2005-03-19

ഈശോ സ്വന്തം അമ്മ മറിയത്തെ തള്ളിപ്പറയുന്നു

ഈശോയുടെ ഈ വാക്കുകള്‍ ശ്രദ്ധിക്കുക:
1. 'സ്ത്രീയേ നിനക്കും എനിക്കും എന്ത്‌?' അമ്മയെന്നുപോലുമല്ല സംബോധന.
2. 'എന്റെ വാക്കുകേള്‍ക്കുന്നവരാണ്‌ എന്റെ അമ്മയും സഹോദരരും'
3. 'സ്ത്രീകളില്‍ നിന്നു ജനിച്ചവരില്‍ യോഹന്നാനേക്കാള്‍ വലിയവനില്ല' - അപ്പോള്‍ ഈശോയോ?
4. യോഹന്നാനോട്‌: 'ഇതാ നിന്റെ അമ്മ'

എല്ലായിടത്തും താന്‍ മറിയത്തിന്റെ/ഒരു സ്ത്രീയുടെ മകനല്ല അല്ലെങ്കില്‍ അതിന്‌ ഒരു പ്രസക്തിയുമില്ല എന്നു കൃത്യമായി പറയുന്ന ഈശോയെ ആണ്‌ നമ്മള്‍ കാണുന്നത്‌.

അതേ സമയം മകന്‍ ഒരു മഹാനാണ്‌ എന്നു മനസ്സിലാകി മൂകയായി അവനെ പിന്തുടരുന്ന - പ്രസംഗവേദികള്‍ മുതല്‍ ഗാഗുല്‍ത്താ വരെ - മറിയം ഹൃദയസ്പര്‍ശിയായ മറ്റൊരു ചിത്രമാണ്‌.

1 comment:

  1. ക്രിസ്തുവിനോടൊപ്പം സിബുവും മറിയത്തെ തള്ളിപ്പറയുകയാണെന്നാണോ?

    ക്രിസ്തുവിനു ഭൂമിയില്‍ ജനക്കാന്‍ ഒരു മാധ്യമം മാത്രമായിരുന്നു മറിയം.

    ReplyDelete