- പരിഹാരമുണ്ടാവേണ്ടത് ജീവിച്ചിരിക്കേണ്ടവരുടെ വേദനകള്‍ക്കാണ്; മരിച്ചവരുടേതിനല്ല.
- അച്ഛന്‍ ചെയ്തകുറ്റങ്ങള്‍ക്ക് മകന്‍ ശിക്ഷയനുഭവിച്ചുകൂടാ. ഈ ലോജിക്കിനെ എക്സ്റ്റെന്റ് ചെയ്താല്‍ എളുപ്പം മനസ്സിലാവും, പണ്ടൊരു സമൂഹം ചെയ്ത തിന്മകള്‍ക്ക് ഇന്നത്തെ പിന്‍തലമുറക്കാര്‍ പിഴയൊടുക്കണം എന്നുപറയുന്നതിലെ അപാകത - ആ പിന്‍തലമുറ ജെര്‍മന്‍കാരാവട്ടെ, മുസ്ലീംകളാവട്ടെ, ക്രിസ്ത്യാനികളായിക്കൊള്ളട്ടെ, ഈ നിയമം ഒരുപോലെ ബാധകമാണ്.
അതുപോലെ തന്നെ, ഈ കാരണങ്ങള്‍കൊണ്ടാണ് ഇന്നത്തെ പാലസ്തീന്‍കാരുടെ വേദനകള്‍ ഇന്നലത്തെ യൂദന്മാരുടെ യാതനകളേക്കാള്‍ ശ്രദ്ധയര്‍ഹിക്കുന്നത്.
മുകളില്‍ പറഞ്ഞ ഈരണ്ടുകാര്യങ്ങളും മനസ്സില്‍ വച്ചാല്‍, പല ചര്‍ച്ചകളും ഉപകാരമില്ലാത്തിടങ്ങളിലേയ്ക്ക് വഴിതിരിഞ്ഞു പോകുന്നതും ഒഴിവാക്കാം. അയോദ്ധ്യ സംസാരിക്കുമ്പോള്‍, ബാബറേയും സിന്ധൂനദീസംസ്കാരവും എടുത്തിടുന്നതതിനൊരുദാഹരണം. അതുപോലെ തന്നെയാണ് പാലസ്തീന്‍പ്രശ്നങ്ങളെ പറ്റി പറയുമ്പോള്‍ ഹോളോകോസ്റ്റും കുരിശുയുദ്ധങ്ങളും കയറിവരുന്നത്.
സിബു എഴുതിയതു എന്നെ വീണ്ടുമോര്‍മ്മിപ്പിച്ചതു ഭാഷയുടെ കുരുക്കില്‍പ്പെട്ടു ഗതിമാറുന്ന വിവാദങ്ങളേയും ചിന്തകളേയുമാണു്. രണ്ടുവരി ഇന്ദ്രജാലംകൊണ്ടു ഹിറ്റ്ലറെ ആരാധ്യപുരുഷനാക്കാം, ഒരു വരികൂടി അധികമിട്ടാല്‍ ഗാന്ധിക്കുപകരം ഗോഡ്സേയെ നായകനാക്കാം എന്ന വിരോധാഭാസത്തില്‍ വ്യത്യസ്തത കണ്ടെത്തുന്ന ദരിദ്രനാരായണന്മാരായി മാറിക്കൊണ്ടിരിക്കുന്നൂ നമ്മള്‍ എന്നോര്‍ത്തഭിമാനിക്കാം.
ReplyDelete