ഫൊണറ്റിക് കീബോർഡ് എന്നു പറയുമ്പോൾ മൊഴി സ്കീം പോലുള്ള ലാറ്റിൻ (അല്ലെങ്കിൽ ഇംഗ്ലീഷ്) ഫൊണറ്റിക്സ് അനുസരിക്കുന്ന കീബോർഡാണ് മനസ്സിൽ വരിക. എന്നാൽ മലയാളത്തിന് മറ്റു ഭാഷകളുടെ ഉച്ചാരണങ്ങളേയും ലിപികളേയും ആശ്രയിക്കാതെ ഫൊണറ്റിക് കീബോർഡ് സാധ്യമാണ്; അതാണിവിടെ. ഏറ്റവും രസകരമായത് എന്താണെന്നു വച്ചാൽ, മലയാള അക്ഷരങ്ങളും അവശ്യം വേണ്ട ചിഹ്നങ്ങളും എഴുതാൻ ഷിഫ്റ്റ് പോലും വേണ്ട എന്നതാവും. കോമ്പ്ലിക്കേറ്റഡ് കൺസപ്റ്റുകളൊന്നുമില്ല; കൂട്ടക്ഷരങ്ങൾക്ക് രണ്ടോ മൂന്നോ കീസ്ട്രോക്കുകൾ മാത്രം. അക്ഷരങ്ങള്‍ സ്വാഭാവിക ക്രമത്തില്‍ അടുക്കിയിരിക്കുന്നതിനാല്‍ ക്ലിക്ക് ചെയ്തെടുക്കാനും പഠിക്കാനും എളുപ്പം.
ഉദാഹരണങ്ങള്‍
- ആ = അ + അ
- ഈ = ഇ + ഇ
- ഐ = അ + ഇ
- ഔ = അ + ഉ
- സാ = സ + അ
- സി = സ + ഇ
- സൂ = സ + ഉ + ഉ
- സ്ത = സ + ചന്ദ്രക്കല + ത
- ഥ = ത + ഊഷ്മാവ്
- സ്ഥ = സ + ചന്ദ്രക്കല + ത + ഊഷ്മാവ്
- ത് = ത + ചന്ദ്രക്കല
- ത്ത = ത + ഇരട്ടിപ്പ്
- ത്ഥ = ത + ഊഷ്മാവ് + ഇരട്ടിപ്പ്
- ൻ = ന + ചില്ല്
- ന്റ = ന + ചന്ദ്രക്കല + റ
- റ്റ = റ + ചന്ദ്രക്കല + റ
- ദ്‌വ = ദ + ചന്ദ്രക്കല + നിറുത്ത് + വ
- മഅ = മ + നിറുത്ത് + അ
- സ്ത്രീ = സ + ചന്ദ്രക്കല + ത + ്ര + ഈ