പ്രൊബബിലിറ്റി
പ്രൊബബിലിറ്റി ആണ് പ്രതികൂലമായി നില്‍ക്കുന്ന സംഗതി. താഴെപറയുന്ന കാരണങ്ങളാല്‍ വളരെ ചുരുങ്ങിയ സെലക്ഷനേ ഒരാള്‍ക്ക് കിട്ടുന്നുള്ളൂ..
- പ്രണയം ഇന്നും സാമൂഹിക പരിതസ്ഥിതികള്‍ മൂലം അധികം പെണ്‍കുട്ടികളും ഒരു നിവൃത്തിയുണ്ടെങ്കില്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നതാണ്. അതുകൊണ്ട് പ്രേമത്തിലേയ്ക്ക് വഴുതുന്നവര്‍ വളരെ കുറവുമാണ്.
- ഒരാണ്‍കുട്ടിക്ക് ഇഷ്ടമ്പോലെ സുഹൃത്തുക്കളുണ്ടാവും. അതില്‍ നിന്നു തന്നെ ചുരുക്കം ചിലര്‍ കാലക്രമേണ ആത്മാര്‍ത്ഥസുഹൃത്തുക്കളുമാവും. ഈ ഒരു പ്രക്രിയ നാടന്‍പ്രേമത്തില്‍ സംഭവിക്കുന്നില്ല. ആദ്യമേ തന്നെ, ഒരാണ്‍കുട്ടിക്ക് സുഹൃത്തായി എണ്ണാവുന്ന പെണ്‍കുട്ടികള്‍ തന്നെ വിരലിലെണ്ണാവുന്നവരായിരിക്കും. അതുകൊണ്ട് തന്നെ അതില്‍ നിന്നൊരാള്‍ കാമിനിയാവുന്നതില്‍ സെലക്ഷന്‍ വളരെ കുറവാണ്.
നമ്മുടെ സംസ്കാരത്തില്‍, പടിഞ്ഞാറില്‍ നിന്നും വ്യത്യസ്തമായി, ഒരാളുടെ ഭാര്യയെ അയാളുടെ മാതാപിതാക്കള്‍ മകളായി തന്നെയാണ് കാണുന്നത്. ഒരാള്‍ തന്നിഷ്ടപ്രകാരം മാത്രം ഒരാളെ പങ്കാളിയായി തിരഞ്ഞെടുക്കുമ്പോള്‍ മാതാപിതാക്കളുടെ മകളെ തിരഞ്ഞെടുക്കാനുള്ള അവകാശത്തെ നിഷേധിക്കുന്നു.
കിഴക്കന്‍ സംസ്കാരത്തില്‍ സമൂഹത്തിന്റെ മൂല്യങ്ങള്‍ക്ക് പടിഞ്ഞാറുള്ളതിനേക്കാള്‍ വിലയുണ്ട്. പടിഞ്ഞാറ്, സമൂഹത്തിന്റെ പുരോഗതി ഓരോ വ്യക്തിയുടേയും സ്വതന്ത്ര പുരോഗതിയിലൂടേ എന്ന് വിശ്വസിക്കുന്നു. അതുകൊണ്ട്, പടിഞ്ഞാറ് മോറലി കറക്റ്റാവുന്നത് കിഴക്ക് അധര്‍മ്മമാവുന്നു.
ജീന്‍ പൂള്‍ വയലേഷന്‍
ഏതുജീവികള്‍ക്കും അവരുടെ ജീന്‍പൂളില്‍ ഒരുപരിധിയിലപ്പുറമുള്ള വ്യത്യാസങ്ങള്‍ ഒഴിവാക്കണമെന്നുണ്ട്. മനുഷ്യരിലും ജാതിയുടേയും വര്‍ണ്ണത്തിന്റേയും പേരിലുള്ള ചേരിതിരിവുകള്‍ക്ക് കാരണം ഇതാണ്. ജീന്‍പൂളിലുള്ള ഒരു പരിധിയിലപ്പുറമുള്ള വ്യത്യാസം എങ്ങനെ ആ ജീനിനെ പ്രതികൂലമായി ബാധിക്കുന്നു എന്നത് ഒരു അതിശയോക്തിയിലൂടെ വിശദമാക്കാം. ഒരാനയുടേയും കിളിയുടേയും ജീനുകള്‍ തമ്മില്‍ കലര്‍ന്നു എന്നു വയ്ക്കുക. ഉണ്ടാവുന്ന ജീവിയുടെ ദേഹം ആനയേപോലെയും, കാലുകളും വായും ഒരു കിളിയുടേതുപോലെയും ആണെങ്കിലോ. അതിന് അതിജീവിക്കുവാന്‍ പ്രയാസം. അതുതന്നെയാണ് മനുഷ്യരുടെ ജീന്‍ പൂള്‍ പ്രിസര്‍വേഷന്‍ ആഭിമുഖ്യത്തിലും സ്ഥിതി. ഒരു കാലാവസ്ഥയ്ക്കും ചുറ്റുപാടിനും വേണ്ടി രൂപപ്പെടുത്തിയെടുത്ത ജീനില്‍ അതിനു യോജിക്കാത്തവ കലര്‍ന്നാല്‍ സമീപ ഭാവിയിലുണ്ടാവുന്ന കുഞ്ഞുങ്ങള്‍ ഇന്‍ഫീരിയറാവാന്‍ സാധ്യത കൂടുതലാണ്.
സ്വജാതിയിലല്ലാത്ത വിവാഹങ്ങള്‍ ജീന്‍പൂള്‍ വയലേഷന് ഹേതുവാവുന്നു.
അനുകൂലം
പ്രേമവിവാഹം ഒരു മിനിമം ഗാരന്റി തരുന്നു. കല്യാണം കഴിക്കുന്നയാള്‍ ഒരു മാനസിക രോഗിയോ, മുഴുക്കുടിയനോ അല്ല എന്നുറപ്പാക്കാന്‍ പ്രേമവിവാഹത്തിനു പറ്റുമല്ലോ.
N.B.: ആരുടേയും പ്രണയത്തെ കുറച്ചുകാണിക്കാനല്ല ഈ കുറിപ്പ്. 'പാട്ട് ഒരു പ്രഫഷനായി കാണുന്നതിലുള്ള കുഴപ്പങ്ങള്‍' എന്നപോലെയുള്ള ഒരു ടോപ്പിക്കായി മാത്രം കൂട്ടിയാല്‍ മതി.
No comments:
Post a Comment