പൊതുപ്രവർത്തനമോ ജോലിയോ പോലെയാണോ വിശ്വാസം? എങ്കിൽ ഓകെ വിശ്വാസമാറ്റം സ്വകാര്യജീവിതത്തിൽ എത്രമാത്രം മാറ്റം വരുത്തും എന്നെനിക്ക് വലിയ പിടിയില്ല, പക്ഷെ പുറമേയ്ക്കെങ്കിലും മാറ്റങ്ങൾ കാണാറുണ്ട്. പെട്ടെന്നൊരുദിവസം വീട്ടിൽ പ്രത്യക്ഷപ്പെടുന്ന പുതുവിഗ്രഹങ്ങളും ഉച്ചത്തിൽ പാടുന്ന ടേപ്പ്‌റെക്കോർഡറിലെ ഗാനങ്ങളിലെ മാറ്റവും (ഉപേക്ഷിക്കപ്പെടുന്ന പഴയ കാസെറ്റുകളും) ഇടപെടലുകളിൽ വരുന്ന ചെറിയ വ്യത്യാസവും (ജാള്യതയാണോ എന്നറിയില്ല)..... ഇത്രയും രാഷ്ട്രീയത്തിലോ ജോലിസ്ഥലത്തോ സംഭവിക്കാറുണ്ടോ? അറിയില്ല. (നമ്മുടെ കണ്ണൂർ കുട്ടിയേയും കല്യാണസിംഹനേയും വിട്ടേയ്ക്കൂ)
ഒരു പാർട്ടിയിൽ ഉള്ളയാളെ മറ്റുപാർട്ടിക്കാർ ഒരു long-term-ൽ ചാക്കിട്ടുപിടിക്കും എന്ന് തോന്നുന്നില്ല. മതത്തിന്റെ കാര്യത്തിൽ അതേ സംഭവിക്കാറുള്ളു. കാര്യമായ ബാഹ്യപ്രേരണ കൂടാതെ മതം മാറുന്ന സംഭവങ്ങൾ വിരളമാണെന്നാണ് എന്റെ അറിവ്.
രാഷ്ട്രീയത്തിൽ പ്രതിയോഗിയുണ്ട്, അവനെ തോൽപ്പിച്ചാലെ കാര്യം നടക്കൂ. മതത്തിലോ? പ്രതിയോഗികളുണ്ടോ? ഉണ്ടെന്നാണ് ഉത്തരമെങ്കിൽ (താങ്കളുടേതെന്നല്ല) ..... കഷ്ടം, മതങ്ങളുടെ കാര്യം എന്നേ പറയാനുള്ളു.
എനിക്കിതിൽ ഒരു പരാതിയുമില്ല. മതങ്ങളിലൊന്നും വിശ്വാസമില്ലാത്തതിനാലായിരിക്കാം....
അപ്പൂട്ടാ മതം വേറേ സ്ഥലം വേറേ പാർട്ടി വേറേ എന്നൊക്കെ എല്ലാവർക്കും അറിയാം. അവതമ്മിലുള്ള വ്യതാസങ്ങൾ എഴുതേണ്ട കാര്യമല്ല. എന്നാൽ മതത്തിന്റെ പേരിലുള്ള മാറ്റത്തെ മാത്രം ഇത്രയധികം ചർച്ച ചെയ്യാൻ എന്താണ് അതിനുള്ള കോർ വ്യത്യാസം എന്നാണ് അറിയാനുള്ളത് - അതും ഫ്രീ ഹ്യൂമൻ സ്പിരിറ്റ് & സിവിക് സോസൈറ്റി എന്നു പൊതുവെ എല്ലാവരും അംഗീകരിക്കുന്ന പൊതു തത്വങ്ങളിൽ ചേരാനാവാത്ത എന്താണ് ആ മാറ്റത്തിലുള്ളത് എന്നാണ് അറിയാനുള്ളത്.
സിബു, എന്തിനാണീ കോലാഹലം എന്നുചോദിച്ചാൽ എന്താണ് വ്യത്യാസം എന്നല്ലേ പറയേണ്ടത്. ഇതൊന്നും താങ്കൾക്കറിയാത്ത കാര്യവുമല്ല. അതുപോലെയല്ലേ ഇതും എന്നു ചോദിച്ചപ്പോൾ ഇന്നത്തെ അവസ്ഥ പറഞ്ഞു എന്നേയുള്ളു. വിശ്വാസങ്ങൾക്കനുസരിച്ച് ജീവിതവും കാഴ്ചപ്പാടും ചിട്ടപ്പെടുത്തുന്ന വർഗ്ഗമായതിനാൽ തന്നെ മനുഷ്യന് മറ്റേതൊരുകാര്യത്തേക്കാളും വ്യത്യസ്തമാകും വിശ്വാസം. സ്വതന്ത്രചിന്തയ്ക്ക് വലിയ സ്ഥാനമൊന്നും കൊടുക്കാത്ത സമൂഹമാണെങ്കിൽ (മതം എന്നു അർത്ഥമില്ല) ഇക്കാര്യം കുറച്ചുകൂടി ശക്തമാകുകയും ചെയ്യും.
എന്റെ കാഴ്ചപ്പാടിൽ ബൗദ്ധികമായും സാമൂഹികമായും ഇതിന് വ്യത്യാസമുണ്ടാകേണ്ട ആവശ്യമില്ല. ഏത് തത്വസംഹിതയാണോ എനിക്ക് സ്വീകാര്യം, അത് പിന്തുടരേണ്ട കാര്യമേയുള്ളു. അത് മതവിശ്വാസം ആകണമെന്നുതന്നെയില്ല. ആട്ടിൻപറ്റങ്ങളെപ്പോലെ ഒന്നിച്ചുകൂട്ടി ഒരേ നിറവും ഒരേ ഗുണവും ഉണ്ടാക്കേണ്ട ആവശ്യവും ഇല്ല.
പക്ഷെ, നിർഭാഗ്യവശാൽ, ആട്ടിൻപറ്റത്തിൽ ഒന്നാകാനാണ് അധികംപേർക്കും താൽപര്യം. സ്വന്തം കൂട്ടം എന്തുചെയ്യുന്നുവോ അതാണ് ഞാനും ചെയ്യേണ്ടത്, ചോദ്യങ്ങളോ സംശയങ്ങൾ പോലുമോ ഇല്ലാതെ. ഓരോ ആടും ആട്ടിടയനും മറ്റാടുകൾക്കും മുതൽക്കൂട്ടാണ്. ഇതിലെ ഓരോ ആടും നഷ്ടപ്പെടുന്നതിലൂടെ ആട്ടിടയനും മറ്റു ആടുകളും വിഷമിക്കുകയല്ല, മറിച്ച് രോഷാകുലരാവുകയാണ് ചെയ്യുന്നത്. മതം മാറ്റം ഒരു വൈകാരികപ്രശ്നവും നിഷേധാത്മകപ്രവർത്തനവുമൊക്കെ ആകുന്നതവിടെയാണ്. പ്രശ്നങ്ങൾ ആരംഭിക്കുന്നതും അവിടെത്തന്നെ.
പിന്നെ, ഫ്രീ ഹ്യൂമൻ സ്പിരിറ്റ് എന്നൊക്കെ ഭരണഘടനയിലോ നിയമത്തിലോ മാത്രമേ കാണൂ. അതു ശരിയാകണമെങ്കിൽ സമൂഹം അതിനൊപ്പം വളരണം. ചിന്തിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷെ ഇത്രയേ ചിന്തിക്കാവൂ എന്ന് പറഞ്ഞാൽ, പറഞ്ഞുകൊണ്ടേയിരുന്നാൽ, ഇപ്പറഞ്ഞതൊന്നും പ്രയോഗത്തിൽ വരില്ല. (സ്വതന്ത്രചിന്ത, സ്വതന്ത്രപ്രവർത്തനം എന്നൊക്കെ പറഞ്ഞാൽ മറ്റൊരാളുടെ സ്വാതന്ത്ര്യത്തിനുകൂടി വിലകൽപിച്ചുകൊണ്ടുള്ളതാണെന്ന് പ്രത്യേകം പറയട്ടെ. മറ്റൊരാളെ കൊല്ലാനാണ് എനിക്ക് ചിന്ത വരുന്നതെന്നു പറഞ്ഞ് ചിലർ വന്നേയ്ക്കാം എന്നതിനാലാണ് ഇതെഴുതേണ്ടിവരുന്നത്).
മതം മാറ്റത്തിലെ അനായാസതയും സാമൂഹ്യ സ്വീകാര്യതയും സമൂഹത്തിലെ വളരെ നല്ലൊരു പുരോഗതിയുടെ അളവുകൊലായി കാണാം. എന്നാല്‍, മതം മാറ്റത്തിലെ വണ്‍വേ ട്രാഫിക് സമൂഹത്തില്‍ മനുഷ്യത്വത്തെ കൊന്നു തിന്നുന്ന ഭീകര വര്‍ഗ്ഗീയ സത്വത്തിന്റെ സാന്നിദ്ധ്യമാണ് സൂചിപ്പിക്കുക. അതായിരിക്കും പലരും ഭയപ്പെടുന്നത് !
പൊതുപ്രവർത്തനമോ ജോലിയോ പോലെയാണോ വിശ്വാസം? എങ്കിൽ ഓകെ
ReplyDeleteവിശ്വാസമാറ്റം സ്വകാര്യജീവിതത്തിൽ എത്രമാത്രം മാറ്റം വരുത്തും എന്നെനിക്ക് വലിയ പിടിയില്ല, പക്ഷെ പുറമേയ്ക്കെങ്കിലും മാറ്റങ്ങൾ കാണാറുണ്ട്. പെട്ടെന്നൊരുദിവസം വീട്ടിൽ പ്രത്യക്ഷപ്പെടുന്ന പുതുവിഗ്രഹങ്ങളും ഉച്ചത്തിൽ പാടുന്ന ടേപ്പ്‌റെക്കോർഡറിലെ ഗാനങ്ങളിലെ മാറ്റവും (ഉപേക്ഷിക്കപ്പെടുന്ന പഴയ കാസെറ്റുകളും) ഇടപെടലുകളിൽ വരുന്ന ചെറിയ വ്യത്യാസവും (ജാള്യതയാണോ എന്നറിയില്ല).....
ഇത്രയും രാഷ്ട്രീയത്തിലോ ജോലിസ്ഥലത്തോ സംഭവിക്കാറുണ്ടോ? അറിയില്ല. (നമ്മുടെ കണ്ണൂർ കുട്ടിയേയും കല്യാണസിംഹനേയും വിട്ടേയ്ക്കൂ)
ഒരു പാർട്ടിയിൽ ഉള്ളയാളെ മറ്റുപാർട്ടിക്കാർ ഒരു long-term-ൽ ചാക്കിട്ടുപിടിക്കും എന്ന് തോന്നുന്നില്ല. മതത്തിന്റെ കാര്യത്തിൽ അതേ സംഭവിക്കാറുള്ളു. കാര്യമായ ബാഹ്യപ്രേരണ കൂടാതെ മതം മാറുന്ന സംഭവങ്ങൾ വിരളമാണെന്നാണ് എന്റെ അറിവ്.
രാഷ്ട്രീയത്തിൽ പ്രതിയോഗിയുണ്ട്, അവനെ തോൽപ്പിച്ചാലെ കാര്യം നടക്കൂ. മതത്തിലോ? പ്രതിയോഗികളുണ്ടോ? ഉണ്ടെന്നാണ് ഉത്തരമെങ്കിൽ (താങ്കളുടേതെന്നല്ല) ..... കഷ്ടം, മതങ്ങളുടെ കാര്യം എന്നേ പറയാനുള്ളു.
എനിക്കിതിൽ ഒരു പരാതിയുമില്ല. മതങ്ങളിലൊന്നും വിശ്വാസമില്ലാത്തതിനാലായിരിക്കാം....
അപ്പൂട്ടാ മതം വേറേ സ്ഥലം വേറേ പാർട്ടി വേറേ എന്നൊക്കെ എല്ലാവർക്കും അറിയാം. അവതമ്മിലുള്ള വ്യതാസങ്ങൾ എഴുതേണ്ട കാര്യമല്ല. എന്നാൽ മതത്തിന്റെ പേരിലുള്ള മാറ്റത്തെ മാത്രം ഇത്രയധികം ചർച്ച ചെയ്യാൻ എന്താണ് അതിനുള്ള കോർ വ്യത്യാസം എന്നാണ് അറിയാനുള്ളത് - അതും ഫ്രീ ഹ്യൂമൻ സ്പിരിറ്റ് & സിവിക് സോസൈറ്റി എന്നു പൊതുവെ എല്ലാവരും അംഗീകരിക്കുന്ന പൊതു തത്വങ്ങളിൽ ചേരാനാവാത്ത എന്താണ് ആ മാറ്റത്തിലുള്ളത് എന്നാണ് അറിയാനുള്ളത്.
ReplyDeleteസിബു,
ReplyDeleteഎന്തിനാണീ കോലാഹലം എന്നുചോദിച്ചാൽ എന്താണ് വ്യത്യാസം എന്നല്ലേ പറയേണ്ടത്. ഇതൊന്നും താങ്കൾക്കറിയാത്ത കാര്യവുമല്ല. അതുപോലെയല്ലേ ഇതും എന്നു ചോദിച്ചപ്പോൾ ഇന്നത്തെ അവസ്ഥ പറഞ്ഞു എന്നേയുള്ളു.
വിശ്വാസങ്ങൾക്കനുസരിച്ച് ജീവിതവും കാഴ്ചപ്പാടും ചിട്ടപ്പെടുത്തുന്ന വർഗ്ഗമായതിനാൽ തന്നെ മനുഷ്യന് മറ്റേതൊരുകാര്യത്തേക്കാളും വ്യത്യസ്തമാകും വിശ്വാസം. സ്വതന്ത്രചിന്തയ്ക്ക് വലിയ സ്ഥാനമൊന്നും കൊടുക്കാത്ത സമൂഹമാണെങ്കിൽ (മതം എന്നു അർത്ഥമില്ല) ഇക്കാര്യം കുറച്ചുകൂടി ശക്തമാകുകയും ചെയ്യും.
എന്റെ കാഴ്ചപ്പാടിൽ ബൗദ്ധികമായും സാമൂഹികമായും ഇതിന് വ്യത്യാസമുണ്ടാകേണ്ട ആവശ്യമില്ല. ഏത് തത്വസംഹിതയാണോ എനിക്ക് സ്വീകാര്യം, അത് പിന്തുടരേണ്ട കാര്യമേയുള്ളു. അത് മതവിശ്വാസം ആകണമെന്നുതന്നെയില്ല. ആട്ടിൻപറ്റങ്ങളെപ്പോലെ ഒന്നിച്ചുകൂട്ടി ഒരേ നിറവും ഒരേ ഗുണവും ഉണ്ടാക്കേണ്ട ആവശ്യവും ഇല്ല.
പക്ഷെ, നിർഭാഗ്യവശാൽ, ആട്ടിൻപറ്റത്തിൽ ഒന്നാകാനാണ് അധികംപേർക്കും താൽപര്യം. സ്വന്തം കൂട്ടം എന്തുചെയ്യുന്നുവോ അതാണ് ഞാനും ചെയ്യേണ്ടത്, ചോദ്യങ്ങളോ സംശയങ്ങൾ പോലുമോ ഇല്ലാതെ. ഓരോ ആടും ആട്ടിടയനും മറ്റാടുകൾക്കും മുതൽക്കൂട്ടാണ്.
ഇതിലെ ഓരോ ആടും നഷ്ടപ്പെടുന്നതിലൂടെ ആട്ടിടയനും മറ്റു ആടുകളും വിഷമിക്കുകയല്ല, മറിച്ച് രോഷാകുലരാവുകയാണ് ചെയ്യുന്നത്. മതം മാറ്റം ഒരു വൈകാരികപ്രശ്നവും നിഷേധാത്മകപ്രവർത്തനവുമൊക്കെ ആകുന്നതവിടെയാണ്. പ്രശ്നങ്ങൾ ആരംഭിക്കുന്നതും അവിടെത്തന്നെ.

ReplyDelete