2005-12-17

രാഷ്ട്രീയക്കാരെ തെറിപറയുമ്പോള്‍...

ബിസിനസ്സുകാര്‍ക്ക്‌ പൈസപോലെയാണ്‌ രാഷ്ട്രീയക്കാര്‍ക്ക്‌ വോട്ട്‌ അഥവാ പൊളിറ്റിക്കല്‍ പോപ്പുലാരിറ്റി. അതുകൊണ്ടുതന്നെ, പൈസ ഉണ്ടാക്കാനല്ലേ അവന്‍ ബിസിനസ്സ്‌ തുടങ്ങിയത്‌ എന്നു കളിയാക്കുമ്പോലെ ബാലിശമാണ്‌ വോട്ട്‌ പിടിക്കാനല്ലേ ആ രാഷ്ട്രീയക്കാരനറിയൂ എന്ന്‌ ആരോപിക്കുന്നതും.

തൃശ്ശൂര്‍ വര്‍ക്കീസില്‍ പോയി കേക്കുവാങ്ങുമ്പോള്‍ വര്‍ക്കി കള്ളുകുടിയനാണോ അല്ലയോ എന്നു നോക്കിയിട്ടല്ലല്ലോ വാങ്ങുന്നത്‌. കേക്ക്‌ നല്ലതാണെങ്കില്‍, വില ന്യായമാണെങ്കില്‍ വാങ്ങും; അല്ലെങ്കില്‍ ഇല്ല. അതുപോലുള്ള ഒരു കണ്‍സ്യൂമെറിസ്റ്റിക്‌ മനോഭാവമാണ്‌ രാഷ്ട്രീയക്കാരോട്‌ നമുക്കും വേണ്ടത്‌.

MP-ഉം MLA-ഉം ചെയ്യുന്ന പൊളിറ്റിക്കല്‍ ധര്‍മ്മം റപ്രസന്റേഷന്‍ ആണ്‌ - അതായത്‌ എന്നെ പ്രധിനിധീകരിക്കുക എന്ന കാര്യം അവര്‍ ചെയ്യുന്നുണ്ടൊ എന്നാതുമാത്രമേ ഞാനന്വേഷിക്കേണ്ടതായുള്ളൂ.

ഈ റപ്രസന്റേഷനെ തന്നെ രണ്ടു ഘടകങ്ങളില്‍ നിന്നും കണ്ടുപിടിക്കാം:

1) രാഷ്ട്രീയക്കാരന്റേയും എന്റെയും പോളിസികളിലുള്ള ചേര്‍ച്ച. എളുപ്പത്തിനു വേണ്ടി ഒരു ഉദാഹരണത്തിനു വേണ്ടി, സ്ഥാനാര്‍ത്ഥി കുമാരന്റെ സ്കോര്‍ ഇവിടെ 40%-ഉം കണാരന്റേത്‌ 60%-ഉം ആണെന്ന്‌ വയ്ക്കൂ.

2) രാഷ്ട്രീയക്കാരന്റെ റിലയബിലിറ്റി. ഇത്‌ കഴിഞ്ഞ അഞ്ചുപത്തുകൊല്ലത്തെ അവന്റെ പ്രവര്‍ത്തനചരിത്രം നോക്കിയാല്‍ എളുപ്പം മനസ്സിലാവും. സത്യത്തില്‍ പത്രങ്ങള്‍ ചെയ്യേണ്ട ഒരു മുഖ്യധര്‍മ്മം ഈ റിലയബിലിറ്റി അനാലിസിസ്‌ ആണ്‌. ഇനി മുതല്‍ ബ്ലോഗുകള്‍ക്കും ഇന്റര്‍നെറ്റ്‌ മീഡിയകള്‍ക്കും ഏറ്റെടുക്കാവുന്ന ഒന്നാണിത്‌. അതിനുവേണ്ടി ഓണ്‍ലൈന്‍ ഡാറ്റാബേസുകളും മറ്റും ഉപയോഗിക്കാം. പത്രങ്ങള്‍ നിത്യേനയുള്ള റിപോര്‍ട്ടിംഗ്‌ മാത്രം ചെയ്താല്‍ മതിയാവും. നമ്മുടെ ഉദാഹരണത്തിലെ കുമാരന്റെ റിലയബിലിറ്റി സ്കോര്‍ 70% ഉം കണാരന്റേത്‌ 30% ആണെന്നും വയ്ക്കൂ.

ഓരോരുത്തരുടേയും മുകളിലുള്ള രണ്ടു സ്കോരും തമ്മില്‍ ഗുണിച്ചാല്‍ ആര്‍ക്ക്‌ വോട്ട്‌ ചെയ്യണമെന്നുള്ള ഉത്തരം കിട്ടും. കാര്യങ്ങളെല്ലാം എന്തൊരു സിമ്പിള്‍ അല്ലേ? :)

No comments:

Post a Comment