2006-02-09

മലയാളത്തിലെ ‘വ’

മലയാളത്തില്‍ രണ്ട്‌ ‘വ’ ഉച്ചാരണങ്ങളുണ്ട്‌. ‘ഉവ്വോ’-യിലെ ‘വ’യും, ‘വണ്ടി’ എന്നതിലെ ‘വ’യും. ഇംഗ്ലീഷുകാര്‍ ഇവരണ്ടിനേയും കൃത്യമായി വേര്‍തിരിച്ച്‌ മനസ്സിലാക്കുന്നവരാണ്. ഒന്നാമത്തേതിന് ‘w'-ഉം രണ്ടാമത്തേതിന് ‘'v'-അവര്‍ ലിപിയും വച്ചിരിക്കുന്നു. മലയാളത്തില്‍ രണ്ടിനും ഒരു ലിപിയേ ഉള്ളൂ എന്നതിനാല്‍ ഇംഗ്ലീഷ് നൊട്ടേഷന്‍ രീതിയാണ് ഞാന്‍ ഇവിടെ സ്വീകരിക്കുന്നത്‌.

wa‘ ചുണ്ട് വട്ടത്തില്‍ പിടിച്ചുച്ചരിക്കുമ്പോള്‍, ‘va' ചുണ്ട്‌ പരത്തിപ്പിടിച്ച്‌ ഉച്ചരിക്കുന്നു. [ഉചരിക്കുമ്പോളുള്ള ചുണ്ടിന്റെ ആകൃതി, നാക്ക്‌ ഏതുഭാഗംകൊണ്ട്‌ വായ്ക്കുള്ളിലെവിടെ തടഞ്ഞാണ് ശബ്ദമുണ്ടാക്കുന്നത്‌ എന്നീ കാര്യങ്ങളാണ് ശബ്ദങ്ങളെ വര്‍ഗ്ഗംതിരിക്കാന്‍ ഉപയോഗിക്കുന്ന മാനദണ്ഡങ്ങള്]

+ = വ എന്ന സമവാക്യത്തിലെ ‘വ’ മധ്യമവ്യഞ്ജനമായ(semi-vowel) 'wa' ആണ്. അതുപോലെ, ‘wa' ഉപയോഗിച്ചാലേ ഔ = അവ്‌ എന്ന സമവാക്യവും ശരിയാവൂ.

മലയാളത്തില്‍ ‘wa'-ഉം ‘va'-ഉം അര്‍ഥവ്യത്യാസമുണ്ടാക്കാത്തതിനാല്‍ ലിപിമാലയില്‍ ലിപിയൊന്നേ ആവശ്യമുള്ളൂ.

4 comments:

  1. മലയാളത്തില്‍ രണ്ട്‌ 'വ' ഉച്ചാരണങ്ങളുണ്ട്‌ എന്ന് എനിക്കിനിയും ബോധ്യം വന്നില്ല. 'ഉവ്വോ' എന്നു പറയുമ്പോള്‍ നമ്മള്‍ ചുണ്ട്‌ വട്ടത്തില്‍ പിടിക്കുന്നത്‌ 'ഉ' എന്ന് ഉച്ചരിക്കാന്‍ വേണ്ടിയല്ലേ? പിന്നെ 'വ' ശബ്ദം കഴിഞ്ഞും 'ഓ' ശബ്ദം ആയതു കൊണ്ട്‌ ചുണ്ട്‌ വട്ടത്തില്‍ തന്നെ പിടിക്കുന്നു. 'വണ്ടി' യില്‍ അതു വേണ്ടി വരുന്നില്ല. ചുരുക്കത്തില്‍ 'വ' ശബ്ദത്തിന്‌ മുന്‍പും പിന്‍പും ഉള്ള ശബ്ദം അനുസരിച്ച്‌ നമ്മള്‍ ചുണ്ട്‌ വട്ടത്തിലോ പരത്തിയോ പിടിക്കുന്നു. പക്ഷേ 'വ്‌' എന്ന ഉച്ചാരണത്തിനവിടെ വ്യത്യാസം വരുന്നുണ്ടോ?

    ReplyDelete
  2. പോസ്റ്റിന്‍ നന്ദി സിബ്വേ,

    ഈ അനോണിമാഷ് പറഞ്ഞ സംശയം എനിക്കും ഉണ്ടല്ലോ...

    ReplyDelete
  3. എന്റെ രണ്ട് പൈസ -
    ചുണ്ട് വട്ടത്തിൽ‍ പിടിച്ച് പറയുന്ന ‘വ’യും(/w/), ചുണുകൾ‍ പരത്തി താഴെചുണ്ട് മേൽപ്പല്ലുകളിൽ തട്ടിച്ചുചരിക്കുന്നതും (/va/), രണ്ടും രണ്ട് സ്വരങ്ങൾ ആണെന്ന് IPA.
    link : http://www.arts.gla.ac.uk/ipa/ipachart.html

    വണ്ടി എന്നത് ചുണുകൾ വട്ടത്തിൽ പിടിച്ചുച്ചരിച്ച് നോക്ക്, വ്യത്യാസം തോന്നാം.
    മലയാളികളുടെ ഇംഗ്ലീഷ് ഉച്ചാരണത്തിൽ വരാവുന്ന ഒരു തെറ്റ്/പ്രത്യേകത ഇവിടെന്നും കിട്ടും. novel എന്ന വാക്കിലെ വ, വട്ടൻ‍-ചുണ്ടുമായി (/w/)പറഞ്ഞാൽ‍ സായിപപ്പ് അതിലും വട്ടൻ‍ചുണ്ടുമായി വസ്സാറ്റ് വസ്സാറ്റ് ചോദിച്ചുണ്ട്.

    ReplyDelete
  4. ഇന്ന് ഗുരുക്കന്മാരുടെ ബോർഡിൽ‍ അച്ചടിപിശകുകൾ വിളമ്പാനാണല്ലോ യോഗം!
    തെറ്റുകൾ ക്ഷമിക്കുക.

    ReplyDelete