ഫീഡ് വഴിയുള്ള വായനയ്ക്കും റീഡേഴ്സ് ലിസ്റ്റിനും പിണറായിയുടെ കയ്യിൽ നിന്നും നേരിട്ട് സഹായം ലഭിക്കുമെന്നു കരുതിയില്ല. അതും ഇത്ര ഡിറക്ടായിട്ട്.
അല്ല, നിങ്ങളാലോചിച്ചു നോക്കൂ. ഫോർവേഡ് ചെയ്യുന്നതിലും എത്ര സേഫ് ആയ മാർഗമാണ് ഫീഡിൽ കൂടെ ഷെയർ ചെയ്യുക എന്നാൽ. നമ്മൾ ഒറിജിനൽ സോഴ്സിന്റെ ലിങ്കേ ഷെയർ ചെയ്യുന്നുള്ളൂ. അതെവിടെയാണെന്നു എപ്പോഴും കൃത്യമായുണ്ടാവും. കയ്യൊട്ട് നനയുകയുമില്ല; മീനും പിടിക്കാം.
ഒരു കാര്യം ശ്രദ്ധിക്കുക. ഷയർ ചെയ്ത ഫീഡിൽ ഒരു കാരണവശാലും അടിക്കുറിപ്പുകൾ ചെർക്കരുത് - നമ്മൾ ആ ആർട്ടിക്കിളിനെ എതിർക്കുന്നതുകൊണ്ടാണോ യോജിക്കുന്നതുകൊണ്ടാണോ ഷെയർ ചെയ്തതെന്നു ഒരു കാരണവശാലും പുറത്തു വിടരുത്.
അപ്പോ ഇനിയെല്ലാവരും ഫീഡുവഴി സംഗതികൾ ഷെയർ ചെയ്യാൻ തുടങ്ങുകയല്ലേ?
വാട്ട് ആൻ ഐഡിയാ സർജീ...
ReplyDeleteഇതെന്തേ നേരത്തേ തോന്നാഞ്ഞതെന്നാ ഞാനാലോചിക്കുന്നത്. കഷ്ടം പാവം പിടിച്ചവന്മാരുടെ സമയദോഷം. :)
ഇങ്ങനെ പേടിച്ചാലോഷ്ടാ. പിണറായി നെറ്റ് ഉപയോഗിക്കുന്നവരെ മൊത്തമായി അങ്ങു കൊന്നു തിന്നട്ടെ എന്നു കരുതിക്കൂടേ ? ഹഹഹ...
ReplyDeleteആ പാവങ്ങള്‍ക്ക് ധാര്‍മ്മിക സഹായം നല്‍കുകയാണു വേണ്ടത്.
ഒരു രാഷ്ട്രീയ നേതാവ് കച്ചവടക്കാരനൊന്നുമല്ല ... മാനം പൊളിഞ്ഞു വിഴാന്‍. നിരന്തരം വിമര്‍ശ്ശിക്കപ്പെടേണ്ടവരാണ് രാഷ്ട്രീയനേതാക്കള്‍.
ദേശാഭിമാനിയും സൈബര്‍ ഭീകരന്മാരും !!!
മാധ്യമ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഈ ആക്രമണവും, നിയമത്തിന്റെ ദുരുപയോഗവും ചെറുക്കുകതന്നെ വേണം:)
ചിത്രകാരാ, പണ്ടേ ഞാൻ ഫീഡിന്റെ ആളാ... പുരകത്തുമ്പോ ഒന്നു വാഴവെട്ടാൻ നോക്കിയെന്നു മാത്രമേ ഉള്ളൂ :) രാഷ്ട്രീയക്കാരെ പറ്റി ഞാൻ ഒന്നും പറയില്ല. അവരെങ്ങാനും അപകീർത്തിപ്പെട്ടാലോ - പിന്നെ പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ.
ReplyDeleteരവീഷ്, :)
സിബു കൂട്ടത്തിൽ ഒരു സംശയം
ReplyDeleteഈ ഈ മെയിൽ എന്ന് പറേന്നത് തന്നെ തികച്ചും സ്വകാര്യമായ ഒരേർപ്പാടല്ലേ?
ഞാൻ ഇപ്പൊ സിബൂനൊരു മെയിൽ അയച്ച് ഒബാമയെ രണ്ട് മുട്ടൻ തെറി പറഞ്ഞാൽ എനിക്കെതിരെ കേസെടുക്കാൻ എഫ് ബി ഐ ക്ക് വല്ല വകുപ്പുമുണ്ടോ?
സത്യായിട്ടും അറിയാൻ ചോദിച്ചതാണ് കേട്ടോ.
അറിയാവുന്നവർ ആരെങ്കിലും പറയുമെന്ന് കരുതുന്നു.
ഫീഡ അതെന്തരു്? പശുവിനും പോത്തിനും കൊടുക്കണ എന്തരെങ്കിലും ആണ?
ReplyDeleteഅല്ല കൈപ്പള്ളീ. അത് ഫ്രണ്ട്സിന് കൊടുക്കുന്നതാണ് :)
ReplyDeleteഎന്താ ഫീഡ് എന്ന് കുറച്ചുപേർക്കെങ്കിലും സംശയം ഉണ്ടായിട്ടുണ്ടാവാം. ഒരു മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ കണ്ടുനോക്കൂ.
സാജന്‍ ചോദിച്ച അതെ സംശയം തന്നെ എനിക്കും. മെയില്‍ അയച്ചു എന്ന് കരുതി ആളുകളെ പിടിച്ചു ജയിലില്‍ ഇടാന്‍ തുടങ്ങിയാല്‍!!!!
ReplyDeleteഅഭിപ്രായ സ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കും എന്തര്‍ത്ഥം. പത്രസമ്മേളനം നടത്തി ആരോപണം ഉന്നയിക്കുന്ന നേതാക്കന്മാരെ അറസ്റ്റ് ചെയ്യാറില്ലല്ലോ!
ആകെ മൊത്തം കണ്‍ഫ്യൂഷന്‍.
പി. എസ്.
സാങ്കേതികമായി ഫീഡ് അല്ലെ കൂടുതല്‍ "പബ്ലിക്". ;-)
ബാബു കല്യാണം,
ReplyDeleteഞാൻ ഉദ്ദേശിച്ചത് ഈ മെയിൽ എന്നത് കമ്യൂണിക്കേഷനുപയോഗിക്കുന്ന മറ്റൊരു മാധ്യമം മാത്രമല്ലേ?
നമ്മൾ ആർക്കെങ്കിലും അപകീർത്തികരമാണെന്ന് തോന്നുന്ന എന്തെങ്കിലും മാറ്റെർ തപാലിൽ അയച്ചാൽ അതിന്റെ പേരിൽ നിയമനടപടി എടുക്കാൻ വകുപ്പൊന്നും കാണുന്നില്ല.
എന്നാൽ ഈ മെയിലിൽ ആണെങ്കിൽ അതിനു പുതിയ നിയമവ്യവസ്ഥതയിൽ വകുപ്പുണ്ട്!
അതിന്റെ യുക്തിയില്ലായ്മ ആണെനിക്ക് മനസിലാവാത്തത്, വെടിവച്ചു കൊന്നാൽ മാത്രം കേസെടുക്കാൻ വകുപ്പുണ്ട് എന്നാൽ കുത്തിക്കൊന്നാൽ കേസെടുക്കാൻ നിയമത്തിൽ വ്യവസ്ഥ ഇല്ലാത്തത് പോലെ ഒരു വ്യക്തതയില്ലായ്മ.
ആത്യന്തികമായി ഈമെയിൽ ഒരു പേർസണൽ കമ്മ്യൂണീക്കേഷൻ മീഡിയമാണ് - കത്തുപോലെ. അതു തുറന്ന് വായിച്ച് അതിൽ അപകീർത്തിപരമായുള്ളതിന് കേസെടുക്കുക എന്നാൽ ഇന്റ്ര്നെറ്റിലെ ടാഡയാണ്; അതിലപ്പുറവും ആണിതെന്ന് നിസ്സംശയം പറയാം. തീർച്ചയായും എതിർക്കപ്പെടേണ്ടത്.
ReplyDeleteജനങ്ങൾ പരിചയക്കാരോട് 2012-നെ പറ്റിയോ, ബുഷിനെ പറ്റി ഉള്ളതും ഇല്ലാത്തതുമായ കാര്യങ്ങളോ, പാക്കിസ്ഥാനികളെ പറ്റിയുള്ള തമാശകളോ പങ്കുവയ്ക്കട്ടെ. അവിടെ ഭരണകൂടം ചെവിയോർക്കുന്നതും ഇടപെടുന്നതും എന്തിനാണ്.
പരിചയക്കാരുടെ അടുത്തുനിന്നല്ല മെയിലെങ്കിൽ സ്പാമുകളെ നേരിടാനുള്ള രീതികളും സ്വീകരിക്കട്ടെ. അവനവനു വരുന്ന സ്പാമുകളെ വേണ്ടവിധം കൈകാര്യം ചെയ്യാനറിയാത്തവരാണെന്നു തോന്നുന്നു ഈ അറസ്റ്റിൽ പൊടുന്നനെ സന്തോഷിക്കുന്ന മന്ദബുദ്ധികൾ. (ആരെങ്കിലും അപകീർത്തിപ്പെട്ടോ ആവോ)
കേരളത്തിൽ ഒരു ലിബറൽ പ്രസ്ഥാനം ഇല്ലാത്തതിന്റെ കുറവ് തീർച്ചയായും അറിയാനുണ്ട്.
Had to key in this entire url, not sure why copy-paste doesn't work here>
ReplyDeleteസിബു,
ReplyDeleteഎന്നാൽ പിന്നെ നൈജീരിയൻ സ്കാം കുടുംബക്കാർ തമ്മിലുള്ള ഒരു ഇമെയിൽ സൊറയാണെന്നു കരുതി മിണ്ടാതിരുന്നുകൂടെ ;-) നൈജീരിയൻ സ്കാം ഇമെയിലുകളിൽ തട്ടിപ്പിനിരയായവരെ കരുതി ഗവണ്മെന്റിനും കോടതിക്കും സ്വമേധയാ കേസെടുക്കാൻ അധികാരമുണ്ട്, അതുപോലെ തന്നെയല്ലെ പിണറായിക്കേസും. പക്ഷെ അതിൽ പ്രസ്തുത മാറ്റർ ഉണ്ടാക്കിയവനെ തേടിച്ചെന്ന് പിടിക്കുവാൻ മാത്രം കാര്യമുണ്ടോ എന്നറിയില്ല, സ്വമേധയാ കേസെടുക്കുവാനും അധികാരമുണ്ടാവുമോ? ഈ ഇമെയിൽ ലഭിച്ച ആർക്കും അതു തനിക്ക് അയച്ച ആൾക്കെതിരെ (അയാൾക്കെതിരെ മാത്രം) കേസ് കൊടുക്കാവുന്നതല്ലേ? പിണറായിയുടെ വീടിന്റെ ഇമെയിൽ പോലെ ഒന്നയച്ചിട്ട് തൊട്ടുപുറകെ അയ്യേ പറ്റിച്ചേ എന്നൊന്ന് അയച്ചാൽ സംഗതി ടിവിയിലെ ‘തരികിട’പോലെയായില്ലേ? പിന്നെ എന്തടിസ്ഥാനത്തിൽ കേസെടുക്കും?
ഇലക്ഷനിൽ തോറ്റതിന്റെ ക്ഷീണം ഇമെയിൽ ഉണ്ടാക്കിയവന്റെ നെഞ്ചത്തുകാണിച്ചു എന്നാണ് ബ്ലോഗിലുള്ള പബ്ലിസിറ്റി സ്റ്റണ്ട് കണ്ട് തോന്നിയത് ;)
സാജന്‍ & ബാബു,
ReplyDeleteഎല്ലാ നാട്ടിലെയും നിയമവിദഗ്ദ്ധര്‍ പറയുന്നത് ഈ മെയില്‍ സ്വകാര്യ ഇടപാടല്ല, പബ്ലിഷിങ്ങ് ആണെന്നാണ്. മാസ് ഈ മെയില്‍ മാസ്സ് ബ്രോഡ്കാസ്റ്റും ആണ്.
പിണറായി കേസില്‍ കണ്ടന്റ് ഒറിജിനേറ്റ് ചെയ്തയാളിനെ മാത്രം കുറ്റാരോപിതരാക്കാന്‍ പോലീസ് എടുത്ത നടപടി നന്നായി, റ്റെക്നിക്കലി & ലീഗലി ഫോര്വേര്‍ഡ് ചെയ്തവരെല്ലാം പബ്ലിഷര്‍മാര്‍ ആണെങ്കിലും.
http://anonyantony.blogspot.com/2009/11/blog-post_25.html
ഇന്റര്‍നെറ്റിലു നിയമങ്ങള്‍ വേണം, പക്ഷേ പുതിയ സൈബര്‍ നിയമത്തിലെ പലതും അനാവശ്യവും ചിലത്ത് ഫ്രീഡം ഓഫ് എക്സ്പ്രഷന്‍ ഇല്ലാതെയാക്കാന്‍ ആര്‍ക്കും എടുത്ത് പെരുമാറാന്‍ പറ്റുന്നതാണെന്ന ഭീതിയും ഉണ്ട്.
ഇതൊന്നുമില്ലാതെ തന്നെ ഈമെയിലിന്റെ പേരില്‍ ഡീഫേമേഷന്‍ കേസ് കൊടുക്കാന്‍ നിലവിലുള്ള നിയമങ്ങള്‍ ധാരാളം മതിയായിരുന്നു താനും.
രാജേ, നൈജീരിയൻ സ്പാമിംഗ് രീതിയിലുള്ള ഒന്നായിരുന്നില്ല ഇതെന്നാണ് ഇതുവരെയുള്ള വാർത്തകളിൽ നിന്നും മനസ്സിലായത്. ഒരാൾ അയാളുടെ 50 സുഹ്രുത്തുക്കൾക്കയച്ചു. അയാൾ അയാളുടെ 50 സുഹ്രുത്തുകൾക്ക് ഫോർവേഡ് ചെയ്തു എന്നിങ്ങനെ. അതെങ്ങനെ സ്പാമിംഗ് ആവും?
ReplyDeleteഇമെയിൽ പബ്ലിഷിംഗ് ആണ് എന്നത് പുതിയ അറിവാണ്. ആന്റണീ എന്തെങ്കിലും റഫറൻസുകൾ ഉണ്ടെങ്കിൽ ഉപകാരമായി. അതിൽ പിടിച്ചൊന്നു വായിക്കാമല്ലോ.
ആന്റണീ ക്ഷമിക്കണേ.. ലിങ്ക് എങ്ങനെയോ മിസ്സായി. എങ്ങനെ മിസ്സായി എന്നാത് അത്ഭുതം തന്നെ.
ReplyDelete