാൽ മതി. ഓരോ മെസ്സേജിലും ക്ലിക്ക് ചെയ്തു പ്ലേബാക്ക് അടിച്ചു നോക്കിയാൽ ആ മെസ്സേജിന്റെ മാത്രം ഹിസ്റ്ററിയും കാണാം.“
”എന്റെ മെസ്സേജ് ഒന്നു ചേഞ്ച് ചെയ്തു കാണിക്കാമോ? ഞാൻ ചേഞ്ച് ചെയ്തിട്ട് ഹൈലൈറ്റ് ഒന്നും വരുന്നില്ല.“
”അവനവൻ എഡിറ്റ് ചെയ്ത മെസേജിനു ഹൈലറ്റിംഗ് ആവശ്യമില്ലല്ലോ. അതുകൊണ്ട് നിനക്കത് ഹൈലൈറ്റഡല്ല.“
”ഓക്കെ. മുമ്പ് ഹൈലറ്റഡായ മെസ്സേജ് ടെക്സ്റ്റ് ഇപ്പോ സാധാരണപോലെയാണ് കാണുന്നത്. ഹൈലൈറ്റിംഗ് കുറച്ചു സമയം കഴിഞ്ഞാൽ പോകുമോ?“
”വായിച്ചു കഴിഞ്ഞ മെസേജിന്റെ ബോൾഡ് പോകുന്ന പോലെ തന്നെ. വായിച്ചു കഴിഞ്ഞാൽ ഹൈലൈറ്റിംഗ് പോകും. നേരത്തെ പറഞ്ഞപോലെ, ഇമെയിൽ പോലുള്ള കമ്മ്യൂണിക്കേഷൻ ആവശ്യങ്ങൾക്ക് മുമ്പെഴുതിയ മെസേജ് എഡിറ്റ് ചെയ്യാതെ പുതിയ ഒരു മെസ്സേജ് (ബ്ലിപ്) തുടങ്ങുകയാണ് തൽക്കാലം ഉചിതം - ജനം മറ്റൊരു കൺവെൻഷൻ കണ്ടുപിടിക്കും വരെയെങ്കിലും.“
”വേറേ എന്തെങ്കിലും ടിപ്പുകൾ?“
”ഓരോ വാക്കിനും പ്രത്യേകം പ്രത്യേകം റിപ്ലൈ അടിക്കാമെങ്കിലും ശരിക്കും ആവശ്യമുണ്ടെങ്കിൽ മാത്രം അതു ചെയ്യുക. പിന്നെ, റിപ്ലേ ഒരു നിവൃത്തിയുണ്ടെങ്കിൽ മുകളിലെ മെസ്സേജിന്റെ ലെവലിൽ തന്നെ കൊടുക്കുക; സബ്‌ലെവൽ ചെയ്യുന്നത് ഒഴിവാക്കുക. ഇനിയുമേതൊക്കെ ഇന്നവേറ്റീവ് ആയ രീതികളിലാണ് ജനം വേവിനെ ഉപയോഗിക്കാൻ പോകുന്നത് എന്ന് നമുക്ക് കാത്തിരുന്നു കാണാം. ആഫ്ട്ടറോൾ ഇതൊരു പ്രിവ്യൂ റിലീസല്ലേ.. വഴിയെത്ര കിടക്കുന്നു.“
----ജാമ്യം: ഈ പോസ്റ്റ് ഏതാണ്ട് മുഴുവനായും ഒരു വേവ് സംഭാഷണം കോപ്പിയടിച്ചതാണ്. വേവ് പരീക്ഷിക്കാനായി തുടങ്ങിയ സ്പാമുകളല്ലാതെ, കാര്യമുള്ള ഒരേ ഒരു വേവ് സംഭാഷണം (വേവ്‌ലറ്റ്) ഇതായിരുന്നു.