2009-10-25

Christian devotional songs lack personal stories

Chrisitan songs definitely lack a personal human story - they typically tell story of Jesus or glorify the god and related subjects or talk about humanity in general terms. May be they think ultimate human story is that of Jesus and rest of them are irrelevant.

4 comments:

  1. ശരിയായ വീക്ഷണം സിബു. പക്ഷേ കുറേക്കൂടെ സമഗ്രമായി എഴുതേണ്ടതില്ലേ എന്നു തോന്നി.

    ReplyDelete
  2. ജീസസിനെ ദൈവമായി ആരാധിക്കുന്നതിനാലാണ് ക്രിസ്തീയ ഭക്തി ഗാനങ്ങളില്‍ ജീസസിനെപ്പറ്റി മാത്രം എഴുതുന്നത്. ജീസസിന്‍റെ ഈ ലോകത്തിലെ 33 വര്‍ഷം മാത്രം നീണ്ട മനുഷ്യ ജീവിതമല്ല അവയില്‍ പ്രസക്തം; മനുഷ്യന് ജീസസ് മൂലം ലഭിച്ച നല്ല അവസരങ്ങളാണ്. പുതിയ നിയമ ബൈബിളില്‍ ബെഥെസ്ദ എന്ന സവിശേഷതയുള്ള കുളക്കരയില്‍ വര്‍ഷങ്ങളോളം തളര്‍ന്നു കിടന്നിരുന്ന ഒരു മനുഷ്യന്‍റെ ജീവിതമുണ്ട്. ആ കുളം എല്ലാ ദിവസവും ഒരു ദൈവ ദൂതന്‍ വന്ന് കലക്കും. അപ്പോള്‍ അതില്‍ ആദ്യം ഇറങ്ങുന്ന രോഗി സൗഖ്യപ്പെടും. തളര്‍ന്നു കിടന്ന് ഉറ്റവര്‍ പോലുമില്ലാതായ ആ മനുഷ്യന്‍ കുളത്തിനു ചുറ്റും രോഗികള്‍ വരുന്നതും, ഓരോ ദിവസവും ദൂതന്‍ കുളം കലക്കുമ്പോള്‍ അവരില്‍ പലരും ഇറങ്ങി സുഖമാകുന്നതും കണ്ട് വര്‍ഷങ്ങള്‍ തള്ളി നീക്കി. കുളം കലങ്ങുമ്പോള്‍ അയാളെ എടുത്ത് കുളത്തിലേക്ക് കൊണ്ടു പോകാന്‍ അയാള്‍ക്ക് മാത്രം ആരും ഇല്ലായിരുന്നു. എന്തൊരു ദൈന്യമായ ജീവിത ചിത്രം. സൗഖ്യം തൊട്ടടുത്ത് കണ്ട് അത് അനുഭവിക്കാന്‍ കഴിവില്ലാതെ അയാള്‍ നീറി. ഒടുവില്‍ ആ വഴി വന്ന ജീസസിന്‍റെ ശിഷ്യര്‍ അയാളെ സുഖപ്പെടുത്തുന്നു. ഈ സംഭവങ്ങള്‍ വിവരിക്കുന്ന എത്രയോ ക്രിസ്ത്യന്‍ ഡിവോഷനല്‍സുണ്ട്. ജീസസിന്‍റെ ഉദാഹരണമായി ചൂണ്ടിക്കാണിക്കാറുള്ള നല്ല സമരിയാക്കാരന്‍റെ കഥ അതു പോലെ ഒന്നാണ്. ഒരു മനുഷ്യനു സംഭവിച്ച തെറ്റായ ഒരു തീരുമാനമാണ് സംഭവ കേന്ദ്രം. ആ തീരുമാനത്തിന്‍റെ ഫലമായി അയാള്‍ തെറ്റായ സ്ഥലത്തേക്ക് യാത്ര പോകുന്നു; യാത്രയ്ക്കിടയില്‍ കൊള്ളക്കാരാല്‍ അക്രമിക്കപ്പെട്ട് വഴിയില്‍ വീഴ്ത്തപ്പെടുന്നു. സമൂഹത്തില്‍ പല നിലകളിലുമുള്ള ആളുകള്‍ അയാളെ കടന്നു പോയെങ്കിലും ആരും ആ കഷ്ട സ്ഥിതിയില്‍ സഹായത്തിനെത്തിയില്ല. ഒടുവില്‍ സമൂഹത്തില്‍ പൊതുവെ രണ്ടാം തരമായി കാണപ്പെട്ടിരുന്ന സമരിയാക്കാരില്‍ ഒരുവന്‍ ആ വഴി വരുന്നു. അയാള്‍ മുറിവേറ്റ വ്യക്തിയെ ശുശ്രൂഷിച്ച് ഒരു സത്രത്തിലാക്കിയിട്ട്, അയാളെ സുഖമാകും വരെ ചികിത്സിക്കണമെന്നും അതിനായി എന്തെങ്കിലും കൂടുതല്‍ ചെലവ് വന്നാല്‍ താന്‍ മടങ്ങി വരുമ്പോള്‍ തരാമെന്നും പറയുന്നു. ഇതിലും ജീവിതമുണ്ട്. മറ്റുള്ളവര്‍ വില കല്പിക്കാത്ത ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനു വേണ്ടി ഇതിലധികം ചെയ്യുമോ? ഈ സംഭവത്തെപ്പറ്റിയും ഒട്ടേറെ ക്രിസ്ത്യന്‍ ഡിവോഷനല്‍സുണ്ട്

    ReplyDelete
  3. സിബുവിന് മറുപടി പറയണമെന്നുണ്ട്. പക്ഷേ, കാര്യം ശരിക്കു പിടികിട്ടിയില്ല.
    അതോ ഭാഷയാണോ വിലങ്ങുതടി?

    വിശദമാക്കിയാല്‍ നന്ന്.


    (എനിക്കു ഇന്ററസ്റ്റുള്ള മേഖലയായതുകൊണ്ടു കമെന്റ് ഇട്ടു എന്നേയുള്ളൂ)

    ReplyDelete
  4. ഉറുമ്പേ, ഇതൊന്നും അത്ര വിശദമായി ആലോചിച്ച് ഇടുന്ന പോസ്റ്റുകളല്ല. ഓരോ തോന്നലുകളാണ്‌. ശരിയാവാം അല്ലെങ്കിൽ തെറ്റാവാം - ആരെങ്കിലും തിരുത്തിത്തരുന്നതുവരെ.

    അനോനീ, “...story of Jesus or stories by Jesus...” എന്നു തിരുത്തണമെന്നു തോന്നുന്നു. അനോനി പറഞ്ഞ കാര്യങ്ങൾക്ക്‌ ഉദാഹരണങ്ങളുണ്ടെങ്കിൽ നന്നായിരുന്നു.

    സജീ - ഇതിലപ്പുറം പറയാൻ അറിയില്ല :(

    ReplyDelete