ബ്ലോഗുകളില്‍ മികച്ചതും ശരാശരിയുമായ ധാരാളം കൃതികള്‍ ഓരോ ആഴ്ച്ചയും ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. അത് വളരെ നല്ലതു തന്നെ. ഇവയെല്ലാം ഒരു പുഴപോലിങ്ങനെ ഒഴുകി ഇന്റര്‍നെറ്റ് കടലില്‍ മറഞ്ഞതുകൊണ്ടുമാത്രമായില്ല. ഇവയെ പലരീതിയിലും വ്യത്യസ്ഥമായ അഭിരുചികള്‍ക്കനുസരിച്ചും കാറ്റഗറൈസും കാറ്റലോഗും ചെയ്യാനുണ്ട്. സത്യത്തില്‍ അതാണ് മാതൃഭൂമി മനോരമ തുടങ്ങീ ആഴ്ച്ചപതിപ്പുകളും അച്ചടിയില്‍ ചെയ്യുന്നത്. അതിവിടേയും ചെയ്യാനുണ്ട് എന്നു മാത്രം. ഞാന്‍ പലപ്പോഴായി പലരോടായി അഭ്യര്ത്ഥിച്ചിട്ടുള്ള കാര്യമാണിത്. പെരിങ്ങോടരുടെ സമകാലികം ഇങ്ങനെയൊരു ആദ്യസംരംഭമാണെന്ന് വിസ്മരിക്കുന്നില്ല. പക്ഷെ, ഒരു സമകാലികം മാത്രം പോരാ... ബ്ലോഗുകളുടെ വളര്‍ച്ച അടുത്ത ഘട്ടത്തിലേയ്ക്ക് പ്രവേശിക്കാന്‍ ബ്ലോഗ് വാരികകളും, ബ്ലോഗ് ആഴ്ച്ചപതിപ്പുകളും, ബ്ലോഗ് സമാഹാരങ്ങളും ഉണ്ടാവേണ്ടതുണ്ട്. അതും പല തലത്തിലുള്ള വായനക്കാര്‍ക്ക് വേണ്ടി. എല്ലാ ബ്ലോഗ് വായനക്കാരും ഏവൂരാന്റെ ‘തനി‘എല്ലാദിവസവും തുടക്കം മുതലവസാനം വരെ വായിക്കാന്‍ സമയവും ക്ഷമയും ഉള്ളവരല്ല. അങ്ങനെയുള്ള സന്ദര്‍ശകര്‍ക്ക് വേണ്ടി, 1/2വിന്ദന്‍, വിശാലന്‍, വക്കാരി, സു എന്നിവരുടെ തിരഞ്ഞെടുത്ത പംക്തികള്‍ മാത്രമുള്ള ഒരു സമാഹാരത്തെ പറ്റി ഒന്നാലോചിച്ചു നോക്കൂ.. ഒരിന്‍സ്റ്റന്റ് ഹിറ്റല്ലേ അത്. ഇപ്പറഞ്ഞതൊരുദാഹരണം മാത്രം.
ഒന്നു രണ്ട് കാര്യങ്ങള്‍ കൂടി..
- സമാഹാരത്തില്‍ പ്രസന്റേഷന്‍ വളരെ പ്രധാനമാണ് എന്നു മറക്കരുത്.
- ചിലരുടെ കൃതികള്‍ സ്വീകരിക്കുമ്പോള്‍, ചിലത് തള്ളേണ്ടിയും വരും. ഒരു എഡിറ്ററുടെ ഈ ധര്‍മ്മം എളുപ്പമുള്ളതല്ല. എന്നാല്‍ ഇത് ഈ ബ്ലോഗ് കാലഘട്ടത്തിന്റെ ഒരാവശ്യമാണ് താനും.
സിബു, നല്ല ഒരു ഐഡിയയാണ്.പക്ഷെ, ഇതിനുള്ള ഒരു ദോഷം താങ്കള്‍ തന്നെ എഴുതിയതു പോലെ,
ReplyDelete“ചിലരുടെ കൃതികള്‍ സ്വീകരിക്കുമ്പോള്‍, ചിലത് തള്ളേണ്ടിയും വരും.“ എന്നതാണ്.
സമത്വസുന്ദരമായ ഈ ബൂലോഗത്തില്‍ അതെത്രത്തോളം പ്രാവര്‍ത്തികമാകും? കൂടാതെ പലര്‍ക്കും പലതാണല്ലോ പഥ്യം?
ഇപ്പോളുള്ള മലയാളം ബ്ലോഗ് റോള്‍ പോരേ? ഞാന്‍ അതു നോക്കിയാണ് പുതിയ പോസ്റ്റുകളെക്കുറിച്ചറിയുന്നതും , തിരഞ്ഞെടുത്ത് വായിക്കുന്നതും.
ഇതാണെന്റെ എളിയ അഭിപ്രായം.
ഇപ്പോള്‍ ദിവസത്തില്‍ പത്തിനടുത്താണ് പുതിയ ബ്ലോഗുകളുടെ എണ്ണം എന്ന് എവുരാന്‍ പറയുന്നു.. അത് അടുത്ത ഒന്നു രണ്ട് വര്‍ഷത്തിനുള്ളില്‍ അമ്പതും നൂറും ആയാല്‍ എത്രപേര്‍ക്ക് ബ്ലോഗുകള്‍ തന്നെ വായിച്ചെത്തിക്കാന്‍ പറ്റും? കമന്റുകളുടെ കാര്യം പിന്നെ പറയേണ്ടല്ലോ. ഇപ്പോള്‍ തന്നെ എന്റെ കൂട്ടുകാരുടെ ഇടയില്‍ ആഴ്ച്ചയില്‍ ഒന്നു രണ്ട് ബ്ലോഗുകള്‍ വായിക്കാന്‍ താല്പര്യമുള്ളവരുണ്ട്. അവര്‍ക്ക് ഞാന്‍ ‘തനി’യെടുത്തുകൊടുത്താല്‍ പിന്നെ അവരൊന്നും വായിക്കില്ല. അതുപോലെ തന്നെ ആള്‍ക്കാരുടെ ടേസ്റ്റിലും വ്യത്യാസങ്ങള്‍ തീര്‍ച്ചയായും ഉണ്ട്. എന്റെ വീട്ടുകാരിക്ക് വേണ്ടി ഞാന്‍ തെരെഞ്ഞെടുക്കുന്നതാവില്ല, എന്റെ കൂട്ടുകാര്‍ക്ക് വേണ്ടത്. ‘തനി’ കളയണം എന്നല്ല, ‘തനി’യെ അടിസ്ഥാനമാക്കി വേറേയും സെലെക്റ്റഡ് ലിസ്റ്റുകള്‍ ഉണ്ടാവണം. എന്റെ നോട്ടത്തില്‍ ഈ പറയുന്ന ലിസ്റ്റുകള്‍ക്ക് തീര്‍ച്ചയായും മാര്‍ക്കറ്റുണ്ട്:
ReplyDelete1. ആഴ്ച്ചയില്‍ 7 എണ്ണത്തില്‍ കൂടാതെയുള്ള നര്‍മ്മഭാവനകള്‍/സ്മരണകള്‍ ..
2. ആഴ്ച്ചയില്‍ ഒന്നോ രണ്ടോ രാഷ്ട്രീയ അവലോകനങ്ങള്‍, വ്യൂപോയിന്റ്സ്
3. മാതൃഭൂമി/മലയാളം/കലാകൌമുദി ടൈപ്പ് (ഫൈനാര്‍ട്സ്) കഥ, കവിത, ആസ്വാദനം, വിമര്‍ശനം - ക്വാളിറ്റിയെ അടിസ്ഥനമാക്കി, 7 എണ്ണത്തില്‍ കവിയാതെ..
ഒരു തരി ബിസിനസ് താത്പര്യമോ അതിനുള്ള ചിക്കിലിയോ കയ്യിലുണ്ടായിരുന്നെങ്കില്‍ ഞാനിതിലെ 1-ഉം 2-ഉം ചേര്‍ത്ത് ഒരു വാരികയും 2-ഉം 3-ഉം ചേര്‍ത്തൊരു ആഴ്ച്ചപ്പതിപ്പും തുടങ്ങിയേനെ :)
അയ്യോ സിബൂ,
ReplyDeleteഎന്റെ മനസ്സില്‍ ഉരുവായിക്കൊണ്ടിരിക്കുന്ന ഒരു പ്ലാനാണിത്. ഓണ്‍ ലൈനായി വായിക്കാന്‍ സമയം കിട്ടാത്തവര്‍ക്കായി ഒരു പ്രിന്റഡ് വേര്‍ഷന്‍
സമാന ചിന്താഗതിക്കാര്‍ ആരെങ്കിലുമുണ്ടോ? നമുക്കിത് പ്രാവര്‍ത്തികമാക്കാം. ചിക്കിലി ഒരു പ്രശ്നമാവാത്ത തരമാണ് എന്റെ പ്ലാന്‍
ഇനി അതല്ല, ഓണ്‍ ലൈനായി വേണമെങ്കില്‍ അങ്ങിനെയും ആവാം
മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ കൂടി വന്നോട്ടെ.
ബെന്നി, സിബു, സ്വാർത്ഥാ ഇതാ മറ്റൊരു പക്ഷി കൂടി…
ReplyDeleteഭൂഗോളത്തിന്റെ പരപ്പില് ചിതറിക്കിടക്കുന്ന നമ്മള് ഒരു പ്രിന്റഡ് വേർഷനെ, എങ്ങനെ മലയാളികളുടെ മുന്നിലെത്തിക്കും എന്നതാണ് പ്രശ്നം.
നാട്ടിൽശക്തമായ ഒരു സാന്നിധ്യമുണ്ടെങ്കിൽ കഴിയാവുന്നതേയുള്ളു എന്നെനിക്കു തോന്നുന്നു.
സ്വാര്‍ഥന്റെ മനസ്സിലുള്ള പ്ലാനിനെപ്പറ്റി കൂറ്റുതല്‍ അറിയാന്‍ താല്‍പ്പര്യമുണ്ട്.
ReplyDeleteവേറൊരു വെബ്മാഗസിന്‍ ഉണ്ടാക്കുകയും ബ്ലോഗുകളിലെ ചിലതുതെരഞെടുത്ത് പ്രസിദ്ധീകരിക്കുകയും ചെയ്താല്‍ എന്താണുഗുണം സിബൂ? മറിച്ച് സെലെക്റ്റ് ആയ ആര്‍ടിക്കിളുകളുടെ ലിങ്ക്, വിഷയത്തിനനുസരിച്ച് തരംതിരിച്ച്` ഒരു അഗ്രിഗേറ്റര്‍ ഉണ്ടാക്കുകയല്ലെ ഭംഗി? പിന്മൊഴികളില്‍ വിഷയത്തിനനുസരിച്ചുള്ള തരം തിരിവില്ല.
ലോകത്തിന്റെ പലഭാഗങളിലും ഇരിക്കുന്ന നമുക്ക് അത് കോാര്‍ഡിനേറ്റ് ചെയ്യാന്‍ -പ്രിന്റഡ് വേര്‍ഷന്‍- ബുദ്ധിമുട്ടകില്ലേ, സിബൂ സ്വാര്‍ഥ? ചിന്ത.കൊം ഓണ്‍ലൈന്‍ മാഗശിനായതിനാല്‍ വളരെ വിജയകരമായി എല്ലാപേരേയും കോാര്‍ദിനേറ്റ് ചെയ്ത് കൊണ്ടുപോകുന്നു, അതുപൊലെയാണോ പ്രിന്റഡ് മാഗസിന്‍?
സത്യം പറഞാല്‍, ഞാന്‍ എല്ലാമാസവും ബ്ലോഗുകളിലെ ഏതെങ്കിലും ഒരാറ്ടിക്കിള്‍ സെലക്റ്റ് ചെയ്ത് പ്രിന്റഡ് വേര്‍ഷനാക്കി എനിക്കറിയാവുന്ന ലോകത്തിന്റെ ഈ ഭാഗത്തുള്ള ആളുകള്‍ക്കിടയിലേക്ക് എത്തിക്കാറുണ്ട്. ഒറൊരുത്തര്‍ക്കും അങനെ ചെയ്യാം. ഇതില്‍കൂടുതല്‍ എങനെ ചെയ്യാമെന്ന് സ്വാര്‍ഥന്‍ പറയൂ.-സു-
അതേ.. സ്വാര്‍ത്ഥന്റെ പ്ലാന്‍ കേള്‍ക്കട്ടേ.. സുനില്‍ എല്ലാമാസവും പ്രിന്റഡ് ബ്ലോഗുകള്‍ അയക്കാറുണ്ട് എന്നതില്‍ നിന്നു തന്നെ അതിന് ആവശ്യക്കാരുണ്ട് എന്നുറപ്പല്ലേ. ഓണ്‍ലൈനില്‍ നമുക്കെന്തും ചെയ്യാം; പക്ഷെ, പ്രിന്റ് മീഡിയയില്‍ എത്തിയാല്‍ കാര്യങ്ങള്‍ മാറും - കട്ടിലു ചെറുതാണെങ്കിലും കാല് നാലുവേണ്ടേ? നാട്ടിലെ മാധ്യമസംരംഭങ്ങളോട് വളരെ അടുത്തുനില്‍ക്കുന്ന സുനിലും പോളും തന്നെയാണ്‍ ഇതിനെ പറ്റി കൂടുതല്‍ പറയാന്‍ നല്ലത്.
ReplyDeleteതുടക്കത്തില്‍ കാര്യങ്ങള്‍ എളുപ്പമാക്കാന്‍ നല്ലത് ഇപ്പോഴുള്ള ഏതെങ്കിലും പ്രിന്റഡ് മാഗസിന്റെ കൂടെ ബ്ലോഗുകളും കൂടി ഉള്‍പ്പെടുത്തുന്നതാവും. പ്രിന്റ് മീഡിയയും ബ്ലോഗുകളും കൂടിയൊരു അലയന്‍സ്. അങ്ങനെയൊന്നു ഉണ്ടായിക്കഴിഞ്ഞാല്‍ പിന്നെയതിന്റെ വളര്‍ച്ച വായനക്കാരേറ്റെടുത്തോളും. ബ്ലോഗ് ലേഖനങ്ങള്‍ വളരെ മികച്ചതാണെങ്കില്‍ ബ്ലോഗുകളുടെ പ്രാതിനിധ്യം തീര്‍ച്ചയായും കൂടും. ഇന്നത്തെ മലയാളത്തില്‍, സൂപ്പര്‍ ഹീറോ എഴുത്തുകാരില്ലാതെ ഇല്ലാതെ മാഗസിനുകള്‍ക്ക് വലിയ നിലനില്‍പ്പില്ല എന്നതുകൊണ്ട്, ബ്ലോഗുകള്‍ മാത്രമായൊരു മാഗസിന്‍ ചുരുങ്ങിയ കാലയളവില്‍ ഞാന്‍ പ്രതീക്ഷിക്കുന്നില്ല. ബ്ലോഗെഴുത്തുകാരുടെ പേരുകള്‍/കോളങ്ങള്‍ നാട്ടുകാര്‍ക്ക് സുപരിചിതമായതിനു ശേഷമേ അങ്ങനെയൊന്നു പ്രാക്റ്റിക്കലാവൂ. അതുവരെ ഈ പിഗ്ഗിബാക്ക് അപ്രോച്ചാവും നടക്കുക.
പുഴയുടെ ആദ്യത്തെ ലക്കം ഞാന്‍ വായിക്കുകയുണ്ടായി. ഇതൊരു നാലു മാസം മുന്‍പാണ്. subscribe ചെയ്യണം എന്നാലോചിച്ചിരിക്കുമ്പോഴാണ് ഈ ബ്ലോഗിംഗ് തുടങ്ങിയത്. എന്റെ അഭിപ്രായത്തില്‍ ബ്ലൊഗില്‍ വായിക്കുന്നതിന്റെ ഏറ്റവും വലിയ ഗുണം ഇവിടെ ഓരോ കൃതിക്കും അതിന്റേതായൊരു growth pattern ഉണ്ട്. പിന്മൊഴികളിലൂടെ കഥാകൃത്തിനേയും വായനക്കാരനേയും, കൃതിയേയും ഒരേ സമയത്ത് വളര്‍ത്തിയെടുക്കുന്ന ഒരു വിശേഷം. പുസ്തകരൂപത്തിലാക്കിയാല്‍ ഇത് കാണില്ല. സിബു പറഞ്ഞതു പോലെ ഇതിനെ കാറ്റഗറൈസ് ചെയ്യാന്‍ കഴിഞ്ഞാല്‍ ബ്ലോഗാത്തവര്‍ക്കും വായിക്കാന്‍ സൌകര്യമാകും അതു വഴി കൂടുതല്‍ വായനക്കാരെയും, ബ്ലോഗരേയും നമുക്ക് കിട്ടും.
ReplyDelete