യൂദന്മാരുടെ കൂടാരപ്പെരുന്നാളടുത്തു. ‘ഞങ്ങള്‍ പോകുന്നു; പെരുന്നാളിന് വരുന്നില്ലേ’ എന്ന് അനിയന്മാര്‍ (യാക്കോബ്, യൌസേപ്പ്, ശിമയോന്‍, യൂദാസ് -മത്തായി 13:55) ഈഷ്വായോട് ചോദിച്ചു. ‘ഞാന്‍ പോകുന്നില്ല’ എന്ന് മറുപടിയും കൊടുത്തു. എന്തായാലും ഈഷ്വായ്ക്ക് അവരുടെ കൂടെ പോകണമെന്നുണ്ടായിരുന്നില്ല എന്നതാണ് സത്യം. വീട്ടുകാരുമായി അത്ര സ്വരചേര്‍ച്ചയിലായിലും ആയിരുന്നില്ലല്ലോ ഈഷ്വാ (മര്‍ക്കോസ് 6:1-4, മത്തായി 12:46-50). അനിയന്മാരൊക്കെ പെരുന്നാളിന് പോയിക്കഴിഞ്ഞ് സൂത്രത്തില്‍ ഈഷ്വായും പെരുന്നാളിന് പോയി.
(യോഹന്നാന്‍ 7:2-10)
ഒരു വെറും മനുഷ്യനില്‍ നിന്നും ഒട്ടും അപ്രതീക്ഷിതമല്ല ഈ പെരുമാറ്റം. എന്നാല്‍ ഒരു ദൈവാവതാരത്തില്‍ നിന്നിങ്ങനെ?
No comments:
Post a Comment