2009-11-14

പഴശ്ശി (വീണ്ടും റിവ്യൂ)

ഒരൊറ്റ പ്രശ്നമേ ഈ സിനിമയ്ക്ക് ഉള്ളൂ: കഥയില്ല. അല്ലെങ്കിൽ ഡ്രാമയില്ല എന്നു പറയാം. അതു ജീവിതത്തിൽ പറ്റും സിനിമയിൽ പറ്റില്ല. എന്നിട്ടതു നീട്ടിവലിച്ചു മൂന്നരമണിക്കൂറേ! അതായത് എം.ടി.യും മീശ താടി സപ്ലയേർസും കൂടി പ്രോഡ്യൂസേർസിനെ നന്നായി പിഴിഞ്ഞിട്ടുണ്ട് എന്നർത്ഥം.

അതേസമയം ഫോട്ടോഗ്രഫി നന്നായിട്ടുണ്ട് - ശരിക്കും ആസ്വദിച്ചു. സൗണ്ടൊക്കെ കൊള്ളാം. അതിൽ എന്തെങ്കിലും പ്രത്യേകത ഉള്ളതായി തോന്നിയില്ല. പൂക്കുട്ടി ഇഫക്റ്റ് അങ്ങനെ ആയിരിക്കുമായിരിക്കും.

വയനാട്ടിന്റെ ഭൂപ്രകൃതിയുടേയും സംസ്കാരത്തിന്റേയും ആചാരങ്ങളേയും നന്നായി കാണിക്കാമായിരുന്നിട്ടും ഒന്നും ശ്രമിച്ചില്ല എന്നാണ്‌ എന്റെ തോന്നൽ.

മാക്കം സിനിമയിൽ വെറുതെ നിന്നു തിരിയുകയാണ്‌. പദ്മപ്രിയ ചെയ്യാനുള്ളത്‌ വെടിപ്പായി ചെയ്തു.

സ്റ്റണ്ട് രംഗങ്ങൾ നന്നായി.  എന്നാൽ കഥയിൽ അതിന്റെ പ്രപ്പോഷൻ ഇത്തിരി ഓവറാണ്‌ എന്നു തോന്നുന്നു. പറക്കൽ സീനുകൾക്ക്‌ കുറച്ചും കൂടി നാച്ചുറാലിറ്റി വരുത്താമായിരുന്നു. മൊത്തത്തിൽ ഡോക്യുമെന്ററി ഇഫക്റ്റുള്ള പടത്തിൽ പറക്കലിൽ മാത്രം ഒരു ഫെയറിടേയിൽ ഇഫക്റ്റ് വരുത്തിയതെന്തിനാണാവോ.

ഗ്രാഫിക്കൽ കണ്ടന്റിന്‌ സംഗതി അസ്സൽ R റേറ്റഡാണ്‌ (us). U/A ശരിയായില്ല. ഇത്രയും പ്രതീക്ഷിക്കാതെ ആണെന്നു തോന്നുന്നു ധാരാളം ആളുകൾ കുട്ടികളുമായി തിയറ്ററിൽ വന്നിരുന്നു.

2 comments:

  1. പഴശ്ശി രാജാവ് മോതിരം വിഴുങ്ങി കമ്പനി പട്ടാളത്തിനു കീഴടങ്ങാതെ ആത്മാഹൂതി ചെയ്തു എന്ന ഏറ്റവും പ്രശസ്തമായ സംഗതി വിട്ടുകളഞ്ഞത് എന്തിനെന്ന് മനസിലാകുന്നേയില്ല. അതിനെ ചുറ്റിപ്പറ്റി ഏറ്റവും മികച്ച ഡ്റാമ ഉണ്ടാക്കാമായിരുന്നില്ലേ. ലോഗന്‍സ് മാന്വല്‍ പറയുന്നത് മാത്രമല്ല, നമ്മുടെ സ്വന്തം നാട്ടുകാരുടെ പരമ്പരാഗത കേട്ടു കേഴ്വികളും ഉപയോഗപ്പെടുത്തി ചരിത്രം വളച്ചൊടിക്കാതെ തന്നെ ഡ്രാമ സൃഷ്ടിക്കാമായിരുന്നില്ലേ....തലക്കല്‍ ചന്തുവിനെ കേന്ദ്രീകരിച്ചാണ് സിനിമ എന്ന് ആദ്യം കേട്ടിരുന്നതായി ചില ബ്ലോഗുകളില്‍ എഴുതിക്കണ്ടു. അത് മനോഹരമായ ആംഗിള്‍ ആകുമായിരുന്നില്ലേ...ഡോക്കുമെന്‍ററി രൂപത്തില്‍ ആകുന്നതിനു പകരം മലയാള സിനിമയുടെ ഐക്കണ്‍ പടങ്ങളില്‍ വടക്കന്‍ വീരഗാഥക്കൊപ്പം നിര്‍ത്താവുന്ന ചേരുവകള്‍ക്ക് ഈ പടത്തിലും സാധ്യതകളുണ്ടായിരുന്നു. ആരാണ് ഇത് കാണാതെയോ, കണ്ടിട്ടും കാണാതെയോ പോയതെന്നേ തോന്നുന്നുള്ളൂ

    ReplyDelete
  2. എംടി എഴുതുന്നതിനു പകരം, ഇപ്പറഞ്ഞ പോലെ ഒരു അനോനി എഴുതിയിരുന്നെങ്കിൽ എന്തു നന്നാവുമായിരുന്നു കഥ ;) എംടിക്ക് പ്രായമായതു തന്നെയായിരിക്കണം പ്രശ്നം.

    ReplyDelete