2005-03-19

ഈശോ ജനിച്ചത്‌ ഒരു കാലിത്തൊഴുത്തിലോ?

ലൂക്കയുടേതാണ് ക്രിസ്തു ജനിച്ചതിനെ കുറിച്ച്‌ വിവരിക്കുന്ന ഏകസുവിശേഷം (ലൂക്ക 2). അതില്‍ കന്നുകാലികളും തൊഴുത്തും പ്രതിപാദിക്കുന്നില്ല. ആകെ പറയുന്നത്‌ കന്നുകാലികള്‍ക്ക്‌ ഭക്ഷണം കൊടുക്കുന്ന പാത്രത്തില്‍ (ഇംഗ്ലീഷില്‍ ‘manger‘) ജനനശേഷം ഈഷ്വായെ കിടത്തി എന്നു മാത്രമാണ്. ഈ പാത്രത്തില്‍ വെള്ളമാവാന്‍ വഴിയില്ല; വൈക്കോലാവാനാണ് സാധ്യത. മാത്രവുമല്ല അന്നുകാലത്ത്‌ കിടക്കയില്‍ നിറച്ചിരുന്നത്‌ വൈക്കോലാണ്. അതുകൊണ്ടുത്തന്നെ വൈക്കോല്‍ തൊഴുത്തില്‍ മാത്രം കാണുന്ന വസ്തുവല്ല.

യൌസേപ്പിനും മറിയത്തിനും സത്രത്തില്‍ താമസസൌകര്യം കിട്ടിയിരുന്നില്ല. അതേസമയം ജ്ഞാനികള്‍ ഉണ്ണീശോയെ കാണാന്‍ വരുന്നത്‌ ഒരു വീട്ടിലേയ്ക്കാണ്‌ (മത്തായി 2:11).

മൊത്തത്തില്‍ എല്ലാം ചേരുന്ന രീതിയില്‍ കാര്യങ്ങള്‍ ഇങ്ങനെ പറയാം: സത്രത്തില്‍ സ്ഥലം കിട്ടായ്കയാല്‍ അവര്‍ ഒരു പാവപ്പെട്ട ഇടയഗൃഹത്തില്‍ അഭയം പ്രാപിക്കുകയും പ്രസവശേഷം അവിടെയുണ്ടായിരുന്ന പുല്ലുനിറച്ച തൊട്ടിയില്‍ കുഞ്ഞിനെ കിടത്തുകയും ചെയ്തു.

8 comments:

  1. അപ്പോൾ

    കാലിത്തൊഴുത്തിൽ പിറന്നവനേ
    കരുണ നിറഞ്ഞവനേ

    എന്നും

    പുൽക്കൂട്ടിൽ പിറന്നൊരു രാജാവു്

    എന്നും മറ്റുമുള്ള പാട്ടുകൾ മാറ്റിപ്പാടണം, അല്ലേ?

    ReplyDelete
  2. ഉമേഷേ ഞാന്‍ പറഞ്ഞതുമുഴുവന്‍ അപ്പാടേ വിശ്വസിച്ചേക്കരുത്‌. ചരിത്രം ഒരു reconstruction അല്ലേ - ഏതാനും കല്ലുകള്‍ മാത്രം അവശേഷിച്ചിരിക്കുന്നതില്‍നിന്നും കെട്ടിടം എങ്ങനെയിരിക്കും എന്നൂഹിക്കുകയാണ്. അതിന് ഒന്നിലധികം ഉത്തരങ്ങളെപ്പോഴും ഉണ്ട്‌.

    ReplyDelete
  3. സിബു, ഉമേഷ്,
    ‘മരിയ വാള്‍തോര്‍ത്ത‘യുടെ ‘ദ് പോയം ഓഫ് മാന്‍ ഗോഡ്’ വായിച്ചിട്ടുണ്ടോ? ഇത്തരം പല സംശയങള്‍ക്കുമുള്ള മറുപടി അതില്‍ നിന്നും എനിക്ക് ലഭിച്ചിട്ടുണ്ട്.

    ReplyDelete
  4. കാലിത്തൊഴുത്തില്‍ പിറന്നവനേ എന്നത് വേണമെങ്കില്‍ മാറ്റാം. കരുണ നിറഞ്ഞവനേ എന്നത് എന്തിനാ ഉമേഷേ മാറ്റുന്നത്? :)

    ReplyDelete
  5. ‘കാലികളുടെ സങ്കേതമായിരുന്ന ഗുഹയില്‍ പിറന്നവന്‍’ആണ് ശരി.

    ReplyDelete
  6. അടുത്തതൊരു സുവിശേഷ ബ്ലോഗ്‌ ആയിക്കോട്ടെ.

    ReplyDelete
  7. 'കാലി'യായ തൊഴുത്തു്‌ എന്നും പറയാമല്ലോ, സ്വാര്‍ത്ഥ:

    'J' എന്ന അക്ഷരം 'ജ' എന്നും 'യ' എന്നും ഉച്ചരിച്ചു പൊരുന്നതാണു്‌ എന്നെ വിസ്മയിപ്പിക്കുന്നതു്‌. Jesus ആയിരിക്കണാം യേശുവെന്നോ ഈശോ എന്നോ ഉച്ചരിക്കപ്പെട്ടതു്‌. judea ആവട്ടെ യൂദ ആയി. jeoh യഹോവ ആയി. ജേക്കബ്‌ അറബികള്‍ക്കു യാക്കോബായി. ഇവിടെ അറബികള്‍ക്കിടയിലുമുണ്ടിങ്ങനെ ഒരു പ്രശ്നം. ജ എന്നയഷരം ചിലര്‍, വിശിഷ്യാ മിസര്‍ മുതലായ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍, ഗ എന്നേ ഉച്ചരിക്കൂ. ജാലൂത്തു്‌ എന്ന അറബി പേരിനെയണു്‌ ഗോലിയോത്തെന്നു നമ്മള്‍ ദാവീദിന്റെ വൈരിയായി എണ്ണുന്നതു്‌. ഇതു കൊണ്ടുണ്ടായ ഒരു കാര്യം പറയാം. അറബിയില്‍ ഒട്ടകത്തിനു ജമല്‍ എന്നു പറയും. ഇതിനെ ഗമല്‍ എന്നുച്ചരിച്ചാല്‍ camel ആവുന്നതിനെളുപ്പമായില്ലേ?.

    ReplyDelete
  8. ഒരു കാര്യം പറയാന്‍ മറന്നു. g എന്ന അക്ഷരത്തിനെ ആംഗലേയരും ഇപ്രകാരം രണ്ടു വിധമാണല്ലോ ഉച്ചരിച്ചു പോരുന്നതു്‌. girl ഉം gentle ഉം ഉദാ:. ഇതു കൊണ്ടു തന്നെ ടാര്‍ഗറ്റ്‌ എന്നു പറയണോ ടാര്‍ജറ്റ്‌ എന്നു പറയണോ എന്നാശങ്കിക്കാറുണ്ടു്‌.

    ReplyDelete