2005-12-15

Building a Blogger community using Backlinks

This is what backlink does:

Say, if you want to write more than an paragraph about Athulya's article A, please add your opinion as a blog entry in your own blog and keep a link to A. If that Athulya has enabled backlink, google will automatically put a link from Athulya's article A to yours.

ബാക്ക് ലിങ്കിനെ പറ്റിയും കുറച്ചു വിവരണം: അതുല്യയുടെ പേജില്‍ നിന്നും ദേവരാഗത്തിന്റേതിലേക്ക്‌ ഒരു ലിങ്ക് ഉണ്ടെന്നിരിക്കട്ടെ. അതുല്യയുടെ പേജില്‍ വരുന്നവര്‍ക്ക്‌ വേണമെങ്കിലതുവഴി ദേവരാഗത്തിന്റേതിലെത്താം. എന്നാല്‍ ദേവരാഗത്തിന്റേതില്‍ എത്തുന്നവര്‍ക്ക്‌ അങ്ങനെ ഒരു ലിങ്ക് ഉണ്ടെന്നുള്ളതിനെ പറ്റി ഒരു ഐഡിയയും ഉണ്ടാവില്ല. അതായത്‌ ലിങ്കുകള്‍ ഒരു വണ്‍‌വേ ട്രാക്കാണ് എന്നര്‍ത്ഥം. ഇതിനെ ഒരു ടൂവേ ആക്കുകയാണ് ഗൂഗിള്‍. ഏതുപേജിലും ഇതു ചെയ്യാന്‍ അവര്‍ക്ക്‌ പറ്റില്ല. കാരണം MSN-ഇല്‍ കിടക്കുന്ന പേജ്‌ മാറ്റാന്‍ അവരേക്കൊണ്ട് പറ്റില്ല. പക്ഷെ, blogspot-ഇല്‍ കിടക്കുന്നതില്‍ ഈ ഫീച്ചര്‍ കൊടുക്കാന്‍ അവര്‍ക്ക്‌ പറ്റും. ഇതിനവരെ സഹായിക്കുന്നത്‌ അവരുടെ അതിവിശാലമായ സേര്‍ച്ച് ഡാറ്റാബേസും. ഇതേകാര്യം കുറച്ചുകൂടി ബുദ്ധിമുട്ടി ചെയ്യുന്ന trackback എന്ന പരിപാടി ഇപ്പോഴും ഉണ്ട്. ഇങ്ങനെ സെര്‍ച്ച് ഡാറ്റാബേസില്ലാത്ത MSN മുതലായവര്‍ ഇപ്പോഴും അതു തന്നെ ആണ് ചെയ്യുന്നത്‌. അത്‌ വിവരിച്ച്‌ ഞാന്‍ നേരം കളയുന്നില്ല... ബാക്ക്‌ ലിങ്കിനെ പറ്റി കൂടുതല്‍ ഇവിടെ വായിക്കൂ.

This provides some benefits that comments lack:

* You 'own' your opinion (not Athulya). Later, if you want, you can edit it. That is great ;)
* You can link to more than one article. So the community building is faster. In comments method, if Athulya and Devaragam has written about same topic in their own blogs, you have to choose where to comment. By backlinks, you can comment about both. You just have to keep two links to Athulya's and Devaragam's entries.
* You don't need a blogspot account to comment using backlinks. So it is more universal.

എല്ലാവരും അവരവർക്കു് എഴുതാനുള്ള കമന്റ് ഒരു ബ്ലോഗ് ആയി എഴുതി തുടങ്ങിയാൽ കമന്റ് ട്രാക്കിങ് നടക്കില്ല. പത്തുപേർ വിശദമായി തന്നെ മറ്റൊരാളുടെ പോസ്റ്റിനെ കുറിച്ച് സ്വന്തം ബ്ലോഗിൽ കമന്റെഴുതിയെന്നിരിക്കട്ടെ ഈ പത്തുപേരുടെയും പിന്നാലെ നടന്നു് കമന്റുകൾ വായിക്കുകയെന്നുള്ളത് തീർത്തും ദുഷ്കരമായിരിക്കും.

അതു സോള്‍വ്‌ ചെയ്യാന്‍ വഴിയുണ്ട്. comment notification email address പോലെ new blog entry notification address-ഉം ഉണ്ട്: ബ്ലോഗിന്റെ സെറ്റിങ്സില്‍ ഇമെയില്‍ ടാബില്‍ BlogSend Address എന്നതിലും blog4comments@... എന്ന ഇമെയില്‍ ഐഡി ഇട്ടാല്‍ മതി. ഇത്‌ പുതിയ മലയാളം ബ്ലോഗുവരുന്നത്‌ ബ്ലോഗ് റോളില്‍ ചെന്ന്‌ കണ്ടുപിടിക്കേണ്ട മെനെക്കേടും ഒഴിവാകും.

ഇനി എങ്ങനെ എളുപ്പത്തില്‍ ബ്ലോഗുകള്‍ ലിങ്ക് ചെയ്യാം എന്നതിനെ പറ്റി:
എതു ബ്ലോഗ്ഗിലു പോയാലും മുകളില് ഒരു മെനു ബാർ കാണാം search this blog, search aal blogs BlOgThis! എന്നു മൂന്നു ബട്ടണുണ്ട് അതിലെ BlOgThis എന്ന സ്ഥലത്ത് ക്ലിക്കിയാൽ ഒരു വിൻഡോ തുറക്കും അതിൽ ഒരു കൊച്ചു സ്ഥലത്ത് അവനവന്റെ എല്ലാ ബ്ലോഗ്ഗുകളും കാണാം.. എവിടെയാണൊ ലിൻക് ഉള്ള പോസ്റ്റ് വരേണ്ടത് ആ ബ്ലോഗ്ഗ് സെലെക്റ്റ് ചെയ്യുക. അതിലുള്ള HTML ടെക്സ്റ്റിന്റെ കൂടെ കമന്റും ചേര്‍ത്ത്‌ OK ഞെക്കുക. അത്രയേ ഉള്ളൂ..

ഇതേകാര്യം ഗൂഗിള്‍ ടൂള്‍ ബാറ് ഇന്‍സ്റ്റാള്‍ ചെയ്തും ചെയ്യാം. അതില്‍ ഈ BlogThis ബട്ടണുണ്ട്. അതിന്റെ ഗുണം blogspot.com-ഇല്‍ അല്ലാത്ത സൈറ്റുകളും ലിങ്ക് ചെയ്യാന്‍ പറ്റും എന്നതാണ്. ഉദാഹരണത്തിന് ബെന്നിയുടെ ബ്ലോഗ്‌. ബെന്നിയുടെ ബ്ലോഗില്‍ ചെന്ന്‌ ഏതെങ്കിലും രണ്ടു വരി സെലെക്റ്റ് ചെയ്ത്‌ BlogThis ക്ലിക്ക് ചെയ്തു നോക്കുക. ആ സെലെക്റ്റ് ചെയ്ത ടെക്സ്റ്റും ഓട്ടോമാറ്റിക്കായി quote ചെയ്യപ്പെടും.

Peringodan adds: best thing about google is that, it can provide text snippets from linked page, if u click small triangle near link url, text snippet from the linked page will display much like comments.

No comments:

Post a Comment