2007-12-18

വാക്കുകളില്‍ പ്രത്യയങ്ങള്‍ ചേരുന്ന നിയമങ്ങള്‍

വാ‍ക്കവസാനിക്കുന്നത്‌ താഴെ പറയുന്ന രീതിയിലായാല്‍ ‘ഉടെ’ അല്ലെങ്കില്‍ ‘ന്റെ’ ചേര്‍ക്കുന്ന വിധം:
വാക്കവസാനിക്കുന്നത്‌
‘ഉടെ’ അല്ലെങ്കില്‍ ‘ന്റെ’ ചേര്‍ക്കുന്നത്
അ, ഇ, എ, ഒ +യുടെ
+വിന്റെ
്, ചില്ല് +ഇന്റെ
ദീര്‍ഘസ്വരം + ം+മിന്റെ
ഹ്രസ്വസ്വരം + ം-ം +ത്തിന്റെ


എക്സപ്ഷനുകള്‍:
അവള്‍
അവളുടെ
അവര്‍
അവരുടെ

(ഏത്‌ ഭാഷയിലും എക്സപ്ഷനുകള്‍ ഉണ്ടാവുക സര്‍വ്വ സാധാരണമായ വാക്കുകളിലാണ് എന്നതിനാല്‍ ഇവ സ്വാഭാവികമാണെന്ന്‌ പറയാം)


ഈ നിയമങ്ങളെ മെച്ചപ്പെടുത്താനുള്ള വഴികളും തെറ്റുകളും ചൂണ്ടിക്കാണിച്ചാല്‍ സന്തോഷം.


8 comments:

  1. വിശ്വം, നന്ദി! അത് തിരുത്തി.

    ReplyDelete
  2. റം ഇന്റെ = റത്തിന്റെയാണോ റമ്മിന്റെയാണോ ...
    ;-)

    ReplyDelete
  3. പയര്‍ ഇന്റെ പയറിന്റെ
    വാവര്‍ ഉടെ വാവരുടെ

    അവന്‍ ഇന്റെ അവന്റെ (അവനിന്റെ അല്ല)
    അവന്‍ ഉടെ ആയിരിക്കാം അവനുടെ ലോപിച്ച് അവന്റെ ആയതു്.


    എന്താ സംഭവം ?

    ReplyDelete
  4. പ്രത്യയം മാത്രമല്ല, എല്ലാ സന്ധി നിയമങ്ങളെയും നമുക്ക് മെരുക്കിയെടുക്കേണ്ടതുണ്ട്.
    കേരളപാണിനീയം റഫര്‍ ചെയ്ത് ഞാന്‍ ഈ നിയമങ്ങളെ ഒരു സമവാക്യ രൂപത്തിലാക്കാന്‍ ഈയടുത്ത കാലത്ത് ഒരു ശ്രമം തുടങ്ങിയിട്ടുണ്ട്. ഇവയെ പരമാവധി കമ്പ്യൂട്ടര്‍ ലോജിക്കിലേത്തിച്ചാല്‍ സ്പെല്ലിങ് ചെക്കര്‍ തുടങ്ങിയ ധാരാളം മലയാളം പ്രൊജക്റ്റുകള്‍ക്ക് ഗുണകരമാവും
    സിബു പറഞ്ഞ ചില ഉദാഹരണങ്ങള്‍ ലോപസന്ധിയുടെ ഗണത്തില്‍ വരും
    ഞാനെഴുതിയ സമവാക്യങ്ങളുടെ ഒരു സാമ്പിള്‍ ഇതാ: # കമന്റാണ്.സ്ക്വയര്‍ ബ്രാക്കറ്റ് ഗണങ്ങളും , അവ എക്സ്പാന്‍ഡ് ചെയ്യേണ്ടതാണ്. $2-> രണ്ടാമത്തെ ആര്‍ഗ്യുമെന്റിന്റെ മൂല്യം എന്നിങ്ങനെ...
    ######## ലോപസന്ധി##############
    # സ്വരത്തിന്മുന്പു ലോപിയ്ക്കും
    #സംവൃതം വ്യര്ത്ഥമാകയാല്
    #അതിനെ സ്വരമായിട്ടേ
    #വകവയ്ക്കണ്ട സന്ധിയില്
    ് + [സ്വരം] = [സ്വരചിഹ്നം$2]
    ു് + [സ്വരം] = [സ്വരചിഹ്നം$2]
    ു + [സ്വരം] = [സ്വരചിഹ്നം$2]
    ##### ആഗമസന്ധി ###########
    [താലവ്യസ്വരചിഹ്നം] + [സ്വരം] = യ + [സ്വരചിഹ്നം]$2
    [ഓഷ്ഠ്യസ്വരചിഹ്നം] + [സ്വരം] = വ + [സ്വരചിഹ്നം]$2
    [താലവ്യസ്വരചിഹ്നം] + ക്ക = [താലവ്യസ്വരചിഹ്നം] + യ്ക്ക

    ഇത് പ്രൊസസ്സ് ചെയ്യാന്‍ ഒരു പൈത്തണ്‍ കോഡും എഴുതാന്‍ തുടങ്ങിയിട്ടുണ്ടായിരുന്നു. പക്ഷേ നമ്മുടെ മുന്നിലെ ലിമിറ്റേഷന്‍സ് താഴെ പറയുന്നവയാണ്.
    1. ആ‍ദ്യ പദത്തിന്റെ അവസാന അക്ഷരങ്ങളും രണ്ടാമത്തെ പദത്തിന്റെ ആദ്യാക്ഷരങ്ങളും പരിഗണിച്ച് നിയമങ്ങളുണ്ടാക്കാന്‍ കഴിഞ്ഞാല്‍ എളുപ്പമായി. പക്ഷേ സംഗതിയുടെ കിടപ്പങ്ങനെയല്ലെന്ന് ദ്വിത്വ സന്ധി പരിശോധിച്ചപ്പോള്‍ മനസ്സിലായി. താഴെപറയുന്ന ഉദാഹരണം നോക്കൂ
    അടി+ കൊണ്ട് = അടികൊണ്ട്
    ഓടി+കൊണ്ട്= ഓടിക്കൊണ്ട്
    രണ്ടാമത്തേതില്‍ മാത്രം ക ഇരട്ടിച്ചു. അതായത് പദാന്ത്യത്തിലെ അക്ഷരങ്ങള്‍ മാത്രമല്ല, പദങ്ങളുടെ സ്വഭാവവും പരിഗണിക്കേണ്ടിവരുന്നു. അങ്ങനെ വരുമ്പോള്‍ നമുക്ക് മലയാളപദങ്ങള്‍ ഇത്തരത്തില്‍ വിശകലനം ചെയ്ത് തരംതിരിക്കേണ്ടി വരില്ലേ?
    മുരിക്കനാനി എഴുതിയ ഭാഷാദീപം എന്ന പുസ്തകത്തില്‍ ദ്വിത്വസന്ധിയ്ക്ക് നല്‍കിയിരിക്കുന്ന ഒരു നിയമം നോക്കുക

    രണ്ടു പദവും സംസ്കൃതമാണെങ്കില് ദൃഢവര്ണ്ണം ഇരട്ടിക്കുകയില്ല
    യഥാ + കാലം = യഥാകാലം
    ശശി + കല =ശശികല
    വിഷ + കന്യക = വിഷകന്യക
    വാക്ക് സംസ്കൃതമാണോ മലയാളമാണോന്ന് നമുക്ക് തന്നെ നിശ്ചയമില്ലാതെ വരുമ്പോള്‍ ഇത് എങ്ങനെ കമ്പ്യൂട്ടര്‍ ലോജിക്കിലേക്ക് മാറ്റും?!

    2. അപവാദങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യേണം? തത്ഭവമായി വന്ന ലാറ്റിന്‍, അറബി വാക്കുകള്‍ക്ക് ഭാഷാ സന്ധി നിയമങ്ങള്‍ ബാധകമാകുമോ?

    ചില്ല് വരുമ്പോള്‍ ഈ കൂട്ടത്തിലേക്ക് പുതിയൊരു പ്രശ്നം കൂടി വരും. അവന്‍ ഉണ്ട്= അവനുണ്ട്
    ന്‍ എന്നതില്‍ നിന്ന് ന+ ‌ു എന്ന മാറ്റം , ന്‍ ന്റെ ബേസ് ഫോമിലേക്കുള്ള മടക്കവും സ്വരചിഹ്നത്തിന്റെ ആഗമനവുമാണല്ലോ..
    ചില്ല് അതിന്റെ ബേസ് ഫോമില്‍ നിന്ന് വേര്‍പെടുമ്പോള്‍ അതിനനുസരിച്ച് പ്രോഗ്രാമ്മര്‍ക്ക് പണി കിട്ടും :)

    ReplyDelete
  5. ഓടി+കൊണ്ട്
    ചാടി+കൊണ്ട്
    പാടി+കൊണ്ട്
    ആറാടി+കൊണ്ട്
    പോരാടി+കൊണ്ട്

    ഇവയ്ക്കെല്ലാം ടി എന്ന ശബ്ദത്തിനു മുമ്പുള്ള സ്വരം ദീര്‍ഘമല്ലേ?

    വടി+കൊണ്ട്
    അടി+കൊണ്ട്

    എന്നിവ വ്യത്യസ്തമാകുന്നത് ടി എന്ന ശബ്ദത്തിനു മുമ്പുള്ള സ്വരം ഹ്രസ്വമായതുകൊണ്ടാവാം.

    ReplyDelete
  6. ശരിയാണെന്ന് തോന്നുന്നില്ല.
    കരി+കട്ട=കരിക്കട്ട
    ചെവി+കല്ല്=ചെവിക്കല്ല്

    മുടി+കെട്ട്= മുടിക്കെട്ട് <> മുടികെട്ട് ?!

    ReplyDelete
  7. Make value sets of vowels and consonents:

    word1.end= (..+kharam+hraswam+khram)

    word2.begin=(kharam+swaram2+..)

    word1.end.value = x
    word2.begin.value = y

    with combnation (x,y), do formation A

    and so on...

    ReplyDelete