2005-12-17

അധികാരം ദൈവം കമ്മ്യൂണിസം

മതവിരോധം കമ്മ്യൂണിസം ഉത്ഭവിച്ച യൂറോപ്യന്‍ സാമൂഹിക പരിതസ്ഥിതിയില്‍ നിന്നും വന്നതാണ്. സത്യത്തില്‍ separation of church and state ഫ്രഞ്ച് വിപ്ലവകാലം മുതല്‍ ഏറ്റവും കൂടുതല്‍ വേരോടിയിരുന്ന രാഷ്ട്രീയ സിദ്ധാന്തമായിരുന്നു. (അടുത്തയിടെ ഫ്രാന്‍സില്‍ ഹെഡ്‌സ്കാര്‍ഫ് നിരോധനത്തിനു മുന്‍‌കയ്യെടുത്തവര്‍‍ റൈറ്റ് വിങ് പാര്‍ട്ടികളായിരുന്നു എന്നോര്‍ക്കുക) ‍ഈ സിദ്ധാന്തത്തിന്റെ വിപ്ലവം വെര്‍ഷം മാത്രമാണ് കമ്മ്യൂണിസത്തിലെ മതവിരോധം. സത്യത്തില്‍ അത്‌ ഇന്ത്യന്‍ പരിതസ്ഥിതിയുമായി ചേരുന്നതായിരുന്നില്ല. മതത്തിന്റെകാര്യത്തില്‍ ഒരു ന്യൂട്രല്‍ മനോഭാവമെടുത്തിരുന്നെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യയിലൊട്ടാ‍കെ കൂടുതല്‍ പോപ്പുലറാവുമായിരുന്നു. ഇനി separation of church and state എന്ന സിദ്ധാന്തം തന്നേയും റിപ്പബ്ലിക് എന്നതിന്റെ മറ്റൊരു രൂപമാണ് - അതായത്‌ അധികാരം ദൈവദത്തമാണെന്ന പഴയ ആശയത്തിനു പകരം ജനങ്ങളുടെതാണെന്ന സത്യം അംഗീകരിക്കലുമാണ്. തിരുവതാംകൂറിന്റെ തൃപ്പടിദാനം ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കാവുന്നതാണ്.

1 comment:

  1. Good. When even Christ told that the wealthy man should share his money with poor, he is also a good communist socialist.

    ReplyDelete