“ഞാന് പലപ്പോഴും കരുതാറുണ്ട്, ഏതെങ്കിലും ചില സന്നദ്ധ സംഘടനകള്ക്ക് കുറച്ചു് പണം സമാഹരിച്ചു് ഇംഗ്ലീഷ് വിക്കിപീടിയയെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിക്കൂടേയെന്നു്. ആരും ഇതുവരെ വന്നു് കാണാത്തത് കൊണ്ടു് നമുക്ക് തന്നെ ഒരു സന്നദ്ധസംഘടന രൂപപ്പെടുത്തിയെടുത്താല്ലോ?“
ഇതാണെനിക്ക് പറയാനുള്ളത്: സംഘടനയ്ക്ക് പകരം അവാര്‍ഡ് - അതായത്, ഏറ്റവും നല്ല വിക്കി പാര്‍ട്ടിസിപ്പേഷന്‍ അവാര്ഡ്. കോളേജ് സ്കൂള് വിദ്യാര്ത്ഥികളാണ് ടാര്ഗറ്റ്. ടെക്നിക് പിടികിട്ടിയില്ലേ... സമ്മാനം കൊടുക്കുന്നതൊരാള്ക്കാണെങ്കിലും പങ്കെടുക്കുന്നവരൊക്കെ എന്തെങ്കിലും എഴുതുമല്ലോ :)
മലയാളം സെക്ഷനിലോ കേരളത്തെയും മലയാളത്തേയും പറ്റി ഇംഗ്ലീഷ് സെക്ഷനിലോ എഴുതുന്നവര്‍ക്ക് ആണ് സമ്മാനം. ഏറ്റവും കൂടുതല്‍ കോണ്ട്രിബ്യൂട്ട് ചെയ്യുന്ന 25 പേര്‍ക്ക് 1000 രൂപയും ഒരു സര്‍ട്ടിഫിക്കേറ്റും. (ജിമ്മിയെക്കൊണ്ടൊപ്പിടീക്കാന്‍ പറ്റുമോ?)
പങ്കെടുക്കുന്ന എല്ലാവരും ഏറ്റവും കൂടുതല്‍ കോണ്ട്രിബ്യൂട്ട് ചെയ്ത ഒരാളെ വോട്ടുചെയ്യുകയും വേണം. അത് ഏറ്റ്വും കൂടുതല്‍ വോട്ടുകിട്ടുന്ന 25 പേരില്‍ ഒരാള്‍ക്കാണെങ്കില്‍ അയാള്‍ക്ക് 20% ബോണസ് വോട്ടും കിട്ടും. ഒരു വിക്കി രീതിയില്‍ തന്നെ പങ്കെടുക്കുന്നവരെ ഇവാല്യുവേറ്റ് ചെയ്യാനാണ്‍ അത്. ഡമ്മി ഐഡികളുണ്ടാക്കി കൂടുതല്‍ വോട്ട് കിട്ടുന്നത് തടയാന്‍ നാമമാത്രമായി കോണ്ട്രിബ്യൂട്ട് ചെയ്തവരുടെ വോട്ട് കണക്കിലെടുക്കില്ല.
ഓരോരുത്തരും വിക്കി ഐഡിയും, സമ്മാനം കിട്ടുകയാണെങ്കില്‍ ചെക്കയക്കേണ്ട വിലാസവും തന്ന് റെജിസ്റ്റര്‍ ചെയ്യുന്നു. ഏറ്റവും ആദ്യം റെജിസ്റ്റര്‍ ചെയ്യുന്നത് അത്രയും നല്ലത്. അപ്പോള്‍ മുതല്‍ എഴുതി തുടങ്ങാമല്ലോ...
പരസ്യവാചകങ്ങള്‍ക്കുള്ള ഐഡിയകള്‍:
- ആഴ്ച്ചപ്പതിപ്പുകളിലെ കഥാമത്സരങ്ങള്‍ പോലെ അല്ല. എഴുതിയതെല്ലാം പ്രസിദ്ധീകരിക്കപ്പെടും ;)
- തലമുറകളെ സ്വാധീനിക്കുന്ന സാമൂഹിക സേവനമാണ്
- ഇതൊരു അറിവിന്റെ ലോകമാണ്; പുതിയ അനുഭവമാണ്.
- “ഭാരതമെന്നു കേട്ടാല്‍.. കേരളമെന്നു കേട്ടാലോ.. “
- ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ളവര്‍ പങ്കെടുക്കുന്ന ഒരു സംരംഭം; അവരുമായുള്ള ചര്‍ച്ചകള്‍..
ഏപ്രില്‍ മേയ് ജൂണ്‍ കാലത്ത് ഈ പരിപാടി ലോഞ്ച് ചെയ്യാനാണ് താല്പര്യം.
ഇത്രയൊക്കെ ആണെങ്കിലും, ഇതെങ്ങനെ പരസ്യം ചെയ്യും എന്നത് ഇനിയും വഴികാണാത്ത കാര്യമാണ്. പത്രം, ടിവി എന്നിവയിലുള്ളവരെ എനിക്കറിയില്ല... ഈ പറഞ്ഞത് പൂര്‍ണ്ണമായും ശരിയല്ല; ഇമെയിലിന് മറുപടി അയക്കുന്നവരാരുമില്ല എന്നാണ് ഉദ്ദേശിച്ചത്. ഇമെയില്‍ വായിക്കാനെങ്കിലും കമ്പ്യൂട്ടറിനു മുന്നിലെത്തുന്നവരോടല്ലേ വിക്കിയെപറ്റി പറഞ്ഞ് ഫലിപ്പിക്കാന്‍ പറ്റൂ.
പുതുതായി ഒന്നും എഴുതുവാന്‍ കഴിയാത്തവര്‍ നല്ല ലേഖനങ്ങള്‍ (ഇപ്പോള്‍ വിക്കി അതുപോലുള്ള copy left domain -ല്‍ ഉള്ളവ) മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയാലും മതിയാവും എന്നുകൂടി ആയിക്കൂടേ?
ReplyDeleteആരെൻകിലും ഒരു കചൻ ജി ആയി വർത്തിക്കാൻ തയ്യാറായാൽ ഒരു കാശു സമാഹരണ യത്നം നടത്തി ജവഹ്റ് റോസ്‍ഗാർ അല്ലെന് പോ ആക്കാമായിരുന്നൂ സംഭവം . സമയമുള്ളവരു സമയം ദാനം ചെയ്യും സമയമില്ലാത്തവർ എന്തരേലും ചില്ലറകള് സമയം വാങ്ങൽ ഫണ്ടിലേക്ക് അയക്കുകയും ചെയ്യാമല്ലോ.
ReplyDeleteചിന്ത്യ (അരുൺ ഒഴികെ എല്ലാവരുടെയും അ വെട്ടി)ഈ പോസ്റ്റെങ്ങാൻ വായിക്കുന്നെൻകിൽ പകർപ്പവകാശം എത്ര വർഷം കൊണ്ടാണ് നാട്ടിൽ ഇല്ലതെയാകുന്നതെന്ന് ഒന്നു തിരക്കി അറിയിക്കണേ. വയസ്സുകാലത്ത് പുട്ടില്ലാതെ ഗോതമ്പുണ്ടയയൊന്നും തിന്നാൻ കൊതിയില്ലാത്തോണ്ടാ.
ദേവന്‍ ഈ ലിങ്കിലെ രണ്ടാമത്തെ സ്റ്റേറ്റ്‌മെന്റ് ഒന്നു നോക്കൂ. ഗൂഗിളില്‍ “copyright india“ എന്ന സേര്‍ച്ചിനു കിട്ടിയ ആദ്യത്തെ റിസല്‍ട്ടാണു്.
ReplyDeleteക്ലാസ്സ് 15.2 ഡിസൈനുകളെ മാത്രം സംബന്ധിക്കുന്ന കാര്യമെന്നാണ് അതിൽ വായിച്ചത്. (ആ സൈറ്റ് ഡയറക്റ്ററി ബ്രൌസിങ് സമ്മതിക്കുന്നിമില്ല.)
ReplyDeleteThe Copyright Act റെഡ് വിത്ത് Copyright Rules ;-2000 ലൊ മറ്റോ ഇന്റെ ലെക്ച്യുവൽ പ്രോപ്പറ്റ്റിക്കുന്തത്തെക്കുറിച്ച് ഗാട്ടുകരാർ നാളെയുടെ പാട്ടുകരാറല്ലോ എന്ന അടിക്കുറിപ്പെഴുതിച്ചേർത്ത്അ രൂപത്തിലാൺ ഇപ്പോൽ സാധനം.
കിട്ടിപ്പോയി. (ഗൂഗിളീഭൂമിയിൽ ഇല്ലാതിരുന്നെൻകിൽ നിശ്ചലം ശൂന്യമീ)
ReplyDelete"In the Indian law, copyright falls into 'public domain' 60 years after the death of the author. This means the author during his lifetime, and his successors for 60 years after his death can enjoy the benefit of income from the writings of the deceased author. But after that the public has to enjoy freely those writings. Now in the case of India, we have a great reservoir of valuable literature handed down to us from ancient times which is freely available. Any publisher, and in actual practice, many publishers, publish those classics for the benefit of the people."
http://www.accu.or.jp/appreb/report/abd/31-2/abd3121.html
ഇതേൽ ആരും ഇരുമ്പാണി മാറ്റി ബിരിയാണി വച്ചിട്ടില്ലെൻകിൽ ഒരുമാതിരി കൊള്ളാവുന്ന മലയാളം ബുക്കെല്ലാം അടിച്ചു വിടാമല്ലോ
http://www.naukri.com/lls/copyright/section5.htm#22
വിക്കിപീഡിയയുടെ സഹോദര സംരംഭമായി വിക്കിസോഴ്‌സ് എന്നൊരു സംഭവം സത്യത്തില്‍ ഇന്നു വിശ്വപ്രഭ സൂചിച്ചപ്പോഴാണ് ഞാന്‍ ശരിക്കൊന്നു നോക്കിയത്.
ReplyDeleteകോപ്പിലെഫ്റ്റ് പുസ്തകങ്ങളെല്ലാം സംഭരിച്ചു വയ്ക്കാന്‍ പറ്റിയ സ്ഥലം. മലയാളത്തില്‍ ഇതുവരെ തുടങ്ങിയിട്ടില്ല. കുറേപ്പേരുടെ പിന്തുണകിട്ടുവാണെങ്കില്‍ നമുക്കങ്ങു തുടങ്ങാം.
രാമായണം, മഹാഭാരതം, എഴുത്തച്ഛന്റെ കൃതികള്‍ മുതലായവ ഇതില്‍ അടിച്ചിടാന്‍ സാധിച്ചാല്‍ ഇതില്‍പ്പരം ഒരു സാമൂഹിക സേവനമില്ല.
വേറൊരു നല്ല വശം കോപ്പിലെഫ്റ്റ് പുസ്തകങ്ങള്‍ പബ്ലിഷ് ചെയ്ത് കാശുണ്ടാക്കുന്ന രവി ഡിസി ആദിയായവരുടെ കളി നിര്‍ത്താമെന്നുള്ളതാണ്.
വിക്കിസോഴ്സിന്റെ മറ്റൊരു സാധ്യത:
മറ്റു ഭാഷകളിലെ കോപ്പിലെഫ്റ്റ് ഉരുപ്പടികള്‍ മലയാളത്തിലാക്കാം.
ഉദാഹരണത്തിന്
The Adventures of Tom Sawyer വേണമെങ്കില്‍ ആര്‍ക്കെങ്കിലും പരിഭാഷപ്പെടുത്തി സോഴ്‌സിലിടാം. ഉമേഷ്ജി മുതലായ പരിഭാഷാ വിദഗ്‌ധര്‍ക്ക് പറ്റിയ സ്ഥലം. അതുമല്ലെങ്കില്‍ പരിഭാഷാ വിദഗ്‌ധരാകാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഏറ്റവും നല്ല കളരി.
കൂടുതല്‍ വിവരങ്ങള്‍ക്ക്
en.wikisource.org കാണുക
മലയാളം വിക്കിയിൽ പെട്ടെന്നു കറന്റു വന്ന പോലെ തോന്നുന്നുന്നുണ്ട്. ഇല്ലേ?
ReplyDeleteഒന്നു രണ്ടു പുതിയ വിക്കിസോദരിമാരും അവിടെ പാചകം തുടങ്ങിവെച്ചിട്ടുണ്ട്!
2005 മലയാളം ബൂലോഗവർഷമായി തിളങ്ങി!
ഇക്കണക്കിനുപോയാൽ 2006 മലയാളം വിക്കിവർഷം ആക്കി നമുക്കാഘോഷിക്കാം!
കൂട്ടുകാരേ നമുക്കൊക്കെ കൂടി അവിടെ പൊടിപൊടിക്കണ്ടേ?
വിശ്വം, ഒരു തുടക്കമെന്ന നിലയ്ക്, എനിക്ക് വിഷ്ണു സഹസ്രനാമവും, ലളിതാ സഹസ്രനാമവും ടെപ്പ് ചെയ്ത് ഇടണമെന്നുണ്ട്. എങ്ങനെ,ഏതു രീതിയിൽ, അല്ലാ, റ്റൈപ്പ് ചെയ്തു ആർകെങ്കിലും ഈമെയിൽ ചെയ്യുന്നതാണോ കൂടുതൽ അഭികാമ്യം? ഒരു ഉത്തരം കിട്ടിയാ തുടങ്ങാമായിരുന്നു.
ReplyDeleteതീർച്ചയായും അതുല്യ,!
ReplyDeleteസ്വല്പം തിരക്കിലാണെങ്കിലും, കൃത്യസമയങ്ങൾ പാലിക്കാൻ ബുദ്ധിമുട്ടുള്ള കാലമാണെങ്കിലും, വിക്കിയിൽ തുടക്കം കുറിക്കാനുള്ള പരിശീലനം ഞാൻ വാഗ്ദാനം ചെയ്യുന്നു.
എന്താണോ തയ്യാറാക്കി പ്രകാശനം ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്ന് എല്ലാവരും മുൻകൂട്ടി വിക്കിയിൽ തന്നെ (അല്ലെങ്കിൽ ഏതെങ്കിലും ബ്ലോഗിൽ - മഞ്ജിത്തിന്റെ “അറിവ്“ ഏറ്റവും യോജിച്ചത്, അല്ലേ മഞ്ജിത്?) കുറിപ്പെഴുതിയിട്ടുരുന്നാൽ വളരെ നല്ലത്.
വിക്കിയുടെ ആദ്യപാഠങ്ങളിൽ സഹായമാവശ്യമുള്ളവർക്ക് എന്നെ യാഹൂ / എമ്മെസ്സെൻ മെസ്സഞ്ജറുകളിലൂടെ കൊളുത്താവുന്നതാണ്. ഏകദേശം ഒരു മണിക്കൂർ ഓൺലൈൻ ചാറ്റ് മതിയാവും. viswaprabhaഅറ്റ് യാഹൂഡോട് കോം അല്ലെങ്കിൽ ഹോട്മെയിൽ.കോം
(ഞാനും വലിയ മിടുക്കനൊന്നുമല്ല. സമയവും കമ്മിയുണ്ട്. എങ്കിലും...)
പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്നവ ഇതിനകം തന്നെ ആരെങ്കിലും തയ്യാറാക്കിയിട്ടുള്ളതാണോ എന്നു പരിശോധിക്കുന്നത് ഇരട്ടപ്പണി ഒഴിവാക്കാൻ നല്ലതായിരിക്കും.
അതുല്യക്കും മറ്റു കൂട്ടുകാർക്കും എല്ലാവിധ ഭാവുകങ്ങളോടും കൂടെ വിക്കിയിലേക്കു സ്വാഗതം!
കൈരളിയുടേയും ആര്യാവർത്തത്തിന്റേയും ഉറഞ്ഞുപൂണ്ട പവിഴപ്പുറ്റുകൾക്കു മേലെ വരുംനാളുകളിൽ എത്തിപ്പെടാൻ പോകുന്ന കുഞ്ഞുമീനുകൾക്കും ഇളംപായലുകൾക്കും നീന്തിത്തുടിക്കാനും ആലോലമാടിരസിക്കാനും നമുക്കൊക്കെയൊരുമിച്ചൊരു മഹാസാഗരം പെയ്തൊരുക്കാം!
അഭിപ്രായങ്ങളെല്ലാം കണക്കിലെടുത്ത് മൊത്തം മത്സരത്തിന്റെ രീതികള്‍ ഒന്ന് മാറ്റിയെഴുതിയിട്ടുണ്ട്... നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുമല്ലോ..
ReplyDeleteവിക്കിപീഡിയ വിറ്റ് കാശാക്കാന്‍ പോകുന്നു എന്ന് കേട്ടു. അതിന്റെ വാസ്തവം അറിഞ്ഞാല്‍ കൊള്ളാം.
ReplyDeleteThis comment has been removed by the author.
ReplyDeleteകുറുമാനേ ലിങ്ക് തായോ..
ReplyDelete