സാഹിത്യത്തിൽ വ്യത്യസ്തങ്ങളും വൈരുധ്യങ്ങളും ആയ വ്യൂപോയിന്റുകൾ ഒരേസമയം നിലനിൽക്കാം. ഒന്നും എല്ലാവർക്കും വേണ്ടിയല്ല - ഒരു ഗ്രൂപ് ആൾക്കാർക്ക് വേണ്ടിയാണ്. ആ ഗ്രൂപ്പിന് അവനവനോളം ചെറുതാവുകയും ചെയ്യാം.
എന്നാൽ രാഷ്ട്രീയത്തിൽ ആത്യന്തികമായി ഒരു കോമൺ ലോയിൽ എത്തിയേ മതിയാവൂ. എല്ലാവർക്കും ബാധകമാവുന്ന ലോ കണ്ടുപിടിക്കാനായി ഡെമോക്രസി മുതൽ രാജവാഴ്ചവരെ പല പരിപാടികളും ഉണ്ട്.
രാഷ്ട്രീയത്തിന്റെ ഈ പ്രോപ്പർട്ടി അബദ്ധത്തിൽ കലയിൽ ആരോപിക്കുന്നതുകൊണ്ടുണ്ടാവുന്ന കുഴപ്പങ്ങൾ ചില്ലറയല്ല - ഇപ്പോൾ നിലവിലുള്ള സംവാദമടക്കം.
അതുകൊണ്ടുതന്നെ, കലാസ്വാദനത്തിൽ ‘എനിക്ക് ഇഷ്ടപ്പെട്ടില്ല’ എന്നതിന് വലിയ പ്രസക്തിയില്ല. പ്രസക്തിയുള്ളത് ‘എനിക്കിഷ്ടമായി’ എന്നുള്ളതിനാണ്.
രാഷ്ട്രീയമില്ലാത്ത കല കൃത്രിമമാണ്.
ReplyDeleteഏതെങ്കിലും പാര്‍ട്ടി/സങ്കുചിത രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ കലയെ ചെറുതാക്കാറുണ്ട്.
സത്യത്തിലുള്ള കല മനുഷ്യന്റെ രാഷ്ട്രീയ പ്രവര്‍ത്തനം തന്നെ.
എല്ലാവര്‍ക്കും സ്വീകാര്യമായ ഒന്ന് സര്‍വ്വലൌകീകമയ സ്നേഹമായിരിക്കണം.
കലക്ക് എന്തായാലും അത്രക്ക് ഹൃദ്യരൂപം പ്രാപിക്കാനാകില്ലെങ്കിലും ആ വിശാലതയിലേക്കുള്ള യാത്രയാണ് കലയെന്ന് തീര്‍ച്ചയുണ്ട്.