റഫറൻസ് ഇത് മതിയാവേണ്ടതാണ്. എല്ലാ ലിങ്കും അവിടെ നിന്നും കിട്ടും.
“മനുഷ്യനു മനസ്സിലാവുകയാണ് ഉദ്ദേശമെങ്കിൽ എന്തിനാ പഴയ മെസ്സേജിൽ പോയി ആഡ് ചെയ്യുന്നത്? മനുഷ്യനു മനസ്സിലാവാത്ത പോലെ എഴുതാനാണെങ്കിൽ ബ്ലോഗിലും ഇമെയിലിലും എന്തൊക്കെ വഴികളുണ്ട്?”
“സാധാരണ രണ്ടു മനുഷ്യർ തമ്മിൽ സംസാരിക്കുന്നതിന്റെ ഏറ്റവും അടുത്തു നിൽക്കുന്ന ഓട്ടോമേഷൻ ആയതു കൊണ്ടാണെന്നു തോന്നുന്നു മെയിലിനും ചാറ്റിനും ഇത്ര പോപ്പുലാരിറ്റി. അതിനു മുകളിലേയ്ക്കുള്ള ഏതു ടെക്നോളജിയും ആവശ്യമില്ലാത്ത ഏച്ചുകെട്ടലുകളായാണോ ഒരു സാധാരണ ബ്രെയിൻ കാണുന്നത്?”
“ഇ-മെയിലും ചാറ്റും, ബ്രെയിനിലും ജീനിലും ഹാർഡ്കോഡഡായി എന്നാണോ പറയുന്നത്? നല്ല കഥ!”
“പക്ഷെ ആന്റണി പറഞ്ഞതു പോലെ അയച്ച ഈമെയിൽ പോയി തിരുത്താൻ പറ്റില്ലല്ലോ.”
“എന്താ പറ്റായ്ക? റിപ്ലൈ ചെയ്യുമ്പോൾ അല്ലെങ്കിൽ ഫോർവേഡ് ചെയ്യുമ്പോൾ, മറ്റവനെഴുതിയത് തിരുത്തി അയച്ചാൽ എന്താ പ്രശ്നം?”
“അതു ഫൌൾ അല്ലേ?... ”
“അതു തന്നെയാണ് കാര്യം. ഇ-മെയിലിൽ പലതും ചെയ്യാമെങ്കിലും എല്ലാവരും ഒരു പൊതുവായ ഐറ്റിക്വിറ്റേ വച്ചു നീങ്ങുന്നു. ഇ-മെയിലിൽ ഇത്തരം തിരുത്തുകൾ ആരും ചെയ്യാറില്ല. വേവ് പുതിയതായതുകൊണ്ട് അതിന്റെ എറ്റിക്വിറ്റേ പിടിയില്ല. അപ്പോഴുണ്ടാവുന്ന കൺഫ്യൂഷനാണ് ഇതൊക്കെ.
മനുഷ്യന് വായകൊണ്ട് പലതരം ശബ്ദങ്ങളും ഉണ്ടാക്കാനാകുമെങ്കിലും രണ്ടുപേർ തമ്മിൽ സംസാരിക്കുമ്പോൾ അതിൽ പലതും ഒഴിവാക്കി, രണ്ടുപേർക്കും മനസ്സിലാവുമെന്നുറപ്പുള്ള സ്വരങ്ങളും വാക്കുകളും ഉപയോഗിക്കുന്നു; അങ്ങനെ പൊതുവായ ഒരു രീതി സ്വീകരിക്കുന്നു. ഏതു കമ്മ്യൂണിക്കേഷൻ ടൂളിലും ഇതൊക്കെ തന്നെ. അതിന്റെ സ്പെസിഫിക്സ് ഉരുത്തിരിഞ്ഞു വരാൻ അൽപ്പം സമയമെടുക്കും - അതായത് ആ ടൂളിനു ചുറ്റുമുള്ള കൾചർ രൂപപ്പെട്ടുവരാൻ എടുക്കുന്നതിനായിട്ടുള്ള സമയം“
”ഇങ്ങനെ ഒക്കെ ആണെങ്കിലും, A B-യ്ക്കും C-യ്ക്കും അയച്ച മെയിലിനു, B എഡിറ്റ് ചെയ്ത് റിപ്ലൈ അയച്ചു കഴിഞ്ഞാലും, C യുടെ ഇൻബോക്സിൽ A യുടെ ഒറിജിനൽ മെയിൽ കാണുമല്ലോ“
”വേവിലും അതുപോലെ തന്നെ, ഹിസ്റ്ററി തിരയുന്നവന് വ്യത്യാസം കാണാം; ആക്ച്വലി വളരെ വ്യക്തമായി കാണാം - തിരുത്തിയത് മഞ്ഞഹൈലൈറ്റിൽ ആയിരിക്കും. ഇനിയും കൂടുതൽ അറിയാൻ പ്ലേബാക്ക് അടിച്ചു നോക്കിയാൽ മതി. ഓരോ മെസ്സേജിലും ക്ലിക്ക് ചെയ്തു പ്ലേബാക്ക് അടിച്ചു നോക്കിയാൽ ആ മെസ്സേജിന്റെ മാത്രം ഹിസ്റ്ററിയും കാണാം.“
”എന്റെ മെസ്സേജ് ഒന്നു ചേഞ്ച് ചെയ്തു കാണിക്കാമോ? ഞാൻ ചേഞ്ച് ചെയ്തിട്ട് ഹൈലൈറ്റ് ഒന്നും വരുന്നില്ല.“
”അവനവൻ എഡിറ്റ് ചെയ്ത മെസേജിനു ഹൈലറ്റിംഗ് ആവശ്യമില്ലല്ലോ. അതുകൊണ്ട് നിനക്കത് ഹൈലൈറ്റഡല്ല.“
”ഓക്കെ. മുമ്പ് ഹൈലറ്റഡായ മെസ്സേജ് ടെക്സ്റ്റ് ഇപ്പോ സാധാരണപോലെയാണ് കാണുന്നത്. ഹൈലൈറ്റിംഗ് കുറച്ചു സമയം കഴിഞ്ഞാൽ പോകുമോ?“
”വായിച്ചു കഴിഞ്ഞ മെസേജിന്റെ ബോൾഡ് പോകുന്ന പോലെ തന്നെ. വായിച്ചു കഴിഞ്ഞാൽ ഹൈലൈറ്റിംഗ് പോകും. നേരത്തെ പറഞ്ഞപോലെ, ഇമെയിൽ പോലുള്ള കമ്മ്യൂണിക്കേഷൻ ആവശ്യങ്ങൾക്ക് മുമ്പെഴുതിയ മെസേജ് എഡിറ്റ് ചെയ്യാതെ പുതിയ ഒരു മെസ്സേജ് (ബ്ലിപ്) തുടങ്ങുകയാണ് തൽക്കാലം ഉചിതം - ജനം മറ്റൊരു കൺവെൻഷൻ കണ്ടുപിടിക്കും വരെയെങ്കിലും.“
”വേറേ എന്തെങ്കിലും ടിപ്പുകൾ?“
”ഓരോ വാക്കിനും പ്രത്യേകം പ്രത്യേകം റിപ്ലൈ അടിക്കാമെങ്കിലും ശരിക്കും ആവശ്യമുണ്ടെങ്കിൽ മാത്രം അതു ചെയ്യുക. പിന്നെ, റിപ്ലേ ഒരു നിവൃത്തിയുണ്ടെങ്കിൽ മുകളിലെ മെസ്സേജിന്റെ ലെവലിൽ തന്നെ കൊടുക്കുക; സബ്‌ലെവൽ ചെയ്യുന്നത് ഒഴിവാക്കുക. ഇനിയുമേതൊക്കെ ഇന്നവേറ്റീവ് ആയ രീതികളിലാണ് ജനം വേവിനെ ഉപയോഗിക്കാൻ പോകുന്നത് എന്ന് നമുക്ക് കാത്തിരുന്നു കാണാം. ആഫ്ട്ടറോൾ ഇതൊരു പ്രിവ്യൂ റിലീസല്ലേ.. വഴിയെത്ര കിടക്കുന്നു.“
----
ജാമ്യം: ഈ പോസ്റ്റ് ഏതാണ്ട് മുഴുവനായും ഒരു വേവ് സംഭാഷണം കോപ്പിയടിച്ചതാണ്. വേവ് പരീക്ഷിക്കാനായി തുടങ്ങിയ സ്പാമുകളല്ലാതെ, കാര്യമുള്ള ഒരേ ഒരു വേവ് സംഭാഷണം (വേവ്‌ലറ്റ്) ഇതായിരുന്നു.
പലതും അങ്ങോട്ട് മനസ്സിലായില്ല.........
ReplyDeleteഒരിന്വിറ്റേഷന്‍ കിട്ട്യേര്‍ന്നെങ്ങെ എന്റോടെ വല്ലോം വേവോന്ന് നോക്കാര്‍ന്നു. ഇവിടത്തെ പീട്യേലൊന്നും കിട്ടാനില്ല.
ReplyDeleteമലയാളീ, അതിന്റെ പിന്നിലെ കോണ്ടക്സ്റ്റ് മനസ്സിലാക്കാൻ കുറച്ചു ലിങ്കുകൾ ഇടാം.
ReplyDeleteബിക്കൂ, എന്റേതു തീർന്നു. നമുക്കാ അന്തോണിച്ചേട്ടനോട് ചോദിച്ചു നോക്കിയാലോ.
ഓഫ്:
ReplyDeleteഎനിക്കു ഇന്‍വിറ്റേഷന്‍ ക്വോട്ട ഇതുവരെ കിട്ടിയില്ല.
ഒന്നുകൊണ്ടറിയണം രണ്ടിന്റെ ബലാബലം എന്ന ന്യായത്തില്‍ ഗൂഗിള്‍ വിശ്വസിക്കുന്നുണ്ടെന്ന് തോന്നുന്നു, എന്റെ വേവിക്കല്‍ കണ്ടപ്പോഴേ എന്റെ ഇന്‍വൈറ്റികള്‍ എന്തു വേവിക്കുമെന്ന് അവര്‍ക്ക് മനസ്സിലായിക്കാണണം.
ഇന്‍വിറ്റേഷം ബാലന്‍സ് ഉള്ള ആരെക്കൊണ്ടെങ്കിലും നമുക്ക് അയപ്പിക്കാം ബിക്കൂ, ഇന്‍വിറ്റേഷം അയക്കേണ്ട മെയില്‍ ഐഡി താ. പരസ്യമാക്കാത്ത ഐഡി ആണെങ്കില്‍ antonykeralam അറ്റ് ജീമെയില്‍.കോം എന്ന വിലാസത്തില്‍ അയച്ചാലും മതി
ഓണ്‍:
തലയ്ക്ക് വേവ് (തിരുവന്തോരത്തുകാര്‍ ലവന്റെ തലയ്ക്ക് ഓളം എന്ന് പറയും) പിടിച്ച ആറുപേര്‍ അഞ്ചു ലൊക്കേഷനില്‍ നിന്ന് ഒരു വേവ് റീയല്‍ ടൈമില് വേവിച്ചു. ഈ സീക്വന്‍സിങ്ങ് ഇല്ലെങ്കില്‍ എന്തെങ്കിലും ഇവോള്വ് ചെയ്യുമോ എന്ന് അറിയാന്‍.
ആറുപേര്‍ ഉണ്ടാക്കാന്‍ ശ്രമിച്ച ഡോക്യുമെന്റിനെപ്പറ്റി മുന്‍ധാരണ ഉണ്ടാകാന്‍ ഒരു ഔട്ട്ലൈന്‍ പോലും ഉണ്ടായിരുന്നു. പ്രോട്ടോക്കോളുകള്‍, സീക്വന്‍സിങ്ങ് എന്നിവ മാത്രം പിടിവിട്ടുകൊടുത്തതാ.
പലരും പലതും ആവര്‍ത്തിച്ചു, ഒരാള്‍ എഴുതുന്നത് അക്ഷരങ്ങള്‍ ആയിരിക്കുമ്പോള്‍ തന്നെ അടുത്തയാള്‍ മാറ്റിയെഴുതി. ഹൈലൈറ്റ് ബാറുകള്‍ ഒരിടത്ത് ആറെണ്ണമൊക്കെ എത്തിയ അവസരങ്ങളില്‍ ഹിസ്റ്ററി റീപ്ലേ ചെയ്തിട്ടും കാര്യങ്ങള്‍ മനസ്സിലായില്ല. ഒടുക്കാം സംഭവിച്ചത് ഇങ്ങനെ, ഓരോരുത്തരായി മടുത്തു നിര്‍ത്തുന്റോറും എളുപ്പമെളുപ്പമായി ശേഷിച്ചവര്‍ക്ക് കാര്യങ്ങള്‍. എന്‍ഡ് പ്രോഡക്റ്റ് കൂടുതലും അവസാനം ഒറ്റയ്ക്കായ ആളുടേത്.
അപ്പ പിന്നെ നിനക്ക് തന്നെ എഴുതിയാ പോരാരുന്നോടേ, വെറുതേ മിനക്കെടുത്താന്‍ എന്നു പറഞ്ഞ് ആദ്യം പോയ ഒരാള്‍ തിരിച്ചു വന്ന് ഡെലീറ്റി.
ശുഭം.
ബിക്കു send me your email ID, i'll send you an invitation
ReplyDeleteആന്റണി പറഞ്ഞ സിനാരിയോ ഈമെയിൽ അല്ലെങ്കിൽ ചാറ്റ് കമ്മ്യൂണിക്കേഷനിൽ പറഞ്ഞിട്ടുള്ളതല്ലല്ലോ; ഇത് വിക്കി പോലുള്ളതല്ലേ? BTW വിക്കിയിൽ ഇങ്ങനെ തന്നെയല്ലേ കാര്യങ്ങൾ :) പ്ലേബാക്ക് ശരിക്ക് വർക്ക് ചെയ്യാഞ്ഞത് എന്തെങ്കിലും ബഗ് ആയിരിക്കും. കൺസപ്റ്റിനെ പറ്റിയാണല്ലോ പറഞ്ഞുവന്നത്...
ReplyDelete