2009-02-02

സ്പൈസ്

കേരളം സ്പൈസുകളുടെ നാടായിട്ടും എന്തേ നമ്മുടെ നാടൻ റെസിപ്പികളിൽ അവ മിക്കാവാറും ഒഴിവായത്?

5 comments:

  1. ചൈനയിൽ ലെനൊവൊ ലാപ്പ്ടോപ്പും നോക്കിയ എൻ-സീരീസും ഉപയോഗിക്കുന്നവർ എത്രയുണ്ടാവും സിബു?

    കാളനിൽ കുരുമുളക് നന്നായി ഉപയോഗിക്കുന്നുണ്ട്. കാളൻ ഒരു നമ്പൂതിരി ഭക്ഷണമാണെന്നാണ് പറയപ്പെടുന്നത്. കുരുമുളകു അഫോർഡ് ചെയ്യുവാൻ അവർക്കു കഴിയുമായിരുന്നതിലാവുമോ ഇനി?

    ReplyDelete
  2. മുളകും മല്ലിയും മഞ്ഞളും ജീരകവും ഇഞ്ചിയുമെല്ലാം സ്പൈസസ് അല്ലേ സിബു!

    ReplyDelete
  3. നമ്മള്‍ പഠിക്കുന്നതെല്ലാം.. നല്ലത് ചെയ്യണം സത്യം പറയണം അന്യരെ ബഹുമാനിക്കണം എന്നൊക്കെയല്ലേ... എന്നിട്ടും നമ്മളൊക്കെ കള്ളന്മാര്‍ ആയില്ലേ...:)

    ReplyDelete
  4. കാളനിൽ കുരുമുളക് ചേർക്കുന്നത്‌ സ്റ്റാന്റേഡ് റെസിപ്പിയിലെ ഒരോ പുതുമകൾ മാത്രമാണ്‌ - അല്ലെങ്കിൽ ബാച്ചി ടിപ്സ്:) സ്റ്റാന്റേഡ് രീതി, മുളക് വേവിച്ചുള്ളതാണ്‌. റഫറൻസിന്‌ സുമ ശിവദാസിന്റെ നമ്മുടെ നാടൻ കറികളെ പറ്റിയുള്ള പുസ്തകം നോക്കാം.

    ഇനി, ഒരു കറിയിൽ കുരുമുളക് ഉപയോഗിക്കുന്നതുകൊണ്ട് എന്റെ അനുമാനം തെറ്റുമെന്നു തോന്നുന്നില്ല. അഥവാ തെറ്റിയാൽ എല്ലാം തിരുത്തുകയും ആവാമല്ലോ :)

    ആൽബർട്ടേ അതൊന്നുമല്ലല്ലോ നമ്മൾ എക്സ്പോർട്ട് ചെയ്യുന്നതായി കേട്ടിട്ടുള്ളത്.

    രാജ് പറഞ്ഞപോലെ എസ്പോർട്ട് വെറൈറ്റി വേറേ നാട്ടുവെറൈറ്റി വേറേ എന്നുവേണമെങ്കിൽ വയ്ക്കാം. എന്നാലും ഇങ്ങനെ ഒരു സാധനമുണ്ടെന്ന്‌ പറഞ്ഞറിഞ്ഞ്‌ എല്ലാവരും ഓടിക്കൂടണമെങ്കിൽ കുറച്ച് ഉപയോഗങ്ങളും അതിനുള്ള മാർക്കറ്റിംഗും ചെയ്തിരിക്കണമല്ലോ.

    ReplyDelete
  5. സ്പൈസസില്‍ കുരുമുളക് മാത്രമാണ് റോമക്കാരുമായി കേരളീയര്‍ കച്ചവടം നടത്തിയിരുന്നത്. മൂന്നൂറ് വര്‍ഷത്തോളം കേരളവുമായി വ്യാപാര ബന്ധമുണ്ടായിട്ടും മറ്റു മലഞ്ചരുക്കകളായ ഇഞ്ചി,ഏലം, കരയാമ്പൂ എന്നിവയൊന്നും കേരളത്തില്‍ ഉണ്ടെന്ന് പോലും റോമക്കാറക്കാര്‍ക്ക് അന്ന് അറിയില്ലായിരുന്നു എന്ന് പറയപ്പെടുന്നു. അതേ സമയം അറബികള്‍ ഇവയെല്ലാം നമ്മളില്‍ നിന്ന് വാങ്ങി റോമക്കാര്‍ക്കും ഗ്രീക്കുകാര്‍ക്കും മറ്റും വിറ്റിരുന്നു. അറബിനാട്ടില്‍ ഉണ്ടാവുന്നവയാണ് എന്നമട്ടില്‍ ഒരു കച്ചവട രഹസ്യമായി ഇവര്‍ പ്രചരിപ്പിച്ചിരുന്നതായും കാണുന്നു. അതുകൂടാര്‍ഗ്വ് സ്പൈസസ്സിന്റെ ഉപയോഗം റോമക്കാര്‍ക്കും അറബികള്‍ക്കുമെല്ലാം നമ്മളേക്കാള്‍ നന്നായി അറിയാമായിരുന്നു എന്നതും ശ്രദ്ധിക്കണം. മറ്റൊരു വസ്തുത കുരുമുളക് ഒരു കാട്ട് ചെടിയായാണ് അന്ന് വളര്‍ന്നിരുന്നത്. അവ കൃഷി ചെയ്യപ്പെട്ടിരുന്നില്ല. ബാക്കിയുള്ളവയ്ക്ക് അത്രയും പോലും പ്രാധാന്യം കൊടുത്തിരുന്നില്ല. കുരുമുളകും ഇഞ്ചിയും ഏലക്കയും എല്ലാം അവ വളരുന്ന നാട്ടില്‍ കാട്ട് ചെടിയായി വളരുന്നുവെങ്കിലും സ്വര്‍ണ്ണവും വെള്ളിയും പോലെ തൂക്കം കണക്കായാണ് അവ വാങ്ങുന്നത് എന്ന് പ്ലിനി രേഖപ്പെടുത്തിയിട്ടുണ്ട്. കൃഷി ഇല്ലാത്തതുകൊണ്ട് തന്നെ അവയുടെ സപ്ലൈ അധികം ഇല്ലാത്തതുകൊണ്ടാവണം കുരുമുളകിനെ അന്ന് ബ്ലാക്ക് ഗോള്‍ഡായി കണ്ടിരുന്നതും.

    അന്നത്തെ ഭക്ഷണരീതികളില്‍ ഉള്ളി, വെളുത്തുള്ളി ഇങ്ങിനെയുള്ളതുപോലെ വര്‍ജ്ജ്യമായിരുന്നു എന്നു പറയുന്നു. ഇത് മനുഷ്യ ശരീരത്തില്‍ ചൂട് വര്‍ദ്ധിപ്പിച്ചിരുന്നതായാണ് അന്ന് വൈദ്യം പറയുന്നത്(?) ഇങ്ങിനെയുള്ള സുഗന്ധവ്യജ്ഞനങ്ങള്‍ കറികളില്‍ ഉള്‍പ്പെടുത്താത് അതുകൊണ്ടും കൂടിയാവണം. ഇവയെല്ലാം ബോഡി ഹീറ്റ് വര്‍ദ്ധിപ്പിക്കാന്‍ കാരണമാവും എന്ന് കരുതിയിട്ടാണോ? ഓലന്‍ പോലെ വളരെ ‘സൌമ്യമായ’ കറികളോടായിരുന്നു അന്ന് പ്രിയം എന്നും പറയപ്പെടുന്നു.

    മറ്റൊരു തിയറി, ഇപ്പോഴുള്ള എക്സ്പോര്‍ട്ട് തിയറികള്‍ വെച്ച് നോക്കിയാല്‍, നാ‍ട്ടില്‍ നല്ല കൊഞ്ച് തിന്നുന്നവര്‍ വിരളമല്ലേ? അത് ഒരു എക്സ്പന്‍സീവ് ഡിഷാണ്. അതേ സമയം മത്തി, അയില ഇവ സുലഭമാണ്. അങ്ങിനെ ഒരു തിയറിയും ഉള്‍പ്പെടുത്താം?

    ഇനി പി.ബാലകൃഷ്ണന്റെ കേരള ചരിത്രത്തില്‍ പറയുന്നത്, (verbatim) - കേരളത്തിന്റെ ‘വര്‍ത്തന’ സങ്കേതങ്ങളായ
    കൊടുങ്ങല്ലൂരിന്റെമേല്‍ ആധിപത്യം നടത്തിയ ചേരരും, കോട്ടയത്തിന്റേയും പുറക്കാടിന്റേയും‌മേല്‍ ആധിപത്യം നടത്തിയിരുന്ന പാണ്ഡ്യരും ഈ റോമാ-ഗ്രീക്ക് വര്‍ത്തകരുമായി ഫലപ്രദമായി സംസര്‍ഗ്ഗം ചെയ്യാന്‍ കഴിയുമായിരുന്നവരോ, അവരോടു സംവദിക്കാന്‍ കഴിയുന്ന ജീവിതസംസ്കൃതിയോ മാനസികസജ്ജീകരണമോ സ്വന്തമായി ഉണ്ടായിരുന്നവരോ ആയിരുന്നില്ല. തനി പ്രാകൃതവന്യ ഗോത്രങ്ങള്‍ അധിവസിക്കുന്ന കാട്ടുപ്രദേശങ്ങളാല്‍ വലയം ചെയ്യപ്പെട്ടിരുന്ന ഈ തുറമുഖസങ്കേതങ്ങളില്‍ ഒരുതരം കയ്യൂക്കുകൊണ്ട് ആധിപത്യം പുലര്‍ത്തിയിരുന്ന ഈ ട്രൈബല്‍ രാജസ്ഥാനങ്ങള്‍ക്ക് ഈ തുറമുഖസ്ഥാനമൊഴിച്ചുള്ള പ്രദേശങ്ങളുടെ യഥാര്‍ത്ഥസ്ഥിതിയെക്കുറിച്ച് അറിവാല്ലാത്തവരുമായിരുന്നു എന്ന് കരുതേണ്ടിയിരിക്കുന്നു. വിഭവങ്ങളുടെ ഗുണഭേദങ്ങളും വ്യാപാര സാധ്യതകളും സ്വയം വിവേചിച്ചറിയന്‍ മാത്രം സംസ്കാരിക ഉപസ്ഥിതി നേടിയിട്ടില്ലാത്ത മാടമ്പിസ്ഥാനങ്ങള്‍ മാത്രമായിരുന്നു അവരുടെ രാജ്യങ്ങളെന്നും നാം കാണേണ്ടിയിരിക്കുന്നു.

    കുരുമുളക് കാളനില്‍ ചേര്‍ക്കുന്നതും ഒരു സ്റ്റാന്റേര്‍ഡ് രീതിയാണ്. മുളക് വേവിച്ചുള്ളത് തെക്കോട്ടും വടക്കോട്ട് കുരുമുളകും ആയാണ് കാണുന്നത്. അവിടങ്ങളിലുള്ള കുരുമുളകിന്റെ ലഭ്യതയാവുമോ അതിനു കാരണം? അതോ ജാതിവ്യവസ്ഥിതിയുടെ സ്വാധീനമുണ്ടോ എന്നുമറിയില്ല.

    ReplyDelete