2006-06-23

ബ്ലോഗ് പോര്‍ട്ടല്‍ സഹകരണ രീതിയില്‍

പെരിങ്ങോടര്‍ പറഞ്ഞ പോലെ ഒരു CMS - content management system ആണ്‌ ആദ്യസംരംഭമെന്ന നിലയ്ക്ക്‌ ഞാന്‍ പിന്താങ്ങും (അത്രേ നടക്കൂ ;). ഒരു CMS ഉപയോഗിച്ചാല്‍ പ്രോഗ്രാമിംഗ്‌ പണി കുറയ്ക്കാം.

സഹകരണരീതിയില്‍ (co-operative) രീതിയില്‍ ഒന്നോ അതിലധികമോ പോര്‍ട്ടലുകളായാലെന്ത്‌ എന്നും; അത്‌ വയബിള്‍ ആയി നടത്താനും ഒരൈഡിയയും ഇതാ:

അതായത്‌, ഒരു ഡോളര്‍/50 സെന്റ്‌ കൊടുത്താല്‍ പോര്‍ട്ടലില്‍ ഒരു ഷെയര്‍ കിട്ടും. ഒരു ഷെയര്‍ എന്നാല്‍ ഒരു ലോഗിന്‍ ഐഡിയും ആണ്‌ (വിക്കിയിലേ പോലെ). അപ്പോള്‍ പേജ്‌ ലോഡ്‌ ചെയ്യുമ്പോള്‍ പരസ്യത്തിനു വേണ്ടിയുള്ള ചെറിയ നിറുത്തുണ്ടാവില്ല. മാത്രവുമല്ല, ഷെയര്‍ ഉള്ളവര്‍ക്ക്‌ എഡിറ്ററെ തീരുമാനിക്കാനുള്ള അവകാശമുണ്ട്‌. പുതിയ ഷെയറുകളുടെ തുകമുഴുവന്‍ പോകുന്നത്‌ സൈറ്റ്‌ ഹൊസ്റ്റ്‌ ചെയ്യാനും ബാക്കിയുള്ളത്‌ എഡിറ്റര്‍മാര്‍ക്കും.

ഇനി എഡിറ്റര്‍മാരാവാന്‍ വേണ്ടതിലധികം ആള്‍ക്കാരുണ്ടെന്ന്‌ വയ്ക്കുക. വോട്ടിങ്ങും ആവാം. അപ്പോള്‍ ഓരോ എഡിറ്ററും സെലെക്റ്റ്‌ ചെയ്ത ആര്‍ട്ടിക്കിള്‍സ്‌ ഏതാണെന്ന്‍ അറിയാന്‍ വകുപ്പു വേണം....

എങ്ങനെയുണ്ട്‌?
ശ്രീജിത്തേ, ഈ പോസ്റ്റ് ശ്രീജിത്തിന്റെ സൈറ്റിലേയ്ക്ക്‌ ഒന്ന്‌ മാറ്റാമോ :)

10 comments:

  1. സിബുച്ചേട്ടാ, ശ്രീജിത്ത് എന്ന് പേരുള്ള ബ്ലോഗ്ഗേര്‍സ് ഒന്നിലധികം പേരുണ്ട് ബൂലോകത്ത്. ആരെയാ ഉദ്ദേശിച്ചതെന്ന് എനിക്ക് മനസ്സിലായില്ല. മറ്റേതെങ്കിലും ശ്രീജിത്തിന് മനസ്സിലായെങ്കില്‍ ഒന്ന് പറഞ്ഞ് തരുമോ?

    ReplyDelete
  2. ബ്ലോഗസ്തംഭം മഹാശ്ചര്യം , നമുക്കും കിട്ടണം പണം. ( ഒരു 50.5 സെന്‍റെങ്കിലും)

    ReplyDelete
  3. ശ്രീജിത്ത് ആരാന്ന് മനസ്സിലായ സ്ഥിതിക്ക് അടുത്ത് ചോദ്യം ചോദിക്കാം. ഏത് സൈറ്റ്?

    ഈ പോസ്റ്റിനാരും പിന്താങ്ങി കണ്ടില്ലല്ലോ. ഇത്രയും നല്ല ഐഡിയ കണ്ടിട്ട്, ഇപ്പൊത്തന്നെ തുടങ്ങിക്കളയാം എന്ന് പറയേണ്ടതിന് പകരം എല്ലാവരും മിണ്ടാതിരിക്കുവാണോ. എന്റെ എല്ലാ സഹകരണങ്ങളും ഞാന്‍ വാഗ്ദാനം ചെയ്യുന്നു. ആരെങ്കിലും ഇതിന്റെ സാര്‍ത്ഥ്യം ഏറ്റെടുക്കൂ.

    ReplyDelete
  4. ശ്രീജിത്തേ.. ഒരു മണ്ടത്തരമാവുമോ എന്നു ശങ്കിച്ച്‌ ശ്രീജിത്തിന്റെ ബ്ലോഗില്‍ ഒരു പ്ലോട്ട് നേരത്തെ റിസര്‍വ് ചെയ്തതാ. അത്രേ ഉള്ളൂ. തമാശ പറയാനറിയില്ലെങ്കില്‍ മിണ്ടാതിരിക്കണം അല്ലേ :(

    ReplyDelete
  5. സിബു അതാവുമോ ഉദ്ദേശിച്ചതെന്ന് ഞാന്‍ ഒന്നു ശങ്കിക്കാതിരുന്നില്ല. പിന്നെയും വിചാരിച്ചു, ഏയ്, ഇത്രയും നല്ല ഐഡിയയുമൊക്കെയായി വരുമ്പോള്‍ അങ്ങനെയൊരു ജാമ്യം എടുക്കുമോ? ഏതായാലും ആശ്വാസം, ഇനി ആലോചിച്ച് സമയം കളയണ്ടല്ലോ! :)

    ReplyDelete
  6. കര്‍ത്താവേ, അതു തമാശ ആയിരുന്നൊ? ഞാന്‍ കരുതി ശ്രീക്കുട്ടന്റെ പോപ്പുലാരിറ്റി കാരണം, എല്ലാരും കാണാന്‍ വേണ്ടി..സോറി..ഞാന്‍ തെറ്റിദ്ധരിച്ചു....

    ReplyDelete
  7. ബോണ്‍ജീ, എനിക്കും പോപ്പുലാരിറ്റിയോ, ഞാന്‍ ഫ്ലാറ്റ്. സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ മേലേ.

    സിബുച്ചേട്ടന്‍ പറഞ്ഞത് ഒരു മണ്ടത്തരമാണെന്ന് എനിക്കൊരുതരത്തിലും യോജിക്കാന്‍ പറ്റുന്നില്ല. നല്ല ഒരു ആശയമായിരുന്നു. ഇനി അതല്ല, പ്ലോട്ട് വേണമെന്നാണെങ്കില്‍ പറഞ്ഞാല്‍ പോരേ. എപ്പൊ തന്നു എന്ന് ചോദിച്ചാല്‍ മതി. സ്മാര്‍ട്ട് സിറ്റി കരാറിലുള്ള വ്യവസ്ഥകല്‍ ബാധകമാണെന്ന് മാത്രം.

    ReplyDelete
  8. മംഗ്ളീഷിലെ ടൈപ്പിങ് മലയാളം കീ ബോര്‍ഡ് അറിയുന്നവര്‍ക്ക് ഇത്തിരി പാടാ
    മറ്റെന്തെങ്കിലും വഴിയുണ്ടോ ആവോ?
    akku_ktm@yahoo.co.uk

    ReplyDelete
  9. മലയാളം കീബോര്‍ഡ് ടൈപ്പ് ചെയ്യുന്നതുപോലെ മലയാളം ടൈപ്പ് ചെയ്യുവാന്‍ ഭാഷാഇന്ത്യ സൈറ്റില്‍ ലഭ്യമായിട്ടുള്ള മലയാളം ഐ.എം.ഇ ഉപയോഗിക്കുക.

    ReplyDelete