2006-02-09

സംവൃതോകാരത്തിന്റെ ചിഹ്നം - 1

1. സംവൃതോകാരത്തെ സ്വതന്ത്രസ്വരമായി തന്നെ ഇപ്പോള്‍ പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്‌. അ, ഇ, ഉ, എ, ഒ എന്നിവയാണ് മറ്റുള്ളവ; ഐ, ഔ, ഋ എന്നിവ അല്ല. അതുപോലെ തന്നെ സംവൃതോകാരത്തിന് ഉ-നോടുള്ള ചായ്‌വ്‌ തന്നെ അ-യോടും ഇ-യോടും ആരോപിക്കാവുന്നതും ആണ്. മൊത്തത്തില്‍ സംവൃതോകാരത്തിന്റെ ഉ-അസിസ്റ്റന്റ് സ്ഥാനം മാറി സ്വതന്ത്രനായി എന്നര്‍ഥം.

2. ഉമേഷ്‌ ഉന്നയിച്ചിരിക്കുന്ന പ്രശ്നം വളരെ എളുപ്പത്തില്‍ തീര്‍ക്കാവുന്നതാണ്. വാക്കിനിടയിലുള്ള ചന്ദ്രക്കല സംവൃതോകാരമല്ലാതെയും വാക്കിനവസാനമുള്ളത്‌ സംവൃതോകാരമായും ഉച്ചരിച്ചാല്‍ മതി.

സംവൃതോകാരത്തിന്റെ 3 ധര്‍മ്മങ്ങളെ പറ്റി പണ്ട്‌ യുണീക്കോഡുകാര്‍ക്കെഴുതിയ ഈ ലേഖനം കൂടി വായിക്കൂ.

3. ചരിത്രത്തില്‍ രണ്ടുകൂട്ടരും ബലാബലം ആണ്. അതുകൊണ്ട്‌ ഏതെങ്കിലും ഒന്ന്‌ വിക്കിക്കാര് സ്റ്റാന്‍ഡേര്‍ഡ് ആയി‍ സ്വീകരിക്കണം എന്ന്‌ എനിക്ക് അഭിപ്രായമില്ല. എല്ലാവര്‍ക്കും പേര്‍സൊനല്‍ ആയി ശരിയെന്ന്‌ തോന്നുന്നത്‌ ഉപയോഗിക്കാം. വിക്കിക്കകത്തും പുറത്തും കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത്‌ അതാതിന്റെ സമയമെടുത്ത്‌ സ്റ്റാന്‍ഡേര്‍ഡ് ആയി മാറട്ടെ.



ഉമേഷിന്റെ മറുപടി വായിക്കുക
ഉമേഷിന്റേതിന് മറുപടിയായെഴുതിയ അടുത്ത പോസ്റ്റ്

2 comments:

  1. സിബു,

    സിബു പറഞ്ഞിരിക്കുന്ന രീതിയില്‍ ഈ പ്രശ്നം ഒരു പരിധി വരെ കൈകാര്യം ചെയ്യാം. എന്നാല്‍ അര്‍ദ്ധവിരാമത്തില്‍ അവസാനിക്കുന്ന വാക്കുകളില്‍ ഈ രീതി പ്രാവര്‍ത്തികമാകുകയില്ല. മലയാളത്തില്‍ ഇത്തരത്തിലുള്ള വാക്കുകള്‍ പരതിയിട്ട് കിട്ടുന്നില്ല. ഇംഗ്ലീഷില്‍ നിന്നുള്ള വാക്കുകള്‍ നോക്കൂ.
    പബ്ലിക് എന്ന വാക്ക് നോക്കൂ ഇതില്‍ അര്‍ദ്ധവിരാമമാണ് ഉപയോഗിക്കേണ്ടത്. എന്നാല്‍ മറുക് എന്ന വാക്കിന് സംവൃതോകാരവും. അതിനാല്‍ ഉമേഷ് പറയുന്നതു പോലെ മറുകു് എന്നല്ലേ എഴുതേണ്ടത്.

    ReplyDelete
  2. പുഴയോരം...


    “ഉമേഷിന്റേതിന് മറുപടിയായെഴുതിയ അടുത്ത പോസ്റ്റ്“ എന്നതില്‍ ക്ലിക്ക്‌ ചെയ്താല്‍ ആ ചോദ്യത്തിനുത്തരം എഴുതിയിട്ടുണ്ട്‌.

    ReplyDelete