ഫൊണറ്റിക് കീബോർഡ് എന്നു പറയുമ്പോൾ മൊഴി സ്കീം പോലുള്ള ലാറ്റിൻ (അല്ലെങ്കിൽ ഇംഗ്ലീഷ്) ഫൊണറ്റിക്സ് അനുസരിക്കുന്ന കീബോർഡാണ് മനസ്സിൽ വരിക. എന്നാൽ മലയാളത്തിന് മറ്റു ഭാഷകളുടെ ഉച്ചാരണങ്ങളേയും ലിപികളേയും ആശ്രയിക്കാതെ ഫൊണറ്റിക് കീബോർഡ് സാധ്യമാണ്; അതാണിവിടെ. ഏറ്റവും രസകരമായത് എന്താണെന്നു വച്ചാൽ, മലയാള അക്ഷരങ്ങളും അവശ്യം വേണ്ട ചിഹ്നങ്ങളും എഴുതാൻ ഷിഫ്റ്റ് പോലും വേണ്ട എന്നതാവും. കോമ്പ്ലിക്കേറ്റഡ് കൺസപ്റ്റുകളൊന്നുമില്ല; കൂട്ടക്ഷരങ്ങൾക്ക് രണ്ടോ മൂന്നോ കീസ്ട്രോക്കുകൾ മാത്രം. അക്ഷരങ്ങള്‍ സ്വാഭാവിക ക്രമത്തില്‍ അടുക്കിയിരിക്കുന്നതിനാല്‍ ക്ലിക്ക് ചെയ്തെടുക്കാനും പഠിക്കാനും എളുപ്പം.
ഉദാഹരണങ്ങള്‍
- ആ = അ + അ
- ഈ = ഇ + ഇ
- ഐ = അ + ഇ
- ഔ = അ + ഉ
- സാ = സ + അ
- സി = സ + ഇ
- സൂ = സ + ഉ + ഉ
- സ്ത = സ + ചന്ദ്രക്കല + ത
- ഥ = ത + ഊഷ്മാവ്
- സ്ഥ = സ + ചന്ദ്രക്കല + ത + ഊഷ്മാവ്
- ത് = ത + ചന്ദ്രക്കല
- ത്ത = ത + ഇരട്ടിപ്പ്
- ത്ഥ = ത + ഊഷ്മാവ് + ഇരട്ടിപ്പ്
- ൻ = ന + ചില്ല്
- ന്റ = ന + ചന്ദ്രക്കല + റ
- റ്റ = റ + ചന്ദ്രക്കല + റ
- ദ്‌വ = ദ + ചന്ദ്രക്കല + നിറുത്ത് + വ
- മഅ = മ + നിറുത്ത് + അ
- സ്ത്രീ = സ + ചന്ദ്രക്കല + ത + ്ര + ഈ
ത്ഥ മനസ്സിലായില്ല.
ReplyDelete‘ത്ഥ’ എന്നത് എഴുതുന്നത് ‘ത’ + ‘ഥ’ എന്നാണെങ്കിലും ‘ഥ’യുടെ ഇരട്ടിപ്പായിട്ടാണ് അതിന്റെ ഉച്ചാരണം എന്നാണല്ലോ പണ്ഡിതന്മാര് പറയുന്നത്. (എനിക്കത് ‘ത്ത’ എന്നേ വഴങ്ങാറുള്ളൂ :)
ReplyDeleteഅപ്പോ
ത + ഊഷ്മാവ് = ഥ
ഥ + ഇരട്ടിപ്പ് = ത്ഥ
എന്നതിനെ ഒരുമിച്ചെഴുതിയതാണ്
ത്ഥ = ത + ഊഷ്മാവ് + ഇരട്ടിപ്പ്
ഇനി
ത്ഥ = ത + ഇരട്ടിപ്പ് + ഊഷ്മാവ്
എന്നാണെങ്കിലും ശരികേടൊന്നും തോന്നുന്നുമില്ല.
ഈവക -> “ഌ” “ൿ” സാധനങ്ങളെ കുഴിച്ചുമൂടാന്‍ ഇനി 2050 കഴിയണോ ?
ReplyDeleteതീർച്ചയായും ‘ഌ’ മാത്രമല്ല പലതും സാധാരണ ഉപയോഗത്തിൽ നിന്നും ഒഴിവാക്കപ്പെടേണ്ടവ തന്നെ. എന്നാൽ ഒരു സോഫ്റ്റ്വെയറിനെ സംബന്ധിച്ചിടത്തോളം അതു പോരാ. അത്ര സാധാരണമല്ലാത്ത ഉപയോഗവും സപ്പോർട്ട് ചെയ്യേണ്ടതായി വരും. ഉദാഹരണത്തിനു “‘ഌ’ എന്നൊരു അക്ഷരം സംസ്കൃതവാക്കുകൾക്ക് വേണ്ടി ഉപയോഗിച്ചിരുന്നു” എന്നെഴുതണമെങ്കിലോ. അപ്പോൾ കഴിയാവുന്നതും യുണീക്കോഡ് സപ്പോർട്ട് ചെയ്യുന്ന അക്ഷരങ്ങൾ മുഴുവൻ എഴുതാൻ അവസരം കൊടുക്കുക തന്നെ.
ReplyDeleteഞാന്‍ ചുമ്മാ ഒരു തീവ്രവാദിയായതാ... കിടന്നോട്ടെ ;))
ReplyDeleteആകെ ഒരു കലിപ്പേ തോന്നിയുള്ളു... എഴുത്തിന് യൂണിഫോമിറ്റിയില്ലാത്തോണ്ട് സെര്‍ച്ചിനെ ബാധിക്കുന്നു എന്നത്...
എഴുത്തിനു യൂണീഫോമിറ്റി ഇല്ലാത്തത് (ഉദാഹരണം പഴയലിപി പുതിയലിപി) സെർച്ചിനെ ബാധിക്കാൻ സത്യത്തിൽ പാടുള്ളതല്ല. കാരണം എഴുത്തും സേർച്ചും രണ്ട് ലെവലിൽ നടക്കുന്ന കാര്യങ്ങളാണ്. സെർച്ചിൽ ഇതു രണ്ടും തമ്മിലുള്ള വ്യത്യാസം പരിഗണിക്കരുത്; അതുപോലെ വാക്കുകളുടെ വിവിധ ഫോമുകൾ കണ്ടുപിടിക്കണം. (രാമൻ, രാമന്റെ, രാമനാൽ,...) ഇതൊക്കെ ചെയ്യാൻ കുത്തക മൂരാച്ചികൾക്ക് ഒരു ബിസിനസ് റീസൺ വേണം. അതു നമ്മളായിട്ട് ഉണ്ടാക്കാത്തിടത്തോളം കാലം ബേസിക്കായ കാര്യങ്ങളേ സെർച്ചിൽ വർക്ക് ചെയ്യൂ.
ReplyDelete"ഇതാരാണപ്പാ എന്‍റെ പേരോട് കൂടി" എന്ന് നോക്കാന്‍ വന്നതാ..!! സജ്ജിവേട്ടന്‍റെ ചിത്രം വഴിയാ വന്നത് :-)
ReplyDeleteനമ്മള് കൈകാര്യം ചെയ്യുന്ന വിഷയം വേറെ വേറെ ആയതു കൊണ്ട് പരസ്പരം പാരയാകാതെ മുന്നോട്ടു പോകാം..
ആശംസകള്‍ :-)
@വരയും വരിയും : സിബു നൂറനാട്
ReplyDeleteColumbus അമേരിക്ക കണ്ടുപിടിക്കുന്നതിനും മുമ്പ് അമേരിക്ക ഉണ്ടായിരുന്നു. ഇല്ലെ?
Thanks for sharing it. Thanks & Best wishes.
ReplyDelete@വരയും വരിയും : സിബു നൂറനാട്
ReplyDeleteനമ്മള് കൈകാര്യം ചെയ്യുന്ന വിഷയം വേറെ വേറെ ആയതു കൊണ്ട് പരസ്പരം പാരയാകാതെ മുന്നോട്ടു പോകാം..
ആശംസകള്‍ :-)
അണ്ണൻ ചിലപ്പോൾ എഴുതാൻ ഉപയോഗിക്കുന്ന softwareന്റെ ഏതെങ്കിലും കോണിൽ ഒരു Cibu John എന്ന പേരു കാണും. അതു് ഈ ഭൂമിയിൽ മലയാളം ഉണ്ടായിരിക്കുന്ന കാലം വരെ ചിലരെങ്കിലും ഓർത്തു വെക്കും.
എല്ലാ ആശംസകളും.. (കാപ്പിറ്റലും സ്മോളുമായി കിടക്കുന്ന ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഇംഗ്ലീഷ് ഭാഷയില്‍ വലിയ ഉപയോഗമില്ലാതെ ഇരിക്കുമ്പോള്‍ അധികം അക്ഷരങ്ങളുള്ള മലയാള/ഇന്ത്യന്‍ ഭാഷകളില്‍ ട്രാന്‍സിലിട്രേഷന്റെ സാധ്യതയെ പറ്റി ആദ്യമായി ഒരു ലേഖനം കണ്ടത് 1994-95 യില്‍ കലാകൌമുദിയില്‍ എം പി നാരായണപിള്ളയുടെ ഒരു ലേഖനത്തിലാണ് (പരിണാമം നോവല്‍ കര്‍ത്താവ്). അന്ന്, ആ ആശയമുപയോഗിച്ച്, ആദ്യമായി ഇറങ്ങിയ ‘ജനരഞ്ജിനി’ (എന്നു തോന്നുന്നു) ഫോണ്ടും പഴയ ഫൊക്സ്പ്രോ ഉപയോഗിച്ച് എഴുതിയ ഒരു ചിന്ന പ്രോഗ്രാമും വഴി നമ്മുടെ ശ്രീ കൈപ്പള്ളിയെപ്പോലെ മലയാളം അറിയാതിരുന്ന ഒരു കൂട്ടുകാരനെകൊണ്ട് നാട്ടിലുള്ള അമ്മയ്ക്ക് മലയാളത്തില്‍ ഒരു കത്തെഴിതിച്ചപ്പോള്‍ അവന്റെ മുഖത്ത് കണ്ട സന്തോഷം ഇപ്പോ വീണ്ടും ഓര്‍ക്കുന്നു.
ReplyDelete