2005-12-31
Raga chimes
Idea is simple.. Create chimes tuned to some raga notes. The number of rodes in a raga chime would be 6,7, or 8; so it could be little bit fatty. Nevertheless, it would be nice if you can buy a 'bhoopaLam' chime or 'revathi' chime from the shop.
ഈഷ്വായുടെ അരപ്പൊളി
യൂദന്മാരുടെ കൂടാരപ്പെരുന്നാളടുത്തു. ‘ഞങ്ങള്‍ പോകുന്നു; പെരുന്നാളിന് വരുന്നില്ലേ’ എന്ന് അനിയന്മാര്‍ (യാക്കോബ്, യൌസേപ്പ്, ശിമയോന്‍, യൂദാസ് -മത്തായി 13:55) ഈഷ്വായോട് ചോദിച്ചു. ‘ഞാന്‍ പോകുന്നില്ല’ എന്ന് മറുപടിയും കൊടുത്തു. എന്തായാലും ഈഷ്വായ്ക്ക് അവരുടെ കൂടെ പോകണമെന്നുണ്ടായിരുന്നില്ല എന്നതാണ് സത്യം. വീട്ടുകാരുമായി അത്ര സ്വരചേര്‍ച്ചയിലായിലും ആയിരുന്നില്ലല്ലോ ഈഷ്വാ (മര്‍ക്കോസ് 6:1-4, മത്തായി 12:46-50). അനിയന്മാരൊക്കെ പെരുന്നാളിന് പോയിക്കഴിഞ്ഞ് സൂത്രത്തില്‍ ഈഷ്വായും പെരുന്നാളിന് പോയി.
(യോഹന്നാന്‍ 7:2-10)
ഒരു വെറും മനുഷ്യനില്‍ നിന്നും ഒട്ടും അപ്രതീക്ഷിതമല്ല ഈ പെരുമാറ്റം. എന്നാല്‍ ഒരു ദൈവാവതാരത്തില്‍ നിന്നിങ്ങനെ?

2005-12-17
അധികാരം ദൈവം കമ്മ്യൂണിസം
മതവിരോധം കമ്മ്യൂണിസം ഉത്ഭവിച്ച യൂറോപ്യന്‍ സാമൂഹിക പരിതസ്ഥിതിയില്‍ നിന്നും വന്നതാണ്. സത്യത്തില്‍ separation of church and state ഫ്രഞ്ച് വിപ്ലവകാലം മുതല്‍ ഏറ്റവും കൂടുതല്‍ വേരോടിയിരുന്ന രാഷ്ട്രീയ സിദ്ധാന്തമായിരുന്നു. (അടുത്തയിടെ ഫ്രാന്‍സില്‍ ഹെഡ്‌സ്കാര്‍ഫ് നിരോധനത്തിനു മുന്‍കയ്യെടുത്തവര്‍ റൈറ്റ് വിങ് പാര്‍ട്ടികളായിരുന്നു എന്നോര്‍ക്കുക) ഈ സിദ്ധാന്തത്തിന്റെ വിപ്ലവം വെര്‍ഷം മാത്രമാണ് കമ്മ്യൂണിസത്തിലെ മതവിരോധം. സത്യത്തില്‍ അത് ഇന്ത്യന്‍ പരിതസ്ഥിതിയുമായി ചേരുന്നതായിരുന്നില്ല. മതത്തിന്റെകാര്യത്തില്‍ ഒരു ന്യൂട്രല്‍ മനോഭാവമെടുത്തിരുന്നെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യയിലൊട്ടാകെ കൂടുതല്‍ പോപ്പുലറാവുമായിരുന്നു. ഇനി separation of church and state എന്ന സിദ്ധാന്തം തന്നേയും റിപ്പബ്ലിക് എന്നതിന്റെ മറ്റൊരു രൂപമാണ് - അതായത് അധികാരം ദൈവദത്തമാണെന്ന പഴയ ആശയത്തിനു പകരം ജനങ്ങളുടെതാണെന്ന സത്യം അംഗീകരിക്കലുമാണ്. തിരുവതാംകൂറിന്റെ തൃപ്പടിദാനം ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കാവുന്നതാണ്.
വിക്കി മത്സരം
പെരിങ്ങോടര് തുടങ്ങിവച്ച ഒരു ഐഡിയ ഒന്നെക്സ്പാന്‍ഡ് ചെയ്യാന്‍ നോക്കുകയാണ്:
“ഞാന് പലപ്പോഴും കരുതാറുണ്ട്, ഏതെങ്കിലും ചില സന്നദ്ധ സംഘടനകള്ക്ക് കുറച്ചു് പണം സമാഹരിച്ചു് ഇംഗ്ലീഷ് വിക്കിപീടിയയെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിക്കൂടേയെന്നു്. ആരും ഇതുവരെ വന്നു് കാണാത്തത് കൊണ്ടു് നമുക്ക് തന്നെ ഒരു സന്നദ്ധസംഘടന രൂപപ്പെടുത്തിയെടുത്താല്ലോ?“
ഇതാണെനിക്ക് പറയാനുള്ളത്: സംഘടനയ്ക്ക് പകരം അവാര്‍ഡ് - അതായത്, ഏറ്റവും നല്ല വിക്കി പാര്‍ട്ടിസിപ്പേഷന്‍ അവാര്ഡ്. കോളേജ് സ്കൂള് വിദ്യാര്ത്ഥികളാണ് ടാര്ഗറ്റ്. ടെക്നിക് പിടികിട്ടിയില്ലേ... സമ്മാനം കൊടുക്കുന്നതൊരാള്ക്കാണെങ്കിലും പങ്കെടുക്കുന്നവരൊക്കെ എന്തെങ്കിലും എഴുതുമല്ലോ :)
മലയാളം സെക്ഷനിലോ കേരളത്തെയും മലയാളത്തേയും പറ്റി ഇംഗ്ലീഷ് സെക്ഷനിലോ എഴുതുന്നവര്‍ക്ക് ആണ് സമ്മാനം. ഏറ്റവും കൂടുതല്‍ കോണ്ട്രിബ്യൂട്ട് ചെയ്യുന്ന 25 പേര്‍ക്ക് 1000 രൂപയും ഒരു സര്‍ട്ടിഫിക്കേറ്റും. (ജിമ്മിയെക്കൊണ്ടൊപ്പിടീക്കാന്‍ പറ്റുമോ?)
പങ്കെടുക്കുന്ന എല്ലാവരും ഏറ്റവും കൂടുതല്‍ കോണ്ട്രിബ്യൂട്ട് ചെയ്ത ഒരാളെ വോട്ടുചെയ്യുകയും വേണം. അത് ഏറ്റ്വും കൂടുതല്‍ വോട്ടുകിട്ടുന്ന 25 പേരില്‍ ഒരാള്‍ക്കാണെങ്കില്‍ അയാള്‍ക്ക് 20% ബോണസ് വോട്ടും കിട്ടും. ഒരു വിക്കി രീതിയില്‍ തന്നെ പങ്കെടുക്കുന്നവരെ ഇവാല്യുവേറ്റ് ചെയ്യാനാണ്‍ അത്. ഡമ്മി ഐഡികളുണ്ടാക്കി കൂടുതല്‍ വോട്ട് കിട്ടുന്നത് തടയാന്‍ നാമമാത്രമായി കോണ്ട്രിബ്യൂട്ട് ചെയ്തവരുടെ വോട്ട് കണക്കിലെടുക്കില്ല.
ഓരോരുത്തരും വിക്കി ഐഡിയും, സമ്മാനം കിട്ടുകയാണെങ്കില്‍ ചെക്കയക്കേണ്ട വിലാസവും തന്ന് റെജിസ്റ്റര്‍ ചെയ്യുന്നു. ഏറ്റവും ആദ്യം റെജിസ്റ്റര്‍ ചെയ്യുന്നത് അത്രയും നല്ലത്. അപ്പോള്‍ മുതല്‍ എഴുതി തുടങ്ങാമല്ലോ...
പരസ്യവാചകങ്ങള്‍ക്കുള്ള ഐഡിയകള്‍:
ഏപ്രില്‍ മേയ് ജൂണ്‍ കാലത്ത് ഈ പരിപാടി ലോഞ്ച് ചെയ്യാനാണ് താല്പര്യം.
ഇത്രയൊക്കെ ആണെങ്കിലും, ഇതെങ്ങനെ പരസ്യം ചെയ്യും എന്നത് ഇനിയും വഴികാണാത്ത കാര്യമാണ്. പത്രം, ടിവി എന്നിവയിലുള്ളവരെ എനിക്കറിയില്ല... ഈ പറഞ്ഞത് പൂര്‍ണ്ണമായും ശരിയല്ല; ഇമെയിലിന് മറുപടി അയക്കുന്നവരാരുമില്ല എന്നാണ് ഉദ്ദേശിച്ചത്. ഇമെയില്‍ വായിക്കാനെങ്കിലും കമ്പ്യൂട്ടറിനു മുന്നിലെത്തുന്നവരോടല്ലേ വിക്കിയെപറ്റി പറഞ്ഞ് ഫലിപ്പിക്കാന്‍ പറ്റൂ.

- ആഴ്ച്ചപ്പതിപ്പുകളിലെ കഥാമത്സരങ്ങള്‍ പോലെ അല്ല. എഴുതിയതെല്ലാം പ്രസിദ്ധീകരിക്കപ്പെടും ;)
- തലമുറകളെ സ്വാധീനിക്കുന്ന സാമൂഹിക സേവനമാണ്
- ഇതൊരു അറിവിന്റെ ലോകമാണ്; പുതിയ അനുഭവമാണ്.
- “ഭാരതമെന്നു കേട്ടാല്‍.. കേരളമെന്നു കേട്ടാലോ.. “
- ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ളവര്‍ പങ്കെടുക്കുന്ന ഒരു സംരംഭം; അവരുമായുള്ള ചര്‍ച്ചകള്‍..
ഏപ്രില്‍ മേയ് ജൂണ്‍ കാലത്ത് ഈ പരിപാടി ലോഞ്ച് ചെയ്യാനാണ് താല്പര്യം.
ഇത്രയൊക്കെ ആണെങ്കിലും, ഇതെങ്ങനെ പരസ്യം ചെയ്യും എന്നത് ഇനിയും വഴികാണാത്ത കാര്യമാണ്. പത്രം, ടിവി എന്നിവയിലുള്ളവരെ എനിക്കറിയില്ല... ഈ പറഞ്ഞത് പൂര്‍ണ്ണമായും ശരിയല്ല; ഇമെയിലിന് മറുപടി അയക്കുന്നവരാരുമില്ല എന്നാണ് ഉദ്ദേശിച്ചത്. ഇമെയില്‍ വായിക്കാനെങ്കിലും കമ്പ്യൂട്ടറിനു മുന്നിലെത്തുന്നവരോടല്ലേ വിക്കിയെപറ്റി പറഞ്ഞ് ഫലിപ്പിക്കാന്‍ പറ്റൂ.
രാഷ്ട്രീയക്കാരെ തെറിപറയുമ്പോള്‍...
ബിസിനസ്സുകാര്‍ക്ക് പൈസപോലെയാണ് രാഷ്ട്രീയക്കാര്‍ക്ക് വോട്ട് അഥവാ പൊളിറ്റിക്കല്‍ പോപ്പുലാരിറ്റി. അതുകൊണ്ടുതന്നെ, പൈസ ഉണ്ടാക്കാനല്ലേ അവന്‍ ബിസിനസ്സ് തുടങ്ങിയത് എന്നു കളിയാക്കുമ്പോലെ ബാലിശമാണ് വോട്ട് പിടിക്കാനല്ലേ ആ രാഷ്ട്രീയക്കാരനറിയൂ എന്ന് ആരോപിക്കുന്നതും.
തൃശ്ശൂര്‍ വര്‍ക്കീസില്‍ പോയി കേക്കുവാങ്ങുമ്പോള്‍ വര്‍ക്കി കള്ളുകുടിയനാണോ അല്ലയോ എന്നു നോക്കിയിട്ടല്ലല്ലോ വാങ്ങുന്നത്. കേക്ക് നല്ലതാണെങ്കില്‍, വില ന്യായമാണെങ്കില്‍ വാങ്ങും; അല്ലെങ്കില്‍ ഇല്ല. അതുപോലുള്ള ഒരു കണ്‍സ്യൂമെറിസ്റ്റിക് മനോഭാവമാണ് രാഷ്ട്രീയക്കാരോട് നമുക്കും വേണ്ടത്.
MP-ഉം MLA-ഉം ചെയ്യുന്ന പൊളിറ്റിക്കല്‍ ധര്‍മ്മം റപ്രസന്റേഷന്‍ ആണ് - അതായത് എന്നെ പ്രധിനിധീകരിക്കുക എന്ന കാര്യം അവര്‍ ചെയ്യുന്നുണ്ടൊ എന്നാതുമാത്രമേ ഞാനന്വേഷിക്കേണ്ടതായുള്ളൂ.
ഈ റപ്രസന്റേഷനെ തന്നെ രണ്ടു ഘടകങ്ങളില്‍ നിന്നും കണ്ടുപിടിക്കാം:
1) രാഷ്ട്രീയക്കാരന്റേയും എന്റെയും പോളിസികളിലുള്ള ചേര്‍ച്ച. എളുപ്പത്തിനു വേണ്ടി ഒരു ഉദാഹരണത്തിനു വേണ്ടി, സ്ഥാനാര്‍ത്ഥി കുമാരന്റെ സ്കോര്‍ ഇവിടെ 40%-ഉം കണാരന്റേത് 60%-ഉം ആണെന്ന് വയ്ക്കൂ.
2) രാഷ്ട്രീയക്കാരന്റെ റിലയബിലിറ്റി. ഇത് കഴിഞ്ഞ അഞ്ചുപത്തുകൊല്ലത്തെ അവന്റെ പ്രവര്‍ത്തനചരിത്രം നോക്കിയാല്‍ എളുപ്പം മനസ്സിലാവും. സത്യത്തില്‍ പത്രങ്ങള്‍ ചെയ്യേണ്ട ഒരു മുഖ്യധര്‍മ്മം ഈ റിലയബിലിറ്റി അനാലിസിസ് ആണ്. ഇനി മുതല്‍ ബ്ലോഗുകള്‍ക്കും ഇന്റര്‍നെറ്റ് മീഡിയകള്‍ക്കും ഏറ്റെടുക്കാവുന്ന ഒന്നാണിത്. അതിനുവേണ്ടി ഓണ്‍ലൈന്‍ ഡാറ്റാബേസുകളും മറ്റും ഉപയോഗിക്കാം. പത്രങ്ങള്‍ നിത്യേനയുള്ള റിപോര്‍ട്ടിംഗ് മാത്രം ചെയ്താല്‍ മതിയാവും. നമ്മുടെ ഉദാഹരണത്തിലെ കുമാരന്റെ റിലയബിലിറ്റി സ്കോര്‍ 70% ഉം കണാരന്റേത് 30% ആണെന്നും വയ്ക്കൂ.
ഓരോരുത്തരുടേയും മുകളിലുള്ള രണ്ടു സ്കോരും തമ്മില്‍ ഗുണിച്ചാല്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്നുള്ള ഉത്തരം കിട്ടും. കാര്യങ്ങളെല്ലാം എന്തൊരു സിമ്പിള്‍ അല്ലേ? :)

2005-12-15
വര്‍ഗശിക്ഷ
രണ്ടു നിയമങ്ങള്‍:
അതുപോലെ തന്നെ, ഈ കാരണങ്ങള്‍കൊണ്ടാണ് ഇന്നത്തെ പാലസ്തീന്‍കാരുടെ വേദനകള്‍ ഇന്നലത്തെ യൂദന്മാരുടെ യാതനകളേക്കാള്‍ ശ്രദ്ധയര്‍ഹിക്കുന്നത്.
മുകളില്‍ പറഞ്ഞ ഈരണ്ടുകാര്യങ്ങളും മനസ്സില്‍ വച്ചാല്‍, പല ചര്‍ച്ചകളും ഉപകാരമില്ലാത്തിടങ്ങളിലേയ്ക്ക് വഴിതിരിഞ്ഞു പോകുന്നതും ഒഴിവാക്കാം. അയോദ്ധ്യ സംസാരിക്കുമ്പോള്‍, ബാബറേയും സിന്ധൂനദീസംസ്കാരവും എടുത്തിടുന്നതതിനൊരുദാഹരണം. അതുപോലെ തന്നെയാണ് പാലസ്തീന്‍പ്രശ്നങ്ങളെ പറ്റി പറയുമ്പോള്‍ ഹോളോകോസ്റ്റും കുരിശുയുദ്ധങ്ങളും കയറിവരുന്നത്.
- പരിഹാരമുണ്ടാവേണ്ടത് ജീവിച്ചിരിക്കേണ്ടവരുടെ വേദനകള്‍ക്കാണ്; മരിച്ചവരുടേതിനല്ല.
- അച്ഛന്‍ ചെയ്തകുറ്റങ്ങള്‍ക്ക് മകന്‍ ശിക്ഷയനുഭവിച്ചുകൂടാ. ഈ ലോജിക്കിനെ എക്സ്റ്റെന്റ് ചെയ്താല്‍ എളുപ്പം മനസ്സിലാവും, പണ്ടൊരു സമൂഹം ചെയ്ത തിന്മകള്‍ക്ക് ഇന്നത്തെ പിന്‍തലമുറക്കാര്‍ പിഴയൊടുക്കണം എന്നുപറയുന്നതിലെ അപാകത - ആ പിന്‍തലമുറ ജെര്‍മന്‍കാരാവട്ടെ, മുസ്ലീംകളാവട്ടെ, ക്രിസ്ത്യാനികളായിക്കൊള്ളട്ടെ, ഈ നിയമം ഒരുപോലെ ബാധകമാണ്.
അതുപോലെ തന്നെ, ഈ കാരണങ്ങള്‍കൊണ്ടാണ് ഇന്നത്തെ പാലസ്തീന്‍കാരുടെ വേദനകള്‍ ഇന്നലത്തെ യൂദന്മാരുടെ യാതനകളേക്കാള്‍ ശ്രദ്ധയര്‍ഹിക്കുന്നത്.
മുകളില്‍ പറഞ്ഞ ഈരണ്ടുകാര്യങ്ങളും മനസ്സില്‍ വച്ചാല്‍, പല ചര്‍ച്ചകളും ഉപകാരമില്ലാത്തിടങ്ങളിലേയ്ക്ക് വഴിതിരിഞ്ഞു പോകുന്നതും ഒഴിവാക്കാം. അയോദ്ധ്യ സംസാരിക്കുമ്പോള്‍, ബാബറേയും സിന്ധൂനദീസംസ്കാരവും എടുത്തിടുന്നതതിനൊരുദാഹരണം. അതുപോലെ തന്നെയാണ് പാലസ്തീന്‍പ്രശ്നങ്ങളെ പറ്റി പറയുമ്പോള്‍ ഹോളോകോസ്റ്റും കുരിശുയുദ്ധങ്ങളും കയറിവരുന്നത്.
Building a Blogger community using Backlinks
This is what backlink does:
Say, if you want to write more than an paragraph about Athulya's article A, please add your opinion as a blog entry in your own blog and keep a link to A. If that Athulya has enabled backlink, google will automatically put a link from Athulya's article A to yours.
ബാക്ക് ലിങ്കിനെ പറ്റിയും കുറച്ചു വിവരണം: അതുല്യയുടെ പേജില്‍ നിന്നും ദേവരാഗത്തിന്റേതിലേക്ക് ഒരു ലിങ്ക് ഉണ്ടെന്നിരിക്കട്ടെ. അതുല്യയുടെ പേജില്‍ വരുന്നവര്‍ക്ക് വേണമെങ്കിലതുവഴി ദേവരാഗത്തിന്റേതിലെത്താം. എന്നാല്‍ ദേവരാഗത്തിന്റേതില്‍ എത്തുന്നവര്‍ക്ക് അങ്ങനെ ഒരു ലിങ്ക് ഉണ്ടെന്നുള്ളതിനെ പറ്റി ഒരു ഐഡിയയും ഉണ്ടാവില്ല. അതായത് ലിങ്കുകള്‍ ഒരു വണ്‍വേ ട്രാക്കാണ് എന്നര്‍ത്ഥം. ഇതിനെ ഒരു ടൂവേ ആക്കുകയാണ് ഗൂഗിള്‍. ഏതുപേജിലും ഇതു ചെയ്യാന്‍ അവര്‍ക്ക് പറ്റില്ല. കാരണം MSN-ഇല്‍ കിടക്കുന്ന പേജ് മാറ്റാന്‍ അവരേക്കൊണ്ട് പറ്റില്ല. പക്ഷെ, blogspot-ഇല്‍ കിടക്കുന്നതില്‍ ഈ ഫീച്ചര്‍ കൊടുക്കാന്‍ അവര്‍ക്ക് പറ്റും. ഇതിനവരെ സഹായിക്കുന്നത് അവരുടെ അതിവിശാലമായ സേര്‍ച്ച് ഡാറ്റാബേസും. ഇതേകാര്യം കുറച്ചുകൂടി ബുദ്ധിമുട്ടി ചെയ്യുന്ന trackback എന്ന പരിപാടി ഇപ്പോഴും ഉണ്ട്. ഇങ്ങനെ സെര്‍ച്ച് ഡാറ്റാബേസില്ലാത്ത MSN മുതലായവര്‍ ഇപ്പോഴും അതു തന്നെ ആണ് ചെയ്യുന്നത്. അത് വിവരിച്ച് ഞാന്‍ നേരം കളയുന്നില്ല... ബാക്ക് ലിങ്കിനെ പറ്റി കൂടുതല്‍ ഇവിടെ വായിക്കൂ.
This provides some benefits that comments lack:
* You 'own' your opinion (not Athulya). Later, if you want, you can edit it. That is great ;)
* You can link to more than one article. So the community building is faster. In comments method, if Athulya and Devaragam has written about same topic in their own blogs, you have to choose where to comment. By backlinks, you can comment about both. You just have to keep two links to Athulya's and Devaragam's entries.
* You don't need a blogspot account to comment using backlinks. So it is more universal.
എല്ലാവരും അവരവർക്കു് എഴുതാനുള്ള കമന്റ് ഒരു ബ്ലോഗ് ആയി എഴുതി തുടങ്ങിയാൽ കമന്റ് ട്രാക്കിങ് നടക്കില്ല. പത്തുപേർ വിശദമായി തന്നെ മറ്റൊരാളുടെ പോസ്റ്റിനെ കുറിച്ച് സ്വന്തം ബ്ലോഗിൽ കമന്റെഴുതിയെന്നിരിക്കട്ടെ ഈ പത്തുപേരുടെയും പിന്നാലെ നടന്നു് കമന്റുകൾ വായിക്കുകയെന്നുള്ളത് തീർത്തും ദുഷ്കരമായിരിക്കും.
അതു സോള്‍വ് ചെയ്യാന്‍ വഴിയുണ്ട്. comment notification email address പോലെ new blog entry notification address-ഉം ഉണ്ട്: ബ്ലോഗിന്റെ സെറ്റിങ്സില്‍ ഇമെയില്‍ ടാബില്‍ BlogSend Address എന്നതിലും blog4comments@... എന്ന ഇമെയില്‍ ഐഡി ഇട്ടാല്‍ മതി. ഇത് പുതിയ മലയാളം ബ്ലോഗുവരുന്നത് ബ്ലോഗ് റോളില്‍ ചെന്ന് കണ്ടുപിടിക്കേണ്ട മെനെക്കേടും ഒഴിവാകും.
ഇനി എങ്ങനെ എളുപ്പത്തില്‍ ബ്ലോഗുകള്‍ ലിങ്ക് ചെയ്യാം എന്നതിനെ പറ്റി:
എതു ബ്ലോഗ്ഗിലു പോയാലും മുകളില് ഒരു മെനു ബാർ കാണാം search this blog, search aal blogs BlOgThis! എന്നു മൂന്നു ബട്ടണുണ്ട് അതിലെ BlOgThis എന്ന സ്ഥലത്ത് ക്ലിക്കിയാൽ ഒരു വിൻഡോ തുറക്കും അതിൽ ഒരു കൊച്ചു സ്ഥലത്ത് അവനവന്റെ എല്ലാ ബ്ലോഗ്ഗുകളും കാണാം.. എവിടെയാണൊ ലിൻക് ഉള്ള പോസ്റ്റ് വരേണ്ടത് ആ ബ്ലോഗ്ഗ് സെലെക്റ്റ് ചെയ്യുക. അതിലുള്ള HTML ടെക്സ്റ്റിന്റെ കൂടെ കമന്റും ചേര്‍ത്ത് OK ഞെക്കുക. അത്രയേ ഉള്ളൂ..
ഇതേകാര്യം ഗൂഗിള്‍ ടൂള്‍ ബാറ് ഇന്‍സ്റ്റാള്‍ ചെയ്തും ചെയ്യാം. അതില്‍ ഈ BlogThis ബട്ടണുണ്ട്. അതിന്റെ ഗുണം blogspot.com-ഇല്‍ അല്ലാത്ത സൈറ്റുകളും ലിങ്ക് ചെയ്യാന്‍ പറ്റും എന്നതാണ്. ഉദാഹരണത്തിന് ബെന്നിയുടെ ബ്ലോഗ്. ബെന്നിയുടെ ബ്ലോഗില്‍ ചെന്ന് ഏതെങ്കിലും രണ്ടു വരി സെലെക്റ്റ് ചെയ്ത് BlogThis ക്ലിക്ക് ചെയ്തു നോക്കുക. ആ സെലെക്റ്റ് ചെയ്ത ടെക്സ്റ്റും ഓട്ടോമാറ്റിക്കായി quote ചെയ്യപ്പെടും.
Peringodan adds: best thing about google is that, it can provide text snippets from linked page, if u click small triangle near link url, text snippet from the linked page will display much like comments.

2005-12-13
ബ്ലോഗുല്‍പ്രേക്ഷ
ബ്ലോഗുകള്‍ ഡിസ്കഷന്‍ ബോര്‍ഡ് അല്ല. ഇവ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുന്നത് ഇവിടെ ഈയിടെയായി ഉണ്ടാവുന്ന പല കണ്‍ഫുഷ്യനുകളും ഒഴിവാക്കാന്‍ വളരെ സഹായിക്കും.
ഡിസ്കഷന്‍ ബോര്‍ഡിലെ ലേഖനങ്ങള്‍ മോഡറേറ്ററുടെ ഉടമസ്ഥതയിലാണ്. ഏത് തള്ളണം ഏത് കൊള്ളണം എന്നത് ഈ മോഡറേറ്റര്‍ പിന്തുടരുന്ന മൂല്യവ്യവസ്ഥയെ മാത്രം ആശ്രയിച്ചിരിക്കുന്നു. എന്നാല്‍, അതാതു സമയത്തെ വായനക്കാര്‍ക്ക് വേണ്ടി ഒരു വ്യക്തിത്വം ഡിസ്കഷന്‍ ബോര്‍ഡിന് പ്രദശിപ്പിക്കാനുണ്ട്. അതിന് ഒരു മൂല്യവ്യവസ്ഥ കൂടിയേ തീരൂ താനും. അതുകൊണ്ട് ഡിസ്കഷന്‍ ബോര്‍ഡില്‍ പെട്ടിയുണ്ട്; അവിടെയെഴുതുന്നവര്‍ എഴുതുന്നത് മോഡറേറ്ററുടെ പെട്ടിയില്‍ ഫിറ്റ് ആവുന്ന രീതിയില്‍ തന്നെയാണ്. വിവിധയിനം ആഴ്ചപതിപ്പുകളിലും സംഭവിക്കുന്നത് ഇതുതന്നെ.
ബ്ലോഗുകള്‍ക്ക് മോഡറേറ്റര്‍ ഇല്ല. അത് എഴുതാന്‍ പാടില്ല; ഇന്നതാണ് എഴുതേണ്ടത് എന്നു എഴുത്തുകാരനെ നിര്‍ബന്ധിക്കുന്ന ഒരു പ്രക്രിയയും അവിടെയില്ല. ബ്ലോഗുകളിലെ ഈ അരാചകത്വം ക്രിയേറ്റിവിറ്റിയെ വളരെ പ്രോല്‍സാഹിപ്പിക്കും എന്നു ഞാന്‍ കരുതുന്നു.
ഇപ്പോള്‍ മലയാളം പ്രിന്റ് മീഡിയയില്‍ അധികം വെറൈറ്റിയില്ല. മാത്രുഭൂമി, കലാകൗമുധി, മലയാളം വാരിക എന്നയിനം പെട്ടി അല്ലെങ്കില്‍ മനോരമ, മംഗളം, രാഷ്ട്രദീപിക എന്നയിനവും. എന്നാല്‍ അതിനിടയിലൊക്കെയും അനുവാചകരുണ്ട്. അവര്‍ക്കുവേണ്ടി ഇന്നാളുവരെ ആരെങ്കിലും എഴുതിയിരുന്നുണ്ടായിരുന്നെങ്കില്‍തന്നേയും അതൊന്നും അവനിലെത്തിയിട്ടില്ല. ബ്ലോഗുകള്‍ അത് തിരുത്തുകയാണ്. അതുകൊണ്ടാണ് ഇപ്പോഴത്തെ അഴ്ചപ്പതിപ്പ്‌പ്രസ്ഥാനത്തേക്കാള്‍ പവര്‍ഫുള്ളായൊരു മീഡിയം ആയി മലയാളം ബ്ലോഗുകള്‍ മാറും എന്ന് ഞാന്‍ വിശ്വസിക്കുന്നത്.
മാതൃഭൂമി, മനോരമ വാരികകളുമായും ബ്ലോഗുകളെ താരതമ്യം ചെയ്യുന്നതില്‍ ഒരു വ്യത്യാസംകൂടിയുണ്ട്. ആഴ്ചപ്പതിപ്പില്‍ നമുക്ക് വായിക്കാന്‍ ആഗ്രഹമുള്ളത് അച്ചടിച്ചുകിട്ടാന്‍ കഥാകൃത്തിനും എഡിറ്റര്‍ക്കും ഒക്കെ നമ്മള്‍ പൈസകൊടുക്കുന്നുണ്ട്. അതുകൊണ്ടു തന്നെ വളരെ പ്രത്യക്ഷമായ കണ്‍സ്യൂമര്‍ ബന്ധം അവരുമായി ഉണ്ട്. ബ്ലോഗുകളില്‍ അതേസമയം, നമുക്കിഷ്ടമുള്ളത് സൂവോ അതുല്യയോ എഴുതണം എന്നാവശ്യപ്പെടാന്‍ ആര്‍ക്കും അവകാശമില്ല. കാരണം, രചയിതാവുമായി ഒരു കണ്‍സ്യൂമര്‍ ബന്ധം ഇവിടെയില്ല എന്നതുകൊണ്ടുതന്നെ. ഇത്തരം സന്ദര്‍ഭങ്ങളില്‍, സ്വന്തം സംസ്കാരത്തിനനുസരിച്ചുള്ള റെസ്പെക്റ്റ് ബാക്കി ഏതു മനുഷ്യജീവിയോടും എന്നതു പോലെ ഇവിടെയെഴുതുന്ന/വായിക്കുന്ന ഒരാളോട് ഉണ്ടാവേണ്ടതും ഉണ്ട്.
കമന്റുകളെ ആ തൂലികാനാമത്തിനുകിട്ടുന്ന ആശംസാകാര്‍ഡുകളോടുപമിക്കാം. കിട്ടിക്കഴിഞ്ഞാല്‍ ആ കമന്റ് രചയിതാവിന് സ്വന്തമാണ്. ഒരു കമന്റ് ചവറ്റുകുട്ടയിലിടണോ, ഷോക്കേസില്‍ വയ്ക്കണൊ എന്ന സ്വാതന്ത്ര്യം ബ്ലോഗെഴുത്തുകാര്‍ ഉപയോഗിക്കുക തന്നെ വേണം. ഇപ്പോഴത്തെ പിന്മൊഴി മെയിലിംഗ് ലിസ്റ്റ്, ഇതിനെ തടയുന്നു. എഴുത്തുകാരന് ഡിലീറ്റ് ചെയ്യാനവസരം കിട്ടും മുമ്പ് അത് മെയിലിംഗ് ലിസ്റ്റില്‍ വന്നു കഴിയും. അതൊഴിവാക്കാന്‍ കമന്റ് സെറ്റിംഗില്‍ moderate comments ഓണ്‍ ആക്കുകയാണൊരു പോംവഴിയായി ഞാന്‍ കാണുന്നത്. എങ്കില്‍ പോലും, blOg4comments-ഇല്‍ വരുന്ന രചനകള്‍ക്കും അഭിപ്രായങ്ങള്‍ക്കും ഒരു common minimum value system ഉണ്ടാവണം എന്ന് ഒരു ധാരണ പൊതുവേ ഉള്ളതായി എനിക്ക് തോന്നുന്നു. ഇത് ബ്ലോഗുകളുടെ അരാചകത്വം എന്ന ആശയത്തെ ഹനിക്കുന്നതായതുകൊണ്ട്, ഒരു ക്രിറ്റിക്കല്‍ മാസ് എത്തിയാല്‍ പിന്മൊഴി വേണ്ടെന്നു വയ്ക്കുകയോ ചെറിയ ചെറിയ ഗ്രൂപുകളായി പിരിയുകയോ ആവാവുന്നതാണ്. ഓരോ ബ്ലോഗിനോടും കൂടെ അതിന്റെ കമന്റുകള്‍ ഡിസ്റ്റ്രിബ്യൂട്ട് ചെയ്യാന്‍ മാത്രമയി ഒരു open mailing list ഉണ്ടെങ്കില്‍ ഇതു സാധിക്കാം. (അതിലേയ്ക്ക് നേരെ മെയില്‍ അയക്കാന്‍ ആര്‍ക്കും പെര്‍മിഷന്‍ ഉണ്ടാവരുത്) ഏതു ബ്ലോഗിന്റെയാണോ ഡിസ്കഷനില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളത് അതിന്റെ മെയിലിംഗ് ലിസ്റ്റില്‍ മാത്രം വായനക്കാരന്‍ മെമ്പര്‍ ആവുക.

2005-12-10
ചരിത്രവും നന്മതിന്മകളും
വക്കാരിക്കുണ്ടാവുന്ന ഏറ്റവും വലിയ കണ്‍ഫ്യൂഷന്‍, ആര് നല്ലവന്‍ ആര് ചീത്ത എന്നു തീരുമാനിക്കലാണോ? എങ്കില്‍ അതിനെ പറ്റി ചില പോയിന്റ്സ്/ചോദ്യങ്ങള്‍:
1. എന്തിനാണങ്ങനെ തരം തിരിക്കേണ്ട ആവശ്യം?
2. ഒരാള്‍ തന്നെ നല്ലതും ചീത്തയുമായ കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലോ?
3. നല്ലവന്‍-മോശക്കാരന്‍ തീരുമാനിക്കല്‍ ചരിത്രത്തിന്റെ പണിയല്ല.
അമേരിക്കയുടെ ഇറാക്കി ആക്രമണം വച്ച് മൂന്നാമത്തെ പോയിന്റിനെ ഒന്നുകൂടി വിശദമാക്കാം. അമേരിക്ക ഇറാക്കിനെ ആക്രമിച്ചു, അതിനുള്ള കാരണങ്ങള്‍ ഇതൊക്കെ ആയിരുന്നു, ഇന്നതൊക്കെ ആവാം എന്നു പറയുന്നിടത്ത് ഹിസ്റ്റോറിയന്റെ ജോലി തീര്‍ന്നു. അമേരിക്ക ചെയ്തത് ശരിയാണോ തെറ്റാണോ എന്നു തീരുമാനിക്കേണ്ട കാര്യം അവനില്ല.
ഹിസ്റ്ററിയില്‍ തീര്‍ച്ചയായും റികണ്‍സ്റ്റ്രക്ഷന്‍സ് ഉണ്ട്. പക്ഷെ, അവ വളരെ കൃത്യമായി തെളിവുകള്‍ വച്ച് സാധൂകരിക്കേണ്ടതുമാണ്. ചിലപ്പോള്‍ അതിനുപോലും സാധിക്കാത്തവയുണ്ടാവാം. ഏറ്റവും നല്ല ഉദ്ദാഹരണം സിന്ധൂനദീതട സംസ്കാരം തന്നെയാണ്. ഇത്തരം കാര്യങ്ങളെ പറ്റി മാസികകളിലെഴുതുന്നവര്‍ നടപ്പിലിരിക്കുന്ന ആയ എല്ലാ മുഖ്യതിയറികളും അവതരിപ്പിക്കേണ്ടതുണ്ട്. അതു ചെയ്യാതിരിക്കുന്നത് വലിയ തെറ്റാണ്.
ഈ സന്ദര്‍ഭത്തിലാണ്, വിക്കിപീഡിയപോലുള്ള സംരംഭങ്ങളുടെ പ്രസക്തി. സിന്ധൂനദീതടസംസ്കാരത്തെ കുറിച്ച് നിഷ്പക്ഷമായി വായിക്കാന്‍ കൊള്ളുന്നത് ഇപ്പോള്‍ വിക്കി തന്നെയേ ഉള്ളൂ എന്നാണെനിക്ക് തോന്നുന്നത്.

2005-12-01
യഹൂദനല്ലാത്ത ശിഷ്യന്‍
അനുയായികളിൽ പതിനൊന്നാമനായ ശിമയോൻ കാനാൻകാരനായിരുന്നു (മത്തായി 10:4). അതായത് യൂദന്മാർ ഈജിപ്തിൽനിന്നും വന്ന് ഇപ്പോഴത്തെ ഇസ്രായേൽ പ്രദേശം കീഴടക്കിയപ്പോൾ അവിടെ ഉണ്ടായിരുന്ന വർഗ്ഗത്തിൽപെട്ടവൻ.
ഇതിലും രസകരമായത്, യൂദവേദത്തിൽ അഗാധപണ്ഡിതനായ ഈഷ്വാ, മുഖ്യശിഷന്മാരെ ആദ്യം പറഞ്ഞുവിടുന്നത്, ഇസ്രായേൽ ഗോത്രക്കാർക്ക് മാത്രമായി തന്റെ വേദാന്തം അവതരിപ്പിക്കാനാണ്. എന്തായാലും അത് പരായപ്പെട്ടു എന്നു വേണം കരുതാൻ. കാരണം, പിന്നീട് സ്വന്തം വംശക്കാർ തന്നെ അംഗീകരിക്കുന്നില്ലെന്ന് പലതവണ ഈഷ്വാ പരാതിപ്പെടുന്നതും കാണാം(മത്തായി 13:53). മാത്രമല്ല, അവസാനകാലങ്ങളിൽ, തന്റെ വേദവ്യാഖ്യാനങ്ങൾ ലോകത്തിലെ എല്ലാ ജനങ്ങൾക്കും വേണ്ടിയാണെന്ന്, ഈഷ്വാ വിപുലപ്പെടുത്തുന്നുമുണ്ട്.

Subscribe to:
Posts (Atom)