2007-12-18

ന്റപുരാണം

ന്റ എന്നതിന്റെ എഴുത്തുരൂപം പണ്ടുകാലങ്ങളില്‍ അച്ചടിച്ചിരുന്നത്‌ എങ്ങനെയൊക്കെ ആയിരുന്നു എന്ന്‌ നോക്കുക:

18-ആം നൂറ്റാണ് : ന്‍‌ററ
19-ആം നൂറ്റാണ്ട്, 1970 വരെ: ന്‍‌റ
1970-ന് ശേഷം‍: ന്റ-യും ന്‍‌റ-യും ഇടകലര്‍ന്ന്‌

1970 മുമ്പ് അച്ചടിച്ചതും ‘ന്റ‘ എന്നെഴുതിയിട്ടുമുള്ളതായ ഒരു പുസ്തകം ഇതുവരെ ഞാന്‍ കണ്ടിട്ടില്ല. ആരുടെയെങ്കിലും കയ്യിലുണ്ടെങ്കില്‍ ഒരു ഫോട്ടോയോ സ്കാനോ അയച്ചാല്‍ സന്തോഷം.


വര്‍ഷം 1772
വര്‍ഷം 1868

ലിങ്ക്

വര്‍ഷം 1920


വര്‍ഷം 1972


വര്‍ഷം 1984

4 comments:

 1. ന്‍‌റ പുരാണത്തില്‍ നിന്ന് വിട്ട് ഒരു കാര്യം. (ഇവിടെതന്നെ വന്ന് ഓഫടിക്കണം) മലയാളത്തിലെ കുഴപ്പം പിടിച്ച സ്പെല്ലിംഗുകളില്‍ ഒന്നാണ് സ്രഷ്ടാവ് സൃഷ്ടി ദ്വയം. ദേ ആ ആദ്യത്തെ പ്ലേറ്റില്‍ സൃഷ്ടാവ് എന്ന് എഴുതിയിരിക്കുന്നത് കണ്ടോ? സ്രഷ്ടാവില്‍ സൃ ഉപയോഗിക്കാതായതു പില്‍ക്കാലത്താണോ? അതോ ആ പുസ്തകം ചെയ്ത പാതിരിക്ക് തെറ്റിയതാണോ?

  ReplyDelete
 2. അത്‌ തെറ്റിയതാവാനാണ് സാധ്യത. എന്നാല്‍ ഇനി അങ്ങനെയാണോ അന്നുകാലത്ത് മലയാളികളെഴുതിയിരുന്നത്‌ എന്നറിയാന്‍ വേറേയും പുസ്തകങ്ങള്‍ കിട്ടണം.

  ReplyDelete
 3. ഞാൻ ഇന്നാണ് ഈ പോസ്റ്റ് കണ്ടത്. 1970നു മുൻപ് ന്റ എന്ന രൂപം ഇല്ലായിരുന്നു എന്ന് പറയുന്നത് പൂർണ്ണമായി ശരിയല്ല. ൻറ യും ന്റ യും ഉണ്ടായിരുന്നു. പക്ഷെ ൻറ ആയിരുന്നു വ്യാപകമായി ഉപയോഗിച്ചിരുന്നത്. 1970 നു ശേഷം ന്റ ഏകദേശം സ്റ്റാൻഡേർഡ് ആയി എന്ന് പറയുന്നതാണ് കൂടുതൽ ശരി.

  ൻററ യുടെ കാര്യം ശരി തന്നെ. ൻററ --> ൻറ --> ന്റ എന്നിങ്ങനെ ആവണം ന്റയുടെ പരിണാമം.

  ReplyDelete
 4. 1970 മുമ്പ് ന്റ ഉണ്ടെങ്കിൽ സ്കാനിടൂ; വർഷം 1970 എന്നെഴുതിയത് തിരുത്താം..

  ReplyDelete