2009-11-23

പിണറായി തുടങ്ങുന്ന വായനാലിസ്റ്റുകൾ

ഫീഡ് വഴിയുള്ള വായനയ്ക്കും റീഡേഴ്സ് ലിസ്റ്റിനും പിണറായിയുടെ കയ്യിൽ നിന്നും നേരിട്ട് സഹായം ലഭിക്കുമെന്നു കരുതിയില്ല. അതും ഇത്ര ഡിറക്ടായിട്ട്.

അല്ല, നിങ്ങളാലോചിച്ചു നോക്കൂ. ഫോർവേഡ് ചെയ്യുന്നതിലും എത്ര സേഫ് ആയ മാർഗമാണ്‌ ഫീഡിൽ കൂടെ ഷെയർ ചെയ്യുക എന്നാൽ. നമ്മൾ ഒറിജിനൽ സോഴ്സിന്റെ ലിങ്കേ ഷെയർ ചെയ്യുന്നുള്ളൂ. അതെവിടെയാണെന്നു എപ്പോഴും കൃത്യമായുണ്ടാവും. കയ്യൊട്ട് നനയുകയുമില്ല; മീനും പിടിക്കാം.

ഒരു കാര്യം ശ്രദ്ധിക്കുക. ഷയർ ചെയ്ത ഫീഡിൽ ഒരു കാരണവശാലും അടിക്കുറിപ്പുകൾ ചെർക്കരുത്‌ - നമ്മൾ ആ ആർട്ടിക്കിളിനെ എതിർക്കുന്നതുകൊണ്ടാണോ യോജിക്കുന്നതുകൊണ്ടാണോ ഷെയർ ചെയ്തതെന്നു ഒരു കാരണവശാലും പുറത്തു വിടരുത്.

അപ്പോ ഇനിയെല്ലാവരും ഫീഡുവഴി സംഗതികൾ ഷെയർ ചെയ്യാൻ തുടങ്ങുകയല്ലേ?

2009-11-19

വേവ്‌ വേവലാതി

റഫറൻസ് ഇത് മതിയാവേണ്ടതാണ്‌. എല്ലാ ലിങ്കും അവിടെ നിന്നും കിട്ടും.



“ആന്റണി പറഞ്ഞതു ശരിയാണെന്നു തോന്നുന്നു. സീക്വൻഷ്യൽ അല്ലാത്തതിനെ എന്റെ ബ്രെയിനിനു പിടിക്കുന്നില്ല. പ്ലേ ബാക്ക്‌ ചെയ്ത്‌ സീക്വൻഷ്യൽ ആയി കണ്ടാലേ എനിക്കു മനസമാധാനം കിട്ടൂ.”

“മനുഷ്യനു മനസ്സിലാവുകയാണ്‌ ഉദ്ദേശമെങ്കിൽ എന്തിനാ പഴയ മെസ്സേജിൽ പോയി ആഡ്‌ ചെയ്യുന്നത്‌? മനുഷ്യനു മനസ്സിലാവാത്ത പോലെ എഴുതാനാണെങ്കിൽ ബ്ലോഗിലും ഇമെയിലിലും എന്തൊക്കെ വഴികളുണ്ട്‌?”

“സാധാരണ രണ്ടു മനുഷ്യർ തമ്മിൽ സംസാരിക്കുന്നതിന്റെ ഏറ്റവും അടുത്തു നിൽക്കുന്ന ഓട്ടോമേഷൻ ആയതു കൊണ്ടാണെന്നു തോന്നുന്നു മെയിലിനും ചാറ്റിനും ഇത്ര പോപ്പുലാരിറ്റി. അതിനു മുകളിലേയ്ക്കുള്ള ഏതു ടെക്നോളജിയും ആവശ്യമില്ലാത്ത ഏച്ചുകെട്ടലുകളായാണോ ഒരു സാധാരണ ബ്രെയിൻ കാണുന്നത്‌?”

“ഇ-മെയിലും ചാറ്റും, ബ്രെയിനിലും ജീനിലും ഹാർഡ്കോഡഡായി എന്നാണോ പറയുന്നത്‌? നല്ല കഥ!”

“പക്ഷെ ആന്റണി പറഞ്ഞതു പോലെ അയച്ച ഈമെയിൽ പോയി തിരുത്താൻ പറ്റില്ലല്ലോ.”

“എന്താ പറ്റായ്ക? റിപ്ലൈ ചെയ്യുമ്പോൾ അല്ലെങ്കിൽ ഫോർവേഡ്‌ ചെയ്യുമ്പോൾ, മറ്റവനെഴുതിയത്‌ തിരുത്തി അയച്ചാൽ എന്താ പ്രശ്നം?”

“അതു ഫൌൾ അല്ലേ?... ”

“അതു തന്നെയാണ്‌ കാര്യം. ഇ-മെയിലിൽ പലതും ചെയ്യാമെങ്കിലും എല്ലാവരും ഒരു പൊതുവായ ഐറ്റിക്വിറ്റേ വച്ചു നീങ്ങുന്നു. ഇ-മെയിലിൽ ഇത്തരം തിരുത്തുകൾ ആരും ചെയ്യാറില്ല. വേവ്‌ പുതിയതായതുകൊണ്ട്‌ അതിന്റെ എറ്റിക്വിറ്റേ പിടിയില്ല. അപ്പോഴുണ്ടാവുന്ന കൺഫ്യൂഷനാണ്‌ ഇതൊക്കെ.

മനുഷ്യന്‌ വായകൊണ്ട്‌ പലതരം ശബ്ദങ്ങളും ഉണ്ടാക്കാനാകുമെങ്കിലും രണ്ടുപേർ തമ്മിൽ സംസാരിക്കുമ്പോൾ അതിൽ പലതും ഒഴിവാക്കി, രണ്ടുപേർക്കും മനസ്സിലാവുമെന്നുറപ്പുള്ള സ്വരങ്ങളും വാക്കുകളും ഉപയോഗിക്കുന്നു; അങ്ങനെ പൊതുവായ ഒരു രീതി സ്വീകരിക്കുന്നു. ഏതു കമ്മ്യൂണിക്കേഷൻ ടൂളിലും ഇതൊക്കെ തന്നെ. അതിന്റെ സ്പെസിഫിക്സ് ഉരുത്തിരിഞ്ഞു വരാൻ അൽപ്പം സമയമെടുക്കും - അതായത് ആ ടൂളിനു ചുറ്റുമുള്ള കൾചർ രൂപപ്പെട്ടുവരാൻ എടുക്കുന്നതിനായിട്ടുള്ള സമയം“

”ഇങ്ങനെ ഒക്കെ ആണെങ്കിലും, A B-യ്ക്കും C-യ്ക്കും അയച്ച മെയിലിനു, B എഡിറ്റ്‌ ചെയ്ത്‌ റിപ്ലൈ അയച്ചു കഴിഞ്ഞാലും, C യുടെ ഇൻബോക്സിൽ A യുടെ ഒറിജിനൽ മെയിൽ കാണുമല്ലോ“

”വേവിലും അതുപോലെ തന്നെ, ഹിസ്റ്ററി തിരയുന്നവന്‌ വ്യത്യാസം കാണാം; ആക്ച്വലി വളരെ വ്യക്തമായി കാണാം - തിരുത്തിയത്‌ മഞ്ഞഹൈലൈറ്റിൽ ആയിരിക്കും. ഇനിയും കൂടുതൽ അറിയാൻ പ്ലേബാക്ക് അടിച്ചു നോക്കിയാൽ മതി. ഓരോ മെസ്സേജിലും ക്ലിക്ക് ചെയ്തു പ്ലേബാക്ക് അടിച്ചു നോക്കിയാൽ ആ മെസ്സേജിന്റെ മാത്രം ഹിസ്റ്ററിയും കാണാം.“

”എന്റെ മെസ്സേജ്‌ ഒന്നു ചേഞ്ച്‌ ചെയ്തു കാണിക്കാമോ? ഞാൻ ചേഞ്ച്‌ ചെയ്തിട്ട്‌ ഹൈലൈറ്റ്‌ ഒന്നും വരുന്നില്ല.“

”അവനവൻ എഡിറ്റ്‌ ചെയ്ത മെസേജിനു ഹൈലറ്റിംഗ്‌ ആവശ്യമില്ലല്ലോ. അതുകൊണ്ട്‌ നിനക്കത്‌ ഹൈലൈറ്റഡല്ല.“

”ഓക്കെ. മുമ്പ്‌ ഹൈലറ്റഡായ മെസ്സേജ്‌ ടെക്സ്റ്റ്‌ ഇപ്പോ സാധാരണപോലെയാണ്‌ കാണുന്നത്‌. ഹൈലൈറ്റിംഗ്‌ കുറച്ചു സമയം കഴിഞ്ഞാൽ പോകുമോ?“

”വായിച്ചു കഴിഞ്ഞ മെസേജിന്റെ ബോൾഡ്‌ പോകുന്ന പോലെ തന്നെ. വായിച്ചു കഴിഞ്ഞാൽ ഹൈലൈറ്റിംഗ്‌ പോകും. നേരത്തെ പറഞ്ഞപോലെ, ഇമെയിൽ പോലുള്ള കമ്മ്യൂണിക്കേഷൻ ആവശ്യങ്ങൾക്ക് മുമ്പെഴുതിയ മെസേജ്‌ എഡിറ്റ്‌ ചെയ്യാതെ പുതിയ ഒരു മെസ്സേജ്‌ (ബ്ലിപ്‌) തുടങ്ങുകയാണ്‌ തൽക്കാലം ഉചിതം - ജനം മറ്റൊരു കൺവെൻഷൻ കണ്ടുപിടിക്കും വരെയെങ്കിലും.“

”വേറേ എന്തെങ്കിലും ടിപ്പുകൾ?“

”ഓരോ വാക്കിനും പ്രത്യേകം പ്രത്യേകം റിപ്ലൈ അടിക്കാമെങ്കിലും ശരിക്കും ആവശ്യമുണ്ടെങ്കിൽ മാത്രം അതു ചെയ്യുക. പിന്നെ, റിപ്ലേ ഒരു നിവൃത്തിയുണ്ടെങ്കിൽ മുകളിലെ മെസ്സേജിന്റെ ലെവലിൽ തന്നെ കൊടുക്കുക; സബ്‌ലെവൽ ചെയ്യുന്നത് ഒഴിവാക്കുക. ഇനിയുമേതൊക്കെ ഇന്നവേറ്റീവ്‌ ആയ രീതികളിലാണ്‌ ജനം വേവിനെ ഉപയോഗിക്കാൻ പോകുന്നത്‌ എന്ന്‌ നമുക്ക്‌ കാത്തിരുന്നു കാണാം. ആഫ്ട്ടറോൾ ഇതൊരു പ്രിവ്യൂ റിലീസല്ലേ.. വഴിയെത്ര കിടക്കുന്നു.“

----
ജാമ്യം: ഈ പോസ്റ്റ്‌ ഏതാണ്ട്‌ മുഴുവനായും ഒരു വേവ്‌ സംഭാഷണം കോപ്പിയടിച്ചതാണ്‌. വേവ്‌ പരീക്ഷിക്കാനായി തുടങ്ങിയ സ്പാമുകളല്ലാതെ, കാര്യമുള്ള ഒരേ ഒരു വേവ്‌ സംഭാഷണം (വേവ്‌ലറ്റ്‌) ഇതായിരുന്നു.

2009-11-14

പഴശ്ശി (വീണ്ടും റിവ്യൂ)

ഒരൊറ്റ പ്രശ്നമേ ഈ സിനിമയ്ക്ക് ഉള്ളൂ: കഥയില്ല. അല്ലെങ്കിൽ ഡ്രാമയില്ല എന്നു പറയാം. അതു ജീവിതത്തിൽ പറ്റും സിനിമയിൽ പറ്റില്ല. എന്നിട്ടതു നീട്ടിവലിച്ചു മൂന്നരമണിക്കൂറേ! അതായത് എം.ടി.യും മീശ താടി സപ്ലയേർസും കൂടി പ്രോഡ്യൂസേർസിനെ നന്നായി പിഴിഞ്ഞിട്ടുണ്ട് എന്നർത്ഥം.

അതേസമയം ഫോട്ടോഗ്രഫി നന്നായിട്ടുണ്ട് - ശരിക്കും ആസ്വദിച്ചു. സൗണ്ടൊക്കെ കൊള്ളാം. അതിൽ എന്തെങ്കിലും പ്രത്യേകത ഉള്ളതായി തോന്നിയില്ല. പൂക്കുട്ടി ഇഫക്റ്റ് അങ്ങനെ ആയിരിക്കുമായിരിക്കും.

വയനാട്ടിന്റെ ഭൂപ്രകൃതിയുടേയും സംസ്കാരത്തിന്റേയും ആചാരങ്ങളേയും നന്നായി കാണിക്കാമായിരുന്നിട്ടും ഒന്നും ശ്രമിച്ചില്ല എന്നാണ്‌ എന്റെ തോന്നൽ.

മാക്കം സിനിമയിൽ വെറുതെ നിന്നു തിരിയുകയാണ്‌. പദ്മപ്രിയ ചെയ്യാനുള്ളത്‌ വെടിപ്പായി ചെയ്തു.

സ്റ്റണ്ട് രംഗങ്ങൾ നന്നായി.  എന്നാൽ കഥയിൽ അതിന്റെ പ്രപ്പോഷൻ ഇത്തിരി ഓവറാണ്‌ എന്നു തോന്നുന്നു. പറക്കൽ സീനുകൾക്ക്‌ കുറച്ചും കൂടി നാച്ചുറാലിറ്റി വരുത്താമായിരുന്നു. മൊത്തത്തിൽ ഡോക്യുമെന്ററി ഇഫക്റ്റുള്ള പടത്തിൽ പറക്കലിൽ മാത്രം ഒരു ഫെയറിടേയിൽ ഇഫക്റ്റ് വരുത്തിയതെന്തിനാണാവോ.

ഗ്രാഫിക്കൽ കണ്ടന്റിന്‌ സംഗതി അസ്സൽ R റേറ്റഡാണ്‌ (us). U/A ശരിയായില്ല. ഇത്രയും പ്രതീക്ഷിക്കാതെ ആണെന്നു തോന്നുന്നു ധാരാളം ആളുകൾ കുട്ടികളുമായി തിയറ്ററിൽ വന്നിരുന്നു.

2009-11-11

How religions should be (sequel)

As I mentioned before, it should be like art scenario. People follow the style they want. Switch whenever they want. Quite often sticking to multiple styles.

However, apart from spirituality the one motivation behind a religion is to have something never changes and people can lean onto. That aspect will prevent the liberalism above.

2009-11-10

കലയെ രാഷ്ട്രീയമാക്കരുത്

സാഹിത്യത്തിൽ വ്യത്യസ്തങ്ങളും വൈരുധ്യങ്ങളും ആയ വ്യൂപോയിന്റുകൾ ഒരേസമയം നിലനിൽക്കാം. ഒന്നും എല്ലാവർക്കും വേണ്ടിയല്ല - ഒരു ഗ്രൂപ് ആൾക്കാർക്ക് വേണ്ടിയാണ്‌. ആ ഗ്രൂപ്പിന്‌ അവനവനോളം ചെറുതാവുകയും ചെയ്യാം.

എന്നാൽ രാഷ്ട്രീയത്തിൽ ആത്യന്തികമായി ഒരു കോമൺ ലോയിൽ എത്തിയേ മതിയാവൂ. എല്ലാവർക്കും ബാധകമാവുന്ന ലോ കണ്ടുപിടിക്കാനായി ഡെമോക്രസി മുതൽ രാജവാഴ്ചവരെ പല പരിപാടികളും ഉണ്ട്.

രാഷ്ട്രീയത്തിന്റെ ഈ പ്രോപ്പർട്ടി അബദ്ധത്തിൽ കലയിൽ ആരോപിക്കുന്നതുകൊണ്ടുണ്ടാവുന്ന കുഴപ്പങ്ങൾ ചില്ലറയല്ല - ഇപ്പോൾ നിലവിലുള്ള സംവാദമടക്കം.

അതുകൊണ്ടുതന്നെ, കലാസ്വാദനത്തിൽ ‘എനിക്ക്‌ ഇഷ്ടപ്പെട്ടില്ല’ എന്നതിന്‌ വലിയ പ്രസക്തിയില്ല. പ്രസക്തിയുള്ളത് ‘എനിക്കിഷ്ടമായി’ എന്നുള്ളതിനാണ്‌.

2009-11-08

മാർക്കറ്റിൽ പറയേണ്ട നുണകൾ

ഒരു സർവീസോ സാധനമോ നന്നായാൽ അതിനു വാക്കാലോ എഴുതിയോ നല്ല റിവ്യൂ കൊടുക്കുക എന്നതാണ്‌ സാധാരണ ചെയ്യുന്ന കാര്യം. സംഭവിക്കുന്ന കാര്യം, ആ റിവ്യൂ വായിച്ച് അതിന്റെ ഡിമാന്റ് കൂടും വിലകൂടും. അപ്പോ ഞാൻ വടിയായി. അതാണ്‌ പറയുന്നത്‌ മാർക്കറ്റ് എക്കോണമിയിൽ ഒരു എന്റർപ്രൈസ് മാർക്കറ്റിൽ നിന്ന് ഔട്ടാവാൻ തുടങ്ങിയാൽ മാത്രമേ അതിനെ പറ്റി നല്ലത്‌ പറയാവൂ എന്ന്‌. ഇല്ലാത്തപ്പോഴൊക്കെ അത്‌ എന്തിലൊക്കെ നന്നാവാനുണ്ട്‌ എന്നു മാത്രം പറയുക. ഇത്‌ വെറും ഹൈപ്പോതെറ്റിക്കലായ കാര്യമല്ല; മകളുടെ ടെന്നീസ് ടീച്ചറും പ്രീസ്കൂൾ ടീച്ചറും ഫീസ് കൂട്ടിയത്‌ ഞങ്ങൾ മാർക്കറ്റിനു നിരക്കാത്ത രീതിയിൽ സംസാരിച്ചു നടന്നതുകൊണ്ടാണെന്നു മൂന്നുതരം.

2009-11-07

ജലദോഷത്തിനു ജലം കൊണ്ട്...

ഞങ്ങളുടെ വീട്ടിൽ ഇപ്പോൾ നടപ്പിലിരിക്കുന്ന ചികത്സയാണ്‌ ഇത്. വലിയ അലമ്പില്ലാതെ കീടാണു ഒഴിഞ്ഞുപോകുന്നതായി കാണുന്നുണ്ട്.

അസ്കിത തോന്നിത്തുടങ്ങിയാൽ തന്നെ ചെയ്യാനാരംഭിക്കണം:

1. മുഖം സോപ്പിട്ട് കഴുകുക ഇടയ്ക്കിടെ.
2. ആവിപിടിക്കുക. അതിൽ കുറേ തുളസിയും മറ്റു ഇന്റ്യൂട്ടീവ്‌ലി തോന്നുന്ന പച/പെട്ടി മരുന്നുകളിട്ടാൽ എന്തോ ചെയ്തെന്ന സുഖം തോന്നും :)
3. വെള്ളം ചൂടാക്കി - ചായയുടെ ചൂട് - കിടക്കിടെ കുടിച്ചുകൊണ്ടിരിക്കുക.

2009-11-02

മതങ്ങളെങ്ങനെയാവണം

ആർട്ട് പ്രസ്ഥാനങ്ങൾ പോലെ... താല്പര്യമുള്ളവർക്ക് ചേരാം. ഇല്ലാത്തവർക്ക് ഇഗ്നോർച്ചെയ്യാം. പലതിൽ താല്പര്യമുണ്ടാവാം, പലരീതികളിൽ താല്പര്യമുണ്ടാവാം. എല്ലാം സാധ്യമാണ്‌; ഒരപ്ലിക്കേഷൻ കോളവും പൂരിപ്പിക്കേണ്ടതുമില്ല.

height = greatness ?

Looks like people associate height with greatness. Short people who do nice things are smart; but not great. Height may be one of the important components for our forefathers'  devotion to people from north-west.