2007-03-06

അറിയിപ്പ്‌: പിന്മൊഴിലേയ്ക്കുള്ള ബ്ലോഗ്സെന്റ് തത്കാലം വര്‍ക്ക്‌ ചെയ്യില്ല

Tagged എന്ന നെറ്റ്വര്‍ക്കില്‍ ജോയിന്‍ ചെയ്യാന്‍ അഭ്യര്‍ത്ഥിച്ച്‌ കഴിഞ്ഞ ദിവസം പ്രശാന്തയച്ച മെസ്സേജുകള്‍ കണ്ടിട്ടാണ് പിന്മൊഴികളുടെ സെക്ക്യൂരിറ്റി എങ്ങനെയാണ് എന്നൊന്ന്‌ ചെന്നുനോക്കിയത്‌. നല്ല തമാശയായിരുന്നു. അവിടെ ആര്‍ക്കും ജോയിന്‍ ചെയ്യാനും ആര്‍ക്കും പോസ്റ്റ് ചെയ്യാനും പെര്‍മിഷന്‍ ഉണ്ടായിരുന്നു. ഈ അനോനിമാരാരും ചിത്രകാരനും ഇതൊന്നും അറിയാഞ്ഞത്‌ നമ്മുടെ ഭാഗ്യം. എന്തായാലും ഉടനെ തന്നെ, ഗ്രൂപ്പിന്റെ പോസ്റ്റിംഗ് പെര്‍മിഷന്‍ എടുത്തുമാറ്റിയിട്ടുണ്ട്‌. എന്നാല്‍ ആര്‍ക്കും അവിടെ ജോയിന്‍ ചെയ്യാനും കമന്റുകള്‍ തുടര്‍ന്ന്‌ കിട്ടാനും‍ ഒരു പ്രശ്നവുമില്ല.

അതിന്റെ ഭാഗമായി ചെറിയ ഒരു പ്രശ്നം തല്‍ക്കാലമുണ്ട്‌. ബ്ലോഗ്‌സെന്റ് അഡ്രസ്സ് പിന്മൊഴികളിലേയ്ക്ക്‌ ആരെങ്കിലും സെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത്‌ തല്‍ക്കാലം വര്‍ക്ക്‌ ചെയ്യില്ല. അതുകൊണ്ട്‌ പോസ്റ്റ് ചെയ്തതിനു ശേഷം ഒരു കമന്റിടാതെ പിന്മൊഴികളിലൂടെ ബ്ലോഗിലെത്തുന്നവരറിയില്ല. ശ്രദ്ധിക്കുമല്ലോ...

9 comments:

  1. അറിയിപ്പ്‌: പിന്മൊഴിലേയ്ക്കുള്ള ബ്ലോഗ്സെന്റ് തത്കാലം വര്‍ക്ക്‌ ചെയ്യില്ല...

    ReplyDelete
  2. അറിയിപ്പിന് നന്ദി, സിബൂ.

    എന്റെ പോസ്റ്റിലെ കമെന്റ്സ് കുറച്ച് കാലമായി പിന്മൊഴികളില്‍ വരാറില്ല.എന്താ പ്രശ്നംന്ന് മനസ്സിലാകുന്നില്ല. സിബൂ, സമയം കിട്ടിയാല്‍ ഒന്ന് നോക്കുമോ?

    ReplyDelete
  3. കൈതമുള്ളേ, കമന്റ് ഫോര്‍വേഡിംഗ് അഡ്രസ് സ്വന്തം ഇമെയില്‍ അഡ്രസ്സിലേയ്ക്ക്‌ വച്ച്‌, അങ്ങനെ കിട്ടുന്ന ഒരു മെയിലെനിക്ക്‌ തരാമോ?

    ഫോര്‍വേഡ് ചെയ്യരുത്‌. പകരം ജിമെയിലില്‍ അതിന്റെ more options ക്ലിക്ക് ചെയ്ത്‌ show original ക്ലിക്ക്‌ ചെയ്ത്‌ കിട്ടുന്ന കാര്യങ്ങളെല്ലാം കൂടി ഒരു ഫയലില്‍ കോപ്പി ചെയ്തയക്കണം.

    ReplyDelete
  4. എന്തൊക്കെ ബഹളമായിരുന്നു.. പുറത്താക്കി /അകത്താക്കി എന്നൊക്കെ പറഞ്ഞു.. എല്ലാം നല്ലതിനു.

    ReplyDelete
  5. pETikkalle sibu. chithrakaaran pinmozhiyilo, aalmozhiyilo thaalpparyamilla

    ReplyDelete
  6. സിബു...
    എന്‍റെ പോസ്റ്റുകള്‍ക്കൊന്നും കമന്‍റ് ഇടാനുള്ള
    ലിങ്ക് പ്രത്യക്ഷപ്പെടുന്നില്ല. കമന്‍റ് സെറ്റിംഗ്സ് എല്ലാം
    ശരിയായ രീതിയിലാണ്. എന്താണ് കുഴപ്പമെന്ന് പുടി കിട്ടുന്നില്ല.

    ReplyDelete
  7. പതാലി, പുതിയൊരു ടെമ്പ്ലേറ്റ് സെലക്റ്റ് ചെയ്തു നോക്കൂ..

    ReplyDelete
  8. അപ്പോള്‍ ഇനിത്തൊട്ട് ആര്‍ക്കും നമ്മുടെ ഗ്രൂപ്പിലേയ്ക്ക് നേരിട്ട് മെയില്‍ അയക്കാന്‍ ആകില്ല, അല്ലേ. അപ്പോള്‍ അങ്ങിനെ ഒരു ആവശ്യം (എന്തെങ്കിലും മെയില്‍ അകയ്ക്കുക തന്നെ വേണം എന്ന അവസ്ഥയില്‍) വന്നാല്‍ എന്ത് ചെയ്യണം?

    ഓ.ടോ: ഈ ടെമ്പ്ലേറ്റ് ഒരു രസമില്ല. വായിക്കാന്‍ ബുദ്ധിമുട്ടാണ്. എന്തേ ഇത് തിരഞ്ഞെടുത്തത് എന്നെനിക്ക് ഒരു പിടിയും കിട്ടുന്നില്ല.

    ReplyDelete
  9. This comment has been removed by the author.

    ReplyDelete