2006-06-29

കൂട്ടായ്മബ്ലോഗുകള്‍ വേണ്ട

വായനക്കാരന്റെ സൗകര്യമല്ല എഴുത്തുകാരന്റെ സ്വാതന്ത്ര്യമാണ് പരമപ്രധാനം. കൂട്ടായ്മബ്ലോഗില്‍ ഉണ്ടാവുന്ന സ്വാതന്ത്ര്യലംഘനങ്ങള്‍ക്ക് ചില ഉദാഹരണങ്ങള്‍:


1. രചനകളെല്ലാം ബ്ലോഗ്‌സ്പോട്ടില്‌ നിന്നും മാറ്റി വേഡ്പ്രെസ്സില്‌ ഹോസ്റ്റ്‌ ഒരുദിവസം എഴുത്തുകാരന്‌ തോന്നിയാല്‍ ചെയ്യാന്‍ ആരോടും ചോദിക്കേണ്ടതില്ല

2. വേഡ്പ്രെസ്സില്‌ ഒരു കൃതി തന്നെ സ്വന്തം ബ്ലോഗില്‌ പല കാറ്റഗറിയില്‌ ഉള്‍പെടുത്തുവാന്‌ കഴിയും. അത്തരം ടാഗുകള്‍ക്കുദാഹരണങ്ങള്‍: 'നിരൂപണം', 'കോളേജില്‍ വച്ചെഴുതിയവ', 'നെടുനീളന്‍'... ഇങ്ങനെ ടാഗുകളുടെ കാര്യത്തിലുള്ള സ്വാതന്ത്ര്യം

3. ആ ബ്ലോഗില്‌ ട്രാക്ക്‌ ചെയ്യാന്‌ നിയോകൗണ്ടര്‌ വേണോ ചിന്നക്കൗണ്ടര്‌ വേണോ, ബാക്ക്ഗ്രൗണ്ട്‌ പച്ചയാക്കണോ കറുപ്പുവേണോ എന്നതൊക്കെ എഴുത്തുകാരന്റെ സ്വന്തം ഇഷ്ടം.

4. സ്വന്തം കൃതിയില്‍ വായനക്കാര്‍ക്കിഷ്ടപ്പെട്ടതേതെന്ന വോട്ടെടുപ്പും ആവാം. കൂട്ടായ്മബ്ലോഗില്‍ അതു ചെയ്യുന്നത്‌ പലപ്പോഴും ഭംഗിയാവില്ലല്ലോ..

5. കൂട്ടായ്മബ്ലോഗില്‌ എഴുതുന്നത്‌ ആ ഗ്രൂപ്പിന്റെ വ്യക്തിത്വത്തിന്‌ ചേര്‍ന്ന വിധമാണ്‌. അവിടെയെന്തെഴുതുമ്പോഴും മനസ്സിന്റെ കോണില്‍ ആ സംഗതിയുണ്ടാവണം.

6. അതുകൊണ്ടു തന്നെ, ഒട്ടും പരിചയമില്ലാത്ത പുതിയ എഴുത്തുകാരെ ഈ ബ്ലോഗില്‌ ചേര്‍ക്കാന്‌ വിമുഖത സ്വാഭാവികമായുണ്ടാവും. എന്നാല്‌ ലിങ്ക്‌ ചെയ്യുന്ന മെത്തേഡാണെങ്കില്‌, എഴുത്തുകാരനെ വിലയിരുത്തേണ്ട കാര്യമില്ല, കൃതിയെ വിലയിരുത്തിയാല്‌ മതി.

എന്നാല് ഗൗരവമേറിയ ചര്ച്ചകള്ക്ക് ബൂലോഗക്ലബ്ബ്, സമകാലികം തുടങ്ങിയ കൂട്ടായ്മ ബ്ലോഗുകള് ഉപയോഗിക്കുന്നത് ബ്ലോഗിനെ ഒരു ഡിസ്കഷന് ബോര്ഡാക്കുന്നതിന് സമമാണ്. ഡിസ്കഷന് ബോര്ഡിന്റെ അധികാര, അവകാശ വിന്യാസമല്ല ബ്ലോഗിന്റേത്. ബൂലോഗത്തില് ഓരോരുത്തര്ക്കും അവരുടേതായ ചെറിയ സ്പേസില് പരമാധികാരമുണ്ട്. (മനുഷ്യപ്രകൃതിക്ക് കൂടുതലിണങ്ങിയത് ഇതാണെന്ന് ഞാന് വിശ്വസിക്കുന്നു.)

അതുകൊണ്ടാവണം ഡിസ്കഷന്ബോര്ഡില് ഇടക്കിടെ ഉണ്ടായി ഒടുവില് അതിനെ നശിപ്പിച്ചുകളയുന്ന ഭൂമികുലുക്കങ്ങളെ ബ്ലോഗുകള് പുഷ്പം പോലെ അതിജീവിക്കുന്നത്. ഡിസ്കഷന്ബോര്ഡിലുണ്ടാവുന്ന ഈ പ്രശ്നങ്ങളുടെ ഉത്ഭവം പലപ്പോഴും പ്രത്യക്ഷമായും പരോക്ഷമായും അതിന്റെ അധികാരവ്യവസ്ഥയോടുള്ള വെല്ലുവിളികളാണ്. അതേ മോഡല് ബൂലോഗക്ലബ്ബിലും സ്വീകരിക്കുക വഴി ഡിസ്കഷന് ബോര്ഡുകളെ ഗ്രസിക്കുന്ന പ്രശ്നങ്ങളേയും നമ്മള് വാങ്ങിച്ചു പിടിക്കുകയാണ്; കൂടെ ആ പ്രശ്നങ്ങള് സോള്വ്ചെയ്യാനുള്ള അദ്ധ്വാനം വ്യയം ചെയ്യുകയും.

ഒരൊറ്റ ത്രെഡില് ചര്ച്ച മുഴുവന് വായിക്കാനാവും എന്നതാണ് ചര്ച്ച കമന്റുകളിലൂടെ നടത്താന് പൊതുവെ എല്ലാവരേയും പ്രേരിപ്പിക്കുന്നത്. അതുകൊണ്ടാണ് ചര്ച്ചകള്ക്ക് ഒരാളുടെ മാത്രം സ്വന്തമല്ലാത്ത ചര്ച്ചാവേദി എല്ലാവരും അന്വേഷിക്കുന്നതും.

ഈ പ്രശ്നം മുഴുവനായും എങ്ങനെ ബ്ലോഗുകളില് സോള്വ് ചെയ്യാനാവും എന്നെനിക്കറിയില്ല. എന്നാലും ഒരു മാതിരി വര്ക്ക് ചെയ്യാവുന്ന ഒരു സൊലുഷന് ഞാന് പറയാം. അഭിപ്രായം ഒരു പാരഗ്രാഫില് കൂടുതലുള്ളതെങ്കില് അല്ലെങ്കില് 5 മിനുട്ടില് കൂടുതല് എഴുതാന് എടുക്കുന്നതാണെങ്കില് അത് സ്വന്തം ബ്ലോഗില് പോസ്റ്റ് ചെയ്യുക; അവിടെ ഒറിജിനല് പോസ്റ്റിലേയ്ക്ക് ലിങ്ക് കൊടുക്കുക. സ്വന്തം അഭിപ്രായം ഇന്നയിടത്തുണ്ടെന്ന് ഒറിജിനല് പോസ്റ്റിന്റില് ഒരു വരി കമന്റിടുകയും ചെയ്യുക.

ഇത് ഒരൊറ്റ ത്രെഡല്ല ഒരു ഡിസ്കഷന് കൊടുക്കുക. പകരം ഒരു ന്യൂസ്ഗ്രൂപ്പിലെ പോലെ, ഒരു tree structure ആണ്.

67 comments:

  1. സിബുവിനോടു യോജിക്കുന്നതിനോടൊപ്പം, അപവാദങ്ങള്‍ ഉണ്ടെന്നും പറയട്ടേ. അക്ഷരശ്ലോകം, പുട്ടു് ഫാന്‍‌സ് അസോസിയേഷന്‍, ഫിഫ വേള്‍ഡ് കപ്പ് 2006, വരമൊഴി FAQ എന്നിവ ഉദാഹരണങ്ങള്‍. ഇതില്‍ വരുന്ന പോസ്റ്റുകള്‍ സ്വന്തം ബ്ലോഗുകളില്‍ ചേര്‍ക്കുന്നതില്‍ വലിയ അര്‍ത്ഥമില്ല.

    ഇവ ബൂലോഗക്ലബ് പോലെ താല്‍കാലികപോസ്റ്റുകള്‍ മാത്രാമാകണമെന്നില്ല. ഉദാഹരണത്തിനു്, അക്ഷരശ്ലോകം യാഹൂ ഗ്രൂപ്പില്‍ പോസ്റ്റു ചെയ്യുന്ന ശ്ലോകങ്ങള്‍ അപ്പോള്‍ സമയമുള്ള ഒരാള്‍ ബ്ലോഗായി പോസ്റ്റു ചെയ്യുന്നു. അതില്‍ തെറ്റുണ്ടെങ്കില്‍ മറ്റുള്ളവര്‍ ‍തിരുത്തുന്നു. ഇതു് ഉപയോഗപ്രദമായ ബ്ലോഗ് ആയിരുന്നു, ഇപ്പോഴില്ലെങ്ക്കിലും.

    മറ്റൊരു നല്ല ഉദാഹരണം വരമൊഴി FAQ ആണു്. സിബു തന്നെ കൈകാര്യം ചെയ്തിരുന്നതിനേക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ മറ്റുള്ളവര്‍ക്കു കൊടുക്കാന്‍ കഴിയും (DLL-നെപ്പറ്റിയുള്ള അനിലിന്റെ പോസ്റ്റ് ഉദാഹരണം). ഇതൊക്കെ ഓരോരുത്തരോടും അവനവന്റെ ബ്ലോഗില്‍ പോസ്റ്റു ചെയ്യൂ, ഞാന്‍ ലിങ്കു ചെയ്തോളാം എന്നു സിബു പറഞ്ഞാല്‍ എത്ര പേര്‍ അതു ചെയ്യും?

    ലേ ഔട്ടും മറ്റും തീരുമാനിക്കുന്ന ഒരു അഡ്‌മിനിസ്ട്രേറ്റര്‍ (ആ പ്രിവിലേജിനെപ്പറ്റിയല്ല) ഉണ്ടായാല്‍ മതി.

    എന്നാല്‍, സമകാലികം, അമേരിക്കന്‍ വിശേഷങ്ങള്‍, കായികലോകം തുടങ്ങിയവയ്ക്കു് സിബു പറഞ്ഞ രീതിയാണു നല്ലതു്.

    ഇപ്പോള്‍ നമുക്കു വേണ്ട ഒരു ബ്ലോഗ് പല ബ്ലോഗുകളിലുള്ള കുഞ്ഞിപ്പാട്ടുകളെ (സിബു, സുധ, ഇന്ദു,...) ഒന്നിച്ചു ചേര്‍ക്കുന്ന ഒരു സൂചികയാണു്.

    ReplyDelete
  2. നിങ്ങള്‍ രണ്ടു മിടുക്കന്മാരും കൂടി എനിക്കൊരു സംഗതി പറഞ്ഞു തരാവൊ? ഞാന്‍ കാലത്തെ മുതല്‍ കുറച്ച് പുട്ടുകുറ്റി ലെസ്സ് പുട്ടുണ്ടാക്കി ആരെങ്കിലും ഒരു മറുപടി തരുമെന്ന് നോക്കി ഇരിക്കുവാണ് .അതൊന്നു പുട്ട് ഫാന്‍സ് അസ്സോസിയേഷനില്‍ ചേര്‍ക്കണമെന്നുണ്ടു..
    ഇനി ഇതു ആംഗലേയം ആയതുകൊണ്ടു ചേര്‍ക്കില്ലെ? എന്റെ അഭിപ്രായത്തില്‍ മലയാളം റെസിപ്പീസ് എല്ലാം ആംഗലേയത്തില്‍ ആക്കിയാല്‍ അതു ബാക്കി ഉള്ളോര്‍ക്ക് ആസ്വദിക്കാനും ലോകം മൊത്തം ഒരു പുട്ടോമാനിയ പടര്‍ന്ന് പിടിക്കേം ചെയ്യും..പക്ഷെ എങ്ങിനെ ഇതു പുട്ട് ഫാന്‍സില്‍ ഇടും എന്ന് ചോദിച്ചിട്ടു സഹ്രദരായ നാട്ടുകാരെല്ലാം എന്നെ അവഗണിക്കുന്നു.....ഞാന്‍ ആരുടെ കാല് പിടിക്കണം ഈ പുട്ടിന്റെ പടം ഒന്ന് അവിടെ വരാ‍ന്‍? ആരുടെ കാലു വേണ്മെങ്കിലും തരൂ..
    ഞാന്‍ പിടിക്കാന്‍ തയ്യാര്‍.

    അപ്പൊ പറഞ്ഞ് വന്നത് ഈ അഭിപ്രായത്തോടു ഞാന്‍ യോജിക്കുന്നു. എനിക്കൊരു പുസ്തക നിരൂപണം ഉണ്ടെങ്കില്‍ അതു എന്റെ ബ്ലോഗില്‍ ഇടുന്നതാണ് നല്ലത്.അല്ലെങ്കില്‍ ഇതുപോലെ കാലു പിടിക്കേണ്ടതായി വരും. :) പക്ഷെ ഒരു ബൂക്ക് മാര്‍ക്ക് ബ്ലോഗ് പോലെ ഉണ്ടാക്കാം നിരൂപണങ്ങള്‍ ലിസ്റ്റ് ചെയ്യാന്‍.... ട്ടോപ്പിക്കല്‍ എത്തിച്ചേ!!!

    ReplyDelete
  3. എല്‍‌ജീ,

    ശ്രീജിത്ത്, അനില്‍, കലേഷ്, മന്‍‌ജിത്ത്, കുട്ട്യേടത്തി, വിശാലന്‍, സ്വാര്‍ത്ഥന്‍, ഡ്രിസില്‍ എന്നിവരാണു് പുട്ടുഫാന്‍സിന്റെ സാരഥികള്‍. ഇവരില്‍ ആരുടെയെങ്കിലും ഇ-മെയില്‍ ഐഡി അറിയാമെങ്കില്‍ ഒരു ഇ-മെയില്‍ അയയ്ക്കൂ, ഇന്വിറ്റേഷന്‍ അയച്ചുതരാന്‍. അറിയില്ലെങ്കില്‍ പറയൂ. ചിലരുടെ ഐഡി എനിക്കറിയാം.

    മേല്‍പ്പറഞ്ഞ ആരെങ്കിലും ഇതു വായിക്കുകയാണെങ്കില്‍ എല്‍‌ജിയെക്കൂടി ചേര്‍ക്കൂ, പ്ലീസ്. ഓ അതിനു് എല്‍‌ജിയുടെ ഇ-മെയില്‍ ഐഡി അറിയണം അല്ലേ. അതൊന്നു കൊടുക്കൂ എല്‍‌ജീ.

    ഇതിപ്പോ ലോട്ടറി കിട്ടണമെന്നു പറഞ്ഞ സര്‍ദാര്‍ജിയുടെ കഥ പോലെയായല്ലോ. ലോട്ടറി കിട്ടണമെങ്കില്‍ ആദ്യം ലോട്ടറിട്ടിക്കറ്റ് എടുക്കണം, കേട്ടോ...

    ദേ എല്‍‌ജി എന്നെ മിടുക്കന്‍ എന്നു വിളിച്ചേ... എന്റെ ജീവിതം ഒരു ലെവലായി... :-)

    ReplyDelete
  4. മന്‍‌ജിത്തും കുട്ട്യേടത്തിയും പുട്ടു ബ്ലോഗില്‍ അഡ്മിന്‍സല്ല. എന്റെ അറിവില്‍ സ്വാര്‍ത്ഥനാണതിന്റെ നടത്തിപ്പുകാരനെന്നു തോന്നണു.

    ReplyDelete
  5. ഉമേഷേ.. വിവരശേഖരണവുമായി ബന്ധപ്പെട്ടവക്ക്‌ വിക്കിയാണുത്തമം. ക്രിയേറ്റിവ്‌ വ്രിറ്റിങ്ങിന്‌ ബ്ലോഗുകളും. ഇങ്ങനെയാണ്‌ ഇന്റര്‍നെറ്റ്‌ ലോകത്തെ രണ്ട്‌ വിശാലമായ തരംതിരിവുകള്‍. ഉമേഷ്‌ പറഞ്ഞ അപവാദങ്ങള്‍ മിക്കവാറും തന്നെ വിവരശേഖരണവുമായി ബന്ധപ്പെട്ടവയാണ്‌: അക്ഷരശ്ലോകങ്ങള്‍, വരമൊഴി FAQ, കുഞ്ഞിപ്പാട്ടുകള്‍ ... ഇവയെല്ലാം ഇന്നലെങ്കില്‍ നാളെ വിക്കിയിലെത്തേണ്ടവതന്നെ. വരമൊഴിയെ വിക്കിയിലെത്തിച്ചതിന്റെ ഫലമാണ്‌ http://varamozhi.wikia.com. ഇതുപോലെ പലതരം പുട്ട്‌ റെസിപ്പികളുമായി ഒരു വിക്കിപോര്‍ട്ടല്‍ പുട്ട്‌ ഫാന്‍സിനും ആവാവുന്നതേ ഉള്ളൂ. ഫിഫ വേള്‍ഡ്‌കപ്പ്‌ വിക്കിന്യൂസില്‍ പോകണം. കുഞ്ഞിപ്പാട്ടുകളും അക്ഷരശ്ലോകങ്ങളും വിക്കിസോഴ്‌സിലും എത്തണം.

    അവസാനം അപവാദം ബൂലോഗക്ലബ്‌ മാത്രമേ ഉള്ളൂ. എന്തിനും ഒരപവാദം വേണമല്ലോ. അങ്ങനെ അപവാദങ്ങള്‍ക്കു വേണ്ടി ബൂലോഗക്ലബ്‌ അവിടെ നിന്നോട്ടേ.. :)

    ReplyDelete
  6. ഈ സിബുചേട്ടന്‍ എങ്ങിനെ? ഓഫ് ട്ടോപ്പിക്കടിച്ചാല്‍ വിരോധം ഉള്ള കൂട്ടത്തില്‍ ആണൊ എന്നൊന്നെ ട്ടേസ്റ്റാനാണു ഈ പോസ്റ്റ്..

    എനിക്ക്, അംഗം ആവണെമെന്നില്ല.അവിടെ ഒരു ലിങ്ക് മതി റ്റു മൈ ബ്ലോഗ്. പിന്നെ എന്റെ സുന്ദരി പുട്ടിന്റെ ഒരു പടവും.. പുട്ടുകുറ്റി ഇല്ലാത്ത പുട്ടെന്നരു ഹെഡ്ഡിങ്ങുമായാല്‍ ഞാന്‍ ഒരു കണ പുട്ടു കഴിച്ച മാതിരി ആയിടുവേന്‍.. കാരണം, പുട്ടു കുറ്റി ഇല്ലാത്ത മാളോര്‍ക്ക് ഒരു സഗായം ആവൂല്ലൊ എന്നു കരുതിയാണ്. അല്ലാതെ എനിക്കീ പുട്ടുകുട്ടി കമ്പനിക്കാരുമായി യാതൊരു വിരോധവുമില്ല..
    ഉമേഷേട്ടന്‍ ഒരു മിടുമിടുക്കന്‍..
    ജോല്ലിക്കിടയിലും വന്ന് ഉത്തരം തന്ന കുട്ട്യേടത്തി മിടുമിടുക്കി...

    ReplyDelete
  7. അതെന്താ കുട്ട്യേടത്തിക്കു മാത്രം ഒരു ജ്വാലി? കുട്ട്യേടത്തിയെക്കാള്‍ 25% എങ്കിലൂം കൂടുതല്‍ ജോലി എനിക്കുണ്ടെല്‍‌ജീ... :-)

    ReplyDelete
  8. വേണ്ടാ, വേണ്ടാന്ന് വയ്ക്കുമ്പോള്‍...

    ഉമേഷിനേക്കാള്‍ 25% ജോലി കുറവാണ് എനിക്ക്. അപ്പോള്‍ എനിക്കാണോ കുട്ട്യേടത്തിക്കാണോ ജോലി കൂടുതല്‍? അതോ സമം സമം ആണോ?

    ReplyDelete
  9. കുട്ട്യേടത്തിക്കു ജോലി കൂടുതല്‍.

    കുട്ട്യേടത്തിക്കു ജോലി 100 ആണെങ്കില്‍ എനിക്കു 125. സന്തോഷിനു 125 x 0.75 = 93.75.

    കുട്ട്യേടത്തി വെള്ളിയാഴ്ച ജോലി ചെയ്യാതെ വെറുതേയിര്രിക്കുകയാണു് എന്നു കേട്ടതുകൊണ്ടാണു് അങ്ങനെ പറഞ്ഞതു്. സന്തോഷ് തിങ്കളാഴ്ച രണ്ടു മണിക്കൂര്‍ വൈകിയേ ഓഫീസില്‍ വരൂ, അല്ലേ?

    നമുക്കു് പസിലുകള്‍ ചോദിക്കാന്‍ ഒരു ബ്ലോഗു തുടങ്ങിയാലോ? വിക്കി ക്വിസ് ഹെഡ്‌മാഷേ, പൂയ്...

    ReplyDelete
  10. അങ്ങനെ ഓണ്‍‌ടോപ്പിക് കമന്റു പോലുമില്ലായിരുന്ന സിബുവിന്റെ ബ്ലോഗിലും നമ്മള്‍ ഓഫ്‌ടോപ്പിക് കമന്റടിച്ചു ചളമാക്കി...

    മാലാഖമാര്‍ കാലുകുത്താന്‍ മടിക്കുന്നിടത്തു കാലമാടന്മാര്‍ നൃത്തം ചെയ്യുന്നു എന്നോ മറ്റോ അര്‍ത്ഥമുള്ള ഒരു ചൊല്ലില്ലേ അംഗ്രേസിയില്‍?

    (ഇതിന്റെ ഉത്തരം പറഞ്ഞു് ആരെങ്കിലും ഓ.ടോ. തുടര്‍ന്നോളും എന്ന പ്രതീക്ഷയില്‍ ഞാന്‍ വിരമിക്കുന്നു. നിങ്ങള്‍ക്കു നമസ്കാരം...)

    ReplyDelete
  11. പിന്നെല്ലാണ്ടു, കുട്ട്യേട്ടാത്തി ഈയിടെ ആയി കമ്പനിയുടെ തൂണുകള്‍ ഒക്കെ ചുമന്നോണ്ടു നിന്നില്ലെങ്കില്‍ എപ്പൊ ഈ ബ്ലോഗില്‍ ഒക്കെ വന്ന് ഇച്ചിരെ കൊച്ചു വര്‍ത്തമാനം പറഞ്ഞേനെ? കുട്ട്യേട്ടത്തി വരാത്ത കൊണ്ടു ബിന്ദൂട്ടി പോലും കമന്റിങ്ങ് നിര്‍ത്തി.. ഉമേഷേട്ടന് ഒരു ജോലി ഉണ്ടോ എന്ന് പോലും എനിക്കൊരു ഡൌബ്ട്ട് ഇല്ലാതില്ല..

    Where the angels dont dance, Umeshettan will dance എന്നാണൊ? ഹിഹിഹി.! :)

    ReplyDelete
  12. ഞാന്‍ ജോലി ചെയ്യുന്ന പ്രോജക്റ്റ് ക്യാന്‍സല്‍ ചെയ്തിട്ടു് അതില്‍ ജോലി ചെയ്യുന്ന സകരെയും പറഞ്ഞുവിടണോ, അതോ അതിന്റെ പ്രശ്നങ്ങള്‍ ശരിയാക്കി അതിനെ ഉപയോഗിക്കണോ എന്നു ചര്‍ച്ച ചെയ്യാന്‍ എന്റെ ഡയറക്ടര്‍ വൈസ് പ്രെസിഡണ്ടിന്റെ അടുത്തു പോയിരിക്കുന്നു. അതിന്റെ തീരുമാനമറിയുന്നതു വരെ ഈ സാധനം കമ്പ്ലീറ്റ് അഴിച്ചുപണിയാനുള്ള വിശദവിവരങ്ങള്‍ നല്‍കുന്ന detailed specs എന്ന 95% പൂര്‍ത്തിയായ ഡോക്യുമെന്റ് തീര്‍ക്കണോ, അതോ അഞ്ചാറു കൊല്ലം മുമ്പു മാത്രം അപ്‌ഡേറ്റ് ചെയ്ത എന്റെ റെസ്യൂമെ അപ്ഡേറ്റ് ചെയ്യണോ എന്നാലോചിച്ചു് (രണ്ടിലൊന്നു നാളെ ആവശ്യം വരും, മറ്റേതു് അനാവശ്യവും) വട്ടിളകിയിട്ടു്, എന്നാല്‍ ബ്ലോഗു വായിക്കാം എന്നു തീരുമാനിച്ചതല്ലേ എല്‍‌ജീ? എന്റെ ഹൃദയത്തിലെ തീക്കനല്‍ ആരറിയാന്‍?

    ReplyDelete
  13. യ്യൊ! ഞാന്‍ വെറുതേ പറഞ്ഞതല്ലെ ഉമേഷേട്ടാ, ഉമേഷേട്ടന് ബുദ്ധി ഇച്ചിരെ കൂടിപ്പോയി എന്ന് മാത്രമേ എനിക്ക് അഭിപ്രായമുള്ളൂ.. അതും ഇത്രേം കാര്യങ്ങള്‍ ഒറ്റ അടിക്ക് ചെയ്യുവാന്‍..എന്തൊരു മള്‍ട്ടി ട്ടാസ്കിങ്ങ്..
    ഇവിടെ എനിക്കു സാമ്പാറ് വെക്കുമ്പൊ ഇച്ചിരെ തൊരന് അരിയാനുള്ള ട്ടാസ്ക്കിങ്ങ് പോലും പറ്റണില്ല്യ...

    ReplyDelete
  14. അയ്യോ!


    ഉമേഷേട്ടന് ഒരു ജോലി ഉണ്ടോ എന്ന് പോലും എനിക്കൊരു ഡൌബ്ട്ട് ഇല്ലാതില്ല.


    എല്‍ജി ഇനി എന്തു പറഞ്ഞാലും സൂക്ഷിക്കണമല്ലോ...

    ReplyDelete
  15. ന്റമ്മേ... കരിനാക്കാണോ?...

    :-)

    ReplyDelete
  16. ഉമേഷ്ജീ റെസ്യൂമിന്റെ കാര്യം പറഞ്ഞേന്റെ കൂടെത്തന്നെ എല്‍ജി ചാ‍ടിക്കേറി ജോലിയ്ണ്ടോന്നു ഉല്‍പ്രേക്ഷിച്ചിരിയ്ക്കുന്നു...

    കട്ടപൊകയാണെന്നു തോന്നുന്നു...

    ശനിയന്റെ കമ്പനി ഒരു ‘നടന്നു കയറ്റം’ നടത്തുന്നുണ്ട്... നോക്കേണ്ടി വരുവോ? ;)

    ReplyDelete
  17. സന്തോഷിന്റെ പസില്‍ വായിചപ്പോള്‍ ഓഫ്റ്റോപ്പിക് പറയാന്‍ മുട്ടിയിട്ടു മേലാ. ക്ഷമിക്കണേ സിബു.

    പണ്ടൊരു സാര്‍ ക്ലാസ്സിലെ കുട്ടികളോട് : ഈ ക്ലാസ് റൂമിന്റെ നീളം പന്ത്രണ്ടടി, വീതി പതിനാറടി . അങനെയാണെങ്കിലെന്റെ വയസ്സെത്ര ?

    എല്ലാ കുട്ടികളും വാ പൊളിച്ചിരുന്നു.

    അപ്പോള്‍ ഒരു കുട്ടി : സാറേ, നാല്‍പ്പത്തെട്ട്.

    സാറ് : എങ്ങനെ ഇത്ര കൃത്യമായി പറയാന്‍ കഴിഞ്ഞു ?

    കുട്ടി : എന്റെ ചേട്ടനര വട്ടന്‍. ചേട്ടനു വയസ്സു ഇരുപത്തിനാല്. അപ്പോ സാറിനു മുഴു വട്ട്. സാറിനു നാല്‍പ്പത്തെട്ട്!. :)

    ReplyDelete
  18. ഒരു കാര്യം ചെയ്യാം ഇഞ്ചിമാങ്ങാകൂട്ടിയേ...

    ഞാനോ വേറാരെങ്കിലുമോ പുട്ടുകുറ്റിയില്ലാതെയും പുട്ടാം എന്നോ മറ്റോ ഒരു പോസ്റ്റിട്ട് ഇഞ്ചിമാങ്ങാ ബ്ലോഗിലേക്ക് ഒരു ലിങ്ക് കൊടുക്കാം. അതു മതിയോ? സ്വാര്‍ത്ഥന്‍ അല്പകാലത്തേക്കു സ്വാര്‍ത്ഥനായതിനാല്‍ ഇപ്പോള്‍ ഇതേ കാണുന്നുള്ളൂ മാര്‍ഗം. ഇതു മതിയോ?

    ReplyDelete
  19. ഏടത്തീടെ ഓ. ടോ. പസിലു കേട്ടപ്പോള്‍ എനിക്കു വേറൊരെണ്ണം ഓര്‍മ്മ വന്നു. ഭാസ്കരാചാര്യരുടേതാണു്:

    16 വയസ്സായ ഒരു വാരസുന്ദരിക്കു 40 പണം കിട്ടുമെങ്കില്‍ 32 വയസ്സായ ഒരുത്തിക്കു് എത്ര പണം കിട്ടും?

    പ്രായം കൂടും തോറും വേശ്യകളുടെ വില കുറയും എന്നു ഭംഗ്യന്തരേണ സൂചിപ്പിച്ചു്, വിപരീതാനുപാതം (inverse proportion) പഠിപ്പിക്കുകയാണു് ആചാര്യന്‍!

    ഉത്തരം: 16 x 40 / 32 = 20 പണം.

    ReplyDelete
  20. ആദിത്യോ,

    എല്‍‌ജി പറഞ്ഞതിന്റെ പിമ്പേയാണു ഞാന്‍ പറഞ്ഞതു്.

    പിന്നെ പണി പോകുകയൊന്നുമില്ല. ഇവിടെത്തന്നെ എന്തെങ്കിലുമായി ഞാനങ്ങു കൂടും. വേറേ ഗ്രൂപ്പാണെങ്കില്‍ ജീവചരിത്രം ശരിയാക്കണമെന്നു മാത്രം.

    ശനിയനാളു പുലിയാണല്ലേ :-)

    ReplyDelete
  21. ഉമേഷ്ജീ, കുട്ടിയേടത്തി ഒന്നു താങ്ങിയതാ... വട്ടനാരാന്നാ ധ്വനി? ഉമേഷ്ജീടെ വയസ് 48 ആണെന്ന് ഇവിടെ എല്ലാര്‍ക്കും അറിയാല്ലോ...

    (ഞാന് ഏരിയ വിട്ടു)

    ReplyDelete
  22. എന്നാ പറയാനാ, ഞാനും ഞെട്ടി ഇരിക്കുവാണ് .എനിക്കാകെ വല്ലാണ്ടായിപ്പോയി..ഹാവൂ.. പണി പോവില്ലാന്ന് കേട്ടാപ്പോ ശരിക്കും സമാധാനമായി..

    പക്ഷെ സന്തോഷേട്ടാന്‍ സൂക്ഷിച്ചോട്ടൊ..എന്ന ഇന്നലെ കാട്ടാളന്‍ എന്ന് വിളിച്ചില്ലെ, സ്ത്രീലിംഗത്തില്‍ എങ്കിലും വിളിച്ചെങ്കില്‍ ഞാന്‍ പിന്നെം ക്ഷമിച്ചേനെ..

    മന്‍ജിത്തേട്ടാ
    ഹൊ! ഈ മന്‍ജിത്തേട്ടന്‍ രണ്ടു വക്കു മിണ്ടി കിട്ടാന്‍ അല്ലെ,ഞാനീ പുട്ടു പുട്ട് എന്നൊക്കെ ഇവിടെ ഇത്രേം നേരം കിടന്ന് അലറി വിളിച്ചത്..
    കുട്ട്യേടത്തി പുട്ടുകുറ്റി ഇല്ലാന്ന് പറഞ്ഞ് കുറേ നാള്‍ പറ്റിച്ചതല്ലേ?
    ദാങ്ക്സ്..അതു മതി..അതു മതി. തിരക്കൊന്നുമില്ല.. പതിയെ സമയം കിട്ടുംബോള്‍ മതി... ഇനിയും മന്‍ജിത്തേട്ടനെ പോലുള്ള ശുദ്ധാത്മാക്കള്‍ പുട്ടു കിട്ടാണ്ടു വിഷമിക്കണ്ടാന്ന് കരുതി മാത്രം...

    ReplyDelete
  23. വട്ടന്‍ നിന്റെ ....
    നാല്പത്തെട്ടു വയസ്സു നിന്റെ ....

    എന്നൊന്നും പറയാന്‍ എന്റെ സംസ്കാരം എന്നെ അനുവദിക്കുന്നില്ലല്ലോ ദൈവമേ..

    ചുമ്മാതല്ല ഏടത്തി ഒരിക്കല്‍ എന്റെ മകളാകാനുള്ള പ്രായമേ ഉള്ളൂ എന്നു പറഞ്ഞതു്. ഇപ്പോള്‍ മനസ്സിലായി.

    എല്ലാം തെറ്റിദ്ധാരണയായിരുന്നേടത്തീ, അരണയായിരുന്നു....

    ReplyDelete
  24. മുമ്പു പറഞ്ഞ കമന്റിലെ അര്‍ദ്ധോക്തിയില്‍ വിരമിച്ചതു രണ്ടും ആദിത്യനെ ഉദ്ദേശിച്ചായിരുന്നു. ഏടത്തിയെ ഉദ്ദേശിച്ചല്ല. ഒന്നുമല്ലേലും ഏടത്തി എന്നു വിളിക്കണമെങ്കില്‍ എട്ടു വയസ്സു മൂപ്പുണ്ടാകണം എന്നാണല്ലോ...

    ആദിത്യോ, എനിക്കു വയസ്സു നാല്പതേ ആയുള്ളൂ.. :-)

    ReplyDelete
  25. നാട്ടുകാരേ, ഓടി വായോ.. ഉമേഷ്ജി ന്റെ ഹൈക്കമാന്‍ഡിനു വിളിക്കുന്നേ...

    ഇവിടെ മാന്യന്മാര്‍ക്കു കമന്റു ചെയ്യാന്‍ പറ്റാണ്ടായല്ലോ... ഉമേഷ്ജീനെപ്പോലത്തെ ആഭാസ്ജീസ് ഒള്ളപ്പോ

    ഹഹ്ഹഹഹഹഹ് ;)

    ReplyDelete
  26. ഉമേഷ്ജീ,

    ഇതും ആ കടി സീരീസില്‍ പെടുമോ?

    ReplyDelete
  27. >> നാല്പതേ ആയുള്ളൂ.. :-)

    ഹിഹി! പണ്ട് വടക്കേലെ ഒരു വലിയമ്മച്ചി ഒരുങ്ങി നടക്കണ കണ്ട് നാട്ടുകാര് കളിയാക്കുമ്പൊ പറയും..പോടീ കൊച്ചേ,എനിക്കു വയസ്സ് എണ്‍പതായിട്ടുള്ളൂ എന്ന്.. ഹിഹി...

    ReplyDelete
  28. പാവം സിബു, ഒരക്ഷരം മിണ്ടുന്നുണ്ടൊ എന്നു നോക്കൂ.. ഞാനിന്നൊരല്‍പ്പം ബിസിയായതു ഭാഗ്യം :)എല്‍ ജീസെ എന്റെ കമ്മന്റിംഗ്‌ ഒന്നും കുറഞ്ഞിട്ടില്ലല്ലൊ, (കൂടിയിട്ടുണ്ടെങ്കിലേ ഉള്ളൂ )എന്നാല്‍ നമ്മുക്കു തുടരാം?

    ശനിയാ.. :)

    ReplyDelete
  29. ബിന്ദൂട്ടി, സിബുചേട്ടന് ബോധം എപ്പോ പോയീന്ന് ചോദിച്ചാല്‍ മതി..പാവം പുള്ളിക്കാരന്‍ കുത്തി ഇരുന്ന കുത്തിവരച്ചതു വെച്ചല്ലെ, നമ്മള്‍ ആശാന്റെ നെഞ്ചത്ത്...

    പിന്നെ എനിക്കിപ്പൊ ഒരു കാര്യം മനസ്സിലായി.. ശരിക്കും നല്ല ബ്ലോഗ്ഗുകളിലൊന്നും കമന്റ് വീഴത്തില്ലാന്ന്.. ഉമേഷേട്ടന്‍,സിബുചേട്ടന്‍,മന്‍ജിത്തേട്ടന്‍,
    പെരിങ്ങോടന്‍..
    അപ്പൊ കമന്റ് വീഴുന്നത്..ഈ ചക്കയില് ഈച്ച വരണ പോലെയാണ് എന്ന ഞെട്ടിപ്പിക്കുന്ന സത്യം എനിക്കിപ്പൊ മനസ്സിലായി... എന്റെ ബ്ലോഗിലെ കമന്റ് എങ്ങിനെയാ ഓഫ് ചെയ്യാന്‍ പറ്റണെന്ന് നോക്കുവാ ഞാന്‍..അങ്ങിനെ എങ്കിലും ഇവരുടെ കൂടെയാ‍ണ് എന്ന് ഞെളിയാല്ലൊ..

    ReplyDelete
  30. അപ്പോ എല്‍‌ജി പറഞ്ഞുവരുന്നതു നാല്‍പ്പതായാല്‍ പിന്നെ ബ്ലോഗിംഗും എഴുത്തും കമന്റുമൊന്നും പാടില്ല എന്നാണോ? നാല്‍പ്പതു കഴിഞ്ഞു മരത്തിന്റെ ചുവട്ടില്‍ ബ്ലോഗു ചെയ്തോണ്ടിരുന്ന ഒരുത്തനെ പുലി പിടിച്ചോണ്ടു പോയി എന്നു് ഒരിക്കല്‍ മന്‍‌ജിത്ത് എഴുതിയതും ഓര്‍മ്മ വരുന്നു...

    പഴുത്ത പ്ലാവില അടര്‍ന്നു വീഴുമ്പോള്‍ പച്ച പ്ലാവില ചിരിക്കും...

    എന്നൊന്നും ഞാന്‍ പറയില്ല. ഞാന്‍ ഇപ്പോഴും പച്ചപ്ലാവിലയാണല്ലോ.

    ബൈ ദ വേ, ആ വല്യമ്മച്ചിയുടെ അഡ്രസ്സൊന്നു തരുമോ? ഒരു കൈ കൊടുക്കാനാ... എണ്‍പതാകുമ്പോള്‍ നമ്മുടെയൊക്കെ സ്ഥിതിയെന്താണോ.. :-(

    ReplyDelete
  31. എല്‍ ജീസെ.. ആ പറഞ്ഞതു സത്യം. ഞാനും വിചാരിച്ചിട്ടുണ്ടു.
    :)

    ReplyDelete
  32. എല്‍ജി കാട്ടാളത്തിയേഏഏഏഏഏ


    (സ്ത്രീലിംഗത്തില്‍ വിളിച്ചാല്‍ ക്ഷമിക്കുമെന്നു എല്‍ജി എഴുതിയിരിയ്ക്കുന്നതു കണ്ടു... ഒന്നു പരീക്ഷിച്ചതാ...)

    ReplyDelete
  33. ഹിഹി...ഞാനും അത്രം പച്ചയൊന്നുമല്ലന്നുള്ള ഞെട്ടിപ്പിക്കുന്ന സത്യം എനിക്കും മനസ്സിലായി വരുന്നതേ ഉള്ളൂ..ഉമേഷേട്ടാ‍.. പണ്ടൊക്കെ ഒന്നു വലുതായാല്‍ മതിയായിരുന്ന്..ഇപ്പൊ പിറന്നാളെന്ന് കേക്കെണതെ എനിക്ക് അലര്‍ജിയാ..ആരെങ്കിലും വിഷ് ചെയ്താല്‍ ഒരു നുള്ള് വെച്ചു കൊടുക്കാന്‍ തോന്നും..

    ബിന്ദൂട്ടി..അപ്പൊ നമുക്കു ഒരു ഡീല്‍ വെക്കാം.ഇവരുടെ ഒക്കെ ബ്ലോഗില്‍ കേറി കമന്റുകള്‍ നിറക്കാം. അപ്പൊ പിന്നെ കുഴപ്പമില്ലല്ലൊ...

    ആദീ, എന്നെ ചേച്ചി എന്ന് വിളിക്കാറില്ലെ, അപ്പൊ കാട്ടാളത്തീടെ അനിയന്‍..കാട്ടാളന്‍ തന്നേട്ടൊ... :)

    ReplyDelete
  34. അയ്യോ അപ്പോള്‍ ആദീ.. ഇനി മുതല്‍ എന്നെ ചേച്ചീന്നു വിളിക്കണോ? എന്നേയും .. ;)

    ഞാന്‍ റെഡിയാ എന്റെ എല്ജീസെ.. ഇടയ്ക്കു മുങ്ങുന്നതു എല്ജീസിന്റെ പണിയല്ലേ? :)

    വരമൊഴി കണ്ടു പിടിച്ച നിമിഷത്തെ ഇപ്പോള്‍ സിബു ശപിക്കുന്നുണ്ടാവും :)

    ReplyDelete
  35. അതെപ്പോഴെ ശപിച്ച് കഴിഞ്ഞു സിബുചേട്ടന്‍..
    ഇനി ശാപമൊന്നും ഏക്കില്ല. :) ഇനി സിബുചേട്ടന്‍ എഴുതും വേറെ ഒരു പോസ്റ്റു..
    “കമന്റുകളില്‍ എങ്ങിനെ സംയമനം പാലിക്കം” എന്ന് .:)

    പിന്നെ കഞ്ഞീം കറീം വെക്കണ്ടെ എന്റെ ബിന്ദൂട്ടി..വിശന്നാല്‍ കെട്ടിയോന്‍സ് ചിലപ്പൊ തനി സ്വഭാവം എടുത്ത് കളയും.. :)

    ReplyDelete
  36. തനിയെ വച്ചു കഴിക്കും എന്നാണോ എല്‍ ജീസെ ;) ഇപ്പോള്‍ അവിടെ സമയം എത്രയായി?

    ReplyDelete
  37. എന്നാ എന്തു നന്നായെനെ...അതല്ല ശരിയായ കാട്ടാളന്‍ മരങ്ങോട് ട്ടായ്പ് ഉമേഷേട്ടനെ ഉത്തമ ഭര്‍തൃ ശ്ലോകം പോലെ ആവും..


    ഇവിടെ 10.45 .അവിടേയൊ?

    ReplyDelete
  38. പ്രെയ്സ്‌ ദെ ലോഡ്‌.. ഹലേലൂയ .. എന്തൂട്ടാ ഇവിടെ നടക്കണേ... ഞാന്‍ ഓഫീസില്‍ നിന്നും വന്ന്‌ ഇളക്കുട്ടിക്ക്‌ ഭക്ഷണം കൊടുത്ത്‌ ഉറക്കി വന്നപ്പോഴേക്കും മെയില്‍ ബോക്സില്‍ 30 മെയില്‍!

    എന്നാലും സ്വന്തം പോസ്റ്റിന്‌ കമന്റ്‌ തുരുതുരാ വരുന്നത്‌ കണ്ടാല്‍ ആര്‍ക്കാന്‌ സന്തോഷം വരാതിരിക്കുക.. നിങ്ങളൊക്കെ ഉത്സാഹിച്ചാല്‍ ഞാനും ഒരു ഹാഫ്‌ സെഞ്ചുറി തികക്കും. എല്ലാവര്‍ക്കും ഭാഷാവരം നേരുന്നു :)

    ReplyDelete
  39. സ്തോത്രം..സ്തോത്രം...ഹാലേലൂയ്യാ..ഹാലേലൂയ്യ..ആലാഹ ബാലാഹ ഷൂല്ലാഹാ... (ഭാഷാവര മാണേ :)

    എല്‍‌ജിയേ, ഇതു മതിയോ എന്നു നോക്കിക്കേ, പുട്ടു ബ്ലോഗില്‍. ഇഞ്ചിമാങ്ങായിലെ ആ പുട്ടിന്റെ പടം കൂടി എടുത്തു കൊടുക്കട്ടോ ?

    ReplyDelete
  40. ഭാഷാ വരത്തെ പറ്റി രാത്രിയില്‍ കളിയാക്കന്‍ എനിക്കിച്ചിരെ പേടി..കര്‍ത്താവേ,ഈ സിബു ചേട്ടനും മന്‍ജിത്തേട്ടനും കൂടി കളിയക്കിയതു കണ്ടു ഞാന്‍ ചിരിച്ചില്ലാട്ടൊ..എന്നെ രാത്രി സ്വപ്നം ഒന്നും കാണിക്കരുത്...

    മന്‍ജിത്തേട്ടാ...മതി..മതി...അത്രേം മതി..
    പക്ഷെ, എന്നെ അത്രേം പൊക്കണോ? അല്ലെങ്കില്‍ പൊട്ടെ, വല്ലപ്പോഴും കിട്ടണതല്ലെ?
    ആ പടം ഇടൂ... ഇടൂ.. പ്ലീസ്.. ചുന്ദരിപ്പെണ്ണല്ലേ അതു?

    ബിന്ദൂട്ടി..ദേ സിബു ചേട്ടന് ഹാഫ് സെഞ്ചുറി അടിക്കണമെന്ന്..എന്നാ തുടങ്ങല്ലെ? :)

    ReplyDelete
  41. എല്‍ ജീസേ.. ഞാനുറങ്ങീ...എന്നലും ഇനി സെഞ്ചുറി ഒക്കെ വേണമെങ്കില്‍.. ;)സൂ... അരക്കൈ നോക്കുന്നോ? ഇവിടെ എവിടെയെങ്കിലും ഉണ്ടെങ്കില്‍....

    ReplyDelete
  42. സിബൂന്റെ ബ്ലോഗിലോ? ഞാനില്ലേ... എനിക്ക് മീറ്റിനു പോകാന്‍ ഉള്ളതാ.

    ReplyDelete
  43. സൂ..ഇതെന്താ ഈയിടെ മീറ്റ്‌ മീറ്റ്‌ എന്നു മാത്രെ ഉള്ളോ ചിന്ത?? വെജിറ്റേറിയനാണെന്നു പറഞ്ഞെന്നെ പറ്റിച്ച്‌.... :)

    ഈ എല്‍ ജീസെവിടെ പോയോ ആവോ??

    ReplyDelete
  44. ബിന്ദൂ അമ്പതടിക്കാന്‍ ഉറക്കം കളഞ്ഞിരിക്കേണ്ട... ഞങ്ങളിവിടത്തന്നെ കാണും :)

    ReplyDelete
  45. എന്നാല്‍ പിന്നെ സമാധാനമായി, മന്‍ജിത്തിനെ ഏല്‍പ്പിക്കുന്നു. ഇനി മൂന്നെണ്ണമേ ഉള്ളൂ.. അപ്പോള്‍ ശരി.
    :) all the best !

    ReplyDelete
  46. സിബുച്ചായന്‍ ഒരു ഓഫ് ടോപിക് ഗോമ്പറ്റിഷന്‍ നടത്തുന്നുണ്ട്‌ എന്ന്‌ കേട്ട് വന്നതാ.. അപ്പൊ സംഗതി സത്യമാണല്ലെ...

    പസ്റ്റാം പ്രൈസ് എല്‍ജിക്ക്. സെക്കന്റാം പ്രൈസ് ഉമേഷേട്ടന്. തേഡാം പ്രൈസിന്‌ ചുട്ട ഗൊമ്പറ്റിഷന്‍ സ്റ്റില്‍ ഗോയിങ് ഓണ്‍..

    ReplyDelete
  47. ആ പ്രൈസ് എനിക്കു മാത്രം... ഞാന്‍ കൊറെ നേരമായിട്ടിവടെ ഉണ്ടേ...

    ReplyDelete
  48. ഇതാ ഒരു പെനാല്‍ട്ടി... സുവര്‍ണ്ണാവത്സരം... ആരടിയ്ക്കും ഈ ഗോള്‍?

    ReplyDelete
  49. ഈവഴിയൊന്നു പോയപ്പോള്‍ ഒരു ഫിഫ്റ്റിയടിയുടെ ചാന്‍സ് കിടക്കുന്നു. എന്നാ അടിച്ചേച്ചും പൂവാം എന്നു വച്ചു.

    ReplyDelete
  50. എത്രയടിച്ചാലും, പോരാ, പോരാന്നൊരു തോന്നലെന്റെ കൂടപിറപ്പാ.....ഒരെണ്ണം അതികം അടിക്കണംന്ന് എപ്പോഴും തോന്നും

    ന്നാ ദേ ഇതുകൂടെ കിടക്കട്ടെ ഒരു അമ്പത്തൊന്നാമന്‍

    ReplyDelete
  51. ഈ അംബത്തിഒന്നു ന്ന്‌ പറയണ നംബറും ഞാനും തമ്മില്‍ എന്തോ ഒരു ബന്ധമുണ്ട്‌. ഇന്നാള്‌ വിശാലന്റെ ബ്ലോഗില്‍ ചെന്നപ്പോള്‍ അവിടെ ഞാന്‍ അംബത്തിഒന്നാമന്‍ ആയിരുന്നു, ഇപ്പൊ ദേ സിബുച്ചായന്റെ അടുത്തും..

    ആകപ്പ്പാടെ ഉള്ള ഒരു സമാധാനം, അംബത്തിഒന്നാമന്‍ ന്നു പറയുംബോഴും അതിലും ഒരു ഒന്നാമന്‍ ഉണ്ടല്ലോ, അങ്ങിനെ ഞാനും ഒന്നാമന്‍ ആയി ....;)

    യാത്രികന്‍

    ReplyDelete
  52. കളി എന്താന്നു അറിയില്ല...
    എന്നലും ഒരു റണ്ണൂ എന്റെയും വക..

    ക്ലുബ് പോലുള്ള് കൂട്ടയ്മ ആകാം ല്ലേ.. ;)

    ReplyDelete
  53. അയ്യോ
    കുറുമാന്‍ പറ്റിച്ചല്ലോ...

    ചില ട്രെയിന്റെ ഒക്കെ പുറകില്‍ എഴുതി വച്ചിരിക്കുന്നതു കണ്ടിട്ടുണ്ട്‌ ,LV ന്നു. അതിന്റെ അര്‍ത്‌ഥം ഇപ്പൊ മനസ്സിലായി.

    എന്നു വച്ചാല്‍ ലേശം വൈകി ന്നു ....:)

    യാത്രികന്‍

    ReplyDelete
  54. ശരിക്കും ഈ LVടെ മുഴുവന്‍ രൂപം എന്താ? ആര്‍‌ക്കെങ്കിലും അറിയുമൊ?

    ReplyDelete
  55. സെഞ്ച്വറി ആവുമോ എന്തോ???

    ഇനി ഞാനായിട്ടു കുറയ്ക്കുന്നില്ല...

    ReplyDelete
  56. LV last vehicle ആണെന്നുള്ളതാണെന്നാണെന്നാണോ എന്നതറിയാന്‍ വയ്യ എങ്കിലും ആണെന്നാണു തോന്നുന്നതെന്നാണ് ആരോ പറഞ്ഞപോലെയൊരു ഓര്‍മ്മയെന്ന് തോന്നുന്നു എന്ന് പറഞ്ഞാലത് ശരിയാവില്ലേ എന്നൊരു സംശയമില്ലാതില്ല കാ‍രണം ഗൂഗിളില്‍ സേര്‍ച്ചിയപ്പോള്‍ കിട്ടിയതാ:

    Q. What are the last-vehicle indications that IR uses?
    The last vehicle of a train is supposed to carry a red lamp at the rear. Earlier, the requirement was for merely an oil lamp, which was often missing or very feeble. In recent years provision of an electric lamp has become more common (it is mandated in the rules).

    Last vehicle indications are of different types. A large 'X' is often seen painted on the rear of the coach that is the last one. A set of concentric circles may also be seen, although this seems to be going out of use now. EMU/DMU rakes have a smaller painted 'X' (red on white) at the rear, or sometimes a series of diagonal strokes painted on. (These painted symbols are all in addition to the lamp mentioned above.) In addition, a small board with 'LV' (black on yellow) is often attached to the rear of the vehicle (it stands for Last Vehicle).

    If a train passes by a station or signal cabin without the appropriate last vehicle indication (or without confirmation of the number of coaches or wagons as mentioned above), it is assumed that the train has parted and suitable emergency procedures are brought into play.

    There are some cases where a Last Vehicle indication is not required -- for instance, when the number of coaches or wagons in a train can be passed on to each block section after verification from the previous block section at the time the Line Clear indication is obtained (and with exchange of private numbers). The information is also provided to the section controllers. In some cases when working entirely within one block section, an 'LV' sign is not needed, if the number of coaches or wagons is communicated telephonically to the next station.

    ഇവിടുണ്ട് എല്ലാം.

    ReplyDelete
  57. ആക്ച്വലി എന്താ ഇവിടെ നടക്കുന്നത് എന്നെനിക്കൊരു രൂപവുമില്ല. പക്ഷെ, സിബു വിന്റെ ബ്ലോഗല്ലേ, എന്തെങ്കിലും കാര്യമുള്ള കാര്യാവും. അതുകൊണ്ട് കിടക്കട്ടെ എന്റെ വക ഒരു കമന്റ്.

    പണ്ട് മാധുരി ദീക്ഷിത്ത്, അവള്‍ടെ കല്യാണത്തിനു മുന്‍പ് ‘നമുക്കൊളിച്ചോടാം‘ എന്ന് പറഞ്ഞ് അയച്ച ആ ലാസ്റ്റ് ലെറ്ററിന് മറുപടി കൊടുത്തപ്പോള്‍ ക്വോട്ടിയ അതേ ഡയലോഗ് തന്നെ ഞാന്‍ ഇവിടെയും കാരണമായി പറയട്ടെ..

    ‘എനിക്ക് ടൈമില്ല..’

    ReplyDelete
  58. http://irfca.org/faq/faq-acronym2.html
    pinmozhi qualifier: ‘എനിക്ക് ടൈമില്ല'

    ReplyDelete
  59. ഹോ, അതു മഹാ അക്രമായിട്ടാ വിശാലാ.. അനില്‍ കപൂറിനയച്ച എഴുത്തെങ്ങാന്‍ അഡ്രസ്സ്‌ മാറി വന്നതാണോ ?

    സിബൂ: പിന്മൊഴി കമന്റുകള്‍ കണ്ട്‌ വന്ന് നോക്കിയപ്പഴാ ഇതൊന്നു വായിച്ചേ.. താങ്കള്‍ പറഞ്ഞ പല പോയന്റുകളും സമ്മതിച്ചു തരണമെങ്കില്‍ കൂടി, എനിക്കറിയാവുന്ന ഈ ബൂലോകത്തിലെ ഏറ്റവും വല്യ കൂട്ടയ്മ ബ്ലോഗ്‌ "ബൂലോഗക്ലബ്‌" അടിൊളീയായിട്ടു നടക്കുന്നുണ്ടല്ലോ ! സ്തോത്രം !

    ReplyDelete
  60. ഒരുമയുണ്ടെങ്കില്‍ മൈതാനത്തും കിടക്കാമെന്നും എരുമയുണ്ടെങ്കില്‍ തൊഴുത്തിലും കിടക്കാമെന്നുമൊക്കെ പറഞ്ഞയുന്നതുപോലെ നല്ല രീതിയിലുള്ള അണ്ടര്‍സ്റ്റാന്‍ഡിംഗ് ഉണ്ടെങ്കില്‍ കൂട്ടായ്‌മ ബ്ലോഗുകളും നല്ല രീതിയില്‍ കൊണ്ടുപോകാം. വ്യക്തിസ്വാതന്ത്ര്യത്തിലുള്ള പരിമിതികള്‍ അംഗീകരിച്ചുകൊണ്ടുതന്നെയായിരിക്കുമല്ലോ കൂട്ടായ്മകള്‍ ആരംഭിക്കുന്നത്.

    ReplyDelete
  61. ഇന്നലെ ആദിത്യനോടു പറഞ്ഞതിന്റെ ചില ഭാഗങ്ങള്‍ കുത്തായിപ്പോയി. പൂര്‍ണ്ണരൂപം താഴെച്ചേര്‍ക്കുന്നു:

    വട്ടന്‍ നിന്റെ മാനേജര്‍.
    നാല്പത്തെട്ടു വയസ്സു നിന്റെ വലത്തുവശത്തെ ക്യൂബില്‍ ഇരിക്കുന്നവനു്


    പ്രസക്തവിവരങ്ങള്‍ വിട്ടുപോയതില്‍ ഖേദിക്കുന്നു.

    ഈ സന്തോഷിനെക്കൊണ്ടു തോറ്റു. ബാക്കിയുള്ളവര്‍ ചോര നീരാക്കി പണിയൊക്കെ ചെയ്യും. അമ്പതോ നൂറോ ആവുമ്പോള്‍ എവിടെനിന്നെങ്കിലും ഇയാള്‍ വന്നു ചാടും. ഉറക്കവും ഇല്ലേ ഇങ്ങേര്‍ക്കു്?

    സിബുവേ, മൂന്നാമത്തേതു തൊട്ടു് ഇതു വരെയുള്ള എല്ലാ കമന്റും ഒന്നു ഡിലീറ്റു ചെയ്യൂ, പ്ലീസ്...

    ReplyDelete
  62. ഹാഹ! നാല്പതേലും കയറിക്കളിക്കാന്‍ തുടങ്ങിയൊ? നാത്പതെന്നു പറഞ്ഞാല്‍ തട്ട്,മുട്ട്, ചള്ള്,ചളുക്കുകളൊക്കെ മാറി ബുദ്ധിയുറച്ച് പക്വത വന്ന് പണ്ടാരടങ്ങുന്ന സമയമല്ലെ? ഉമേഷേ ഞാനുമുണ്ട് കൂട്ടിന്.

    ReplyDelete
  63. ബൂലോഗക്ലബുണ്ട്‌.. പക്ഷെ, മണിക്കൂറുകള്‍ അധ്വാനിച്ചുണ്ടക്കിയ വസ്തുവാരെങ്കിലും ചോദിക്കാനും പറയാനും ആളില്ലാത്ത അവിടെയിടുമോ? മ.ശ്രീജിത്തിടില്ല എനിക്കുറപ്പാണ്‌ :)

    ReplyDelete
  64. ..സ്ത്രീലിംഗത്തില്‍ വിളിച്ചാല്‍ ക്ഷമിക്കുമെന്നു...

    ഹ ഹ ഹാ

    അതൊരു മിസ്‌ലീഡിങ്ങ് കമന്റാണല്ലോ ആദിത്യാ...

    വിളിയില്‍ സ്ത്രീലിംഗശബ്ദമുണ്ടെങ്കില്‍ ക്ഷമിക്കുമെന്ന്..

    അല്ല, എനിക്കാണല്ലേ മഞ്ഞപ്പിത്തം.. :)

    ReplyDelete
  65. വക്കാരീ, ദേവാ, ആ സ്ത്രീ ലിങ്കുകള്‍ക്ക് റൊമ്പ താങ്ക്സ്...

    ReplyDelete
  66. ഹഹ്ഹ..

    ഏവൂരാ‍ാ‍ാനേ... അതെ ഏവൂരാന്‍ മാത്രമാണു മഞ്ഞപ്പിത്തം :)

    ReplyDelete