2005-10-22

പ്രകൃതി

ദിനോസറുകള്, പതിനായിരം കൊല്ലങ്ങള്ക്ക് ശേഷമുള്ള മനുഷ്യവംശം, എന്നിങ്ങനെ ആലോചിക്കുമ്പോഴാണ് പ്രകൃതിയുടെ മാറ്റങ്ങളെ പറ്റി നാം relaxed ആവുന്നത്.. വളരെ പ്രസിദ്ധമായ ഒരു red-indian ചൊല്ലുണ്ട്:
"പ്രകൃതി, നാം മക്കള്ക്ക് ജന്മാവകാശമായി കൊടുക്കുന്നതല്ല, മറിച്ച്, മക്കളില് നിന്നും കടംവങ്ങിയതാണ്.."

മക്കളുള്ളതുകൊണ്ടാവാം, എനിക്കീ പറഞ്ഞത് വളരെ നന്നായി മനസ്സിലാവും. പരിസ്ഥിതി സാമ്പത്തിക ശാസ്ത്രത്തിനു് എതിരേ നില്ക്കുന്നതും ഈ ഒരു reverse condition കൊണ്ടാണ് - പരിസ്ഥിതിയുടെ usage-ന് വിലനിശ്ചയിക്കേണ്ടവര് ഇന്നില്ല.. അതുകൊണ്ട് പ്രകൃതിയോടുള്ള ബന്ധം ഒരു morality ആയേ നമുക്ക് മനസ്സിലാക്കാന് പറ്റൂ..

ചൊവ്വയും ഭൂമിയും തമ്മിലുള്ളതും സഹാറയും കേരളവും തമ്മിലുള്ളതും പരിസ്ഥിതിയിലുള്ള വ്യത്യാസം മാത്രമാണ്. അതായത്, നമ്മള് ഭൂമിയിലും കേരളത്തിലും ജീവിച്ച്‌, നമ്മുടെ മക്കള്ക്ക് ചൊവ്വയും സഹാറയും കൊടുക്കണോ?

No comments:

Post a Comment